ഇശൽ: ഭാഗം 36

ishal

രചന: നിഹാ ജുമാന

എന്തോ ഒരു ക്ഷീണം തോന്നിയതും പാച്ചു ഉറങ്ങിയിരുന്നു.. ഈ സമയം പാച്ചുവിനെ നോക്കി ഒന്ന് കെൻസ പുച്ഛത്തോടെ ചിരിച്ചു.മുറിയുടെ ഡോറിന്റെ അവിടെ നിന്ന് എന്തോ ഓർത്തതിന് ശേഷം കെൻസ ആ ഡോർ ലോക്ക് ചെയ്തു.. ഈ സമയം പാച്ചുവിൻറെ റൂമിന്റെ ഉള്ളിലെ ബാത്‌റൂമിൽ നിന്ന് സാരി റെഡിയാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു നാദിയ... 'എന്നെയും ജിയാനെയും പിരിക്കാൻ കൊറെ നോക്കിയതല്ലേ നീയൊക്കെ..തരുന്നുണ്ട് ഓരോരുത്തർക്കും ഞാൻ..'പല്ല് ഞെരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞുകൊണ്ട് കെൻസ പുച്ഛത്തോടെ അവിടെ നിന്ന് നടന്നു നീങ്ങി.. __________ "ഒന്ന് നിറത്തോ എല്ലാരും..ഉപ്പാ പ്ലീസ്..പറയണത് ഒന്ന് കേൾക്ക..മമ്മ..നിങ്ങളും ഇങ്ങനെ പറയല്ലേ.." നാദിയ കരഞ്ഞുകൊണ്ട് പറഞ്ഞെങ്കിലും നാദിയയുടെ ഉമ്മാ ഓളെ കണ്ണുരുട്ടി നോക്കി.. "മിണ്ടരുത്..ഓരോന്ന് കാണിച്ച ആൾക്കാരുടെ ഇടയിൽ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ.."ഓളെ മുഖത്തു അടിച്ചുകൊണ്ട് മമ്മ പറഞ്ഞതും തേങ്ങികൊണ്ട് പറയല്ലാതെ മറ്റൊന്നും നാദിയക്ക് ചെയ്യാൻ കഴിഞ്ഞില്ല..

ഇതേസമയം പുറത്തു.. "ഉപ്പാ..ഇങ്ങള് ഒന്ന് അമ്മായികാക്ക(നാദിയയുടെ ഉപ്പാ)നോട്‌ പറി..എന്തിനാ ഇങ്ങനെ...ഇങ്ങള് കണ്ടത് ഒന്നും അല്ല സത്യം..."പ്രാന്ത് പിടിച്ചു പോലെ പാച്ചു കിടന്ന് അലറി പറഞ്ഞു..അത് കേൾക്കാതെ പാച്ചുവിൻറെ ഉപ്പാ നാദിയയുടെ ഉപ്പാന്റെ അടുത്തേക്ക് നടന്നു.. പാച്ചുവിന് ആകെ എന്തോ അസ്വസ്ഥ തോന്നി തിരിഞ്ഞ നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന സനനെയാണ്.ആഷി ഓളെ ബലമായി പിടിച്ചുകൊണ്ട് കൊണ്ട് പോയി.അതു കൂടി കണ്ടതും പാച്ചുവിൻറെ സമലനില തെറ്റുന്നത് പോലെ അവന് തോന്നി. നിക്കാഹിന് വന്നിരിക്കുന്ന സകല ആളുകളുടെയും കണ്ണ് അവരുടെ മേൽ ആയിരുന്നു.പാച്ചു തലതാഴ്ത്തി നടന്നു..മനസിലേക്ക് കുറച്ചു മുമ്പുള്ള മണിക്കൂർ ഓടിയെത്തി..

