ഇശൽ: ഭാഗം 38

ishal

രചന: നിഹാ ജുമാന

"ആഷിക്ക..."(നസ്രു) തല ഉഴിഞ്ഞുകൊണ്ട് സോഫയിൽ ഇരിക്കുന്ന ആഷിയുടെ അടുത്ത ചെന്ന് നസ്രു വിളിച്ചു. "മ്മ്...."(ആഷി) "എന്താ ഒന്നും കഴിക്കാതെ ഇങ്ങോട്ട് വന്നത്..?!അവിടെന്നോ ഒന്നും കഴിച്ചിട്ടില്ലല്ലോ.."(നസ്രു) "സന കഴിച്ചൊ.."(ആഷി) നസ്രു കഴിച്ചൊ ഇല്ലേ എന്ന് അറിയാതെ സനയെ ചോദിച്ചതില്ല ഓൾക്ക് ചെറിയ സങ്കടം തോന്നിയിരുന്നു എന്നാലും സനന്റെ അവസ്ഥ ആലോചിച്ചു നസ്രു മൗനം പാലിച്ചു.. "മ്മ്..ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു.."(നസ്രു) "ഹമ്മ്..."(ആഷി) ഒരു മൂളലിൽ ഒതുക്കി ആഷി പിന്നെ ഒന്നും മിണ്ടിയില്ല അത് കണ്ട് നസ്രു പതിയ അവിടെ ന്ന എഴുന്നേറ്റു.പോകാൻ നിൽക്കുമ്പോൾ ആയിരുന്നു കൈയിൽ ഒരു പിടിത്തം വീണത്.തിരിഞ്ഞ നോക്കിയപ്പോൾ തല സോഫയിൽ വെച്ചു കണ്ണ് അടച്ചിരിക്കുന്ന അഷിയെ ആണ് നസ്രു കണ്ടത്. "ഇയ്യ കഴിച്ചൊ പെണ്ണേ..."(ആഷി) ആഷിന്റെ ചോദ്യം കേട്ടതും ഓളെ മുഖത്തൊരു പുഞ്ചിരി വീണു.ഇല്ല എന്ന് തലയാട്ടി.അത് കേട്ടതും ആഷി അവിടെ നിന്ന് എഴുന്നേറ്റു ഓളെയും പിടിച്ചു ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു.ടേബിളിൽ ഇരിക്കുന്ന ഫുഡ് എടുത്ത ഓളോട് വിളമ്പാൻ പറഞ്ഞു.

പ്ലേറ്റിൽ നിന്ന് ഫുഡ് ആഷി തന്നെയായിരുന്നു നസ്രുവിന് വാരികൊടുത്തത്.. നസ്രു ആഷിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..ആഷി തലക്കിട്ട ഒരു കൊട്ട് കൊടുത്തതും ഓൾ ചുണ്ട് കൂർപ്പിച്ചു ഓൻ തരുന്ന ഉരുള കഴിക്കാൻ തുടങ്ങി അത് കണ്ട് ആഷിന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.. _______________ സനയെ തനിയെ വിടേണ്ട എന്ന് പറഞ്ഞതുകൊണ്ട് ഷാന ഇന്ന് സനന്റെ ഒപ്പം നില്ക്കാൻ തീരുമാനിച്ചു.സമയം 10 കഴിഞ്ഞിട്ടും സന ഉറങ്ങിയിട്ടില്ലായിരുന്നു.. "ഷാനു..ഇജ്ജ് ആരേലും പ്രേമിക്കുന്നുണ്ടോ..?!!"(സന) സനന്റെ ചോദ്യം കേട്ടതും ഉറക്കം തൂങ്ങി നിൽക്കണ് ഷാന വെറുതെ മൂളി.. "ഇയ്യ പ്രേമിക്കുന്ന ആളെ എത്രെതോളം അന്റെ ഖൽബിൽ ആഴ്നിറങ്ങിയിട്ട് ഉണ്ട്..?!!"(സന) സനന്റെ ചോദ്യം കേട്ടതും ഷാന തല ചൊറിഞ്ഞു.. 'പെണ്ണിനെ പിരാന്ത ആയോ റബ്ബേ....👀👀'

