ഇശൽ: ഭാഗം 18

ishal

രചന: നിഹാ ജുമാന

"എടാ.. ആ cabin Crew എങ്ങനെ ഉണ്ട്.."(റാഷി) "Crowയോ എവിടെ..ഹേ..കാക്ക ഇത്രെ ഉയർത്തിൽ പറക്കോ..എവിടെ ടാ crow..👀👀"(പാച്ചു) വിൻഡോയിലേക്ക് പുറത്തേക്ക് നോക്കിക്കൊണ്ട് പാച്ചു ചോദിച്ചു. "മാണ്ട crow അല്ല crew..പൊട്ടാ എയർഹോർസ്റ്റൽ.."(റാഷി) പാച്ചുവിൻറെ തലക്കിട്ട കൊട്ടികൊണ്ട് റാഷി പറഞ്ഞു.. "ഹൊ..ഇവറ്റങ്ങൾക്ക് ഇനിയും ഉണ്ടോ ഫ്രീക്ക് പേര്..ഹൊ ന്താ ലെ..പൈസ ഉള്ളോൾക്ക് എന്തും ആവാല്ലോ..😒"(പാച്ചു) "😬😬😬"(റാഷി) "ആ...ചിരിച്ചു നിൽക്കണ് പെണ്ണ് കൊള്ളാം ലെ.."(പാച്ചു) "ഹും..കൊള്ളാം..കൊള്ളാം.."(റാഷി) "പേര് എന്തെക്കെരം..?!"(പാച്ചു) "ഒന്ന് ചോയ്ച്ചാലോ.."(റാഷി) "വില കളയണ്ട മക്കളെ.."(ജിയാൻ,ആഷി,ജീവ) "😁😁"(പാച്ചു,റാഷി) "നന്നായിക്കൂടെ..?!"(ജിയാൻ) "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..🤧🤧കൂടെ നടക്ക്ണത് ഒരു അര്പിരി ആയി പോയി അതാ.."(റാഷി) "ഇജ്ജ് എന്നെയെല്ലേ ടാ ഉദേശിച്ചത്..ഹേ..?!👀"(പാച്ചു) "അന്നെ ഞാൻ അങ്ങനെ പറയോ ടാ..അയ്ഷ..അപ്പൊ ഇജ്ജ് എന്നെ പറ്റി അങ്ങനെ ആണല്ലേ കരുതി..

ഓക്കേ ഇനി ഒരു വർത്താനം മാണ്ട..ബൈ..താങ്ക്സ് ഫോർ എവെരിതിങ്.."(റാഷി) "👀👀ഇതിപ്പോ എന്താ കഥ.."(റാഷി) റാഷി തെറ്റിയപോലെ അങ്ങോട്ടു പിണങ്ങികിടന്നു.പാച്ചു പള്ളക്കിട്ട ഒരു കുത്ത കുത്തിയപ്പോൾ റാഷി മുണ്ടി.അപ്പുറത്തെ സൈഡ് റൗയിൽ ആഷിയും ജീവയും ജിയാനും തോളിൽ തല വെച്ചു കിടക്കുവാണ്.അത് കണ്ടതും വൈ ശുദ് തെയ് ഒൺലി എന്ന് ഡയലോഗും അടിച്ചു പാച്ചു റാഷിയെ കെട്ടിപിടിച്ചു ഓന്റെ ഷൗഡറിൽ കിടന്നു. &&&&&&&&&&&&&&&&&&&&&&&&&&&&&&&& "പൈയിച്ചിട്ട് വയ്യാ സന..ന്തേലും തരാന് പറി ആ പെണ്ണുങ്ങളോട്.."(ഷാന) വയർ തടവി സനയെ പിടിച്ചു കുലുക്കികൊണ്ട് ഐർഹോർസ്റ്റേഴ്‌സിനെ കാണിച്ചുകൊണ്ട് ഷാന പറഞ്ഞു.നിയയും നസ്രുവും അടുത്ത റൗയിൽ ആയിരുന്നു. "ഹൊ നോ..നമ്മളെ ഇപ്പൊ ഫ്ലൈറ്റിൽ ആണ് അല്ലാതെ ലോക്കൽ ട്രെയിൻ അല്ല..ബി സ്റ്റാൻഡേർഡ് ഷാനു..😬😎"(സന) "ഓ..ഒലക്ക..എടി എനക്ക് പൈച്ച ണ്ട്.."(ഷാന) വയർ തടവിക്കൊണ്ട് ഷാന പറഞ്ഞു.. "അയന.."(സന) "കോയിൻ..ടി പാണ്ടറെ..അന്റെ പാച്ചു അന്നെ തേക്കുംയെടി പുല്ലേ.."(ഷാന) "അയന ആദ്യം ഞങ്ങൾ സെറ്റ് ആവണ്ടേ..ബുഹഹഹ..ഫണ്ണി ഗേൾ..🤣🤣"(സന) "തല അടിച്ചു പൊട്ടിക്കേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.."(ഷാന)

