ഇശൽ: ഭാഗം 34

ishal

രചന: നിഹാ ജുമാന

"നമ്മൾ പോയില്ലേലും നികാഹ് നടക്കും.."കുസൃതിയോടെ ജിയാൻ പറഞ്ഞതും ഞാൻ ചുണ്ട് പിളർത്തി ഓനെ തല ചെരിച്ചു നോക്കി... പെട്ടന്ന് ഫോൺ റിങ് ചെയ്തു..റാഷി ആണ്..ലേറ്റ് ആവുന്നത്കൊണ്ട് ആകാം വിളിച്ചത്....നിക്കാഹിന്റെ ടൈം ആകാൻ ആയിക്കണ്.. ••••••••• നികാഹ് കഴിഞ്ഞാൽ ആഷിക്കും നസ്രുവിനും ദുബായിൽ ഒരു ഹോം ഉണ്ടാക്കാം അവിടെ സെറ്റിൽ ആക്കാം എന്ന് റസാഖ് ഇക്കാ പറഞ്ഞെങ്കിലും ആഷി അതിന് സമ്മതിച്ചില്ല.സാലി ആയിട്ട് ഇനിയും വിട്ട് നില്ക്കാൻ ഓൻ പറ്റൂല എന്ന് ആയിരുന്നു ആഷിയുടെ മറുപടി.. ആഷിക്കും സാലിയോട് ഒപ്പം ഒരു വീട്ടിൽ കഴിഞ്ഞാൽ മതി എന്ന് പറഞ്ഞു.സാലി അതിൽ കൊറെ എതിർത്ത എങ്കിലും അവസാനം നസ്രുവും കൂടി അതിൽ സപ്പോർട്ട് ആക്കി സാലിയെ നിര്ബാന്ധിച്ചതും മനസില്ല മനസോടെ സാലി അതിൽ സമ്മതിച്ചു.. ഒരു വർഷം കൂടി കഴിഞ്ഞാൽ തന്റെ കോഴ്സ് കഴിയും അത് കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചു ദുബായിൽ നിൽക്കാം..ദുബായിൽ ഒരു ജോലി സാലി നോക്കിക്കോളാം എന്ന് പറഞ്ഞ..ആഷിക്ക് അത് ഇഷ്ടായില്ലെങ്കിലും സാലി പറഞ്ഞത്കൊണ്ട് സമ്മതിച്ചു.. ••••••••••••••••

(നസ്രു) ഷാനയും സനയും നേരത്തെ ഹാജർ ആയിട്ടുണ്ട്.രണ്ടാളും കൂടി എന്നെ ഒരുക്കം എന്ന് പറഞ്ഞ കസിൻസിനെ ഒക്കെ ആട്ടിപ്പായിപ്പിച്ചു കേറിയതാണ് ഡ്രസിങ് റൂമിൽ.എന്നെ ഒരുക്കുന്നതിൽ കൂടുതൽ അവർ ഒരുങ്ങുന്ന എന്ന് പറയുന്നത് ആകും കൂടുതൽ ശെരി... "ഇങ്ങള് മേക്കപ്പ് ഇടാതെ ഇൻക്ക് ഇട്ട്കൊണ്ടാ..ടി സന കോപ്പേ...എടി ഞാൻ ആണ് പുതിയെണ്ണ്.." "അയന്..😏 ഞാൻ ആണ് ചെക്കന്റെ അനിയത്തി...അപ്പൊ കൂടുതൽ സ്റ്റാർ ആവേണ്ടത് ഞാൻ ആണ്..മനസ്സിലായോ നാത്തൂൻ പെണ്ണിന്.."ഓൾ പറഞ്ഞത് കേട്ട് ഞാൻ ചിരിയോടെ തലയാട്ടി.. കുറച്ചു മിനുറ്റ്ക്കൾ കൂടി കഴിഞ്ഞാൽ എന്റെ നികാഹ് ആണ്.ഏറെനാൾ കൊതിച്ച ദിനം.ആലോചിക്കുന്തോർ എന്തോ പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം..എല്ലാം റാഹത്തായി നടക്കാൻ നീ തുണയാകണേ നാഥാ..🤲🤲 അവരുടെ രണ്ടാളുടെയും ഒരുക്കം കഴിഞ്ഞ കുരുപ്പുക്കൾ രണ്ടും എന്നോട് ഒറ്റക്ക് മാറ്റാൻ പറഞ്ഞ പുറത്തേക്ക് പോയി..അലവലാതിക്കാൾ.. അല്ലെങ്കിലും ഞാൻ ഒറ്റക്ക് അണിഞ്ഞ ഒരുങ്ങുന്നത് തന്നെ നല്ലത്..