ഓളെ ചോദ്യം കേട്ട് ഷാൻ മനസ്സിൽ കരുതി.. "അന്നോടാ ഷാനു..എത്രെ ഉണ്ടാകും.."(സന) "കോലകിണർ ഇല്ലേ അത്രെയും ആഴത്തിൽ ണ്ട്..ന്തേയ്..🤧🤧"(ഷാന) "മ്മ്...പെട്ടന്ന് ഒരീസം ആ ആഴ്ന്നിറങ്ങിയ ആളെ മറക്കാൻ പറഞ്ഞാൽ ഇയ്യ എന്ത് ചെയ്യും ഷാനു....?!"(സന) കണ്ണ് നിറഞ്ഞ സന ചോദിച്ചതും ഷാന ഒന്നും മിണ്ടിയില്ല ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.അത്രേമേൽ ഇഷ്ടം ഉള്ള ആളെ മറക്കാൻ കഴിയോ..?! "ഓനെ മറക്കാൻ എനക്ക് അല്ഷിമേസ് വരേണ്ടി വരും.."(സന) ചിരിച്ചുകൊണ്ട് കളിയാൽ സന പറഞ്ഞതും ഓളെ നിസഹായത നോക്കി നിൽക്കാനേ ഷാനക്ക് ആയള്ളൂ.. "നാദിയ ഭാഗ്യവതിയാ ലെ..കാണുന്ന പോലെ അല്ല..ചളി അടിച്ചയ് ആളെ തമാശിപ്പിക്കാൻ മാത്രം അല്ല...സ്നേഹിച്ചാൽ എന്തും തരുന്ന ഒരു മനസ്സും ണ്ട് പാച്ചുക്കക്ക്...."(സന) അത്രയും നേരത്തെ സങ്കടം എല്ലാം പെട്ടന്ന് പൊട്ടി വീണപോലെ സന ഷാനനെ കെട്ടിപിടിച്ചു കരഞ്ഞു... "നാദി ഭാഗ്യവതിയാ ന്ന അനക്ക് തോന്നും പക്ഷെ അല്ല ടാ..പാച്ചുവിൻറെ അതെ അവസ്ഥ ആണ് ഓൾക്കും.."(ഷാന)

ഷാന പറഞ്ഞത് കേട്ട് സന ഓളെ നെറ്റി ചുളിച്ചു നോക്കി.. "ഓൾക്ക് സാലിക്കനെ ഇഷ്ടല്ലേ..അപ്പൊ ഓളെ ഉള്ളിലും ആ ഫീൽ ഉണ്ടാവൂലെ...എങ്ങനെ ഓൾ അത് മറന്ന് പാച്ചുനെ അംഗീകരിക്ക..."(ഷാന) ഷാന പറഞ്ഞപ്പോൾ ആണ് അന്ന് രാത്രി സാലിയുടെ ഫോണിൽ വന്നിന കാൾ ഓൾക്ക് ഓർമ്മ വന്നത്.. "അത് ഒക്കെ ഓൾ മറക്കും ഷാനു..കാരണം സാലിയുടെ ഭാഗത്തു നിന്ന് ഒരിക്കെ പോലും ഒരു അഫക്ഷനും ഓൾക്ക് കിട്ടിയിട്ട് ഇല്ല..പാച്ചു ഓളെ ബെസ്റ് ഫ്രണ്ട്‌ അല്ലേ..അവർ കസിൻസ് അല്ലേ..ഓര് തന്നെയാ ചേരാ..ഞാൻ...വെറുതെ..അല്ലാഹന്റെ ഓരോ പരീക്ഷണം അല്ലാതെ എന്ത്..ഇതിന്റെ പേരിൽ ഞാൻ കെട്ടാതെ നിൽക്കെ നാട് വിടും എന്ന് ഒന്നും ആരും വിചാരിക്കണ്ട ട്ടോ..എല്ലാം എല്ലാത്തിന്റെയും സെൻസിൽ എടുക്കാൻ എനക്ക് അറിയ.."(സന) സന ചിരിച്ചുകൊണ്ട് പറഞ്ഞതും നിറഞ്ഞ കണ്ണോടെ ഷാന ചിരിച്ചു.എങ്കിലും ഉള്ളിൽ സന കരയാണ് എന്ന് ഓൾക്കും അറിയായിരുന്നു... _______________ (റാഹിൽ)

