ഇശൽ: ഭാഗം 29

ishal

രചന: നിഹാ ജുമാന

"അല്ലാഹ്..മൊഞ്ചന്മാർ ഇങ്ങനെയും ണ്ടാ.."കടന്ന് പോയി ബൈക്കിലെ ആളുകളെ നോക്കി സന പറഞ്ഞു.അത് കേട്ട് അതെ അർത്ഥത്തിൽ ഷാനയും തലയാട്ടി..ഹൊ നോ അൽ-ഗിരിജൻ കോഴികൾ.. "ടി..നമ്മൾ എങ്ങോട്ടാ.."വന്ന് വഴിയിലൂടെ അല്ല ഷാന കൊണ്ടൊവുന്നത് എന്ന് കണ്ട് സന ചോയിച്ചു. "നേരെ പോയാൽ ഒരു ഇടവഴി ഉണ്ട്..കുറച്ചു കറങ്ങി തിരിഞ്ഞ പോയാൽ അവിടെത്തെ കുന്നൻ അപ്പൂപ്പൻ മല കാണാ..ഇജ്ജ് ബാ..അടിപൊളി സ്ഥല.."ഷാന പറഞ്ഞതും സന നടക്കാൻ വയ്യാ എന്ന് പറഞ്ഞ തല ഇളക്കി. "ടി വാടി നല്ല രസാ.."ഷാന എത്രെ പറഞ്ഞിട്ടും സന അനങ്ങില്ല.. "ന്താടി അന്റെ പ്രെശ്നം..🤧"(ഷാന) "ഇക്കു ഫോൺ വിളിച്ചപ്പോൾ പറഞ്ഞക്കണ് ഒടക്കും പോവരുത് ന്ന..ഇജ്ജ് കട അടുത്ത ന്ന പറഞോണ്ട.."(സന) "ഇൻക്ക് വീട്ടിൽ കുതർന്ന ചടച്ചക്കണ്..എനക്ക് വേറെ ഓടേക്കെങ്കിലും പോണം..🤧🤧"(ഷാന) "ഇബടെ അടുത്ത ഫ്രണ്ട്സ ഒന്നും ഇല്ലേ അനക്ക്..ഓരേ വീട്ടക്ക് പോവാം.."(സന) "ചിഞ്ചുന്റോടക്ക് പോവാ.."(ഷാന) "അതാരാ..?!"(സന)

"ന്റെ ഫ്രണ്ട്‌ ആ..ഭാവിയിൽ ചിലപ്പോ അന്റെ നാത്തൂൻ ആയേക്കാം..😜"(ഷാന) ഷാന അവസാനം പറഞ്ഞത് കേട്ട് സന ഒന്ന് നെറ്റി ചുളിച്ചു.. "പാച്ചുക്കന്റെ അനിയത്തി..🤭"(ഷാനാ) അത് കേട്ടപ്പോൾ ഓൺതെ സ്പോട്ടിൽ സന അങ്ങട്ട് പോവണ്ട എന്ന് പറഞ്ഞു.ആഷി പറഞ്ഞത് അനുസരിച്ചു ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാവൂല ന്ന പറഞ്ഞതാ എന്നാലും ഫോണിലൂടെയും മെസ്സേജിലൂടെയും സംസാരിക്കാറുണ്ട്.. "ഇക്കു അറിഞ്ഞാൽ ന്നേ കൊല്ലും.."(സന) "അയന പാച്ചുക്ക ഇവിടെ ഉണ്ടാക്കൂല..ഇത്‌ ഓരേ തറവാട് ആണ് ഇബടെ അടുത്ത..പാച്ചുക്കാന്റെ വീട് കൊറെ പോണം ഇബ്‌ടെന്ന്..നടന്നാൽ എത്തൂല.."(ഷാന) "ഇനി അഥവാ പാച്ചു ഉണ്ടായാൽ..😬🙄"(സന) "ഓ ഒലക്ക..ന്നാ ഇജ്ജ് വരണ്ട..🤧🤧"(ഷാന) "ടി അത്..."(സന) "മാണ്ടാ..🤧🤧🤧"(ഷാന) കൈ ഉയർത്തി ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞ ഷാന മുന്നോട്ട് നടന്നു.എത്രെ വിളിച്ചിട്ടും ഓൾ സന നെ മൈൻഡ് ആക്കീലെ.കൊറെ തോണ്ടി വേർപ്പിച്ചിട്ടും ആൾ മുണ്ടണില്ല..

