ഇശൽ: ഭാഗം 26

ishal

രചന: നിഹാ ജുമാന

ദിൽന... ഓളെ കണ്ടപ്പോൾ ശെരിക്കും ഞാൻ ഞെട്ടി.പടച്ചോനെ..ഇത്‌ ആ പിരിപോയ് കേസ് അല്ലേ.. മെഡിക്കൽ സ്റ്റോറിൽ വെച്ചു തല്ല് ഉണ്ടാക്കിയിരുന്നുന്തെല്ലാം ഒരു നിമിഷം മൈൻഡിലൂടെ കടന്ന് പോയി.ഹൊ ഹൊറിബിൽ..!!ഇനി ഒരിക്കലും ഇതിന് കാണും എന്ന് പ്രേതിക്ഷിച്ചില്ല..അല്ലാഹ്..ആ നഴ്സിന്റെ കൈ എടുക്കും തോന്നുന്നുണ്ട്.. ദിൽഷാദ് കഷ്ടപ്പെട്ട് ഒടുവിൽ അതിസാഹികമായി ആ നഴ്സിനെ രക്ഷിച്ചു.ഓൻ ആ നഴ്സിന്റെ കൈ ഉം പിടിച്ചു കശുഅലിറ്റിയിലേക്ക് കൊണ്ട് പോയി. ഞാൻ ഓളെ മുഖത്തേക്ക് നോക്കി അപ്രതീക്ഷിതമായി എന്നെ അവിടെ കണ്ടതിലുള്ള ഞെട്ടലുണ്ട് ഓളെ മുഖത്തു.എന്നെ നോക്കി ഓൾ ഒരു അവിഞ്ഞ ഇളി പാസ്സാക്കി.എന്തുവാഡേയ് ഇതൊക്കെ എന്ന് മട്ടിൽ ഞാൻ ഓളെ നോക്കി കൈ ആക്കി.ഇജ്ജ് ഏതാടാ എന്ന് ഭാവത്തിൽ ഓളും..വെറുതെ വടി കൊടുത്ത അടി വാങ്ങാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി. "ഡീ ഒന്നും ഇല്ല..കൂൾ.. കൂൾ.. "ക്യാഷുലിറ്റിയുടെ മുന്നിലൂടെ ഞാൻ നടക്കുമ്പോൾ ദിൽഷാദിനെ കണ്ടതും വേഗം അങ്ങട്ട് പോകാൻ നിന്നു. ഓൻ കാര്യായിട്ട് ആ നഴ്സിനെ സമാധാനിപ്പിക്കുന്നുണ്ട്..

"പ്ഫ്ഹ്..പൊക്കോണം എന്റെ മുന്നിൽ ന്ന..നിന്റെ പെങ്ങൾ എന്താടാ പട്ടിയുടെ ജന്മമോ.."നഴ്സിന്റെ ആട്ടൽ കേട്ടതോടെ എന്റെ കാൽ സ്റ്റക്കായി.വീണ്ടും ചോദിച്ചു വാങ്ങാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ നൈസ് ആയി അവിടെന്ന് മുങ്ങി..കുറച്ചു കഴിഞ്ഞപ്പോൾ പട്ടി ചന്തക്ക് പോയി പോലെ വരുന്നുണ്ട് ന്റെ ചങ്ക്..🤣 ഞാൻ ഓനെ നോക്കി ചിരിച്ചതും ചെക്കൻ ഒരു നോട്ടം ആയിരുന്നു അപ്പൊ തന്നെ ഞാൻ ഡീസന്റ് ആയി. "ഡീ ഒരുമ്പെട്ടോളെ..കഷ്ടപ്പെട്ട് ഞാൻ വളച്ചതാ ആ നഴ്സിനെ അനക്ക് എന്തിന്റെ കേട് ആടി കുരിപ്പേ.."ദേഷ്യത്തോടെ മുറിയിൽ കേറികൊണ്ട് ദിൽഷാദ് പറഞ്ഞു അത് കേട്ട് ഒരു കൂസലും ഇല്ലാതെ ഓൾ ആപ്പിൾ തിന്ന് ണ്ട്..ഹൊ തൊലികട്ടി.. "അനക്ക് വേറെയും കിട്ടും എടൊ..ഡോണ്ട് വറി.."ഓന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചോണ്ട് ഒരു ആപ്പിൾ കൈയിൽ കൊടുത്തോണ്ട് ഓൾ പറഞ്ഞു അത് കേട്ട് ഓളെ ഒന്ന് നോക്കി പേടിപ്പിച്ചതിന് ശേഷം പോയത് പോയി എന്ന് മട്ടിൽ ആ ആപ്പിളും വാങ്ങി ഓൻ അത് തിന്ന് അവിടെ ഇരുന്നു..ആ ബെസ്റ്..!!

