ഇനിയും പൂക്കാം നിനക്കായ് : ഭാഗം 12

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""തിരിച്ചെടുക്കാനാവാത്തതിനെ ഓർത്ത് ഖേദിക്കരുത്.... അസാധ്യമായത് വിശ്വസിക്കരുത്.... അപ്രാപ്യമായതിനെ തേടിപ്പോവരുത്......."" വാതിലിനു മുന്നിൽ തുണ്ടു പേപ്പറിലെ വയലറ്റുമഷി പുരണ്ട വരികൾ വായിച്ചതും ചിൻമയ് അതും ചുരുട്ടി കൂട്ടി താഴേക്കെറിഞ്ഞു...... തൻ്റെ മുന്നിൽ വീണ തുണ്ടു പേപ്പെറെടുത്ത് ഭഗത് നോക്കി..... അവൻ്റെ മുഖം ചുളിഞ്ഞു......."" അവനാ ഇളം വയലറ്റ് മഷിയാൽ വടിവൊത്ത അക്ഷരങ്ങളിൽ മിഴികളൂന്നി...... ട്രിംചെയ്ത താടിച്ചുഴിയിൽ ചൂണ്ടു വിരലാൽ അമർത്തി തടവിക്കൊണ്ടിരുന്നു...... അപ്രതീക്ഷിതമായാണ് ദയാൽ മാഷിൻ്റെ കോൾ ജ്വാലയെ തേടിയെത്തിയത്...... കുഞ്ഞൂലി മുത്തശ്ശിക്ക് ന്യൂമോണിയ കലശലായി ക്രൈസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തൂന്ന്......... ജ്വാലയെ കാണണമെന്നു പറഞ്ഞതും ഭാഗിയെ ഋഷിയെ ഏല്പ്പിച്ചിട്ട് ഹോസ്പിറ്റലിലേക്ക് പോയി..... ഹോസ്പിറ്റൽ എൻ്ററിൽ തന്നെ ദയാൽ മാഷ് നില്പ്പുണ്ടായിരുന്നു...... അവളെ കണ്ടതും ആ കണ്ണുകൾ തിളങ്ങി..... ലൈറ്റ് പിങ്ക് കളർ സാരിയിൽ ഒരു വിടർന്ന പനിനീർപ്പൂവ്..... ചുണ്ടിൻ്റെ കോണിൽ ഒരു ചെറു ചിരി വിരിഞ്ഞു. മാഷേ..... കുഞ്ഞൂലി.....?? ഇപ്പോൾ എങ്ങനുണ്ട്? ലേശം കുറവുണ്ട്... റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അവളോട് ചേർന്ന് മുടിയിൽ തിരുകിയ തുളസിക്കതിരിൻ്റെ ഗന്ധം നുകർന്ന് അവൻ നടന്നു..... അനൃയാണോ സഖി, ഞാൻ നീ അറിയാതെ പോകുന്നുവോ എൻ ഹൃദയ രേണുക്കളാൽ പൊതിഞ്ഞ...... പ്രണയത്തെ....

പിൻതിരിഞ്ഞ് നടക്കുകയാണോ... കാണാതെ അകലേക്ക് നീ പോവുകയാണോ..... തളർന്ന് കിടക്കുന്ന കുഞ്ഞൂലിയെ കണ്ടതും ജ്വാലയിൽ നോവറിഞ്ഞു. മെല്ലിച്ച ചുക്കിച്ചുളിഞ്ഞ കൈയ്യിൽ പിടിച്ചവൾ..... തന്നെ കണ്ടതും ആ മിഴികളിലെ തിളക്കം അവളുടെ ഉള്ളം തൊട്ടറിഞ്ഞു...... കുഞ്ഞൂലി.... പ്പെണ്ണേ...... പല്ലില്ലാത്ത മോണകാട്ടി തളർന്ന ചിരി ചിരിച്ചു...... ൻ്റെ ... കുഞ്ഞൂലി സ്മാർട്ടല്ലേ ..... ഇതിപ്പോ ചെറിയ പനിയല്ലേ... പെട്ടെന്നങ്ങ് ഉഷാറാ അല്ലേ? അവരുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടവൾ പറഞ്ഞു.... കാവേരിയെപ്പോലെ എല്ലാരോടും എന്തൊരു സ്നേഹമാ..... കൂട്ടിക്ക്....ദയാലിൻ്റെ അമ്മ സീതാലക്ഷ്മി പറഞ്ഞു. മ്മ്മ്..... ഇത് ജ്വാലയാമ്മേ...... ഇവളെപ്പോലെ ഇവൾ മാത്രമേയുള്ളമ്മേ...... അവൻ്റെ ശബ്ദത്തിൽ നനവ് പടർന്നു...... ഹോസ്പിറ്റലിന് പുറത്ത് ജ്വാലയ്ക്ക് പോകാനായി ഓട്ടോയ്ക്ക് കാത്തിരിക്കുകയാണ്...... ദയാലും ജ്വാലയും....... ഈ സമയത്താണ് ഭഗതിൻ്റെ ഓഫ് വൈറ്റ് ഓഡി അവരെ കടന്നു പോയത്. ജ്യാലയുടെ അരികിൽ നിന്ന് ചിരിയോടെ സംസാരിക്കുന്നത് ആരെന്നായിരുന്നു ഭഗതിൻ്റെ ചിന്ത........ 🌹 ഋഷിയാണേൽ വാലിനു തീ പിടിച്ച മാതിരി ചൈതന്യയുടെ മുറിക്ക് മുൻപിലായി തെക്കോട്ടും വടക്കോട്ടും നടക്കുകയാണ്..... അടഞ്ഞ വാതിലിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്........ ഭക്ഷണത്തിനായി ചിത്തു മുറി തുറന്നതും ഋഷി അവളേയും കൊണ്ട് അവളുടെ മുറിയിലേക്ക് കയറി...... വീട്... ഋഷിയേട്ടാ..... എനിക്ക് പുറത്ത് പോകണം.....