"ഇജ്ജ് എങ്ങട്ടാ.."(ഞാൻ) തലയണയും പുതപ്പും ഒക്കെ എടുത്ത നിൽക്കുന്ന ദിലുനെ കണ്ടതും ഞാൻ ചോദിച്ചു. "ഞാൻ എങ്ങോട്ടും പോകുന്നില്ലല്ലോ.."(ദിലു) "പിന്നെ ഇതൊക്കെ കൈയിൽ പിടിച്ചു നിൽക്കണത് എന്താ..?!"(ഞാൻ) ഓളെ നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു. "പുറത്തു കിടക്കാൻ.....!! ഞാൻ അല്ല..ഇങ്ങള്.."(ദിലു) എന്നെനോക്കി പുച്ഛിച്ചുകൊണ്ട് ഓൾ പറഞ്ഞതും ഞാൻ ഓളെ കൂർപ്പിച്ചു നോക്കി.. "ഞാൻ പുറത്തു കിടക്കാനോ.."(ഞാൻ) "യെസ്..😏"(ദിലു) "ദിസ് ഈസ് മൈ റൂം..നോട്ട യുവർ റൂം...ഞാൻ പുറത്തു കിടക്കൂല..വേണേൽ ഇജ്ജ് കിടന്നോ..😏"(ഞാൻ) അല്ല പിന്നെ..ന്റെ റൂം ന്ന ഞാൻ പോർത് പോവേ..നല്ല കഥ.. "ഡോ..വെറുതെ എന്നെ പിരാന്ത ആക്കല്ലേ..മര്യാദക്ക് ഇറങ്ങിക്കോ.."(ദിലു) തലയണയും പുതപ്പും നിലത്തേക്ക് ഇട്ട് കലി തുള്ളി ഓൾ പറഞ്ഞു..

"ടി..വെറുതെ എന്നെയും പിരാന്ത ആക്കാൻ നിക്കണ്ട..മര്യാദക്ക് ഇവിടെ കിടന്ന് ഉറങ്ങിക്കോ.."(ഞാൻ) ഓളെ അതെ ടോണിൽ ഞാൻ പറഞ്ഞതും ഓൾ ന്നെ രൂക്ഷമമായി നോക്കി.. "താൻ പോടോ.."(ദിലു) "ഇജ്ജ് പോടീയോവ്ട്ന്ന്.."(ഞാൻ) ഓളെ പുച്ഛിച്ചു നോക്കിക്കൊണ്ട് ഞാനും പറഞ്ഞു. "കൊഞ്ഞ കൊഞ്ഞ കൊഞ്ഞ.."(ദിലു) എന്നെ നോക്കി ഓൾ കൊഞ്ഞനം കുത്തിയതും ഞാൻ മുഖം ചുളുക്കി.. "Cultureless fellow..😏"(ഞാൻ) "ഓ വല്യ culture ഉള്ള ആൾ..ഒന്ന് പോഡെർക്കാ.."(ദിലു) എന്നെ ഒന്ന് പുച്ഛിച്ചുമുഖം കോട്ടികൊണ്ട് ഓൾ പോയി സോഫയിൽ കിടന്നു...ഞാൻ ചിരിച്ചുകൊണ്ട് ഓളെ നോക്കി ബെഡിൽ കിടന്നു... പടച്ചോനെ എന്നാണ് ആവോ ഇതിന് തലക്ക് ബൾബ് കത്ത.. മനസിൽ അതും ആലോചിച്ചു റാഹിൽ കിടന്നു..റാഹിലിനെ കൊടുക്കാനുള്ള നാളത്തെ പണികൾ ആലോചിച്ചു ദിലുഉം കിടന്നു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story