ഇശൽ: ഭാഗം 1

ishal

രചന: നിഹാ ജുമാന

"ഡോ..മര്യാദയ്ക്ക് വിട്ടോ..ഇല്ലേൽ ഇങ്ങള് ഇബടെന്ന സിഗ്രെറ്റ് വേലിക്കണത് ഞാൻ പോയി ഇങ്ങള് ഉമ്മിനോട്‌ പറഞ്ഞോടക്കും..ഹൗ..വിട്.."അരയിൽ കിടക്കുന്ന ഓന്റെ കൈ പിടിച്ചു മാറ്റാൻ നോക്കികൊണ്ട് നിയ പറഞ്ഞു.ഓൾടെ വാക്ക് കേട്ട് ജിയാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. "ന്നേ വിട്..." ഓന്റെ കൈയിൽ നഖംകൊണ്ട് അമർത്തി മുറിയാക്കികൊണ്ട് ഓള് പറഞ്ഞ.. പക്ഷെ..അത് കാര്യമാക്കാതെ ജിയാൻ ഓൾടെ അരയിൽ വെച്ച കൈ ഒന്ന് മുറുക്കി..ഓൾടെ മുഖത്തേക്ക് സിഗ്രെറ്റ് വലിച്ചു പുക ഊതിവിട്ടു.നിയ നിന്ന് ചുമക്കാൻ തുടങ്ങി.ഓൾടെ ചുമ കൂടിയതും പണിയാവോ എന്ന് മട്ടിൽ ജിയാൻ ഒന്ന് ചുറ്റും നോക്കി..അപ്പുറത്തു ഉമ്മിയും നസിലി ആന്റിയും(നിയന്റെ ഉമ്മിയും)സംസാരിച്ചു നിൽക്കുന്നത് കണ്ടതും ജിയാൻ വേഗം ഓൾടെ വാ പൊത്തി പിടിച്ചു. നിയ കുതറിമാറാൻ നോക്കുന്നുണ്ടായിരുന്നു.

ഓൾ ഓനെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു..ഉമ്മിയും നസ്‌ലി ആന്റിയും നിൽക്കുന്ന ഇടത് നിന്ന് കുറച്ച അകലെ ഓളെയും പിടിച്ചു മാറ്റിയതിന് ശേഷം ഓൾടെ വാ പൊത്തിയ കൈ ജിയാൻ മാറ്റി.. "ഹുഹു.." ജിയാൻ കൈ എടുത്തതും ഓള് ഇരുന്ന ചുമക്കാൻ തുടങ്ങി.. "ഡോ തെണ്ടി..ഹയ്യോ...എന്റെ തൊണ്ട.."ഓനെ നോക്കി ദഹിപ്പിച്ചതിന് ശേഷം നിയ തൊണ്ട തടവി...ഓന്റെ ഊതലിൽ പുക മൂക്കിലും വായയിലും ഒക്കെ കൂടി ഉള്ളിലേക്കു കേറിയിട്ട് ഉണ്ട്... "ഞഞ്ഞായി..അന്നൊട് ആരാടി വടക്കേ ഇങ്ങോട്ട് വരാൻ പറഞ്ഞെ...നാശം സമാധാനത്തോടെ ഒന്ന് വലിക്കാനും സമ്മയിക്കൂല.."ഓളെ നോക്കി കണ്ണുരുട്ടികൊണ്ട് ജിയാൻ പറഞ്ഞു..നിയ അതിന് ഓൻ ഇളിച്ചുകൊടുത്തു. "നാളെ കോളേജിൽ ആർട്സ് ആണ്..." "അയന.." "ഞാൻ പറയട്ടെ... അപ്പൊ ഞങ്ങൾ ഫസ്റ്റ് ഇയർസിന്റെ ഡ്രസ്സ് സാരി ആണ്..

