ഇനിയും പൂക്കാം നിനക്കായ് : ഭാഗം 5

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

മഴ മുത്തുകൾ നിനക്കായി പെയ്തു കൊണ്ടേയിരിക്കുന്നു....... പൂമരവും നിനക്കായി പുഷ്പിച്ചു കൊണ്ടേയിരിക്കുന്നു....... ഋതുഭേദങ്ങൾ നിനക്കായി ചാർത്തിയ വൈഡ്യൂര്യങ്ങളെ നീ മറന്നുവോ..... ഒരു വർഷകാലം നനയേണ്ടേ നമ്മുക്കൊരുമിച്ച് പൂമരച്ചോട്ടിൽ......"" ഭഗതിൻ്റെ കണ്ണൊന്ന് ചുവന്നു കലങ്ങി......... ഏതോ ജന്മാന്തരങ്ങളിൽ പൂക്കാലം കൊതിച്ചൊരു ഭഗതുണ്ടായിരുന്നു....... നീർച്ചാലുകളെ പ്രണയിച്ച.... പുൽക്കൊടിതുമ്പിനേയും പ്രണയിച്ച..... ഭൂമിയിലെ ഒരോ അണുവിനേയും പ്രണയിച്ച......ഭഗത്...... ജനിമൃതികൾക്കപ്പുറം മോക്ഷം കിട്ടാതലയുകയാണ് ........ പൊള്ളി അടരുകയാണ് തനുവിലേ ഓരോ അംശവും...... നീറുകയാണ്....... ഉരുകുകയാണ്...... ചുറ്റും അഗ്നിജ്വാലകളാണ്....... എവിടെയാണെനിക്ക് സമാധി...... കണ്ണിലെ ചൂട് നീരുറവയായി പൊട്ടിപ്പുറപ്പെട്ടതും അവൻ..... കണ്ണമർത്തി തുടച്ചു........ കുഞ്ഞിളം പൈതലിൻ്റെ കൊഞ്ചൽ ഓർമ്മ വന്നതും..... പൊട്ടി കരഞ്ഞു പോയവൻ...... പിടിച്ചു നിർത്താനാകാതെ ചങ്ങല പൊട്ടിച്ച് ഹൃദയത്തിര പൊട്ടി പുറപ്പെടു...... കരയെ വിഴുങ്ങി കൊണ്ട് ആർത്തട്ടഹസിച്ചു......

ഒന്നിനും ഒന്നിനുമാകാതെ ഏ സി യുടെ തണുപ്പിലും ഉഷ്ണിച്ചവൻ തളർന്നവൻ ടേബിളിൽ തല ചായ്ച്ചു........ അത്യാവശ്യ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നന്ദിനിയോട് പെർമിഷൻ വാങ്ങി ജ്വാല പൊതുവാൾ ഡോക്ടറിൻ്റെ ഹോസ്പിറ്റലിലേക്ക് കയറി..... ജ്വാലയെ സാകൂതം വീക്ഷിച്ചു കൊണ്ട് ഡോക്ടർ ചിരിച്ചു...... തിളങ്ങുന്നല്ലോ ബട്ടർഫ്ലൈ....... മുൻപെങ്ങുമില്ലാത്ത വിധം അവളുടെ കണ്ണിലെ തിളക്കം അയാളിൽ ആശ്വാസം നിഴലിച്ചു....... ജ്വാല കുറച്ച് ദിവസം കൊണ്ട് ആകപ്പാടെ മാറിയല്ലോ.....? ഡോക്ടറുടെ ചോദ്യം അംഗീകരിക്കും വിധം അവൾ തലയാട്ടി....... മിക്ക രാത്രികളും സമസ്യകളായിരുന്നു........ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോഴേക്കും തന്നിലേക്ക് അമരുന്ന ചില ശരീരങ്ങൾ കുത്തിനോവിച്ചു കൊണ്ടേയിരിക്കും ഇമകൾ ചിമ്മിയടക്കാനാവാതെ തളർന്ന ഓരോ രാവുകളും പരീക്ഷണങ്ങളായിരുന്നു...... ഉറക്കെ കരയാനാകാതെ നാവ് കെട്ടുപിണഞ്ഞ് കിടന്നിരുന്നു....... പക്ഷേ ...... എന്തെന്നറിയില്ല....... പൊന്നോത്ത് മഠത്തിലെ ഓരോ രാവുകളിലും പേടിയില്ലാതെ ഉറങ്ങാൻ കഴിയുമായിരുന്നു....... അച്ഛൻ അരികിലുണ്ടെന്ന ആശ്വാസമായിരിക്കാം.??

