ഇനിയും പൂക്കാം നിനക്കായ് : ഭാഗം 15

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

എന്താ നന്ദിനി ഇങ്ങോട്ട്.... യാതൊരു ഭാവമാറ്റവും ഇല്ലാതെ മുത്തശ്ചൻ ചോദിച്ചു...?? ചിത്തുവിൻ്റെ കല്യാണം നടത്തണം അപ്പുവുമായി....! ഇതു നടന്നില്ലെങ്കിൽ അറിയാല്ലോ നന്ദിനിയെ....?? മുത്തശ്ചനിൽ നടുക്കം നിഴലിച്ചു..... എന്തോ നേടിയെടുക്കാനുള്ള ഉദ്ദേശത്തോടെയാ വന്നതെന്നറിയാം..... ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല.... ഇതിനു മുൻപ് ഒരിക്കൽ വന്നിട്ടുണ്ട്..... അന്നും നേടാനുള്ളത് നേടിയിട്ടാണ് നന്ദിനി അടങ്ങിയത്.... ഭഗതിപ്പോഴറിയേണ്ടാ.... എന്താ വേണ്ടെതെന്നെനിക്കറിയാം.... നന്ദിനി പറഞ്ഞതും തിരികെപ്പോയി... നന്ദിനിയെ എതിർക്കാനാവാതെ രാജ രാജ വർമ്മ ദഹിച്ചു..... പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലൊക്കെ മൂകനായ രാജരാജവർമ്മയെ ആണ് എല്ലാവരും കണ്ടത് ..... സംഗീതം കേൾക്കാതെ ഒരു ദിനവും കടന്നു പോകില്ലായിരുന്നു. ഇപ്പോൾ ആൾക്ക് ഒന്നിലും താല്പര്യമില്ലാതെ തൻ്റെ അറയിലൊതുങ്ങിക്കൂടീ.... എന്താ കാർന്നോരെ ഇതിപ്പോ എന്തോ പോയ ആരെയോ പോലാണല്ലോ ഇരുപ്പ് ...? ജ്വാല ... താടിക്ക് കൈ കൊടുത്തിരിക്കുന്ന മുത്തശ്ചനോടാണ്.... നിനക്കെന്തറിയാംകുട്ടിയേ'...?? മുത്തശ്ചൻ വീണ്ടും ചിന്താ വീക്ഷ്ണനായി ഇരുന്നു...... ഇതിപ്പോ ഇത്രയും ആനയെ മറിക്കുന്ന എന്തു പ്രശ്നമാണന്നേ......??? അത്..... അത്..... മുത്തശ്ചൻ വിക്കി.... ദേ..... കാർന്നോരേ എനിക്ക് ദേഷ്യം വരുന്നുണ്ട്? ആരോടും ഒന്നും പറയാതെ സ്വയം ഇങ്ങനെ നീറിക്കൊണ്ടിരിക്കുന്നതെന്തിനാ....? പൊന്നോത്ത് മഠം പ്രതിസന്ധിയിലാണ്...... പൊന്നോത്ത് ഗ്രൂപ്പിൻ്റെ മേജർ ഷെയറും മറ്റൊരാളുടെ പേരിലാണ്....... ഈ മഠം ഉൾപ്പടെ..... ഒരിക്കൽ എനിക്ക് എല്ലാം മറ്റൊരാൾക്കു നല്കേണ്ടി വന്നു..... എൻ്റെ അഭിമാനം സംരക്ഷിക്കാൻ.....

