ഇശൽ: ഭാഗം 44

ishal

രചന: നിഹാ ജുമാന

 "പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ ഓൾ കൈകൂപ്പി ഓനെ തൊഴുതു നിൽക്കുന്നുണ്ട്..ഇവള് എന്താ തേങ്ങായ കാണിക്കുന്നത് എന്ന് മട്ടിൽ ഞാനും.. "സാലി..എന്നാലും ഞങ്ങളോട് ഒന്നും പറയാതെ എങ്ങനെ തോന്നി..?!"(ജിയാൻ) ജിയാനെ ദയനീയമായി ഞാൻ നോക്കി..'ആര് കെട്ടി..ഇപ്പൊ കെട്ടി..🤧🤧.... സന എന്റെ ഉള്ള് കൈയിൽ നുള്ളിയതും,, 'എല്ലാം പെട്ടന്ന് ആയിരുന്നു' എന്ന് പറഞ്ഞ ഞാൻ ഇളിച്ചു കാണിച്ചു.. "ഹമ്..നടന്നത് നടന്നില്ലേ..ഇനി അതിനെ പറ്റിയ പറഞ്ഞിട്ട് എന്താ..?!"(നിയ) നിയ പറഞ്ഞതും 'അതന്നെ' എന്ന് പറഞ്ഞു സന ഓൾക്ക് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു.ഇബാളെ ഓവർ ആക്ഷൻ കണ്ടാൽ തന്നെ വേഗം എല്ലാര്ക്കും മനസിലാവും അല്ലോ പടച്ചോനെ.. അവരുടെ കോപ്രായങ്ങൾ കണ്ട് എല്ലാരും ചിരിക്കുന്നു ഉണ്ടെങ്കിലും പാച്ചുവിൻറെ ഉള്ളം മാത്രം വെന്തുനീറുന്നത് പോലെയായിരുന്നു..ഓനെ കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസിലായി.പാച്ചുവിനെ കാണിക്കാൻ ഓൾ നല്ലോണം എന്നെ ഒട്ടി നിൽക്കുന്നുണ്ട്... അവരുടെ പുറകെ നാദിയയും ഷാനയും കണ്ടതും ഒരു നിമിഷം ഞാൻ വല്ലാണ്ട് ആയി..നാദി..

ഷാളിന്റെ മറവിൽ മഹർ തൂങ്ങി നിൽക്കുന്നത് കണ്ടതും ഓളെ നേരെ ഉള്ള എന്റെ കണ്ണ് ഞാൻ താഴ്ത്തി.എന്റെ അതെ നോട്ടം തന്നെയായിരുന്നു സനയുടേതും എന്ന് കണ്ടതും എനിക്ക് ഓളോട് എന്തോ ഒരു അലിവ് തോന്നി..പാവം എല്ലാം ഉള്ളിൽ ഒതുക്കി.. "ഷാനു..നാദി..." എന്ന് വിളിച്ചു പെട്ടന്ന് സന എന്റെ കൈ വിട്ട് ഓരേ ഒക്കെ പോയി കെട്ടിപിടിച്ചു.. ....... (നാദി) ഞാൻ ഒരു വട്ടമേ സാലിയുടെ മുഖത്തേക്ക് നോക്കിയത് ഉള്ളു പിന്നെ നോക്കാൻ തല ഉയരുന്നില്ലായിരുന്നു.. പെട്ടന്ന് ആരോ തന്റെ കൈ കോർത്ത പിടിക്കുന്നത് പോലെ തോന്നിയതും നാദി തലുയർത്തി നോക്കി..പാച്ചുക്ക.. "കണ്ണ് തുടക്ക പോത്തേ.."(പാച്ചുക്ക) സമാധാനപ്പിക്കും എന്ന് വേണം എന്റെ കൈക്കൾ മുറുക്കി പിടിച്ചു.ഞാൻ മെല്ലെ കാണ് തുടച്ചു മുഖത്തു ചിരി വരുത്തി.. "ഫുഡ് കഴിച്ചാലോ..എനക്ക് പായ്ചിണ്ട്.."(റാഷി) "ഞങ്ങൾ കഴിച്ചതാ..നിങ്ങൾ കഴിക്ക ട്ടോ.."എന്ന് പറഞ്ഞ സാലി സനന്റെ കൈ പിടിച്ചു അവിടെ നിന്ന് മാറി നിന്നു.ഞാൻ തല ഉയർത്തി പാച്ചുക്കനെ നോക്കി.അപ്പോഴും പാച്ചുക്കന്റെ കണ്ണ് അവർ പോയ് വഴി ആയിരുന്നു.

