ഇശൽ: ഭാഗം 31

ishal

രചന: നിഹാ ജുമാന

"I hate u.."ചുണ്ടും കണ്ണും കൂർപ്പിച്ചുകൊണ്ട് ജിയാനെ നോക്കി നിയ പറഞ്ഞു. "I Hate you even more Wifeyy.."ചുണ്ടിൽ ചിരി വരുത്തി ജിയാൻ പറഞ്ഞു.. "പോടാ.."നിയന്റെ മുഖത്തും ചിരി വിരിഞ്ഞിരുന്നു.. "ന്നാ നമുക്ക് ഫുഡ് കയിക്കല്ലേ.."നിയ ചോദിച്ചതും ജിയാൻ വേണ്ടാ എന്ന് അർത്ഥത്തിൽ തലയാട്ടി. "എനിക്ക് കുറച്ചു നേരം ഇങ്ങനെ ഇരിക്കണം.."നിയനെ പിടിച്ചു മടിയിൽ ഇരുത്തികൊണ്ട് ജിയാൻ പറഞ്ഞു.തർക്കിക്കാനുള്ള മൂഡ് ഇല്ലാത്തത്കൊണ്ട് നിയ നല്ല കുട്ടിയായി ഓന്റെ അടുത്ത ഇരുന്നു. "നിയ..."ചെവിയിൽ അർധമായി ജിയാൻ വിളിച്ചു.നിയ മൂളി.ജിയാൻ പതിയെ ഓൾടെ മുടി ഇടങ്ങളിൽ തലോടി. "പഠിപ്പ് നിർത്തിച്ചതിന് ദേഷ്യം ണ്ടോ.." "ചെറുതായിട്ട്.."നിയ പറഞ്ഞത് കേട്ട് ജിയാൻ ചിരിച്ചു.. "ഇയ്യ പഠിക്കാൻ പോയി..അത് കഴിഞ്ഞ അനക്ക് ജോലിക്ക് പോവേണ്ടി വരും..ഞാൻ ന്തായാലും ന്റെ പെണ്ണിങ്ങളെ ജോലിക്ക് വിടാൻ ഉദ്ദേശിച്ചനില്ല.."ജിയാൻ പറഞ്ഞത് കേട്ട് നിയ മൂളി.തണുപ്പ് കൂടുതൽ അടിക്കുന്നത്കൊണ്ട് നിയ ജിയാനെ ഇറുക്കി പിടിച്ചു.ഒരു ചിരിയോടെ ജിയാനെ ഓളെയും എടുത്ത റൂമിലേക്ക് ചെന്നു.. ബെഡിൽ കിടത്തി ഓളെ അഭിമുഖം ചെരിഞ്ഞ കിടന്ന്കൊണ്ട് ജിയാൻ ഓളെ വിളിച്ചു.. "മ്മ്..."

"ഇജ്ജ് എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്ക്ണ..Say Something yaar..സമാധാനം വേണം ന്ന പറഞ്ഞത് കാര്യം തന്നെ അത് കരുതി ഇജ്ജ് എനക്ക് എപ്പളും സമാധാനം തരല്ലേ.."ചിരിച്ചുകൊണ്ട് ജിയാൻ പറഞ്ഞത് നിയ ഓന്റെ നെഞ്ചിൽ കുത്തി. "ഉഹ്ഹ്..പതുക്കെ കുത്തേടി.." "ഹും.." രണ്ടുപേരും അറിയാതെ മയക്കത്തിലേക്ക് വീണു.നിയ അപ്പോഴും ജിയാന്റെ ഉള്ള് കൈകളിൽ ആയിരുന്നു.ഓൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ.. •••••••••••••• ദിവസങ്ങൾ അതിവേഗം പൊഴിഞ്ഞു.ലണ്ടൻ ലൈഫുമായി നിയ ഒതുങ്ങി.ഒരു ഹൌസ് വൈഫ് ജീവിതം എപ്പോഴോ നിയയും ഇഷ്ടപെട്ട തുടങ്ങിയിരുന്നു.ഫോണിലൂടെ ഉമ്മിയെ വിളിക്കുമ്പോൾ ആ വീർത്തവയർ കാണുമ്പൊൾ ഒരുപോലെ ജിയാന്റെയും നിയയുടെയും കണ്ണുകൾ തിളങ്ങി.രണ്ടുപേരും ആ കുഞ്ഞുവാവക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. ഒളിഞ്ഞു തെളിഞ്ഞു സനയെ കാണാനുള്ള തിടുക്കത്തിലായിരുന്നു പാച്ചുയെങ്കിലും അത് നൈസ് ആയി മുടക്കാൻ കൂടെ എപ്പോഴും സ്നേഹനിധിയായ ആ ചങ്ക് റാഷി ഉണ്ടായിരുന്നു.. ഹോം അലോൺ ലൈഫ് 2 ആഴ്ച്ചയെ ഷാനക്കും സനക്കും കിട്ടിയുള്ളൂ.

