ഇശൽ: ഭാഗം 37

ishal

രചന: നിഹാ ജുമാന

"സന ഇജ്ജ് ഇങ്ങനെ കരയല്ലേ..."(ഷാന) "എനക്ക്..എനക്ക് കയ്യാണില്ല..പാച്ചുവിൻറെ നികാഹ്..എന്നെ അല്ലാതെ വേറെ ഒരാളെ..എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റണില്ല ഷാനു..😥😥"(സന) "ഇനി ഓന്റെ പേരിൽ ഇജ്ജ് കരഞ്ഞാൽ..!!!!അനക്ക് എന്തിനാടി കൊറവ് ഉള്ളത്..ഹാ..മതി..നിർത്തിയേക്ക് ഓനെ ഓർത്തുള്ള ഈ കരച്ചിൽ.."(ഷാന) ദേഷ്യത്തോടെ ഷാന പറഞ്ഞതും സന കണ്ണ് തുടച്ചു..ഒന്നും പറയാൻ കഴിയാതെ നസ്രു സങ്കടത്തോടെ സനനെ നോക്കി നിന്നു. "ഇതായിരിക്കും ഓനെ ഓർത്തുള്ള എന്റെ അവസാനത്തെ കരച്ചിൽ.."(സന) അത് പറഞ്ഞ കണ്ണ് തുടച്ച സന റൂമിലേക്ക് പോകുമ്പോൾ ഓളെ കൈ പിടിച്ചു ആഷി ഓളെ സോഫയിൽ ഇരുത്തി.. "കരയില്ല എന്ന് പറഞ്ഞാലും ഇജ്ജ് കരയും എന്ന് അറിയാം..അതുകൊണ്ട് പറയാ..മറന്നേക്ക് ട്ടോ..ഓനെ പറ്റിയ ഇനി ഇയ്യ ആലോചിക്കുന്നത് തെറ്റാണ്..

ഇപ്പൊ വേറെ ഒരു പെണ്കുട്ടിയുണ്ട് ഓന്റെ ലൈഫിൽ..ചിലപ്പോൾ ഓന്റെ ഭാഗത്തു തെറ്റ് ഉണ്ടാക്കില്ല...പക്ഷെ ഇനി അത് പറഞ്ഞിട്ട് എന്താ..നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാദിയുടെ അവസ്ഥ ഇയ്യ ഒന്ന് ഓർത്തു നോക്ക്.."ആഷി പതിയെ സനനെ പറഞ്ഞ മനസിലാക്കാൻ നോക്കി.പക്ഷെ ഇതൊന്നും കേട്ട് നില്ക്കാൻ സാലിക്ക് കഴിഞ്ഞില്ലായിരുന്നു.പാച്ചുവിൻറെ അതെ ഗതി തന്നെയാകും നാദിയയുടെയും എന്ന് ആരെക്കാൾ കൂടുതൽ ഓൻ അറിയായിരുന്നു.. സനന്റെ ഉള്ളിലും അതു തന്നെയായിരുന്നു... """""നാട്ടുകാരുയും ബന്ധുക്കളെയും ബോധിപ്പിക്കാൻ അവർ കെട്ടി..?!വേറെ ഒരാളെ സ്നേഹിക്കുന്ന അവർക്ക് രണ്ട് പേർക്കും പരസ്പരം സ്നേഹിക്കാൻ കഴിയുമോ..?!"""" സാലിയുടെയും സനന്റെയും ഉള്ളിൽ ആ ചോദ്യം അലയടിച്ചു... "മതി വാ.. എല്ലാരും ഫുഡ് കഴിക്കാം.."

