ഇശൽ: ഭാഗം 41

ishal

രചന: നിഹാ ജുമാന

തിരിഞ്ഞ നോക്കിയപ്പോൾ അവിടെ നിൽക്കുന്ന ആളുകളെ കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.പിന്നെ അവരുടെ അടുത്തേക്ക് ചെന്നു.. ഇതേ ഏതാ പുതിയ അവതാരങ്ങൾ..എന്ന് മട്ടിൽ വീട്ടിലെ ബാക്കിയെല്ലാവരും അവരെ നോക്കി നിന്നു.. എന്റെ കോളേജ് ഫ്രണ്ട്സ ആയ ഫാദിലും അവന്റെ ട്വിൻ സിസ്റ്റർ ഫാഹിയും പിന്നെ എന്റെ വേറെയൊരു ഫ്രണ്ട്‌ ആസിഫും ആയിരുന്നു അത്... എല്ലാവര്ക്കും അവരെ പരിചയപെടുത്തികൊടുത്തു ഞാൻ..വാപ്പച്ചി വന്നതും വാപ്പച്ചീന്റെ ഒപ്പം ഇരുന്ന് ഞങ്ങൾ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നു.. __________ (നിയ) പെട്ടന്ന് മുഖത്തു വെള്ളം തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.മുന്നിൽ ഇളിച്ചോണ്ട് നിൽക്കണ് ജിയാനെ കണ്ടതും ഞാൻ പെട്ടന്ന് തല ചെരിച്ചു.ഓനെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ.മുഖത്തു അറിയാതെ ഒരു ചിരിയും വിരിഞ്ഞു.. "മ്മേ..എന്താ ഞാൻ ഈ കാണണേ..അനക്ക് നാണോ..🙄"(ജിയാൻ) അത് കേട്ടതും ഞാൻ ബെഡ് ഷീറ്റ് മേൽ മൊത്തം ചുറ്റി ഓനെ കൂർപ്പിച്ചു നോക്കി.. "എന്നെ നോക്കി പേടിപ്പിക്കാതെ എണീച് വാടി..

സമയം എത്ര ആയി ന്ന അറിയോ..!"(ജിയാൻ) ജിയാൻ പറഞ്ഞതും ഞാൻ ക്ലോക്കിലേക്ക് നോക്കി..അല്ലാഹ് 8.45.. "ഇങ്ങൾക്ക് എന്നെ ഒന്ന് വിളിച്ചോടെയെനിയോ..?!" "ഞാൻ വിളിക്കാൻ വിചാരിച്ചതേനി പിന്നെ അന്റെ മുഖം കണ്ടപ്പോൾ വേണ്ട ന്ന തോന്നി..നല്ല ക്ഷീണം ണ്ടാവും അല്ലോ..എന്റെ അധ്വാനമേ...😌"ജിയാൻ എന്റെ അടുത്ത നീങ്ങി നിന്നോണ്ട് പറഞ്ഞു.ഞാൻ ഓനെ മെല്ലെ ഉന്തി.. "പിന്നെ എഴുന്നേറ്റ് താഴെ പോയപ്പോൾ റാഹിന്റെ ഫ്രണ്ട്സ വന്ന്കണ്..അപ്പൊ ബ്രേക്ക് ഫാസ്റ്റ് എല്ലാരും കൂടി ഇരുന്ന് കഴിച്ചു..അന്നെ ഉമ്മി ചോയിച്ചീനി ഞാൻ പറഞ്ഞു തല വേദന ആണ് ഓൾ ഒറങ്ങാ ന്ന..😁"(ജിയാൻ) "നൊണയൻ.."(ഞാൻ) "പിന്നെ എനക്ക് ഉമ്മിനോട്‌ പറയാൻ പറ്റോ ഇന്നലത്തെ..മ്മ്..മ്മ്.."(ജിയാൻ) എന്റെ മുഖത്തു തോണ്ടി തോണ്ടികൊണ്ട് ജിയാൻ പറഞ്ഞതും ഞാൻ ഓനെ ഉന്തി മാറ്റി അവിടെ നിന്ന് വേഗം എഴുന്നേറ്റ് ബാത്റൂമിലേക്ക് ഡ്രസ്സ് എടുത്ത കേറാൻ നിന്നു.ഞാൻ തിരിഞ്ഞ നോക്കി.... '''വൃത്തികെട്ടവൻ""