ചിത്തു ഈർഷ്യയോടെ പറഞ്ഞു. നീ ഇതിനാകതെന്തോ പുഴുങ്ങുകയായിരുന്നല്ലോ...... എന്തോന്നാടി ഇതൊക്കെ....?? മുഷിഞ്ഞതും അല്ലാത്തതുമായ ഡ്രെസ്സുകളൊക്കെ ബെഡ്ഡിലും നിലത്തുമായി കിടക്കുന്നു........ ബുക്സൊക്കെ ഷെൽഫിൽ നിന്ന് താഴേക്ക് വലിച്ചിട്ടിട്ടുണ്ട്..... ചുമരിൽ ഐ ഹേറ്റ് മൈ ഫാമിലി .. ന്ന് എഴുതിയിരിക്കുന്നു....... ചുവരുകളിൽ പിന്നെയും എന്തൊക്കെയോ എഴുതി കൂട്ടീയിട്ടുണ്ട്.... ആരോടൊക്കെയുള്ള വാശിയും ദേഷ്യവും ആ മുഖത്ത് നിറഞ്ഞിരുന്നു...... അവനവളുടെ അരികിലേക്ക് ചേർന്നു നിന്നു.... വിശക്കുന്നില്ലേ? ആർദ്രമായി അവൻ ചോദിച്ചു...... നമ്മുക്ക് പുറത്തു പോയി കഴിച്ചാലോ നിനക്കേറെ ഇഷ്ടമുള്ള ബുള്ളറ്റിൽ അവളുടെ പാറിപ്പറന്ന മുടിയിഴകളെ തഴുകി ഏറെ സ്നേഹത്തോടെ ചോദിച്ചു..... ഒരു വേള അവളുടെ കണ്ണൊന്നു തിളങ്ങിയോ.... വർഷങ്ങൾക്കു ശേഷമാണ് ആരെങ്കിലും വാൽസല്യത്തോടെ ഇങ്ങനെ ചേർത്തു പിടിക്കുന്നത്..... അവളുടെ മിഴികളെ ഈറനണിയിപ്പിച്ചു...... അവളാ പൂച്ചക്കണ്ണുകളെ നോക്കി ...... കൗമാരകാലഘട്ടത്തിൽ ചൈതന്യ ഏറ്റവും കൂടുതൽ വിളിച്ചിട്ടുള്ള പേര് ഋഷിയേട്ടൻ എന്നായിരിക്കും...... എന്തിനും ഏതിനും ചൈതന്യ എത്തിച്ചേരുന്നത് ഋഷിയിൽ ആയിരുന്നു..... പിന്നീടെപ്പോഴോ അതും അകന്നുപോയി ""ഞാൻ.... ഞാൻ ...... എനിക്ക് ..... ഞാൻ വരണില്ല..... ചിത്തു നീഷേധാർത്ഥത്തിൽ തലയാട്ടി ......"" എന്തൊക്കെയോ പ്രശ്നങ്ങൾ അവൾ നേരിടുന്നുവെന്നു മാത്രം മനസ്സിലായി..... അവളെ ഒന്നു നോക്കിയിട്ട് പറഞ്ഞു..... "ഓകെ..... നമ്മുക്ക് പിന്നീട് പോകാം... പക്ഷേ ഈ വാതിൽ തുറന്നിട്ടേക്കണം..... ഋഷി ആ റൂമിൻ്റെ ജനലുകൾ തുറന്നിട്ടു.......""