അപ്പൊ ബസിന് പോവൽ എങ്ങനെ നടക്കാ..സാരി കോളാവൂലെ..അതോണ്ട് ജിയാനിക്ക ഒന്ന് ബൈക്കിൽ ആക്കി തരോ.."ഓന്റെ ഷർട്ടിൽ മെല്ലെ കൈകൊണ്ട് തോണ്ടി വേർപിച്ചുകൊണ്ട് നിയ ചോദിച്ചു.. "ഹേ..ഹ..പറ്റൂല..അപ്പൊ അതാണ് ലെ പതിവ് ഇല്ലാതെ ഈ വഴിക്ക്..ന്നാ പൊന്ന് മോള് കേട്ടോ..എന്റെ ബൈക്കിൽ അന്നേ കേറ്റും ന്ന ഇജ്ജ് ബിചരിക്കണ്ട അത് നടക്കൂല പറഞ്ഞ നടക്കൂല..ഹാ അല്ലേൽ തന്നെ ഇജ്ജ് കോളേജ് ന്ന എന്നെ കാണുമ്പോളുള്ള നോളത്തരങ്ങൾ ഒന്നും ഞാൻ ശ്രെദ്ധിക്കാനില്ല ന്ന ഇജ്ജ് കരുതണ്ട..ന്റെ അയൽവാസി ആണ് ന്ന വിചാരിച്ച..ആ പരിചയം കാണിച്ച മേലെ ഇനി ഇജ്ജ് ന്റെ അടുത്ത വന്നാൽ..."ഓളെ കൂർപ്പിച്ചു നോക്കികൊണ്ട് ജിയാൻ പറഞ്ഞു..ഓള് ചുണ്ട്പിളര്ത്തി നിഷ്കളന്ഗമായി ഓനെ നോക്കി.. "പ്ലീസ്...നല്ല കാക്കു അല്ലേ.." "പോടീ..."ഓളെ നോക്കി പുച്ഛിച്ചുകൊണ്ട് ജിയാൻ പറഞ്ഞു.വലിച്ചു പകുതിയാക്കിയ സിഗ്രെറ്റ് എടുത്ത ഓൻ ചുണ്ടിൽ വെച്ചു... "അപ്പൊ ന്നേ കൊണ്ടാക്കി തരൂലേ..?!" "ഇല്ല ന്ന ഞാൻ പറഞ്ഞീലെ...?"

ഓളെ നോക്കി പുരികം ഉയർത്തി രൂക്ഷമമായി ജിയാൻ ചോദിച്ചു..അത് കേട്ട് ഇർഷത്തോടെ നിയ നിലത്തു ചവുട്ടി.. "നീ പോടാ ജിയാൻ കൊരങ്ങാ..തെണ്ടി പട്ടി..അന്നേ ഒക്കെ കണ്ട് കോളേജിൽ നിന്ന് വർത്താനം പറഞ്ഞാൽ പോണത് ന്റെ ഇമേജ് ആണ്..കൺട്രി ഫെലോ..ബ്ലഡി അലവലാസി..നോക്കിക്കോ ഇജ്ജ് സിഗ്രെറ്റ് വേലിക്കണത് ഞാൻ ഇപ്പൊ തന്നെ അന്റെ ഉമ്മിനോട്‌ പറഞ്ഞോടക്കും...ഫൗസിത്താ..."അത്രയും പറഞ്ഞു ജിയാന്റെ ഉമ്മിയുടെ പേരും വിളിച്ചു ഓള് ഒരു ഓട്ടം ആയിരുന്നു.. ഫൗസിയുടെയും നെസ്‌ലിയുടെയും അടുത്ത നിയ എത്തുന്നതിന് മുമ്പ് തന്നെ ജിയാൻ ഓള് പിടിച്ചു.. ഓൾടെ അരയിൽ പിടിച്ചതിന് ശേഷം പൊക്കിക്കൊണ്ട് ഓന്റെ ഷോൾഡറിൽ ഓളെ വെച്ചു.കുതറിമാറാനും ഓനെ പിച്ചികയും നുള്ളകയും ഒക്കെ ഓള് ചെയ്യുന്നുണ്ടായിരുന്നു.വീടിന്റെ പുറക് വശത്തു എത്തിയതും ഓൻ ഓളെ പിടിച്ചു നിലത്തുവെച്ചു.. "പൊന്നാര മോളെ..ഇമ്മാതിരി ശോ ഒന്നും ന്റെ അടുത്ത വേണ്ടാ..അന്റെ ഈ കാട്ടികൂട്ടൽ ഒക്കെ അന്റെ ബെക്കിൽ നടക്കണ് ആ ഇർഫാന്റെ എടുത്ത മതി..