അതോ ..... തൻ്റെ സർവ്വസ്വമായവൻ ഉള്ളതിനാലാണോ......???. ബട്ടർഫ്ലൈ..... ഒന്നുകിൽ ആ കുടുംബത്തിലുള്ളവർ അറിഞ്ഞിട്ടാണ് ഇവര് ഇങ്ങനെ പരാലൈസ്ഡ് ആയി കിടക്കുന്നത്......??? പുറത്ത് നിന്നുള്ളവർ സാധ്യത കുറവാണ്....... ജാലയുടെ നോട്ടവും മുറുകിയിരുന്നു....... ഫയൽ നോക്കിയതിൽ നിന്ന് മനസ്സിലാക്കിയത്. വൺ മിസ്റ്റർ മനോഹർ..... NK ഹോസ്പിറ്റൽ....... ആണ് ട്രീറ്റ്മെൻ്റ് ചെയ്യുന്നത്...... ജ്വാല നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു....... ഫയലിലൊന്നും നോ പ്രോബ്ളം..... എനിക്കറിയാം മനോഹറിനെ..... എത്തിക്സിന് നിരക്കാത്തതൊന്നും അയാൾ ചെയ്യില്ല...... ഇതിപ്പോൾ മനോഹർ പ്രിസ്ക്രൈബ് ചെയ്ത മെഡിസിനല്ല പേഷ്യൻ്റിന് കൊടുത്തോണ്ടിരിക്കുന്നത്. മ്മ്മ്...... അതേ മെഡിസിൻ ആരോ മാറ്റി...... ജ്വാല അത് ശരിവെച്ചു...... എന്തായാലും പുതിയ മെഡിസിൻ ചാർട്ട് നീ തയ്യാറാക്കിക്കോ? ശ്രീദേവി തമ്പുരാട്ടിയുടെ ഭാഗ്യം ഫേമസ് ഡോക്ടറല്ലേ കൂടെയുള്ളത്? അതും പറഞ്ഞ് പൊതുവാൾ ഡോക്ടർ ജ്വാലയെ ഉറ്റുനോക്കി...... പൊതുവാളൊന്നു ആക്കിയതല്ലേന്ന ഭാവത്തിൽ അവൾ കൂർപ്പിച്ചു നോക്കി.......

ങാ...... ഭഗത് ഹാപ്പിയല്ലേ....?? പൊതുവാൾ പെട്ടെന്ന് ചോദിച്ചതും ജ്വാല ഒന്നു ഞെട്ടി...... ആ ഞെട്ടലും അവളുടെ പിടച്ചിലും ഡോക്ടർ വ്യക്തമായി കണ്ടു....... അവളിലെ മാറ്റങ്ങളെ വിഷമത്തോടെയേ പൊതുവാളിനു കാണാൻ കഴിയുമായിരുന്നുള്ളു..... എൻ്റെ മകനു തുല്യനാണവൻ...... ചെറുപ്പം മുതൽ അറിയാം...... എൻ്റെ നിർദ്ധേശ പ്രകാരമാണ് ഒരിക്കൽ കോളേജിൽ പ്രെസൻ്റേഷൻ നടത്തിയത്....... ഞാൻ...... ഞാൻ ഇറങ്ങട്ടെ.....?? ജ്വാല വെപ്രാളത്തോടെ പെട്ടെന്ന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി...... നിൻ്റെ മനസ്സിൽ എന്തായാലും അത് വേണ്ട കുട്ടി...... നീ ഇപ്പോൾ കാണുന്ന സ്വപ്നങ്ങളൊക്കെയും ക്ഷണികമാണ്....... വേദനയോടെ പൊതുവാൾ അവൾ പോകുന്നത് നോക്കി നിന്നു...... താനെന്തിനാ ഭഗത് സാറിനെ കുറിച്ച് ഡോക്ടർ പറഞ്ഞപ്പോൾ നെർവസ് ആകുന്നത്...... കള്ളം പിടിക്കപ്പെട്ട പോലെ താനെന്തിനാണ് ഞെട്ടിയത്? അഗ്നിജ്വാലയുടെ പരിധികൾ നന്നായി അറിയാം....... വർഷങ്ങളായി നെഞ്ചിൽ സൂക്ഷിക്കുന്ന സ്വകാര്യമാണ്..... അതങ്ങനെ തന്നെയിരിക്കട്ടെ....... ആരുമറിയാതെ...... ഇനിയൊരാളുമറിയാതെ...... പിച്ചും പേയും പോലെ പറഞ്ഞവൾ..... കണ്ണിൽ നിന്നു ഇറ്റുവീഴുന്ന നീർത്തുള്ളിയെ അമർത്തി തുടച്ചു കൊണ്ട് പൊന്നോത്ത് മഠത്തിലേക്ക് നടന്നു...... സന്ധ്യാനേരം ആയി വരുന്നു......

