ഇനിയും പൂക്കാം നിനക്കായ് : ഭാഗം 23

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

"""തന്നെ ഒന്നന്വേഷിച്ചില്ലല്ലോ? ഒന്നു ഓർക്കുക കൂടീ ചെയ്തില്ലേ? ഓർക്കാൻ മാത്രം ഒന്നും ആ മനസ്സിൽ ഇല്ലായിരിക്കാം...."" കണ്ണിൽ നിന്ന് നീർത്തുള്ളികൾ പൊഴിഞ്ഞു...... എവിടെയെങ്കിലും ഒന്നു കിടന്നാ മതിയെന്ന അവസ്ഥയിലെത്തി... ഒരുവിധേന ചിത്തുവിൻ്റെ റൂമെത്തി തലവേദന ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...... ജ്വാലയെ കണ്ടതും പഠിച്ചു കൊണ്ടിരുന്ന ചിത്തു എഴുന്നേറ്റു....... വിയർത്തൊലിച്ച് തളർന്ന് അവശയായ ജ്വാലയെ കണ്ടതും ചേച്ചി എന്താ എന്തു പറ്റി......???? ഉത്കണ്ഠയോടെ ചോദിച്ചതും മറുപടി പറയുന്നതിന് മുന്നേ ജ്വാല കുഴഞ്ഞ് വീണിരുന്നു...... 🌹 മെഡിസിൻ്റെ സെഡേഷനിൽ മയങ്ങിയിരുന്നു ജ്വാല ....ശരീരമാകെ നുറുങ്ങുന്ന വേദന .... എന്തൊക്കെയോ ശബ്ദങ്ങൾ അസ്വസ്ഥതപ്പെടുത്തിയതും അവൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു...... വീണ്ടും കണ്ണുകൾ അടഞ്ഞു പോകുന്നു..... ഈ വയസ്സന് അധികം ഒന്നും ഇല്ല ഈ ഒന്നേയുള്ളു...... ആർക്കും വേണ്ടെങ്കിലും ഞാനുണ്ട് ൻ്റെ കുട്ടിക്ക്.... അവളുടെ പതിമൂന്നാം വയസ്സിൽ അച്ഛനും അമ്മയുമായതാണ് ൻ്റെ നെഞ്ച്.... ൻ്റെ കൂട്ടിയെ ആർക്കുമിട്ട് ചവിട്ടു കൂട്ടാൻ വിടില്ല..... രണ്ടു ദിവസമായി ആശുപത്രിയിൽ ൻ്റെ കുട്ടി ഈ കിടപ്പ് കിടക്കുന്നു. ഞാൻ കൊണ്ടു പൊയ്ക്കൊള്ളാം .... നിറഞ്ഞു വന്ന കണ്ണ് തുടയ്ക്കാതെ.... അച്ചുതകുറുപ്പ് ഹോസ്പിറ്റലിൽ ബെഡ്ഡിൽ കിടക്കുന്ന ജ്വാലയുടെ നെറുകയിൽ തലോടികൊണ്ടി പതം പറഞ്ഞു കൊണ്ടിരുന്നു...... കുറുപ്പമ്മാവൻ.....

ഉൾബോധ മനസ്സ് അവൾക്കായി ഒരുക്കിയ തണലിൻ്റെ സാമിപ്യം തിരിച്ചറിഞ്ഞു........ കണ്ണുകൾ വലിച്ച് തുറന്നു...... തൊണ്ടക്കുഴി വരണ്ടുണങ്ങിയിരിക്കുന്നു. കണ്ണും ആ വൃദ്ധ നയനങ്ങളുടെ നോവിൽ നിറയുന്നുണ്ടായിരുന്നു....... ആ മുറിയൽ ഭഗതും ഋഷിയും അപ്പച്ചിയും ഉണ്ടായിരുന്നു....... ജ്വാല ആരെയും നോക്കിയില്ല...... നമ്മുക്ക് ചെമ്പുറത്ത് പോകാം കുറുപ്പന്മാവാ....... ജ്വാല ഇടർച്ചയോടെ പറഞ്ഞു..... മിഴികളും നിറഞ്ഞ് ആരോടൊക്കെയുള്ള പരിഭവം പോലെ പിണങ്ങി കവിളിനെ തഴുകി ഒലിച്ചിറങ്ങി.... ഭഗതിൻ്റെ മിഴികൾ അവളെ തേടിച്ചെന്നു....... പക്ഷേ ജ്വാലയുടെ നോട്ടം ഒരിക്കൽ പോലും അങ്ങോട്ടെത്തി നോക്കിയില്ല....... ഈ അവസ്ഥയിൽ പോണോ അവിടെ വേറാരുമില്ലല്ലോ കുഞ്ഞോളേ..... നിന്നെ നോക്കാൻ നമ്മുക്ക് ഇല്ലത്ത് പോകാം...... ശ്രീദേവി ജ്വാലയോട് പറഞ്ഞു..... സാരമില്ല തമ്പുരാട്ടി കുറച്ചു ദിവസം അവിടെ നില്ക്കട്ടെ...... കുറുപ്പ് പറഞ്ഞു...... ഇതിപ്പോ നല്ല കഥയായല്ലോ? കുറുന്തോട്ടിക്കും വാതമോ? പൊതുവാൾ ഡോക്ടർ റൂമിലേക്ക് കയറി വന്നു...... ഡോക്ടർ തമാശയായിട്ടാണ് അതു പറഞ്ഞതെങ്കിലും മുഖത്ത് പിതൃതുല്യമായ വാത്സല്യവും നോവും ഉളവായിരുന്നു....' എന്താ ഉണ്ടായത് ഭഗതേ.....?? താനൊപ്പം ഇല്ലായിരുന്നോ......??? മയങ്ങി വീഴാനും ..... നെറ്റിയിലെ മുറിവും... അതും ഹൈഫീവർ ...... ഇതിപ്പോ എന്താ ഇങ്ങനെയൊക്കെ....?? ഒന്നും പറയാനാകാതെ ഭഗത് നിന്നു.... അവൻ്റെ മറുപടിയൊന്നും കാണാഞ്ഞിട്ട് പിന്നെയും അവനോട് സംസാരിച്ചു.