എന്തോ അത് കണ്ടപ്പോൾ ഉള്ളിൽ ആരോ കൊത്തി വലിക്കുന്നത് പോലെ തോന്നി...തന്നോട് ഇപ്പോഴും ഒരു ഫ്രണ്ട്‌ എന്നതിൽ അല്ലാതെ വേറെയൊരു സ്നേഹമോ അടുപ്പമോ ഇല്ല..എത്രകാലം ഇങ്ങനെ...?!! സനയും സാലിയും കല്യാണം കഴിച്ചു..ഇനി അവരെ ഓർക്കുന്നത് ഞങ്ങൾ രണ്ടുപേരും ചെയ്യുന്ന വിഢിത്തം അല്ലേ...?!! പാച്ചുക്കാ അവിടേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ പതിയ ഒരേ ഒന്ന് തട്ടി.. "ആഹ്.."(പാച്ചുക്ക) "വായ്നോക്കി നിക്കാതെ വാ മനസാ..ഫുഡ് കഴിക്ക.."(ഞാൻ) "ഞാൻ ഡൈറ്റിങയിലാണ്..😏"(പാച്ചുക്ക) ഞാൻ ഫുഡ് കഴിക്കാൻ വിളിച്ചതും എന്നെ നോക്കി പുച്ഛിച്ചുകൊണ്ട് പാച്ചുക്ക പറഞ്ഞു.. അത് കേട്ട് ഞാൻ ഒരേ വായയും പൊളിച്ചു നോക്കി.. "അതെപ്പോ..👀"(ഞാൻ) "ഞാൻ ഡൈറ്റ് ചെയ്യുന്നതിന് മുമ്പ് മൈക്കും സ്‌പീക്കറും എടുത്ത അന്നൗണസ്മെന്റ് ചെയ്തിട്ടില്ല..ന്തായാലും ഇജ്ജ് പ്പോ അറിഞ്ഞീല..😏"(പാച്ചുക്ക) "രാവിലെ വെട്ടിവിഴുങ്ങിയപ്പോൾ ഡൈറ്റ് അല്ലായിരുന്നല്ലോ അതാ ചോദിച്ചത്..😏"(ഞാൻ) എന്റെ പറച്ചിൽ കേട്ട് ഒരു ചമ്മി സ്പ്രെഷൻ ഇട്ട് പാച്ചുക്ക ഇളിച്ചു.