ജ്വാല കയറി ചെല്ലുമ്പോഴും അകത്തളത്തിൽ ആരുടേയും അനക്കമൊന്നും ഇല്ലായിരുന്നു..... മുത്തശ്ശൻ്റെ മുറിയിൽ നിന്നും ഏതോ കീർത്തനം കേൾക്കാമായിരുന്നു...... ഒന്നു നില്ക്കു കൂട്ടിയേ.....?? നന്ദിനി കുഞ്ഞും കുട്ടികളും പുറത്ത് പോയേക്കുവാ വരാനല്പ്പം ലേറ്റാകും..... വിരോധമില്ലാച്ചാ പൂജാമുറിയിലും തുളസിത്തറയിലും ഒന്നു വിളക്കു വെച്ചേക്കാമോ .....?? ദാ ... ഇപ്പോ എത്താം രാമേട്ടാ ഒന്നു ഫ്രെഷായി വരട്ടെ..... ജ്വാല ചിരിയോടെ പറഞ്ഞു..... നടന്നു...... പുളിയിലക്കര മുണ്ടും നേര്യതു മുടുത്ത് ..... നെറ്റിയിൽ ഭസ്മക്കുറിയും വരച്ച്..... ഈറൻ മുടി തോർത്തു കൊണ്ട് ചുറ്റി കെട്ടി ..... തുളസിത്തറയിൽ ദീപം കൊളുത്തി..... പൂജാമുറിയിലും ദീപം തെളിച്ചവൾ ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹരമേഘം കായാമ്പൂവിലും എന്റെ മനസ്സിലുംകതിര്‍മഴപെയ്യുന്നമേഘംഇത് ഗുരുവായൂരിലെ മേഘം… മധുരമാം ശബ്ദത്തിൽ കൃഷ്ണനിൽ ലയിച്ചവൾ കീർത്തനം ചൊല്ലി ആരുടെയോ പാദപതനം കേട്ടവൾ നോക്കിയതും...... ഭഗത്.... അവനെ കണ്ടതും ഏതോ തോന്നലിൽ അവൾ അഷ്ടപദി ശീലുകൾ ചൊല്ലി........

ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേധരണി ധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ അടുത്ത പദം ചൊല്ലാനായി തുടങ്ങിയതും അവൾ വിക്കി .... പാടാതെ നിന്നു........ അവൾ ചൊല്ലി നിർത്തിയിടത്തു നിന്നും ബാക്കി ഭഗത് അതിശയകരമാംവിധം ചൊല്ലി..... ആ മിഴികൾ നിറഞ്ഞിരുന്നു...... അറിയില്ലെങ്കിൽ ചൊല്ലരുത് ഭഗവാന് മുന്നിൽ തെറ്റു ചൊല്ലാതിരിക്കുക...... ഭഗത് അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..... എനെ ഉപദേശിച്ചില്ലെ .... എനിക്കും ഒരു കാര്യം പറയാനുണ്ട്? ഒളിച്ചോടാതെ പ്രതിസന്ധികളെ നേരിടു ഓടാൻ തുടങ്ങിയാൽ പിന്നെ ഓടികൊണ്ടേയിരിക്കും നിർത്താനാവില്ല തോല്ക്കരുത്..... അവളതും പറഞ്ഞ് നടന്നു ""നിൻ വീഥികളിലൊക്കെ മഞ്ഞമന്ദാരപ്പൂക്കൾ പൊഴിച്ചിരുന്നു അകലങ്ങളിലാണ് നീ...... കാത്തിരിപ്പാണ് നിൻ്റെ മടക്കത്തിനായി നിൻ്റെ കണ്ണിലെ ഇത്തിരി വെട്ടത്തിനായി..."' അവളവനേ മാത്രമേ കണ്ടുള്ളു. ചിന്തകളിലും സ്വപ്നങ്ങളിലും അവൻ മാത്രം..... പൂജാമുറി വിട്ടിറങ്ങിയതും രോഷത്തോടെ നോക്കുന്ന മുത്തശ്ചനെയാണ് കണ്ടത്? ജ്വാലയൊന്നു ചൂളിപ്പോയി.... അവൾ കൂനിഞ്ഞു നോക്കി കൊണ്ട് ഓടിപ്പോയി...... ഭഗത് ഇപ്പോഴും ചകിതനായി പൂജാമുറിയിൽ നില്ക്കുകയാണ്.......

പൂജാമുറി വിട്ട് പുറത്തിറങ്ങുമ്പോഴും ഒന്നു മാത്രമവൻ ഓർമ്മയിൽ സൂക്ഷിച്ചു...... തോല്ക്കരുത്..... പൊന്നോത്ത് മഠത്തിലെ ജ്വാലയുടെ ജീവിതം ആഴ്ചകൾ പിന്നിട്ടു..... ജ്വാലയുടെ നിഷ്കളങ്കമായ പെരുമാറ്റവും..... ശ്രീദേവിയിലുണ്ടായ ചെറിയ ചെറിയ മാറ്റങ്ങളും ജ്വാല ഏവർക്കും പ്രിയങ്കരിയായി മാറുന്നുണ്ടായിരുന്നു...... ഒരളവുവരെ നന്ദിനിയും ജ്വാലയെ അംഗീകരിച്ചിരുന്നു...... ശ്രീദേവി തമ്പുരാട്ടിക്ക് കൃത്യമായ മെഡിസിനും ട്രീറ്റ്മെൻറും നല്കിയതിനാൽ ചില മാറ്റങ്ങളൊക്കെ ശരീരത്തിനുളവായി ശ്രീദേവി സ്ഥിരം കിടപ്പുപേക്ഷിച്ചു തൊടിയിലും കുളക്കരയിലുമൊക്കെ സമയം ചിലവഴിച്ചു...... ഒപ്പം ജ്വാലയും ഒരിക്കൽ തറവാട്ടിൽ ആരുമില്ലാതിരുന്ന നേരം ചിൻമയ് ..... സോമരാജൻ്റേയും നന്ദിനിയുടേയും മകൻ ജ്വാലയെ വിളിച്ചു....... ആ സമയം ശ്രീദേവി നല്ല ഉറക്കമായിരുന്നു...... മെലിഞ്ഞൊരു പയ്യൻ അതാണ് ചിൻമയ് എന്ന ചീനു. പണക്കൊഴുപ്പിൻ്റെ അഹന്ത എപ്പോഴും പ്രകടമാണ്...... തൻ്റെ മുന്നിൽ നില്ക്കുന്ന ഇരുപത് വയസ്സ് മാത്രമുള്ള തൻ്റെ അനിയനെ വാത്സല്യത്തോടെ അവൾ നോക്കി നിന്നു. അവൻ്റെ ദൃഷ്ടി എങ്ങും ഉറയ്ക്കാതെ പതറുന്നു. മുഖമാകെ വിയർത്തിരിക്കുന്നു...... എന്തോ കള്ളത്തരം അവനിലുണ്ടെന്ന് അവൾക്ക് മനസ്സിലായി......