അന്ന് ഞാനും ടയേർട്ട് ആയിരുന്നു...... അഞ്ചാറ് മണിക്കൂറായിരുന്നു തീയറ്ററിൽ വെള്ളം കുടിക്കാൻ പോലും മറന്നിരുന്നു...... റിസ്കീ സിറ്റ്വേഷൻ...... ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ഇവൾ വരും വരെ......... ഗുരുവിനുപോലും തൊഴാൻ തോന്നിപ്പോകും...... പ്രൗഡ് മൊമൻ്റ് ആണ്..... സാർ .... അങ്ങനെ പറയല്ലേ ...... ഞാനെപ്പോഴും സാറിൻ്റെ ശിക്ഷ്യയാണ്..... ഭഗത് തൻ്റെ പുണ്യമാടോ ഇത്......... ഇവൾ കാരണം തല കുനിക്കേണ്ടി വരില്ല....... ഭഗത് അപ്പോഴൊക്കെയും അവളെ നോക്കുവായിരുന്നു........ അവളവനെ ശ്രദ്ധിച്ചതേയില്ല. അത് ശരി... ഇതിപ്പോ ഇവിടെ നില്ക്കുകയാണോ......??? നമ്മുടെ ഗഡിസ് കോളിലുണ്ട്.....??? താനിങ്ങോട്ടു വന്നേ......?? റൂമിലേക്ക് ഒരു പെൺകുട്ടി കടന്നു വന്ന് ഭഗതിൻ്റെ കൈയിൽ പിടിച്ച് വലിച്ച് ഹോസ്പിറ്റലിൻ്റെ കോറിഡോറിലേക്ക് നീങ്ങി..... ഭഗതും ഒന്നും പറയാതെ അവളുടെ പിന്നാലെ പോയി...... ജ്വാലയുടെ മുഖമൊന്ന് മങ്ങി..... ജ്വാലയെ തന്നെ നോക്കി നിന്ന ഋഷി ക്കത് മനസ്സിലായി...... അപ്പച്ചി ..... മോള് എന്തിയേ......??? മുത്തശ്ചനൊപ്പം ഇല്ലത്തുണ്ട്..... പിന്നെ ഇന്ദിരയും മകളും ഉണ്ട്...... ഇന്ദിരയുടെ മോളാകെ മാറി മിടുക്കിയായി....... മാലയുടെ കാര്യമാണ് അപ്പച്ചി പറയുന്നത്....... ശരിയാണ്....... പഴയ മാലയാണിപ്പോൾ..... ഒത്തിരി സ്വപ്‌നങ്ങളുണ്ടവൾക്ക് .... എല്ലാം എത്തിപ്പിടിക്കാനവൾക്ക് കഴിയട്ടെ...... വീണ്ടും വരാന്തയിലേക്ക് അവളുടെ നോട്ടം എത്തുന്നു.... താനെന്താണിങ്ങനെ ബിഹേവ് ചെയ്യുന്നത് .....???