"എന്നാ ഞാൻ പോവാ..എനക്ക് ചെറിയൊരു ഡ്യൂട്ടി ണ്ട്.."ഈ രണ്ട് സൈക്കോകളുടെ അടുത്ത നിന്ന് മെല്ലെ താടി ഊരാൻ വേണ്ടി ഞാൻ പറഞ്ഞു. "ഓക്കേ ടാ..ആ പിന്നെ ഇജ്ജ് നാളെ ബാ ട്ടോ..ന്റെ വണ്ടി പണിയാ..അതോണ്ട് ഇബാളെ ഡിസ്ചാർജ് ചെയ്ത കഴിഞ്ഞ പേരേക്ക് കൊണ്ടോവാൻ ആരേലും വേണം..ഇജ്ജ് വാ ട്ടോ.."ദിൽഷാദ് പറഞ്ഞതിന് ഞാൻ ഓക്കേ പറഞ്ഞുmm.പോകുന്നതിന് മുമ്പ് ആ അരപിരിക്ക് ഒരു ടാറ്റായും കൊടുത്തു ഓൾ തിരിച്ചു ഇങ്ങട്ട് കൊഞ്ഞനം കുത്തിയതും അസ്സലായി അങ്ങട്ടും കൊഞ്ഞനം കുത്തി ഞാൻ അവിടെ നിന്ന് ഇറങ്ങി പൊന്നു😎 ഇനി നാളെ വരവേ എന്ന് പറഞ്ഞു ദില്ഷാദിനും ഒരു ഹായ് ഫൈ ഉം കൊടുത്തു.. ________ "ജിയാൻ...." "ഹാ..." "മറ്റന്നാളെ കോളേജ് തുറക്കും...എനക്ക് കുറച്ചു ബുക്കും സാധനങ്ങളും ഒക്കെ വാങ്ങാനുണ്ട്..പിന്നെ സനന്റെ വീട്ടക്ക് പോണം..ഓൾ ദുഫായ് ന്ന വന്നല്ലേ.." "മ്മ്..അതിന് അങ്ങട്ട് പോണന്നില്ല ഓൾ ന്തായാലും ഇങ്ങട്ട് തന്നെ വരും..ആഷിന്റെ ഒപ്പം അല്ലേ ഇനി ഓൾ നിൽക്ക്..പിന്നെ സാധനം എന്തേലും വാങ്ങാൻ ഉണ്ടേൽ നമ്മക്ക് ഇപ്പൊ പോകാം..എനിക്കും വാങ്ങാനുണ്ട്..ഇനി ലണ്ടൻ ലൈഫ് അല്ലേ.."ജിയാൻ പറഞ്ഞത് കേട്ട് നിയ നെറ്റിചുളിച്ചു നോക്കി. "ലണ്ടൻ..?!"

"ഹാ..ഞാൻ പിജി എടുക്കുന്നത് അവിടെയാ..കൂട്ടിന് ജീവയും ണ്ട്..ആഷി എന്തായാലും തിരിച്ചു ദുബായ്ലേക്ക് തന്നെ പോകും..അപ്പൊ അനക്ക് കൂട്ടിന് ഇബടെ സന ഉണ്ടാകും.."ജിയാൻ സിമ്പിൾ ആയി പറയുന്നത് കേട്ട് നിയക്ക് ദേഷ്യം വന്നു. "ഇതിപ്പോൾ ആണോ പറയണത്..?!! ഇങ്ങൾക്ക് ആദ്യ പറഞ്ഞോടെ..അല്ലേൽ എന്തിനാ ലണ്ടനിൽ തന്നെ പോകണെ..ഉമ്മി ഇവിടെ ഇല്ലാതെ അല്ലേ..ഞാൻ ഒറ്റക്ക്..സന ഉണ്ടങ്കിലും..എന്നാലും പറ്റൂല..ഇങ്ങള് പോണ്ടാ.." "ശബ്‌ദം താഴ്ത്തി സംസാരിക്ക് നിയ.."ജിയാൻ ദേഷ്യത്തോടെ ഓളോട് പറഞ്ഞു. "ഓ ഇനി ഞാൻ പറയണത് ആണ് കൊയപ്പം..അവിടെ ആ കെൻസ പിശാശ് ഉള്ളൊണ്ട് അല്ലേ ഇങ്ങള് പോണേ..ഹും..പൊക്കോ..ഇങ്ങളെ ആരും പുടിച്ച വെക്കണില്ല.."ദേഷ്യത്തോടെ നിയ അത് പറഞ്ഞ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും ജിയാൻ ചിരി വന്നു. ഈ പെണ്ണിന്റെ കുഴിന്ത്... "നിയ...നിയ.." ജിയാന്റെ വിളി കേട്ടിട്ടും കേൾക്കാത്ത പോലെ ഓൾ അടുക്കളയിൽ സിങിലെ പാത്രങ്ങൾ എടുത്ത കഴുകാൻ തുടങ്ങി.ഇടക്ക് ആ പാത്രങ്ങൾ സിങിൽ തന്നെ ഇട്ടുകൊണ്ട് ശബ്‌ദം ഉണ്ടാക്കി ജിയനോടുള്ള ദേഷ്യം തീർക്കുന്നുണ്ട്.ഇതൊക്കെ കണ്ടുകൊണ്ട് ജിയാൻ അടുക്കളയിലേക്ക് കേറി.

