ഇശൽ: ഭാഗം 27

ishal

രചന: നിഹാ ജുമാന

(പാച്ചു) "റാഷി...പാച്ചു..." തറവാട്ടിൽ പോയി വന്നതിന് ശേഷം സോഫയിൽ ഇരുന്ന ഫോണിൽ തൊണ്ടുമ്പോൾ ആണ് ആഷിന്റെ വിളി കേട്ടത്. "ആടാ വാ.."(റാഷി) "അയ്യേ കയ്യും വീശി ആണോ ഇജ്ജ് വന്നക്കണേ..ഒരു മുട്ടായി എങ്കിലും..🤧🤧"(ഞാൻ) "അയ്യാ..എതാണ് ആ മുട്ടായി തിന്നാൻ പൂതി ഉള്ളെ കുട്ടി.."(ആഷി) അതിന് ഞാൻ മുഖം കോട്ടി.ആഷിന്റെ കൂടെ സന ഉണ്ടോ എന്ന് ഞാൻ എത്തി നോക്കി കണ്ടകശ്ശനി എന്ന് പറയാല്ലോ അത് കറക്റ്റ് ആയി ആ റാഷി തെണ്ടി കണ്ട്.ഞാൻ ഓൻ ഒന്ന് ഇളിച്ചു കാണിച്ച ഓൻ എന്നെ നോക്കി തലയാട്ടി ചിരിക്ക്ണ ണ്ട്.. "സന ജിനുന്റെ വീട്ടിലാ.."എന്നെ നോക്കി ആഷി പറഞ്ഞതും ഞാൻ പെട്ടന്ന് ഒന്ന് ഞെട്ടി.അപ്പുറത്തു ഇരുന്ന കിണിക്കണ് റാഷിയെ കണ്ടതും മനസിലായി തെണ്ടി ഒക്കെ വിളമ്പികൊടുത്തക്കണ് ന്ന.ആഷി എന്നെ നോക്കി പുഞ്ചിരിച്ചതും.. സാറെ..അടിവയറ്റിൽ മഞ്ഞു വീണ് സുഖം.. "സന ഒക്കെ ന്നോട് പറഞ്ഞു..സമയ ആയിട്ട് മതി ഇനി ഇങ്ങള് കൂടി കാഴ്ച്ച ഒക്കെ ട്ടെ.."ആഷി പറഞ്ഞതും നൂറ്വട്ടം സമ്മതം എന്ന് പറഞ്ഞ ഞാൻ ഓനെ പോയി കെട്ടിപിടിച്ചു.ഇതൊക്കെ കണ്ടിട്ട് റാഷിന്റെ മുഖം വല്യ തെളിച്ചം ഇല്ലാതെ പോലെ തോന്നി.

ഞാൻ ഓനെയും പോയി കെട്ടിപിടിച്ചു കവിളിൽ രണ്ട് കിസ്സ് അങ്ങട്ട് കൊടുത്തു.. "അയ്യേ..മ്ലേച്ചൻ.."(റാഷി) കവിൾ തുടച്ച എന്നെ നോക്കി പേടിപ്പിച്ചോണ്ട് റാഷി പറഞ്ഞു അത് കേട്ട് ഞാൻ ഓൻ ഒന്നൂടി ഒരു കിസ്സ് അങ്ങട്ട് കൊടുത്തു..ഹല്ല പിന്നെ..😎 "ജിനും സാലിയും ലണ്ടനിൽ പോവാ..അടുത്തആഴ്ച്ച..അവിടെ അഡ്മിഷൻ ഓക്കേ ആയിക്കണ്ല്ലോ..ഞാനും ദുബൈയിലേക്ക് പോകും..അപ്പൊ ഇങ്ങള് രണ്ടാളെയും പ്ലാൻ എത്താ..?!"(ആഷി) ആഷിന്റെ ചോദ്യം കേട്ടതും ഞങ്ങൾ രണ്ടാളും മുഖം മുഖം നോക്കി.ഇനി ചായ കുടിക്കണോ ചോർ തിന്നണോ എന്ന് പോലും തീരുമാനിച്ചിട്ടില്ലാത്ത നമ്മളോട് അടുത്ത വർഷം എന്ത് പ്ലാൻ ന്ന.. "ആആ..."(ഞാൻ,റാഷി) "ഇബ്ൻ എങ്ങനെ ആയാലും സീൻ ഇല്ല..ന്നാൽ പാച്ചോ ഇജ്ജ് അങ്ങനെ നടന്നാൽ ന്റെ പെങ്ങളെ ഞാൻ വേറെ ആർക്കേലും കെട്ടിച്ച കൊടുക്കും ട്ടാ.."(ആഷി) ഗൗരവത്തിൽ ആഷി പറഞ്ഞതും ഞാൻ ഒന്ന് മൂളി... "അതോണ്ട് ഇയ്യും എന്റെ കൂടെ ദുബായ്ലേക്ക് വാ.."(ആഷി) "അത് പറ്റൂല.."

