ഇശൽ: ഭാഗം 5

ishal

രചന: നിഹാ ജുമാന

അമ്പടി..നോമ്പ് കള്ളത്തി..!! പെട്ടന്ന് അങ്ങനെയൊരു അശരീരി കേട്ടതും കൈയിലുള്ള ആപ്പിളും പ്ലേറ്റിലുള്ളതും താഴെ പോയി..ഞെട്ടികൊണ്ട് ജനലിന്റെ അവിടേക്ക് നോക്കിയതും ഊരക്ക് കൈ വെച്ചു നാവ്‌ കടിച്ചുകൊണ്ട് തന്നെ നോക്കി തലയാട്ടുന്ന ജിയാനെയാണ് കണ്ടത്..സൈക്കിളിൽ വീണ് ഒരു ഇളി പാസ്സാക്കി പതിയെ അവിടെ നിന്ന് എഴുന്നേറ്റു.. "ജിനുമോനെ..."(നസ്ലിത്ത) "ഹാ ഇതാ വരണ്..."(ജിയാൻ) പോകുമ്പോൾ ഒരുവട്ടം കൂടി ഓളെ നോക്കി തലയാട്ടാൻ ഓൻ മറന്നില്ല.. ആഷേ..നാണം കേട്ട്..🤧 പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെ നിയ ഓന്റെ മുന്നിൽ നിന്ന് മനപൂർവം മാറി നീക്കും..നോമ്പ് കൊള്ളത്തി..അത്താഴകള്ളത്തി..എന്ന് ഒക്കെയുള്ള ഓന്റെ വിളി കേൾക്കുമ്പോൾ തന്നെ നിയ ഓടും.. ____________ ദിവസങ്ങൾ പെട്ടന്ന് കടന്നു..റമ്ദാൻ കഴിഞ്ഞു..ഇന്ന് പെരുന്നാൾ ആണ്..ഉപ്പച്ചി നാട്ടിൽ വന്നതോടെ നിയ ഫുൾ ഹാപ്പി ആയിരുന്നു... ഉപ്പച്ചി വന്നതിന് ശേഷം നിയ ജിയാന്റെ വീട്ടിലേക്ക് തന്നെ പോകാറില്ല..എന്ത് ആവിശ്യം ഉണ്ടേലും ഉപ്പച്ചി ണ്ടല്ലോ ഇപ്പോൾ.. വൈകിട്ട് ആഷിയുടെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് പുറത്തു ഉപ്പച്ചിയോട് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന നിയനെ കണ്ടത്.. ഉപ്പച്ചി..ഉപ്പച്ചി..

എന്ന് ഓൾ ഇടക്ക്‌ ഇടെ വിളിക്കുന്നത് കേൾക്കുമ്പോൾ ജിയാന്റെ മനസിലേക്ക് തന്റെ വാപ്പിയുടെ മുഖം ആയിരുന്നു ഓടി എത്തിയത്.. ആ നിമിഷം തന്നെ ഓൻ കൈയിലുള്ള ബൈക്ക്ന്റെ കീ വലിച്ചെറിഞ്ഞു..ഷൂസ് ഒക്കെ തട്ടി എറിഞ്ഞിട്ടും.. ഉള്ളിലേക്ക് വേഗത്തിലേക്ക് കേറി ഓന്റെ വരവ് കണ്ട് ഫൗസി അങ്ങോട്ട് വന്നു.. "ഇജ്ജ് പോവാൻ ഇറങ്ങിയിട്ട് പോയില്ലേ..?!"(ഫൗസി) അത് കേൾക്കാത്ത പോലെ ജിയാൻ മുകളിലത്തെ മുറിയിലേക്ക് പോയി..ഫൗസി കാര്യം മനസിലാവാതെ സ്റ്റാക്കായിനിന്നു..പിൻവശത്തു നിന്നു നസ്‌ലിയുടെ ശബ്‌ദം കേട്ടപ്പോൾ ഫൗസി അങ്ങോട്ട് പോയി..ഈ സമയം ജിയാൻ റൂമിലുള്ള സകലതും തല്ലി പൊട്ടിച്ചിരുന്നു... ദേഷ്യത്തോടെ ഓൻ കാപോർട് തുറന്നു ആൽബം എടുത്തു..അതിൽ കുത്തി വരച്ചു വെച്ചു ഫോട്ടോയിൽ ഓൻ ഒരുപ്രാവശ്യം കൂടി വെട്ടികുത്തിയിട്ടു...ഐ ഹേറ്റ് യൂ വാപ്പി..എന്ന് എഴുതി വെച്ചത് ഓൻ ഒന്നും കൂടി വായിച്ചു.. __________ ഇതേസമയം പിൻവശത്തു നസ്‌ലി വന്നു..ഫൗസി അവരെ കണ്ടതും വേഗം പുറത്തേക്ക് ഇറങ്ങി.. "ആഹ്..നസ്‌ലിയോ..പുത്യാപ്ല വന്നെൻ ശേഷം ഇങ്ങട്ട് കണ്ടീലല്ലോ അന്നേ.."(ഫൗസി) "ചെറിയ തിരക്ക് ണ്ടെനി ഫൗസിത്താ അതാ..പിന്നെ ഞാൻ ഇപ്പൊ വന്നത് വേറെ ഒരു കാര്യത്തിനാ.."(നസ്‌ലി)

