ഇനിയെന്നും: ഭാഗം 9

iniyennum New

എഴുത്തുകാരി: അമ്മു

രാവില്ലേ ശ്രീയായിരുന്നു നേരത്തെ എഴുന്നേറ്റത്.. തന്റെ അടുത്ത് കിടന്നുറങ്ങുന്ന മാളുവിനെ അവൻ വാത്സല്യപൂർവം നോക്കി. അവളുടെ ഉണ്ടാവിളുകളിൽ ഒരു മുത്തം നൽകിയപ്പോൾ അവൾ ചെറുതായി ഒന്നു നരുങ്ങി.. പിന്നെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. അവളുടെ നെറുകയിൽ ഒന്നു തലോടി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. നിലത്തു പായയിൽ കിടക്കുന്ന ആമിയെ കണ്ടപ്പോൾ അവൻ വല്ലാത്ത കുറ്റബോധം തോന്നി. ഇന്നലെ താൻ നേരത്തെ കിടന്നത് കൊണ്ട് അവളെപ്പോഴാണ് വന്നു കിടന്നതെന്ന് അറിഞ്ഞില്ല. ശ്രീ മുട്ടുകുത്തിയിരിന്നു അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. അവളുടെ മുഖത്തു വീണു കിടക്കുന്ന കുറിനിരികളെ അവൻ സൈഡിലേക്ക് ഒതുക്കി വെച്ചു. അവളുടെ നെറ്റിയിലായി ഒരു നറുമുത്തം നൽകി."

ആദ്യ ചുംബനം"അവൻ ഒന്നു ഉരുവിട്ട് കൊണ്ട് അവളുടെ നെറ്റിയിൽ മൃദുവായി തലോടി. . ആമി കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾ ഒന്നു പരുങ്ങി. പെട്ടെന്ന് അവൾ ഞെട്ടി പിടഞ്ഞു എഴുനേൽക്കാൻ നോക്കിയപ്പോൾ അവൻ അവളുടെ രണ്ടു കൈകളും പിടിച്ചു വെച്ചു അവളെ തന്നോട് അടുപ്പിച്ചു പിടിച്ചു. ശ്രീയുടെ ഓരോ നോട്ടങ്ങളും തന്റെ ഹൃദയത്തിലേക്ക് ആഴ്നീറുങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൾ തല താഴ്ത്തി നിന്നു. ശ്രീ അവളുടെ താടി മെല്ലെ ഉയർത്തി തന്നോട് അടുപ്പിച്ചു. "ശ്രീയേട്ടാ,,, മോള് എണ്ണിക്ക.."ബാക്കി പറയാൻ പൂർത്തിയാക്കും മുന്പേ അവൻ തന്റെ വിരലുകളാൽ അവളുടെ ചുണ്ടിനെ പൊതിഞ്ഞു പിടിച്ചു. വിരലുകൾ പതിയെ വേർപെടുത്തുമ്പോഴും അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. അവളുടെ രണ്ടു കവിളിലും മാറി മാറി അവൻ ചുംബിച്ചു. പ്രേമത്തോടെ അതിലുപരി തന്റെ പ്രാണന്റെ സ്നേഹം അവൾ സ്വീകരിച്ചു ഇപ്പോൾ ആ കണ്ണുകളിൽ തന്നോടുള്ള പ്രണയമാന്നെന്ന് അവൾ അറിയുന്നുണ്ട്.