അല്ലെങ്കിൽ ഈ അലവലാതി എരപ്പാക്കും.. മനസ്സിൽ അത് വിചാരിച്ചു കഴിഞ്ഞില്ല അപ്പോഴേക്കും കസിന്സും അമ്മായിക്കലും എല്ലാരും റൂമിലോട്ട് വന്നു..ഹമ്മോ.. എല്ലാരും കൂടി എന്റെ മുഖം ട്ടാർ ഇട്ട് റോഡ് പോലെയാക്കി..ചുമരിൽ പൊട്ടി തേച്ചപോലെ ണ്ട് ന്റെ മോന്ത.. എല്ലാത്തിനെയും ഞാൻ അപ്പൊ തന്നെ ആട്ടിപ്പായിപ്പിച്ചു മുഖത്തുള്ളത് ഒക്കെ മായിച്ചു.ഞാൻ സിമ്പിൾ ആയി മേക്കപ്പ് ചെയ്തു.. റെഡ് കളർ ലെഹങ്ക ആയിരുന്നു ഡ്രസ്സ്..അതിന് ഗോൾഡൻ മിറാർ വർക്കുള്ള ഷാളും.. "മാഷല്ലാഹ്.." തിരിഞ്ഞനോക്കിയപ്പോൾ നിയ ആണ്.ഓളെ കണ്ടതും ഞാൻ ഓടി പോയി കെട്ടിപിടിച്ചു.കൈക്ക് ഒരു നുള്ളും കൊടുത്തു..ലേറ്റ് ആയതിന്.. ജിയാനിക്ക എവിടെ എന്ന് ചോദിച്ചപ്പോൾ ചെക്കനെ ഒരുക്കാൻ പോയി എന്ന് പറഞ്ഞു..ഒരുവേള പെട്ടന്ന് ഞാൻ ആഷിക്കനെ ഓർത്തു..ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞതും..അല്ലാഹ്..ആ കുരുപ്പ് അത് കണ്ട്..എന്നെനോക്കി കളിയാക്കി കിണിക്ക..ഡാഷ്.. ••••••••••• (ആഷി) "എടാ മതിയെടാ..പ്ലീസ്..ബോർ ആക്കല്ലേ.." "എയ്..നമ്മൾ ബോർ ആക്കോ..ഇജ്ജ് ഒന്ന് അടങ്ങി കുതർക്ക്..

