ഇശൽ: ഭാഗം 28

ishal

രചന: നിഹാ ജുമാന

"ഇജ്ജ് എന്താ പിന്നെ കരുതിയെ,,,ഹാ,,അന്നൊടുള്ള പ്രേമം മൂത്തിട്ട് ആണ് അന്നെ കെട്ടിയത് എന്നോ,,എന്നാൽ അങ്ങനെ അല്ല വെറും സഹതാപം,,എന്റെ തന്തയുടെ തല നാട്ടുകാരുടെ മുന്നിൽ കുഞ്ഞിയുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് അതിന് ഞാൻ കാരണം അന്റെ ലൈഫ് പോക്കണ്ടല്ലോ എന്ന് കരുതി വെറും സിമ്പതി,,അന്റെ ഈ ജീവിതം പോലും എന്റെ ഔദാര്യം ആണ് ടി പുല്ലേ,,,,എന്റെ ഭാര്യവാൻ എന്ത് യോഗ്യത ആണ് അനക്ക് ഉള്ളത്,,,?!" "എനിക്ക് ഒരു യോഗിയതും ഇല്ലേ..?!ഹും ഇങ്ങളെ ഭാര്യവാൻ ആഗ്രഹം മുട്ടി നിൽക്ക് അല്ലായിരുന്നു ഞാൻ..എന്റെ നികാഹ് മനപ്പൂർവം മുടക്കിയത് കൊണ്ട് അല്ലേ..അത് ഒരിക്കലും നിങ്ങളെ ഔദാര്യം ആവൂല..ഹും യോഗ്യത ഇല്ല പോലും കളക്ടർ അല്ലേ.."പുച്ഛത്തോടെ നിയ പറഞ്ഞത് കേട്ട് ജിയാന്റെ മുഖം വലിഞ്ഞു. "ഏതുനേരത്താണോ തലയിൽ എടുത്ത വെക്കാൻ തോന്നിയത് റബ്ബേ.."കവിളിൽ നിന്ന് കൈ എടുത്ത ആരോട് എന്നില്ലാതെ ജിയാൻ പറഞ്ഞു.

"ഞാൻ ആരെയും നിര്ബന്ധിച്ചില്ലല്ലോ..വേണ്ടെങ്കിൽ പറഞ്ഞോ ഞാൻ ന്റെ പേരേക്ക് തന്നെ പൊക്കോളാം.."നിയ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ജിയാൻ അവിടെ നിന്ന് ഇറങ്ങി പോയി.തളർച്ചയുടെ നിയ ബെഡിൽ ഇരുന്നു.അപ്പോഴും ജിയാന്റെ വാക്കുകൾ മനസ്സിൽ മുഴങ്ങി.. "എന്റെ ഭാര്യവാൻ എന്ത് യോഗ്യത ആണ് അനക്ക് ഉള്ളത്,,,?!" "അന്റെ ഈ ജീവിതം പോലും എന്റെ ഔദാര്യം ആണ് ടി പുല്ലേ,,," ഓർക്കുന്തൊരു കണ്ണുകൾ നിറഞ്ഞ കവിഞ്ഞു..ശെരിയല്ലേ എങ്ങനെയാലും ഇഷ്ടപെട്ട കെട്ടിയത് പോലെ ആവൂല്ലല്ലോ.വെറുതെ തമാശക്ക് കാണിച്ച പിണക്കം ആണേലും ഉള്ളിൽ ഉള്ളത് തന്നെ ആവില്ലേ ജിയാൻ പറഞ്ഞത്..?! എല്ലാം തന്റെ തെറ്റാ ആവിശ്യം ഇല്ലാത്ത ഓരോ മോഹങ്ങൾ മനസിനെ പറഞ്ഞ പഠിപ്പിച്ചിട്ട്.. നിയ വീണ്ടും പൊട്ടിക്കരഞ്ഞു.. •••••••••••••••••••••••••••••••••••••••••••••••••••••••• [•London•]