(ഞാനും,റാഷി) ഞങ്ങൾ ഒരുമിച്ച് പറഞ്ഞതും ആഷി നെറ്റിചുളുക്കി ഞങ്ങളെ നോക്കി.. "പിന്നെ എന്താ അന്റെ പ്ലാൻ..?!"(ആഷി) "ബിസിനസ്.." വായയിൽ വന്നത് ഞാൻ അങ്ങട്ട് തട്ടി വിട്ടു.. "എന്ത് ബിസിനസ്..?!"(ആഷി) "ആആ.." "എന്തായാലും അന്റെ മുന്നിൽ 2 വർഷം ണ്ട്..അതിനുള്ള എന്തേലും കാട്ടി നല്ലൊരു വരുമാനം ഉണ്ടാക്കാന് നോക്ക്.."(ആഷി) "മ്മ്..." •••••••••••••••••••••••••••••••••••••••••••••••••••••••••• രണ്ട്ആഴ്ചക്ക് ശേഷം... (ആഷി) ദുബായിൽ എയർപോർട്ടിൽ ഇറങ്ങിയതും പിക്ക് ചെയ്യാൻ നസ്രു വന്നിരുന്നു.. "ഉപ്പാ ഇല്ലേ..?!"ഓളെ മാത്രം കണ്ടതും ഞാൻ ചോദിച്ചു.. "പിന്നെ ഇല്ലാതെ..എനക്ക് ഉപ്പയും ഉമ്മയും അനിയനും ഒക്കെയുണ്ട്.."എന്ന് പറഞ്ഞ ഓൾ എന്റെ ലഗ്ഗജ് ഒക്കെ എടുത്ത കാറിൽ വെച്ചു അത് കണ്ട് ഞാൻ നാക്ക് കടിച്ചു. "അതല്ലെടി ഉപ്പാ വന്നില്ലേ എന്ന് ചോയിച്ചതാ.." "ഇല്ല..ഉപ്പാ ഓഫീസിലേക്ക് പോയി.." അത് പറഞ്ഞ ഓൾ ഡ്രൈവിംഗ് സീറ്റിലേക്ക് പോയി ഇരുന്നു കാർ എടുത്തു.കാറിൽ കേറിയതും ഓൾ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി ഒക്കേത്തിനും ചെറിയ ഉത്തരം കൊടുത്ത ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. ഇവന് ഇത്‌ എന്താ ദുബായ് കണ്ടീല്ലേ.. ഞാൻ ഓളെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട് ഓൾ പിറുപിറുത്തു.അത് കേട്ട് എങ്കിലും ഞാൻ ഒന്നും മിണ്ടില്ല.

"അതെയ് ഞാൻ ഒരു കാര്യം ചോയിക്കട്ടെ.." ഓൾ ചോദ്യം കേട്ട് ഞാൻ എന്ത് എന്ന് അർത്ഥത്തിൽ പുരികം ഉയർത്തി.. "ഉപ്പച്ചിയും നിങ്ങളും തമ്മിൽ എന്താ കണക്ഷൻ..?!" ഓളെ ചോദ്യം കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.. "ഓർഫനേജിൽ പഠിക്കുമ്പോൾ ഒരിക്കെ ഞങ്ങളുടെ ഹെഡ്മിസ്ട്ര എന്നെ ഓഫീസിലേക്ക് വിളിച്ചിരുന്നു അപ്പളാ അന്റെ ഉപ്പാനെ ഞാൻ ആദ്യായി കണ്ടത്.." "ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ആക്കല്ലേ ട്ടാ.."ഓളെ കമന്റ് കേട്ടതും ഞാൻ നാക്ക് കടിച്ചു ഓളെ നോക്കി.. "ഫ്ലോ കളയല്ലേ പിശാശ്ശെ.." "ഇങ്ങനെ ആണല്ലേ ഇജ്ജ് പറയണ്ട..എനക്ക് ഷോർട് ആയി അറിഞ്ഞാൽ മതി.." "ഞാൻ എന്തിനാ പ്രേതികച്ചു പറയേണ്ടത് അനക്ക് എല്ലാം അറിയാല്ലോ.." ••••••• എന്റെ കണ്ണുകളിലേക്ക് നോക്കി തന്നെ ആഷി അത് പറഞ്ഞതും ഞാൻ പെട്ടന്ന് മുഖം തിരിച്ചു..ഡ്രൈവിംഗ് ശ്രെദ്ധിക്കുന്നത് പോലെ നിന്നു.അത് കണ്ട് ഓൻ ചിരിച്ചു.ഞാൻ മെല്ലെ കാർ സൈഡ് ആക്കി.. "ഒരു കോഫി ആയാലോ.." എന്റെ ചോദ്യം കേട്ട് ഓൻ ഓക്കേ എന്ന് പറഞ്ഞു..