ചുണ്ട് കൂർപ്പിച്ചു ഉമ്മാ തരുന്നത് പോലെ കാണിക്കണേ ജിയാനെ നോക്കി ഞാൻ പതിയ പറഞ്ഞു.ബാത്റൂമിലേക്ക് കേറുമ്പോൾ ചുണ്ടിൽ മായാത്ത ചിരി ഉണ്ടായിരുന്നു.. _________ (റാഹിൽ) ഫാദിലും ആസിഫും യാത്രക്ഷീണം കാരണം റൂമിൽ പോയി ഉറങ്ങിയിരുന്നു.വരുന്ന വഴി ഉറങ്ങിയത് കൊണ്ട് ഫാഹി എന്റെ കൂടെ തന്നെയിരുന്നു സംസാരിക്കായിരുന്നു... "വെള്ളം..." ഗൗരവത്തിലുള്ള ശബ്‌ദം കേട്ടപ്പോൾ ഞാനും ഫാഹിയും തിരിഞ്ഞ നോക്കി.ജ്യൂസ് ഗ്ലാസ് ആയി നിൽക്കണ് ദിലുനെ കണ്ട് ഫാഹി ചിരിച്ചോണ്ട് ഓളെ ന്ന വാങ്ങി... 'കണ്ട് പെൺപ്പിള്ളേരായി പഞ്ചാര അടിച്ചിരിക്കണ് കണ്ടാ കാട്ടു കോഴി..' നമ്മളെ പൊണ്ടാട്ടിന്റെ പിറുപിറുപ്പ് കേട്ടതും ഞാൻ നെറ്റി ചുളിച്ചു ഓളെ നോക്കി.. "എന്തേലും പറഞ്ഞായിരുന്നോ..?!"(ഞാൻ) "ഏയ്..."(ദിലു) ചുമൽ കൂപ്പി ഇല്ല എന്ന് പറഞ്ഞ ഓൾ ചിരിച്ചു..ഞാൻ ചിരി അടക്കി പിടിച്ചു ഫാഹിയെ നോക്കി കണ്ണുറുക്കി അതിനർത്ഥം മനസിലായ പോലെ ഫാഹി.. "റാഹി..ഇതാരാ..?!!!കല്യാണ പിക്‌സ് ഒന്നും കാണാൻ കഴിയ്ത്കൊണ്ട് എനക്ക് അറിയില്ല..ഇതാണോ അന്റെ വൈഫ്..🤔"(ഫാഹി)

ഓൾ ചോയിച്ചതും ഞാൻ ദിലുന്റെ മുഖത്തേക്ക് നോക്കി ഓൾ എന്നെ നോക്കി പുച്ഛിച്ചു നിക്കുന്നത് കണ്ടതും 'ശെരിയാക്കി തരടി' എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഫാഹിയെ നോക്കി.. _____ (ദിൽന) ഓനെ നോക്കി പുച്ഛിച്ചുകൊണ്ട് ഞാൻ നിന്നു..ഓന്റെ വൈഫ്..കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞ കെർണ്.. "ഏയ്..എന്റെ വൈഫ് അല്ല..ഇത്‌ ഇവിടെത്തെ തൊടിയിൽ പണിക്ക് വരണേ കുഞ്ഞാമന്റെ മോളാ..ഇബ്‌ദത്തെ അടുക്കള പണിക്ക് വന്നതാ.."(റാഹിൽ) ഏഹ്...!!കുഞ്ഞിമ്മാന്റെ മോളോ...എടാ പട്ടി തെണ്ടി എന്നെ തേച്ചാ ലെ..🤧🤧ദിസ് ഈസ് ടൂ മുച്ച് കെട്ടിയോൻ... അന്റെ മറ്റൊൾ ആടാ തെണ്ടി അടുക്കള പണിക്ക് വന്നത്.. "ന്നാ.."(ഓൾ) എന്നെ നോക്കി പുച്ഛിച്ചുകൊണ്ട് ഓന്റെ കൂടെ ഉള്ള ആ പുളിച്ചി ജ്യൂസ് ഗ്ലാസ് തന്നു.. ഓളെ നോക്കി പല്ലുറുമ്പിയതിന് ശേഷം ഞാൻ ആ അലവലാതിയെ അടിമുടി നോക്കി.. പണി വരുന്നുണ്ട് അവറാച്ച..💥 _____________