മോർണിംഗ് ഫ്ളാറ്റിന് സ്ഥലത്തു എത്തി.കെൻസകൂടെ പൊന്നില്ല.കെൻസയുടെ ഫ്രണ്ട്‌ ഷാഹിനായുടെ പ്രോഗ്രാം കഴിഞ്ഞില്ല ഇനി അവർ ക്യാപിൽസ് എല്ലാരും കൂടി ഒരു ട്രിപ്പ് പോകുന്നുണ്ട് കെൻസയെയും കുറച്ചു ഫ്രണ്ട്സും ഉം ഉണ്ട്.അതുകൊണ്ട് ട്രിപ്പ് കഴിയാതെ കെൻസ ലണ്ടനിലേക്ക് ഇല്ല.സാലിയോട് ഒപ്പം ആയിരുന്നു ഞാൻ ഇരുന്നത് മുഴുവൻ മനപ്പൂർവം കൂടെ ഉള്ള നിയയെ അവഗണിച്ചു.ഓളെ ഉപ്പച്ചീന്റെ നിർബന്ധംകൊണ്ട് ആണ് എന്റെ കൂടെ വന്നത്.പഠിത്തം നിർത്തിച്ചതിന്റെ എല്ലാ ദേഷ്യവും എന്നോട് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷെ ഓളെ നാട്ടിൽ ഇട്ട് പോകാൻ തോന്നിയില്ല. "ഇജ്ജ് അന്റെ പെണ്ണിങ്ങളെ കൈ പുടിച്ച നടന്ന,,അറിയാത്ത സ്ഥലം ആണ് ഓൾക്ക് ഇത്‌,," ഇടക്ക് എപ്പോഴോ എയർപോർട്ടിൽ വെച്ചു സാലി എന്നോട് അങ്ങനെ പറഞ്ഞതും ഞാൻ പോയി ഓളെ കൈയിൽ പിടിച്ച നടന്നു.എന്റെ കൈ വീടിക്കാൻ നോക്കുന്നുണ്ട്.ഞാൻ മനപ്പൂർവം പിടിത്തം മുറുക്കി.എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.വേദന ഉള്ളത്കൊണ്ട് ആണ് എന്ന് തോന്നുന്നു ആളെ കണ്ണ് നിറഞ്ഞിട്ടുണ്ട് അത് കണ്ടതോടെ എന്തോ ഞാൻ കൈ ആഴച്ചു. ______ 😡തെണ്ടി...കെട്ടിയോൻ ആയിപോയി ഇല്ലേൽ വല്ല തൊടിയിലോ ആറ്റിലോ ഇട്ടിനി..

മ്മാ..ന്റെ കൈ..😥😥 സനയെ ഷാനന്റെ വീട്ടിലേക്ക് പറഞ്ഞയച്ചപ്പോൾ തൊട്ട് എനിക്ക് ചെറിയ ഡൌട്ട് ഉണ്ടായിരുന്നു.പക്ഷെ, എനക്ക് കോളേജ് ഉള്ളോണ്ട് എന്നെ ലണ്ടനിലേക്ക് കൊണ്ടൊവൂല എന്നാ കരുതിയത്.പക്ഷെ..കണവൻ ചതിച്ചു..ദ്രോഹി..ഓൻ ഉമ്മച്ചീനോടും ഉപ്പച്ചിനോട് ഒക്കെ പറഞ്ഞു.ഓരേ മുന്നിൽ ന്ന ഞാൻ ധിക്കരിക്കില്ല ന്ന ഓൻ അറിയ.. ഹും,,,ജാഡ തെണ്ടി എനിക്ക് അറിയാത്ത സ്ഥലം അല്ലേ എന്നെ ഒന്ന് നോക്കിക്കൂടെ.മൈൻഡ് ആക്കാതെ അങ്ങനെ നടക്കാ എന്ന് മനസ്സിൽ കരുതി ഉള്ളു അപ്പോഴേക്കും വന്ന് എന്റെ കൈയിൽ പിടിച്ചു ആദ്യം ഒന്ന് സന്തോഷിച്ചെങ്കിലും പിന്നെയെല്ലേ തെണ്ടി കൈ മുറുക്കിയത്..ഹൊ..പൊന്നീച്ച പാറി പോയി... "ആട്ടത് നോക്കി നിൽക്കാതെ വാടി ഇങ്ങട്ട്.."കൈ പിടിച്ചു വലിച്ചോണ്ട് ജിയാൻ പറഞ്ഞു.എരിവ് വലിച്ചോണ്ട് ഓനെ ഞാൻ കൂർപ്പിച്ചു നോക്കി.എവിടെ..നോ മൈൻഡ്.. കാറിൽ കേറിയപ്പോൾ ഒരു ആശ്വാസായി..ഹൊ എന്തൊരു തണുപ്പ്.. _________ "ടാ എല്ലാരും ണ്ട് ഇൻസ്റ്റയിൽ നമ്മക്കും തൊടങ്ങായിലോ.."(ഷാന)