ഇന്നോർക്കുമ്പോൾ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമതാണ്.... രാജ രാജ വർമ്മ വാക്കിങ് സ്റ്റിക്കിൽ പിടിമുറുക്കി..... അന്നു ഞാൻ ചെയ്ത വിഡ്ഢിത്തം ഇന്നെന്നെ അപ്പാടെ വിഴുങ്ങുകയാണ്.... അവർ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ ഈ തറവാട്ടിൽ നിന്നു വരെ ഇറങ്ങേണ്ടി വരും.... എന്താണ്.... എന്താണ് അവർ ചോദിച്ചത് ഉദ്ഗേദത്തോടെ ജ്വാല മുത്തശ്ചനെ നോക്കി.... ഒന്നുമില്ല....?? പറയാനാവില്ല കൂട്ടിയേ ??? ഇപ്പോ എന്നോടൊന്നും ചോദിക്കരുത്....? ഇനിയെത്ര ചോദിച്ചാലും പറയില്ലെന്നു മനസ്സിലായതു കൊണ്ട് ജ്വാല പിൻതിരിഞ്ഞു.... ഋഷിയും ഭഗതും ക്ലബിൽ സംസാരത്തിലായിരുന്നു...... അപ്പൂ.... നമ്മളറിയാതെ അണിയറയിൽ എന്തൊക്കെയോ നടക്കുന്നുണ്ട്..... മുത്തശ്ചൻ്റെ മൗനം തന്നെ അതിൻ്റെ മുന്നോടിയാണ്.... നീ ഒന്നിലും ഇടപെടാതെ ഇങ്ങനെ ഒഴിഞ്ഞുമാറി നടന്നാൽ ഇനിയും നഷ്ടങ്ങൾ മാത്രമേ സംഭവിക്കൂ..... ഞാനൊനിൽ നിന്നും ഒഴിയുന്നില്ല ഋഷി...... നിൻ്റെ ജീവിതത്തിൽ സംഭവിച്ചതിൽ നിന്നൊക്കെ നീ പുറത്തിറങ്ങിയേ മതിയാവൂ..... നിന്നെ മാത്രം ഉറ്റുനോക്കുന്നവർക്കായി നീ മാറിയേ മതിയാവൂ...... എനിക്കറിയാം ഋഷി..... മുത്തശ്ചൻ.... അമ്മ..... എൻ്റെ മോള്.... എല്ലാം അറിയാം.... പക്ഷേ ചില സമയങ്ങളിൽ ..... ഒന്നിനും കഴിയാതെ വരുന്നു.... നീ ജ്വാലയെ മറന്നുവോ.....? അവൾക്കാരുണ്ട് തുണ.....? എല്ലാവരും ഉണ്ടായിട്ടും അനാഥയാണവൾ.... ഞാൻ.... ഞാൻ.... എനിക്കൊന്നും ചെയ്യാൻ കഴിയില്ലെടാ.... എൻ്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റിയില്ലെങ്കിലും അവൾക്കൊരാവശ്യം വരുമ്പോൾ ഞാനുണ്ടാകും മുന്നിൽ..... പെട്ടെന്നൊരു കോൾ വന്നതും ഋഷി ഫോണിലേക്ക് നോക്കിയതും മുഖത്തൊരു ചിരി വിരിഞ്ഞു......

അവൻ മാറി നിന്ന് സംസാരിച്ചിട്ട് ഭഗതിനടുത്തേക്ക് വന്നു..... എന്താടാ ഒരു കള്ള ലക്ഷണം.... ഭഗത് കൂർപ്പിച്ചവനെ നോക്കി..... പൂക്കാത്ത ചില്ലയാണ് നീ.....?? നിനക്കെവിടുന്ന് മനസ്സിലാകാൻ.... 