"ഓ.."(സന) കുറച്ചു നേരം കഴിഞ്ഞതും ഐർഹോസ്റ്റൽസ് ഫുഡ് ആയി വന്നു.ഹൊ ഇനി ഇവിടെ അറ്റാക്ക്..ഫുഡ് തട്ടി കഴിഞ്ഞ ഞങ്ങൾ സ്ലീപ്പി.മണിക്കൂറുകളുടെ യാത്രക്ക് ശേഷം ഞങ്ങൾ ദുബായിലെ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി.. "ഇവിടെ നിന്ന് കൊർച് പോണം നമ്മക്ക് റെഡിയാക്കിയ് സ്ഥലത്തേക്ക്.."(ജിയാൻ) കുറച്ചു നേരത്തെ കാർ യാത്രക്ക് ശേഷം ഞങ്ങൾ സ്ഥലത്തു എത്തി.സനക്കും എനിക്കും (ഷാന)നസ്രുനും ഒരേ റൂം ആണ്.ഞങ്ങളുടെ ഓപ്പോസിറ്റ് റൂമിലാണ് ജീവയും ആഷിയും പാച്ചുവും റാഷിയും.നിയക്കും ജിയാനും ഒരു റൂം ആണ്..അത് അങ്ങനെയേണല്ലോ കൊടുക്കേണ്ടത്.പിന്നെ ഞങ്ങൾ റൂം നല്ലാ വലുതായത്കൊണ്ട് ചെറിയ ഒരു place ഓൾക്കും ഞങ്ങൾ വെച്ചിട്ടുണ്ട്.ജിയാൻ ആയിട്ട് കച്ചറ ഉണ്ടാക്കുമ്പോൾ ഇങ്ങട്ട് വരാല്ലോ..ഹൊ യാ.. പിന്നെ അവരുടെ കൂടെയുള്ള ആ ചൊറിയാൻ പുഴു കെൻസ.ഓളെ നമ്മളെ ആർക്കും അത്രക്ക് അങ് പിടിച്ചീല്ല.ഓൾക്കിട്ട് പണി കൊടുക്കണം..ഹാ അതൊക്കെ പിന്നെ..സമയം ഉണ്ടല്ലോ.. _____

"നമുക്ക് കറങ്ങാൻ ഒക്കെ പോവണ്ടേ..?!"(സന) "പിന്നെ അല്ല..എന്തായാലും പോണം.."(ഷാന) "അതെ..ഈ റിസോർട് വേണ്ടാ..നമുക്ക് എന്റെ വില്ലയിലേക്ക് പോയാലോ.."(നസ്രു) "ഞാൻ ജിയാനോട് ചോദിക്കാം..എനിക്കും ഈ place വല്യ പിടിച്ചീല്ല.."(നിയ) "ഹെലോ ഗേൾസ്..എന്താണ് ഇവിടെ ഡിസ്കഷൻ.." പെട്ടന്ന് മുറിയിലേക്ക് കേറി വന്നുകൊണ്ട് പാച്ചു ചോദിച്ചു.കൂടെ തന്നെ ജിയാനും ആഷിയും റാഷിയും ജീവയും ഉണ്ട്.. "അതേയ്..ജിയാനിക്ക..നമുക്ക് എന്റെ വില്ലയിലേക്ക് പോകാം..?!ഇവിടെ നിൽക്കണ്ട എന്ന് ഉപ്പാ പറഞ്ഞു.."(നസ്രു) "ഹും..കൊർച് കഴിഞ്ഞാൽ കാർ വരും..നിങ്ങളെ അവിടെ ഞാൻ എത്തിക്കാം..കൂടെ നിങ്ങളും പോകുന്നില്ലേ..?സന..,,ഷാന..?!"(ജിയാൻ) നസ്രു വില്ലയിലേക്ക് പോകുവാണ് എന്ന് പറഞ്ഞതും ജിയാൻ അവരോട് ചോദിച്ചു.. "ഹാ..ഞങ്ങളും കൂടെ പോകുന്നുണ്ട്...പിന്നേയ്..നിയയും വന്നോട്ടെ..?!"(സന) നിയനെ പിടിച്ചോണ്ട് സന ചോദിച്ചതും ജിയാന്റെ മുഖം മാറി.. "പറ്റില്ല..എനിക്ക് എന്തായാലും വരാൻ കഴില്ല..പിന്നെ ഇവളെ ഒറ്റക്ക് വിടാൻ പറ്റൂല.."പെട്ടന്ന് തന്നെ ജിയാൻ പറഞ്ഞു..

