ഇശൽ: ഭാഗം 17

ishal

രചന: നിഹാ ജുമാന

ഇത്‌ ഏതാ പുതിയ മാരണം.. ഓളെ അടിമുടി നോക്കിയതിന് ശേഷം ഞാൻ മനസ്സിൽ പറഞ്ഞു.. "Hey Niya..WhatsUp My Girl.." തലയിൽ വല്യ ഒരു പൊന്തക്കാടും ചട്ടിന്റെ അടിയിലുള്ള സകലകരിയും വാരിതേച്ചപോലത്തെ കണ്ണും മേൽ ഇറുക്കിപിടിച്ചുള്ള ഡ്രെസ്സും ഇട്ട് ഓൾ വന്ന് എന്നെ കെട്ടിപിടിച്ചു.മുഖത്ത തേക്കാൻ ഇനി ഒരു പെയിന്റും ബാക്കി ഇല്ല എന്ന് തോന്നുന്നു.അട്ടഒട്ടിപ്പോലെ മേൽ നിൽക്കുന്നുണ്ട്.എത്രെ പിടിച്ചു മാറ്റാൻ നോക്കിയിട്ടും ഓൾ വിടുന്നില്ല.പുറകെ ഇളിച്ചോണ്ട് നില്കണ് ജിയാനെ ഞാൻ കണ്ണുരുട്ടി നോക്കി. "കെൻസ..വാ അനക്ക് ക്ഷീണം ഇല്ലേ..പോയി റൂമിലേക്ക് കെടക്ക്..ആ ചെല്ല് ചെല്ല്.." ആ പൊട്ടിപൊടിയെ ഉന്തി തള്ളികൊണ്ട് ജിയാൻ പറഞ്ഞു.. "ഡാർലിംഗ്..അന്റെ റൂമിൽ ന്റെ ലഗ്ഗജ് ഒക്കെ വെക്ക് ട്ടാ.." നമ്മളെ റൂമിലോ..അയ്യടാ.. ഞാൻ ജിയാനെ നോക്കി പേടിപ്പിച്ചു. "നോ കെൻസ.." "ഹൊ..സോറി സോറി..ജിയാൻ ഞാൻ അത് മറന്നു..നൗ യൂ ആർ നോട സിംഗിൾ..ഹേ റൈറ്റ്..?!"ഒന്ന് അമർത്തി മൂളികൊണ്ട് ജിയാന്റെ തോളിൽ കൈ ഇട്ട് ഓനോട്‌ ഒട്ടിക്കൊണ്ട് കെൻസ പറഞ്ഞു..

നിയന്റെ മുഖം വീർക്കുന്നുണ്ട്. "ഞാൻ പഴയ ഒരു ഓർമ്മ വെച്ച പറഞ്ഞാ..ഓക്കേ ഞാൻ എന്റെ റൂമിൽ പൊക്കോളാ.." പഴയ ഓർമയോ..?!. നിയ സംശയത്തോടെ ജിയാനെ നോക്കി.ജിയാൻ ഒന്ന് ഇളിച്ചു കാണിച്ചു.നിയ അരക്ക് കൈ കൊടുത്തു ഓന്റെ അടുത്തേക്ക് ചെന്നു. "അമ്മോന്റെ മോള് ആണ്..ന്റെ കൂടെ പഠിച്ച കളിച്ചു നടന്ന..ഓൾ ലണ്ടനിൽ നിന്ന് ലാൻഡ് ആയിട്ട് ഉള്ളു.." "ഓൾ എത്ത നമ്മളെ റൂമിൽ കെടന്ന് പഴയ ഓർമ്മ എന്ന് പറഞ്ഞെ..?!" അരക്ക് കൈ കൊടുത്തു നിയ ചോയിച്ചു.. "ഓ..അത് നമ്മൾ ചെറുപ്പത്തിൽ ഒപ്പംയെനി കേടാക്കൽ അതാ.." നിയ ഒന്ന് അമർത്തി മൂളി..ജിയാൻ റൂമിലേക്ക് കേറി.നിയ തിരിഞ്ഞ നോക്കിയപ്പോൾ ഉമ്മിനെ പോയി കെട്ടിപിടിച്ചു നിൽക്കണ കെൻസനെ കണ്ട്..അത് കണ്ടതും ഓൾക്ക് ദേഷ്യം കൂടി.. "ഉമ്മി..." നിയന്റെ ശബ്‌ദം കേട്ടതും കെൻസ ഞെട്ടിക്കൊണ്ട് തിരിഞ്ഞ നോക്കിയ. "ഹ..അല്ല..ഉമ്മയ്ക്ക് വയ്യാ..അതാ.."നിയ എന്തക്കോ പറഞ്ഞ ഒപ്പിച്ചു.കെൻസ മുകളിലേക്ക് കേറിപോയതും നിയന്റെ കൈയിൽ ഇറുക്കിപിടിച്ചോണ്ട് ഉമ്മി കരഞ്ഞു.. "മോളെ..മോള് ഒന്ന് പറി ട്ടോ ജിനുനോട്‌..." തലയാട്ടാൻ അല്ലാതെ നിയക്ക് വേറെ ഒന്നുനും കഴിഞ്ഞില്ല.. 