എത്രയൊക്കെ ബുദ്ധി ഉപദേശിച്ചാലും മനസ്സ് ആ ആളുടെ പിന്നാലെ പായുകയാണ്..... തിരിച്ചു കിട്ടുന്നതോ? ചിന്തകൾ അധീകരിച്ചതും....... കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു....... കുറച്ചു നേരത്തിനു ശേഷം ഭഗത് കയറി വന്നു...... കൂടെ ആ പെണ്ണും...... അവർ എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കാം..... അവൾ കണ്ണ് തുറക്കാനേ പോയില്ല എന്തോ അവൾക്ക് ആകെപ്പാടെ വിഷമമോ ..... എന്തോ ബുദ്ധിമുട്ടുകൾ ആ മുറിയിലെ കിടപ്പ് അരോചകമായി തോന്നി..... അതിപ്പോ ഭഗതിനൊപ്പമുള്ള ആ പെൺകുട്ടിയുടെ സാന്നിധ്യമാണോ? അതോ തനിക്കൊരു പരിഗണനയും തരാത്തതിൻ്റെ വേദനയോ...... റൂമിൽ ഇപ്പോൾ ഋഷിയും ഭഗതും ആ പെണ്ണും മാത്രമാണ്...... ആ പെണ്ണ് എന്തൊക്കെയോ ഭഗതി നോട് വാതോരാതെ സംസാരിക്കുകയാണ്..... ഇടയ്ക്കിടയ്ക്ക് ഭഗതും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട്....... കുറുപ്പമ്മാവൻ പുറത്തേക്കിറങ്ങിയിരുന്നു...... ഋഷിയേട്ടാ....... ജ്വാലയുടെ വിളി കേട്ടതും ....... ഭഗതുൾപ്പടെ മൂന്ന് പേരും അവളെ നോക്കി...... പക്ഷേ ജ്വാലയുടെ നോട്ടം തൻ്റെ അരികിലേക്ക് വരുന്ന ഋഷിയിൽ മാത്രമായിരുന്നു. എന്താടോ ..... എന്തെങ്കിലും പ്രോബ്ളം...... സഹോദരതുല്യമായ ആകാംക്ഷയോടെ ഋഷി ചോദിച്ചു...... ഭഗതിൻ്റെ മുഖത്തും വിവേചിച്ചറിയാനാവാത്ത നോവ് പ്രകടമായിരുന്നു. ഒന്നുമില്ല ഋഷിയേട്ടാ സാറിനെ ഒന്നു കൂട്ടീട്ടു വാ..... പൊതുവാൾ ഡോക്ടർ ടെൻഷനോടെയാ വന്നത് പിന്നാലെ കുറുപ്പമ്മാവനും. അതേ വേവലാതിയോടെ...... എന്താന്ന് ആവലാതിയോടെ ഡോക്ടർ ചോദിച്ചതും ഞാനിപ്പോൾ ഒക്കെ ആണ് ..... എനിക്ക് ചെമ്പുറത്ത് പോകണം... ഇവിടം എനിക്ക് കഫർട്ട് അല്ലാത്തതുപോലെ.....

പൊതുവാൾഡോക്ടറുടെ അടുത്താണ് പറഞ്ഞതെങ്കിലും ... ഇടയിലാ നോട്ടം പാളി ചെന്നത് ഭഗതിലായിരുന്നു....... അതു മനസ്സിലാക്കിയെന്നവണ്ണം ഡോക്ടറുപറഞ്ഞു. ഓകെ നിൻ്റെ ഇഷ്ടം....... വൈകുന്നേരത്തേക്കിന് പൊയ്ക്കൊള്ളു..... എങ്ങനെയെങ്കിലും വൈകുന്നേരം ആയാൽ മതിയെന്നുള്ള ചിന്തയായിരുന്നു ജ്വാലയ്ക്ക്...... ഭഗത് അപ്പോഴും ചുമരും ചാരിനില്പ്പുണ്ട്. ...... കണ്ണടച്ച് കിടന്നപ്പോഴേക്കും...... ഹേയ് .... ജ്വാല ..... ആരോ കൈയ്യിൽ തട്ടിയതും.... കണ്ണു തുറനു...... ഞാൻ തനു..... തന്മയ ..... ഭഗതിൻ്റെ കൊളീഗസ് ആയിരുന്നു..... ഞങ്ങൾ നാലു പേർ തിക്ക് ഫ്രണ്ട്സാണ്....... ഞാനും ഭഗതും ഇർഫാനും പ്രീയംവദയും....... ഞങ്ങളുടെ ഒരു ഓർഗനൈസേഷനാണ് പ്രകൃതി ..... ഇവൻ എല്ലാത്തിൽ നിന്നും വിട്ടു നിന്നിരുന്നു....വീണ്ടും എല്ലാം പൊടി തട്ടിയെടുക്കണം വിടർന്ന മിഴികളോടെ തനു ചിരിച്ചു.... ജ്വാലയും ഒന്നു ചിരിച്ചെന്നു വരുത്തി....... തനുവിനൊരു കോൾ വന്നതും അവൾ പുറത്തേക്ക് പോയി...... അവർക്കായി കുറച്ചു സമയം കിട്ടട്ടേയെന്നു കരുതി ഋഷിയും പുറത്തേക്കിറങ്ങി...... ജ്വാലാ...... അവൾക്കരികിലെ ചെയറിലിരുന്നു കൊണ്ട് ഭഗത് വിളിച്ചു. അവളൊന്ന് അവനെ നോക്കി....... രാത്രി ഉറക്കം ശരിയാകാത്തതിൻ്റെയാണെന്നു തോന്നുന്നു ആ മുഖത്ത് നല്ല ക്ഷീണം.... എനിക്കറിയില്ലാരുന്നു തനിക്ക് സുഖമില്ലാരുന്നെന്ന്...... sorry..... ഞാൻ മറന്നു പോകുന്നു ഉത്തരവാദിത്വങ്ങൾ....... അവനൊന്ന് നെടുവീർപ്പെട്ടു. എന്തു ചെയ്യണമെന്നറിയില്ല...... എങ്ങോട്ടേലും ഓടി പോകണം എന്നു തോന്നുകയാ....... അവൻ്റെ മിഴികളിൽ ചുവപ്പ് തെളിഞ്ഞു ..... താനനുഭവിക്കുന്ന നോവിൻ്റെ പ്രതിഫലനമെന്നോണം മുഖത്തെ പേശികൾ ചുളിയുന്നുണ്ടായിരുന്നു.....