എന്തക്കോ പിറുപിറുത്തുകൊണ്ട് നിയ പാത്രം കഴുകുകയായിരുന്നു.പെട്ടന്ന് പുറകിൽ നിന്ന് നിയയെ കെട്ടിപിടിച്ചതും ഒരൊറ്റ തള്ളായിരുന്നു. "ന്നേ തൊടണ്ട.."ദേഷ്യത്തോടെ ഓൾ പറയണത് കേട്ട് ജിയാൻ വീണ്ടും ഓളെ അടുത് പോയി.ഇത്തവണവും ഓൾ എതിർത്ത എങ്കിലും രണ്ട് കൈകൊണ്ട ബലമായി ജിയാൻ ഓളെ പിടിച്ചു വെച്ചു. _____ പെണ്ണിന് ഞാൻ പിടിച്ചത് തീരേ ഇഷ്ടായിട്ടില്ല.മുഖം കണ്ടാൽ അറിയാം.ഞാൻ ആ ചുവന്ന് തുടുത്തിരിക്കുന്ന കവിളിൽ ചെറുതായി ഒന്ന് കടിച്ചു. "തെയ് ഇൻക്ക് ദേഷ്യം വരണ് ണ്ട് ട്ടോ..തൊടണ്ട ന്നേ.." "ന്നാ ഞാൻ അപ്പുറത്തെ വീട്ടിലെ പെണ്ണിനെ പോയി തൊടണോ.." അല്ല ന്നും പിന്നെ എത്തിനാ ഞാൻ അന്നെ കെട്ടിയത്.. "ആ ഇങ്ങൾക്ക് തൊടാൻ പൂതി ണ്ട് ന്ന എനക്ക് അറിയ.."ഓൾ പറീണത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ട്.ഞാൻ പിടിത്തം ഒന്ന് മുറുക്കി. "ആആ..ഒന്ന് വിട് ജിയാൻ.."ഓൾ ദേഷ്യത്തോടെ പറഞ്ഞു. "അന്റെ പ്രെശ്നം എന്താ പറി.." എന്റെ ചോദ്യം കേട്ടിട്ടും പെണ്ണ് മിണ്ടുന്നില്ല.മെല്ലെ കൈകൊണ്ട് ഓളെ ഞാൻ പിടിച്ചു തിരിച്ചു നിർത്തി.എന്റെ അഭിമുഖം ആക്കി നിർത്തി.

പക്ഷെ പെണ്ണ് മുഖത്തോട് നോക്കുന്നില്ല.ഞാൻ വിരൽ ഓളെ താടിയിൽ വെച്ചു ബലമായി മുഖം പിടിച്ചു ഉയർത്തി. കണ്ണ് നിറഞ്ഞു വരുന്നുണ്ട്.അത് കണ്ടപ്പോൾ എന്തോപോലെയായി അരയിൽ മുറുക്കിയിരുന്നു കൈ ഞാൻ മെല്ലെ ആഴച്ചു. "എന്താടി..?!" _____ ഞാൻ ഒന്നും മിണ്ടില്ല.ഓൻ വീണ്ടും അത് ചോദിച്ചതും.. "എനക്ക് അറീല്ല ജിയാൻ.."ദേഷ്യത്തോടെ ഞാൻ പറഞ്ഞു.. "ഇങ്ങള് ലണ്ടനിൽ പോണത് എനക്ക് ഇഷ്ടല്ല.."ഓന്റെ പിടി മുറുകിയതും ഞാൻ പറഞ്ഞു. "Why.."എന്നെ ഉറ്റിനോക്കിക്കൊണ്ട് ജിയാൻ ചോദിച്ചതും ഞാൻ അറിയില്ല എന്ന് പറഞ്ഞ തല താഴ്ത്തി.എന്റെ മുഖം പിടിച്ചു ഓന്റെ മുഖത്തിന്റെ നേരെയാക്കി വീണ്ടും ഓൻ ആ ചോദ്യം ആവർത്തിച്ചു. "I dont know..!!" വീണ്ടും ഓൻ ചോദിച്ചതും ഞാൻ കണ്ണും അടച്ചു ഉറക്ക് പറഞ്ഞു.അത് കേട്ട് കിളവൻ ചിരിക്ക്ണ്.ഞാൻ കണ്ണ് തുറന്ന് ഓനെ നോക്കി എന്തെ എന്ന് അർത്ഥത്തിൽ പുരികം ഉയർത്തി ചോദിച്ചു.