"എന്തെ നസ്‌ലി..?!"(ഫൗസി) "റഫീക്കാന്റെ അമ്മായി മരിച്ചു കുറച്ച മുമ്പേ..അപ്പോൾ ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് പോകുവാണ്.."(നസ്‌ലി) "ഇന്നാലില്ലാഹി ഇന്നാ അലൈഹി റാജിയൂൻ🤲"(ഫൗസി) മരണവാർത്ത കേട്ട് ഉടൻ തന്നെ ഫൗസി ചൊല്ലി.. "മോളെ കൊണ്ടൊവുന്നില്ല...ഓളെ പേരേൽ ഒറ്റക്ക് ഇടാൻ തോന്നണ്ടേ..ഞങ്ങൾ പോയി വരണ് വരെ ഓൾ ഇബടെ നിന്നോട്ടെ..അത് ചോയിക്കാൻ.."(നസ്‌ലി) "അത് പ്പോ ചോയിക്കാൻ ണ്ടോ ഓളെ ഇങ്ങട്ട് പറഞ്ഞയച്ച ഇജ്ജ്...ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല..."(ഫൗസി) അത് കേട്ടതും നസ്‌ലിയും പുഞ്ചിരിച്ചു.. നിയ എത്രെ ഒക്കെ പറഞ്ഞിട്ടും ഓളെ പേരേൽ ഒറ്റക്ക് ഇടാൻ റഫീഖ് സമ്മതിച്ചില്ല..നിയ അതിന് പിണങ്ങി നിന്നെങ്കിലും അവർ അത് കാര്യമാക്കിയില്ല..അവസാനം നിവൃത്തിയില്ലാതെ ഓൾ അങ്ങട്ട് തന്നെ പോയി.. പടച്ചോനെ ആ ജിയാൻ കോയാൻ അവിടെ ഉണ്ടാവല്ലേ..🤒🤒 എന്ന് ഒറ്റ പ്രാർത്ഥനയോടെ നിയ അങ്ങോട്ട് പോയി.. ____________ ജിയാനെ ഓൾ അവിടെ എങ്ങും കണ്ടില്ല..ഓൻ എവിടേക്ക് എങ്കിലും പോയി കാണും എന്ന് ഓൾക്ക് തോന്നി..പെരുന്നാൾ അല്ലേ ഫ്രണ്ട്സിന്റെ ഒപ്പം പോയി കാണും.. രണ്ട് പേര് മാത്രം ഉള്ളെങ്കിലും ഫൗസിത്താന്റെ വീട് കൊട്ടാരം പോലെ ആയിരുന്നു.. പെരുന്നാളിന്റെ ക്ഷീണം കാരണം ഫൗസിത്ത കുറച്ച കഴിഞ്ഞ കിടന്നു...