നമ്മളെ അന്നെ ചോർക്ക് ആക്കട്ടെ.."(പാച്ചു) അലവലാതി..മുഖത്തു ആവശ്യത്തിലേറെ പൌഡർ ആ റാഷി വാരി ഇട ണ്ട്..പോരാത്തതിന് കൊറെ ക്രീമും ഇവന്റെ വക..കല്യാണപെരെൽ ഉള്ളോൽ ന്നെ കണ്ട് പേടിച്ചു ഓടോ എന്തോ..😬🥶 "ടാ മതിയാക്കിയ..ഓനെ ചോയിക്ക് ണ്ട് റസാഖ് ഇക്കാ..നിക്കാഹിന് ടൈം ആയി.."(ജിയാൻ) ജിയാൻ കേറി വന്നതും താല്പര്യം ഇല്ലാത്ത മട്ടിൽ റാഷിയും പാച്ചുവും എന്നെ വിട്ടു.കൂടെ നിന്ന് ഇതെല്ലാം ഷൂട്ട് ചെയുന്ന സാലി കിട്ടേണ്ടത് കിട്ടിയിട്ടുണ്ട് എന്ന് ഭാവത്തിൽ എന്നെ നോക്കി ഇളിക്കുന്നുണ്ട്..🤧🤧പണിവരുന്നുണ്ട് തെണ്ടികളെ... കലാപരിവാടിക്കൾ തീർന്നിട്ടില്ല എന്ന് സാലി പറഞ്ഞതും ഞാൻ ഓനെ നോക്കി പല്ലുകടിച്ചു.. "ഹാ മതി..ഇപ്പൊ ഇത്രെ മതി..ഇനിയും ടൈം ണ്ട്..പോർത് ഫുൾ ഓളെ കുടുംബക്കാർ ആണ്..വെറുതെ പറിപ്പിക്കല്ലേ.."(ജിയാൻ) ഓൻ പറഞ്ഞത് കേട്ട് എല്ലാതും താല്പര്യം ഇല്ലാതെ മൂളി.. ജിനോ..ഇന്ന് മുതല് അനക്ക് ന്റെ ജീവിതത്തിൽ ഒരു പുണ്യാളന്റെ സ്ഥാനം ആണ്..😍😌 ഓനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.. "ഇപ്പോത്തെ കഴിഞ്ഞിട്ടുള്ളൂ..പണികൾ ഒക്കെ ലോഡിങ് ആണ് അഷിയെ.."(ജിയാൻ) ജിയാൻ പറഞ്ഞത് കേട്ട് 'എടാ യൂ ടൂ..'എന്ന് ഭാവത്തിൽ ഞാൻ ഓനെ നോക്കി.

അതെ ഞാൻ ന്താ എന്ന് സ്പ്രെഷനിൽ ഓൻ തലയാട്ടി ഇളിച്ചു തന്നു.. •••••••••••••••••• നികാഹ് കഴിഞ്ഞു..പെണ്ണിനെ വിളിച്ചു ആഷി എന്ന് എഴുതി വെച്ചു മെഹർ ഓളെ കഴുത്തില് ഓൻ അണിഞ്ഞുകൊടുത്തു.. പിന്നെ അങ്ങോട്ട് ഒരു തെരക്ക് ആയിരുന്നു..ഫോട്ടോ എടിപ്പും..ഫുഡ് അടിയും..അങ്ങട്ടും ഇങ്ങട്ടും ഉള്ള് നടത്തവും..അതിന്റെ ഇടയിൽ എന്തിനോ തിളക്കുന്ന സാമ്പാർ പോലെ ഷാനന്റെയും സനന്റെയും ചളിയും വായ്നോട്ടവും..അവസാനം ഞങ്ങളുടെ എല്ലാരുടെയും ഒരു ഡാൻസും..ഒക്കെ കൂടി ആയി നികാഹ് കളർ ആക്കി.. _______ (ദിൽന) "ഉപ്പാ..നികഹോ..അതും എനിക്കോ..പറ്റൂല.." ഉപ്പച്ചി പറഞ്ഞ കാര്യം കേട്ട് ചൊറിഞ്ഞ വന്ന് ഞാൻ പറഞ്ഞു.. "അത് ന്താ അനക്ക് പറ്റാതെ.."കണ്ണുരുട്ടികൊണ്ട് ഇക്കാക്ക(ദിൽഷാദ്)ചോദിച്ചതും ഞാൻ തിരിച്ചു ഓനെ നോക്കി തിരിച്ചും കണ്ണുരുട്ടിപേടിപ്പിച്ചു.. "എനക്ക് വേണ്ടാ..അത്രന്നെ.."ഉറച്ച ശബ്ദത്തോടെ ഞാൻ പറഞ്ഞു.. "അത് ന്താ അനക്ക് പറ്റാതെ ന്ന..ഉപ്പാ..!! ഓൻ ന്റെ ചങ്കാ..നല്ല ഫാമിലിയാ..ഓൻ നല്ല ജോലിയും ണ്ട്..പോരെ..