വിഷയം മാറ്റാൻ എന്നോണം നസ്രു എല്ലാരേയും വിളിച്ചു... ഷാനന്റെ ഓരോ ചളിയും കേട്ട് പതിയെ സനന്റെ മുഖത്തു ചിരി വിരിഞ്ഞിരുന്നു..ആഷിയുടെ മുഖത്തു അപ്പോൾ ആണ് സമാധാനം നിഴലിച്ചത്.. _________ "നികാഹ് കഴിഞ്ഞു.." ഇടിമുഴക്കം പോലെ അത് നാദിയുടെ കാതിൽ തുളച്ചു കേറി.. അടുത്തിരിക്കുന്ന ദിലു(ദിൽന)സമാധാനിപ്പിക്കുന്ന വണ്ണം നാദിയയുടെ കൈക്കൾ മുറുക്കി പിടിച്ചു.അല്പം നേരത്തിന് ശേഷം മഹർ അണിയിക്കാൻ റാഹിലും പാച്ചുവും വന്നു.പാച്ചുവിൻറെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. ബന്ധുക്കൾ കുറച്ചു പേരും വീട്ടുകാരും മാത്രം ആ റൂമിൽ അവശേഷിച്ചു.മഹർ അണിയിക്കാൻ പറഞ്ഞതും ചെറു പുഞ്ചിരിയിൽ റാഹിൽ ദിൽനന്റെ കഴുത്തില് മെഹർ അണിയിച്ചു.. 'ഇജ്ജ് അണി എണ്ണാൻ കാത്ത നിന്നോ..ഈ ദിൽന പണി തുടങ്ങി..😏😏' മഹർ അണിയിക്കും പതിയെ ദിൽന റാഹിലന്റെ ചെവിയിൽ മൊഴിഞ്ഞു.അത് കേട്ട് റാഹിൽ ഒന്ന് ഇളിച്ചു. 'ഭാര്യേ..അന്റെ പണികൾ ഒന്നും ഈ റാഹിലന്റെ ഏഴ് അഴലത്തുകൂടെ പോവൂല ട്ടാ..😏😏'

തിരിച്ചും പുച്ഛം വാരി വിതറിക്കൊണ്ട് റാഹിൽ പറഞ്ഞു അത് കേട്ട് ദിൽന മുഖം കോട്ടി.. "പാച്ചു..ചെല്ല്..മഹർ അണിയക്ക്.."(ജിയാൻ) ജിയാനെ പാച്ചു ഒന്ന് ദയനീയമായി നോക്കി.പാച്ചു കണ്ണ്കൊണ്ട് മഹർ അണിയിക്കാൻ പറഞ്ഞു.ഓളെ വാപ്പാന്റെ കൈ നികാഹ് കഴിഞ്ഞു ഇനി മഹർ അണിയിക്കാൻ മാത്രം എന്തിനാ മുടക്ക്..പാച്ചു ഒരു ദീർഖശ്വാസം എടുത്ത വിട്ടതിന് ശേഷം നാദിയുടെ അടുത്തേക്ക് ചെന്നു.. "നിൽക്ക്..."കൈ ഉയർത്തി ആജ്ഞാപിച്ചുകൊണ്ട് നാദിയ പറഞ്ഞതും എല്ലാരും ഓളെ ഒരു നിമിഷം നോക്കിനിന്നു.പാച്ചു നെറ്റി ചുളിച്ചുനോക്കി.. "മഹർ ഉപ്പാ അണിയിച്ചു തന്നാൽ മതി..എനിക്ക് അതാ ഇഷ്ടം.."തല താഴ്ത്തി ഓൾ അത് പറഞ്ഞതും എല്ലാരുടെയും മുഖം പ്രകാശിച്ചു..പാച്ചു 'നല്ല ഇഷ്ടം'എന്ന് പറഞ്ഞു മഹർ ഓളെ വാപ്പാന്റെ കൈയിൽ കൊടുത്തു.. പാച്ചു പുറത്തേക്ക് ഇറങ്ങിയതും പുറകെ തന്നെ റാഷിയും ജിയാനും ഓന്റെ ഒപ്പം ഇറങ്ങി.. "ടാ..എങ്ങോട്ടാ ആടാ.."(ജിയാൻ) "ടാ പട്ടി നിൽക്കെടാ.."(റാഷി) സ്പീഡിൽ നടക്കുന്ന പാച്ചുവിൻറെ പുറകെ ഓടികൊണ്ട് രണ്ടാളും വിളിച്ചു.

