ഇനിയും പൂക്കാം നിനക്കായ് : ഭാഗം 24

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

കണ്ണിൽ നീർത്തുള്ളികൾ പിടഞ്ഞു. അവളുടെ പ്രസ്സൻസില്ലാത്ത ഈ ഇല്ലമെന്നെ ശ്വാസം മുട്ടിക്കുന്നു....... ഋഷി മിഴിച്ച് നോക്കി നില്ക്കുകയാണ്....... രണ്ടെണ്ണം വിട്ടതിൻ്റെ കെട്ടിറങ്ങിയതു പോലെ.....??? അല്ലെങ്കിൽ തന്നെ ഇത് ഉളളിൽ ചെല്ലുമ്പോഴാണ് ജ്വാലാ പുരാണം ആരംഭിക്കുന്നത്...... കെട്ടു വിടുമ്പോൾ വീണ്ടും പഴയപോലെയാകുമോ? ഋഷി എനിക്കവളെ കാണണമെടാ...... എത്രയോ നാളായെന്നറിയുമോ ഒന്നു ഉറങ്ങിയിട്ട്....... നൊമ്പരപ്പെടുമ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നെയും എൻ്റെ ഹൃദയത്തേയും വരിഞ്ഞുമുറുക്കുന്നു....... 🌹 ഇൻഡ്യയിലെ തന്നെ പേരുകേട്ട ചുവന്ന തെരുവുകളിലുടെ സിസ്റ്റർ മാർഗരറ്റിൻ്റെ കൂടെ ജ്വാലയും നടന്നു....... മാർഗരറ്റ് ഗവൺമെൻ്റ് ഓർഗനൈസ്ഡായ ഒരു കൺസെൻ്റിൽ വർക്ക് ചെയ്യുന്ന സാമൂഹിക പ്രവർത്തക......... മാർഗരറ്റിന് ഒപ്പം നടക്കുന്നതു കൊണ്ടാവും വിലപേശലിന് എത്തിയവരുടെ കഴുകൻ കണ്ണുകൾ തന്നിലേക്ക് പായാത്തത്...... എങ്കിലും ഒളിഞ്ഞും തെളിഞ്ഞും തന്നിലേക്കെത്തുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് നടന്നു....... വേറൊരു ലോകം അങ്ങനെയാണവൾക്ക് തോന്നിയത്. ഓരോ കുടിലിലും ഇടനിലക്കാരനൊപ്പം എത്തുന്ന അതിഥിയെ സ്വീകരിക്കുന്ന ..... നിറയെ ചുവന്ന കുപ്പിവളകളിട്ട കൈകൾ....... കടും ചുവപ്പു ചായത്താൽ ചുമപ്പിച്ച ചുണ്ടുകളാൽ അതിഥിയെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നവൾ.... ഈ ചുവന്ന ചുണ്ടുകൾക്കും മാദകത്വം തുളുമ്പുന്ന മേനിയഴകിനുമപ്പുറം ......

കൊരുത്തു വലിക്കുന്ന കണ്ണുകൾക്കുള്ളിൽ ആരും അറിയാതെ പോകുന്ന ഒരുപാടൊരുപാട് കദനങ്ങൾ അവർക്ക് പറയാനുണ്ട്....... ആ തെരുവിൻ്റെ അവസാന പാതയിലേക്കാണ് മാർഗരറ്റ് പോയത് ...... അത്തറിൻ്റെയോ സെൻ്റുകളുടേയോ മണമില്ലാത്ത..... നിറങ്ങളില്ലാത്ത ....... ഒരിടം ...... ഇരു സൈഡിലുമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച കുറേ കൂടിലുകൾ..... ആട്ടിൻ തൊഴുതു പോലെ....... ആ പാതയിൽ തന്നെ മലമൂത്ര വിസ്സർജ്ജനം ചെയ്യുന്ന കുട്ടികൾ...... പെൺകുട്ടികളെ കണ്ടപ്പോൾ വിങ്ങലായവൾക്ക് കാലം ഇവരിലും ചുവന്ന ചായം തേയ്ക്കും.ഇവരും ഓരോ അതിഥിക്കായി കാത്തു നില്ക്കും.... ഓടയിൽ നിന്നുള്ള മലിനജലവും പാതയിലേക്ക് ഒഴുകുന്നുണ്ട് ....അസഹ്യമായ ദുർഗന്ധം....... കുട്ടികളിൽ തന്നെ പലരും പനിയും ....... മറ്റു സ്കിൻ രോഗങ്ങളാലും ബാധിതർ...... പട്ടിണിക്കോലങ്ങൾ..... വഴിയോരത്ത് കുറേ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും..... ഒരിക്കൽ അവരെല്ലാം നിറങ്ങളിൽ ജീവിച്ചവർ..... അവരുടെ യൗവ്വനവും ഓജസ്സും ഊറ്റിയെടുത്ത് വെറും ചണ്ടികളായി പുറംന്തള്ളിയിരിക്കുന്നു....... ചിലർ മാനസിക രോഗികളായിട്ടുണ്ട് ...... പൊട്ടിയ കണ്ണാടി നോക്കി എന്തൊക്കെയോ ഉത്സാഹത്തോടെ പറയുന്നു...... ചിലർ എവിടേക്കോ നോക്കി ജീവശ്ചവമായിരിക്കുന്നു...... പുറംലോകം കാണാതെ ആർക്കൊക്കെയോ വേണ്ടി സ്വന്തം ശരീരം വിറ്റിരുന്നവർ....... മനുഷ്യൻ്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യുന്ന ശവംതീനികളാണ് ഇവിടുള്ളത്.... ഈ പുരുഷൻമാരൊക്കെ......???