കോഫിഷോപ്പിൽ എത്തി കോഫി കുടിക്കുമ്പോളും ഓന്റെ നോട്ടം എന്റെ കണ്ണിൽ തന്നെയായിരുന്നു.ഇത്രെയും നാൾ ആ നോട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പൊ അത് എന്ത് പോലെ തോന്നി ഞാൻ തല താഴ്ത്തി.. "ബാക്കി ഞാൻ പറയാണോ അതോ ഇജ്ജ് തന്നെ പറയുന്നോ.." ആഷി ചോദിച്ചത് കേട്ട് ഞാൻ ഒരു ചമ്മിയ സ്പ്രെഷൻ ഇട്ട് നിന്നു.. "എനിക്ക് അറിയ അനക്ക് ന്നേ ഓർമ്മ ഉണ്ട് എന്ന്...അന്ന് കോളേജിൽ ഇജ്ജും റസാഖ് ഇക്കായും നടന്ന പോകുമ്പോൾ തന്നെ ഞാൻ നോക്കി നിന്നതാ..അന്ന് അതേപോലെ പണ്ട് അന്നെ റസാഖ്ഇക്കാ ആ ഓർഫനേജിൽ നിന്ന് കൊണ്ട് പോയത് നോക്കി നിന്നപോലെ.. കുഞ്ഞുനെ അന്വേഷിച്ചു നടന്നപോലെ അന്നെയും ഞാൻ കൊറെ നോക്കിയതാ..പക്ഷെ ഒരു ഐഡിയയെയും ഇല്ലായിരുന്നു..ഒടിവിൽ പാസ്പോര്ട്ട് ആവിശ്യം എന്ന് പറഞ്ഞ കറങ്ങി തിരിഞ്ഞ റസാഖ് ഇക്കാന്റെ അടുത്ത ചെന്ന് എത്തി..പക്ഷെ ഒന്നും എനക്ക് റസാഖ് ഇക്കാനെ മനസിലായില്ല.ഒന്നും അറിയില്ലായിരുന്നു..

എനിക്ക് വേണ്ടി ജോലിയും വീടും ഒക്കെ തന്നപ്പോളും സംശയം ഉണ്ടായിരുന്നു എന്തിനാ ഇങ്ങനെ ഒക്കെ എന്ന്..റസാഖ് ഇക്കാന്റെ നാവിൽ നിന്ന് ഇജ്ജ് ആണ് ന്റെ നെച്ചു എന്ന് അറിയുന്നത് വരെ ആ സംശയം ഉണ്ടായിരുന്നുള്ളു.."കണ്ണുകളിലേക്ക് നോക്കി തന്നെ ആഷി പറഞ്ഞത് കേട്ട് എനിക്ക് എന്തോ പറഞ്ഞ അറിയിക്കാൻ പറ്റാത്ത ഒരു അനുഭവം വന്നു.. "നെച്ചു..."കണ്ണിൽ നോക്കി വീണ്ടും ഓൻ അത് വിളിച്ചതും ഞാൻ തല താഴ്ത്തി.. "അനക്ക് ഇപ്പോഴും എന്നെ ഓർമയിൽ ഉണ്ടോ ടി പെണ്ണേ.."കണ്ണ് ചെറുതായി കലങ്ങികൊണ്ട് ആഷി ചോദിച്ചതും എന്റെയും കണ്ണ് നിറഞ്ഞു.. "ഇപ്പൊ എന്ന് അല്ല എപ്പോഴും.."തിരിച്ച ഓന്റെ കണ്ണിൽ നോക്കി ഞാനും പറഞ്ഞു.. "ഉപ്പച്ചി പറയുന്നതിന് മുമ്പ് തന്നെ എനിക്ക് അറിയായിരുന്നു..ഉള്ളിൽ ചെറിയ ഒരു സംശയം ഉണ്ടായിരുന്നു..ഉപ്പാക്ക് അന്നൊടുള്ള കേറിങ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഞാൻ..പിന്നെ ഒരു ഉറപ്പ് കിട്ടണ്ടേ.."അത് കേട്ട് ഓനും ചിരിച്ചു.. "മ്മ്..." "13 വയസിൽ തോന്നിയ പ്രണയം അല്ലേ അതൊക്കെ പിന്നെ മാറി കാണില്ലേ..

