ഇശൽ: ഭാഗം 7

ishal

രചന: നിഹാ ജുമാന

നികാഹ് ഇത്രെ പെട്ടന്നോ..😳 ഞാൻ ഉപ്പാ പറയണത് കേട്ട് ഞെട്ടി ചോദിച്ചു..ജിയാൻ ഉള്ളൊണ്ട് ഞാൻ ന്റെ ഞെട്ടൽ ഉള്ളിൽ തന്നെ ഒതുക്കി..ന്നാലും ഇത്‌ ന്താ ഇത്രെ പെട്ടന്ന് നടത്തണേ..എന്നെ പറഞ്ഞയച്ചാൻ ഇത്രയ്ക്ക പൂതിയൊ ഇവർക്ക്.... "ഉപ്പച്ചി...ഇത്രെ പെട്ടന്ന് മാണോ..ഞാൻ ഫസ്റ്റ് ഇയർ കഴിഞ്ഞീലല്ലോ...👀"(നിയ) "നമ്മക്ക് തിരക്ക് ണ്ടായിട്ട് അല്ല മോളെ..അവർക്കാണ് നേരത്തെ വേണ്ടത്..."(ഉപ്പച്ചി..) ന്നാലും..☹️ന്നോട് ഈ ചതി വേണ്ടായിരുന്നു.. ഒന്ന് ഗ്ലാമർ ആവാനുള്ള ടൈം കൂടി ഇല്ല..ച്ചെ കൊറച്ചുംകൂടി വണ്ണം വെക്കണം ന്ന ഒക്കെ ണ്ടെനി..ഒക്കെ പോയീലെ..🤧ഇതിപ്പോ ഒരു ആഴ്ച്ച തെകേച്ച ണ്ടോ.. ...... ഡ്രസ്സ് എടുക്കലും സ്വർണം എടുക്കലും ബ്യൂട്ടി പാർലറും മാറ്റും പരിവാടിയും ഒക്കെ ആയി ഞാൻ വീണ്ടും ബിസി ആയി.. വല്യ ഇഷ്ടം ഇല്ലാഞ്ഞിട്ടാണെങ്കിലും ഉപ്പച്ചീന്റെയും ഉമ്മച്ചിന്റെയും മുഖത്തെ സന്ദോഷം കാണുമ്പൊൾ ഞാനും ഓക്കേ ആവും.. ഇടക്ക്‌ ജിയാൻ ആയിട്ട് കച്ചറ ഉണ്ടാക്കുന്നത് ആയിരുന്നു ഏക ആശ്വാസം.. ....

കോളേജിൽ കേറീട്ട് കാലം കൊറെ ആയിക്കണ്...സന എന്നും വിളിക്കും.ഞാൻ ഇല്ലാഞ്ഞിട്ട ഓൾ കോളേജിൽ ഒറ്റക്ക് ആണ് എന്ന് പറഞ്ഞ കലിപ്പ് ആവും ന്നോട്..പ്യാവം ഞാൻ എന്ത് ചെയ്യാനാ..🤧 നാളെ വൈകിട്ട് മൈലാഞ്ചി കല്യാണം ആണ്..അത് കഴിഞ്ഞ പിറ്റേദിവസം ഹൽദി.. അത് കഴിഞ്ഞാലുള്ള ദിവസം..എന്റെ നികാഹ്..!!! ഓർക്കാൻ കൂടി വയ്യേ എനിക്ക്..👀 എന്റെ പങ്കാളി എങ്ങനെ ആവണം എന്ത് ആവണം ന്നോട് എങ്ങനെ വേണം..എന്നൊക്കെയുള്ള എന്റെ അഭിപ്രായം അമ്മായി ഇന്ന് ചോയിച്ചപ്പോൾ ശെരിക്കും ഞാൻ ആട്ടത് നോക്കി നിന്നക്കായിരുന്നു.. എനക്ക് അങ്ങനെ ഒരു അഭിപ്രായവും ഇല്ല.. എന്റെ ചെക്കനെ പറ്റി എനക്ക് ഒരു ഇതും ഇല്ലേ..?! അമ്മായിന്റെ മോൾടെ കല്യാണത്തിന് എനിക്ക് ഓർമ്മ ണ്ട് ഓൾ ചെക്കൻ താടി വേണം ഗൾഫിൽ ജോലി വേണം അത് വേണം ഇത്‌ വേണം എന്ന് ഒക്കെ പറഞ്ഞത് എനിക്ക് എന്താ ഇങ്ങനെത്തെ ഒരു ചിന്തയും ഇല്ലാതെ..🤧🤧 റാഹിൽ ഷാ..!!പേര് കൊള്ളാം ലെ...നിയ റാഹിൽ ഷാ..ന്റെ മ്മേ..എന്താ മാച്ച്..🙈എനിക്ക് വയ്യാ..