ജ്വാല ചോദിച്ചു......?? ഇത് പുരുഷ ലൈംഗീക തൊഴിലാളികളാണ്...... പ്രായവും .... രോഗങ്ങളും കാരണം അവരെ ആർക്കും വേണ്ടാതായി....... നമ്മളൊക്കെ ഊഹിക്കുന്നതിലും അപ്പുറമാണ് ..... ഇവിടുത്തെ സംഭവങ്ങൾ...... പച്ച മാംസം വില്ക്കുന്ന പോലെ പെണ്ണിൻ്റെ സ്വപ്നങ്ങളും ആത്മാവും ..... കോടികൾക്ക് വില്ക്കുന്നിടം...... അധോലോകം ഭരിക്കുന്നിടം .... ഇതിനൊക്കെ ഒത്താശ നല്കുന്നത് ഭരണകർത്താക്കളും....... മാർഗരറ്റ് രോഷത്തോടെ പറഞ്ഞു....... ജ്വാലാ നിൻ്റെ ആവശ്യം ഇവിടെയാണ്........ ലൈംഗീകരോഗങ്ങളാൽ .....കൊടും ദുരിതം അനുഭവിക്കുന്നവർ ഇവർക്ക് നിൻ്റെ സേവനം ആവശ്യമാണ്..... എയ്ഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്....... ജ്വാല ഇത് ഇഷാന്ത ..... നാല്പതത്തോളം വയസ്സ് പ്രായമുള്ള സ്ത്രീയെ ചൂണ്ടിക്കാട്ടി മാർഗരറ്റ് പറഞ്ഞു...... തോല് അടർത്തിയെടുത്ത പോലെ ശരീരമാസകലം പൊട്ടി അടർന്നിരിക്കുന്നു...... മാംസത്തിൽ നിന്ന് പഴുപ്പും ചലവും ഒലിച്ചിറങ്ങി. ..... വേദനയാലവർ അലറിക്കരയുകയാണ്...... നവാബ് കുടുംബത്തിൽ പെട്ട അതിസുന്ദരിയായ പെൺകുട്ടിയായിരുന്നു. .... ഒരു രാജവംശത്തിന് അധിപയാകേണ്ടവൾ ... ഇവളുടെ അച്ഛനേയും അമ്മയേയും ചതിച്ച് കൊലപ്പെടുത്തി ബന്ധുക്കൾ .....

.ഇവളെ ഈ ചുവന്ന തെരുവിൽ വലിച്ചെറിഞ്ഞു... ഇന്നവൾ ഈ അവസ്ഥയിലും എത്തി...... അപ്പോഴേക്കും അങ്ങോട്ടൊരു പെൺകുട്ടി ഓടിയെത്തി..... ആരെയോ ഭയന്ന പോലെ..... വിറച്ചിരുന്നവൾ മാർഗരറ്റിൻ്റെ പിന്നാലെ ഒളിച്ചു...... നീല മിഴികളുള്ള അപൂർവ്വ സാന്ദര്യമുള്ള പെൺകുട്ടി..... പതിനാലു വയസ്സുള്ള ആ കുട്ടിയെ ആരോ കണ്ടിട്ട് അവളെ ആവശ്യപെട്ടു പോലും .... അവിടെ നിന്ന് ഓടി വന്നതാണവൾ...... പർവിന്ത്..... ഇഷാന്തയുടെ മകളാണ്...... അവളുടെ അതിഥിയായെത്തിവ രിൽ ആരോ സമ്മാനിച്ചതാണ് പർവിന്തിനെ..... ആരെന്നുപോലും അറിയില്ല...... എന്നെ കൂടീ കൊണ്ടു പോകുമോ....??? മാർഗരറ്റിൻ്റെ കൈ പിടിച്ച് ആ പെൺകുട്ടി കരഞ്ഞു......... അവിടെ നിന്ന് തിരികെ പോരുമ്പോൾ ആ ചെറിയ പെൺകുട്ടിയുടെ കരച്ചിലായിരുന്നു..... ജ്വാലയുടെ മനസ്സിൽ നിറഞ്ഞു നിന്നത്..... എന്നെയും കൂടീ കൊണ്ടു പോകുമോ അതിങ്ങനെ നെഞ്ചിൽ തറഞ്ഞു കയറുന്നുണ്ടായിരുന്നു...... പ്രാർത്ഥനയോടെ വിഭൂതി തൊട്ടവൾ..... പിന്നെയും.... നെഞ്ചിലൊളിപ്പിച്ച ആ രുപം ചേക്കേറുന്നതും... താനതിൽ മാത്രം ലയിക്കുന്നതും അവളറിഞ്ഞു.... പക്ഷേ ഇനിയൊരു യാത്രയിലും ഭഗത് എന്നൊരാളെ കൂടെ കൂട്ടാൻ അവൾക്കാകുമായിരുന്നില്ല.....