""എന്തായാലും ഭക്ഷണം കഴിക്കാൻ ഇറങ്ങിയതല്ലേ..... വാ..... നമ്മുക്കൊരുമിച്ച് കഴിക്കാം...."" ""നീ ഈ മുറിയിൽ ഇരുന്ന് തപസ്സ് ചെയ്ത് ചൈതന്യത്രിപതംഗ സ്വാമിനി ആയോന്നുള്ള അന്വേഷണത്തിൽ ഒന്നും കഴിക്കാൻ സാധിച്ചില്ല. ഋഷി വയറു ഉഴിഞ്ഞു കാണിച്ചു....."" എവിടെയോ അവളുടെ മുഖത്തെ പേശികൾക്ക് ഒരയവു വന്ന പോലെ .... തർക്കിക്കാൻ ആവതില്ലാതെ .... അവൾ ഒന്നും മിണ്ടാതെ ആഹാരം കഴിക്കാൻ കൂടെ ചെന്നു. ..... ഒരു ദോശ നുള്ളിപ്പറിച്ചോണ്ട് എന്തോ കടുത്ത ചിന്തയിലാണ്ടിരിക്കുന്നവളെ ..... തൻ്റെ പെണ്ണിനെ ...... നോവോടെ..... അത്രമേൽ പ്രണയത്തോടെ നോക്കി...... ആ മിഴിയിണകൾ നനഞ്ഞുവോ .... നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ ..കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ....... ഒരു ദോശ കഷ്ടപ്പെട്ടു കഴിച്ചതും ചിത്തു എഴുന്നേറ്റു...... ഋഷി ഒന്നും മിണ്ടിയില്ല...... പക്ഷേ വീണ്ടും മുറിയിലേക്ക് പോകാൻ ഗോവണി കയറിയവളെ പിടിച്ച് അകത്തളത്തിലേക്ക് കൊണ്ടുവന്നു...... ഋഷിയുടെ കൈവിടുവിക്കാൻ നോക്കിയെങ്കിലും ...... അവൻ്റെ കരുത്തിനു മുന്നിൽ സാധിച്ചില്ല.... അകത്തളത്തിൽ അവളെയും കൂട്ടീ അവളുടെ അടുത്തായി അവനും ഇരുന്നു...... ""ച്ചീ..... മാവൂനേ.... താനനം..."" കുഞ്ഞിപ്പെണ്ണ്..... ഋഷിയോടാണ്..... എല്ലാവരും ഋഷിയെന്നു വിളിക്കുന്നതു കേട്ട്..... കക്ഷി.... ച്ചി.... യെന്നാ വിളിക്കുന്നത്...... ടി വി യിൽ ടോം ആൻ്റ് ജെറി കാണാനാ ഈ ബഹളം..... ച്ചി.....എന്നുള്ള വിളിയിൽ അവൻ തലയിൽ കൈ വെച്ച് ചിത്തുവിനെ പാളി നോക്കി.... പെണ്ണിൻ്റെ ചുണ്ടിൻ്റെ കോണിൽ അവളറിയാതെ ഒരു ചെറു ചിരി മിന്നിമാഞ്ഞത് അവനറിഞ്ഞു.....

ഭഗത് ഏറെ നാളിനു ശേഷമാണ് മുത്തശ്ചൻ്റെ മുറിയിലേക്ക് ചെല്ലുന്നത്...... കണ്ടകാഴ്ചയിൽ തറഞ്ഞു നിന്നു പോയി...... മുത്തശ്ചൻ ദിവാൻ കോട്ടിലിരുന്നു കൊണ്ട് താഴെ തൻ്റെ കാൽചുവട്ടിലിരിക്കുന്ന ജ്വാലയുടെ മുടി ചീകി കൊടുക്കുകയാണ്..... ""ദേ.... കാരണവരെ എനിക്ക് വേദനിക്കുന്നുണ്ട് ഞാനാ കുളത്തിലെങ്ങാനും കൊണ്ടിടുമേ? ""ടീ.... കൊച്ചു കാന്താരി..... എന്നെ പൂട്ടാൻ ഈ ദേശത്ത് ആരും ജനിച്ചിട്ടില്ല......"" '"മ്മ്.... തോന്നലാ.... ഒന്നുണ്ടായി...... ഇപ്പോഴാ എത്തപ്പെട്ടതെന്നേയുള്ളു. ഭഗതിന് ചിരി വരുന്നുണ്ടായിരുന്നു..... ഭാഗിയാണേൽ മുത്തശ്ചൻ്റെ കൊമ്പൻ മീശയിൽ പിടിച്ചു വലിക്കുന്നുണ്ട്.... എങ്ങനെ ജീവിച്ചിരുന്ന ആളാ....?? അമ്മയും അമ്മാവനുമൊക്കെ ഇപ്പോഴും വിറയ്ക്കും നേരെ നിന്നൊന്നു സംസാരിക്കാൻ..... തനിക്കും സ്നേഹമുണ്ടേലും ബഹുമാനമാ മുന്നിട്ടു നില്ക്കുന്നത് അപ്പോഴാ... ഇവിടെ രണ്ടെണ്ണം കുഞ്ഞിരാമൻ കളിപ്പിക്കുന്നത്... തിരിച്ചു പോകാൻ തുടങ്ങിയ ഭഗതിനെ മുത്തശ്ചൻ്റെ സംസാരമാണവിടെ പിടിച്ചു നിർത്തിയത്..... ""ടി..... കാന്താരി...... നമ്മുടെ എന്തിരനെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം.... ?? വാതുറന്ന് ചിരിക്കുന്ന മുത്തശ്ചൻ്റെ എന്തിരൻ വിളിയിൽ ഭഗത് ഈമുത്തശ്ചനും തുടങ്ങിയോ.... അവൻ വന്ന അരിശം അടക്കി.... കൂർപ്പിച്ചു നോക്കി കൊണ്ട് നിന്നു. ഇനി ഇവളെന്താണോ പറയുന്നത് ' ""എൻ്റെ പൊന്നോ.... ആ കളിക്ക് നമ്മളില്ലേ? അതു ഫുൾ ശോകം റീലോഡഡ് ആണ്....." ""അങ്ങേരെ സിനിമയിൽ നായകനാക്കിയാൽ ബുദ്ധിജീവികളുടെ അവാർഡുപടത്തെക്കാളും കഷ്ടത്തിലാകും എട്ടു നിലയിൽ പൊട്ടും...."" ""ഒരു മാതിരി..... കണ്ണിരിൻ്റെ മൊത്ത കച്ചവടക്കാരൻ ......""