'മോനേ എനിക്ക് കുറച്ച് തിരക്കുണ്ട് ഋഷിയതും പറഞ്ഞ് പുറത്തേക്ക് നീങ്ങി.... പൂക്കാത്ത ചില്ല.... ആ വരികളിൽ ഭഗതിൻ്റെ മനസ്സു തടഞ്ഞതും.... വയലറ്റു മഷി പുരണ്ട വരികളും പിന്നെ നിറമിഴികളോടെ നില്ക്കുന്ന ജ്വാലയേയും ഓർമ്മ വന്നു..... ഹെവൻ റെസ്റ്റോറൻ്റിൻ്റെ മുന്നിൽ ഋഷിയുടെ ബുള്ളറ്റ് ഇരച്ചു നിന്നു..... ചുണ്ടിൻ്റെ കോണിലെ ഇളം ചിരിയോടെ വണ്ടിയുടെ ചാവി ചൂണ്ടുവിരലിലിട്ട് ചുഴറ്റിക്കൊണ്ട് ഉള്ളിലേക്ക് കയറി..... റെസ്റ്റോറൻ്റിൻ്റെ കോർണറിൽ ബ്ലൂ ജീനും വൈറ്റ് ടോപ്പു മണിഞ്ഞ് കൈവിരൽ തെരുപ്പിടിപ്പിച്ചോണ്ടിരുപ്പുണ്ട്.... ചിത്തു.... ഇവളിന്നാ വിരലൊക്കെ ഒടിക്കുമോ.... മുഖത്താകെ എന്തോ പരിഭ്രമം നിറഞ്ഞിട്ടുണ്ട്..... എന്താടീ....? ഫോണിൽ കൂടി പറയാൻ പറ്റാത്ത എന്തു കാര്യമാ .... നിനക്കു പറയാനുള്ളത്...? അത്..... അത്..... പെണ്ണിനു മുമ്പെങ്ങുംമില്ലാത്ത വിധം പരവേശം ..... തൻ്റെ കണ്ണുകളെ നേരിടാനാവാതെ പതറുകയാണ്..... ഇനി... ഇനിയെങ്ങാനും ഇവൾ ഇഷ്ടമാണെന്നു പറയാനാണോ...... ഋഷി അവളുടെ മട്ടും മാതിരിയും കണ്ട്.... ഉള്ള നഖമെല്ലാം കടിച്ചു തുപ്പുകയാണ്..... അവനും വെപ്രാളമേറി...... സ്ട്രെസ്സ് സഹിക്കാനാവാതെ അവൻ അലറി..... പറയെടി പുല്ലേ .....?? നിൻ്റെ അണ്ണാക്കിലെന്താ പട്ടി പെറ്റു കിടക്കുന്നോ....? ചിത്തു വിറച്ചു പോയി.... ഭയങ്കര സൈലന്സ്.... ഋഷി ചുറ്റും നോക്കിയപ്പോൾ.... റെസ്റ്റോറൻ്റിലിരിക്കുന്നവരുടെ നോട്ടം അവരിലാണ്..... ഋഷി വേഗം എഴുന്നേറ്റ് പുറത്തേക്ക് നടന്നു......

ഒന്നറച്ചു നിന്നിട്ട് ചിത്തുവും പിന്നാലെ പോയി കൂടെ ചെന്നില്ലേൽ ഇനി വാരിയെടുത്ത്... നിലത്തടിച്ചാലോ.... ബുള്ളറ്റിൽ കയറി ഹെൽമറ്റൊക്കെ ധരിച്ച്.... സ്റ്റാർട്ടാക്കിയതും .... വീണ്ടും അലർച്ച ..... കയറെടി.......! ചിത്തു കിടുങ്ങിപ്പോയി.... പെട്ടെന്ന് തന്നെ..... അവൻ്റെ പിന്നിൽ വലിഞ്ഞു കയറി ഇരുന്നു...... മൂളല് മാത്രമായിരുന്നു ചെവിയിൽ..... വെടിയുണ്ട കണക്കെ വണ്ടി ചീറിപ്പാഞ്ഞു..... ടൗണിലെ തന്നെ ഒരു പാർക്കിൽ പോയി വണ്ടി നിർത്തി..... ചിത്തു ഇറങ്ങിയതും മുന്നോട്ട് വേച്ചു പോയി..... സ്പീഡ് കാരണം കൊച്ചിന് തല ചുറ്റിയതാ.... ഇനി അവിടെ വായിനോക്കി നില്ക്ക്.... ഋഷി അരിശം കൊണ്ടു... ഇങ്ങോട്ടു വാടീ..... തണൽ മരത്തിൻ്റെ തൊട്ടടുത്തുള്ള സിമൻ്റ് ബഞ്ചിൽ പോയി ഋഷി ഇരുന്നു..... ചിത്തുവും അവനരികിലായി