അതൊക്കെ തിരിച്ചറിയാൻ കടലോളം അനുഭവങ്ങൾ അവൾക്ക് കൂട്ടായുണ്ടല്ലോ? അതേ ചേച്ചി അവിടെ വയ്യാണ്ടിരിക്കുന്നു. ഒന്നു വേഗം വാ......??? അവൻ വെപ്രാളത്തോടെ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു...... ആര് ചൈതന്യയ്ക്കാണോ ..... ജ്വാല ചോദിച്ചു..... മ്മ്മ്..... ഒന്നു വേഗം വാ..... ചിത്തു ചേച്ചി കരച്ചിലാ..... അവൻ്റെ സങ്കടത്തോടെയുള്ള പറച്ചിലിൽ മറ്റൊന്നും ഓർക്കാതവൾ അവനോടൊപ്പം പോയി....... മുകളിലത്തെ നിലയിലാണ് കൊണ്ടുപോയത്..... ഒരു മുറിയിലേക്ക് അവർ കടന്നതും ചിൻമയ് പെട്ടെന്ന് റൂമിൽ നിന്ന് പുറത്തിറങ്ങി ഡോർ പുറത്ത് നിന്ന് വലിച്ചടച്ച് ലോക്ക് ചെയ്തു....... മുറിയിലാകെ ഇരുട്ടായിരുന്നു...... വാതിൽ തുറക്കാൻ നോക്കിയതും അത് ലോക്കാണെന്നു മനസ്സിലായി....... അവളിൽ ഭീതി നിഴലിച്ചു...... എങ്കിലും തളരാതെ അവൾ ചൈതന്യയെ വിളിച്ചു...... ഇരുട്ടായതിനാൽ ഒന്നും കാണുന്നില്ലായിരുന്നു........ മോളേ...... ചിത്തൂ...... അവൾ ഉളളിലെ പരിഭ്രമം മറച്ചു വെച്ചോണ്ട് വീണ്ടും വിളിച്ചതും ആരുടെയോ നിശ്വാസം ചെവിക്കരുകിൽ അനുഭവപ്പെട്ടു....... ബലിഷ്ടമായ കൈകൾ പിന്നിൽ നിന്ന് പൂണ്ടടക്കം അവളെ ചേർത്തു പിടിച്ചു....... ആരോ അവളുടെ പിൻകഴുത്തിൽ നാവിനാൽ നൊട്ടിനുണഞ്ഞു....... ഭൂതകാലത്തിൽ താൻ നേരിട്ട ദാരുണമായ രംഗങ്ങൾ അവളിലേക്ക് ചേക്കേറി......

തലച്ചോറിലാകെ നരിച്ചീറുകൾ കൊത്തിപ്പറിക്കുന്നു....... വേട്ടനായ്ക്കൾ ശരീരമാകെ കടിച്ചുകയുന്നു..... അവളാകെ വിയർത്തു...... ഉടലാകെ വിറച്ചു....... തൊണ്ടക്കുഴിയിൽ നിലവിളി കുരുങ്ങി കിടന്നു...... അവളുടെ ഉടലിൻ്റെ വിറയൽ പിന്നിൽ നിന്നയാളെ കൂടുതൽ ആവേശത്തിലാക്കി...... അവൻ്റെ കൈവിരൽ അവളുടെ വയറിൽ പിടിമുറുക്കിയതും........ അവൾ അലറിവിളിച്ചു കൊണ്ട് കുതറി........ ചിനൂൻ്റെ കൂടെ ഇവിടെ വന്നപ്പോൾ മുതൽ ആഗ്രഹിക്കുന്ന താടി..... നിൻ്റെ ഉടലളവ് ഒന്ന് അറിയണമെന്ന്..... പിന്നെ നിന്നെപ്പോലുള്ളവളുമാർക്ക് ഇതൊക്കെ സാധാരണമല്ലേ....ഞാൻ ആഗ്രഹിച്ചു പോയി....... നീ സഹകരിച്ചാൽ നിനക്ക് നേട്ടമേയുള്ളു...... അവനതു പറഞ്ഞു തീരും മുൻപേ ജ്വാല കൈയ്യിൽ കിട്ടിയ ചെയറെടുത്ത് അവൻ്റെ ദേഹത്തടിച്ചു....... അവൻ്റെ അലർച്ചയിൽ പുറത്ത് നിന്ന ചിൻമയ് പേടിച്ചു....... വേഗം ഡോറിൻ്റെ ലോക് മാറ്റി തുറന്നു....... പുറത്തേക്കിറങ്ങിയ പാഞ്ഞിറങ്ങിയ ജ്വാലയെ കണ്ട് ചിൻമയ് ഭയന്നു...... പാറിപ്പറന്ന മുടിയും പിൻഭാഗം കീറിയ ചൂരിതാർടോപ്പും.... ചുവന്നു കലങ്ങിയ കണ്ണുകളും..... അവൾ പാഞ്ഞു വന്ന് ചിന്മയിൻ്റെ കരണത്ത് വിശീഅടിച്ചു......? അമ്മയേയും പെങ്ങളേയും കൂട്ടികൊടുക്കുമോടാ നായേ.....?? നീ ഓർത്തു വച്ചോ നീ ഇതിനെല്ലാം വേദനിക്കുന്ന ഒരു ദിവസം ഉണ്ടാകും.....