ആ ഹൃദയത്തിന് ഒരു നൊമ്പരവും ഏല്പ്പിക്കാനും അവൾക്ക് കഴിയില്ല. മാഷ് സ്വതന്ത്രനാകട്ടെ.... വിലങ്ങുകളില്ലാതെ...... 🌹 ജ്വാല പിന്നിട്ട വഴികളിലൂടെയായിരുന്നു..... പിന്നിട് ഭഗതിൻ്റെ നടത്തം ..... ചെമ്പുറത്തും സപ്ന്ദനത്തിലും പിന്നെ പൊതുവാൾ ഡോക്ടറുടെ ഹോസ്പിറ്റലിലും അവളുടെ ഓർമ്മകൾ കെട്ടിക്കിടക്കുന്നിടത്തെല്ലാം പോകും...... ഋഷിയാണെൽ അതു കാണുമ്പോൾ നല്ല കന്നം തിരിവ് പറയും..... നിൻ്റെ മുന്നിലല്ലേടാ പുല്ലേ ....... അവൾ പ്രാണൻ തകർന്ന് നിന്നിട്ടുള്ളത്...... ഭഗത് ഒന്നും പറയാതെ എല്ലാം കേട്ടു നില്ക്കും...... അവൻ്റെ ശോകം ഒലക്കേടെ മൂട്....... ഒരർത്ഥത്തിൽ ആ പെണ്ണ് രക്ഷപ്പെട്ടതാ..... താലികെട്ടിയ പെണ്ണ് പാതിരാത്രി ആയിട്ടും വീട്ടിൽ എത്താത്തെത് എന്താണെന്ന് തിരക്കാതെ അവൻ മറ്റവൾക്ക് കവിത ചൊല്ലി കൊടുക്കുന്നു........ ആശുപത്രി കിടക്കയിലോ ഒരു പരിഗണന അതിന് അതും ഇല്ല....... എന്നിട്ട് നാല് ഡയലോഗും ..... ആ വയ്യാണ്ട് കിടക്കുന്ന കൊച്ചിനോട്..... പഴയ പോലെ ഭ്രാന്തനായാൽ മതിയെന്ന്...... ഒന്നും അറിയണ്ടാല്ലോന്ന്....... ഈ മോന്തയ്ക്കിട്ട് നല്ല രണ്ട് തേപ്പാതരേണ്ടത്...... അവളു പോകട്ടെ അതാ നല്ലത്...... അവളെപ്പോലെ മനസ്സുള്ള കൊച്ചിനെയൊന്നും സ്നേഹിക്കാനും സ്വന്തമാക്കാനും നിനക്കൊന്നും ഒട്ടും അർഹതയില്ല...... അത് കേട്ടതും ഒരിറ്റു തുള്ളി കണ്ണുനീർ ഭഗതിൻ്റെ കണ്ണിൽ നിന്നടർന്നു വീണു...... ഋഷിയത് കാണാതിരിക്കാൻ തിരിഞ്ഞു നിന്നു....... ഹൃദയത്തിൽ കടലിരമ്പുന്നുണ്ട് ...... തൻ്റെ പൊള്ളൽ ആരും അറിയണ്ടാ ........

അവൻ തൻ്റെ കാറിനടുത്തേക്ക് നടന്നു....... കാറിൽ കയറി ഇരിക്കുമ്പോഴും ഋഷി വിളിക്കുന്നുണ്ട്....... ഭഗത് അതൊന്നും ശ്രദ്ധിക്കാതെ മൺപാതയിലൂടെ കാറോടിച്ചു പോയി....... ചെമ്പുറത്ത് മനയിൽ കാർ നിർത്തുമ്പോൾ കുറുപ്പ് അങ്ങോട്ടേക്ക് ഓടി വന്നു...... ഇതെന്താ കുഞ്ഞേ ഈ സമയം.... സന്ധ്യ കഴിഞ്ഞിരുന്നു....... ഭഗത് അതൊന്നും ഓർത്തില്ലാരുന്നു. ചുവന്നു വിങ്ങിയ മൂക്കും കവിൾത്തടവും ..... കലങ്ങിയ കണ്ണുകളും....... ജ്വാല വിളിച്ചോ കുറുപ്പമ്മാവാ.....??? നോവു പൊള്ളുന്ന ഇടർച്ചയോടെ അവൻ ചോദിച്ചതും.... ആ വൃദ്ധനും നൊമ്പരമുളവായി.... അവൾക്കേ നല്ല തല്ലു കിട്ടാത്തതിൻ്റെയാ ...... കൂട്ടിക്കേ അഹമ്മതി കൂടീട്ടുണ്ട്...... ആരോടും പറയാതെ ഈ പോക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല..... മോൻ വിഷമിക്കേണ്ട...... എവിടെപ്പോകാനാ .....ഇങ്ങെത്തിക്കോളും..... ഞാൻ.... ഞാനവളുടെ മുറിയിൽ ഒന്നു പൊയ്ക്കോട്ടെ......??? ഭഗത് അനുവാദത്തിനായി കാത്തു നിന്നു. ഇതൊക്കെ ചോദിക്കണോ കുഞ്ഞേ.....??? ഇതിപ്പോ കഴിഞ്ഞ മൂന്നു മാസവും ദിനവും ആ മുറിയിൽ എത്താറുണ്ടല്ലോ? സാരമില്ല.......ഒക്കെ ശരിയാവും....??? ചില ജന്മങ്ങളെ ദൈവം നന്നായി പരീക്ഷിക്കും..... അവൾ വരും വരാതെവിടെപ്പോകാനാ..... ഭഗത് ഗോവണി കയറി ജ്വാലയുടെ മുറിയിലേക്ക് കയറി....... ഭക്ത മീരയുടെ പെയിൻ്റിങ് ചുമരിൽ ...... ഒട്ടൊരു നേരം അതിലേക്ക് നോക്കി നിന്നു....... എന്നാണ്..... എന്നു മുതലാണ് നിന്നിലേക്ക് ഞാൻ നടന്നടുത്തത് ...... മുന്നോട്ടു ഒരു ചുവടുവയ്ക്കാനാകാതെ പിൻലിഞ്ഞു പോയിരുന്നു ഞാൻ ....