ആഷിക്ക് വേറെ ആരോടും പ്രേമം തോന്നിയിട്ടില്ല പിന്നെ..?!" എന്റെ ചോദ്യം കേട്ടതും ഒരു കോഫി സിപ് എടുത്ത കുടിച്ച കഴിഞ്ഞിട്ട് ആഷി നോക്കി. "ഇല്ല..ഓർമ്മ വെച്ച നാൾ തൊട്ട് ഖൽബിൽ വരച്ചു ഇട്ടതല്ലേ പെണ്ണേ.."ആഷി ചിരിച്ചുകൊണ്ട് പറഞ്ഞതും അത് കേട്ട് ഞാനും ചിരിച്ചു... "വെറും 7 വയസുള്ളപ്പോൾ തോന്നിയ പ്രണയം അല്ലേ അനക്ക് വേറെ ആരെയും പിന്നെ ഇഷ്ടായില്ലേ..?!" ആഷിന്റെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ചുണ്ട് കൂർപ്പിച്ചു.. "മ്മ്.." "ആരോട്..?!" ഓന്റെ ഭാവം മാറുന്നത് കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ വയ്യാ..പിന്നെ ഒന്ന് സ്പ്രെഷൻ ഇട്ട് പറഞ്ഞു.. "നമ്മളെ കോളേജിൽ ഒരു ന്യൂ ലെക്ചർ വന്നില്ലേ..അൻവർ സാർ അയാളോട്.."നാണം പോലെ താഴോട്ട് നോക്കി ഞാൻ പറഞ്ഞു.അത് കേട്ട് ദുഃഖിച്ച നിൽക്കും എന്ന് കരുതി ഞാൻ ഓന്റെ മുഖത്തേക്ക് നോക്കിയതും ലെവൻ എന്നെ നോക്കി ചിരി അടക്കി പിടിച്ചു നിൽക്കുന്നു..എന്തെ എന്ന് ഞാൻ ചോദിച്ചുm. "അയാൾ അല്ലേ ഇങ്ങള് ക്ലാസ് കട്ട് ആക്കിയതിന് പ്രിൻസിയോട് പോയി പറഞ്ഞത്.." അയ്യാ ഈ തെണ്ടിക്ക് എല്ലാം അറിയാല്ലോ..

ഞാൻ ഒരു വളിച്ച ഇളി അങ്ങട്ട് പാസ്സാക്കി.ചമ്മൽ കാണിക്കാതെ ഇരിക്കാൻ കോഫി എടുത്ത കുടിച്ചു.. "ഇയ്യ ഓർഫൻ ആണ് എന്ന് കാര്യം നാസിക്ക് അറിയില്ലേ.." "മ്മ്..ഞാൻ ഓർഫൻ ആണ് എന്ന് എനക്ക് ഒരിക്കെ പോലും തോന്നിയിട്ടില്ല..ഇവർ ആരും എന്നെകൊണ്ട് അങ്ങനെ തോന്നിപ്പിച്ചിട്ടില്ല..നാസി ജനിക്കുമ്പോൾ എന്നോടുള്ള സ്നേഹം പോകുമോ എന്നൊരു പേടി എനക്ക് നല്ലോണം ണ്ടെനി..പക്ഷെ ഒക്കെ മറിച്ചായിരുന്നു..ഓൻ വന്നതോടെ ഞങ്ങൾ എല്ലാരും കൂടുതൽ ഹാപ്പിയാ.." "നിനക്ക് നാട്ടിലെ കോളേജിൽ ജോയിൻ ചെയ്യണം എന്ന് ആഗ്രഹം ഇല്ലേ.."ആഷി ചോദിച്ചതും ഞാൻ ചുണ്ട് പിളർത്തി.. "ഉപ്പാ വിടൂല..ഇനി ഇവിടെ പേടിച്ചോളാൻ പറഞ്ഞു.." "നന്നായി.."ആഷി പറഞ്ഞത് കേട്ട് ഞാൻ ഓനെ കൂർപ്പിച്ചു നോക്കി.അപ്പൊ ചെക്കൻ എന്നെ നോക്കി കിണിക്കുന്നു.. "നമുക്ക് പോയാലോ ഓഫീസിൽ പോണ്ടേ.." "ഹാ.." •••••••••••••••••••••••••••••••••••••••••••••••••••••••••••• "നാളെ ആണ് ഞാൻ ലണ്ടനിൽ പോണേ.." "മ്മ്..." "ഇപ്പോഴും അന്റെ പിണക്കം മാറീലെ നിയ..