പഴയ..... ആ പഴയ ഭ്രാന്തനായി ...... ഒന്നുമറിയാതെ അങ്ങനെയങ്ങ് പോയാൽ മതിയാരുന്നു....... വേദനകളില്ലാതെ ....... ഹൃദയം കീറിമുറിക്കുന്ന മുറിപ്പാടുകളില്ലാതെ ...... ഒരു വികാരവും ഇല്ലാതങ്ങനെ ....... ഒരു തുള്ളി കണ്ണുനീർ ജ്വാലയുടെ കൈത്തണ്ടയിൽ പൊള്ളി പിടഞ്ഞു...... പെട്ടെന്നവൻ കണ്ണൊന്ന് മുറുക്കി അടച്ച് തുറന്നു...... അവളുടെ വലതുകരത്തിലൊന്ന് മുറുകെ പിടിച്ചു....... ജ്വാലയ്ക്ക് വേദനകൾ മാത്രം പകർന്നു തന്നവരിൽ ഒരാളു കൂടീ അല്ലേ? തനിക്ക് ... തനിക്ക് എന്നെ ഒന്നു വെറുത്തു കൂടേ........??? എന്തിനിങ്ങനെ സ്വയം നീറി പ്രണയിക്കുന്നത്.....?? അവൻ്റെ കൈവിരൽ വിറച്ചിരുന്നു..... ജ്യാലയിലപ്പോഴും വിഫലമായൊരു പുഞ്ചിരി മിന്നി മാഞ്ഞിരുന്നു. പതിയെ നോവോടെ അവളെ നോക്കിയവൻ എഴുന്നേറ്റു...... വാതിൽ തുറന്നവൻ പുറത്ത് പോയതും....... അതുവരെ പിടിച്ചു നിന്നവളുടെ ഹൃദയം മുറിഞ്ഞുചോര വാർന്ന നോവറിഞ്ഞു....... കണ്ണിനെ മാത്രം നിറയാൻ അനുവദിച്ചില്ലവൾ....... ജ്വാല സ്നേഹിച്ചവരൊക്കെ താൻ കാരണം അല്ലാ തൻ്റെ പ്രസൻസ് കാരണം നൊമ്പരപ്പെട്ടിട്ടേയുള്ളു...... താനീ ഭൂമിയിൽ ജാതയായതും അമ്മ പോയി..... അച്ഛനെ തേടിയിറങ്ങി ഒടുവിൽ അച്ഛൻ തന്നെ തിരിച്ചറിഞ്ഞതും അച്ഛനും...... ഭ്രാന്തിലേക്ക് പോയാൽ മതിയെന്ന്........ ശ്വാസത്തിനപ്പുറം പ്രാണനായവൻ പറയുന്നു....... ആ ഹൃദയവും നോവുന്നു...... ഞാനൊരാൾ കാരണം...... വൈകുംന്നേരം ചെമ്പുറത്ത് മനയിലേക്ക് കുറുപ്പമ്മാവനൊപ്പം പോകുമ്പോൾ........