നിന്നോട് പോലും പറയാതെ ഞാനെൻ്റെ പ്രണയത്തെ പൊതിഞ്ഞു പിടിച്ചു....... നീയറിയാതെ നിന്നെ ഞാൻ കണ്ടിട്ടുണ്ട്.......???? ഇടയ്ക്കയെ കൊതിയോടെ നോക്കി നില്ക്കുന്ന നിന്നെ...... മഴയിൽ കണ്ണടച്ച് ..... ആ മഴയെ പ്രണയിക്കുന്ന നിന്നെ:.......??? മഴ തോർന്ന് മൂടിക്കെട്ടിയ പ്രകൃതിയുടെ താളത്തെ സുഗന്ധത്തെ പുൽകുന്ന നിന്നെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..... കുസൃതിയോടെ മരങ്ങൾ പെയ്യുന്നത് ആസ്വദിക്കുന്ന നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കും....... കാരണം...... ആ ഇഷ്ടങ്ങളെല്ലാം എൻ്റേതു കൂടി ആയിരുന്നു....... പുൽക്കൊടിതുമ്പിനോടു പോലും അലിവോടെ പുഞ്ചിരിക്കുന്ന നിന്നെ ഞാനെങ്ങനെ ഇഷ്ടപ്പെടാതെയിരിക്കും... ഒരിക്കൽ ഡോക്ടേഴ്സിൻ്റെ ഒരു ക്യാമ്പ് ആദിവാസി ഊരിൽ സംഘടിപ്പിക്കുക ഉണ്ടായി അന്ന് ഞാനും അവിടെ ഉണ്ടായിരുന്നു.എൻ്റെ ലക്ഷ്യം മണ്ണിൻ്റെ മക്കളുടെ പച്ചയായ ജീവിതം അറിയുകയും പിന്നെ നിഗൂഡമായ പച്ചിലച്ചാർത്തു കൊരുത്ത മരക്കൂട്ടങ്ങളും ....തെളിഞ്ഞ നീർച്ചാലുകളുമായിരുന്നു. ജൂനിയർ ടോക്ടേഴ്സിൻ്റെ ടോക്കിനിടയിലാണ് അഗ്നിജ്വാല എന്ന പേർ ആദ്യം കേൾക്കുന്നത്? നമ്മുക്കല്ലേലും റെയർ സംഭവങ്ങളോടെല്ലാം പ്രത്യേക ക്രേസ് ആണല്ലോ......???? ആ പേരിൽ തോന്നിയ ക്യൂരിയോസിറ്റിയാണ് അവരുടെ സംഭാഷണം ശ്രദ്ധിക്കാനിടയാക്കിയത്......

