ഇശൽ: ഭാഗം 45 || അവസാനിച്ചു

ishal

രചന: നിഹാ ജുമാന

  (ജിയാൻ) ഇന്ന് ഇനുന്റെ 3 ആം ബർത്ത്ഡേയ് ആണ്...3 വയസ്സ് ആയി പെണ്ണിന്..സെലിബ്രേഷൻ കഴിഞ്ഞു ഞങ്ങൾ എല്ലാരും Sk വില്ലയിലെ ഹാളിൽ ഇരിക്കുമ്പോൾ ആണ് റാഹിൽ ആ സന്തോഷം എല്ലാരോടും പറഞ്ഞത്..ഇനുന്റെ അടുത്ത ബർത്ത്ഡേയ്ക്ക് മുമ്പ് വീട്ടിൽ പുതിയൊരു അഥിതികൂടി വരുന്നുണ്ട് എന്ന്...ദിലു പ്രെഗ്നന്റ് ആണ് എന്ന് കേട്ടതും എല്ലാരുടെയും കണ്ണുക്കൾ തിളങ്ങി.കുടുംബക്കാരിൽ ചിലരുടെ കണ്ണ് നിയന്റെ മേലിലേക്ക് വീണതും വാടിയ മുഖത്താൽ ഓൾ അവിടെ നിന്ന് എഴുന്നേറ്റ് പോയി.. നസ്‌റുവിനും ഇത്‌ 4 മാസം ആണ്.അവരുടേത് അറിഞ്ഞത് തൊട്ട് എല്ലാരും ഞങ്ങളുടെ മേൽ ആയിരുന്നു....ഓരേക്കാൾ മുമ്പ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത് ആണല്ലോ..നിയ പഠിക്കുന്നു ഇല്ലാത്തോണ്ട് പറയാൻ ഒരു കാരണവും ഇല്ലായിരുന്നു.അല്ലെങ്കിൽ ഓളെ പഠിപ്പ് കഴിഞ്ഞിട്ട് കുട്ടി മതി എന്നാണ് തീരുമാനം എന്നെങ്കിലും പറയാമായിരുന്നു...അവസാനം ഉമ്മി പറഞ്ഞു ഞാൻ ഓളെ കോളേജിലേക്ക് വിട്ടു..ഒരു വർഷം പോയ് എങ്കിലും ഓൾക്ക് അതൊരു പ്രെശ്നം അല്ലായിരുന്നു.

.ആളുകളുടെ ഇടയിൽ പറയാൻ ഞങ്ങൾക്ക് ഒരു കാരണം കിട്ടിയല്ലോ..എങ്കിലും ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞില്ല.. എന്തേലും പ്രെശ്നം ഉണ്ടേൽ ഡോക്ടർ കാണിച്ചോടെ.. എന്ന് ചോദ്യം വീട്ടുകാരിൽ നിന്ന് ആയതും,നിയ ആകെ വല്ലാണ്ട് ആയി... താഴെ നിന്ന് റൂമിലേക്ക് എഴുന്നേറ്റ് പോയി ഓളെ അടുത്തേക്ക് ഞാൻ ചെന്നു.റൂമിൽ വിൻഡോന്റെ അടുത്ത നിൽക്കുന്നുണ്ട് ഓൾ..പാവം എല്ലാരിൽ നിന്ന് കേട്ട് ആകെ സങ്കടത്തിലാണ്.. "നിയ...." എന്റെ വിളി കേട്ടതും ഓൾ ഓടി വെന്ന് നെഞ്ചിൽ ചാരി പൊട്ടി കരഞ്ഞു.. "എന്റെ..എന്റെ പ്രെശ്നം കൊണ്ട് അല്ലേ ഇങ്ങനെ..ഞാൻ..ഞാൻ കാരണം ഇങ്ങളും.."കരഞ്ഞുകൊണ്ട് ഓൾ ഓരോന്ന് പറഞ്ഞതും ഞാൻ സമാധാനിപ്പിക്കും വണ്ണം ഓളെ ഇറുക്കി പിടിച്ചു.. "എന്നെ ഒഴിവാക്കി കൂടെ ഇങ്ങൾക്ക്..എന്നാൽ ഇങ്ങനെ കേൾക്കണ്ടല്ലോ.."(നിയ) "നിർത്തേടി..😡😡" എന്റെ അലറച്ച കേട്ടതും ഓളെ കരച്ചിൽ കൂടി.. "നിയ..ഇയ്യ ഒന്ന് സമാധാനിക്ക്..പറയുന്നൊരു പറയട്ടെ..അല്ലാഹ് വിധിച്ചിട്ട് ഉണ്ടേൽ നമുക്ക് ഒരു വാവയെ കിട്ടും..അതിന് പ്രാർത്ഥിക്കാം.."