അവസാനം സന സമ്മതിച്ചുകൊടുത്തു. "ഓ സമ്മയിച്ചു ബാ പോവാ.."ചിരിയോടെ സന പറഞ്ഞതും ഷാന ഇളിച്ചോണ്ട് ഓളെ തോളിൽ കൈ ഇട്ട് നടന്നു.. °°°°°°°°°°°°°°°° "ഇജ്ജ് എന്തെ ഇങ്ങട്ട് വന്നത്..നിയ അവിടെ ഒറ്റക്ക് ആവൂലെ.."എന്നെ നോക്കി പേടിപ്പിച്ചോണ്ട് സാലി പറഞ്ഞു.ഞാൻ അത് കേൾക്കാത്ത മട്ടിൽ അവിടെ ഇരുന്നു.. "എണീക്ക് ടാ.."എന്ന് പറഞ്ഞ സാലി എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു ഉന്തി തള്ളി ഡോറിന്റെ പുറത്തേക്ക് തള്ളി.. "മര്യാദയ്ക്ക് വീട്ട് പോടാ.."സാലി എന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങളുടെ വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു അപ്പാർട്മെന്റിൽ ആണ് സാലിയുടെ താമസം.നിയനോട്‌ മിണ്ടാൻ തോന്നാത്തത്കൊണ്ട് ഞാൻ ഇങ്ങട്ട് വന്നതും എന്റെ വരവ് വല്യ ഇഷ്ടായിട്ടില്ല ഓൻ.കൂടെ നിയ ഇല്ലാത്തത് അല്ലേ.. അവസാനം സാലിയുടെ നിർബന്ധംകൊണ്ട് ഞാൻ നിയന്റെ അടുത്തേക്ക് ചെന്നു.. കാളിങ് ബെല്ല് അടിച്ചതും ഡോർ തുറന്ന് തന്ന് ആൾ പോയി.ഞാൻ വല്യ കാര്യം ആക്കാതെ ഷൂ അഴിച്ചു സോഫയിൽ പോയി ഇരുന്നു.. "ഫുഡ് ഉണ്ട്..കഴിക്കണ്ടേ.." ഡോറിന്റെ അടുത്ത ചാരി നിന്ന്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കാതെ ഓൾ ചോദിച്ചു.. "ഫുഡ് കഴിക്കാൻ ഉള്ളത് തന്നെ ന്ന എൻക്കും അറിയ.."