ഫോൺ എടുത്ത നിയ ഇൻസ്റ്റയിൽ തപ്പി..റാഹിൽ ഷാ..തപ്പി തപ്പി അവസാനം ആളെ കിട്ടി..അക്കൗണ്ട് കണ്ടുപിടിച്ച ഓൾ മെസ്സേജ് ആക്കി.. ഇബൻ എങ്ങനെ എക്കെരം...?!നല്ലാ അടിച്ച പൊളി ആവോ.. ആയാ മതിയെനി...നമ്മക്ക് പൊളിച്ചാ മതി.. നിയ ബെഡിൽ കിടന്നുകൊണ്ട് ഫാനിനെ നോക്കിക്കൊണ്ട് പറഞ്ഞു.. ____________ 😌മൈലാഞ്ചി കല്യാണവും ഹൽദിയും വീട്ടുകാരുടെയും തറ കൂട്ടുകാരുടെയും വെറുപ്പിക്കൽ ബന്ധുക്കളുടെയും അലവലാതി നാട്ടാർടെയും സാന്നിത്യത്തോടെ അങ് ഉഷാറായി കഴിഞ്ഞു.. "നാളെണ് പ്പാ നമ്മളെ നികാഹ്.. ഹൊ..അങ്ങനെ എന്നെ ഈ വീട്ടിൽ നിന്ന് വേറെ നടാൻ പോകുന്നു..🤧പെൺകുട്ടികളുടെ ഒക്കെ വിധിയെ.." കിടക്കാൻ പോകുമ്പോൾ ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും മുറിന്റെ മുന്നികൂടെ നടന്നോണ്ട് ആരോട് എന്നില്ലാതെ നിയ ഉറക്കെ പറഞ്ഞു.. "കെട്ടാൻ പോണ് ചെക്കന്റെ വിധി എന്ന് പറയ്ണത് എക്കെരം കൂടുതൽ നന്ന്..😜"ഉമ്മാന്റെ വക കമന്റ് കേട്ടപ്പോൾ നിയ ചെറുതായി ചമ്മി.. എന്തോ എന്നേ വിളിച്ചോ എന്ന് മട്ടിൽ പിന്നെ ഓൾ അബിടെ നിന്നില്ല..മുറിയിലോട്ട് ഓടി.. ബെഡിൽ കിടക്കുമ്പോൾയെനി ഫോണിൽ നോട്ടിഫിക്കേഷൻ കണ്ടത്.. റഹിൽക്ക ആണ്..! റാഹിൽ ഷാ യിൽ നിന്ന് റഹിൽക്ക ആയി..🙈

ഇൻസ്റ്റയിൽ നിന്ന് റിപ്ലൈ കിട്ടിയതോടെ പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ഡേയ് ആയിരുന്നു..നേരിട്ട് കാണാൻ സമയം കിട്ടിയില്ലെങ്കിലും ഞങ്ങൾ ഒത്തിരി അടുത്തു.. എല്ലാ രീതിയിലും എനിക്ക് റഹിൽക്കനെ ഇഷ്ടായി..💕 അരമണിക്കൂർ മാത്രമേ ചാറ്റ് ചെയ്തോളു അപ്പോഴേക്കും റാഹിൽ നിർത്താൻ പറഞ്ഞു.. നാളെ എന്തായാലും ഇജ്ജ് ഇങ്ങോട്ട് അല്ലേ..ഇപ്പൊ ഇജ്ജ് അന്റെ വാപ്പാന്റെയും ഉമ്മന്റേയും അടുത്ത പോ..ഇന്ന് അവിടെ കിടക്ക.. റാഹിൽ പറഞ്ഞത് ശെരിയാണ് എന്ന് ഓർത്തു നിയ ഫോൺ ഓഫ് ആക്കി..ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും റൂമിക്ക് പോയി.. "മ്മാ...മ്മച്ചിയെ..!!!" വാതിൽ മുട്ടി വേർപ്പിച്ചൊണ്ട് നിയ വിളിച്ചു.. "ന്താടി..?!"(ഉമ്മച്ചി) "😁😁" "ഇത്‌ കാണിക്കാൻ ആണോ ഇജ്ജ് പ്പോ ഇങ്ങട്ട് വന്നത്..🙄"(ഉമ്മച്ചീ) "അല്ല..നമ്മൾ ഇബടെ കെടക്കണെ..😁" അത് പറഞ്ഞ തീർക്കലും ഓൾ റൂമക്ക് ഇടിച്ച കേറിയിരുന്നു.. രണ്ടാളെയും കെട്ടിപിടിച്ചോണ്ട് ഓളും ഉറങ്ങി.നാളത്തേക്ക് മെഹർ വീഴുന്ന നിമിഷം മനസ്സിൽ ഓർത്തൊണ്ട.. _____________