അപ്പോഴേക്കും വയനാടിൽ നിന്ന് ഷാനയുടെ ഫാമിലി ലാൻഡ് ആയിരുന്നു.. കോളേജ് തുടങ്ങിയതും ഷാനക്കും സനക്കും വീണ്ടും ഉത്സാഹം ആയി.പക്ഷെ..നസ്രുന്റെയും നിയയുടെയും കുറവ് നന്നായിട്ട് ഉണ്ടായിരുന്നു..എങ്കിലും ആ ഗ്യാപ് അവർ തന്നെ നികേതി കോളേജ് ലൈഫ് അടിച്ചു പൊളിച്ചു.. ••••••••• "പാച്ചു ശെരിക്കും ട്രാപ് ആയിക്കണ്.."ഓഫീസിൽ പോകാൻ നിൽക്കുമ്പോൾ കോഫി കുടിച്ചുകൊണ്ട് ജിയാൻ പറഞ്ഞത് കേട്ട് കൂടെ ഞാനും ചിരിച്ചു.. പാച്ചുവിന് അങ്കിൾ ഒരു മുട്ടൻ പണി തന്നെയാ കൊടുത്തേ..ഫാമിലികമ്പനിയിലെ ഒരു ഷെയർപാച്ചുക്കക്ക് കൊടുത്തു..ഒരു ഇയർകൊണ്ട് പ്രോഫിറ്റ ഉണ്ടാക്കാൻ..അത് സെറ്റ് ആയാൽ സനയെ കെട്ടിച്ചു തരാ എന്ന ആഷിക്കയും പറഞ്ഞു.. കമ്പനിയിലുള്ള ഒരു ന്യൂ എംപ്ലോയ്‌ ആണ് ഏകആശ്രയം എന്ന് പാച്ചുക്ക പറഞ്ഞു അത് നൈസ് ആയിട്ട് നമ്മളെ റാഷിക്കാ ഒറ്റികൊടുത്തു..ഇപ്പൊ വീണ്ടും പാച്ചുക്ക ട്രാപ്പ്ഡ്.. •••••• "അല്ല ജിയാൻ..റാഷിക്ക് എന്താ പ്ലാൻ..?!പിജി എടുക്കുന്നുണ്ടോ അതോ കമ്പനിയിൽ കേറെ.