"അതല്ല ഫുഡ് എടുത്ത വെച്ചിട്ടുണ്ട്..കഴിക്കാൻ വരാൻ.." "ഹൊ..അങ്ങനെ...ഇജ്ജ് കഴിച്ചൊ.."എന്റെ ചോദ്യം കേട്ട് എവിടേക്ക് നോട്ടം തെറ്റിച്ച ഓൾ താല്പര്യം ഇല്ലാതെ ഒന്ന് മൂളി.. "അത് ന്താ ഞാൻ വരാത്ത ഇജ്ജ് തിന്ന്.."സ്ഥിരം പതിവ് തെറ്റിച്ചത്കൊണ്ട് ഞാൻ ഓളെ നോക്കി ചോദിച്ചു.. "എനക്ക് വെശന്നപ്പോൾ ഞാൻ തിന്ന്.."മുഖം കോട്ടികൊണ്ട് ഓൾ പറഞ്ഞു.. "ഇനി ഞാൻ വന്നിട്ട് ഇജ്ജ് തിന്നാൽ മതി.."ഗൗരവത്തിൽ ഞാൻ ഓളോട് പറഞ്ഞതും അത് കേൾക്കാത്ത പോലെ ഓൾ താഴോട്ട് നോക്കി നിന്നു.. "അന്നൊട് ആണ് പറഞ്ഞത..😡" "കേട്ടു..." "പിന്നെ എന്താ അനക്ക് ഒന്ന് പറഞ്ഞാൽ..ഹേ..തൊള്ളയിൽ തന്നെ ഇല്ലേ അന്റെ നാവ്‌.." •••••••••••••• ഓന്റെ അലർച്ച കേട്ടതും ഞാൻ ന്റെ നാക്ക് എടുത്ത പുറത്തിട്ട് കാണിച്ചു കൊടുത്തു..കണ്ടാ.. "ടി..അധികം ഓവർ ആക്കല്ലേ.." "ഓ.." പുച്ഛംമാത്രം.. "കഴിക്കാൻ വരുന്നുണ്ടേൽ വാ..ഞാൻ എടുത്ത വെച്ചിട്ടുണ്ട്.." "എനക്ക് വേണ്ടാ.." എന്ന് പറഞ്ഞ ആൾ ഷൂസ് തട്ടി തെറിപ്പിച്ചു റൂമിലേക്ക് ഒറ്റൊരു പോക്കായിരുന്നു.ഞാൻ വല്യ കാര്യമാക്കാതെ എടുത്ത വെച്ചു ഫുഡ് ഫ്രിഡ്ജിൽ വെച്ചു.എന്നിട്ട് കിച്ചണിൽ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചു..നല്ല വിശപ്പ് ണ്ട്.. ഒന്നും തിന്നീല്ല..ഓൻ ചോയിച്ചപ്പോ ഒരു ഇതിന് പറഞ്ഞാ..

ഛെ മാണ്ടയെനി..ഇതിപ്പോ രണ്ടാളും പട്ടിണി ആയി ഉറങ്ങേണ്ടി വരൂലേ.. ഒന്നൂടി പോയി വിളിച്ചാലോ..മാണ്ട..ഓൻ മാത്രം അല്ല എൻക്കും ണ്ട് വാശി..ഹല്ല പിന്നെ... ഒരീസം പട്ടിണി ആയി കരുതി എന്താ..ഒരു പ്രെശ്നം ഉം ഇല്ല.. •••••••• (റാഷി) "ഇജ്ജെ തറവാട്ട്ക്ക് പോയാ റാഷിയെ..ന്നിട്ട് ഈ സാനം ഒക്കെ ഉപ്പുപ്പാക്ക് കൊണ്ടോയികൊടുക്ക്.." "ന്താണ് മ്മാ..ആ പാച്ചുനോട്‌ പറഞ്ഞാളി.." "ഇജ്ജ് പോയാൽ മതി..പാച്ചുന് മൂത്താപ്പ എന്തോ പണി കൊടുത്തക്കണ്..ഇനി ഇജ്ജ് അവിടെ പോയി ഓനെ പുടിച്ച കൊണ്ട് പോവണ്ട..ഇതാ ഇത്‌ കൊണ്ടോയിക്ക.."എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് മ്മച്ചി അത് പറഞ്ഞപ്പോൾ താല്പര്യം ഇല്ലാതെ ഞാൻ ആ കവർ വാങ്ങി.. ബൈക്ക് എടുത്ത പോകാൻ നിക്കുമ്പോൾയെനി പാച്ചുന് മൂത്താപ്പ എന്ത് പണിയാ കൊടുത്ത എന്ന് ചോദിക്കാൻ മറന്നത് ഓർമ്മ വന്നേ..ഒന്ന് പോയി നോക്കിയാലോ.. അതും മനസ്സിൽ കരുതി ഞാൻ മൂത്താപ്പാന്റെ വീട്ടിന്റെ മുന്നിലേക്ക് വണ്ടി നിർത്തി..ഉള്ളിലേക്ക് നോക്കിയപ്പോൾ ഉണ്ട് ഓൻകൊണ്ട് മൂത്താപ്പ വണ്ടിയിൽ ന്ന വിറക് കേറ്റി ഇറക്കിപ്പിക്കണ് ണ്ട്...ഇങ്ങട്ട് വരാത്ത നന്നായി ഇല്ലേൽ ഞാനും പണി എടുക്കേണ്ടി വന്നിനി..വിറക് എടുക്കാൻ മടി കാണിച്ച നിക്കണ ഓന്റെ ചന്തിക്ക് ചൂരൽകൊണ്ട് ഇടക്ക്‌ ക്കിടെ മൂത്താപ്പ രണ്ടണ്ണം പൊട്ടിക്കണ്ട്..🤣