അവളൊരു അനാഥയും റേപ്പ് വിക്റ്റിം ആണെന്നും ........ ഇപ്പോൾ മെഡിക്കൽ സ്റ്റുഡൻ്റും...... പൊതുവാൾ ഡോക്ടറുടെ മാനസപുത്രിയാണെന്ന്......??? അങ്ങനെ പെട്ടെന്നാർക്കും പൊതുവാൾ ഡോക്റുടെ ഗുഡ് വില്ലിൽ കയറിപ്പറ്റാൻ കഴിയില്ല..... ഭഗത് ഓർത്തു ഞാനവളെ കണ്ടു അവളറിയാതെ...... ജ്വാലയാണെന്ന് അറിയാതെ കൊടിയ തണുപ്പായിരുന്ന ഒരു രാത്രിയിൽ......... എല്ലാവരും ക്യാമ്പ്ഫയറിനരുകിൽ ആയിരുന്നു. ..... മഞ്ഞു പെയ്യുന്ന ആരാത്രിയുടെ ഭംഗി ആസ്വദിച്ച് വെറുതെ നടന്നപ്പോളാണ് ഒരു പെൺകുട്ടി ആകൊടും തണുപ്പിൽ നടന്നു പോകുന്നത് കണ്ടത് ....... ക്യാമ്പിന് വന്ന ആരോ ആണെന്ന് മനസ്സിലായി...... എവിടേക്കാണ് അവൾ പോകുന്നതെന്നറിയാൻ ...... പിന്നാലെ അവളറിയാതെ ഞാനും കൂടി......... ഒരു കുടിലിൻ്റെ മുന്നിൽ അവൾ നിന്നു...... ബട്ടൺസൊക്കെ പോയി പിഞ്ഞിക്കീറിയ ഷർട്ടുമായി തണുത്തു വിറച്ച ചെറിയ ആൺകുട്ടി...... ആ പെൺകുട്ടിയെ കണ്ടതും അവൻ വിടർന്നൊന്നു ചിരിച്ചു. അവൻ്റെ തലമുടിൽ ഒന്നു ഉലച്ചു കൊണ്ടവളും ചിരിച്ചു...... എന്തോ അന്നൊരു സ്പാർക്ക് വീണൂ ...... ആ പുഞ്ചിരി എൻ്റെ മനസ്സിൽ പൂത്തുലഞ്ഞ പൂമരമായാണ് തോന്നിയത്..... അവളെ അവളുടെ പ്രവർത്തികളെ മിഴിവോടെ നോക്കി നിന്നു....... തണുത്ത് വിറച്ച ആ കുട്ടിക്ക് താൻ കൊണ്ടുവന്ന കമ്പളി പുതപ്പ് പുതപ്പിച്ച് കൊടുത്ത് തന്നിലേക്ക് ചേർത്ത് നിർത്തിയവൾ...... അലിവേടെ....... കരുതലോടെ..... അത്രമേൽ ആർദ്രമായി...... അപ്പോഴേക്കും ....

തൊട്ടിലിൽ കിടന്ന കുഞ്ഞിൻ്റെ കരച്ചിലു കേട്ടതും അങ്ങോട്ടേക്ക് നോക്കി. സാരിയാൽ കൊരുത്തു കെട്ടിയ തൊട്ടിലിൽ തണുത്ത് വിറഞ്ഞ കുഞ്ഞ് മെല്ലെയവൾ അതിനെയെടുത്ത് തൻ്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചതും ആ കുഞ്ഞ് കരച്ചിൽ നിർത്തി..... കുഞ്ഞിൻ്റെ അമ്മയുടെ കൈയ്യിൽ ചുരിതാറിന് മുകളിൽ ഇട്ടിരുന്ന തൻ്റെ ബ്ലാങ്കറ്റ് ഊരി കൊടുത്തുകൊണ്ടാണ് അവൾ തിരിച്ചിറങ്ങിയത്..... തൂവൽ മനസ്സിലിങ്ങനെ പൊഴിഞ്ഞു വീഴുന്ന പോലെ തോന്നി അവൾ തൻ്റേതെന്നു തോന്നി...... തൻ്റെ മാത്രമെന്നു തോന്നി........ അവളുടെ പിന്നാലെ അവൾ പോലും അറിയാതെ അവളുടെ ഓരോ ചലനങ്ങളും മനസ്സിൽ നിറയ്ക്കുകയായിരുന്നു ഞാൻ..... താൻ പോലുമറിയാതെ അവളിലേക്ക് ഗതി മാറിയൊഴുകിയ നീർച്ചോലെ പോലെ ഓരോ ഇരവുകളിലേക്ക് നിനവായി അവളെ കൂട്ടീട്ടു പോകുമായിരുന്നു..... തൻ്റെ മാറ്റം ആദ്യം ശ്രദ്ധിച്ചത് ഇർഫാൻ ആയിരുന്നു..... എവിടെയോ കുരുങ്ങിയല്ലോന്ന് പറഞ്ഞു കളിയാക്കും..... എന്തോ എൻ്റെ പ്രണയം എൻ്റേതു മാത്രമായതുകൊണ്ടാവാം ആരോടും പറയാതെ ഞാനെൻ്റെ പ്രണയത്തെ ഒളിപ്പിച്ചുവെച്ചു...... ആ സ്വകാര്യതയെപ്പോലും അളവറ്റു ഞാൻ പ്രണയിച്ചു..... പൊതുവാൾ ഡോക്ടറുടെയടുത്ത് മകളെന്ന പോലെയുള്ള സ്വാതന്ത്ര്യമാണ്......