""ച്ഛാ.... ന്ന് വിളിച്ച് ഭാഗി ഓടി ..... ദാഗി ഓടിയിടത്തേക്ക് നോക്കിയ ജ്വാല വിയർത്തു..... പൊട്ടിത്തെറിക്കാൻ പോകുന്നപ്പോലെ മുഖമാകെ ചുവന്ന് ഭഗത്...... ""മൂത്ത്ശ്ചാ ചന്ദനത്തടിയിൽ തന്നെ.... ന്നെ ദഹിപ്പിച്ചേര്...."" അവൻ ഭാഗിയെ എടുത്ത് ..... ജ്വാലയെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് പോയി...... ഹൊ..... ജ്വാലയുടെ ശ്വാസം നേരെ വീണു.... 🌹 ഒരു മാസത്തിലേറെയായുള്ള തീർത്ഥാടനം കഴിഞ്ഞ് സോമരാജവർമ്മ പൊന്നോത്ത് തിരികെ എത്തി. നന്നേ ക്ഷീണിച്ച് ..... കണ്ണുകളിലെ തിളക്കമൊക്കെ നഷ്ടപ്പെട്ട്..... താടിയും മുടിയുമൊക്കെ വളർന്ന് ആകെ കോലം കെട്ടിരുന്നു..... നന്ദിനിയാണേൽ പുശ്ചം കലർന്ന നോട്ടത്തോടെ ...... തൻ്റെ ബിസിനസ്സ് തിരക്കുകളിലേക്ക് ഊളിയിട്ടു...... അകത്തളത്തിലെ സോഫയിൽ അലസമായിരുന്ന അച്ഛനെ ജ്വാല നോക്കി..... തൻ്റെ ഉയിരിൻ്റേയും ഉടലിൻ്റേയും അവകാശി..... ഇങ്ങോട്ടുള്ള യാത്രയിൽ പ്രതാപിയായ സോമരാജവർമ്മയെ പ്രതീക്ഷിച്ചു.... വാക്കു കൊണ്ടും നോട്ടം കൊണ്ടും ആരെയും വരുതിയിലാക്കാൻ കഴിവുള്ള അച്ഛനെ...... ആ അച്ഛനെ എങ്ങനെ നേരിടണമെന്നും പഠിച്ചു വച്ചിരുന്നു. പക്ഷേ കണ്ടത് ജീവിതത്തിൽ തോറ്റു പോയൊരു മനുഷ്യനെയാണ്...... ഈ തോൽവികളൊക്കെ സ്വയം വരുത്തി വച്ചതുമാണ്..... ജ്വാല അച്ഛൻ്റെ അരികിലേക്ക് ചെന്നു..... ""സാർ...... സ്വന്തം അച്ഛനെ സാർ എന്നു വിളിക്കേണ്ട ഗതികേട് ......"" മെല്ലെയെങ്കിലും അവളുടെ വാക്കിന് മൂർച്ച ഉണ്ടായിരുന്നു..... തളർന്ന മിഴികളോടെ മിഴി ഉയർത്തിയ സോമരാജൻ മുന്നിൽ ജ്വാലയെ കണ്ടതും..... എന്താ കുട്ടി...... ""എൻ്റെ കൂടെ ഒന്നു വരുമോ ....??? സോമരാജന് അത്ഭുതമായി ""എങ്ങോട്ട്....??