അതും പറഞ്ഞവൾ താഴോട്ടിറങ്ങി.....ആരുടെയോ ദേഹത്താണ് അവൾ ഓടിച്ചെന്നിടിച്ചു നിന്നത്..... ഭഗത് സാർ....... അവളെ ആ കോലത്തിൽ കണ്ടവനൊന്നു ഞെട്ടി...... അവനെ കണ്ട ആശ്വാസത്തിൽ.... അവളവൻ്റെ നെഞ്ചിൽ മുഖം ചേർത്ത് തേങ്ങി..... അവളെത്ര മാത്രം ഭയന്നുവെന്ന് അവളുടെ ഹൃദയമിടുപ്പിൽ നിന്ന് മനസ്സിലാക്കി..... അവളെ ചേർത്തു പിടിക്കാനാവാതെ അവൻ കുഴങ്ങി. അവളെ തൻ്റെ മാറിൽ നിന്നടർത്തി മാറ്റി. മുകളിലത്തെ നിലയിൽ തറഞ്ഞു നില്ക്കുന്ന ചിൻമയിനെ നോക്കി........ ഒറ്റനോട്ടത്തിൽ മനസ്സിലാകും അവൻ ചെയ്ത തെറ്റിൻ്റെ ആഴം..... പിന്നാലെ വന്ന ചീനുവിൻ്റെ കൂട്ടുകാരനെ കണ്ടതും....... ഇതുവരെയില്ലാത്ത മുറുക്കം ആ മുഖത്തുണ്ടായി..... താൻ പൊയ്ക്കൊള്ളു...... ജ്വാലയോടെ പറഞ്ഞു..... വിഷമിക്കേണ്ട ഇനി ആരും നിൻ്റെ ശരീരത്ത് തൊടില്ല....... അവളെ നോക്കിയില്ലെങ്കിലും ആ കരുതൻ ആ സമയം അവൾക്കാശ്വാസമായിരുന്നു....... ജ്യാല പോയതും...... ആദ്യം ചിൻമയിനിട്ടൊന്ന് പൊട്ടിച്ചു..... ഇത് ഒരു സ്ത്രിയെ തെറ്റായ ലാക്കോടെ നോക്കിയതിന്...... നിൻ്റെ അമ്മയും പെങ്ങളും നിന്നെ എങ്ങനെ വിശ്വസിച്ച് ഈ കുടുംബത്തിൽ കഴിയുമെടാ...... അവരേയും നീ....... ഛെ....... ഭഗത് വെറുപ്പോടെ അവനെ നോക്കി.......

നമ്മളെ വിശ്വസിച്ചാണ് ആ കുട്ടി ഇവിടെ നില്ക്കുന്നത്... ഇനി ഇതാവർത്തിച്ചാൽ നീ അറിയും ഭഗത് ആരാണെന്ന്.... ചീനു മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു. ആരും ആരുടേയും അടിമകളല്ല.... ചീനൂ..... സ്ത്രീക്ക് ആരുടേയും സംരക്ഷണമല്ല വേണ്ടത്. അവർ സ്വതന്ത്രരായി ജീവിക്കട്ടെ അതിനിടയിൽ ഉപദ്രവിക്കാതിരുന്നാൽ മതി...... പിന്നെ ഇവന്...... ചീനുവിൻ്റെ കൂട്ടൂകാരനെ ഷർട്ടിൻ്റെ കോളറിൽ കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് ഊക്കോടെ വലിച്ചെറിഞ്ഞു. അലറിക്കരഞ്ഞു പോയവൻ..... താഴെക്കിടന്ന് വേദനയാൽ പുളഞ്ഞവനെ പൊക്കിയെടുത്ത് കൈ വീശീയവൻ്റെ ചെകിട്ടത്ത് കലിയടങ്ങും വരെ അടിച്ചു. എൻ്റെ വീട്ടിൽക്കയറി വന്ന് തെണ്ടിത്തരം കാട്ടുന്നോ ??? ഇനി നിന്നെ എൻ്റെ കൺമുന്നിൽ കണ്ടു പോകരുത്? നിനക്കൊക്കെയുള്ള ലാസ്റ്റ് വാണിങാണ്..... രോഷത്തോടെ പറഞ്ഞു കൊണ്ട് ഭഗത് പോയി...... ഓരോരോ കയ്പ്പേറിയ അനുഭവങ്ങളും ജീവിതത്തിൻ്റെ വഴിത്തിരുവുകളാണ്....... ഒന്നുകിൽ ആ തീച്ചൂളയിൽ വിധിയെ പഴിച്ച് സ്വയം എരിഞ്ഞടങ്ങാം...... അല്ലെങ്കിൽ ആ കയ്പ്പേറിയ അനുഭവങ്ങളും തൻ്റെ ജീവിതവഴിയിലെ നാഴികകല്ലുകളായി കണ്ട് മുന്നേറണം....... ഇവിടെ ജ്വാലയ്ക്ക് വിധിയെ പഴിച്ച് തോല്ക്കാനാവില്ലല്ലോ.....