വന്നിരുന്നു...... മ്മ് പറയ്... എന്താ നിൻ്റെ പ്രശ്നം ..... ഋഷി ചിത്തുവിനെ നോക്കി ദഹിപ്പിച്ചു.... അമ്മ ... ൻ്റെ ... കല്യാണം തീരുമാനിച്ചു..... ഒരു മാസത്തിനുള്ളിൽ നടത്തും ഞാൻ ഋഷിയേട്ടനോട് മിണ്ടരുതെന്ന് പറഞ്ഞു.... എനിക്കത് പറ്റില്ല .... എനിക്ക് ... എനിക്ക്... ഋഷിയേട്ടനെ ഇഷ്ടമാ.... ഒറ്റശ്വാസത്തിൽ പറഞ്ഞതു കൊണ്ട് വല്ലാതെ കിതച്ചവൾ.... രണ്ടു കൈ കൊണ്ടും മുഖം പൊത്തി കുന്നിഞ്ഞിരുന്നു.... സ്റ്റക്കായതുപോലെ ഋഷിയും വാ തുറന്നിരിക്കുകയാണ്...... പോയ കിളി തിരിച്ചു വന്നതും.... തലയൊന്നു കുടഞ്ഞവൻ ഹോ...... ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ്... ഇടുപ്പിൽ കൈ വച്ചോണ്ട് അവളെയൊന്നു നോക്കി..... എൻ്റെ പെണ്ണ്..... എൻ്റെ മാത്രം പെണ്ണ്.... അവൻ്റെ കണ്ണുകളിൽ പ്രണയം തിരയടിച്ചു. അവൻ്റെ അനക്കമൊന്നും കാണാത്തതു കൊണ്ട് തല ഉയർത്തി നോക്കിയതും ..... പെണ്ണിനെ തൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടവൻ ...... നിൻ്റെ പരട്ടത്തള്ളയോട് പോയി പണി നോക്കാൻ പറയാമെടി.... പെണ്ണിൻ്റെ മുഖത്ത് ഇരച്ചുകയറുന്ന നാണപ്പൂക്കളിൽ നോക്കി കൊണ്ടവൻ പറഞ്ഞു.... ❣️

ചിന്മയിൻ്റെ വാതിലിനു മുന്നിൽ കുഞ്ഞിപ്പെണ്ണ്' കൈയ്യിലൊരു റോസാപ്പൂവും പിടിച്ച് നിൽപ്പുണ്ട്..... ജ്വാല ഡോർ മുട്ടിയതും ചീനു....വാതിൽ തുറന്നു... ജ്വാലയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല...... കുഞ്ഞിപ്പെണ്ണ് കള്ളച്ചിരിയോടെ റോസാപ്പൂവ് ചീനുവിന് നീട്ടിയതും.... കള്ളിപ്പെണ്ണിൻ്റെ കുസൃതിയിൽ ജ്വാല ചിരിച്ചു പോയി..... ചിനുവിൻ്റെ ചുണ്ടിലും ചെറിയൊരു പുഞ്ചിരി മൊട്ടിട്ടുവോ.... തീനൂ.... മേച്ചെ .... പൂബ്.... കുഞ്ഞിപ്പെണ്ണ് കൊഞ്ചി കൊഞ്ചി പറഞ്ഞു..... ചീനു.... പതറി ...പതറി കുഞ്ഞിയെ നോക്കിക്കൊണ്ട് പൂവ് വാങ്ങി.... ചീനു അകത്തു കയറി റൂം അടയ്ക്കാൻ പോയതും കുഞ്ഞിപ്പെണ്ണുമായി ജ്വാലയും ഉള്ളിലേക്ക് കയറി..... എല്ലാം ഒതുക്കി അടക്കിപ്പറക്കി വച്ചിട്ടുണ്ട്..... റൂം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു..... ചുവരുകളിൽ നിറയെ പെയിൻ്റിങ്ങ്സ്... ഒറ്റയ്ക്കു നിന്നു കണ്ണീർ വാർക്കുന്ന പെൺകുട്ടിയുടെ പെയിൻ്റിങിലേക്ക് അവളുടെ നോട്ടം തറച്ചു നിന്നു...... അവളുടെ മിഴികൾ നീണ്ടിടത്തേക്ക് അവനും നോക്കി..... ക്യാൻവാസിലെ പെൺകുട്ടിയിൽ നോട്ടം തറച്ചതും മിഴികൾ പിടഞ്ഞു.... അവൻ്റെ മുഖത്താകെ വിയർപ്പു പൊടിഞ്ഞു..... ജ്വാല നോക്കിയതും അസ്വസ്ഥനായ ചീനുവിനെയാണ് കണ്ടത് ' ഇതിനിടയിൽ കുത്തിപ്പെണ്ണ് തുള്ളിച്ചാടി റൂമിലൂടെ കലപില കൂട്ടി റൂമിലൂടെ നടക്കുന്നുണ്ട്.... ചീനു .... വാ..... നമ്മുക്കിതൊരു കൈയ്യ് നോക്കാം..... ചെസ്സ് ബോർട് ടേബിളിൽ വച്ച് അവനെ ക്ഷണിച്ചു.... ചീനു ഒന്നു നോക്കിയിട്ട് താല്പര്യമില്ലാത്ത വിധം തല ചൊറിഞ്ഞോണ്ടു നിന്നു..... ഇതിപ്പോ എവിടെയൊക്കെയാ ഒന്നു പെറുക്കി വയ്ക്കുക.... ബ്ലാക്ക് കരുക്കൾ കളം തെറ്റിച്ച് പെറുക്കി വച്ചോണ്ട്.... ചീനു കേൾക്കാനായി ഉറക്കെ പറഞ്ഞു....

പിന്നെ പേടിയുള്ളവരൊന്നും എന്നോട് ഏറ്റുമുട്ടേണ്ട..... ഞാനേ ചെസ്സിൽ പുലിയാ.... പുലി... കുഞ്ഞിപ്പെണ്ണിനോടാണ്..... ഈ ഡയലോഗൊക്കെ..... കുഞ്ഞിപ്പെണ്ണും കരുക്കളൊക്കെ എടുത്ത് അവിടെയും ഇവിടെയുമൊക്കെ വയ്ക്കുന്നുണ്ട്.... ടി .... കുഞ്ഞി പെണ്ണേ....ചെക്ക് നീ തോറ്റൂ..... ഇനി ആരെങ്കിലുമുണ്ടോ എന്നോട് ഏറ്റുമുട്ടാൻ ... ജ്വാല വെല്ലുവിളി തുടങ്ങി.... ഒട്ടൊരു ഇടവേളയ്ക്ക് ശേഷം ചെസ്സ് ബോർട്ടിൽ കരുക്കള് വെയ്ക്കുന്ന ചീനുവിനെ കണ്ടതും ജ്വാലയുടെ മിഴികൾ തീളങ്ങി.... ആദ്യ മൂവിൽ തന്നെ കുതിരയെ ഇറക്കി..... തൻ്റെ വൈദഗ്ദ്യം ചീനു വെളിപ്പെടുത്തി.... തൻ്റെ നീക്കത്തിൽ കാലാളിനെ ജ്വാലയിറക്കി... വീണ്ടും രണ്ടാമത്തെ കുതിരയെ ചീനൂ തൊടുത്തുവിട്ടു...... കളി മുന്നോട്ടു നീങ്ങിയപ്പോൾ ചീനുവിന് മനസ്സിലായി .... ജ്വാലയ്ക്ക് ചെസ്സ് നന്നായി അറിയാമെന്ന്.... കളിമുറുകിയപ്പോഴേക്കും ഇരു ഭാഗങ്ങളിലും വെട്ടിനിരത്തലുകൾ വന്നു കൊണ്ടേയിരുന്നു..... ഓരോ കരുക്കൽ വെട്ടിയെടുക്കുമ്പോഴും ചീനു ആർത്ത് സന്തോഷിക്കുന്നുണ്ടായിരുന്നു..... പഴയ..... ആ .... പഴയ ചീനുവിലേക്കുള്ള മാറ്റങ്ങൾ മുഖത്ത് പ്രകടമായിരുന്നു. ചെക്ക്മേറ്റ് ..... ഒടുവിലവൻ ടേബിളിൽ കൈയ്യടിച്ച് ജ്വാലയ കീഴടക്കിയ സന്തോഷം പ്രകടിപ്പിച്ചു...... ഓ .... ഞാനങ്ങ് തോറ്റു തന്നതാ... ചിന്ന പയ്യനല്ലേ .... അതു