വീട്ടിലേക്ക് ഒരുപാട് തവണം വന്നിട്ട് ഉണ്ടെങ്കിലും ഉള്ള് വശവം അത്രക്ക് ശ്രേധിച്ചില്ല.. കോയാൻ ഇപ്പളും വീട്ടിൽ ഉള്ളത്കൊണ്ട് വീടിന്റെ മുകൾ തട്ട് ഇതുവരെ കണ്ടിട്ടില്ല..ഫോൺ ചാർജിങ്യിൽ ഇട്ടതിന് ശേഷം നിയ സ്റ്റെയർ കേസ് കേറി.. താഴെത്തെ ഫ്ലോർ പോലെ തന്നെയായിരുന്നു മുകൾ ഭാഗവും വല്യ ഹാൾ..നല്ലാ വിശാലമായ സ്ഥലം..ഒരുപാട് മുറികൾ.. മാണിയേക്കാൾ ഫൗസീന(ജിയാന്റെ ഉമ്മ)ക്ക് മാണിയേക്കാൾ ഹാജിയാർ(ജിയാന്റെ വെല്ലിയുപ്പ്) കൊടുത്ത വീടാണിത്..വല്യ പണക്കാര ആണ് അവർ എന്ന് നിയക്ക് അറിയാമായിരുന്നു.. ഹമ്മോ..എന്നാ വല്യ പേരേ..🙄കൊട്ടാരം തന്നെ..അലാവുദ്ധീനിൽ കാണുന്ന അതെ കൊട്ടാരം പോലെയുണ്ട്...ഫൗസിത്തായും കോയാനും മാത്രം താമസിക്കുന്ന വീടാണ് ന്ന പറയൂല..ഒരു സമ്മേളത്തിനുള്ള ആളെ കൂട്ടാനുള്ള സ്ഥലം ഉണ്ടല്ലോ.. വീട് ചുറ്റി കാണുന്നതിന് ഇടക്ക് നിയ പറഞ്ഞു.. കുറച്ച മുന്നോട്ട് നടന്നപ്പോൾ ആണ് നിയ അത് കണ്ടത്.. വൗ..!!😍 ഓപ്പൺ ടെറസിൽ ഒരു സ്വിമിങ് പൂള്..ചുറ്റും മനോഹരമായ പൂക്കൾ കൊണ്ട് അലങ്കരിച്ച ഗാർഡൻ..തന്റെ വീട്ടിൽ നിന്ന് ഇതുവരെ ഇങ്ങോട്ട് നോക്കിയപ്പോൾ ഈ സ്ഥലം കണ്ടില്ലല്ലോ..നിയ ആ അവിടെ ചുറ്റും നോക്കി കണ്ടു.. ഹൊ..വെറുതെ അല്ല.ആ കിളവൻ ഇത്രെ അഹങ്കാരം..റിച്ചാണ്.!!.

ഹമ്മ്..ഓന്റെ പെര മാത്രം അല്ല..നമ്മൾ പെരയും വലുതാ..🤒🤒 ഓൾക്ക് ജിയാനോട് ചെറിയൊരു അസൂയ വന്നില്ലാതില്ല.. "ഐ ഹേറ്റ് യൂ..ഐ ഹേറ്റ് യൂ റാസ്കൽ..പന്ന........ഐ ഹേറ്റ് യൂ..ആആആആആ..." പെട്ടന്ന് ഒരു അലറച്ച കേട്ടതും നിയ ഞെട്ടി പോയി.. ജിയാൻ..!!! ഓൾ പേടിയോടെ പറഞ്ഞു..തിരിഞ്ഞ നോക്കിയപ്പോൾ ചാരി വെച്ച ഡോറിന്റെ ഉള്ളിൽ നിന്നാണ്.അപ്പോൾ ജിയാൻ ആ മുറിയിൽ ആണോ..!! ഒരു നിമിഷം പേടിച്ചുകൊണ്ട് ഓൾ കൈ നെഞ്ചിൽ വെച്ചു.. ഓൻ എന്തിനാ ഇങ്ങനെ കാറി പൊളിക്കണ്..🙄 മെല്ലെ ഒളികണ്ണ് ഇട്ട് ആ മുറിയിലേക്ക് നോക്കിയതും ആ മുറിയുടെ വാതിൽ തുറന്നതും ഒരുമിച്ച് ആയിരുന്നു..നിയ ഉള്ളിലേക്ക് ഒറ്റ വീഴ്ച്ചയായിരുന്നു..ഓളെ ഇവിടെ പ്രേതിക്ഷിക്കാത്തത്കൊണ്ട് ജിയാന്റെ മുഖത്തു ചെറിയൊരു ഞെട്ടൽ ഉണ്ടായിരുന്നു.. താൻ ഒളിഞ്ഞ നോക്കിയത് ഓൻ കണ്ടിട്ട് ഉണ്ടാകും എന്ന് മനസിലായെ നിയ ഓൻ ഒരു വളിച്ച ഇളി പാസ്സാക്കി.. ജിയാൻ ഓളെ സംശയത്തോടെ നോക്കി.. "ഉപ്പച്ചിയും ഉമ്മച്ചി മരിച്ചോടത്ക്ക് പോയിക്കണ്..അപ്പൊ ആരും വീട്ടിൽ ഇല്ലാത്തോണ്ട് എന്നോട് ഇബടെ നിക്കാൻ പറഞ്ഞു..😁" (നിയ)