ശ്രീയുടെ ചൂടുനിശ്വാസം മുഖത്തു അടിച്ചപ്പോൾ അവൾ ഒന്നു ഉയർന്നു പൊങ്ങി. ശ്രീയുടെ നോട്ടം തന്റെ ചുണ്ടുകളിലേക്കാണ് എന്നറിഞ്ഞപ്പോൾ അവൾ കുതറി മാറാൻ നോക്കി. പക്ഷേ അതിലേറെ ബലത്തിൽ അവൻ അവളെ പൊതിഞ്ഞു പിടിച്ചു. ശ്വാസം എടുക്കാൻ പോലും അവൾ മറന്നു പോയിരിന്നു .. മിഴികൾ പരസ്പരം കൊരുത്തു നിന്നപ്പോൾ പല കഥകളും അവർ മൊഴിഞ്ഞു. പതിയെ ആ മുഖം തന്റെ നേർക്ക് അടുപ്പിച്ചപ്പോൾ അവൾ യാതൊരു സങ്കോചവും കൂടാതെ അവന്റെ മിഴികളിൽ ദൃഷ്ടിയുറപ്പിച്ചു. ടൈം പിസിന്റെ വലിയ ഒച്ചപ്പാട് കേട്ടാണ് ശ്രീയേട്ടൻ എന്നിൽ നിന്നും വേർപിരിഞ്ഞത്. ടിപ്പോയിൽ നിന്നും ടൈം പിസെടുത്തു അലാറം ഓഫാക്കാൻ നോക്കിയിട്ടും പറ്റുന്നില്ല. അലാറമിന്റെ ശബ്ദം കേട്ട് മാളു വരെ ഉന്നർന്നു. ശ്രീയാന്നെങ്കിൽ ഇപ്പോഴും ആ അലാറം ഓഫാക്കാൻ കിണ്ണഞ്ഞു പരിശ്രമിക്കുന്നുണ്ട് ഒരു ചിരിയോടെ അവന്റെ ചെയ്തികൾ ഒക്കെ നോക്കികാണുകയായിരിന്നു ആമി. പാവം ഒരു ഉമ്മ പ്രതീക്ഷിച്ചിരുന്നതാ ഇപ്പൊ എല്ലാം വെള്ളത്തിലായി.

ആമി എഴുനേറ്റ് മോളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ അവൾ ചീണുങ്ങിക്കൊണ്ട് നിക്കുന്നത് കണ്ടപ്പോൾ അവൾക്ക് പാവം തോന്നി. ഉറക്കം നഷ്ടപ്പെട്ടതിന്റെ നല്ല ദേഷ്യമുണ്ട് ആശാട്ടിക്ക്... "അമ്മയുടെ കുഞ്ഞി പെണ്ണ് നേരത്തെ എഴുന്നേറ്റോ,, ബാ അമ്മ ഒന്നു കഴുകിയിട്ടു തരാം " അവൾ വീണ്ടും ചീണുങ്ങിക്കൊണ്ട് നിന്നപ്പോൾ ഞാൻ അവളെ എടുത്തു ഉയർത്തി അവളുടെ വയറിൽ മുഖം കൊണ്ട് ഇക്കിളിയിട്ടു. അപ്പോൾ ആ പെണ്ണ് കുലുങ്ങി ഒന്നു ചിരിച്ചു. ശ്രീയേട്ടൻ ഇപ്പോഴും ടൈം പിസും ആയിട്ടുള്ള യുദ്ധത്തിലാണ്.. ശ്രീയേട്ടന് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറിയിട്ട് അവൾ മോളെയും എടുത്തുകൊണ്ടു മുറി വിട്ടിറങ്ങി. കുറച്ചു നേരത്തെ പരിശ്രമത്തിന്റെ ഒടുവിൽ അലാറം ഓഫായി.. ഇതങ്ങാട് നേരത്തെ ഓഫായി പോരായിരുന്നോ.. വെറുതെ ഇന്നത്തെ മൂഡ് കള്ളയാനായിട്ട് ഓരോ പണിയും ചെയ്തുവെക്കും..

അവൻ ആരോടില്ലാതെ സ്വന്തം വിധിയെ പഴിച്ചു. അവൻ ദേഷ്യം കൊണ്ട് ആ ടൈം പിസിടുത്തു ഷെൽഫിലേക്ക് വലിച്ചെറുഞ്ഞു അവൻ ബെഡിലേക്ക് മലർന്ന് കിടന്നു. കുറച്ചു നിമിഷങ്ങൾക്ക് മുൻപുണ്ടായ കാര്യങ്ങളെ കുറിച്ച് അവന്റെ ചൊടികളിലും ഒരു പുഞ്ചിരി വിരിഞ്ഞു. തന്റെ ജീവതത്തിൽ അവൾ പ്രതീക്ഷിക്കാതെ വന്നപ്പോൾ അവളോട് ദേഷ്യമാണ് തോന്നിയത്.. പിന്നീട് അവളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ സഹതാപം ആയിരിന്നു. പിന്നെ എപ്പോഴാണ് താൻ അവളെ ശ്രദിക്കാൻ തുടങ്ങിയതെന്ന് തന്നിക് അറിയില്ല.. അവളുടെ ഓരോ ചലനങ്ങളും തന്റെ മനസ്സിനെ എത്രയധികം സ്വാധിനം ചെല്ലുത്തിയിട്ടുണ്ടെന്ന് അവൻ ഇന്ന് മനസിലാകുന്നുണ്ട്.. ഓരോന്നോർത് അവൻ കണ്ണടച്ചു കുറച്ചു നേരം കിടന്നു. കണ്ണടക്കുമ്പോൾ ഇപ്പോൾ അവളുടെ മുഖമാണ് മനസ്സ് നിറയെ... രാവിലത്തെ സംഭവത്തിനു ശേഷം ആമി ശ്രീയുടെ മുൻപിൽ പെടാതെ എങ്ങേനെയോ ഒഴിഞ്ഞു മാറി നടന്നു..