എന്റെ എടുത്ത എങ്ങാനും കാണിച്ചാൽ..അടിച്ച അന്റെ മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും..മനസിലായൊടി കഴിവേറി മോളെ.."ഓളെടെ മുഖത്തു നിന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് ജിയാൻ പറഞ്ഞു.ഓന്റെ കണ്ണിലെ ചുവപ്പ് കണ്ട് പറയാൻ വന്ന് തെറി പോയിട്ട് ഒരു അക്ഷരം പോലും പുറത്തു വരാതെ നിയ പേടിച്ചുകൊണ്ട് ഉമിനീർ ഇറക്കി. വീടിന്റെ ഉള്ളിലേക്ക് കേറാൻ നിന്ന് ജിയാൻ പെട്ടന്ന് തിരിഞ്ഞകൊണ്ട് ഓളെ വിളിച്ചു..പേടിച്ചുകൊണ്ട് നിയ തിരിഞ്ഞ നോക്കി.. "ആരാ നിങ്ങളോട് നാളെ സാരി ഇടാൻ പറഞ്ഞെ..?!" "ലാസ്‌റ് ഇയർ..എംകോം ബാച്ച്.."പേടിച്ചുകൊണ്ട് ഓള് പറഞ്ഞു.. "ഏത് ടീം..?!"പുരികം ഉയർത്തികൊണ്ട് ജിയാൻ ചോദിച്ചു.. "ഇർഫാൻകാക്കന്റെ.." അത് കേട്ടതും ജിയാൻ ഓളെ കൂർപ്പിച്ചനോക്കി.. "അല്ല..ഇർഫാൻ ആൻഡ് ടീം.."ഒന്ന് ഇളിച്ചുകൊണ്ട് ഓള് പറഞ്ഞു.ജിയാൻ കോളേജിൽ എതിരായിട്ടുള്ള ഒരേയൊരു ടീം അവരാണ്.. "എന്നാൽ നിങ്ങൾ ആരും സാരി ഇടേണ്ട.." "അയ്യോ അത് പറ്റില്ല..സീനിയർസ് പറഞ്ഞത് കേൾക്കണം എന്നാ പറഞ്ഞ..

ഇർഫാൻക്ക..അല്ല ഇർഫാനും ഫ്രണ്ട്സ ഒക്കെ പറഞ്ഞെ.." "ഞാനും അന്റെ സീനിയറാ.. ഞങ്ങൾ പറയ്ണത് കേട്ടാ മതി..ഇജ്ജ് അന്റെ ഗ്രൂപ്പിൽ പറഞ്ഞേക്ക്..DRKz ലെ ജിയാൻ പറഞ്ഞു എന്ന്..അപ്പൊ എല്ലാവരും കേട്ടോളും..മനസിലായല്ലോ..?!" "മ്മ്..." ഓളെ ഒന്നും കൂടി നോക്കിയതിന് ശേഷം ജിയാൻ വീട്ടിലേക്ക് തന്നെ കേറി പോയി.ഓൻ പോകണ് വഴി നോക്കി കൊഞ്ഞനം കുത്തിയതിന് ശേഷം നിയയും വീട്ടിലേക്ക് പോയി.. നിയ റഫീഖ്.. പ്രവാസ ജീവിതം നയിക്കുന്ന റഫീഖിന്റെ ഒറ്റ സന്തതിയാണ് നിയ..ഭാര്യ നസ്‌ലി.. പുതിയ വീട്ടിലേക്ക് മാറിയിട്ട് ഇപ്പൊ ഏകദേശം നാല് ആഴ്ച്ചയായി.റഫീഖ് ഇപ്പോഴും ഗൾഫിൽ തന്നെയാണ്.അയൽക്കാരെ കാണാൻ പോയ് ആദ്യ നാളിലാണ് തൊട്ട് അടുത്ത വീട്ടിലെ..ഫൗസിത്താന്റെ വീട്ടിൽ തന്റെ കോളേജിൽ മെയിൻ സീനിയർ ആയേ ജിയാൻ റഹീൽനെ നിയ കണ്ടത്..

പുതിയ സ്ഥലവും പുതിയ കോളേജും ഫസ്റ്റ് ഇയർ ഒക്കെ ആയത്കൊണ്ട് പരിചയം ഉള്ള് ആളെ കണ്ടതും..നിയ പിന്നെ ജിയാന്റെ വീട്ടിൽ സ്ഥിരം ഗസ്റ്റ് ആയി..ഫൗസിത്താ ഉണ്ടാക്കുമ്പോൾ ഉള്ള ജിയാൻ അല്ല ശെരിക്കും ഉള്ള ജിയാൻ എന്ന് നിയക്ക് ഈ അടുത്ത മനസിലായി.. തല്ല്കൊള്ളിത്തരവും തെമ്മാടിത്തരവും ആവശ്യത്തിനും അതിൽ ഏറെയും കൈയിലുള്ള ഒരു ഹൈ ക്ലാസ് റൗഡി തന്നെ.. ഭർത്താവ് ഉപേക്ഷിച്ച പോയി ഫൗസിത്താക്ക് എപ്പോഴും താങ്ങും തണലും മോന് ആണ്..ഉപ്പാ ഇല്ലാത്ത ജിയാനും ഉമ്മി എന്ന് വെച്ചാൽ ജീവന്റെ ജീവനും.. അതുകൊണ്ട് തന്നെ ഓന്റെ കളികൾ ഒന്നും ഉമ്മാക്ക് അറീല..അറിയാനുള്ള ഇട ഉണ്ടാക്കാറില്ല...എന്ത് പ്രെശ്നം ഉണ്ടായാലും ഓന്റെ ഉമ്മിനോട് അത് പറയാൻ എല്ലാര്ക്കും ജിയാനെ പേടിയായിരുന്നു..ഓൻ കാരണം ഉമ്മിന്റെ കണ്ണ് നിറഞ്ഞാൽ അത് പറഞ്ഞുകൊടുത്തവന്റെ എല്ലു ഊരിയെടുക്കും ജിയാൻ.. 🔸🔸🔸🔸🔸🔸🔸🔸

