ഇശൽ: ഭാഗം 20

ishal

രചന: നിഹാ ജുമാന

"Mission One കെൻസ.." "സെറ്റ്..."(സന,റാഷി,പാച്ചു) അത് കേട്ടതും ചിരിച്ചോണ്ട് ഓർ എല്ലാരും പറഞ്ഞു.എന്തായാലും ഒരു പണിയും ഇല്ലാതെ ഇരിക്കാ അല്ലേ എന്ന് കരുതി ജീവയും ഓക്കേ പറഞ്ഞു അവരുടെ ഒപ്പം ഇരുന്നു.പക്ഷെ ഇടക്ക് ജീവ ഫോണിൽ കാര്യമായിട്ട് എന്തോ പണിയിലും ആയിരുന്നു. "ആദ്യം പ്ലാൻ പറ..മിഷൻ വൺ എന്താ..കേൾക്കട്ടെ.."(നിയ) എന്തെങ്കിലും കോനിഷ്ഠ ആകും എന്ന് ഉറപ്പ് ആയത്കൊണ്ട് നിയ ചോദിച്ചു.. "അയ്യാ..അത് ഇജ്ജ് അറിയണ്ട അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം..ഇജ്ജ് എങ്ങനെങ്കിലും ജിയാനെ വീഴ്ത്താൻ നോക്ക്..ഇല്ലെങ്കിൽ.."(സന) "കാത്തു വെച്ചൊരു കസ്തൂരിമാമ്പയം കാക്ക കൊത്തി പോയി അയ്യോ കാക്കച്ചി കൊത്തി പോയി..എന്ന് bgm ഇട്ട് നടക്കേണ്ടി വരും.."(റാഷി) "യാ..exactly.."(ഷാന) "ഞാൻ എങ്ങനെ ജിയാനെ വീഴ്ത്തും..ഓന്റെ favourites ഒന്നും എനക്ക് അറീല.."(നിയ) "ഹൊ..അത് ആലോജിച് ഇജ്ജ് എന്തിനാ ബെജ്ജാർ ആവണേ..ഞങ്ങളോട് ചോയിക്ക്.."(റാഷി) ജിയാന്റെ ഫാവോയറിന്റെ കളറും ഫുഡും പ്ലസും ഒക്കെ നിയ ചോദിച്ചറിഞ്ഞു.

റാഷി ഒക്കെ പറഞ്ഞകൊടുത്ത കഴിഞ്ഞ ഓളോട് പ്ലാൻ ചോദിച്ചു. "ഞാ..ഞാൻ ഇപ്പൊ..എനക്ക് പ്ലാൻ ഒന്നും കിട്ടണില്ല.."(നിയ) "ഹൊ..അയിന് ഇജ്ജ് dont worry..പിന്നെ എന്തിനാ മുത്തേ സേച്ചി..ഞാൻ പറഞ്ഞേരല്ലോ ഐഡിയ.."(സന) "ഓന്റെ fav കളർ സാരി ഇട്ട് തുള്ളാൻ ആയിരിക്കും..ദാറ്റ് വശീകരണം മേതെഡ്..?!"(ഷാന) "യാ..അനക്ക് എങ്ങനെ മനസിലായി..😃"(സന) "🤦‍♀️🤦‍♀️"(നിയ) "ഞാൻ ഒറ്റക്ക് തന്നെ ആലോജിച് ണ്ടാക്കിക്കോളാം..ഇങ്ങള് എല്ലാരും ആ കീടത്തിന് ഇട്ട് പണിത് തന്നാൽ മതി..അത്രക്ക് സന്ദോഷം.."അതും പറഞ്ഞ നിയ അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഓൾ വില്ലയുടെ ഉള്ളിലേക്ക് കേറി.അവിടെ നസ്രുന്റെ ഉമ്മി ആയിട്ട് സംസാരിക്കാൻ പോയി.ഈ കെട്ടിച്ച കഴിഞ്ഞ പെണ്ണ്കുട്ടികളെ ഒക്കെ അങ്ങനെ ആണല്ലോ..വീട്ടിലെ കാർന്നോലൊട് ഒക്കെ വർത്താനം പറഞ്ഞിരിക്കൽ ഇച്ചിരി കൂടുതലാ.. അങ്ങട്ട് പോവാൻ ഇന്റെരെസ്റ്റ് ഇല്ലാത്തോണ്ട് ഷാനയും സനയും മിഷൻ കെൻസ 1 പ്ലാൻ അലോയ്‌ക്കാൻ തുടങ്ങി..കൂടെ തന്നെ അസിസ്റ്റന്റ് ഫർഹാനും റാഷിദും..