"പറഞ്ഞാലോ..പറയാം..അയ്ഷ..വേണ്ടാ.." "എന്താടി..?!" എന്റെ ചോദ്യം കേട്ടതും ഓൾ നിന്ന് പരുങ്ങാൻ തുടങ്ങി.ഇത്‌ തുടങ്ങിയിട്ട് ഇപ്പൊ ഏകേദശം കുറച്ചു നാൾ ആയി.എന്തോ പറയാൻ വരും പക്ഷെ അത് പറയാതെ വെക്കും.ഇന്ന് അത് എനക്ക് കേൾക്കണം... എന്ന് മനസ്സിൽ ഉറപ്പിച്ച ജിയാൻ ഓളെ പിടിച്ചു നിർത്തി.. "അത്..പിന്നെ.." "പിന്നെ..?!" "മോനെ.." പെട്ടന്ന് ഉമ്മച്ചീന്റെ വിളി കേട്ടതും ഓൻ നിയനെ വിട്ടു.. "ഹാ ഉമ്മാ പറി.."(ജിയാൻ) "അത്..ഫൗസിത്താന്റെ കാലിന് നല്ലാ നീരുണ്ട്..ഒരു നല്ല ആയുർവേദഉഴിച്ചിൽ സ്ഥലം ണ്ട്..അവിടേക്ക് ഞങ്ങൾ പോകുന്നുണ്ട്..റഫീക്കന്റെ ഫ്രണ്ട്‌ന്റെ സ്ഥലമാണ്..അപ്പൊ അവിടേക്ക് ഞങ്ങൾ പോകുവാ..ഉമ്മിനെയും കൂട്ടുന്നുണ്ട്.."ഉമ്മാ പറയുന്നത് കേട്ട് നിയ നെറ്റിചുളിച്ചു നോക്കി.. "ഉമ്മി..ഉമ്മയ്ക്ക് എന്താ.."പെട്ടന്ന് ജിയാൻ ഫൗസിയുടെ അടുത്തേക്ക് ഓടി.. "ഉമ്മച്ചീ..ഇങ്ങള് ന്താ പറയാൻ സമ്മയ്ക്കാത്ത..?!അത് പിന്നെ പറയണ്ടേ..?!!"നിയ ഉമ്മച്ചിനോട് ദേഷ്യത്തോടെ ചോദിച്ചു. "വേണ്ടാ മോളെ ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല..

നാളെ ഞങ്ങൾ പോകുന്നുണ്ട്..പക്ഷെ..അത് ഉഴിച്ചിൽ കേന്ദ്രത്തെക്ക് ഒന്നും അല്ല.." "പിന്നെ..?!" "സകീർ അലി വന്നിരുന്നു..അയാൾ ഫൗസിത്താനെയും കൊണ്ട് നാളെ വീട്ടിലേക്ക് കൊണ്ട് പോകും എന്ന് പറഞ്ഞു.." "അത് എങ്ങനെ..അതൊന്നും പറ്റൂല..ജിയാൻ അറിഞ്ഞാൽ.." "എനിക്ക് അറിയില്ല മോളെ..അവർ പോട്ടെ..പക്ഷെ ഒന്നും ജിയാൻ ഇപ്പൊ അറിയണ്ട.."അത് പറഞ്ഞ ഉമ്മച്ചീ മുറിയിൽ നിന്ന് ഇറങ്ങി പോയി.ജിയാൻ എല്ലാം അറിയുമ്പോൾ ഉള്ള അവസ്ഥ എന്താ ഇവർ ആരും ഓർക്കാത്ത.എങ്ങനെ പ്രേതികരിക്കും.ഇത്‌ എന്താ ഫൗസിമ്മാ ചിന്തിക്കാത്ത.ഇനി ഇപ്പൊ അവരെ പറഞ്ഞിട്ട് എന്താ... നിയക്ക് ആകെ വട്ടാക്കുന്നത് പോലെ തോന്നി.. താൻ ആയിട്ട് ഇത്‌ ജിയാനോട് പറഞ്ഞാൽ.ഹേ..വേണ്ടാ..അത് ഒന്നും വേണ്ടാ..ഒക്കെ വരുന്നിടത് വെച്ചു കാണാം.. പിറ്റേന്ന് ജിയാനെ ധരിപ്പിക്കാൻ വേണ്ടി അവർ എല്ലാവരുഒരുമിച്ചു ഇറങ്ങി.ഉമ്മിക്ക് വയ്യാ എന്ന് ആദ്യ തോന്നിയതാണ് ജിയാൻ.നിയന്റെ പരെന്റ്സ് ഉള്ളത്കൊണ്ട് മാത്രം ആണ് ജിയാൻ ഉമ്മിന്റെ ഒപ്പം പോവാത്ത.