."നിയന്റെ ചോദ്യം കേട്ടതും ഞാൻ വീണ്ടും ചിരിച്ചു.. "ഓൻ ഒരു പ്ലാനും ഇല്ല..ലൈൻ ഒന്നും ഇല്ലാത്തോണ്ട് ഓൻ ഈ വക ചിന്ത ഒന്നും ഇപ്പൊ ഇല്ല..ഇനിയും ഒരു 2..3 വർഷം അടിച്ചു പൊളിക്കണം പോലും ഓൻ..ഒരു 28..29 ആയിട്ട് കെട്ടുന്നുള്ളു പറഞ്ഞ നടക്കാ..ഹാ..ഓന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ.."അത് കേട്ടതും നിയ എന്തോ ആലോചിച്ചു ഇരിക്ക്ണ അത് കഴിഞ്ഞ ഓൾ ചിരിച്ചു.. "എന്താണ് ബ്ലെയ്..ഒറ്റക്ക് ആലോജിച് ചിരിക്കണേ.." "അതില്ലേ.."ചാടി വന്ന് എന്റെ മടിയിൽ ഇരുന്നുകൊണ്ട് ഓൾ പറഞ്ഞ ചിരിച്ചുകൊണ്ട് ഞാൻ മൂളി. "അതേയ്..എന്റെ ഡ്രീമിലുള്ള വേറെ ഒരു കാര്യം ആയിരുന്നു..എന്റെ ഫ്രണ്ട്സും ഞാനും ഒക്കെ ഒരു വീട്ടിൽ കഴിയുന്നതും.." "ഹും..എനക്ക് ഉണ്ട് ആ ആഗ്രഹം..ഫാമിലിയും കുട്ട്യാൽ ഒക്കെ ആയി എല്ലാരും ഓരോ അറ്റത് ആവൂലെ.."ചെറുനിരാശയിൽ ഞാൻ പറഞ്ഞതും ഓൾ ഇളിച്ചു കാണിച്ചു.. "ഹാ..നമ്മക്ക് ആ ആഗ്രഹം നടത്തലോ..അതിന് മുമ്പ് ഒരു മാന്ഷന് വേണം...ഒരു കൊട്ടാരം..അത് ഇങ്ങള് ജോലി ഒക്കെ ചെയ്ത സ്വന്തം കാലിന് നിക്കാൻ ആകുമ്പോൾ മതി..എല്ലെങ്കിൽ നസ്രുന്റെ ഉപ്പാന്റെ പോലെ ഒരു വില്ല..."

കണ്ണ് രണ്ടും ഉരുട്ടി വലുതാക്കി എന്റെ മടിയിൽ ഇരുന്നു വല്യ കാര്യം ആക്കി പറയുന്ന ഓളെ ഞാൻ കൈ താടക്ക് കുത്തി ഇരുന്നോണ്ട് നിരീക്ഷിച്ചു.. "മ്മ്..ന്നിട്ട്.." "ജിയാൻ..നമ്മുടെ ഫ്രണ്ട്സും തന്നെ ജിയാൻ നോക്ക്..ഭാവിയിൽ സനയും പാച്ചുവും കെട്ടും..ആഷിക്കന്റെയും നസ്രുന്റെയും പിന്നെ പറയണ്ട..വിട്ട്ക്കാർക്ക് ഒക്കെ ഓക്കേ ആയിക്കണ്..പിന്നെയുള്ളത് റാഷിക്കായും ഷാനയും അല്ലേ..ഓരേ നമ്മക്ക് സെറ്റ് ആക്കി കൊടുക്കാം..അപ്പൊ എല്ലാതും ഓക്കേയായി ലെ..യ്യാ..യാ..എന്നിട്ട് നമ്മൾ എല്ലാരും ഒരു ഹോം..ഹൂറായ.."കൈകോട്ടി നിയ പറഞ്ഞതും ജിയാൻ മുഖം ചുളുക്കി ഓളെ നോക്കി.. "അന്നൊട് ആരാ പറഞ്ഞെ ഇവർ ഒക്കെ കെട്ടും എന്ന്..ഹും..അധികം ആഗ്രഹിക്കുന്നത് ഒന്നും കിട്ടൂല നിയ..വിധിച്ചതേ നമ്മളെ തേടി വരു..അത് എത്രതന്നെ ആഗ്രഹിച്ചത് ആയാലും അകലാൻ വിധിച്ചത് അകലും.." പെട്ടന്നുള്ള ജിയാന്റെ മറുപടി കേട്ട് നിയ ഒന്ന് സ്റ്റക്കായി.ജിയാന്റെ കണ്ണുകൾ ചെറുതായി കലങ്ങിയത് പോലെ തോന്നിയതും നിയ വല്ലാണ്ട് ആയി... "ജി,,ജിയാൻ.."