എന്റെ ബെസ്റ് ഫ്രണ്ട ആണ്..ഇതിലും നല്ല ആലോചന ഒന്നും ഈ കിളവിക്ക് കിട്ടൂല..കയ്യിലിരിപ്പ് അധികം ഉള്ളോണ്ട് നാട്ടാര് ആരും നല്ലതും പറയൂല ഇതിനെ പറ്റിയ..ഉപ്പച്ചി നല്ലോണം ഒന്ന് ആലോജിക്കി.."എന്നെനോക്കി ഒന്ന് കണ്ണുരുട്ടിയതിന് ശേഷം ഇക്കാക്ക ഉപ്പച്ചിനോട് പറഞ്ഞു..ഞാൻ ഓനെ പുച്ഛിച്ചുകൊണ്ട് മുഖം കോട്ടി.. ഡാഡി നോ..ആ അലവലാതിയെ നോ.. "മോൾക്ക് സമ്മതം ആണോ..?!"ഉപ്പച്ചീന്റെ ചോദ്യം കേട്ടതും ഞാൻ വാ തോർക്കും മുമ്പേ ആ ആങ്ങള തെണ്ടി എന്തക്കോ പറഞ്ഞു ഉപ്പച്ചീനെ കൊണ്ടോയി.. തെണ്ടി നമ്മക്ക് പണി ണ്ടാക്കാ..🤧🤧 "ടി..ഒക്കെ സെറ്റ്..ഇങ്ങള് കാര്യം ഞാൻ റെഡിയാക്കിക്കണ്.."കുറച്ചു നേരതിന് ശേഷം ഇക്കാക്ക വന്നു..ഇക്കാക്ക പറഞ്ഞത് കേട്ട് ഞാൻ ഞെട്ടികൊണ്ട് എഴുന്നേറ്റു.. ന്ത്..?! സെറ്റ് ആക്കിന്നോ..😳 "ടാ..തെണ്ടി എനക്ക് ഓനെ മാണ്ട.." ദേഷ്യത്തോടെ ഞാൻ പറഞ്ഞത് കേട്ട് ഓൻ ന്നെ സംശയത്തോടെ നോക്കി.വൈ എന്ന് ചോദിച്ചതും ഞാൻ ഒന്നും മിണ്ടാതെ പറ്റൂല ന്ന മാത്രം പറഞ്ഞു തിരിഞ്ഞ നിന്നു.വീണ്ടും ഓൻ ചോദിച്ചതും ഞാൻ കണ്ണുരുട്ടി കാണിച്ചു.

"ടി..ഓൻ ന്റെ ബെസ്റ് ഫ്രണ്ട്‌ ആണ്..ന്താ അനക്ക് ഓനെ പറ്റാതെ.."ഗൗരവത്തിൽ ഇക്കാക്ക പറഞ്ഞതും അതുകൊണ്ട് തന്നെ പറ്റാതെ ഞാൻ പറഞ്ഞു. അത് കേട്ട് ഇക്കാക്ക എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട് ഞാൻ പുച്ഛത്തോടെ മുഖം കോട്ടി.. "എനക്ക് ഓനെ മാണ്ട..ഓൻ തീരേ ശേരിയില്ല..അലവലാതി..ഓൻ കാരണം അന്ന് ആ മെഡിക്കൽ സ്റ്റോറിൽ ന്ന നാണംകേട്ട്ക്കണ്..ബ്ലാഹ്..ബെർതെ എന്റെ ഇമേജ് ഒക്കെ ആ കടക്കാരന്റെ മുന്നിൽ ന്ന ഓൻ കളഞ്ഞ..ബ്ലഡി ഫൂൾ..🤧🤧🤧എങ്ങനെങ്കിലും ആ കടത്തെ ചെക്കനെ വളക്ക വിചാരിച്ച ന്റെ പ്ലാൻ ഓൻ കളഞ്ഞ..പട്ടി.."ഞാൻ പറഞ്ഞത് കേട്ട് എന്തോ ആലോചിച്ചു നിന്നതിന് ശേഷം ഇക്കാക്കന്റെ അടുത്ത വന്നു രഹസ്യം പറയുന്നത് പോലെ ചോദിച്ചു.. "അനക്ക് ഓനോട്‌ പ്രേതികാരം വീട്ടാണോ..?!"ഇക്കാക്ക ചോദിച്ചതും ഞാൻ കണ്ണ് വിടർത്തി അതെ എന്ന് പറഞ്ഞു.. "എന്നാ ഇജ്ജ് ഓനെ കെട്ട.." "എന്തിന്.." "ടി പോത്തേ പ്രതികാരം വീട്ടാൻ.."അതിന് ശേഷം ഇക്കാക്കാ ന്റെ അടുത്ത വന്ന് കുറച്ചു കാര്യം പറഞ്ഞു തന്നു.അത് കേട്ടതും ശെരിയാണല്ലേ എന്ന് അർത്ഥത്തിൽ ഞാൻ തലയാട്ടി..യെസ്..കല്യാണം കഴിഞ്ഞതിന് ശേഷം ഓനോട്‌ പ്രതികാരം വീട്ടുന്നതാണ് നല്ലത്..അതാ സുഖം..വൗ ന്റെ ഇക്കാക്ക പൊളി ആണല്ലോ..