ഉമ്മിയും ഉമ്മച്ചിയും ഉപ്പച്ചിയും എല്ലാരും പോയതും നിയക്ക് ആകെ ഒറ്റപെട്ടത്പോലെയായി.കെൻസ വന്നതോടെ എപ്പോഴും ജിയാനും അവരും പുറത്തേക്ക് കറങ്ങാൻ പോകും.. അതൊന്നും നിയക്ക് ഇഷ്ടം ഇല്ലെങ്കിലും എതിർത്ത ഒന്നും പറയാൻ നിന്നില്ല.. കോളേജ് അധ്യയനവർഷം തീരാൻ ആയി.എക്സാം എല്ലാം തീർന്നു.ലാസ്‌റ ഇയെർസ്ന്റെ സെൻറ്ഓഫ് ഉം തീർന്നു.എല്ലാം അടിച്ചു പൊളിച്ചു ആഘോഷിച്ചു എല്ലാവരും.ഇർഫാന്റെയും അവരുടെ ടീം ഉം ആയി കൂട്ടതല്ലോട് കൂടി കോളേജ് ഡേയ് അന്ന് അവസാനിച്ചു..  "നാളെയാ ആഷി പോകുന്നത്.."ജിയാൻ പറഞ്ഞു അത് കേട്ട് നിയ ഒന്ന് മൂളി.ബെഡ് ഷീറ്റ് വിരിച്ച കിടക്കാൻ നിന്നതും ഓൻ പെട്ടന്ന് ഓളെ കൈയിൽ പിടിച്ചു. "എത്ത അനക്ക്..?!ഹേ..?!മുഖം വീർപ്പിച്ച ഇരിക്കണേ..?!"ഓന്റെ ചോദ്യം കേട്ടതും നിയ കൈ തട്ടി മാറ്റിയിട്ട് രൂക്ഷമമായി നോക്കി. "എനക്ക് ഉറങ്ങണം.." എങ്ങോട്ടോ നോക്കി ഓൾ പറഞ്ഞു.. അന്നേ ഞാൻ ഉറക്കി തരാടി.. "എത്ത അന്റെ പ്രെശ്നം ഹേ..?!" "ഒരു പ്രേശ്നവും ഇല്ല.." "കെൻസ ആണോ..!?"

കളിയാക്കികൊണ്ട് ഓൻ ചോദിച്ചു.അത് കേട്ട് നിയന്റെ മുഖം വീർത്തു. "എനിക്ക് എന്തിനാ ഓളോട് പ്രെശ്നം..?!" "യെസ്..അപ്പൊ അതാണ്.."ചിരിച്ചുകൊണ്ട് ബെഡിലേക്ക് മറിഞ്ഞുകൊണ്ട് ഓൻ പറഞ്ഞ അത് കേട്ട് നിയ നെറ്റി ചുളിച്ചു. "എന്ത്..?!" "You are Jealous with her.."ചിരി അടക്കി പിടിച്ചോണ്ട് ജിയാൻ പറഞ്ഞു. "No.." "Yes.." ഒരേടോണിൽ ജിയാൻ തിരിച്ച പറഞ്ഞത് കേട്ട് നിയ ഓനെ നോക്കി പേടിപ്പിച്ചു.ജിയാൻ ചുണ്ട്കൊണ്ട് ഉമ്മാ തരുന്നത് പോലെ കാണിച്ചു. "വൃത്തിക്കെട്ടവൻ.." "അയ്യോ.. ന്നാ വൃത്തിക്ക് ഒന്ന് തരട്ടെ.." കുസൃതിചിരിയിൽ ജിയാൻ പറഞ്ഞതും നിയ ദേഷ്യത്തോടെ നിലത്തേക്ക് ആഞ്ഞചവിട്ടി തലയണ് ഓന്റെ മേൽ എറിഞ്ഞു.മുറിയിൽ നിന്ന് ഇറങ്ങി.അപ്പുറത്തെ മുറിയിലേക്ക് പോയി.അവിടെ കെൻസയെ കണ്ടതും അതേപോലെ തന്നെ ഓൾ മുറിയിലേക്ക് കേറി വന്നു.അത് കണ്ട് ജിയാൻ ചിരിച്ചു.ഓന്റെ ചിരി കണ്ടതും ഓൾക്ക് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.ഓനെ മൈൻഡ് ആക്കാതെ ബെഡിന്റെ ഒരറ്റത്തു വന്ന് കിടന്നു.. രാത്രി എപ്പോഴോ ഓന്റെ കൈക്കാൾ ഓളെ ചുറ്റിപിടിച്ചു നെഞ്ചോട ചേർത്തുപിടിച്ചു. "Bloody Mahn" ചുണ്ടിൽ വിരിഞ്ഞ ചിരിയാൽ ഓളെ പതിയെ ഓനെ വിളിച്ചു.. 