കണ്ണ് അടച്ചു സോഫയിൽ ചാരി ഇരിക്കുന്ന ജിയാനെ നിയ പതുക്കെ വിളിച്ചു.മടിയിൽ ഇരിക്കുന്ന നിയ കുറച്ചു കൂടി ജിയാന്റെ മേൽ കേറിയിരുന്നു.എന്നിട്ട് പതിയ ആ മുഖം കൈയിൽ കോരിയെടുത്തു.. "What happen Jiyan,,," ജിയാൻ പതിയ കണ്ണുകൾ തുറന്ന്.ആ കണ്ണ് ചുവന്ന് കിടക്കുന്നത് കണ്ട് നിയന്റെ ഉള്ള് പിടഞ്ഞു.കൈക്കൾ ഒരു വട്ടം കൂടി ഓൾ ജിയാന്റെ കവിളിൽ ചേർത്തപിടിച്ചു.ജിയാന്റെ മുഖത്തു ചിരി വരുത്തി ഓളെ കൈകൾ മെല്ലെ മുഖത്തു നിന്ന് മാറ്റി.. "Are You okey.." "Ya,,,I'am Fine.." നിയന്റെ ചോദ്യത്തിന് മുഖത്തു ചിരി വരുത്തി ജിയാൻ പറഞ്ഞ.എങ്കിലും ആ കണ്ണുകളിലെ വികാരം നിയയെ സംശയകുലീനമാക്കി. "No..You are lieing.." നിയ ദേഷ്യത്തോടെ പറഞ്ഞതും ജിയാൻ പെട്ടന്ന് ഓളെ മാറിൽ വീണു പൊട്ടികരഞ്ഞു.നിയ ഞെട്ടിപോയിരുന്നു.പിന്നെ കൈകൊണ്ട് ജിയാനെ ചേർത്തുപിടിച്ചു.മാറിൽ നനവ് തട്ടുന്നതും അറിഞ്ഞതും നിയ പതിയ ജിയാന്റെ മുടിയിൽ തലോടി.. "എന്താ പറ്റിയെ.." "I am..am..not okey Niya..something killing my mind.." കരഞ്ഞുകൊണ്ട് ജിയാൻ അത് പറയുമ്പോൾ നിയയും കരയുകയിരുന്നു.എന്തിനാ എന്ന് അറിയില്ലെങ്കിലും ആ കണ്ണുകൾ ചെറുതായി കലങ്ങിയതും തന്റെ നെഞ്ചവിങ്ങുന്നത് പോലെ തോന്നിയിരുന്നു നിയക്ക്...

പെട്ടന്ന് ജിയാൻ ഓളെ മാറിൽ നിന്ന് മുഖം എടുത്തു കണ്ണുകൾ തുടച്ചു.കലങ്ങിയ കണ്ണുക്കളാൽ ജിയാൻ ചിരിക്കുന്നത് കണ്ടതും നിയക്ക് എന്തോ പോലെ തോന്നി.ഉള്ളിലെ വേദന മറക്കാൻ സമർത്ഥമായി ചിരിക്കുന്നു..എങ്ങനെ കഴിയുന്നു..?! "നിയ..അനക്ക് അറിയോ..എത്ര ഒക്കെ ആത്മാർത്ഥ പ്രണയം ആയാലും വിധി വേണം.."ചിരിച്ചുകൊണ്ട് ജിയാൻ പറഞ്ഞതും ഒന്നും മനസിലാവാതെ അത് കേട്ടിരുന്നു നിയ. "വിരലുകൾ ചേർന്നിട്ട് കാര്യം ഇല്ല..വിധിക്കളും ചേരണം..ചിലത് അകലാൻ ആകും വിധി.." പറഞ്ഞ നിർത്തുമ്പോൾ വീണ്ടും ജിയാന്റെ തല താഴ്ന്ന പോകുന്നത് കണ്ട് നിയ ജിയാനെ ചേർന്ന് ഇരുന്നു. "ജിയാൻ.." "ഞാൻ പറഞ്ഞ സെന്റി അക്കണില്ല...ഞാനും ആത്മാർത്ഥയി ഒരാളെ സ്നേഹിച്ചതാ ടാ..ഞങ്ങൾ രണ്ടുപേരും..2 വർഷോളം..പാതിരോളം രാവും പകലും ഒന്നും ഓർക്കാതെ ഫോണിലൂടെ സംസാരിക്കും..എപ്പോഴെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞാൽ മുഖത്തോട് മുഖം നോക്കി ചിരിക്കാൻ കഴിയുന്ന ദിവസം ഒക്കെ എഴുതി വെച്ചിട്ടുണ്ട്..