ഓൻ ചോദിക്കുന്നതിന് മുമ്പ് തന്നെ ഓൾ ഇളിച്ചോണ്ട് കാര്യം പറഞ്ഞുകൊടുത്തു.. "ഈ മുറിയുടെ വാതിലിന്റെ മുന്നിൽ നിക്കാൻ ആണോ പറഞ്ഞത്..😡"(ജിയാൻ) ജിയാൻ കലിപ്പിൽ ചോദിച്ചതും..അല്ല എന്ന് അർത്ഥത്തിൽ നിയ തലയാട്ടി.. "പിന്നെ..?!!😡"(ജിയാൻ) "അങ്ങനെ ഇന്നാ സ്ഥലം എന്ന് ഒന്നും പറഞ്ഞില്ല..ഈ വീട്ടിൽ നിക്കാൻ പറഞ്ഞു..അത്രേ ഉള്ളു..😁😁"(നിയ) ജിയാൻ ദേഷ്യത്തോടെ ചിലത് വീണ് കിടക്കുന്ന ഓളെ പിടിച്ചു എഴുന്നേൽപ്പിച്ചു..എന്ത് ചെയ്യാനാ എന്ന് മട്ടിൽ നിയ ഓനെ നോക്കി.. "ഇറങ്ങി പോ.."(ജിയാൻ) "ഓ അല്ലേലും ഞാൻ ഇബടെ സ്ഥിരതാമസത്തിന് വന്നതല്ല...🤧"(നിയ) "നിന്നോട് ഞാൻ പോവാൻ പറഞ്ഞോ..??!!"(ജിയാൻ) "ആ പറഞ്ഞ.."(നിയ) ഒരു കൂസലും ഇല്ലാതെ നിയ പറഞ്ഞു..അത് ഓനെ ദേഷ്യം ഉണർത്തി.. "ന്നാ പോ..😡"(ജിയാൻ) എന്ന് പറഞ്ഞ തള്ളലിൽ ഓൾ വീണ്ടും മുറിയിൽ നിലത്തേക്ക് തന്നെ വീണു.. ഈ കിളവനെ ഞാൻ..!!🤧 നിലത്തു നിന്ന് ഓനെ നോക്കി പല്ലുകടിച്ചുകൊണ്ട് നിയ മനസിൽ കരുതി.. ജിയാൻ ഓൾടെ അടുത്തേക്ക് വന്ന്..ഓളെ പിടിച്ചു മുറിയുടെ പുറത്തേക്ക് ഇട്ടു.. "ഐ ഹേറ്റ് യൂ ആൾസോ..ഇടിയറ്റ്..!!😡🤬" (ജിയാൻ) എന്ന് ദേഷ്യത്തോടെ പറഞ്ഞു ജിയാൻ ഡോർ വലിച്ചു അടച്ചു..ലെ കിളിപോയി നിയ..! ഉപ്പച്ചിയും ഉമ്മച്ചിയും വരുന്നത് വരെ പിന്നെ നിയ ഓന്റെ മുന്നിലേക്ക് പോയില്ല.. എന്തിനാ വെറുതെ ചോദിച്ച വാങ്ങുന്നത്.. _____________ 🎵🎶

I'm a Barbie girl, in the Barbie world Life in plastic, it's fantastic You can brush my hair, undress me everywhere Imagination, life is your creation Come on, Barbie, let's go party I'm a Barbie girl, in the Barbie world Life in plastic, it's fantastic You can brush my hair, undress me everywhere Imagination, life is your creation🎵🎶🎼 പാട്ടും കേട്ട് കോണി പടികൾ ഇറങ്ങി വരുവായിരുന്നു നിയ.. ഓളെ കണ്ടതും സംസാരിച്ചിരുന്നു കാര്യം ഉപ്പച്ചിയും ഉമ്മച്ചിയും പെട്ടന്ന് നിർത്തി..അത് കണ്ടതും ഓൾ ഒന്ന് പുരികം ഉയർത്തി സംശയത്തോടെ നിന്നു.. "എന്താ ഇബടെ ഒരു ചർച്ച..?!"(നിയ) "ഒന്നുല്ല.."(ഉപ്പച്ചി..ഉമ്മച്ചി) "അപ്പൊ എന്തോ ഉണ്ട്..🙄"(നിയ) നിയ അവരുടെ അടുത്ത സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. "😁😁"(ഉപ്പച്ചി..ഉമ്മച്ചി) "ഹൊ എന്താ ആ ചിരി..😏ഇങ്ങള് ഈ വളിച്ച ഇളി കാണിച്ചേരാതെ കാര്യം പറി.."(നിയ) "അത് മോളെ...അനക്ക് ഒരു കല്യാണലോചന..."(ഉപ്പച്ചി) "What...!!!" (നിയ) ഇരുന്നിടത് നിന്ന് ചാടി എഴുന്നേറ്റികൊണ്ട് നിയ ചോദിച്ചു.. "ഇജ്ജ് ഒന്നും മിണ്ടണ്ട..നിനക്ക് 18 കഴിഞ്ഞതാണ്..ഈ ആലോചന നല്ലതാണെകിൽ ഞങ്ങൾ ഉറപ്പിക്കും..അന്റെ എതിർപ്പ് കേൾക്കണ്ട ഞങ്ങൾക്ക്.."ഉമ്മച്ചി കടുപ്പിച്ചു പറഞ്ഞതും നിയ മുഖം വീർപ്പിച്ച ഇരുന്നു..