രണ്ട് ഹോൺ അടിച്ചപ്പോൾ പാച്ചു ഗേറ്റിന്റെ അവിടേക്ക് നോക്കി ന്നേ കണ്ടതും..'ഒന്ന് രക്ഷിക്ക ടാ മുത്തേ..'എന്ന് പറഞ്ഞ എന്നെ നോക്കുന്നുണ്ട്.. 'അനക്ക് അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞ ഓനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഞാൻ ബൈക്ക് എടുത്തപൊന്നു.. •••••••••• (പാച്ചു) പട്ടി..🤬നന്പൻ ആണ് പോലും നന്പൻ.. "നോക്കി നിൽക്കാതെ ആ വിറക് വെട്ട് എടാ.."ചന്തിക്ക് ഒന്ന് പൊട്ടിച്ചതിന് ശേഷം ഉപ്പച്ചി പറഞ്ഞ... പിതാജി.. ഉപ്പാനെ നോക്കി പല്ലുറുമ്പികൊണ്ട് ഞാൻ വിളിച്ചു.. "ന്താടാ.."കണ്ണുരുട്ടി ചോദിച്ചതും ഞാൻ ഒന്നും ഇല്ല എന്ന് കാണിച്ചു. 'ഹും..മാസം മാസം അക്കൗണ്ട്ക്ക് പൈസ ഇട്ട് തരുന്നത്കൊണ്ട് ഞാൻ ക്ഷമിച്ചു..ഹും..' വിറക് വെട്ടുന്നതിന് ഇടക്ക് ഞാൻ പിറുപിറുത്തു..അത് കേട്ട് എന്ന് തോന്നുന്നു ചന്തിക്ക് ഒരണ്ണംകൂടി കിട്ടി.. "അന്നെകൊണ്ട് ഒന്നും ഒരു ഉപകാരവും ഇല്ല ഇങ്ങനെയെങ്കിലും ഞാൻ മൊതല് ആക്കട്ടെ.."വിറക് വെട്ടി കഴിഞ്ഞ ഞാൻ ക്ഷീണിതനായി വന്നതും ഉപ്പച്ചീന്റെ വക..അത് കേട്ടതും ഞാൻ പുച്ഛത്തോടെ മുഖം കോട്ടി.. "മ്മാ..."ഉപ്പാനെ നോക്കി കണ്ണുരുട്ടികൊണ്ട് ഞാൻ ഉമ്മാനെ വിളിച്ചു..