കമ്പനി കാണാൻ പോയി വന്ന് നസ്രുവും ആഷിയും വന്നപ്പോൾ തന്നെ കണ്ടത് എന്തോ കാര്യായിട്ട് ആലോജിച് ഇരിക്ക്ണ ഇവറ്റകളെ ആണ്.. ആദ്യം കത്തിയില്ലെങ്കിലും പിന്നെ മിഷൻ കെൻസഅവർ എല്ലാവരും അവർക്ക് പറഞ്ഞ കൊടുത്തു പിന്നെ 6 പേരും കൂടി വൻചര്ച്ചയായിരുന്നു..അവസാനം ചെറുതായിട്ട് ഒരു ദാരണ ആയപ്പോൾ അവർ മീറ്റിംഗ് പിരിച്ചു വിട്ടു.ഫുഡ് കഴിക്കാൻ ടൈം ആയി എന്ന് പറഞ്ഞ നസ്രുന്റെ അനിയൻ വന്ന് എല്ലാരേയും വിളിച്ചു.. ശാപ്പാട് ഒക്കെ തട്ടി എല്ലാരും കൊറെ നേരം സംസാരിച്ചിരുന്നു.നിയക്ക് അക്കെ എന്തോ പോലെ..ഉള്ളിൽ ഒരു ഇടങ്ങർ ആയിരുന്നു പോയി കഴിഞ്ഞ ഇത്രെയും ആയിട്ട് ജിയാൻ എത്തിയില്ല. "ഇജ്ജ് ന്താടി പോർത് നോക്കി നിൽക്കണേ..കണവനെ കാത്ത നിൽക്കാനോ..?!"(സന) നിയ ഓളെ കൂർപ്പിച്ചു നോക്കി.. "മ്മ്..മ്മ്.."(സന) "നിയ..ഇത്‌ ദുബായ് ആണ്..നാട്ടിൽക്കാൾ കറങ്ങി നടക്കാൻ ഒരുപാട് പ്ലേസ് ഉണ്ട്..ജിയാനിക്കന്റെ ഒപ്പം ഉള്ളത് ആ കുരുട്ട് അല്ലേ എന്തായാലും ദുബായ് കറങ്ങാൻ പോയി കാണും..

ഇജ്ജ് ഇങ്ങനെ ഇബടെ പോസ്റ്റ് അടിച്ചിരിക്കണ്ട വാ.."പുറത്തു നിൽക്കണ ഓളെ പിടിച്ചു വലിച്ചോണ്ട് നസ്രു പറഞ്ഞു..മനസില്ല മനസോടെ നിയ അകത്തേക്ക് കേറി.. കുറെ നേരം എല്ലാരും ഓരോന്ന് കളിച്ചും ചിരിച്ചു ഹാളിൽ ഇരുന്നു.നസ്രുന്റെ ഫാമിലി ആയി എല്ലാരും പെട്ടന്ന് അടുത്ത്.രാത്രി മുഴുവനും ഹാളിൽ എല്ലാരും കൂടി ഓരോ കളിയും കളിച്ചു പാച്ചുവിന്റെയും റാഷിയുടെയും സനന്റെയും ചളി കേട്ട് ചിരിച്ചും ഒക്കെയായി അടിച്ചുപൊളിച്ചു.അവസാനം നസ്രുവും ആഷിയും തമ്മിലുള്ള തമ്മിതല്ലോട കൂടി റസാഖ്ഇക്കാ സഭ പിരിച്ചു വിട്ടു എല്ലാരോടും പോയി കിടക്കാൻ പറഞ്ഞു മുറിയിലേക്ക് പറഞ്ഞയച്ചു.. നിയനെ ഗര്ലസ് എല്ലാരും കിടക്കുന്ന മുറിയിലേക്ക് വിളിച്ചെങ്കിലും ഓൾ ജിയാനെ കാത്ത നിൽക്ക എന്ന് പറഞ്ഞ അവരോട് ഒക്കെ പോയി കിടക്കാൻ പറഞ്ഞു.. കാത്തു കാത്തു നിയക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.കൂടെ ആ കെൻസ അല്ലേ ഉള്ളത്..അതിന്റെ ഇർഷം നല്ലോണം ഉണ്ടായിരുന്നു നിയക്ക്.. 🍃🍃🍃🍃🍃🍃🍃🍃🍃

