ഇശൽ: ഭാഗം 43

ishal

രചന: നിഹാ ജുമാന

മനസില്ല മനസോടെ ഞാനും താഴേക്ക് ഇറങ്ങി.. സ്റ്റെയർ ഇറങ്ങി താഴെ എത്തിയതും അവിടെ കണ്ട് കാഴ്ച്ച എന്റെ പേശികൾ മുറുകി...നിലത്തു വീണുകിടക്കുന്ന നിയന്റെ മുകളിൽ അമർന്ന് കിടക്കുന്ന ആസിഫ്... നിയ കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ നോക്കുന്നുണ്ട്..ആസിഫ് ഏതോ ലോകത്ത എന്ന് പോലെ നിയന്റെ മേൽ തന്നെ നിൽക്കുന്നുണ്ട്.ദിലു വന്ന് അവരെ പിടിച്ചു എഴുന്നേല്പിക്കാൻ നോക്കുന്നുണ്ട് അത് കണ്ടപ്പോൾ മനസിലായി അറിയാതെ വീണത് ആണ് എന്ന്.എങ്കിലും ആസിഫിനോട് ഉള്ള് ദേഷ്യം കുറഞ്ഞില്ല.ഞാൻ നിയന്റെ അടുത്തേക്ക് നടക്കും മുമ്പ് തന്നെ അവർ രണ്ടുപേരും നിലത്തു നിന്ന് എഴുന്നേറ്റിരുന്നു.. എഴുന്നേറ്റ് ഉടൻ തന്നെ നിയ ആസിഫിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു... അടി കിട്ടിയപ്പോൾ ആണ് ഓൻ സ്വബോധം വന്നത് എന്ന് തോന്നുന്നു.ഓൻ അപ്പൊ തന്നെ സോറി പറഞ്ഞു.അത് കണ്ട് എന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.നിയ പെട്ടന്ന് തിരിഞ്ഞതും എന്നെ കണ്ട് ഓൾ ഒന്ന് ഞെട്ടി.ഞാൻ ഗൗരവം വിടാതെ ദേഷ്യത്തോടെ മുകളിലേക്ക് കേറി പോയി.. ______.... (നിയ)

ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ജിയാനെ ഓർമ്മ വന്നത് മുകളിലേക്ക് പോകാൻ നിൽകുമ്പോൾ അറിയാതെ ആ കോഴി ആസിഫ് ആയിട്ട് നിലത്തു തെന്നി വീണത്... എത്ര തള്ളി നോക്കിയിട്ടും തെണ്ടി എന്നെ നോക്കി നിലക്കാണ് അതാ ഒന്ന് പൊട്ടിച്ചത്..തിരിഞ്ഞ നോക്കിയതും ഗൗരവത്തോടെ നിൽക്കുന്ന ജിയാൻ..എന്റെ കാര്യം തീരുമാനം ആയി എന്ന് മനസ്സിലായതും ഞാൻ പെട്ടന്ന് മുകളിലേക്ക് കേറി പോയി.. റൂമിൽ എത്തിയതും ഒന്നും മിണ്ടാതെ ദേഷ്യത്തോടെ എന്തൊക്കയോ വലിച്ചെറിയുന്ന ജിയാനെ കണ്ടതും ഞാൻ പേടിയോടെ ഉള്ളിലേക്ക് കേറി.. "ജി,,ജിയാൻ,,," എന്റെ വിളി കേട്ടതും ദേഷ്യത്തോടെ ഒരു തുറിച്ചു നോട്ടം ആയിരുന്നു പകരം കിട്ടിയത്.. "ജിയാൻ..." ഞാൻ ചുണ്ടുപിളർത്തി വിളിച്ചു..ജിയാൻ കേള്ക്കുന്നെ ഇല്ല..എനിക്ക് സങ്കടം പിടിച്ചു വെക്കാൻ കായുന്നില്ലായിരുന്നു.ജിയാൻ എന്നോട് മിണ്ടാത്ത ഓരോ നിമിഷവും ശ്വാസം കിട്ടാത്ത പോലെ എനിക്ക് തോന്നി.. ഫോണും എടുത്തു ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങിയ ജിയാന്റെ കാലിൽ ഞാൻ പെട്ടന്ന് പിടിച്ചു.അപ്രതീക്ഷിത ആയിട്ട് ആയത്കൊണ്ട് ജിയാൻ ഒന്ന് ഞെട്ടി.. "പ്ലീസ് ജിയാൻ..ഞാൻ പറയണത് കേൾക്ക..അറിയാതെ വീണത് ആണ്..ഞാൻ....