"ന്താടാ..തിന്നാനുള്ളത് ഞാൻ ടേബിളിൽ വെച്ചക്ക്ണ്.."അടുക്കളയിൽ ന്ന ഉമ്മാ വിളിച്ചു പറഞ്ഞു.. "അതല്ല മ്മാ..ചെലര് ഒക്കെ പറീണത് ന്നേകൊണ്ട് ഒന്നും ഒരു ഉപകാരവും ഇല്ല ന്ന ആണ്...."ഉപ്പാനെ നോക്കികൊണ്ട് ഞാൻ പറഞ്ഞതും.. "അത് സത്യാന്നെ അല്ലേ ന്ന" (ഉമ്മച്ചീ) ഈ ഉമ്മച്ചി..🤦‍♂️🤦‍♂️പഞ്ച ഡയലോഗ് അടിക്കുമ്പോൾ അയിന്റെ ഇടയിൽ..😤 "കേട്ടല്ലോ..അതാണ്..നാണം ഇല്ലാലോ..ഒന്നും ഇല്ലേൽ 10..24 വയസ്സ് ആയില്ലേ..?"(പിതാജി) "കഴിഞ്ഞ ആഴ്ച്ച ഇങ്ങള് ഡ്രസ്സ് തിരുമ്പുമ്പോൾ ആരാ മോട്ടർ ഓഫ് ആക്കിയത് ന്ന പറഞ്ഞ കൊടുക്ക് മ്മാ..😏"ഉമ്മച്ചീന്റെ അടുത്ത പോയി ഞാൻ അത് പറഞ്ഞതും..മ്മാ ഒരു നോട്ടം ആയിരുന്നു..'വല്ലവാഴയും വെച്ചാൽ മതിയായിരുന്നു' എന്നാ ക്‌ളീഷ് ഡയലോഗ് അടിച്ചു ഉപ്പച്ചി പുറത്തേക്ക് പോയി....ഹൊ.. "കണ്ണില്ലാതാകുമ്പോലെ അയിന്റെ വില അറിയൂ..അതേപോലെ ഞാൻ ഒരീസം പോകും..അപ്പൊ ഇങ്ങൾക്ക് മനസിലാവും..🤧🤧" "ഇജ്ജ് എങ്ങോട്ട് പോണ്.."(ഉമ്മാ) "ഞാൻ മൂന്നാർ ടൂർ പോണ്..ഒലക്ക..😬🤧" "മൂന്നാർ അല്ലോ..നാണം ണ്ടോ അനക്ക്..

മൂത്തമ്മാന്റെ ആ കുഞ്ഞോൻ പോലും ടൂർ പറയുമ്പോൾ ഹിമാലയം ന്നാ പറയൽ...ഇബ്ൻ ഇപ്പളും..കഷ്ടം.."(ഇഷു) പെട്ടന്ന് ഒരു അശരീരി കേട്ടതും മനസിലായി ഇഷു ആണ്.ചിഞ്ചു ഉമ്മുമ്മാനെ നോക്കാൻ തറവാട്ടിൽ ആയോണ്ട് ഇബാൾ ഇബടെ പോസ്റ്റ് ആയിരിക്കും അതാണ് ഓൾ ഇങ്ങട്ട് ഒക്കെ വന്നത്.. "ഇജ്ജ് എത്ത കുരിപ്പേ ഇബടെ അനക്ക് അന്റെ പെരെൽ പണി ഒന്നും ഇല്ലേ.." ഓളെ നോക്കി കണ്ണുരുട്ടികൊണ്ട് ഞാൻ ചോദിച്ചു.. "ഹൊ..ഞാൻ ന്റെ മൂത്തമ്മാനെ കാണാൻ വന്നതാ..😏"(ഇഷു) അതും പറഞ്ഞു ഓൾ പോയി ഉമ്മച്ചിനെ കെട്ടിപിടിച്ചു.ഓളെ പിടിച്ചു തള്ളിയിട്ടിട്ട് ഞാൻ പോയി ഉമ്മാനെ കെട്ടിപിടിച്ചു.. "ഇതിന്റെ മ്മച്ചിയാ..ഇജ്ജ് ഏതാ..👀👀" നിലത്തു നിന്ന് എഴുന്നേറ്റ് വന്ന് ഓൾ ന്റെ കൈക്ക് കടിച്ചു ഒറ്റൊരു ഓട്ടയിരുന്നു...പട്ടി..പുറകെ തന്നെ ഞാനും ഓടി.. "നാണം ണ്ടോ നോക്ക് രണ്ടിനും ചെറിയ കുട്ടിയാല് ആണ് ന്നാ വിചാരം.."(മ്മാ) •••••••••• മുറിയിൽ എത്തിയപ്പോൾ എന്തോ ഒരു ദേഷ്യത്തിൽ ഞാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു ബെഡിൽ കമന്നു കിടന്നു.എന്നെ ഇങ്ങനെ പിരാന്ത ആക്കിയിട്ട് ഈ നിയക്ക് എന്താ കിട്ടണേ..