ഞാൻ 'എന്തോന്നാടായ്'എന്ന് മട്ടിൽ കൈ കാണിച്ചതും പുച്ഛത്തോടെ മുഖം കോട്ടി പാച്ചുക്ക ഫുഡ് കഴിക്കാൻ ഇരുന്നു. ഞങ്ങൾ ചെന്ന് ഇരിക്കുമ്പോൾ അവിടെ എല്ലാരും സാലിയെയും സനനെയും പറ്റിയ ആയിരുന്നു ഡിസ്കഷൻ അത് കേട്ടപ്പോൾ ഞാൻ തല ഉയർത്തി പാച്ചുനെ നോക്കി..എവിടെ ആൾ വൻ തീറ്റ..ഇടക്ക് റാഷിയെ നോക്കി കോക്രി കാണിക്കുന്നുണ്ട്..😂രണ്ടാളും ഇഞ്ചോട് ഇഞ്ചോട് പോരാട്ടം..ഒപ്പം അപ്പുറത്തു അപ്പ് അപ്പ് പറഞ്ഞ പിരി കേറ്റാൻ ഷാനയും.. ബല്ലാത്ത ജാതികൾ.. _____ (സന) "എന്താണ് അന്റെ ഉദ്ദേശം...🤨"(സാലിക്ക) അവരുടെ ഇടയിൽ നിന്ന് എന്നെ പിടിച്ചുകൊണ്ട് വന്നുകൊണ്ട് സാലിക്ക ഗൗരവത്തിൽ ചോദിച്ചു.. "ദുരുദ്ദേശം..😆"(ഞാൻ) "ഡി..ഡി..കളിക്കല്ലേ..ഇജ്ജ് എന്തക്കെ കോപ്രായ ഈ കാണിക്കണേ..?!"(സാലിക്ക) "സാലിക്ക..ഇങ്ങള് ഒന്ന് ആലോചിക്ക്..നാദിയും പാച്ചുക്കയും പണ്ടു തൊട്ടേ അറിയുന്നവർ ആണ്..അതിനാൽ അവർക്ക് പരസപരം നല്ലോണം അറിയാം..അവർക്ക് ഒന്നിച്ചു ജീവിക്കാൻ തടസം ഒരർത്ഥത്തിൽ നമ്മൾ രണ്ടുപേര് അല്ലേ..?!

അതുകൊണ്ട് ഇങ്ങനെ ഒരു പ്ലേയ്..ഇപ്പൊ അവരുടെ ഉള്ളിൽ രണ്ടാൾക്കും ഒരു പുതിയജീവിതം തുടങ്ങാനുള്ള ആഗ്രഹം വരും...വന്നില്ലേൽ നമ്മൾ വരുത്തണം..അത് നമ്മുടെയും കൂടെ കടമയാണ്.."(സന) ഗൗരവത്തിൽ ഞാൻ സാലിക്കക്ക് പറഞ്ഞുകൊടുത്തതും ഓർ എന്നെ തുറിച്ചു നോക്കി.. "അതുകൊണ്ട് അന്നെ ഞാൻ ന്റെ കെട്ടിയോൾ ആക്കി എന്ന് പറയണം..എനിക്ക് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല..ഹല്ല പിന്നെ..ഇതൊക്കെ വേറെ ആരേലും അറിഞ്ഞാൽ..എന്റെ ഭാവി..👀"(സാലിക്ക) സാലിക്ക പറയണത് കേട്ട് ഞാൻ വായയും പൊളിച്ചു നിന്നു... ഇങ്ങേരെ ഞാൻ..🤧🤧സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ.. "ഡോ കിളവ..വെറുതെ എന്നെ പിരാന്ത ആക്കരുത്..ഞാൻ സീരിയസാ.."(ഞാൻ) "ഏഹ്..അപ്പൊ ഇജ്ജ് സന അല്ലേ..?!🙄"(സാലിക്ക) "തമാശ ആണോ..ഹേ..ആണേൽ പറി..ഞാൻ സിരിച്ചു തരാ..🤧🤧"(ഞാൻ) "കൂടുതൽ കോപ്രായം കാട്ടാതെ ബാ കെട്ടിയോളെ.....!!!" എന്ന് പറഞ്ഞ സാലിക്ക പെട്ടന്ന് എന്റെ കൈ പിടിച്ചു വലിച്ചു നടന്നു.കൈകൾ കോർത്തപ്പോളും എന്നിലേ ഞെട്ടൽ മാറിയില്ലായിരുന്നു.ഫുഡ് കഴിക്കുന്ന ടേബിളിന്റെ അടുത്ത എത്തിയതും ഞാൻ മുഖത്തെ ഞെട്ടൽ മാറ്റി..ചിരി വരുത്തി.. ഷാന എന്നെയും ഞങ്ങളെ കൈയിലേക്കും മാറി മാറി നോക്കുന്നുണ്ട്..