"എന്തിനും ഏതിനും ഈ സന റെഡി..😎"(സന) ഷാനന്റെ ഉമ്മച്ചീയും ഉപ്പച്ചിയും വയനാടിലേക്ക് പോയതാണ്.അവിടെത്തെ ഒരു ബന്ധു മരിച്ചു..ആരും ഇല്ലാത്തത്കൊണ്ട് വീട് അവരുടെ കസ്റ്റിഡിലാണ്.. "ഇൻസ്റ്റ നമ്മക്ക് പിന്നെ തൊടങ്ങാ..ഇപ്പൊ നമ്മക്ക് പോയി പാൽ പൊടി എടുത്താലോ.."(ഷാന) "ബൂസ്റ്റ് ണ്ടോ..🙄"(സന) "അനക്ക് ബൂസ്റ്റെ പറ്റുള്ളൂ..!?🙄"(ഷാന) "അങ്ങനെ ഒന്നും ഇല്ല..ന്നാ ബാ പാൽപ്പൊടി എങ്കിലും അത്..😌😌"(സന) "ആ..ന്നാ ബാ.."(ഷാന) ഫോളോ മീ എന്ന് പറഞ്ഞ ഷാന മുന്നിൽ നടന്നു പിന്നിൽ സനയും.നേരെ അവർ യുദ്ധക്കളത്തിൽ എത്തി.കാണാത്ത ലോകത്ത ചെന്ന് പെട്ടപോലെ..എന്താണ് ഓ..എന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഷാന ഒന്ന് നിന്ന് തിരിഞ്ഞു. "എവിടെടി പാൽപൊടി..🤔"(ഷാന) "ഇത്‌ ആരാ വീട് ആ..👀"(സന) "My father's.."(ഷാന) "ഓ..വീടിന്റെ ആധാരം ആരാ പേരിലാണ് ന്ന അല്ല..ഈ പെരെൽ ഇജ്ജ് ആണോ ഞാൻ ആണോ നിൽക്കണേ..🤧🤧"(സന) "ഞാൻ അല്ലേ..🤔"(ഷാന) "ആണല്ലോ..അപ്പൊ പിന്നെ എനക്ക് എങ്ങനെ അറിയ പാൽപ്പൊടി എവിടെന്ന..🤧🤧"(സന)

ഐ ആം ദി സോറി അളിയാ എന്ന് പറഞ്ഞ ഷാന ഒന്ന് ഇളിച്ചു കാണിച്ചോടുത്തു.സന ഓളെ കണ്ണുരുട്ടി നോക്കി.. "കൂൾ മാൻ..ലെറ്റസ്‌ സെർച്ച് ഇറ്റ്..😌"(ഷാന) "ഓ ഒലക്ക..ഇൻക്ക് അതൊന്നും മാണ്ട..നമ്മക്ക് ലെയ്സ് വാങ്ങിച്ചാലോ.."(സന) "മാണ്ട..ലെയ്സ് കമ്പനിക്കാർ വെറും എച്ചിക്കൾ ആണ്..വേറെ വല്ലതും പറി നമ്മക്ക് വാങ്ങാൻ പോവാ...കട ഇബടെ അടുത്താണ്.."(ഷാന) "ന്നാ ഇജ്ജ് ഷാൾ ഇട്ട് ബാ നമ്മക്ക് പോയി വാങ്ങാ.."(സന) "ആ വരാ.."(ഷാന) അങ്ങനെ കായയും എടുത്ത ഓർ രണ്ടാളും പീടിയിലേക്ക് ഇറങ്ങി സുഹൃത്തുക്കളെ ഇറങ്ങി.. കടയിൽ നിന്ന് കുൽഫി വാങ്ങി വഴിയിലൂടെ നടക്കുമ്പോൾ ആണ് ഓരോ കൃ കൃ കൃ ബൂം.. സൗണ്ട്..(ആരും തെറ്റുധരിക്കരുത് ബൈക്ക്ന്റെ സൗണ്ട് ആണ് ട്ടാ..) തിരിഞ്ഞ നോക്കിയതും ബൈകിലുള്ളൊലെ കണ്ട് രണ്ടാളുടെയും വായയിൽ ഇരുന്ന് കുൽഫി താഴേക്ക് വീണു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story