തീർത്തും മനസ്സ് ജഡമായിരുന്നു........ ശ്വാസം കിട്ടാതെ പിടയുന്ന പ്രണയം....... ഭഗതിനെ നോക്കിയതേയില്ലവൾ ..... എന്തുകൊണ്ടോ ചിലപ്പോളിത് തങ്ങളുടെ അവസാന കൂടികാഴ്ചയാവാം...... ഋഷിയുടെ വണ്ടിയിൽ കയറി ഇരുന്നു....... വണ്ടി മുന്നോട്ട് പോയപ്പോൾ ഹൃദയം കൊളുത്തി വലിച്ചു. തിരിഞ്ഞൊന്നു നോക്കി........ തങ്ങൾ പോകുന്നതും നോക്കി ഭഗത് നില്ക്കുന്നു. ആ കാഴ്ചയെ മാത്രം ആവോളം നുകർന്നവൾ കണ്ണടച്ചിരുന്നു......... ആ കാറിലപ്പോൾ ഉമ്പായി മാഷിൻ്റെ ഗസലങ്ങനെ ഒഴുകിയെത്തുന്നുണ്ടായിരുന്നു..... 🎶ഇരുളിലൊരു ഏകാന്ത വീഥിയിലെന്തിനു ഇതുവരെ നിന്നെ ഞാൻ കാത്തിരുന്നു ഇനി നീ വരില്ലെന്നറിഞ്ഞിട്ടും ഏകനായ്.... വെറുതെയാരെയോ കാത്തിരുന്നു.🎶 അവരെ ചെമ്പുറത്ത് കൊണ്ട് വിട്ട് തിരിച്ചു പോകാൻ നേരം ഋഷിയെ ജ്വാല വിളിച്ചു. ഋഷി...... മാഷിനൊപ്പം ഉണ്ടാവണം..... ഉണ്ടാവുമെന്നറിയാം....... എങ്കിലും പറഞ്ഞേല്പ്പിക്കാൻ വേറാരും ഇല്ല ഏറ്റവും തകർന്ന സമയമാണിപ്പോൾ മാഷ് കടന്നു പോകുന്നത്......... ഋഷിയേട്ടൻ വേണം ഒപ്പം നില്ക്കാൻ..... അതിന് നീ എങ്ങോട്ടു .പോണു...... കളിക്കാതെ പോയി റെസ്റ്റടുക്ക്.... ഭാര്യയും ഭർത്താവും കൊള്ളാം....... രണ്ടു ദിവസം കഴിഞ്ഞങ്ങ് വന്നേക്കണം....... ഋഷിയവളെ കണ്ണുരുട്ടി കാണിച്ചു. അവൻ പോയിട്ടും പൂമുഖത്തെ തുണിൽ ചാരിനിന്നവൾ....... ജ്വാല എന്ന തന്നിൽ നിന്ന് ഭഗത് വർമ്മയ്ക്ക് എങ്ങനെ സ്വാതന്ത്ര്യം കൊടുക്കാം എന്ന ചിന്ത മാത്രമായിരുന്നു അവൾക്കുണ്ടായിരുന്നത്..... കുറച്ചു ദിവസങ്ങൾ കഴിയുംമ്പോഴേക്കും ജ്വാല ..... തിരക്കുകളിലേക്ക്..... തന്നെ തളച്ചിട്ടു....... കൊങ്ങിണി പൂക്കളാൽ അലംകൃതമായ വീട് എപ്പോഴുമവളെ മാടി വിളിക്കുമെങ്കിലും......

കഴിവതും ഭഗതിനെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഒഴിവായി നിന്നു........ തൻ്റെ മാത്രം സ്വകാര്യ പ്രശ്നങ്ങൾ ..... തൻ്റെ അക്ടീവിറ്റി സുകൾക്കൊന്നും തടസ്സമാകാതെ അവൾ മാനേജ് ചെയ്തു....... പൊതുവാൾ ഡോക്ടറുടെ ഹോസ്പിറ്റലിലും...... സ്പന്ദനത്തിലുമായി സമയം ചിലവഴിച്ചു..... ഋഷിയും ചീനുവും ചിത്തുവും.... മിക്കപ്പോഴും ചെമ്പുറത്ത് ജ്വാലയ്ക്ക് അരികിൽ എത്തുമായിരുന്നു........ ചിലപ്പോഴൊക്കെ കുഞ്ഞിപ്പെണ്ണിനേയും കൂട്ടുമായിരുന്നു. മനപ്പൂർവ്വം ഭഗതിനെക്കുറിച്ച് ചോദിക്കില്ലായിരുന്നു...... അവരുടെയൊക്കെ സംസാരത്തിൽ മാഷെത്തുമ്പോൾ ബോധപൂർവ്വം അവൾ ഒഴിവാകുമായിരുന്നു....... തനുവിനൊപ്പം വീണ്ടും പ്രകൃതിയിലെ കവിയരങ്ങിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ്..... ജില്ലാ കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന ജ്വാലയേയും