'മൊതലാക്കുവാണല്ലേ..🧐' എന്ന് ഭാവത്തിൽ ഓൾ എന്നെ നോക്കി തലയാട്ടി..കുരിപ്പ് പോടീ..😤 ........ "എന്നാ പോകാം ലെ..." ജിയാൻ ഇറങ്ങിയതും പുറകെ തന്നെ എല്ലാരും ഇറങ്ങി...പാച്ചു സനന്റെ മുഖത്തേക്ക് ഉറ്റി നോക്കി.ഇല്ല ഒരുഭാവ വിത്യാസം ഇല്ല.ഓൾ എല്ലാം മറന്നു..എല്ലാം... പാച്ചു ഒന്ന് തിരിഞ്ഞ നോക്കിയതും തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന നാദിയെ കണ്ടതും പാച്ചുവിന് വല്ലാണ്ട് ആയി... ആഷിയും നസ്രുവും സാലിയും സനയും കാറിൽ കേറി.പുറകെ തന്നെ മറ്റൊരു കാറിൽ നിയയും ജിയാനും വീട്ടിലേക്ക് തിരിച്ചിരുന്നു..ഒപ്പം തന്നെ ഷാനയും.. ഓൾ നാദിയോട് ഒപ്പം ഷോപ്പിംഗ് ന് വന്നതായിരുന്നു..ഇനി പാച്ചുക്ക ഉള്ളോണ്ട് ഇവരുടെ ഒപ്പം പോകാം എന്ന് കരുതി ഷാന നിയന്റെ ഒപ്പം കൂടി.. എല്ലാവരും പോയതിന് ശേഷം ആണ് പാച്ചുവും നാദിയും ബൈക്കിൽ കേറിയത്.. ആദ്യമായി ആണ് പാച്ചുവിന് ഒപ്പം ഓൾ ബൈക്കിൽ കേറുന്നത്.

കസിൻ ആണേൽ പോലും ഫാമിലിൽ ഇഷ്ടം അല്ലായിരുന്നു ബൈക്കിൽ പോകുന്നത്.ബൈക്ക് ഒത്തിരി ഇഷ്ടായത്കൊണ്ട് തന്നെ നാദിക്ക് അത് വല്ലാത്ത സങ്കടായിരുന്നു... 'കെട്ടിച്ച വിട്ടിട്ട് ഇജ്ജ് അന്റെ കെട്ടിയോന്റെ ഒപ്പം പൊയ്ക്കോ' എന്ന് ഡയലോഗ് കേൾക്കാത്ത പെൺകുട്ടികൾ ഉണ്ടോ..😂 നാദിയക്ക് പാച്ചുവിനോട് ചേർന്ന് ഇരിക്കുന്നതിന് അനുസരിച്ചു വല്ലാത്തൊരു ഫീൽ വന്നിരുന്നു.കാറ്റിൽ പാറിപ്പറക്കുന്ന പാച്ചുവിൻറെ മുടി ഓൾ കൗതുകത്തോടെ ഒന്ന് തൊട്ടു.പെട്ടന്ന് പാച്ചു ബ്രേക്ക് ഇട്ടതും നാദി ഞെട്ടിക്കൊണ്ട് ഓനെ കെട്ടിപിടിച്ചു.. "എന്താ ഇജ്ജ് കാട്ടണേ.."(പാച്ചു) "ഞാൻ ഒന്നും കാട്ടില്ലല്ലോ..🙄"(നാദി) "മുടി മേൽ തൊട്ട ഇനി അനക്ക് തല്ലാ..അടങ്ങി ഇരിക്ക് ഇളക്കരുത്..ഇനി മര്യാദയ്ക്ക് ഇരുന്നില്ലേൽ പുടിച്ച തള്ളിയിടും ഞാൻ..മനസിലായോടി കോപ്പേ..."(പാച്ചു) മനസിലായി എന്ന് അർത്ഥത്തിൽ നാദി തലയാട്ടി...പാച്ചു തിരിഞ്ഞ ബൈക്ക് മുന്നോട്ട് എടുത്തതും നാദി പുറകിൽ നിന്ന് ഓനെ കൊഞ്ഞനം കുത്തി കാണിച്ചു അത് മിറാറിലൂടെ കണ്ട് ഓന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story