"എന്താ ഇത്രെ ലേറ്റ് ആയെ..?!" കെൻസക്ക് ഒരു മുറി കാണിച്ച കൊടുത്തതിന് ശേഷം ജിയാൻ മുറിയിലേക്ക് കേറി വന്നതും നിയ പെട്ടന്ന് തന്നെ ചോദിച്ചു.. "ഹമ്..കെൻസക്ക് ഇച്ചിരി ഷോപ്പിംഗ് ഉണ്ടായിരുന്നു.."അത് പറഞ്ഞ ജിയാൻ ബാത്ത്ടവൽ എടുത്തു കുളിക്കാൻ കേറി.നിയ ദേഷ്യത്തോടെ ബെഡിൽ ഇരുന്നു.. ഹും..ഓളെയും കൊണ്ട് ഷോപ്പിംഗ് ന പോയിക്കണ്..തെണ്ടി..അത് പറയാൻ എങ്കിലും ഉസിറും പുളിയും ഉണ്ടോ നോക്ക്.. ജിയാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും ബെഡിൽ എന്തക്കോ പിറുപിറുത്തു ഇരിക്ക്ണ നിയനെ ആണ് കണ്ടത്.. "നാളെ മുതല് നമ്മക്കും പോവാ ട്ടോ.."ഓൾടെ അടുത്ത വന്ന് ഇരുന്ന് ജിയാൻ പറഞ്ഞു.. "എന്തിന്..ഓളെയും കൊണ്ട് പൊക്കോ ഇങ്ങള്.."ദേഷ്യത്തോടെ മുഖം ചെരിച്ചോണ്ട് നിയ പറഞ്ഞു.. "തെയ്..ഇജ്ജ് വെറുതെ ന്നേ ദേഷ്യം പിടിപ്പിക്കല്ലേ.." "ഹൊ..നമ്മൾ പറഞ്ഞാൽ മാത്രം അല്ലേ ദേഷ്യം വരൂ..ഓൾ കൂടെ ഉള്ളതല്ലേ ഇഷ്ടം.." "ഡീ...വെറുതെ ചൊറിയാൻ നിക്കല്ലേ..ഇന്ന് ഓൾ നിർബന്ധിച്ചോണ്ട് ആണ്..നാളെ നമുക്ക് പോവാം എന്ന് ഞാൻ പറഞ്ഞീലെ.."