ഒന്നും ഇല്ല എന്ന് ഓൻ ചുമൽ കൂപ്പി കാണിച്ചു. "പിന്നെ എന്തിനാ ചിരിക്ക്ണ..?!"പുരികം ഉയർത്തി ഗൗരവത്തിൽ ഞാൻ ചോദിച്ചു. "അന്റെ പ്രെശ്നം എന്താണ് എന്ന് എനക്ക് അറിയ.."ചിരിച്ചോണ്ട് ഓൻ പറയണത് കേട്ട് ഞാൻ നെറ്റിചുളിച്ചു. "എന്ത് അറിയ ന്ന..?!" "കെൻസ അവിടെ ഉണ്ട് എന്ന് കരുതി എന്താ അനക്ക്.." ജിയാൻ അത് ചോദിച്ചതും ഞാൻ മിണ്ടില്ല.അല്ലെങ്കിൽ ഞാൻ എന്താ പറയാ..ഈ കിളവൻ എന്താ ഇങ്ങനെ..ഊഹിച്ചോടെ എനിക്ക് എന്തുകൊണ്ട് പറ്റുന്നില്ല ന്ന..അലവലാതി ഇത്‌ മനപ്പൂർവം ചെയ്യാ.. മനസിൽ ഓനെ പ്രാകിയതിന് ശേഷം ഞാൻ ഓനെ നോക്കി.. "You are jealous.." എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ജിയാൻ പറഞ്ഞു.അത് കേട്ട് എന്തോ അത് അംഗീകരിക്കാൻ എനിക്ക് തോന്നിയില്ല. "No..I'am not.." ഓന്റെ കണ്ണിൽ നോക്കി ഞാൻ തറപ്പിച്ചു പറഞ്ഞ.ഉദ്ദേശിച്ച ഉത്തരം ആവാത്തത്കൊണ്ട് ആണ് എന്ന് തോന്നുന്നു.പെട്ടന്ന് ആ മുഖം ഇരുണ്ടു. "പിന്നെ എന്താ അനക്ക് കെൻസ അവിടെ ഉള്ളോണ്ട് പ്രെശ്നം..?!"വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ ജിയാൻ ചോദിച്ചു.

"ഓളോട് എനക്ക് ഒരു പ്രേശ്നവും ഇല്ല.."ഗൗരവം ഒട്ടും കുറക്കാതെ ഞാൻ പറഞ്ഞു. "പിന്നെ ന്നോട് ആണോ അനക്ക് കൊയപ്പം.."ദേഷ്യത്തോടെ ജിയാൻ ചോദിച്ചതും ഞാൻ അതെ എന്ന് പറഞ്ഞു.അത് കേട്ട് ആളുടെ മുഖം വലിഞ്ഞ മുറുക്കുന്നുണ്ട്.പെട്ടന്ന് തന്നെ ഒന്ന് ശ്വാസം എടുത്ത വിട്ട് ദേഷ്യം അടക്കികൊണ്ട് എന്നോട് ചോദിച്ചു.. "Umm..Do you Love me..?!" എന്നെ തന്നെ നോക്കി നിന്നുകൊണ്ട് പ്രേതിക്ഷയോടെ ജിയാൻ ചോദിച്ചു.എന്തോ ഓന്റെ ആ മുഖം കണ്ട് യെസ് പറയാൻ തോന്നിയില്ല.തലയാട്ടി നോ എന്ന് പറഞ്ഞതും ചെക്കന്റെ മുഖം പിന്നെയും ഇരുണ്ടു. "ഞാൻ എന്തായാലും ലണ്ടനിൽ പോകുന്നുണ്ട്..അനക്ക് പ്രെശ്നം ണ്ടേലും ഇല്ലേലും ഒരു ചുക്കും എനക്ക് ഇല്ല..മനസ്സിലായോ ടി.."എന്ന് പറഞ്ഞ എന്നെ തള്ളിയതിന് ശേഷം ജിയാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു.. "ജിയാൻ.." "പോടീ പുല്ലേ.." എന്ന് പറഞ്ഞ ദേഷ്യത്തോടെ ജിയാൻ പോയി..എന്തോ അത് കണ്ട് ചുണ്ടിൽ ഒരു ചിരി വന്നു.വെറുതെ ഒരു രസം..!റബ്ബേ അവസാനം ഇത്‌ എനക്ക് പാരയാവോ..ഏയ് ഒന്നും ഇല്ലേൽ അത് ന്റെ സ്വീറ്റ് ഹബ്ബി അല്ലേ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story