""ഇവിടെത്തന്നെ...... ഈ വീടിനുള്ളിൽ ......"" "കിലോമീറ്റർ ദൂരം താണ്ടണമെന്നില്ല സാർ സമാധാനം കിട്ടാൻ ....."" എന്തുകൊണ്ടോ ദേഷ്യവും സങ്കടവും ജ്വാലയിലുണ്ടായി .... വാക്കുകൾ കൈവിട്ടു പോകുമെന്ന നിലയിലെത്തിയും ജ്വാല സ്വയം നിയന്ത്രിച്ചു...... മുന്നിൽ നില്ക്കുന്നത് ജന്മം നല്കിയ ആളാണ്..... വാക്കുകൾ അതിരുവിടരുത്.... സ്വയം ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു...... "എൻ്റെ ഒപ്പം ഒന്നു വന്നോളൂ ..... ജ്വാല മുന്നോട്ടു നടന്നു..... ആദ്യം ചൈതന്യയുടെ മുറിയുടെ മുന്നിലെത്തി.... പിന്നാലെ സോമരാജനും...... ഋഷി പറഞ്ഞതിനു ശേഷം ചിത്തു മുറി പകല് അടച്ചിട്ടിരുന്നില്ല....." പക്ഷേ കിടക്കയിൽ ഒരു കൂട്ടം തുണികളുടെ കൂമ്പാരത്തിന് നടുവിൽ ..... ചുവരിൽ അവളെഴുതിയ ...... ""The shadow is behind me"" അതിൽ തന്നെ ചിത്തു ഉറ്റുനോക്കിയിരിക്കുന്നു..... "സാർ...... താങ്കളറിയാതെ പോകുന്ന...... ചിലപ്പോൾ അറിയാൻ ശ്രമിക്കാതിരിക്കുന്ന ചില കാഴ്ചകൾ...... ഇനിയുമുണ്ട് വരൂ....... പിന്നീട് അവൾ അടച്ചിട്ട ചിൻമയിൻ്റെ റൂമിനു മുന്നിലെത്തി..... ഇതു പിന്നെ തുറക്കാറില്ല. ഭക്ഷണം ലളിതേടത്തി ഈ ഡോറിനു മുന്നിലെത്തിക്കും .... അവനു തോന്നുമ്പോൾ കഴിക്കും. ചില ദിവസങ്ങളിൽ കഴിക്കാറുമില്ല........"" ""ഒന്നേ പറയാനുള്ളു ..... ക്ഷേത്രങ്ങൾ കയറി ഇറങ്ങിയാലോ വ്രതം നോക്കിയാലോ സമാധാനം കിട്ടില്ല...... എവിടെയാണോ തനിക്കെല്ലാം നഷ്ടമായത് അവിടെയാണ് തേടേണ്ടത്...... ഭീരുവാകാതെ സ്വയം അന്വോഷിക്കൂ...... സ്വയം നഷ്ടപ്പെടുത്തിയ ജീവിതത്തിൻ്റെ താളം കണ്ടെത്തൂ......" ""സാർ പിന്നിട്ട വഴികളിൽ നഷ്ടപ്പെടുത്തിയത് ഒരുപാടുണ്ട്..... അതെല്ലാം പോട്ടെ..... ഈ കുട്ടികളെ ഒന്നു തലോടിയാൽ ചിലപ്പോൾ അത്ഭുതം ഉണ്ടാകും......""

"സാറിനെ സ്വാധീനിച്ച.... അല്ലെങ്കിൽ എറെ ഇഷ്ടപ്പെടുന്ന വ്യക്തികൾ ഉണ്ടാവും.... ഒന്നോർക്കുക അതെല്ലാം ഇന്നലെകളാണ് .... കഴിഞ്ഞതൊന്നും ഓർക്കാതെ ഇന്നിൽ ജീവിക്കും..... സാറിൻ്റെ കുടുംബത്തെ ചേർത്തു പിടിക്കൂ..."" ""ക്ഷമിക്കണം വാക്കുകൾ കൊണ്ട് സാറിനെ വേദനിപ്പിച്ചുവെങ്കിൽ...... മിഴികളുയർത്താതെ പറഞ്ഞവസാനിപ്പിച്ചു..."" തൊട്ടരികിൽ അച്ഛൻ ... കർപ്പൂര ഗന്ധം പകരുന്നുണ്ടായിരുന്നു....... ഹൃദയം കുതിക്കുന്നു ആ ശരീരത്തിൽ നിന്ന് ...... ""ൻ്റെ.... മോളേന്നൊരു വിളി കേൾക്കാൻ...... അത്രയെങ്കിലും ...... എന്നെങ്കിലും സാധ്യമാവുമോ....?? ഒന്നു തൊട്ടാലോ....?? വഴക്കു പറയുമോ....?? ""ഞാൻ..... ഞാനൊന്ന് ഈ കൈവിരലിൽ തൊട്ടോട്ടേ..... നനഞ്ഞ മിഴികളോടെ വിതുമ്പിയ ചുണ്ടോടെയവൾ ചോദിച്ചു......."" തൻ്റെ മുന്നിൽ നില്ക്കുന്ന പെൺകുട്ടിയോട് ...... ഒരടുപ്പം... അങ്ങനെയല്ല.... അതിനുമപ്പുറം എന്തോ ഒന്ന്? സോമരാജൻ സ്വയമറിയാതെ തൻ്റെ കൈവിരൽ അവളുടെ കൈവിരലിലേക്ക് ചേർത്തു.... ഒരു വിറയൽ .... അവളറിയാതെ മിഴികൾ മുത്ത് പൊഴിച്ചു കൊണ്ടിരുന്നു.... അവളാ കൈവിരലിൽ മുഖം ചേർത്ത് വിതുമ്പി കൊണ്ടിരുന്നു. താഴെ ഇതൊക്കെ കണ്ട് രോഷത്തോടെ നന്ദിനി നില്ക്കുന്നുണ്ടായിരുന്നു....... വിറഞ്ഞ് കത്തുന്ന മിഴികളോടെ ജ്വാലയെ വെറുപ്പോടെ നോക്കിക്കൊണ്ട് അവർ വെട്ടി തിരിഞ്ഞ് പുറത്തേക്ക് പോയി...... ഭാഗിയോടൊപ്പം നീർമാതളത്തിൻ ചുവട്ടിലായിരുന്നു. ജ്വാല.... ഭാഗിയാണേൽ നിലത്തുതിർന്നു വീണ പൂക്കൾ നുള്ളിപ്പെറുക്കുന്നുണ്ടായിരുന്നു..... ചെറിയ കാറ്റിൽ പിന്നെയും പൂക്കൾ പൊഴിയുന്നു..... ഓരോരോ ഓർമ്മപ്പെടുത്തലുകൾ..... ഇനിയും വർഷം വരാം.....

