ഇശൽ: ഭാഗം 40

ishal

രചന: നിഹാ ജുമാന

 "അടങ്ങി കിടക്ക പെണ്ണേ.." ഓൻ പറഞ്ഞത് കേട്ട് ഞാൻ അടങ്ങി കിടന്നു...ഏഹ് ഞാൻ എന്തിനാ ഈ തെണ്ടി പറയുന്നത് കേൾക്കണം..ക്ലോക്കിൽ നോക്കിയപ്പോൾ 12.00 ആയിട്ടുള്ളു.. "ഡോ..എണീക്ക് എടൊ.." ഓൻ പിടിച്ചു കുലുക്കികൊണ്ട് ഞാൻ വിളിച്ചു..നോ റെസ്പോണ്ട്.. പോരാഞ്ഞിട്ട് രണ്ട് കാൽകൊണ്ടും എന്നെ ലോക്ക് ആക്കി..ഹൊ നോ..i'm trapped.. ആ പരട്ട ആങ്ങള ദിൽഷാദ് ചെറ്റയെ മനസ്സിൽ പ്രാകി..ഓന്റെ ഒലക്കമേലെ ഐഡിയ.. "ദിലു...."(റാഹിൽ) "മ്മ്..😣"(ഞാൻ) "അനക്ക് ഒറക്കം ഒന്നും ഇല്ലേ..!"(റാഹിൽ) കണ്ണ് അടച്ചു തന്റെ മാറിൽ കിടക്കുന്ന റാഹിൽ ചോദിച്ചതും ഞാൻ ദേഷ്യത്തോടെ ആ മുടി വലിച്ചു.. "മനുഷ്യനെ ഇങ്ങനെ ശ്വാസം വിടാനുള്ള ഗാപ് പോലും തരാതെ കെട്ടിപിടിച്ചാൽ എങ്ങനെയാ കാലമാട ഒറങ്ങാ..🤧🤧"(ഞാൻ) "ആണോ..എന്നാ ഇജ്ജ് ഒറങ്ങണ്ട.."(റാഹിൽ)

"ഡോ..എന്റെ സൗഭാവം മഹാമോശം ആണ്..വെറുതെ പ്രാന്ത് ആക്കണ്ട..മര്യാദയ്ക്ക് എഴുന്നേറ്റോ..🤧"(ഞാൻ) "അന്റെ സൗഭാവം മോശ ആണ് എനക്ക് അറിയ ഇജ്ജ് പറിയണ്ട.."(റാഹിൽ) "എഴുന്നേൽക്കുന്നുണ്ടോ..ഇല്ലേ..."(ഞാൻ) രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു..എനിക്ക് ഇനി മുമ്പും പിൻമ്പും നോക്കാൻ ഇല്ല.. "ഇല്ല..."(റാഹിൽ) പട്ടി.... ആഹാ..അങ്ങനെ വിട്ടാൽ എങ്ങനെ..ഞാൻ ഓന്റെ മുടിയിൽ വിടാതെ പിടിച്ചു..വേദന ഉണ്ടായിട്ടും തെണ്ടി എന്നെ വിടുന്നില്ല.മുടി അമർത്തി വലിച്ചിട്ട് ഓന്റെ മുഖത്തു മാന്തിയതും പെട്ടന്ന് ഓൻ എന്നെയും കൊണ്ട് ബെഡിന്റെ മറ്റേ സൈഡിലേക്ക് മറിഞ്ഞു.ഇപ്പൊ ഞാൻ ഓന്റെ മുകളിലും ഓൻ താഴെയും.എനിക്ക് ഞെട്ടാനുള്ള അവസരം തരുന്നതിന് മുമ്പ് ലെവൻ പിന്നെയും മറിഞ്ഞു.ഇപ്പൊ ഞാൻ ഓന്റെ താഴെയും ഓൻ എന്റെ മുകളിലും.ഓന്റെ നോട്ടം കൊണ്ട് പേടിച്ചുകൊണ്ട് എനിക്ക് ഉമിനീർ പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായി പോയി.