ഞാൻ ഓളുടെ മുടി തടവിക്കൊണ്ട്പറഞ്ഞു.വല്യ തൃപ്പതി ഇല്ലെങ്കിലും ഓളെ കരച്ചിൽ നിന്നു... വർഷം പെട്ടന്ന് പോയത് അറിഞ്ഞില്ല..ഇതിന് ഇടയിൽ എന്തെല്ലാം നടന്നു.. പാച്ചുവിനും ദിലുനും ഇടയിലുള്ള പ്രശ്നങ്ങൾ ഒരർത്ഥത്തിൽ അവസാനിച്ചു.അഭിനയം ആണ് സാലിയുടെയും സനന്റെയും കല്യാണം എന്ന് കേട്ടതും ഇനിയും ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് വാശിയിൽ രണ്ടാളെയും ശെരിക്കും പിടിച്ചു ആഷി കെട്ടിച്ചു. മറക്കാൻ കഴിയാത്ത ഒരു ഓർമകളും ഇല്ലെടോ.. പരസപരം പിണങ്ങിയും ഇണങ്ങിയും സ്നേഹിച്ചു അവർ അവരുടെ ജീവിതം ഓരോ കോണിൽ നിന്ന് ആസ്വദിച്ചു ജീവിക്കുന്നു.. ഇതിന് ഇടക്ക് ഏറ്റവും കോമഡി ആയത് റാഷിയുടെ കാര്യം ആയിരുന്നു.പാച്ചുവിൻറെ കല്യാണം കഴിഞ്ഞതോടെ റാഷിയെയും കെട്ടിക്കാൻ അവർ തീരുമാനിച്ചു. ആദ്യം പെണ്ണ്കാണാൻ പോയതോ ഷാനയുടെ വീട്ടിൽ..😂

രണ്ട് വീട്ടർക്കും ഓക്കേ ആയതും അവരുടെ കാര്യം തീരുമാനം ആയി.. ഗര്ലസ് ഉം ഫ്രണ്ട്സും ചെക്കന്മാരുടെ ഫ്രണ്ട്സുമായി തന്നെ കല്യാണം നടക്കുന്നത് നല്ലതാ അതാകുമ്പോൾ കെട്ടിച്ചു കഴിഞ്ഞിട്ടും കാണാല്ലോ എന്ന് പറഞ്ഞ നിയ വെറുപ്പിച്ചു വെറുപ്പിച്ചു ഷാനനെ ഓക്കേ ആക്കി..റാഷിയെ ഞങ്ങൾ എല്ലാരും പറഞ്ഞ ശെരിയാക്കി.. അങ്ങനെ അവരുടെ കാര്യവും ലോക്ക് ആയി.. എത്രെ പെട്ടന്ന് ഓരോന്ന്.. ഓരോന്ന് ആലോചിച്ച ഇരിക്കുമ്പോൾ ആണ് പെട്ടന്ന് റൂമിലേക്ക് ഇനു മോള് വന്നത്..കരഞ്ഞുകൊണ്ട് ആണ് ആളെ വരവ്.. "അച്ചോടാ..എന്താ നമ്മളെ ഇനുമോൾക്ക് പറ്റിയെ.."ഓളെ എടുത്തുകൊണ്ട് നിയ ചോദിച്ചു.. "ന്നെ തല്ലി.."ചുണ്ട് പിളർത്തി ഓൾ പറഞ്ഞതും നിയ ഉണ്ടകണ്ണ് ആക്കി 'ആര്'എന്ന് ചോദിച്ചു.. "ഉമ്മി..."ചുണ്ട് കൂർപ്പിച്ചു ഓൾ പറയണത് കേട്ട് ചിരി വരുന്നു ഉണ്ടേലും ചിരിച്ച ഓൾ കരച്ചിൽ കൂടും എന്ന് അറിയുന്നത് കൊണ്ട് ഞാൻ മിണ്ടിയില്ല.. "എന്തിന്..." "🙊ഇഷു മോളെ തള്ളിയിട്ടതിന്.." "ഇഷു അതാരാ..." സംശയത്തോടെ നിയ ചോദിച്ചതും എന്റെ മുഖം ഇരുണ്ടു.. 🍂🍂🍂🍂🍂