"എന്നാ ജിയാനിക്കയും വന്നോ..ഉപ്പച്ചി നിങ്ങളെയും വിളിച്ചിട്ടുണ്ട്..വായോ.."(നസ്രു) "അത് പറ്റൂല..ജിയാൻ ഇല്ലാതെ ഞങ്ങൾ ഇവിടെ നിക്കൂലാ...ആഷിനെ ഒറ്റക്ക് പറഞ്ഞയക്കണ്ട പറഞ്ഞ ഞങ്ങൾ എല്ലാവരെയും പിടിച്ചോണ്ട് വന്നത് ഇജ്ജാ..ന്നിട്ട് ഇജ്ജ് ഓരേ കൂടെ പോവേ..ഞാൻ സമ്മയിക്കൂല..🤧🤧"(പാച്ചു) "എന്നാ നിങ്ങളും വന്നോ..വില്ലയിൽ ഇപ്പൊ റിലേറ്റീവ്സ് ആരും ഇല്ല ഞങ്ങളെ ഫാമിലി മാത്രം ഉള്ളു..ഉപ്പാ, ഉമ്മാ,എന്റെ അനിയനും മാത്രം ഉള്ളു.."(നസ്രു) അത് കേട്ടതും എല്ലാര്ക്കും ഓക്കേ ആയി.ആഷിക്ക് മാത്രം അത് ഇഷ്ടായില്ല.ഓൻ വരൂല ന്ന തീർത്തും പറഞ്ഞു.എല്ലാരേയും കൊണ്ട് ഇങ്ങോട്ട് വന്നത് തന്നെ ആഷിക്ക് എന്തോ പോലെ ആയിരുന്നു താൻ എല്ലാവരെയും ബുദ്ധിമുട്ടിക്കാണ് എന്ന് ഒരു ചിന്ത ഉണ്ടായിരുന്നു.ഇനി റസാഖ്ഇക്കാന്റെ വീട്ടിലും പോയി നില്ക്കാൻ ആഷിക്ക് ഒട്ടും താല്പര്യം ഇല്ല.പക്ഷെ,,,അവസാനം എല്ലാവരുടെ നിർബന്ധം കാരണം ആഷി സമ്മതിച്ചു.. "തെയ്..ഇങ്ങനെ കടന്നാൽ കുത്തിയ മുഖം ആയിട്ട് അവിടെ ഇറങ്ങരുത് ട്ടോ..ഉപ്പച്ചിക്ക് ഇഷ്ടാ ആവൂല.."

വില്ലയിലേക്ക് പോകാൻ കാറിലേക്ക് കേറുമ്പോൾ സൈഡിൽ ഇരിക്കുന്ന ആഷിയുടെ അടുത്ത ചെന്ന് പതിയെ നസ്രു പറഞ്ഞു.. "എങ്ങനെ നിക്കണം എന്ന് ത് ന്റെ ഇഷ്ടം.. ഇജ്ജ് നോക്കണ്ട.."(ആഷി) "മ്മേ..നമ്മൾ ഒന്നും പറഞ്ഞീലെ.."(നസ്രു) "ആ ഇജ്ജ് ഒന്നും പറയണ്ട.."(ആഷി) "ഓ..ആയിക്കോട്ടെ.."(നസ്രു) ഓനെ നോക്കി മുഖം കോട്ടിയതിന് ശേഷം നസ്രു കാറിൽ കേറി.. "റോഡ് മൊത്തം കാർ ആണല്ലോ.."(ഷാന) കാർ എടുത്ത പോകുമ്പോൾ പുറത്തേക്ക് നോക്കിക്കൊണ്ട് ഷാനാ പറഞ്ഞു.. "പിന്നെ റോഡിൽ എന്താ ണ്ടാവാ പോത്തേ.."(സന) "😁😁"(ഷാന) "ഒന്ന് കൗണ്ടർ അടിക്കാനുള്ള സ്വാതന്ദ്ര്യവും ഓൾക്ക് ഇല്ലേ സന.."(നസ്രു) "അയ്യോ കോമഡിയെനിയോ..ഇജ്ജ് അത് പറയണ്ടേ..ഞാൻ ചിരിച്ചു തരൂലേ അനക്ക്..മ്മേ എനക്ക് വയ്യാ..ഇബാളെ ഒരു താസാമാ..🤣🤣"(സന) "അഭാമാനിച്ച കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്..🚶‍♀️🚶‍♀️😒"(ഷാന) &&&&&&&&&&&&&&&&&&&&&&&&&&&&&&&& ഇതേസമയം മറ്റൊരിടത്തു.. ഫൗസിയെയുടെ കൈ ഉം പിടിച്ചു SK വില്ലയിലേക്ക് കേറിയാ സമയം.ഭർത്താവും വേറെ ഒരു സ്ത്രീയും ആയി നിൽക്കുന്നത് കണ്ടിട്ട് സലീനയുടെ മുഖം ചുളിഞ്ഞു.