കൊണ്ട്.... അവൾ വീമ്പു പറഞ്ഞോണ്ട് കുഞ്ഞിപ്പെണ്ണുമായി പുറത്തേക്കിറങ്ങി..... ചേച്ചീ..... അവൻ വിളിച്ചിട്ടും വിളി കേൾക്കാത്ത ഭാവത്തിൽ അവൾ ഗോവണിയിറങ്ങുമ്പോൾ പുഞ്ചിരിച്ചു. അവനെന്തോ പറയാനുണ്ട്..... ഞാനെവിടെ ആയാലും എന്നെ തേടി വരും അത് പറയാനായി.... ഇനിയൊരിക്കലും അവൻ തിരികെ നടക്കില്ല..... ഞാനുണ്ടാകും കൂട്ടായി എന്നും.... ഋഷിയും ഭഗതും...പടിപ്പുരയിലിരുന്ന് നാട്ടുവർത്തമാനത്തിലാണ്.... രണ്ടു പേരുടെ കൈയ്യിലെയും ക്രിസ്റ്റൽ ഗ്ലാസിൽ നുരഞ്ഞു പൊന്തിയ മദ്യം.....

അപ്പുവിൻ്റെ മനസ്സിൽ നിന്ന് ചിലതൊക്കെ ചൂണ്ടിയെടുക്കാനുള്ള പ്ലാനിങിലാണ്..... ഋഷി ഭഗത് ഏകദേശം കുടയാനുള്ള പാകത്തിലായെന്നു മനസ്സിലായതും..... അപ്പൂ....നിൻ്റെ മനസ്സിലെ പ്രണയ സങ്കല്പമെന്താ.....? ഒരിക്കൽ.... ഒരിക്കൽ.. എനിക്കും... ഉണ്ടായിരുന്നെടോ.... ഒരു കൊച്ചു സങ്കല്പ്പം .... എൻ്റെ പൂക്കാലം.... എൻ്റെ വട്ടുകൾക്ക് കൂടെ നിന്ന് പൊട്ടി ചിരിക്കുന്ന..... മഴ പെയ്യുമ്പോൾ എന്നെയും വലിച്ചുകൊണ്ട് നടുമുറ്റത്തിറങ്ങുന്ന മഴ നനയുന്ന... മഴയിൽ കുതിർന്ന എൻ്റെ പെണ്ണ് ....എന്നെ ഇറുകെ പുണരുന്ന എൻ്റെ പെണ്ണ്..... നീ കൊള്ളാല്ലോ..... നിന്നെ കൊണ്ടേ ഇതൊക്കെ കഴിയൂ..... ഋഷി ചുണ്ട് നീട്ടി.... തൻ്റെ കൈയ്യിലിരുന്ന ഗ്ലാസിലെ മദ്യത്തെ നോക്കി പിറുപിറുത്തു..... മൂന്നാലു വർഷം മുമ്പ് അവളെ കുറിച്ചറിഞ്ഞപ്പോൾ ..... എൻ്റെ അതേ ഇഷ്ടങ്ങളുള്ള അവളോട് ... ജ്വാലയോട് .....എന്തോ ഒരിഷ്ടം തോന്നി..... .... പക്ഷേ .... പോടാ..... എൻ്റെ ഭൂമി അവള് മാലാഖയാടാ.... മാലാഖ.... പോയില്ലേ എല്ലാം..... പോ...... ഭഗത് അവിടെ വീണു.... അയ്യോ ഓഫായോ.... ആ പോട്ടേ ഇത്രയും മതി..... ഋഷി ഗ്ലാസിലുള്ളത് വായിലേക്ക് കമഴ്ത്തി..... ഈ പറയുന്നതെല്ലാം കേട്ട് നന്ദിനി ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു...... കണ്ണിൽ നിന്ന് ജ്വാലയെ ചാമ്പലാക്കാനുള്ള കോപം അവളിൽ ഉളവായി..... ത്രിസന്ധ്യാനേരം വിളക്കു വച്ച് തൊഴുത് ജ്വാല അകത്തളത്തിൽ നിന്ന് ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോൾ കുട്ടീ ഒന്നു നില്ക്ക് എനിക്കല്പം സംസാരിക്കാനുണ്ട്..... സോമരാജവർമ്മയാണ്.....