കുറച്ചു ദിവസം അവൾ മൂകതയിൽ ആയിരുന്നു. അമ്മ വേറെയെങ്കിലും സ്വന്തം സഹോദരൻ തന്നെ ഇതിനൊക്കെ കൂട്ടുനിന്നു...... ഒരു മുറിവായി അത് നീറ്റിക്കൊണ്ടിരുന്നു...... തൻ്റെ സഹോദരൻ്റെ സ്വഭാവ വൈകൃതങ്ങൾ വേദനിപ്പിച്ചു കൊണ്ടേയിരുന്നു....... ദിവസങ്ങൾ കൊഴിയും തോറും പൊന്നോത്ത് മഠത്തിലെ ബന്ധങ്ങളുടെ ശിഥിലത അവളെ വല്ലാതെ ഉലച്ചു...... ഓരോ വ്യക്തികളും തങ്ങളുടേതായ ലോകത്താണ്. ആർക്കും പരസ്പര സ്നേഹമോ വിശ്വാസമോ....... കരുതലോ ഒന്നും ഇല്ലായിരുന്നു കുടുംബത്തിൻ്റെ കെട്ടുറപ്പ് അന്യമായിരുന്നു. സോമരാജവർമ്മ സംഗീതവും ക്ഷേത്ര ദർശനങ്ങളുമായി ഊരുചുറ്റിനടന്നു...... നന്ദിനിയാണേൽ കമ്പനിയും ക്ലബും ഫൺഷൻസും പാർട്ടികളുമായി തിരക്കാണ്...... ചൈതന്യ സ്വന്തം മുറിയിൽ അവളുടേതായ ലോകത്താണ് ഏതുനേരവും..... ആരോടും മിണ്ടാറു കൂടിയില്ല. ചിൻമയ് ആണേൽ സമ്പത്തിൻ്റെ ആർഭാടത്തിൽ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്നു...... രാജ രാജ വർമ്മയാണ് പൊന്നോത്ത് തറവാട്ടിലെ അന്തിമവാക്ക് .എങ്കിലും തൻ്റെതായ സാമ്രാജ്യത്തിലാണ് മുത്തശ്ചനും..... ഭഗത് സാറാണേൽ മറ്റൊരു വഴിയിൽ . ജ്വാലയ്ക്കാകെ തല പെരുത്തു.....