വീണ്ടും തളിർക്കും പൂക്കും .... മാറ്റമില്ലാതെ തുടരുന്നുവോ...... ചിന്തകൾ കാടുകയറവെ..... ചാറ്റൽ മഴ.... പൊഴിയുന്നു..... ഭാഗി കൂടില്ലായിരുന്നുവെങ്കിൽ ഈ വർഷത്തെ ആവേശത്തോടെ എതിരേറ്റേനേ.... ജ്വാല നോക്കുമ്പോൾ മുഖമുയർത്തി പൊട്ടിച്ചിരിയോടെ ചാറ്റൽ മഴയിൽ തുള്ളി ചാടുന്ന കുഞ്ഞിപ്പെണ്ണിനെയാണ്...... ഭഗത് വർമ്മയുടെ പ്രൊഡക്ടല്ലേ ... മഴ കണ്ടാൽ വെകിളി പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു..... ജ്വാല വേഗം കുഞ്ഞിയെപ്പൊക്കിയെടുത്ത് വേഗത്തിൽ തറവാട്ടിലേക്ക് നടന്നു..... മഴയുടെ ആക്കം കൂടി.... ഇറയത്തേക്ക് ഓടിക്കയറിയതും ആരെയോ ചെന്നിടിച്ചു..... ച്ഛാ ..... ന്നും പറഞ്ഞ് ആ കഴുത്തിലേക്ക് ഒരു കൈയ്യിട്ടു കുഞ്ഞിപ്പെണ്ണ്.... ഒരു കൈയ്യ് ജ്വാലയിലും.... കുഞ്ഞിയെ ഭഗതിൻ്റെ കൈയ്യിൽ കൊടുക്കാൻ പോയതും..... ഭഗതിൻ്റെ കൈയ്യിൽ പോകാതെ പൊട്ടിച്ചിരിച്ചു. ജ്വാലയിപ്പോൾ അവൻ്റെ നെഞ്ചിനരികിൽ ആ താളത്തിൽ പിച്ചിപ്പൂവിൻ്റെ സൗരഭ്യത്തിൽ.... വ്യതിചലിക്കാനാവാതെ നിന്നു പോയി...."" ഭഗത് മുഖം കുനിച്ച് ഭാഗിയെ എടുത്തതും ആ ട്രിംചെയ്ത താടിരോമങ്ങൾ അവളുടെ ചുണ്ടിനെ തഴുകിപ്പോയിരുന്നു ഉള്ളം കാലിൽ നിന്ന് തരിപ്പ് പടർന്നതും അവളവിടെ തറഞ്ഞു നിന്നു പോയി..... ഭഗത് അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു.....!! 🌹 ഭഗതിൻ്റെ ക്യാബിനിലേക്ക് ഋഷി യോടൊപ്പം ജ്വാലയും അകത്തേക്ക്.. കയറി..... കഴിഞ്ഞ ദിവസമുണ്ടായ സംഭവത്താൽ ആ നക്ഷത്ര കണ്ണുകളിൽ കുരുങ്ങാൻ കഴിയാതെ അവൾ മുഖം കുനിച്ചു നിന്നു. ഭഗതിൻ്റെ മുഖത്താണേൽ ഇവളെന്തിന് ഇവിടെ എന്നുള്ള ചിന്തയാണ്? അപ്പൂ കുറച്ച് സീരിയസ് വിഷയം സംസാരിക്കാനാ ഞങ്ങൾ വനിരിക്കുന്നത്....??