പിന്നീട് സകീർ പറഞ്ഞ കാര്യം കേട്ട് ആ സ്ത്രീ ആകെ തകര്ന്നു.വിവരം അറിഞ്ഞ വന്ന് റാഹിലന്റെ രക്തം തളച്ചു.. "നാണം ഇല്ലേ നിങ്ങൾക്ക്,,,ഹേ..!എന്താണ് ഈ കാണിച്ചത് എന്ന് വല്ല ബോധവും ഉണ്ടോ നിങ്ങൾക്ക്..എല്ലാം ഞാൻ സഹിച്ചിട്ടുണ്ട്..പക്ഷെ ഇത്‌ എനിക്ക് പറ്റില്ല..എന്റെ ഉമ്മാനെ എങ്കിലും നിങ്ങൾക്ക് ഓർക്കായിരുന്നു,,,വേറെ ഒരു സ്ത്രീയും കൊണ്ട് ഇങ്ങോട്ട് കേറിവരാൻ നാണം തോന്നുന്നില്ലേ നിങ്ങൾക്ക് അതും ഈ പ്രായത്തിൽ,,ഛെ.."ദേഷ്യത്തോടെ റാഹിൽ പറഞ്ഞു നിർത്തി..മോന്റെ മുഖത്തേക്ക് നോക്കാതെ സകീർ സലീനയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. "സലി..ചെയ്തത് തെറ്റോ ശെരിയോ എനിക്ക് അറിയില്ല..പക്ഷെ ഞാൻ ചെയ്തപോയ ഒരു തെറ്റിന്റെ പരിഹാരം മാത്രം ആണ് ഇത്‌.."കരഞ്ഞ തളർന്ന നിൽക്കുന്ന സലീനയോട് സകീർ പറഞ്ഞു.ഒന്നും പറയാൻ ആകാതെ ഒരു സൈഡിൽ ഫൗസി ഇരുന്നു.

റാഹിൽ അപ്പോഴും ഇതെല്ലാം ദേഷ്യത്തോടെ കാണുകയായിരുന്നു.. ഫൗസിയുമായി തന്റെ ബന്ധവും അതിൽ ഉണ്ടായ കുഞ്ഞും അബുഹാജിയുടെ ചതിയും എല്ലാം സലീനയോട് പറഞ്ഞതും സലീന കരച്ചിൽ നിർത്തി തല ഉയർത്തി സ്കീറിനെ നോക്കി.സകീർന്റെ കണ്ണിൽ നിന്ന് രണ്ടിറ്റ് കണ്ണീർ പോയതു വീണു.. "നീയും ഫൗസിയും എന്റെ ഭാര്യ ആണ്..രണ്ടുപേരെയും ഞാൻ മഹർ അണിയിച്ചതാണ്..അങ്ങോട്ടും ഇങ്ങോട്ടും നിങ്ങൾ പരസ്പരം വിധവെഷം വെക്കരുത്..സ്നേഹിക്കണം..അപേക്ഷയായി കാണാം.." "ഉപ്പാക്ക് നാണം ഇല്ലേ ഇങ്ങനെ കെഞ്ചാൻ..ഏതെങ്കിലും ഭാര്യമാർ ഇത്‌ അംഗീകരിക്കോ..പോരാഞ്ഞിട്ട് ഒരു ഗർഭവും..നാട്ടുകാർ കേട്ടാൽ എന്താകും സ്ഥിതി എന്ന് നിങ്ങൾ ആലോചിച്ചോ..ഒക്കെ പോട്ടെ ഇവരുടെ ജിയാൻ അറിഞ്ഞാലോ.." .. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story