"അത് ഞാൻ കേട്ടല്ലോ.." "പിന്നെ എന്താ അനക്ക്..പിന്നെയും മുഖം വീർപ്പിച്ചു നിൽക്കണേ.."സൗമ്യമായി ജിയാൻ ചോദിച്ചു.. "എനിക്ക് ഒന്നും ഇല്ല..നാളെ എല്ലാര്ക്കും പോവാല്ലോ..ഹും..പിന്നെ എന്താ എനക്ക് കൊയപ്പം.." "അതന്നെ അല്ലേ ഞാനും ചോയിച്ചേ..എന്താണ് കൊയപ്പം ന്ന.." "ഞാൻ എന്തിനാ അത് ഇങ്ങളോട് പറീണെ.. ഇന്ന് കൊറെ കറങ്ങി നടന്നല്ലേ..ക്ഷീണം കാണും..കിടന്നൊളി.."നിയ മുഖം കൂർപ്പിച്ചൊണ്ട് പറഞ്ഞു.. "നിയ...എന്റെ ക്ഷമയെ ഇജ്ജ് പരീക്ഷിക്കരുത്..അന്നോടെ ഞാൻ ഒരുവട്ടം പറഞ്ഞല്ലേ..എന്റെ ഇഷ്ടത്തിന് അല്ല പോയത്..ഇന്ന് ഓൾ നിർബന്ധിച്ചോണ്ട് ആണ്..നാളെ നമുക്ക് പോവാം..കെൻസ എന്റെ കസിൻ ആണ്..ഓളെ കൂടെ ഞാൻ പോവുന്നതിൽ എന്താ..ഞാൻ അല്ലാതെ ആരാ ഓളെ കൂടെ ഇപ്പൊ ഉള്ളത്..അത്കൊണ്ട് ഇനിയും ചെലപ്പോൾ പോവും..ഇജ്ജ് അത് നോക്കണ്ട..ഇനിയും ഇജ്ജ് എന്തേലും അത് പറഞ്ഞ ചൊറിയാൻ വാ..എന്റെ ന്ന കിട്ടും.." ഗൗരവത്തിൽ ജിയാൻ പറഞ്ഞു.ഇനിയും എന്തെങ്കിലും പറഞ്ഞാൽ ചെലപ്പോൾ ഒന്ന് കിട്ടാൻ ചാൻസ് ഉണ്ട് എന്ന് അറിയാവുന്നത് കൊണ്ട് നിയ ഒന്ന് മിണ്ടീല.

"അലോ..ഓടെ..ഉറങ്ങിയോ.."കുറെ നേരത്തെ മൗനം ആയത്കൊണ്ട് ജിയാൻ നിയന്റെ അടുത്ത നീങ്ങികൊണ്ട് ചോദിച്ചു.. "ഇല്ല.." "പിന്നെ എന്താ ഒന്നും മുണ്ടാത്ത...?!" "ഞാൻ മിണ്ടിയിട്ട് എന്തിനാ..ഇങ്ങൾക്ക് ദേഷ്യം വരാനോ..!?" പറയുമ്പോൾ നിയന്റെ ശബ്‌ദം ഇടറി.ഓൾക്ക് നല്ലാ സങ്കടായി ന്ന ജിയാൻ മനസിലായി... "അയ്യേ..ഇത്രെ ഉള്ളോ പെണ്ണേ ഇജ്ജ്.."ഓളെ പുറകിൽ നിന്ന് കെട്ടിപിടിച്ചോണ്ട് ജിയാൻ ചോയിച്ചു.നിയ ഓനെ തള്ളി മാറ്റാൻ നോക്കി.പക്ഷെ നിഷ്ഫലം..ഓൻ ഓളെ അള്ളിപ്പിടിച്ചു നിന്നു. "എവിടെ പോയി നിയ അന്റെ ഉയിരും ധൈര്യവും ഒക്കെ..?!ഹേ..?ഞാൻ കരുതി ഇജ്ജ് ഇനിയും ഒരു അഞ്ചാറ് ഡയലോഗ് എങ്കിലും അടിക്കും എന്ന്..അപ്പോഴേക്കും കരഞ്ഞ..അയ്യേ.." ജിയാൻ കളിയാക്കി പറഞ്ഞതും നിയയുടെ കരച്ചിലിന്റെ അംഗം കൂടിയതെ ഉള്ളു... പടച്ചോനെ കൈ ന്ന പോയി.. "ഡീ..പെണ്ണേ..നിയ..എന്താടി.."ജിയാൻ ഓളെ പിടിച്ചു ഓന്റെ അഭിമുഖം നിർത്തിച്ചു. "ഇൻ..ഇങ്ങൾക്ക് എന്നെ ഇഷ്ടാണോ..?!!" അപ്രേതിക്ഷിതമായി ഓളെ ചോദ്യം കേട്ടതും ജിയാൻ ഒന്ന് ഞെട്ടി.പിന്നെ ഒന്ന് ചിരിച്ചോണ്ട് ഓളെ ചേർത്ത പിടിച്ചു.