"അതാരാ ജിയാൻ.." ജിയാനെ നോക്കി ഞാൻ ചോദിച്ചു.. "കേൻസയുടെ മോളാ.."വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ ജിയാൻ പറഞ്ഞു.. "കെൻസ..??!!ഓളെ കല്യാണം കഴിഞ്ഞോ..ഇപ്പൊ..അല്ല കുട്ടി എന്താ ഇവിടെ...?!" സംശയത്തോടെ ഞാൻ ചോദിച്ചു.. "കല്യാണം കഴിഞ്ഞത് ഒന്നും അല്ല..ഏതക്കോ പന്ന ....പിച്ചി ചീന്തിയതാ ഓളെ..പാവം..ഇപ്പൊ ജീവനോട് ഉണ്ടോ എന്ന് പോലും അറിയില്ല..എല്ലാത്തിനും കാരണം അയാള..ആ .......ആ കുട്ടിക്ക് ഇപ്പൊ ഒരു വയസ് കഴിഞ്ഞു..അതിന് ഏതോ റോഡിൽ ഒഴിവാക്കി പോയതാ.." ജിയാന്റെ മുഖത്തേക്ക് പേശികൾ മുറുക്കുന്നു ഉണ്ടായിരുന്നു.ഇത്രയ്ക്കു ദേഷ്യത്തിൽ ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല.അതിലേറെ അറിഞ്ഞ കാര്യത്തിൽ എനിക്ക് ഞെട്ടലും ഉണ്ടായിരുന്നു.അതുപോലെ ഉള്ളിൽ ചോദ്യവും..ആരാണ് ഈ അയാൾ...?!! "അയാൾ..എന്റെ ഉമ്മിന്റെ വാപ്പ..അബൂഹാജി..അവരുടെ ജീവിതം അയാൾ തകർത്തു..വീണ്ടും അവർ ഒന്നിച്ചതിലുള്ള അയാളുടെ അസൂയ..ഇത്രെ പ്രായം ഉണ്ടായിട്ടും എങ്ങനെ അയാൾക്ക് ഇത്രെ നീചൻ ആകാൻ കഴിയുന്നു എന്തോ.."

ജിയാൻ പറഞ്ഞത് കേട്ട് ഞാനും ഞെട്ടി.ഞങ്ങളുടെ ലൈഫിലും ഇത്രയ്ക്കു പ്രെശ്നം വരാൻ കാരണം അയാൾ അല്ലേ..ദുഷ്ടൻ.. പാവം കെൻസ...അല്ല ആ മോള്..?! "ജിയാൻ..ആ മോള്.." "ഉമ്മി കൊണ്ടുവന്നതാ ഇങ്ങോട്ട്..ഇന്ന് വൈകിട്ട് ഒരു ഓർഫൻ ടീം വരും ഓളെ കൊണ്ടുപോകാൻ.." ജിയാൻ പറഞ്ഞതും ഞാൻ പെട്ടന്ന് വേണ്ടാ എന്ന് പറഞ്ഞു.എന്റെ ഭാവം കണ്ട് ജിയാൻ സംശയത്തോടെ നോക്കി.. "ജിയാൻ..പ്ലീസ് വേണ്ടാ..ഓളെ പറഞ്ഞ അയക്കല്ലേ..ഇവിടെ നിന്നോട്ടെ..നമ്മുക് വളർത്താം..നമ്മുടെ മോള് ആയി..പ്ലീസ്..ജിയാൻ..പ്ലീസ്.."എന്റെ കരച്ചിലിന്റെ അംഗം കൂടിയതും മനസില്ല മനസോടെ ജിയാൻ സമ്മതിച്ചു... 🍂🍂🍂🍂🍂🍂🍂🍂 "ഇശൽ...ഇവിടെ വാ..." ഫുഡ് വാരിക്കൊടുക്കാൻ ഞാൻ വിളിച്ചതും ഓളെക്കാൾ മുമ്പ് എത്തിയത് ഓളെ കുഞ്ഞ അനിയത്തിമാരും അനിയൻമാരും ആയിരുന്നു.. IZwan Farhan.. എന്ന് ഇച്ചു നമ്മളെ പാച്ചുക്കന്റെയും നാദിയുടെയും പൊന്നാര സന്തതി..വട്ടിന്റെ ചിന്ന വേർഷൻ എന്ന് വേണം പറയാൻ..വല്ലാത്ത ജാതി ഐറ്റം ആണ്..😂 അടുത്തത്.. MehFila Jeevayin Sali...