അവളെ കുറിച്ച് ഡോക്ടറോഡ് ചോദിച്ചതും...... ഓർഫനാണെന്നു പറഞ്ഞു.... . പേര് അഗ്നിജ്വാല എന്നു പറഞ്ഞപ്പോഴാണ്..... ഡോക്ടേഴ്സിനിടയിലെ ടോക്ക് അവളെ കുറിച്ചായിരുന്നെന്ന് മനസ്സിലായി...... നോവ് തോന്നി...... അതവൾ താണ്ടിയ കഥനങ്ങൾ ഓർത്താരുന്നു. പ്രണയത്തിന് ഒട്ടും മങ്ങൽ ഏറ്റില്ല..... അതങ്ങനെ എന്നിൽ ആളി കത്തുകയായിരുന്നു. ഞാനവളെ വിവാഹം കഴിക്കണമെന്നു പറഞ്ഞപ്പോഴും പൊതുവാൾ ഡോക്ടർ നിരുത്സാഹപ്പെടുത്തി..... അവളുടെ ചിന്തയിൽപ്പോലും വിവാഹം എന്നൊന്നില്ലെന്നു പറഞ്ഞു...... ഒരുപാട് ഉയരങ്ങൾ താണ്ടേണ്ടവളാണെന്ന്......??? ഇനിയവളെ വിണ്ടും ഡിപ്രഷൻ സ്റ്റേജിലേക്ക് തള്ളിവിടാനാകില്ലെന്ന്..... ഹൃദയം കൊത്തിനുറുക്കിയ വേദനയോടെ പിൻ വാങ്ങി..... പിന്നെയും ഞാനവളെ കണ്ടു...... അവളുടെ കോളേജിൽ വച്ച് അന്നവൾക്കായി മാത്രം കവിതകൾ ചൊല്ലി ഇടയ്ക്കയിൽ അഷ്ടപദി ഉതിർത്തു. ഞാനന്നറിഞ്ഞില്ല '.... എന്നെയും നെഞ്ചിലേറ്റിയാണവൾ ആ സദസ്സ് വിട്ടതെന്ന്...... പിന്നെ ഞാൻ കാണുന്നത് വർഷങ്ങൾക്ക് ശേഷം..... പൊതുവാൾ ഡോക്ടറുടെ ഹോസ്പിറ്റലിൽ വച്ച് കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ കൂട്ടിയിടിച്ച ജ്വാല...... എൻ്റെ കൈയിലിരുന്ന ജ്യൂസ് താഴേക്ക് വീണിരുന്നു....... കണ്ണടച്ച് സോറി പറഞ്ഞവളെ ഒന്നു നോക്കി നിന്നു പോയി '......

ഹൃദയം പിടഞ്ഞവസ്ഥ...... അവൾ കണ്ണു തുറക്കും മുന്നെ ഞാൻ നടന്നകന്നിരുന്നു......... ജ്വാലാ.... നിനക്കറിയുമോ '......??? നിൻ്റെ പ്രണയം ഞാനറിഞ്ഞിട്ടും എന്തുകൊണ്ടായിരിക്കാം നിന്നിൽ നിന്ന് അകലുന്നതെന്ന്........ ഭൂമിയുടെയും അച്ഛൻ്റേയും മരണം എൻ്റെ കൈയ്യാലുള്ള പിഴവിൻ്റെ ഫലമാണ്...... അതെന്നെ ഭ്രാന്ത് എന്ന അവസ്ഥയിലേക്ക് തള്ളി നീക്കി ...... Post-traumatic Stress Disorder (PTSD) ....... എൻ്റെ രോഗാവസ്ഥ....... സ്ട്രെസ്സ് മൂർച്ഛിക്കുമ്പോൾ ..... ഇന്നും താളം തെറ്റുന്ന മനസ്സാണ്. ..... ഇപ്പോഴും താളം തെറ്റി പോകുന്നു എന്നു തോന്നിപ്പോകുന്നു....... നിൻ്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ പിടഞ്ഞിരുന്നു ഞാൻ..... ഭ്രാന്തനായവൻ എങ്ങനെയാടോ നിന്നെ ചേർത്തു പിടിക്കുക.? അതിനുള്ള യോഗ്യത എനിക്കില്ലാന്നു തോന്നി..... ഭൂമിയെപ്പോലെ ഞാൻ കാരണം നിനക്കെന്തെങ്കിലും സംഭവിക്കുമോ ന്നുള്ള ഭയം എന്നെ ആകെ തളർത്തി..... അതു കൊണ്ടു പറഞ്ഞു പോയി ഞാൻ ..... പഴയ പോലെ ഭ്രാന്തനായാൽ മതിയെന്ന്... പക്ഷേ നിൻ്റെ പ്രണയത്തിനു മുന്നിൽ തോറ്റു പോവുകയാണ്. നിൻ്റെ ഓർമ്മകൾ പോലും ശാന്തമാക്കുന്നുണ്ടെന്നെ.....???? ഓർമ്മകൾ അല്ലെങ്കിലും നിറവാണ് ..... പ്രണയത്തിൻ്റെ .... വിരഹത്തിൻ്റെ ......