"WTF&$#...ജിയാൻ ആരാ എന്ന് അവന്റെ വിചാരം..ഓൻ കൊറെ ആയി..നമ്മൾ അല്ലേ ജൂനിയർസ്നെ ഡ്രസ്സ് കോഡ് സെലക്ട് ചെയ്തേ..അത് മാറ്റാൻ അവന് ആരാ.."ദേഷ്യത്തോടെ ഇർഫാൻ കൈയിലുള്ള ബോട്ടിലെ ചതച്ചു.. "ഹേയ് കൂൾ ഇർഫു.." "Shut Up Roshen..!! ഇത്‌ ആദ്യത്തെ തവണം അല്ല..He is trying to insluting me again and again..!!നോ ഇനി ഞാൻ ക്ഷമിക്കില്ല..ആ തന്ത ഇല്ലാതാവാൻ..ഞാൻ കാണിച്ചുകൊടുക്കാം.."അതുലിന്റെ കൈയിലുള്ള കോകേയിൻ പിടിച്ചു വാങ്ങിയതിന് ശേഷം മൂക്കിലേക്ക് വലിച്ചുകേറ്റികൊണ്ട് ഇർഫാൻ ശ്വാസം എടുത്ത വിട്ടു... റോഷെന്റെയും നിഹാലിന്റെയും ഒപ്പം ഇർഫാൻ ആർട്സ് പ്രോഗ്രാം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് നടന്നു..പ്രോഗ്രാം കാണാൻ എന്ന് പോലെ പുറകിലെ സീറ്റിൽ പോയി ഇരുന്നു.. റെഡ് കളർ ചുരിദാറിൽ ആയിരുന്ന ഫസ്റ്റ് ഇയർസ്.. സ്റ്റേജിന്റെ താഴെ നിന്ന് കൊണ്ട് കളിക്കുന്ന പെൺകുട്ടികളെ നോക്കി കമെന്റ് അടിക്കുന്നത് ആയിരുന്നു നിഹാലിന്റെയും റോഷന്റേയും പണി.. റെഡ് ചുരിദാറും റോളേഡ് റെഡ് ഷാളും ഇട്ട് കൈ കോട്ടി ഒരുസൈഡിൽ നിൽക്കുന്ന നിയയിൽ ആയിരുന്നു ഇർഫാൻന്റെ കണ്ണ്.. ഇർഫാൻ ജിയാനെ ചുറ്റും നോക്കി..പ്രോഗ്രാം അറങ്ങേമെന്റ് തിരക്കിലായിരുന്നു ജിയാൻ എന്ന് കണ്ട് ഇർഫാൻ നിയനെ നോക്കി വന്യമായി ചിരിച്ചു.. 🔸🔸🔸🔸🔸🔸

പാട്ടും കേട്ട് ആടുന്ന ഫ്രണ്ടിന്റെ ഇടയിൽ നിന്ന് കൊണ്ട് വെറുതെ കൈ കോട്ടി കളിക്കുമ്പോൾ ആണ് ടീൻ ടീച്ചറിന്റെ മോള് എന്റെ അടുത്ത വന്നത്..മോൾക്ക് ഒന്ന് ചിരിച്ചുകൊടുത്തപ്പോൾ ഓൾ കൈയിലുള്ള ഒരു പേപ്പർ എന്റെ നേരെ നീട്ടി..ഞാൻ അത് വാങ്ങിയതും ഓള് ഓടി കളഞ്ഞു.. " നിയ.. പുറത്തെ ബിൽഡിംഗയിലുള്ള ഗ്രീൻ റൂമിലേക്ക് വാ..Room no:467.." ജിയാൻ എഴുതി വെച്ചതാണ് എന്ന് കണ്ടതും.ഒരു നിമിഷം നിയ ഒന്ന് സംശയിച്ചു നിന്നും.പിന്നെ ഒന്നും ചിന്തിക്കാതെ കൂട്ടുകാരിയോട് ഇപ്പൊ വരാം എന്ന് പറഞ്ഞതിന് ശേഷം നിയ ഓഡിറ്റോറിയത്തിന് പുറത്തു ഇറങ്ങി.. തുടരും....

Share this story