എന്ന് മേഹു സാലിക്കന്റെയും സനന്റെയും മോള്..സാലിക്കന്റെ പോലെ തന്നെയാണ് ആൾ ഒരു മിണ്ടാപ്പൂച്ച..സന മാക്സിമം ട്രെയിൻ ചെയ്ത മാറ്റാൻ നോക്കുന്നു ഉണ്ടേലും നോ ഫായിദ..കുട്ടി വൻ സൈലന്റ് ആണ്..എന്റേത് തന്നെ ആണോ എന്ന് ഡൌട്ടയിലാണ് സന.. Next... നസ്രുന്റെയും ആശിക്കന്റെയും..ഇബ്ൻ ആട്ടോ കൂട്ടത്തിൽ മൂത്തത്..Zain Ashil..നമ്മളെ ചുന്ദര കുട്ടപ്പൻ..ഹൊ ചെക്കൻ ഇംഗ്ലീഷ്‌ക്കറെ പോലെ ആണ് കാണാൻ..പച്ചേ സൗഭാവം തനി മല്ലു..നസ്രുന്റെ എച്ചി സൗഭാവം നല്ലോണം കിട്ടിക്കണ്.. Next..nextoii.. ദിലുന്റെയും റാഹിൽക്കാന്റെയും..Razwina Rahil..റിനുമോള്..കൂട്ടത്തിലെ ഗജപോക്കിരി..രണ്ടിനെയും വരച്ചു വെച്ചപോലെത്തെ പുന്നാരസന്തതി.. ഇനി next.. ആണ് ആണോ പെണ്ണ് ആണോ എന്ന് പോലും അറിയില്ല..എന്നാലും ഒരു കിടിലൻ ഐറ്റം ആണ് എന്ന് ഉറപ്പുള്ളത് ആണ് ട്ടോ..ലെ ഷാന 7 month..റാഷി കട്ട വെയ്റ്റിംഗയിലും..😍

ഞങ്ങളും... കുട്ടിയാൾക്ക് എല്ലാര്ക്കും ഫുഡ് വാരികൊടുത്തു കഴിഞ്ഞ ഞാൻ എല്ലാരുടെയും അടുത്ത ചെന്നിരുന്നു.. കോളേജ് ഫ്രണ്ട്സ..ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മ സമ്മാനിച്ചവർ ഇന്നും അവരുടെ ഒപ്പം സമയം ചിലവഴിക്കാൻ കഴിയുന്നത് എത്രെയോ ഭാഗ്യം ആണ്.. ഇന്ന് ഞാനും ഹാപ്പി ആണ്.. എന്റെ കലിപ്പൻ ചെക്കനും ഞങ്ങളുടെ മാത്രം സ്വന്തം ഇശൽ..💖 ശുഭം.... ഇത്രെയും പാർട്ട് വരെ എത്തിയത് എങ്ങനെ എന്ന് ഒരു പിടിത്തവും ഇല്ല..ആർക്കും ഇഷ്ടായില്ല എന്ന് അറിയാം..എങ്കിലും നിർത്തേണ്ടത് നിർത്തേണ്ട സമയത് നിർത്തണം അല്ലോ..ഇനിയും പോയാൽ ബോർ ആകും എന്ന് എനിക്ക് തന്നെ തോന്നിയത്കൊണ്ട് ആണ് നിർത്തിയത്..ഇഷ്ടായോ..അറിയില്ല..ഉണ്ടെങ്കിലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുക..ഇത്രെയും ദിവസം കൂടെ നിന്ന് എല്ലാരോടും..സ്നേഹം..💝💝💝💝💝💝

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story