"മോളെ..ഞങ്ങൾക്ക് ആകെയുള്ള ഒരാൾ ഇജ്ജ് ആണ്..അന്നേ നല്ലാ കൈകളിൽ ഏൽപ്പിക്കണം എന്ന് നമ്മക്ക് ഇല്ലേ ആഗ്രഹം..എനിക്ക് പ്രായമായി വരുവാ..പെട്ടന്ന് തന്നെ അന്റെ നികാഹ് കാണാൻ പൂതി ണ്ട്..ഇജ്ജ് ആയിട്ട് എതിർപ്പ് പറയരുത്..ഉപ്പച്ചീന്റെ അപേക്ഷയായി എടുത്താൽ മതി..."(ഉപ്പച്ചി) വാക്കുകൾ ഇടറി ഉപ്പച്ചി പറഞ്ഞത് നിർത്തിയതും നിയന്റെ ഇരു കണ്ണുകൾ നിറഞ്ഞ ഒഴികിയിരുന്നു... നിയ പിന്നെ ഒന്നും പറഞ്ഞില്ല.. കല്യാണ ആലോചനയുടെ അന്വേഷണം ഒക്കെ തുടങ്ങി..ചെക്കന്റെ വീടും ചെക്കന്റെ കുടുംബവും ചെക്കനേയും പറ്റി ഒക്കെ അന്വേഷിക്കാൻ തുടങ്ങി..റഫീഖ് കൂട്ടിന് ജിയാനെയും കൂട്ടിയിരുന്നു... __________ "ഈ കല്യാണം നടക്കരുത്.." കോളേജ് വരാന്തയിൽ ഇരുന്ന് ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ജിയാൻ അത് പറഞ്ഞത്.. "അത് എന്തെ ടാ..ഇജ്ജും ഓളെ ഉപ്പച്ചിയും കൂടി പോയി അന്വേഷിച്ചതല്ലേ..ഓളെ ഉപ്പാക്ക് ഇഷ്ടായീലെ പിന്നെ എന്താ..നല്ലാ ഫാമിലി അല്ലേ..ഇനി വേറെ ന്തേലും പ്രോബ്ലെംസ്..?!"(ആഷി

"യെസ്..!!! ഓൾക്ക് ആലോജിച് ചെക്കൻ ഇല്ലേ..എന്റെ തന്ത എന്ന് പറയുന്ന ആ .....യുടെ പുത്രൻ ആണ്..🤬"(ജിയാൻ ) പല്ലുകടിച്ചുകൊണ്ട് ജിയാൻ പറഞ്ഞു.. "അതിന് ഈ കല്യാണം നടന്നാൽ എന്താ നിന്റെ പ്രെശ്നം....?!"(ജീവ) "ഞാൻ സമ്മതിക്കില്ല..അത് എങ്ങനെങ്കിലും മുടങ്ങണം..ആളുകൾക്കിടയിൽ അയാൾ നാണംകെടണം.."(ജിയാൻ) "കല്യാണം മുടക്കിയാൽ നിയന്റെ അവസ്ഥയോ..ആരാ ഓളെ കെട്ടാ.."(ആഷി) അതൊന്നും ജിയാൻ ശ്രേധിച്ചില്ല..എങ്ങനെങ്കിലും അയാളെ നാണംകെടുത്തണം..അതിന് ഈ കല്യാണം മുടക്കണം.. "ഞാൻ കെട്ടിക്കോളാ ഓളെ..😌"കൂളിംഗ് ഗ്ലാസ് ഉയർത്തി ഇച്ചിരി നാണത്തോടെ പാച്ചു പറഞ്ഞു.. "പ്പഹ്ഹാ..!!പോടാ ഓൾക്ക് ഞാൻ കൊടുത്തോളം ഒരു ജീവിതം.."ഷർട്ട് ശെരിയാക്കി റാഷി പറഞ്ഞു.. "ഒന്ന് നിറത്തോ രണ്ടും..😡😡"(ജിയാൻ) ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story