ജ്വാല വന്നതിനു ശേഷമാ ശ്രീദേവി ആൻറിയിൽ മാറ്റങ്ങളുണ്ടായത്.... അത് അറിയാമല്ലോ....?? ഇതുവരെ നേരിട്ട് നന്ദി പറഞ്ഞില്ലെങ്കിലും .... എന്നും അവളോടതിന് കടപ്പെട്ടിരിക്കുന്നു. നന്ദിയും പറഞ്ഞോണ്ട് ചെന്നാൽ അവിടെ ഒരു പ്രതികരണവും ഉണ്ടാവില്ലെന്നറിയാം.... ഋഷിയാണ് ഭഗതിനോട് മെഡിസിൻ ആരോ മാറ്റുന്നതിനെ കുറിച്ച് പറഞ്ഞത്..... തകർന്നിരുന്നു ഭഗത് ..... ചുറ്റും എന്തൊക്കെയാ നടക്കുന്നതെന്നറിയാതെ ഉഴറി..... എവിടെയോ ആരോ ഇരുന്നു ചരടു മുറുക്കുന്നു...... ആര്...?? എന്തിന്....?? പൊട്ടിത്തെറിക്കും വിധം ഭഗതിൻ്റെ മുഖം വലിഞ്ഞുമുറുകി..... ഋഷി അവൻ്റെ മാറ്റം പേടിയോടെ നോക്കി നിന്നു. ഡോക്ടർ പറഞ്ഞതായിരുന്നു അവൻ്റെ ഓർമ്മയിൽ ..... ഇനിയൊരു അഘാതം ആ മനസ്സിന് ഏറ്റൽ......?? ""ഒന്നുമില്ലെടാ..... ഒന്നും സംഭവിക്കില്ല. എല്ലാം നമ്മൾ അറിഞ്ഞല്ലോ.... കണ്ടു പിടിക്കാം ആരായാലും.... ഋഷി അവനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..."" ""ജ്വാലാ..... നീയില്ലായിരുന്നുവെങ്കിൽ ...... എൻ്റെ അമ്മ..... നേർത്ത ശബ്ദത്തോടെ അവളുടെ തോളിൽ പിടിച്ച് അവൻ......"" നന്ദിനി ഫയലുമായി ദഗതിൻ്റെ ക്യാബിൻ തുറന്നതും ജ്വാലയെ ചേർത്തു പിടിക്കുന്ന ഭഗത്.... ""അപ്പൂ.... ദേഷ്യത്തോടെ അവർ അലറി....... പാഞ്ഞുചെന്നവൾ ജ്വാലയുടെ കവിളിൽ ആഞ്ഞടിച്ചു..... ഒരുമ്പെട്ടവളെ.... ആണുങ്ങളെ വലവീശിപ്പിടിക്കാൻ ഇറങ്ങിയേക്കുകയാണോ? ""അമ്മായി..... നിർത്ത് ഭഗത് അലറി ... എന്തറിഞ്ഞിട്ടാ അവളെ..... തല്ലിയത് ?? ""നന്നായി അറിയാം '..... ഇവളെപ്പോലുളളവളുമാർ എന്തും ചെയ്യും കാശിനു വേണ്ടി അഴിഞ്ഞാടി നടക്കുന്നവളെ പിന്നെന്താ ചെയ്യേണ്ടത്? ""പ്രായം പോലും നോക്കാതെ നിൻ്റെ അമ്മാവൻ്റെ അടുത്ത് കുഴഞ്ഞാടുന്നു. അങ്ങേരും താളത്തിന് തുള്ളുന്നു...... വേറെന്തെങ്കിലുമുണ്ടോന്ന് ആർക്കറിയാം......."" ജ്വാലയുടെ ചെവികൊട്ടിയടച്ചു പോയി..... സ്വന്തം അച്ഛനെ ചേർത്താണ്......

സ്വയം ഉരുകുകയായിരുന്നു. തിളച്ചുപ്പൊന്തിയ ലാവയിൽപ്പെട്ട് വെന്ത് വെണ്ണീറാവുകയായിരുന്നു....... പക്ഷേ ഇത് അഗ്നിജ്വാലയാണ് ..... എവിടെ ചവിട്ടി താഴ്ത്തിയാലും..... ഉശിരോടെപൊന്തി വരാൻ കാലിബറുള്ള് പെണ്ണ്... കനലെരിയുന്ന കണ്ണോടെ നന്ദിനിയെ നോക്കിയവൾ... നന്ദിനിയെ എന്തോ പറയാൻ വന്ന ഭഗതിനേയും ഋഷിയേയും അവൾ തടഞ്ഞു..... ""നന്ദിനി തമ്പുരാട്ടി ഒന്നു നിന്നേ .... അഗ്നിജ്വാലയുടെ മനസ്സിനു വിശുദ്ധിയുണ്ടെന്ന് തികഞ്ഞ വിശ്വാസമുള്ളിടത്തോളം കാലം നിങ്ങളുടെ ജല്പ്പനങ്ങളൊന്നും ഈ എന്നെ ബാധിക്കില്ല..... ജ്വാല ഒരുത്തൻ്റേയും മുന്നിൽ അഴിഞ്ഞാടിയിട്ടില്ല...... ഇതിനു മുൻപും ഒരു പാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അച്ഛൻ ...... അവളൊന്നു നിർത്തി..... അച്ഛൻ്റെ സ്ഥാനമുള്ളയാളെ ചേർത്ത് പറഞ്ഞനിങ്ങളുടെ ദുഷിച്ച മനസ്സുണ്ടല്ലോ..... ഷെയിം ഓൺ യൂ ...."" ""എടീ....... നന്ദിനി മുന്നോട്ടു വന്നതും ഭഗത് ജ്വാലയുടെ കൈയിൽ പിടിച്ചു..... ""അപ്പു.... ഇനി ഇവൾ പൊേന്നാത്ത് വേണ്ട.....?? ""അമ്മായി പോയേ..... എന്നെ ചുമ്മാ ടെമ്പർ ആക്കാതെ....? ""എൻ്റെ അമ്മയെ നോക്കാൻ വന്നതാ.... അവളവിടെ ഉണ്ടാവും..... ഇതെൻ്റെ തീരുമാനമാ...."" ഋഷി നന്ദിനിയെ പുറത്തേക്ക് കൊണ്ടുപോയി.... ജ്വാല മുഖം അമർത്തി തുടച്ച് ...... ഒന്നും മിണ്ടാതെ ക്യാബിൻ തുറന്ന് പുറത്തേക്ക് നടന്നു..... പക്ഷേ ഭഗത് അവളുടെ കൈയിൽ പിടിച്ചിരുന്നു..... ""എങ്ങോട്ടാ...?? ""എനിക്ക് പോകണം.." ""നീ പൊയ്ക്കോ..... നിന്നെ തടയുന്നില്ല..... ഒരു കാര്യം നീ ഓർക്കണം .... നിന്നെ ഒട്ടും അറിയാറത്താരാൾ എന്തെങ്കിലും പറഞ്ഞൂന്ന് വച്ച് ഓടി പോകേണ്ടതുണ്ടോ ?? എനിക്കറിയാം ഇതിലപ്പുറവ്വം വേദന അനുഭവിച്ചാണ് ഇന്നത്തെ ജ്വാല ഉയർന്നുവന്നതെന്ന്....."" നിന്നെ സ്നേഹിക്കുന്നവർ ഉണ്ട് പൊന്നോത്ത്..... ജീവിതത്തെ ഫേസ് ചെയ്യാനാവാതെ ഉഴറുന്നവരും പൊന്നോത്തുണ്ട്.....?? നിൻ്റെ നിസ്സഹായവസ്ഥയെ മുതലെടുക്കുകയല്ല...... ജ്വാല എൻ്റൊപ്പം വരും.... കാബിൻ വലിച്ചടച്ച് .....