ദയാൽ മാഷിനേയും ഭഗത് കണ്ടത്...... എന്തോ അസ്വസ്ഥത പൊട്ടി മുളയ്ക്കുന്നു....... കുറച്ചു നാളുകൾക്ക് ശേഷമാണ് കാണുന്നത് ..... അവളുടെ മുഖത്ത് എപ്പോഴും ഉള്ളത് പോലെ ചിരി...... ദയാൽ മാഷിൻ്റെ കരുതലും ..... ഒപ്പം ചിരിച്ചു കൊണ്ടുള്ള സംസാരവും....... അവർ തന്നെ കാണാതിരിക്കാൻ മാറി നിന്നു. അവർ പോയി മറയുമ്പോഴും എന്തോ നഷ്ടപ്പെടുത്തിയവൻ്റെ പൊള്ളൽ വല്ലാതുലച്ചിരുന്നു. തിരിച്ച് സ്വന്തം മുറിയിലെത്തിയിട്ടം .... ഹൃദയത്തിൽ എന്തോ ഒരു വിങ്ങൽ ആ മുറിയിൽ ജ്വാലയുടെ ഓർമ്മകൾ തളം കെട്ടി നില്ക്കുന്നു. എപ്പോഴും അവൾ തൊഴുന്ന കണ്ണനും ആലാപിക്കുന്ന കീർത്തനങ്ങളും ...... ഒരിക്കൽ പോലും പരിഭവിക്കാത്ത മുഖവും വീണ്ടും വീണ്ടും ഓർമ്മകളിലേക്ക് ഓടിയെത്തുന്നു. എന്നിട്ടും ഒരിക്കൽ പോലും ചെമ്പുറത്ത് ചെന്നവളെ ഒരു നോക്കു കാണാൻ കൂട്ടാക്കിയില്ല 🌹

ചിറയ്ക്കൽ തറവാട്..... ആൾതാമസമില്ലാത്ത വിധം ഉണങ്ങിയ ആലിലകൾ മുറ്റം നിറയെ ചിതറി കിടക്കുന്നു. പുല്ലും കിളിർത്തു നില്ക്കുന്നുണ്ട്....... മുറ്റത്തെ തുളസിത്തറയിൽ മുരടിച്ചു നില്ക്കുന്ന തുളസിച്ചെടി..... പൊട്ടിയ ഓടുകളിലൂടെ .... ചുവരിലേക്ക് മഴവെള്ളം വാർന്ന തിനാലാകാം ചുവരിലാകെ പായൽ പിടിച്ചിരിക്കുന്നു....... ഓടുകളൊക്കെ അങ്ങിങ്ങ് പൊട്ടിയതിനാലാകാം വെള്ളം കയറി കഴുക്കോലൊക്കെ ഒടിഞ്ഞു കിടക്കുന്നു..... ക്ഷയിച്ചൊരു തറവാട് അതായിരുന്നിപ്പോൾ ചിറയ്ക്കൽ ഈ മുറ്റത്തും തൊടിയിലുമായാണ് മാഷിൻ്റെ ഭൂമിയുടെ ഓരോ ദിനങ്ങളും കൊഴിഞ്ഞു വീണത് ..... ഈ തൊടിയിൽ എവിടെയോ ആവാം ഭൂമി ഉറങ്ങുന്നത്..... ജീവിച്ചു കൊതിതീരാതെ പോയൊരു പെണ്ണ്....... അവൾ ആ തറവാടിൻ്റെ കോലായിലേക്ക് കയറി ...... അടഞ്ഞുകിടന്ന വാതിലിൽ ഒന്നു മുട്ടി വിളിച്ചു....... ഇവിടാരുമില്ലേ......??? അകത്തു ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടതും ജ്വാല പ്രതീക്ഷയോടെ വാതിലിലേക്ക് നോക്കി........ വെളുത്ത് തീരെ ശോഷിച്ച ഒരു ശരീരം പുറത്തേക്ക് വന്നു....... നിറം മങ്ങിയ നേര്യതും .... ബ്ലൗസും..... അവിടവിടെ പിഞ്ഞിക്കീറിയിരുന്നു അങ്ങിങ്ങ് നരച്ച നീണ്ട മുടിയിഴകൾ. ..... ജീവിതം വഴിമുട്ടിയവൻ്റെ നിസ്സഹായത ആ സ്ത്രീയിൽ കാണാമായിരുന്നു. ഭൂമിയുടെ ..... അമ്മയാണോ ? പെട്ടെന്ന് ഭൂമിയെക്കുറിച്ച് കേട്ടതും അവരുടെ കുഴിയിലാണ്ടുപോയ മിഴിയൊന്നു നിറഞ്ഞു....... അമ്മയാണ്.... അവർ തലയാട്ടി കൊണ്ട് പ്രതികരിച്ചു...... ആരാ....??? അവർ ചോദിച്ചതും എനിക്കറിയാം ഭൂമിയെ ഞാനൊന്ന് അകത്തേക്ക് വന്നോട്ടെ....... അമ്മേ ചെറുപുഞ്ചിരിയോടെ ആ അമ്മയുടെ കൈ പിടിച്ച് ചോദിച്ചതും...... ആ അമ്മയ്ക്കും അവളോട് അടുപ്പം തോന്നിച്ചു ......