ജിയാൻ എന്നെ തല്ലിക്കൊ..മിണ്ടാതെ പോവല്ലേ..പ്ലീസ്..ഞാൻ ഇനി അവരോട് മുണ്ടൂല പ്രോമിസ്..😥😥😥" _____ ഓൾ പറയണത് കേട്ടതും മുഖത്തു അറിയാതെ ഒരു ചിരി വിരിഞ്ഞു.ഞാൻ ഓളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. "ഞാനേ എന്റെ കെട്ടിയോളെ തെറ്റുധരിച്ചു എന്ന് കരുതുന്നോള്ക്ക് ആണ് തെറ്റ് പറ്റിയത്..നിയ..എനിക്ക് എന്നെക്കാളും വിശ്വാസം ആണ് അന്നെ..വെറുതെ ഒന്ന് അന്നെ പേടിപ്പിക്കാൻ ചുമ്മാ മിണ്ടാതെ ഇരുന്നതാ..അതിന് ഇങ്ങനെ കരഞ്ഞ അലമ്പ് ആക്കല്ലേ..smile.." ഞാൻ പറഞ്ഞതും ഓൾ ചെറിയ കുട്ട്യാളെ പോലെ കണ്ണ് തുടച്ചു ചിരിച്ചു.. "ഞാൻ ഓഫീസിൽ പോക ട്ടോ..ഇജ്ജ് ദിലു ആയിട്ട് മിണ്ടിക്കൊ..ആ ഊളക്കളുടെ അടുത്ത്കൂടെ പോകരുത് കേട്ടല്ലോ.."ഗൗരവത്തിൽ ഞാൻ പറഞ്ഞതും ഓൾ നിഷ്കളങ്കമായി ചിരിച്ചു.. ഓളെ നെറ്റിയിൽ ഒന്ന് മുത്തിയതിന് ശേഷം ഞാൻ മുറി വിട്ടിറങ്ങി... 2 ദിവസം കഴിഞ്ഞതും അവരെ റാഹിൽ തന്നെ കെട്ടും കെട്ടി അയച്ചു..അല്ലെങ്കിൽ ഓന്റെ കെട്ടിയോളെ പണികൾ വാങ്ങി വാങ്ങി ചെക്കൻ എഴുന്നേറ്റ് നടക്കാൻ പോലും ആവാതെ ആകും.. ദിലു കാണുന്ന പോലെ ഒന്നും അല്ല എന്ന് എല്ലാര്ക്കും മനസിലായി. പ്രതേകിച്ചു റാഹിലിന്..വിളഞ്ഞ വിത്താണ്..