"ആഷിക്ക..." "എന്താ നസ്രു..?!" റൂമിലേക്ക് ഓടി കിതച്ചോണ്ട് വരുന്ന നസ്രുനെ നോക്കി ഞാൻ ചോയിച്ചു.. "സന..സനനെ ഇവിടെ ഒന്നും കാണുന്നില്ല.."(നസ്രു) ഓൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.. "കാണുന്നില്ല ന്നോ..ഇജ്ജ് എന്താ ഈ പറീണെ..ഓൾ എന്താ ചെറിയ കുട്ട്യോ..ഇജ്ജ് ഒന്നൂടി നോക്ക്..ഷാനനോട്‌ ചോയിചോക്ക്..ഓൾക്ക് അറിയും..അല്ലാതെ ഓൾ എവിടെ പോകാൻ.."(ഞാൻ) ഞാൻ പറഞ്ഞ തീരുന്നതും അപ്പോഴേക്കും അങ്ങോട്ട് ഷാൻ വന്നു.ഓൾ വന്നതും എന്റെ കൈയിലേക്ക് ഒരു പേപ്പർ നീട്ടി..സംശയത്തോടെ ഞാൻ അത് തുറന്ന് നോക്കി.. "ഇക്കാക്ക..ഞാൻ കുറച്ചു ദൂരേക്ക് പോവാട്ടോ..ഇച്ചിരി കാലം മാത്രം..എല്ലാം എനിക്ക് മറക്കണം..അത് കഴിഞ്ഞാൽ ഞാൻ തിരിച്ചു എത്തിയിരിക്കും..ഇപ്പൊ എനിക്ക് സമയം വേണം..എന്നെ അന്വേഷിക്കേണ്ട..ഞാൻ വന്നിരിക്കും..അത് ഇക്കാക്ക തരാണ വാക്കാ.."

അത്ര മാത്രം എഴുതിരിക്കുന്ന ഒരു പേപ്പർ...ആഷി ആകെ തളർന്നുകൊണ്ട് ഒരിടത് ഇരുന്നു.നസ്രു ആശ്വസിപ്പിക്കും വണ്ണം ഓന്റെ അടുത്തിരുന്നു.. "ആഷിക്ക..ഓളെ അന്വേഷിക്കേണ്ട..പാവം എവിടേലും നിക്കട്ടെ..ഓൾ വരും എപ്പോഴെങ്കിലും..നമ്മുക്ക് വെയിറ്റ് ചെയ്യാം..അതാണ് നല്ലത്.." (ഷാന) ഷാന പറഞ്ഞതും ഞാൻ തല ചെരിച്ചോണ്ട് അവിടെ നിന്ന് എഴുന്നേറ്റു.. എനിക്ക് എങ്ങനെ ഓളെ അന്വേഷിക്കാതെ ഇരിക്കാൻ പറ്റും..നോ നെവർ..എനിക്ക് അതിന് പറ്റില്ല..എവിടെ ആണേലും ഞാൻ അന്നെ കണ്ടെത്തും സന.. മനസ്സിൽ അത് ഉറപ്പിച്ചു നിൽക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്.. സാലി ആണ്.. ഇബ്ൻ ഇത്‌ ഓടെ പോയതാ..?! ഞാൻ ഫോൺ എടുത്തതും ഓൻ പറഞ്ഞത് കേട്ട് ചെറിയ തോതിൽ എനിക്ക് ആശ്വാസം ആയി...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story