മുത്തശ്ചനെ പുറത്തൊന്നും കാണാഞ്ഞിട്ടാണ് ജ്വാല ആ മുറിയിലേക്കൊന്നു പാളി നോക്കിയത് കട്ടിലിൽ കിടക്കുന്നുണ്ട്.... സുഖമില്ലിയോ അതും ചിന്തിച്ചവൾ . പതിയെ മുറിക്കുള്ളിൽ കയറി....... ശെമ്മാങ്കുടിയുടേയും സുബ്ബലക്ഷ്മി അമ്മയുടേയും മ്യൂസിക് കളക്ഷൻസ് റാക്കിൽ അടുക്കി വച്ചിരിക്കുന്നു...... ഷെൽഫിലാകെ മ്യൂസിക് ഉപകരണങ്ങൾ...... ഗ്രാമഫോണിൽ നിന്ന് സംഗീതം ഒഴുകുന്നുണ്ടായിരുന്നു. മുത്തശ്ചനെ നോക്കിയപ്പോൾ വേദനയാൽ ചുക്കിച്ചുളിയുന്ന മുഖം...... കാലുകളിൽ നീര് കല്ലിച്ച് കിടക്കുന്നു...... മെല്ലെയവൾ ബെഡ്ഡിന് താഴെയിരുന്ന് ആ കാലിൽ തടവികൊടുത്തു..... തല ചരിച്ചു ആരാണെന്ന് നോക്കിയതും ഈർഷ്യയോടെ കാല് വലിച്ചു.... എന്നിട്ടും അവളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല ആ കണ്ണുകളിൽ തിളക്കം പ്രകടമായിരുന്നു. ജ്വാല ഇളം ചിരിയോടെ മെഡിസിൻ കിറ്റിൽ നിന്ന് ഓയിൽമെൻ്റ് എടുത്ത് പതിയെ തടവികൊടുത്തു....... വേദന കാരണം രാത്രി ഉറങ്ങാത്തതിനാലാവാം...... തടവിയപ്പോഴുള്ള ആശ്വാസത്തിൽ ആള് വേഗം ഉറങ്ങിപ്പോയി...... കുറുമ്പ് ലേശം കൂടുതലാ മുത്തശ്ചന് ഉറങ്ങിക്കിടക്കുന്ന ആളെ നോക്കി ചിരിച്ചവൾ...... രാത്രി പന്ത്രണ്ടു മണിയോടെ എന്തോ വീഴുന്ന ശബ്ദം കേട്ടിട്ടാണ് ജ്വാല ഉണർന്നത് ലൈറ്റിട്ടവൾ..... അപ്പച്ചിയുടെ മുറിയിലേക്ക് പോയി...... അപ്പച്ചിയുടെ മുറിയിൽ താഴെവീണു കിടക്കുന്നു ഭഗത് സാർ........ നന്നായി മദ്യപിച്ചുണ്ടെന്ന് മനസ്സിലായി...... അപ്പച്ചിയാണേൽ ഒന്നും ചെയ്യാനാകാതെ കണ്ണീരൊഴുക്കി കട്ടിലിൽ കിടക്കുന്നു.....

രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം ഒരു പുലമ്പൽ പോലെ ഭഗത് പാട്ടിൻ്റെ വരികൾ ചൊല്ലി കൊണ്ടിരുന്നു....... ആ മിഴികളിൽ നിന്ന് ധാരധാരയായി കണ്ണീർ പെയ്തു കൊണ്ടേയിരുന്നു...... ജ്വാലയ്ക്കും ആ കിടപ്പൊരു വിങ്ങലായി. നെഞ്ചിൽ വലിയൊരു ഭാരം നിറഞ്ഞു...... ഇനിയും ഇനിയും എത്ര നാൾ നിൻ ഹൃദയ തന്ത്രി തേങ്ങും പൊയ്പ്പോയ കാലങ്ങളുടെ കുത്തൊഴുക്കിൽ നീ ഇടറി വീണുവോ...... അകലുവാനും ആവില്ല....... അടുക്കുവാനും ആവതില്ലല്ലോ പ്രീയനേ....... നിന്നോളം ഞാനും നോവറിയുന്നു. അവളുടെ ഹൃദയവും തേങ്ങിക്കൊണ്ടിരുന്നു....... ഉറയ്ക്കാത്ത ചുവടുമായി ഭഗത് പുറത്തേക്കിറങ്ങി...... ആടി.... ആടി ഗോവണികയറി മുകളിലേക്ക് പോയി...... എന്താ...... എന്താ ആൻ്റി..... സാറിത്രയും വേദനിക്കുന്നത്.......??? കരളുരുകുന്ന വേദനയോടെ അവൾ അപ്പച്ചിയോട് ചോദിച്ചു. പോയി മ്ഹ്..... 'എൻ്റെ കുഞ്ഞിൻ്റെ സന്തോഷങ്ങൾ കൊണ്ടല്ലേ അവനെ സ്നേഹിക്കുന്നവർ പോയത്.... ഇന്നവൻ്റെ മോളുടെ പിറന്നാളാണ്.... പിന്നെ അവന് ഭാര്യയേയും അച്ഛനേയും നഷ്ടപ്പെട്ട ദിവസം കൂടിയാണ്..... കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ ജ്വാല ഹൃദയം പൊട്ടി തകർന്ന മാതിരി നിന്നു പോയി....................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story