"അല്ല ഇക്കാക്ക..അപ്പോ പ്രതികാര വീട്ടി കഴിഞ്ഞു ഓനെ ഞാൻ ഡിവോഴ്സ് ആക്കി കഴിഞ്ഞാൽ ഇൻക്ക് വേറെ ചെക്കനെ കിട്ടോ.." 'ഹോ ഈ പൊട്ടത്തി എങ്ങനെ പടച്ചോനെ ന്റെ പെങ്ങൾ ആയി..' "എന്ത് ഇക്കാക്ക..?!" "ഏയ് ഒന്നുല്ല..ഇജ്ജ് എന്തിനാ ബെജ്ജാർ ആവണേ..ചെക്കനെ ന്തായാലും അനക്ക് ഞാൻ കണ്ടുപിടിച്ചേരും.."ഇക്കാക്ക പറഞ്ഞതും ഞാൻ പൊളി എന്ന് പറഞ്ഞ റൂമിലേക്ക് പോകാൻ നിന്നു പെട്ടന്ന് ഉപ്പച്ചി വിളിച്ചു.. "മോളെ അനക്ക് സമ്മതം ആണോ കല്യാണത്തിന്.." "യെസ് പ്പാ.." ഞാൻ പറഞ്ഞത് കേട്ട് ഉപ്പാ 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞു..ഞാൻ ഇളിച്ചുകൊടുത്തു റൂമിലേക്ക് പോയി.. ദിൽഷാദ് ചിരിച്ചുകൊണ്ട് കയ്യിലിരുന്ന ഫോൺ ചെവിയോട് അടുപ്പിച്ചു.. "കേട്ടല്ലോ ഒക്കെ.." "അന്റെ പെങ്ങൾ അന്റെപോലെ തന്നെ..എന്താ ബുദ്ധി.."(റാഹിൽ) "ഞഞ്ഞാ...അനക്ക് ശെരിക്കും ഇഷ്ടം തന്നെ ആണോ..എന്റെ ആകെയുള്ള ഒരു പെങ്ങളാ ആട്ട.." "ഇഷ്ടാ ടാ..വെറും വാക്ക് ഞാൻ പറയും ന്ന അനക്ക് തോന്ന ണ്ട്.."റാഹിൽ പറഞ്ഞത് കേട്ട് ദിൽഷാദ് ചിരിച്ചു.തന്റെ പെങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാതി അത് റാഹിൽ തന്നെയാ.. ••••••••••••••••••••••• "ആഷിന്റെയും നസ്രുന്റെയും നികാഹ് കഴിഞ്ഞ..ഇപ്പൊ ഓരേ ഫസ്റ്റ് നൈറ്റ് എക്കെരം..നമ്മക്കും വേണ്ടേ..