അത്രയും സന്തോഷം തന്ന് ദിവസങ്ങൾ ആകും അതെല്ലാം.. ഞങ്ങൾ പരസ്പരം ചതിച്ചിട്ടില്ല..വഞ്ചിച്ചിട്ടില്ല..ഒരു മണിക്കൂർ പോലും നീണ്ടു നിന്നിട്ടില്ല ഞങ്ങളുടെ ഓരോ പിണക്കങ്ങൾ പോലും..ഞാൻ പറഞ്ഞതും ചോദിച്ചതും എല്ലാം തന്ന്കൊണ്ട് ഞങ്ങളുടെ മനസ്സുകൾ കൂടുതൽ അടുത്തു..ബന്ധംകൊണ്ട് ഇല്ലേലും മനസ്സ്കൊണ്ട് ഓളെ ന്റെ പാതി ഞാൻ ആക്കിയിരുന്നു..ന്റെ ദിയയെ.. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഓളെ കല്യാണം ഉറപ്പിച്ചു..18..19 വയസ്സ് ആകാൻ കാത്തു നിന്നതായിരുന്നു ഓളെ വീട്ടക്കാർ..കരഞ്ഞു കൈ ഉം കാലും പിടിച്ചു ഓൾ പറഞ്ഞതാ..ആരും കേട്ടില്ല.. കേൾക്കുന്നോൽക്ക് കോമഡി ആയി തോന്നാം പക്ഷെ എനക്ക് അത്..😓"ജിയാൻ പറയുമ്പോൾ താങ്ങായി നിയന്റെ കൈകൾ ഉണ്ടായിരുന്നു.ഉള്ളിൽ ചെറിയ തോതിൽ കുശുമ്പ് വന്നെങ്കിലും ജിയാന്റെ അവസ്ഥയോർത് നിയക്ക് സങ്കടം വന്നിരുന്നു.. "വിധി ഇല്ലേൽ ഒക്കെ കണക്കാ..ആഗ്രഹിച്ചതും മോഹിച്ചതും..ഒക്കെ വെറും വട്ടപൂജ്യത്തിന്റെ വിലയെ കാണു.."

ജിയാൻ പറഞ്ഞതും നിയ മൂളി..ഓളെ മുഖം വീർത്ത കെട്ടി നിൽക്കുന്നത്കണ്ടും ജിയാന്റെ മുഖത്തു ചിരി വന്നിരുന്നു.. "ന്താടി..അന്റെയും ന്റെയും ഫ്രണ്ട്സ ഒന്നിക്കൂല ന്ന അല്ല ട്ടോ ഞാൻ പറഞ്ഞെ..ഇൻശാ അല്ലാഹ..നടക്കും..പടച്ചോനെ ഓർക്ക അതിന്റെ ഭാഗ്യം ണ്ടാക്കി കൊടുക്കട്ടെ ആമീൻ.."നിയ അത് കേട്ടിട്ടും ഒന്നും മിണ്ടുന്നില്ലായിരുന്നു..ആമീൻ ന്ന മാത്രം പറഞ്ഞു.ജിയാൻ പതിയെ ഓളെ ഇക്കിളി ആക്കി നോക്കി.. "ഹും..ഓളെയും ന്നെയും താരതിമ ചെയ്ത നോക്കിട്ടാ ഇങ്ങൾക്ക് ന്നെ പുടിച്ചാത്തെ.."ഇർഷത്തോടെ നിയ പറഞ്ഞതും ജിയാൻ പൊട്ടിച്ചിരിച്ചു.. "അത് സത്യാ ട്ടോ..ഓൾ ഞാൻ പറഞ്ഞത് ഒക്കെ കേൾക്കൽ ണ്ടെനി..ഒക്കെ..അന്റെ പോലെ തരുതലം അല്ല.."അത് കേട്ടതും നിയന്റെ മുഖം വീർത്തു..ഓൾ ദേഷ്യത്തോടെ ജിയാന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.. "ഞഞ്ഞായി ന്നാ..വെറുതെ അല്ല രണ്ടാൾക്കും ചേരാൻ വിധി കിട്ടാത്ത..ഇങ്ങള് ന്നോട് മിണ്ടാൻ പോവാ ട്ടോ..തെണ്ടി.."നിയ ദേഷ്യത്തോടെ പോകാൻ നിന്നതും പെട്ടന്ന് ജിയാൻ ഓളെ പിടിച്ചു മടിയിൽ ഇരുത്തി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story