"അനക്ക് ന്നേ ഇഷ്ടാണോ..?!" "ഞാൻ അല്ലേ ആദ്യം ചോയിച്ചത്..അപ്പൊ അയിന് ആൻസർ താ.." "ഹാ..തരാം..ഇജ്ജ് ആദ്യം പറി..എന്നെ അനക്ക് ഇഷ്ടാണോ..?!" "ഇത്‌ കള്ളക്കളിയാ..ഞാൻ അല്ലേ ആദ്യം ചോയിച്ചത്.."മുഖം കൂർപ്പിച്ചു നിയ പറഞ്ഞു.. "നിയ...."ഇച്ചിരി ദേഷ്യത്തിൽ ജിയാൻ വിളിച്ചു.നിയ ചുണ്ട് ചുളുക്കി.. "ഹും..ഞാൻ എന്ത് പറഞ്ഞാലും ദേഷ്യം..എന്നെ ഇഷ്ടല്ല ഇങ്ങൾക്ക് ലെ..എനക്ക് അറിയ.." നിയ അത് പറഞ്ഞ വീണ്ടും കരയാൻ തുടങ്ങി. "ഡീ..ഞാൻ പറഞ്ഞോ ഇഷ്ടല്ല ന്ന.."ജിയാൻ ചോദിച്ചതും അത് ഒന്നും കാര്യം ആക്കാതെ നിയ നിന്ന് കരയാൻ തുടങ്ങി.. "കരച്ചിൽ നിർത്തേടി..."ജിയാന്റെ ശബ്‌ദം ഉയർന്നതും നിയ കരച്ചിൽ നിർത്തി.ടോപ് ഉയർത്തി മൂക്ക് പിഞ്ഞു... "ഞാൻ പറഞ്ഞോ എനക്ക് അന്നെ ഇഷ്ടല്ല ന്ന,,,നിയ..നമ്മക്ക് ഇഷ്ടം ഉള്ളോൽട അല്ലേ ഈ ദേഷ്യവും വാശിയും കാണിക്കാൻ പറ്റൂ,,,എനിക്ക് താ ഇങ്ങനെ നുള്ളാനും പിച്ചാനും ഇതേപോലെ കരഞ്ഞ അലമ്പ് അക്കിപ്പിക്കാനും,,,തോന്നുമ്പോൾ രണ്ടണ്ണം പൊട്ടിക്കാനും ഒക്കെ ആകെയൊരു പെണ്ണ് അല്ലേ ഉള്ളു,,,

,അപ്പൊ പിന്നെ അന്നൊട് അല്ലാതെ വേറെ ആരോട് ആടി കോപ്പേ ഞാൻ ഇതൊക്കെ ചെയ്യ്.." നിയന്റെ കരഞ്ഞ വീർത്ത കണ്ണിൽ നോക്കി ജിയാൻ ചോദിച്ചു.നിയ കണ്ണ് തുടച്ചു ജിയാന്റെ നെഞ്ചിൽ തല ചായ്ച്ചു.ജിയാൻ ഓൾടെ കണ്ണ് പോളയിൽ അധരങ്ങൾ പതപ്പിച്ചു... "ഹമ്..അല്ല..എന്റെ ഹബീബിക്ക് എന്നേ ഇഷ്ടാണോ..?!!" കരച്ചിൽ ഒക്കെ നിർത്തി തന്നെ ഇറുക്കി കെട്ടിപിടിച്ചു നിൽക്കണ നിയനോട് ജിയാൻ ചോദിച്ചു.പെട്ടന്ന് അത് കേട്ടതും നിയ തല ഉയർത്തി ഓനെ നോക്കി.എന്നിട്ട് ഇല്ല എന്ന് അർത്ഥത്തിൽ തലയനക്കി.അത് കണ്ട് ജിയാൻ നെറ്റിചുളിച്ചു. "Why not..!?" "Umm..that bcoz.." "Coz...?!" ആകാംഷയോടെ ജിയാൻ ചോദിച്ചു.. "That..that i hate u.." ചുണ്ടിൽ ഒരു കള്ളാചിരി ഒളിപ്പിച്ചു നിയ പറഞ്ഞ അത് കേട്ട് ജിയാൻ നെറ്റിചുളുക്കി ചുണ്ട് കൂർപ്പിച്ചു നിയനെ നോക്കി.. .. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story