ജ്വാലയുടെ കൈയിൽ പിടിച്ച് നടന്നു..... ഭഗത് ഡ്രൈവിങ് സീറ്റിൽ കയറിയപ്പോൾ .... കാറിൻ്റെ സൈഡിൽ മിണ്ടാതെ നിന്നവളെ നോക്കി മുരണ്ടു... ""നിന്നോടല്ലേ പറഞ്ഞത് കയറാൻ ...."" ജ്വാല അവൻ്റെ മുഖഭാവം മാറിയതും..... വിറയലോടെ കോ ഡ്രൈവിങ്ങ് സീറ്റിൽ കയറി..... പൊന്നോത്ത് മഠത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുക്കളെ കുറിച്ചോർത്ത് ജ്വാല വേദനിച്ചു. കാറിനുള്ളിൽ വച്ച് ഭഗത് ഒരക്ഷരം മിണ്ടിയിരുന്നില്ല..... ഈ സമയം നന്ദിനി പൊന്നോത്ത് ഉഗ്രതാണ്ഡവം ആടിക്കൊണ്ടിരിക്കുകയായിരുന്നു.. ""പിഴച്ചവളെ ഇവിടെ വേണ്ട..... നന്ദിനി ആക്രോശിച്ചു......"" അതും കേട്ടുകൊണ്ടാണ് ഭഗതും ജ്വാലയും അകത്തളത്തിലേക്ക് കയറിച്ചെന്നത്..... ഭഗതിൻ്റെ കൈക്കുള്ളിൽ അവളുടെ കൈവിരൽ പിടയ്ക്കുന്നുണ്ടായിരുന്നു...... മുത്തശ്ചൻ അതു കണ്ടതും ഒന്നു ചിരിച്ചു. സോമരാജനാണേൽ തല കുമ്പിട്ടിരുപ്പുണ്ട്..... അച്ഛനും നന്നായി കേട്ടുവെന്ന് മനസ്സിലായി.... ""കൊച്ചിങ്ങു വന്നേ..... മുത്തശ്ചൻ ജ്വാലയെ വിളിച്ചു...... മൂക്കും കവിളുമൊക്കെ ചുവന്ന്..... മിഴികൾ നിറച്ചുള്ള അവളുടെ നില്പ്പ് ആ വൃദ്ധനെയും നൊമ്പരപ്പെടുത്തി...... ""ദേ..... മൂക്കും ചീറ്റി എൻ്റെ മുന്നിൽ നിന്നാൽ പുളിവാറലിൽ നല്ല നാല് പെട തരും.... നിനക്കെന്നെ മാത്രം മര്യാദ പഠിപ്പിക്കാനേ അറിയുവോ? അവളുടെ ചെവിയിൽ പിടിച്ചോണ്ടായിരുന്നു ചോദ്യം...."" മങ്ങിയ ചിരി അവളിൽ തെളിഞ്ഞു...... ""ഇനി എന്താ നന്ദിനി നിനക്ക് വേണ്ടത്? ഇവളെ പുറത്താക്കണോ...?? വേറെ ആർക്കെങ്കിലും ഇവളെ പറഞ്ഞു വിടണമെന്നുണ്ടോ? ""മുത്തശ്ചാ .... ജ്വാല ഇവിടുണ്ടാവും .... ആരെതിർത്താലും ഭഗത് ദൃഢതയോടെ പറഞ്ഞു....."" ""എൻ്റെ തീരുമാനം പറയാം..... മുത്തശ്ലൻ ഗൗരവത്തോടെ എല്ലാവരേയും നോക്കി എന്നിട്ട് പറഞ്ഞു..... എൻ്റെ മാത്രമല്ല ശ്രീദേവിയുടെയും തീരുമാനമാണ്...... ജ്വാല ഇവിടുണ്ടാവും..... അപ്പൂൻ്റെ പെണ്ണായി....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story