ഇപ്പോൾ അവന്റെ മുഖത്തു നോക്കാൻ ചെറിയ ഒരു ചളിപ്പ് ഉണ്ട്. കൂടുതൽ സമയം അവൾ അടുക്കളയിൽ തന്നെ സമയം ചിലവഴിച്ചു. ഉച്ചക്കത്തേക്കുള്ള അരി കഴിക്കിയുടന്നതിന്റെ ഇടയിലാണ് രണ്ടു കൈകൾ അവളുടെ ഇടിപ്പിലൂടെ വലിഞ്ഞു മുറുകിയത്. ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നെ അതാരുടെ കൈകൾ അന്നെന്നു അറിഞ്ഞപ്പോൾ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താ ഭാര്യേ ഒരു ഒളിച്ചു കളി "ശ്രീ തന്റെ മുഖം അവളുടെ പുറം കഴുത്തിൽ വെച്ചപ്പോൾ അവൾ ഒന്നു ഞെട്ടി. അവന്റെ കൂർത്ത മീശ അവളുടെ പുറംകഴുത്തിൽ തട്ടുമ്പോൾ അവളിൽ പേരറിയാൻ പാടില്ലാത്ത ഒരു വികാരം ഉടലെടുത്തു. "എന്ത്‌ ഒളിച്ചുക്കള്ളി,,, ഡോക്ടർ ഈ പിടി ഒന്നു അയച്ചേ.. എന്നിക് കുറെ ജോലിയുണ്ട് " അവൾ അതും പറഞ്ഞുകൊണ്ട് അവന്റെ പിടി അയക്കാൻ നോക്കിയതും അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

കുറച്ച് നേരം അവൾ അവന്റെ ഹൃദയത്താളം ശ്രവിച്ചു അവന്റെ നെഞ്ചോരം ചേർന്നിരുന്നു. "ആമി" അവൻ അവളുടെ കാതോരമായി മൊഴിഞ്ഞപ്പോൾ അവൾ മുഖം ഉയർത്തി അവനെ നോക്കി. എന്തോ പറയുവാനായി ആ മുഖം വ്യഗ്രത പൂണ്ടുന്നത് അവളറിഞ്ഞു. നീയന്നു ചോദിച്ചല്ലേ,, ഇന്ദുവും ഞാനും തമ്മിൽ എന്തായിരിന്നു പ്രശ്നമെന്ന്.. എല്ലാം ഞാൻ നിന്നോട് പറയാം.. പക്ഷേ എല്ലാം കേട്ടുകഴിഞ്ഞു നിനക്കെന്നോട് ദേഷ്യം തോന്നുന്നരുത്??? ബാക്കി ശ്രീ പറയുന്നതിന് മുൻപേ അവൻ അവളുടെ കൈ കൊണ്ട് വേണ്ട എന്നു കാണിച്ചു. "എന്നിക് ദേഷ്യം തോന്നുന്ന കാര്യമാന്നെങ്കിൽ അതൊന്നും ഞാൻ അറിയാൻ ആഗ്രഹിക്കുന്നില്ല... ഇപ്പൊ ഡോക്ടർ എന്നിക് തരുന്ന ഈ സ്നേഹം മാത്രം മതി എന്നിക് ഈ ജന്മത്തിൽ സന്തോഷിക്കാൻ.. " നിക്ക് ഒരു വാക്ക് മാത്രം തന്ന മതി,,, ഇവിടെനിന്നും എന്നോട് ഇറങ്ങി പോകാൻ മാത്രം പറയരുത് 🙏🙏അത്രയും പറയുമ്പോഴും അവളുടെ സ്വരം ഇടറുന്നതായി അവൻ തോന്നി. മിഴികളിൽ നേരിയ നീർക്കണം പ്രത്യാശിപ്പെട്ടപ്പോൾ അവൻ അവളെ ഒന്നും കൂടി പൊതിഞ്ഞു പിടിച്ചു ..ഇന്നിയൊരിക്കലും അവളെ വിട്ടുകളയില്ല എന്നുറപ്പിച്ചപോലെ.. അവൾ ഒന്നും കൂടി അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story