പിന്നെയും പിന്നെയും പുണരാൻ വെമ്പൽ കൊള്ളുന്ന നിനവുകൾ. ഭഗതിൻ്റെ നോട്ടം ടേബിളിൽ വച്ചിരിക്കുന ജ്വാലയുടെ ഡയറിയിലേക്ക് നീങ്ങി.... വയലറ്റു മഷിയാൽ കുറിച്ചിട്ട വരിയിൽ മിഴികളൂന്നി..... ""പൊയ്പ്പോയ കാലത്തിൻ്റെ ചിന്നിച്ചിതറിയ ഓർമ്മകളിൽ നിന്ന് നിങ്ങളെ ഞാൻ സ്വതന്ത്രമാക്കുന്നു....... സ്വപ്നങ്ങളുടെ...... നിറങ്ങളുടെ..... ആ പെരുമഴച്ചാർത്തിലലിയാൻ ...... ആ വഴിത്താരയിൽ ഞാൻ കാത്തു നില്ക്കുന്നില്ല മാഷേ....... പടിയിറങ്ങുകയാണ് എന്നെന്നേയ്ക്കുമായി.........""" അതിന് ചുവട്ടിലായി..... അതിന് മറുപടി എന്നോണം അവൻ തൻ്റെ ഹൃദയരക്തത്താൽ ഇങ്ങനെ കൂട്ടി ചേർത്തു.... ""പൊയ്പ്പോയ കാലത്തിൻ്റെ ഓർമ്മകളിലെല്ലാം നീയുണ്ടായിരുന്നു പ്രീയതേ..... സ്വരുക്കൂട്ടീവച്ച മഞ്ചാടിമണി പോലെ ... ഞാനെൻ്റെ പ്രണയത്തേയും നെഞ്ചിൽ നിറച്ചിരുന്നു. നീയറിയാതെ പോയ എൻ്റെ പ്രണയം...... ഇനിയൊന്ന് തിരികെ നടക്കണ മെനിക്ക് ... എൻ്റെ പ്രണയത്താൽ അലിഞ്ഞ്...... അരികിൽ നിന്ന് അകലാതെ........ ചേർത്തു പിടിക്കാം...... ഇനിയും നിൻ്റെ കണ്ണുനീർ തുള്ളികൾ പൊടിയാതെ ഞാൻ നിന്നെ കാത്തു വച്ചോളാം.... ഇനിയുള്ള വസന്തങ്ങളെല്ലാം നമ്മുക്കുള്ളതല്ലേ? നമ്മുക്ക്..... നമ്മുക്കൊരുമിച്ച് നനയണ്ടേ..... ഒരു മഴ......... പൂമരച്ചോട്ടിൽ......"" ആ ഡയറിത്താളുകളിൽ കണ്ണുനീർത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. എപ്പോഴോ അവിടെ കിടന്നുറങ്ങിപ്പോയിരുന്നവൻ....... 🌹

ഭഗത് ഏതു സമയവും മൗനിയായി കാണപ്പെട്ടു........ ഋഷിയെന്തെങ്കിലും ചോദിച്ചിട്ട് വന്നാൽ ... അവനോട് വെറുതെ ചൂടാകും....... ഭഗത് ബാറിൽ നിന്നിറങ്ങി റോഡിലേക്ക് വന്നപ്പോഴാണ് അവനെ കാത്തെന്നോണം...... ദയാൽ മാഷ്നില്ക്കുന്നത് കണ്ടത്.....?? ഹാ മാഷോ....... ഭഗത് എന്തിനോ വേണ്ടിയൊന്നു ചിരിച്ചു...... ഭഗത് മാഷ് ജ്വാലയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ......??? ആ ചോദ്യം ഭഗതിൻ്റെ ഉള്ളൊന്നുലച്ചു....... ദയാൽ മാഷേ അവളെവിടെയുണ്ടെന്നറിയുമോ? ഉള്ളു വിങ്ങികൊണ്ടവൻ ചോദിച്ചു....?? ഇല്ല.... ഭഗത് .... എന്നും പറഞ്ഞിട്ട് പോകുമായിരുന്നു...... ഇത്തവണ ഒന്നും പറയാതെ പോയി ...... വാടിയ മുഖത്തോടെ ദയാൽ പറഞ്ഞതും.... ദയാൽ മാഷിൻ്റെ മുഖത്തെ നോവ് ഭഗതിൽ അസ്വസ്ഥതയുളവാക്കിയിരുന്നു...... എനിക്കെൻ്റെ ജ്വാല വേണം ദയാൽ മാഷേ എൻ്റേതായി....... ഇല്ലെങ്കിൽ എൻ്റെ യാത്ര മുഴുഭ്രാന്തിലേക്കാവും..... ഒന്നിനു വേണ്ടിയും വിട്ടു തരാനാകില്ല മാഷേ....... എന്നോട് ക്ഷമിക്കണം...... ദയാൽ മാഷ് ഒന്നു പുഞ്ചിരിച്ചു. ആത്മാർത്ഥമായി...... പിടിച്ചു വാങ്ങാനാകാത്തത് ഒന്നേയുള്ളു ഭഗത് മറ്റൊരാളുടെ മനസ്സ്.... ജ്വാലയുടെ പ്രണയം അത് നിങ്ങളാണ്...... ഇനിയെത്ര ജന്മം എടുത്താലും അത് നിങ്ങൾ തന്നെയാണ്...... അവിടേക്ക് ഒരിക്കലും ഞാൻ വരില്ല.... അവൾ വരും .... എപ്പൊ... എന്താ പ്രവർത്തിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാനേ കഴിയില്ല...... വല്ല കോടാലിയാകുമ്പോൾ നമ്മളെ വിളിക്കും. ..... അതാണവൾ.... ഭഗതും ഒന്നു പുഞ്ചിരിച്ചു....... ഇല്ലത്തെത്തുമ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു........ ഋഷിയാണേൽ ദേഷ്യപ്പെട്ട് മുറ്റത്ത് അങ്ങോട്ടും .... ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു....... ടാ പുല്ലേ.....????