."ഫോൺ കോളിലൂടെ രാത്രിയിലെ സല്ലാപത്തിൽ പാച്ചു ചോദിച്ചു ഉറക്കപിരാന്തിൽ നിക്കണ സന എന്ത് ന്ന ചോദിച്ചു.. "ടി കോപ്പേ..നമ്മളെ കല്യാണം..."ഇച്ചിരി നാണത്തോടെ അവസാനം പാച്ചു പറഞ്ഞു.. "ഇപ്പൊ തന്നെ വേണോ..🙄😬മൻസൻ ഒറക്കം വരണ് ണ്ട്.."സന പറഞ്ഞത് കേട്ട് പാച്ചു പല്ലു കടിച്ചു.. "അതേയ്..ആഷിക്ക് പറഞ്ഞല്ലോ..കെട്ടിച്ചു തരും ന്ന പിന്നെ എത്ത..സമയം ആട്ടെ..ഇങ്ങള് കമ്പനിയിൽ പോണില്ല ഇപ്പൊ.."സന ചോദിച്ചത് കേട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ പാച്ചു മൂളി.. "റാഷിക്കാ കണ്ടുപിടിച്ചപോലെ ഇനിയും കള്ളത്തരം ണ്ടോ.."സന കളിയാക്കി ചോദിച്ചതും പാച്ചു 'പോടീ'ന്ന പറഞ്ഞു..അത് കേട്ട് സന ചിരിച്ചു.. "കിണിക്കെടി കിണിക്ക്..കല്യാണം ഒന്ന് കയ്യട്ടെ ടി മോളെ..അനക്ക് ഞാൻ തരുന്നുണ്ട്.."പാച്ചു പറഞ്ഞത് കേട്ട് സനന്റെ ചിരി നിന്നു.. "അയ്യാ ഇങ്ങട്ട് ബാ തരാന്..ഞാൻ നിന്ന് തരാ.." "ആ അന്നെ നിർത്താൻ എനക്ക് അറിയ കോപ്പേ.." "ആണാ.."കളിയാക്കി സന ചോദിച്ചു.. "അല്ല പെണ്ണ്.."പല്ലുറുമ്പികൊണ്ട് പാച്ചു പറഞ്ഞു.. "അയ്യേ ഇങ്ങള് ആണല്ലേ.." "ആണോ അല്ലേ ന്ന ഞാൻ കല്യാണം കഴിഞ്ഞിട്ട് കാണിച്ചു തരാ.." "അയ്യേ മ്ലേച്ചൻ...🤮🤧" "വെച്ചിട്ട് പോടീ..."ദേഷ്യത്തോടെ അത് പറഞ്ഞ പാച്ചു ഫോൺ വെക്കാൻ നിന്നു..

"അയ്യോ വെക്കല്ലേ വെക്കല്ലേ.."(സന) "ഇനി എന്താടി...!?"ദേഷ്യത്തോടെ പാച്ചു പറഞ്ഞതും സന നിന്ന് കുണുങ്ങി.. "കിട്ടാനുള്ളത് കിട്ടിയില്ല..🙈🙊"സന പറഞ്ഞത് കേട്ട് പാച്ചു ചിരിച്ചു..ഉമ്മാ...ന്ന പറഞ്ഞു ഫോൺ ചുണ്ടോട് അടുപ്പിച്ചു.സനയും തിരിച്ചുകൊടുത്തോടെ രണ്ടാളും ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ആക്കി.. നിദ്രാദേവി വന്ന് രണ്ടുപേരെയും തഴുകി..ഉറക്കത്തിലേക്ക് ആണ്ടുപോയ് അവർ.. ••••••••••••••••••••••••••••• (നിയ) കാളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടുകൊണ്ട് ഉറക്കത്തിൽ നിന്ന് നിയ ഞെട്ടി എഴുന്നേറ്റു..നികാഹ് കഴിഞ്ഞ നേരെ ചെന്നത് വീട്ടിലേക്ക് ആയിരുന്നു.SK വില്ലയിൽ ആണ് ഇപ്പൊ താമസം. ഇന്നലെ ലേറ്റ് ആയി വന്നത്കൊണ്ട് വീട്ടിലേക്ക് വന്നത്.. സമയം നോക്കിയപ്പോൾ 2 മണി..ആരാ ഈ നേരത്ത..മുടി വലിച്ചു കെട്ടി.ഷാൾ തലയിൽ ഇട്ടു.ജിയാനെ വിളിച്ചുണർത്തി ഡോർ തുറന്നു.ഡോർ തുറന്ന് പുറത്തു നിൽക്കുന്ന ആളെ കണ്ട് ന്റെ രക്തം തിളച്ചു.ജിയാനെ നോക്കി പല്ലുരുമ്പിയതും ഓൻ എനക്ക് ഇളിച്ചു കാണിച്ചു തന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story