പക്ഷെ..ഒരു കാര്യം ണ്ട് ട്ടോ..പണി കൊടുക്കാൻ ആണേലും റാഹിൽ ഇല്ലാത്ത ഒരു ദിവസം പോലും ദിലുന് പറ്റാതെ ആയി ട്ടോ..ഓളെ വീട്ടിലേക്ക് പോകുവാണേലും എങ്ങനേലും അവിടെന്ന് രാത്രി മതിൽ ചാടി ഇവിടെ ഹാജർ ആകും..😂(വിത്ത് ദി ഹെല്പ് ഓഫ് അളിയൻ ദിൽഷാദ്)ഓളെ കാത്ത മതിലിന്റെ മുകളിൽ ഓളെ കെട്ടിയോൻ നമ്മൾ റാഹിലും ഉണ്ടാകും ട്ടോ..യാ അങ്ങനെയൊരു ടോം ആൻഡ് ജെറി ലവ് സ്റ്റോറി.. പക്ഷെ ഇതിൽ ഒക്കെ ഏറ്റവും സങ്കടം നമ്മളെ പാച്ചൂന്റെ കാര്യത്തിൽ ആണ് കേട്ടോ..ഇത്രെ ഒക്കെയായിട്ടും ഓൻ നാദിയെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല..ഒക്കെ കുട്ടിക്കളിയായിട്ടാണ് ഓൻ കാണുന്നത്.. ഉള്ളിൽ പഴയ പ്രേമം ഉള്ളത്കൊണ്ട് ആണോ എന്ന് അറിയില്ല... ____ Months Later.. (സാലി) എന്റെ കോച്ചിങ് തീർന്നു.ആസ്സാമിൽ നിന്ന് തിരിച്ചു ഞാൻ നാട്ടിലേക്ക് പോരാൻ നിന്നു.സനയെ കണ്ടുപിടിക്കാൻ ഞാൻ ആദ്യം തീരുമാനിച്ചു..പക്ഷെ അവസാനമായി അന്ന് ട്രെയിനിൽ വെച്ചു കണ്ടതിന് ശേഷം പിന്നെ കണ്ടതേ ഇല്ല ഓളെ.. അവിടെത്തെ കുറിച്ചു ഫ്രണ്ട്സിന്റെ സഹായം വെച്ചു ഞാൻ ഓളെ അവസാനം കണ്ടുപിടിച്ചു.... ആ പഴയെ സനയെ കിട്ടിയപോലെ എനിക്ക് തോന്നി..

ഏതോ ഒരു അനാഥാലയത്തിലെ ട്യൂഷൻ ടീച്ചർ ആയി വർക്ക് ചെയ്യുകയായിരുന്നു പോലും ഓൾ..കുറച്ച ഇത്തിരി നിരബന്ധിക്കേണ്ടി വന്നു എനിക്ക് ഓളെ നാട്ടിലേക്ക് വിളിക്കാൻ.. "ഇനി എന്താ നിന്റെ പ്ലാൻ..?!"കേരളത്തിൽ എത്തി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കുമ്പോൾ ഞാൻ ഓളോട് ചോദിച്ചു.. "പഠിക്കണം ജോലി കിട്ടണം..ഒരുത്തനെ കെട്ടണം.."(സന) ഓൾ പറഞ്ഞത് കേട്ട് ഞാൻ ഓളെ വായയും പൊളിച്ചു നോക്കി.. "അല്ല അവസാനം പറഞ്ഞത് ആദ്യമായി എന്ന് കരുതി എനിക്ക് കൊയപ്പം ഒന്നും ഇല്ല ട്ടോ..😌"(സന) "ഇജ്ജ് ആൾ തെരക്കേട്‌ ഇല്ലല്ലോ.." ഓളെ ആക്കിക്കൊണ്ട് ഞാൻ പറഞ്ഞതും 'ഇച്ച ബെജ്ജ' എന്ന് പറഞ്ഞു ഓൾ എനിക്ക് ഒരു തല്ല് തന്നു.ആ പഴയ സനയെ തന്നെ കാണുന്നത് പോലെ എനിക്ക് തോന്നി. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞതും ആഷി വന്നു..കൂടെ തന്നെ നസ്രുവും ഉണ്ട്.. "ഹായ്.."ചെയറിൽ നിന്ന് ചാടി എഴുന്നേറ്റ്കൊണ്ട് ഓൾ പറഞ്ഞു.ഓളെ ഒച്ച കേട്ട് ഹോട്ടലിൽ ഉള്ള എല്ലാരും നോക്കുന്നുണ്ട്.അതൊന്നും മൈൻഡ് ആക്കാതെ പെണ്ണ് വാൻ തള്ള് ആയിരുന്നു..