രണ്ടാഴ്ച്ചയായി ഈ പരിവാടി ഇജ്ജ് തൊടങ്ങിയിട്ട്.." ഞാൻ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഓൾ ബെഡ്ഷീറ് ശെരിയാക്കി തന്നു.സന വീട്ടിൽ ഉള്ളത്കൊണ്ട് ഞാൻ അധികം ശബ്‌ദം ഉയർത്തിയില്ല.ദേഷ്യം എങ്ങനെക്കയോ പിടിച്ചു വെച്ചു.. ബെഡ്ഷീറ് നേരെയാക്കി ഓൾ ബെഡിൽ കിടക്കാൻ നിന്നതും ഞാൻ ഓളെ കൈ പിടിച്ചു.. "ഇനിയും എത്ത അനക്ക്.." ജിയാന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. "എനിക്ക് എന്ത്.. ഒന്നും ഇല്ല.." മുഖത്തേക്ക് നോക്കാതെ ഓൾ പറഞ്ഞത് ദേഷ്യംകൊണ്ട് ജിയാൻ ഓളെ കവിൾ കുത്തി പിടിച്ചു. "കുറെയായി ഞാൻ സഹിക്കണ്..എന്താണ് അന്റെ പ്രെശ്നം..ഹേ..?!താഴ്ന്ന തരുവോളം തലയിൽ കേറി നേരങ്ങ..അനക്ക് ഇപ്പോഴും അറിയില്ല ഈ ജിയാൻ ആരാ എങ്ങനെ ന്ന..തെമ്മാടിത്തരം ന്ന ഇജ്ജ് വിളിച്ചിരുന്ന എന്റെ പല ഹോബ്ബിക്കളും ഇപ്പോഴും ഉണ്ട്..

നികാഹ് കഴിഞ്ഞതോടെ പലപ്പോഴും താഴ്ന്ന തന്നതാണ് ഞാൻ..എന്റെ ശെരിക്കുള്ള സൗഭാവം അറിഞ്ഞാൽ ഇജ്ജ് ഒരുപാട് കഷ്ടപ്പെടും നിയ..ഒരുപാട്.. ഇഷ്ടം ഇല്ലാത്ത ഒരു നികാഹ് അന്റെ ജീവിതത്തിൽ നടന്നു..ഒരിക്കലും അത് ഓർത്തു ഇജ്ജ് ദുഖിക്കാൻ പാടില്ല എന്ന് അന്റെ വാപ്പക്ക് ഞാൻ വാക്ക് കൊടുത്തു പോയി..അതാ..അതോണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ.."കവിളിൽ ഓന്റെ കൈ അമർന്ന് കൊണ്ടേ ഇരുന്നു.ജിയാന്റെ വാക്കുകളും പ്രവർത്തിയും കണ്ട് നിയന്റെ കണ്ണ് നിറഞ്ഞ തുളുമ്പി.. "എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ..ഒക്കെ അറിഞ്ഞിട്ട് കെട്ടിയാൽ പോരായിരുന്നോ.."കവിളിൽ പിടിച്ചതിന്റെ ദേഷ്യത്തിൽ നിയ ചോദിച്ചു.. "ഇജ്ജ് എന്താ പിന്നെ കരുതിയെ,,,ഹാ,,അന്നൊടുള്ള പ്രേമം മൂത്തിട്ട് ആണ് അന്നെ കെട്ടിയത് എന്നോ,,എന്നാൽ അങ്ങനെ അല്ല വെറും സഹതാപം,,എന്റെ തന്തയുടെ തല നാട്ടുകാരുടെ മുന്നിൽ കുഞ്ഞിയുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് അതിന് ഞാൻ കാരണം അന്റെ ലൈഫ് പോക്കണ്ടല്ലോ എന്ന് കരുതി വെറും സിമ്പതി,,അന്റെ ഈ ജീവിതം പോലും എന്റെ ഔദാര്യം ആണ് ടി പുല്ലേ,,,,എന്റെ ഭാര്യവാൻ എന്ത് യോഗ്യത ആണ് അനക്ക് ഉള്ളത്,,,?!".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story