ഓളെ പെരുമാറ്റം ഒക്കെ കണ്ടിട്ട് ദേഷ്യം കേറാ..എന്ത് പറഞ്ഞാലും തർക്കുത്തരം.. ഇത്‌ ഒക്കെ കാണുമ്പൊൾ ആണ് ദിയനെ ഓർമ്മ വരുന്നത്...പെട്ടന്ന് അതും കൂടി മൈൻഡിലേക്ക് വന്നതും പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു പോയി.. കൂടുതൽ നേരം അങ്ങനെ നിന്നാൽ വട്ടാകും എന്ന് തോന്നിയതും പോക്കറ്റിൽ നിന്ന് സിഗ്രെറ്റ് പാക്കറ്റ് എടുത്ത ബാൽക്കണിയിലേക്ക് നടന്നു.. ••••••••• ശേ..ഇങ്ങനെ കിടന്നാൽ എങ്ങനെ ശെരിയാവ..ഞാൻ പോയി ഓനെ വിളിച്ചാൽ..ഹും അതാ നല്ലത്..നിയ കുറച്ചു നേരം ഇജ്ജ് അന്റെ ഈഗോ എടുത്ത കള..എല്ലാം പോട്ടെ..കൂൾ യുവർ മൈൻഡ്.. എന്ന് തന്നോട് തന്നെ പറഞ്ഞ ഓൾ ശ്വാസം എടുത്ത വിട്ടു.. ഇനി പോയി ഓനെ വിളിക്ക..🥰 ജിയാനെ വിളിക്കാൻ വേണ്ടി മുറിയിലേക്ക് പോയി.

മുറിയിൽ ആരും ഇല്ല ബാൽക്കണിയിൽ ആകും എന്ന് കരുതി അങ്ങട്ട് പോകാൻ നിൽക്കുമ്പോൾ ആണ് നിലത്തു പൊട്ടി കിടക്കുന്ന ഫോൺ കണ്ടത്..അല്ലാഹ് ചെക്കൻ കലിപ്പിലാണ് ആണ് തോന്നുന്നു...ഓടിയാലോ.. അയ്ഷ..ഇജ്ജ് എത്താ ബ്ലെയ് ഇങ്ങനെ..ബി പോസറ്റീവ്.. മെല്ലെ ബാൽക്കണിയിലേക്ക് നടന്നതും തിരിഞ്ഞ നിൽക്കുന്ന ഓനെ ആണ് കണ്ടത്..വൗ കൊള്ളാം നല്ല പ്ലേസ്..നല്ല ടൈം..പോയി പുറകിൽ നിന്ന് കെട്ടിപിടിച്ചാലോ..പൊളിക്കും..യാ.. ഓന്റെ അടുത്തേക്ക് നടന്നപ്പോൾ ആണ് നിലത്തു വീണ് കിടക്കുന്ന സിഗ്രെറ്റ് പാക്കറ്റ് കണ്ടത്.ഒരുനിമിഷം നെറ്റി ചുളിച്ചു നോക്കി ഞാൻ.ഓന്റെ മുഖത്തേക്ക് നോക്കിയതും അവിടെന്ന് പുക വരുന്നത് കണ്ട് എനിക്ക് എവിടുന്ന് ഒക്കെ ദേഷ്യം വന്നത് എന്ന് ഒരു ഐഡിയ ഇല്ല.. "ജിയാൻ..".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story