നസ്രുവിന്റെയും ആഷിയുടെ കണ്ണുകൾ തിളങ്ങിയത് കണ്ടതും മനസിലായി രണ്ടാൾക്കും ഒത്തിരി സന്തോഷായി എന്ന്.. "ഇത്രെയും നാളും അനക്ക് ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ സന..😥"(നസ്രു) "ഹൊ അതിന് എന്റെ പുതിയാപ്പള സമ്മായിക്കണ്ടേ.."(സന) ഓൾ വല്യ കാര്യായി പറയുന്നത് കേട്ട് എല്ലാരും ഓളെ ഞെട്ടി നോക്കി..പുത്യപ്പളായോ അതെപ്പോ "പുതിയാപ്പിളെ..?!"(ആഷി,നസ്രു) "അതെ..എന്റെ കല്യാണം കഴിഞ്ഞു..😌"ഇച്ചിരി നാണത്തോടെ ഓൾ പറയുന്നത് കേട്ട് എല്ലാരും ഓളെ സംശയത്തോടെ നോക്കി.. "അതെപ്പോ..?!" പെട്ടന്ന് അങ്ങനെയൊരു അശരീരി കേട്ടപ്പോൾ എല്ലാരും തിരിഞ്ഞ നോക്കി..ജിയാനും നിയയും പാച്ചുവും റാഷിയും ഒക്കെയുണ്ട്.. "ഹലോ...അസ്സലാമു അലൈക്കും.." അവരെ ഒക്കെ കണ്ടതും സന അവരുടെ അടുത്തേക്ക് ചെന്നു.എല്ലാരോടും സംസാരിക്കുമ്പോൾ സന ആ പഴയ സന ആയിരുന്നു.സന്തോഷം കൊണ്ട് നിയ ഓളെ കെട്ടിപിടിച്ചു എന്തക്കോ പറയുന്നുണ്ട്.. പാച്ചു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അപ്പോഴേക്കും സന 'ചങ്കെ' ന്നും വിളിച്ചു ഓന്റെ പള്ളക്ക് കുത്തി.റാഷിയോടും എല്ലാരോടും ഓൾ ആ പഴയ അടുപ്പം കാണിച്ചു.

. "അല്ല ന്റെ പെങ്ങളുട്ടി ആരെയാ കെട്ടിയത് എന്ന് പറഞ്ഞില്ല.."(ആഷി) ആഷി ചോദിച്ചതും ഒരിത്തിരി നാണത്തോടെ സന കൈ ചൂണ്ടി.ഓൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാരും ഞെട്ടികൊണ്ട് നോക്കി..കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഞെട്ടിയത്‌ ഞാൻ ആയിരുന്നു..കുരിപ്പ് എന്നെയാ ചൂണ്ടിയത്.. എന്നെ കാണിച്ചതും എല്ലാരുടെയും മുഖം മാറുന്നത് ഞാൻ കണ്ടു..ഞാൻ സനയെ നോക്കി പേടിപ്പിച്ചതും ഓൾ എന്റെ അടുത്ത നീങ്ങി നിന്ന്കൊണ്ട് പറഞ്ഞു.. "പ്ലീസ് ചതിക്കല്ലേ..വെറും തള്ള് ആണ് ട്ടോ..ഇതു പറഞ്ഞില്ലേൽ പാച്ചുക്കന്റെയും നാദിന്റെയും കാര്യം സെറ്റ് ആവൂല്ല..എല്ലാം ഷാനന്റെ ഐഡിയ ആണ്..ഐഡിയ ഫ്ലോപ്പ് ആയാൽ ഓളെ നമ്മക്ക് തട്ടം..ഇപ്പൊ ഇങ്ങള് ന്റെ കൂടെ നിക്ക്.." കണ്ണ്കൊണ്ട് കെഞ്ചുന്നത് പോലെ ഓൾ കാണിച്ചതും ഞാൻ എന്തോ പറയാൻ പോയതും അതിന് മുമ്പ് ഓൾ ന്റെ കൈ പിടിച്ചു ആഷിന്റെ മുന്നിലേക്ക് നടന്നു.. "പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ ഓൾ കൈകൂപ്പി ഓനെ തൊഴുതു നിൽക്കുന്നുണ്ട്..ഇവള് എന്താ തേങ്ങായ കാണിക്കുന്നത് എന്ന് മട്ടിൽ ഞാനും......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story