ഇനുമോളെ കൂടെ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കണ്ടത്.മാറിൽ നിന്ന് തെന്നിമാറിയ സാരി ശെരിയാക്കുന്ന നാദിയ ആണ്.ഒരുനിമിഷം കണ്ണ് തിരുമ്പി എഴുന്നേറ്റു.പാച്ചുവിനെ ഓൾ കണ്ടിട്ടില്ലായിരുന്നു.സാരിയിൽ നിന്ന് പിൻ ഓൾ ഊരിയതും പെട്ടന്ന് തന്നെ പാച്ചു ബെഡിൽ നിന്ന് എഴുന്നേറ്റു 'നാദി' എന്ന് വിളിച്ചു.പാച്ചുവിൻറെ ശബ്‌ദം കേട്ട് നീട്ടികൊണ്ട് ഓൾ തിരിഞ്ഞതും സാരിയുടെ മുന്താണി തടഞ്ഞ നാദിയ പുറകിലോട്ട് വീഴാൻ പോയി പുറകിൽ കൂർത്ത നിൽക്കുന്ന ടേബിളിൽ കണ്ടതും പാച്ചു ഓടി ചെന്ന് നാദിയുടെ അരയിൽ കൈ ഇട്ട് ഓളെ പിടിച്ചു നിർത്തി... നാദിയെ പാച്ചു പിടിച്ചതും ഡോർ തുറന്നതും ഒരേ സമയം ആയിരുന്നു.പുറത്തു നിൽക്കുന്ന എല്ലാവരും കണ്ടത് നാദിയയുടെ സാരി പിടിച്ചു മാറ്റി ഓളെ അരയിൽ പിടിച്ചു നിൽക്കുന്ന പാച്ചു ആയിട്ടാണ്.. "പാച്ചു....."

തല മുടി കൈകൊണ്ട് പിടിച്ചു വലിച്ചു ഒരറ്റത്തു ഇരിക്കുന്ന പാച്ചുവിൻറെ ഷോൾഡറിൽ കൈ വെച്ചുകൊണ്ട് റാഷി വിളിച്ചു.പാച്ചു മുഖം ഉയർത്തി ഓനെ നോക്കി.പാച്ചുവിൻറെ കണ്ണ് കലക്കിയത് കണ്ട് ആരോ നെഞ്ചിൽ കൊത്തിവേലിക്കുന്നത് പോലെ റാഷിക്ക് തോന്നി.. "ടാ..." "റാ..റാഷി..സന..."എന്ന് പറഞ്ഞ പാച്ചു റാഷിയെ ഇറുക്കി കെട്ടിപിടിച്ചു..പാച്ചുവിൻറെ ഉള്ള് തണുക്കട്ടെ കരുതി റാഷി ഒന്നും മിണ്ടിയില്ല.. __________ " അത് നാസറേ....."അബ്ദു(പാച്ചുവിൻറെ ഉപ്പാ)പറയുന്നതിന് മുമ്പ് തന്നെ നാസർ അവരെ രൂക്ഷമമായി നോക്കി. "മോനെ ന്യായികരിക്കാൻ വന്നത് ആണോ.."നാസർ അവർക്ക് നേരെ ക്രോശിച്ചു.. "അറിഞ്ഞുകൊണ്ടോ അറിയാതെയോ എന്തായാലും ഓൻ ചെയ്തത് നാട്ടുക്കാർ മൊത്തം കണ്ടില്ലേ..പോരാഞ്ഞിട്ട് ആരോ ഫോട്ടോയും എടുത്ത സോഷ്യൽ മീഡിയിൽ ഇട്ടു.. ഇനി മൊത്തം അതാകും..

നാടും നാട്ടാരുടേയും മുന്നിൽ എന്റെ മോള്..."നാസർ ദേഷ്യത്തോടെ പറഞ്ഞു.. "അളിയാ ഞാൻ ഒന്ന് പറയട്ടെ..."അബ്ദു സമാധാനത്തോടെ പറഞ്ഞതും റസീന(നാദിയയുടെ ഉമ്മാ)അത് പിന്താങ്ങി നാസർ നിശബ്തനായി കേട്ട നിന്നു.. "ഇവിടെ ഇപ്പൊ റാഹിൽ മോന്റെ നികാഹ് അല്ലേ..കൂട്ടിന് നമുക്ക് ഇവരുടേതും നടത്താം.."അത് കേട്ടതും റസീനയുടെ മുഖം വിടർന്നു അബ്ദു ഒന്നും മിണ്ടിയില്ല.. "ആഹ്..അത് നല്ല തീരുമാനം ആണ് ഇക്കാക്ക..എന്തായാലും റാഷിയെയോ പാച്ചുവിനെയോ നമ്മൾ ഷാഹിനാമോൾക്ക് പറഞ്ഞതല്ലായിരുന്നു അത് എന്തായാലും നടന്നില്ലാ..ഇനി ഇവരുത് ആയിക്കോട്ടെ..ഇതായിരിക്കും ചെലപ്പോൾ വിധിക്കപ്പെട്ടത്.." റസീന പറഞ്ഞതും എല്ലാരുടെയും മുഖം വിടർന്നു..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story