പിറ്റേന്ന് തന്റെ ബാഗും കൂടി പാക്ക് ചെയ്ത വെക്കാൻ പറഞ്ഞ ജിയാൻ പോയത് കണ്ട് നിയ ഒന്ന് നെറ്റിചുളിച്ചു. "ആശിയോട് ഒപ്പം നമ്മളും പോകുന്നുണ്ട്..നമ്മക്ക് ഇത്‌ നമ്മളെ ഹണിമൂൺ ആക്കാം ലോ..പിന്നെ ഒരു ചെറിയ ബിസിനസ് അവിടെ സെറ്റ് അപ്പ്‌ അക്കുന്നുണ്ട്.."ജിയാൻ പറഞ്ഞത് കേട്ട് നിയയുടെ കണ്ണ് സന്ദോഷം കൊണ്ട് വിടർന്നു.. യാ..ഹേ..നമ്മൾ ദുബായ്ക്ക് പോകുന്നു..ഹൂറായ.. ലാലാ.. ബാഗും പാക്ക് ചെയ്ത എല്ലാം റെഡിയായി മുറ്റത്തേക്ക് ഇറങ്ങി.എയർപോർട്ടിൽ പോക്കാൻ വേണ്ടി പുറത്താക്കേ ഇറങ്ങിയപ്പോൾ ആണ് വേറെ ഒരു ബാഗ പുറത്തേക്ക് കിടക്കുന്നത് കണ്ടത്.ഇതാർത് എന്ന് നോക്കിയപ്പോൾ.. ഹെയർ സ്റ്റൈൽ ആക്കി സെൽഫി എടുത്തോണ്ട് ഇരിക്കുന്ന കെൻസയെ കണ്ടത്... "ഓളും വരുന്നുണ്ട്.."ഇളിച്ചോണ്ട് ജിയാൻ പറഞ്ഞത് കേട്ട് നിയന്റെ മുഖം ആകെ മാറി..വീർത്തനിൽക്കുന്ന ഓളെ മുഖം കണ്ടതും ജിയാൻ ഒന്ന് ചിരിച്ചു' ഇല്ല എന്ന് സ്പ്രെഷനിൽ നിന്നു.. കാറിലേക്ക് കേറുമ്പോൾ മുൻ സീറ്റിലേക്ക് ഇരിക്കാൻ ഓടിയാ കെൻസയെക്കാൾ മുമ്പ് നിയ അവിടെ കേറിയിരുന്നു.കെൻസയുടെ പ്ലിങ്ങിയെ മുഖം നോക്കി നിയ ഒന്ന് പുച്ഛിച്ചു ചിരിച്ചു.ഇതൊക്കെ കണ്ട് ജിയാൻ ചിരി അടക്കി പിടിച്ചു ഇരുന്നു..