തൻ്റെ അച്ഛൻ... അത്ഭുതം തോന്നി ജ്വാലയ്ക്ക് എന്തായിരിക്കാം എന്നോട് സംസാരിക്കാനുള്ളത്..... അദ്ദേഹം തറവാടിന് പുറത്തുള്ള മഞ്ഞ അരളി മരത്തിനരികിലേക്ക് നടന്നു.... വിഷയം കരുതിയതിലും ഗൗരവം ഉള്ളതാണെന് അച്ഛൻ്റെ മുഖഭാവത്തിൽ നിന്ന് ജ്വാലയ്ക്ക് മനസ്സിലായി..... എന്തോ പറയാനായി ബുദ്ധിമുട്ടുന്നതു പോലെ... മുഖമൊക്കെ വിയർക്കുന്നുണ്ട് സാർ ....എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട്....?? നീ നല്ലൊരു പെൺകുട്ടിയാണ്.... നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചവൾ.... അതായിരിക്കാമല്ലോ ' നീ ഇവിടെ നിൻ്റെ ആരുമല്ലാഞ്ഞിട്ടു കൂടി എല്ലാവരേയും ചേർത്തു പിടിച്ചത്.... ഇരുളിലേക്ക് പൊയ്ക്കൊണ്ടിരുന്ന എൻ്റെ മക്കളിൽ പ്രകാശം നിറച്ചത്.... കുട്ടീ ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു..... നന്ദിയുണ്ടാവും ജീവനുള്ള കാലത്തോളം.... പക്ഷേ..... ഒന്നും പറയാനാകാതെ സോമരാജൻ നില്ക്കുമ്പോഴും.... ജ്വാലയിൽ എന്നും ഉള്ള പുഞ്ചിരി മായാതെ തെളിഞ്ഞു നിന്നു.... ആ കണ്ണുകളിൽ ഉറഞ്ഞുകൂടിയ നീരുറവ അവിടെ കിടന്ന് പിടയുന്നുണ്ടായിരുന്നു.... പക്ഷേ...... കുട്ടീ .... ആ മക്കൾക്കു വേണ്ടി നിന്നോട് അപേക്ഷിക്കാനാ ഞാനിപ്പോൾ വന്നത്..... സ്വർത്ഥതയാണ് അറിയാം... എൻ്റെ മോൾക്കു വേണ്ടി എനിക്കിതു ചെയ്തേ പറ്റു..... എൻ്റെ കുടുംബം തകരാതിരിക്കാൻ എനിക്കിതേ നിവർത്തിയുള്ളു.... പൊന്നോത്ത് മഠത്തിൻ്റെ അസ്ഥിവാരം തോണ്ടാതിരിക്കാൻ ഇതേ വഴിയുള്ളു...... കുട്ടി അപ്പൂനേ മറക്കണം....? ഇവിടുന്ന് പോകണം..... എന്നെന്നേയ്ക്കുമായി.... ആരെയും തേടി വരരുത്..... ആരെയും......!!...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story