. "ഞാ..ഞാൻ വെറുതെ പറഞ്ഞാ..എന്നെ ഒന്നും ചെയ്യല്ലേ.."കണ്ണ് രണ്ടും ഇറുക്കി അടച്ചു കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞതും ഓന്റെ അനക്കം ഒന്നും കേട്ടില്ല.പെട്ടന്ന് മുഖത്തു വിരലോടിക്കുന്നത് പോലെ തോന്നിയതും ഞാൻ ഞെട്ടികൊണ്ട് കണ്ണ് തുറന്നു.എന്റെ കണ്ണിൽ തൊട്ട് ഓന്റെ വിരൽ വരച്ചു വരച്ചു എന്റെ ചുണ്ടിൽ എത്തി.ചുണ്ടിൽ ഓൻ ഓന്റെ വിരൽ കൊണ്ട് വരച്ചതും എന്റെ നെഞ്ചിടിപ്പ് കൂടി... ഒട്ടും പ്രതീക്ഷിക്കാതെ ഓൻ എന്റെ അധരങ്ങളെ കിഴ്പെടുത്തിയതും ഞാൻ പോലും ഞെട്ടി.. _________ (റാഹിൽ) മുഖത്തു ഓളെ കരം പതിച്ചതും ഞാൻ ഞെട്ടി.കരഞ്ഞ കലങ്ങിയ ഓളെ കണ്ണ് കണ്ടതും പെട്ടന്ന് താൻ എന്താ ചെയ്തത് എന്ന് ബോധം വന്നത്.. എന്തോ ഒരു ഹാലിൽ അറിയാതെ ചെയ്ത പോയതാണ്.കണ്ണ് എല്ലാം ചുവന്ന് ഓൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.ശക്തിയായി ഓൾ എന്നെ തള്ളി മാറ്റി എന്റെ അടുത്ത നിന്ന് എഴുന്നേറ്റു.. "അപ്പൊ ഇതാണല്ലേ തന്റെ ഉദ്ദേശം.."(ദിലു) കരഞ്ഞുകൊണ്ട് ഓൾ പറഞ്ഞതും ഞാൻ ഒന്നും മിണ്ടിയില്ല.

. "നോക്കിക്കോ..ഇതിനുള്ളത് താൻ അനുഭവിക്കും..ദിൽനയാ പറയുന്നേ.."അത്രയും പറഞ്ഞ മുറിയിൽ നിന്ന് ഓൾ ഇറങ്ങി പോയതും ഒരു നിമിഷം ഞാൻ ഓൾ പോയ് വഴിയെ നോക്കി നിന്നു.. ശേ..എന്താ ഈ ചെയ്തത് റാഹിൽ... ഞാൻ സ്വയം നെറ്റിക്ക് അടിച്ചു.. ____________. രാവിലെ എഴുന്നേറ്റതും ടേബിളിൽ ആവി പറക്കുന്ന കോഫി കണ്ടു.ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടതും ദിൽന ആണ് എന്ന് മനസിലായി.ഓളെ ഫേസ് ചെയ്യണ്ട എന്ന് കരുതി കോഫിയും എടുത്ത താഴേക്ക് നടന്നു.. ഫൗസിഉമ്മിന്റെ മടിയിൽ ഇരുന്ന് കളിക്കുന്ന ഇനുനെ കണ്ടതും ഞാൻ പോയി ഓളെ എടുത്തു... ഓൾ ആയിട്ട് കളിക്കുമ്പോൾ ആണ് റാഷി അങ്ങോട്ടു വന്നത്.. "സലീമ്മാ..ചായ..ചയോ.."(റാഷി) കിച്ചണിലേക്ക്ലേക്ക് നോക്കി ഓൻ കൂവിയതും ഉമ്മാ 'ഇപ്പൊ തരാം' എന്ന് പറഞ്ഞു.ഓൻ ഒരു ഓക്കേ പറഞ്ഞ ഇനു മോളെ എന്റെ കൈയിൽ നിന്ന് എടുത്തു...

"ഇജ്ജ് ഇന്നലെ വീട്ട്ക്ക് പോയില്ലേ..?!"ഓനെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചതും ഓൾ ഇളിച്ചോണ്ട് ഇല്ല ന്ന പറഞ്ഞു.. "അവിടെ ചെന്നിട്ട് എന്താ..നാദിനെയും പാച്ചുനെ ഒന്നും കാണാൻ എനക്ക് വയ്യാ..വെറുതെ എന്റെ മൂഡും കളയാൻ.."(റാഷി) താല്പര്യം ഇല്ലാത്ത മട്ടിൽ റാഷി പറഞ്ഞതും ഞാനും മൂളി.. "ജിയാൻ എഴുന്നേറ്റില്ലേ..?!"(ഞാൻ) "ണ്ട്..." ഫൗസി ഉമ്മാനോട്‌ ഞാൻ ചോദിച്ചതും സ്റ്റെയർ ഇറങ്ങി വരുന്ന ജിയാൻ ഉണ്ട് എന്ന് വിളിച്ചു പറഞ്ഞു.ഓനെ കണ്ടതും ഞാൻ ഓഫീസ് വർക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചു.ഞങ്ങൾ രണ്ടുപേരും നിന്ന് സംസാരിക്കുമ്പോൾ ആണ് പെട്ടന്ന് 'റാഹി' എന്ന് ഒരു വിളി കേട്ടത്... തിരിഞ്ഞ നോക്കിയപ്പോൾ അവിടെ നിൽക്കുന്ന ആളുകളെ കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.പിന്നെ അവരുടെ അടുത്തേക്ക് ചെന്നു.. ഇതേ ഏതാ പുതിയ അവതാരങ്ങൾ..എന്ന് മട്ടിൽ വീട്ടിലെ ബാക്കിയെല്ലാവരും അവരെ നോക്കി നിന്നു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story