അതോ ആരും തിരക്കി വരാനില്ലാത്തവർക്ക് സ്നേഹത്തോടെയുള്ള ഒരു വിളിയിൽ മതിമറന്നതായിരിക്കാം. ഭൂമിയുടെ അച്ഛൻ തളർന്ന് കിടപ്പിലായിരുന്നു....... അമ്മ എന്തൊക്കെയോ പറയാൻ മടിക്കുന്നതു പോലെ...... ഭൂമിയുടെ മുറിയിൽ ദാവണിയിൽ സുന്ദരിയായ ഭൂമിയുടെ ചിത്രം ... ഓരോ മുറികൾ കയറുന്ന കൂട്ടത്തിൽ ഒരു മുറിയിൽ നിന്ന് പഴുത്തഴുകിയ വ്യണത്തിൻ്റെ ദുസ്സഹമായ ഗന്ധം അടിച്ചതും അവളൊന്ന് എത്തി നോക്കി...... മുകുന്ദ്...... ഭൂമിയുടെ അമ്മാവൻ്റെ മകൻ..... ഭാഗി മോളെ ഉപദ്രവിച്ചവൻ ഇതെങ്ങനെ ഇവൻ ഈ കിടപ്പിൽ...... നീയെന്താടി ഇവിടെ.....???? നിൻ്റെ മറ്റവനെ ഞാൻ പ്രതീക്ഷിച്ചു......... എന്നെ ഇങ്ങനെ തളർത്തി കിടത്തിയെങ്കിലും നിയൊക്കെ ഓർമ്മയിൽ വച്ചോളൂ...... ഇതൊന്നും അവസാനിച്ചിട്ടില്ല പൊന്നോത്തിൻ്റെ ശത്രു ഇപ്പോഴും പുറകേയുണ്ട്. അവൻ പുശ്ചത്തോടെ പറഞ്ഞു...... അമ്പരന്നു പോയവൾ....... ഇവൻ അറിയുന്ന ആരോ? ഇന്നും പൊന്നോത്ത് തറവാടിനെ കരിനിഴൽ വീഴ്ത്തുന്നൊരാൾ..... ആരായിരിക്കാം....... തെല്ലൊരു കടുപ്പത്തോടെയവൾ ചിന്തിച്ചു. തൊടിയിൽ ഭൂമി ഉറങ്ങുന്നിടം ആ അമ്മ കാട്ടിത്തന്നു........ തെങ്ങും ....മഞ്ഞളും..... എള്ളും ..... വളർന്നു നില്ക്കുന്നുണ്ട് കുഴിമാടത്തിൽ... വെറുതെ ഇത്തിരി നേരം ഒന്നു നോക്കി നിന്നിട്ട് അവൾ തിരിഞ്ഞു നടന്നു. ദാരിദ്രം നിഴലിക്കുന്ന അടുക്കള ... ഇന്ന് അടുപ്പ് പുകഞ്ഞിട്ടില്ല. തേക്കിലയിൽ നേദ്യച്ചോറിൻ്റെ അംശം പറ്റിപ്പിടിച്ചിരികുന്നു........ ചുറ്റും ഒന്നു കണ്ണോടിച്ചു....... കാലിയായിരിക്കുന്ന പ്ലാസ്റ്റിക് ടിന്നുകൾ......

വേഗം പുറത്തിറങ്ങിയവൾ ....... തിരികെ ഓട്ടോയിൽ വരുമ്പോൾ ഒരു മാസത്തേക്ക് വേണ്ട അരിയും സാധനങ്ങളും ഉണ്ടായിരുന്നു. മകളെപ്പോലെ കാണണമെന്ന് പറഞ്ഞ് കുറച്ച് രൂപയും കൈയ്യിൽ ഏല്പ്പിച്ചു...... ഇനിയൊരിക്കലും ഒന്നിനും ബുദ്ധിമുട്ടുണ്ടാകില്ലെന്നും പറഞ്ഞവൾ അവിടെ നിന്നിറങ്ങി.... 🌹 ജ്വാല ഡയറിത്താളുകളിൽ വയലറ്റുമഷികളാൽ ഇങ്ങനെ കുറിച്ചു...... പൊയ്പ്പോയ കാലത്തിൻ്റെ ചിന്നിച്ചിതറിയ ഓർമ്മകളിൽ നിന്ന് നിങ്ങളെ ഞാൻ സ്വതന്ത്രമാക്കുന്നു....... സ്വപ്നങ്ങളുടെ...... നിറങ്ങളുടെ..... ആ പെരുമഴച്ചാർത്തിലലിയാൻ ...... ആ വഴിത്താരയിൽ ഞാൻ കാത്തു നില്ക്കുന്നില്ല മാഷേ....... പടിയിറങ്ങുകയാണ് എന്നെന്നേയ്ക്കുമായി ചെറിയൊരു തോൾസഞ്ചിയിൽ എന്തൊക്കെയോ വാരിക്കൂട്ടി ട്രെയിനിലെ കമ്പാർട്ടുമെൻ്റിൽ ഒരു സീറ്റുപിടിച്ചവൾ ...... ഇനിയൊരു മടക്കയാത്ര ഉണ്ടാവുമോന്ന് അറിയാതെ .... ട്രെയിനിൻ്റെ താളത്തിൽ അവൾ കണ്ണടച്ചു....... 🌹 ജ്വാല പോയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു...... ഇല്ലത്തിന് പുറകിലുള്ള തോടിനരികിലായിരുന്നു ഋഷിയും ഭഗതും.... അപ്പൂ .... ആ തെങ്ങിൽ നിന്ന് പിടിവിട്ട് വെള്ളത്തിൽ വീഴരുത്..... ഇവിടെ വന്നിരിക്കെടാ...... എത്ര കുപ്പി വിഴുങ്ങിയോ..... ആവോ.....??? ഋഷി തലയിൽ കൈവച്ച് പറഞ്ഞു. തോട്ടിലേക്ക് ചാഞ്ഞു നില്ക്കുന്നതെങ്ങിൽ ചാരിനില്ക്കുകയായിരുന്നു ഭഗത്...... നിലാവ് പൊഴിഞ്ഞു വീണ ഭൂമിയും .... കുളിർന്ന കാറ്റും......