"ഇനി എന്താ ഇങ്ങൾക്ക് ഒക്കെ വേണ്ടത്..🤬😡"(പാച്ചു) ദേഷ്യത്തോടെ തിരിഞ്ഞ നിന്ന് പാച്ചു അലറിയതും ഓൺ ദി സ്പോട് ജിയാന്റെ വക ഓന്റെ മോന്തക്ക് കിട്ടി.അന്താളിച്ചു മുഖം ഉയർത്തിയതും അപ്പോഴേക്കും അടുത്ത പൊട്ടൽ റാഷിന്റെ വക കിട്ടിയിരുന്നു.രണ്ട് കവിളും പൊത്തി പിടിച്ചു പാച്ചു രണ്ടാളെയും തുറിച്ചു നോക്കി.. "ഇന്ന് എന്താ തൃശൂർ പൂരോ..🤧🤧"(പാച്ചു) "ഇജ്ജ് എങ്ങോട്ടാ ആടാ ദജ്ജാലെ ഇങ്ങനെ പാഴാണെ.."(റാഷി) "ആഫ്രിക്കക്ക് എന്തെ..🤧"(പാച്ചു) "ഇജ്ജ് ഇങ്ങനെ ഹീറ്റ് ആയിട്ട് കാര്യം ഇല്ല..നടക്കാനുള്ളത് ഒക്കെ നടന്ന കഴിഞ്ഞു..ഇജ്ജ് ഇനി എങ്ങോട്ടും പോവണ്ട.."(ജിയാൻ) "ഇവിടെ നിന്നാൽ എന്റെ ടെംപർ കൂടും..ഇജ്ജ് ഒന്ന് നോക്കിയാ..ഞാൻ സനനെ കെട്ടാൻ വേണ്ടി ചോയിച്ചപ്പോൾ ന്റെ വാപ്പ പറഞ്ഞത് 'പെണ്ണ് കെട്ടനെങ്കിൽ ആദ്യം എന്തേലും പണി വേണം'ന്ന ആയിരുന്നു..എന്നിട്ട് ഇപ്പൊ എന്താ..എനിക്ക് പണി ഇല്ലാലോ..പിന്നെ എന്താ ഒലക്ക കണ്ടിട്ടാ എന്നെ കെട്ടിച്ചേ.."(പാച്ചു) പാച്ചു നിന്ന് തുള്ളികൊണ്ട് പറഞ്ഞതും ജിയാൻ ഓന്റെ കൈ പിടിച്ചു പാച്ചു ദേഷ്യത്തോടെ അത് തട്ടിയെറിഞ്ഞു..

"മതി ജിനോ..ഈ പറയാൻ വരണത് എന്താ എന്ന് എനിക്ക് അറിയ... ഇതിന് ഒക്കെ കാരണം ആരാ ന്ന എനക്ക് അറിയ..എല്ലാത്തിനും കാരണം ഓളാ..ആ ...(പാച്ചു) പാച്ചു പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞത് കേട്ട് റാഷിയും ജിയാനും നെറ്റി ചുളിച്ചു.. "ആര്..?!"(ജിയാൻ) "ആ കെൻസ..😡"(പാച്ചു) പല്ലുറുമ്പികൊണ്ട് പാച്ചു പറഞ്ഞതും റാഷി ജിയാന്റെ മുഖത്തേക്ക് നോക്കി.. "ഓളോ..."(ജിയാൻ) "മ്മ്..ഓൾക്ക് ഇട്ട് രണ്ടണ്ണം കൊടുത്തില്ലേൽ എനിക്ക് ഉറക്കം വരൂല .. എന്റെ കൈ തരിക്ക് ണ്ട്.."(പാച്ചു) "ഇജ്ജ് ഓളെ ഒന്നും ചെയ്യണ്ട.."(ജിയാൻ) ജിയാൻ പറയണത് കേട്ട് പാച്ചു ഓനെ കൂർപ്പിച്ചു നോക്കി.എല്ലാം അറിയുന്നത്കൊണ്ട് റാഷി മിണ്ടാതെ നിന്നു. "അത് എന്താ.."(പാച്ചു) "ഓൾ ന്റെ കസിൻ ആണ്..ഓളെ തൊട്ടാൽ എന്റെ സൗഭാവം മാറും.."(ജിയാൻ) അത്രയും പറഞ്ഞ ദേഷ്യത്തോടെ ജിയാൻ അവിടെ നിന്ന് പോയതും പാച്ചു കൈ ചുമരിൽ കുത്തി.റാഷി തല ചെരിച്ചു നോക്കിയതും എന്തക്കോ പിറുപിറുത്തു കെൻസ ഒരു വിജയബാവാതിൽ നടന്ന നീങ്ങുന്നത് കണ്ടു.. എല്ലാത്തിനും പിന്നിലുള്ള ആ അയാളോട് റാഷിക്ക് അതിയായ വെറുപ്പ് തോന്നി..കെൻസയോട് സഹതാപവും.. ഇങ്ങനെയെല്ലാം ചെയ്യിപ്പിക്കാൻ ഓളെ പ്രേരിപ്പിച്ചു ഒരു മുഴുപ്രാന്തിയാക്കി ഓളെ മാറ്റിയ അയാളെ കൊല്ലാനുള്ള പക റാഷിന്റെ ഉള്ളിൽ കുമിഞ്ഞുകൂടി...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story