"അനക്ക് ഒരു സർപ്രൈസ് ഉം ഉണ്ട്.."പോകുമ്പോൾ നിയ കേൾക്കാൻ പാകത്തിൽ ജിയാൻ പറഞ്ഞു.. "എന്ത്..?!" "എയർപോർട്ടിൽ വെച്ചു കാണാം.." എയർപോർട്ടിൽ എത്തിയതും അവിടെ തനിക്ക്‌ വേണ്ടി കാത്തുനിൽക്കുന്ന SNSനെ(ഷാന,നസ്രു,സന) കണ്ടതും നിയ ജിയാന്റെ മുഖത്തെക്ക് അന്ധംവിട്ട് നോക്കി. "എന്റെ ഫ്രണ്ട്സ എല്ലാരും ഉണ്ടാകുമ്പോൾ അന്നേ അവിടെ പോസ്റ്റാക്കുന്നത് മോശം അല്ലേ..അതാ.."ഇളിച്ചോണ്ട് ജിയാൻ പറഞ്ഞതും നിയന്റെ മുഖം വിടർന്നു.ഓൾ ചിരിച്ചതും ജിയാനും ചിരിച്ചു.കെൻസ ഉണ്ട് എന്ന് ഒരു നീരസം ഉണ്ട് എങ്കിലും ഇപ്പൊ ഓൾ ഓക്കേ ആയി..  "അല്ലപ്പാ..ഇങ്ങള് എല്ലാതും ഉണ്ട് ആവും ന്ന ഞാൻ വിചാരിച്ചില്ല.."(നിയ) "ന്തെ അനക്ക് ഞങ്ങൾ ഒന്നും പിടിച്ചീലെ??!"(സന) "പോടീ..അതല്ല..കോളേജ് പൂട്ടിയീലെ ഇനി അടുത്ത വർഷേ ഇങ്ങള് കാണു ന്നാ വിചാരിച്ച..ദുബായ്ക്ക് ഒക്കെ എങ്ങനെ വീട്ടിൽ ന്ന വിട്ടേ.."(നിയ) "ഹൊ..ചോയ്ക്കാനും പറയാനും ആരും ഇല്ലാത്ത എനക്ക് ആണോ ടാ.."(സന) പെട്ടന്ന് സന അങ്ങനെ പറഞ്ഞതും അതുവരെ ഉണ്ടായിരുന്ന ചിരി ഒക്കെ എല്ലാരുടെയും മുഖത്തു നിന്ന് മാഞ്ഞു.. സന നിൽക്കുന്ന ഹോസ്റ്റലിൽ ആണ്.പറയാൻ തക്ക ബന്ധുക്കൾ ഒന്നും ഓൾക്ക് ഇല്ല.നിയ ഓർക്കാതെ ചോയിച്ച പോയത് ആയിരുന്നു.

"വീട്ടിൽ നിന്ന് ഒന്നും വിട്ടിലായിരുന്നീടി..ഒക്കെ പറഞ്ഞ സെറ്റ് ആക്കിയത് അന്റെ കെട്ടിയോന..എന്തായാലും വെക്കേഷന് അല്ലേ ട്രിപ്പ് ണ്ട് ന്ന പറഞ്ഞാ..പച്ചേ ഒരു ദുബായ് ട്രിപ്പ് ഞാൻ പ്രേതിക്ഷിച്ചില്ല..ഞാൻ ആദ്യായിട്ട് പോവാ ഗൾഫ്ക്ക്..I am thrilled.."(ഷാന) "ഉപ്പച്ചി ദുബായിലേക്ക് പോയി..കൂടെ ഫാമിലി മൊത്തം ഉണ്ട്..ജിയാൻ ആണ് എന്നോട് അവരുടെ ഒപ്പം പോവണ്ട എന്ന് പറഞ്ഞെ..അനക്ക് ഒരു സർപ്രൈസ് ആക്കാൻ.."(നസ്രു) നസ്രുന്റെ വാക്ക് കണ്ടതും നിയ ഒന്ന് ചിരിച്ചു അഷിന്റെയും പാച്ചുവിന്റെയും ഇടയിൽ ഇരിക്കുന്ന ജിയാനെ നോക്കി..  "ടാ..ഞാൻ ആദ്യായിട്ട് ആണ് ഫ്ലൈറ്റിൽ കേറിയ..യാ.."(ആഷി) ആഷി പറഞ്ഞത് കേട്ട് ജിയാൻ ചിരിച്ചു.. "ഞാനും.."ആഷിന്റെ അതെ എസ്‌ഐട്മെന്റിൽ ജീവയും പറഞ്ഞു.. "അയന.."(റാഷി) "അന്നെ..ടാ മണ്ടൻസ്..ഇവിടെ കണ്ടമാനം പെൺകുട്ടികളെ കണ്ടാ അവരുടെ മുന്നിൽ വെറുതെ വില കളയരുത്.."(പാച്ചു) തൊട്ട് അടുത്തുള്ള റൗയിൽ ഇരിക്കുന്ന റാഷിയും പാച്ചുവും പറഞ്ഞു.പറഞ്ഞ കഴിഞ്ഞ രണ്ടുപേരും മുഖം കോട്ടി സൈഡിലേക്ക് നോക്കി അപ്പുറത്തു സീറ്റിലുള്ള പെൺകുട്ടികളെ നോക്കി ഇരുന്നു. ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story