നിൻ്റെ കൈയ്യിൽ ഈ സാമാനം എന്തിനാ..... ഫോൺ ചൂണ്ടിക്കാട്ടി ഋഷി ദേഷ്യപ്പെട്ടു..... പ്രണയനൈരാശ്യമായിരിക്കും...... എവിടെപ്പോകുന്നോ ..... എപ്പോ വരുന്നോ ...... കാലത്തു മുതൽ വിളിക്കുന്നതാ .... എവിടെല്ലാം പോയി അന്വേഷിച്ചെന്നോ? ഇനിയും പഴയപടി ആകണമാരിക്കും.....?? ഭ്രാന്ത്..... അല്ലേ ഭഗത് ചോദിച്ചു....?? അതു കേട്ടതും ഋഷി അരിശത്തോടെ അകത്തേക്ക് കയറിപ്പോയി...... ഋഷി മുറിയിലേക്ക് കയറി വാതിലടയ്ക്കാൻ തുടങ്ങിയപ്പോഴേക്കും കാറ്റുപോലെ ആരോ ഉളളിലേക്ക് കയറി വന്നത് ഋഷി വിരണ്ടു നോക്കിയതും ചിത്തു ..... കണ്ണൊക്കെ ഉരുട്ടി നോക്കുന്നു...... എന്തോന്നാടി....?? ഇറങ്ങിക്കേ......???? ഇനി നിൻ്റെ കുറവു കൂടീയേ ഉള്ളു... ആരും സമധാനം തരരുത് കേട്ടോ....??? ഋഷി അവളെ നോക്കി ഷൗട്ട് ചെയ്തു..... അവളുടെ കലങ്ങിയ കണ്ണുകണ്ടപ്പോൾ ഒരു കൊളുത്തി വലി ....... ഇപ്പോ കുറച്ചായി പെണ്ണിനെ ഗൗനിക്കാൻ സാധിച്ചിട്ടില്ല...... അതാണീ പരിഭവം.....? ഞാൻ പോവാ......??? ഋഷിയേട്ടനും വേണ്ടല്ലേ.....?? അച്ഛനും പോയി..... അമ്മയ്ക്കെനെ ഓർമ്മ പോലും ഇല്ല......???? ആരുമില്ലെനിക്ക്..... ഏങ്ങലടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നടന്നവളെ കൈയ്യിൽ പിടിച്ച് അരികിൽ നിർത്തി....... നീ കാണുന്നതല്ലേ....?? അപ്പു വിഷമിച്ചു നടക്കുന്നത്..... ജ്വാലയാണേൽ എവിടെയെന്നു പോലും അറിയില്ല. അപ്പോഴെങ്ങനാടി നന്മൾക്ക് മാത്രം സന്തോഷിക്കാൻ കഴിയുന്നത്..... കൊച്ച് ... ചെല്ല്..... പോയി സമാധാനത്തോടെ കിടക്ക്......

. നിനക്ക് ഞാനുണ്ടല്ലോ? അവളുടെ മുടിയിൽ തലോടിയവൻ ആ കണ്ണുകളിൽ ഒന്നു ഊതി കുസൃതി ചിരി ചിരിച്ചു...... ഭഗത്ത് റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ടേബിളിലിരുന്ന ഋഷിയുടെ ഫോണിൽ റിങ്ടോൺ കേട്ടത്. അരിശത്തിൽ ചാടിത്തുള്ളി പോയപ്പോൾ ഫോൺ എടുത്തിട്ട് പോയില്ലെന്ന് തോന്നുന്നു...... അത്യാവശ്യക്കാരാണെങ്കിലോ ഭഗത് ഫോൺ ഋഷിക്ക് കൊടുക്കാനായി എടുത്തു........ ഡിസ്പ്ലേയിൽ നോക്കിയതും ജ്വാല കോളിങ്...... ഭഗത്ത് ഒന്നു വിറച്ചു പോയി...... അറിയാതെ തന്നെ ഭഗത് കോൾ അറ്റൻഡ് ചെയ്തു പോയി..... ഋഷി ..... പരിഭ്രമത്തോടെയായിരുന്നു ജ്വാലയുടെ സംസാരം ....... ഇങ്ങോട്ടൊന്നും പറയരുത്...... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം ..... ക്രൂഷ്യൽ സിറ്റ്വേഷനിലാണ് ഞാൻ ... അവളൊന്ന് വിറച്ച പോലെ തോന്നി ഭഗതിന്....... എത്രയും പെട്ടെന്ന് ഇങ്ങോട്ടു വരണം ഇരുപത്തിനാലിന് രാത്രി കൃതം 11 മണിക്ക് ബാദ്ഷാ ഹാളിന് പിന്നിൽ വണ്ടിയുമായി എത്തണം...... ആരും അറിയരുത് ഭഗത് മാഷ് ഒരിക്കലും അറിയരുത്..... അതോടെ കോളും കട്ടായി.....??? ......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story