. ഭഗത് ഏതോ ചിന്തയിലാണ്ടുപോയ പോലെ ഋഷി പറയുന്നതൊക്കെ കേൾക്കുന്നോ എന്നു പോലും സംശയം....... ടാ....... ഋഷി ..... അവൾ.... ജ്വാല ....... എന്നോട് പറയാതെ പോയവൾ..... ടാ ... പുല്ലേ...... പറഞ്ഞിരുന്നേൽ എന്താ..... നീയ് പോകണ്ടാന്ന് പറഞ്ഞ് പൊക്കിയെടുത്ത് ഉമ്മ വയ്ക്കുമാരുന്നോ? ചങ്ക് നീറി എല്ലാം വിട്ടെറിഞ്ഞ് പോയതാ ...... ഋഷി അമർഷം കൊണ്ടു...... ഭഗതിൻ്റെ മുഖത്ത് ദയനീയത തെളിഞ്ഞു...... അതുപോലൊരുെ പെണ്ണിൻ്റെ സ്നേഹം ഏല്ക്കാനും വേണം ഭാഗ്യം...... ഭാര്യ മരിച്ചതിൽ വിഷമിക്കേണ്ടെന്നല്ല..... അവിടെ ജീവിതം അവസാനിച്ചുവെന്ന് കരുതരുത്...... ഞാനൊന്നും പറയുന്നില്ല...... ഋഷി മുഷിവ് കാട്ടിത്തുടങ്ങി..... അവൾ കനലാണ് ..... അവളിതും താണ്ടും ..... നിന്നെ പ്രണയിച്ചതിൻ്റെ പേരിൽ ഒളിച്ചോടാൻ മാത്രം വിഡ്ഢിയല്ല. ജ്വാല...... അവളെന്തിനോ പോയതാണ്....... അവളെ അത്ര ആവശ്യമുള്ള എവിടെയോ......??? അവൾ വേദനിക്കുന്നുണ്ടെങ്കിൽ അത് നിൻ്റെ മകളെ ഓർത്ത് മാത്രമായിരിക്കും.... നെഞ്ചിലെന്തോ വിങ്ങുന്നെടാ.....?? എന്തിനാടാ അവളിങ്ങനെ എന്നെ നീറ്റുന്നത്..... തോട്ടിലേക്ക് ചെറിയ കല്ലുകൾ പെറുക്കിയെറിഞ്ഞു കൊണ്ടവൻ മധുസൂധനൻ നായരുടെ കവിത ചൊല്ലി....... അത്രയേറെ നോവോടെ........ അത്രമേൽ പ്രീയതരമോടെ...... ആർദ്രമായ് ......

ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പൊഴും കാലമിടറുമ്പൊഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോവുന്നു അടരുവാന്‍ വയ്യ .... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗ ഉരുകി നിന്നാത്മാവിനാഴങ്ങളില്‍വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം നിന്നിലലിയുന്നതേ നിത്യ സത്യം. അവസാന വരികളിലെത്തിയപ്പോഴേക്കും കണ്ണിൽ നീർത്തുള്ളികൾ പിടഞ്ഞു. അവളുടെ പ്രസ്സൻസില്ലാത്ത ഈ ഇല്ലമെന്നെ ശ്വാസം മുട്ടിക്കുന്നു....... ഋഷി മിഴിച്ച് നോക്കി നില്ക്കുകയാണ്....... രണ്ടെണ്ണം വിട്ടതിൻ്റെ കെട്ടിറങ്ങിയതു പോലെ.....??? അല്ലെങ്കിൽ തന്നെ ഇത് ഉളളിൽ ചെല്ലുമ്പോഴാണ് ജ്വാലാ പുരാണം ആരംഭിക്കുന്നത്...... കെട്ടു വിടുമ്പോൾ വീണ്ടും പഴയപോലെയാകുമോ? ഋഷി എനിക്കവളെ കാണണമെടാ...... എത്രയോ നാളായെന്നറിയുമോ ഒന്നു ഉറങ്ങിയിട്ട്....... നൊമ്പരപ്പെടുമ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നെയും എൻ്റെ ഹൃദയത്തേയും വരിഞ്ഞുമുറുക്കുന്നു....... തുടരും.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story