"മതി..ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട..ഇതുപോലെ അഴിഞ്ഞാടി നടക്കുന്ന ഒരു പെണ്ണിനെ ഞങ്ങളുടെ മോന് വേണ്ടാ.." റാഹിലന്റെ എളാപ്പ അങ്ങനെ പറഞ്ഞതും നിയന്റെ ഉള്ളിൽ നിന്ന് ഒരു ഏങ്ങലടി ഉയർന്നു.. നിക്കാഹിന്റെ സമയത്തിനായി കാത്തുനിൽക്കുന്ന ആളുകൾ എല്ലാം ഈ നടക്കുന്നത് നോക്കി മൂക്കത് വിരൽ വെച്ചു നില്ക്കു ആണ്.. തൊണ്ടയിൽ നിന്ന് ശബ്‌ദം വരാത്ത പോലെ സകീർ അലി നിശബ്തനായി നിന്നു..ജിയാന്റെ ഉമ്മി ഫൗസിയെ കണ്ടതിന്റെ ഷോക്ക് ആയിരുന്നു അത്.. തന്റെ സ്‌നേഹപുത്രന്റെ നികാഹ് മുടങ്ങി പോയത് ഒന്നും അയാളുടെ മനസിലേക്ക് വന്നില്ലായിരുന്നു.. ഫൗസിയുടെ തോന്നോടുള്ള പുച്ഛം കലർന്ന ചിരി കണ്ടതോടെ താൻ ആകെ തളർന്ന പോയത് പോലെ സ്കീറിന് തോന്നി.. തിളങ്ങുന്ന ആ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ സ്കീറിന് മനസിലായി..ഇന്നും ആ മനസ്സിൽ തനിക്കായി ഒരു ഇടം ഉണ്ട് എന്ന്... ജിയാൻ തന്നോട് ചേര്ന്ന നിന്ന് കവിളിൽ ഉമ്മ തരുന്ന പോലെയുള്ള ചിത്രവും വേറെ ഒരുപാട് ഫോട്ടോകളും കണ്ട് നിയന്റെ കണ്ണു നിറഞ്ഞു..

ആളുകളുടെ ഇടയിൽ നാണക്കേട്കൊണ്ട് തല താഴ്ത്തി നിൽക്കുന്ന ഉപ്പച്ചിനെ കണ്ടതും നിയന്റെ നെഞ്ചപിടഞ്ഞ പോയി.. നിയക്ക് ജിയാനോട് വെറുപ്പും അറപ്പും തോന്നിപോയി.. ____________ ഓഡിറ്റോറിയത്തിന് മുന്നിൽ പോസ്റ്ററുകളും മറ്റും ഒട്ടിച്ചത് ആരാണ് എന്ന് അറിയില്ലെങ്കിലും തന്റെയും ഓള്ടെയും ഫോട്ടോ ആയത്കൊണ്ട് ഓൾടെ കഴുത്തില് താൻ മെഹർ അണിഞ്ഞോളാം..കൈ പിടിച്ചു ഏൽപ്പിച്ച തന്നാൽ മതി..'. എന്ന് റഫീഖിനോട് ജിയാൻ ചോദിച്ചതും സമ്മതം എന്ന് നിലക്ക്‌ ആ സാധു തലയാട്ടി..എല്ലാവരുടെയും മുന്നിൽ ജിയാൻ വളരെ മാന്യൻ ആയി..നിയന്റെ ഉള്ളിൽ വെറുപ്പ് കുമിഞ്ഞു കൂടിയിരുന്നു.. വെറുപ്പോടെ ഓൾ ആ മെഹർ ഏറ്റുവാങ്ങി..പുച്ഛം കളർന്നുള്ള ഭാവം ജിയാന്റെ മുഖത്തു ഉണ്ടായിരുന്നു..താൻ നോക്കാതെ ജിയാന്റെ കണ്ണ് മുഴുവനും ഒരാളുടെ മേൽ ആയിരുന്നു എന്ന് കണ്ട് നിയ നെറ്റിചുളിച്ചു നോക്കിയതും അത് സകീറിൽ ആയിരുന്നു..

റഹിൽക്കന്റെ ഉപ്പിനോട് എന്താ ജിയാൻ..!!!!!??? ___________ "ഇജ്ജ് ന്നാലും എന്ത് പണിയാ ജിയാനെ കാണിച്ചേ..ആ കൊച്ചിന്റെ കണ്ണ് നിറഞ്ഞ കണ്ടില്ലേ ഇജ്ജ്...!!"(ആഷി) ദേഷ്യത്തോടെ ജിയാനോട് ആഷി പറഞ്ഞു.. "കണ്ടില്ല...ഞാൻ കണ്ടത് പശ്ചാത്താപം തങ്ങികെട്ടിയ നിൽക്കുന്ന അയാളുടെ മുഖം മാത്രം ആണ്..!!!"കണ്ണിൽ ക്രൂരത് നിറഞ്ഞുകൊണ്ട് ജിയാൻ പറഞ്ഞു..താൻ കാരണം ഒരു പെണ്ണിന്റെ ജീവിതം തകര്ന്നു എന്ന് ഓൻ ഓർത്തില്ല.. .................. "കാണിച്ച തരാടാ നിനക്ക്...🤧ഇജ്ജ് എല്ലാത്തിനും അനുഭവിക്കും...എടാ കാലമാട..അന്റെ ഈ താടി ഇല്ലേ..ഈ തൂങ്ങി കിടക്കുന്ന ചിലന്തിവല പോലെത്തെ താടി..ഇത്‌ ഞാൻ കത്തിക്കും..നോക്കിക്കോ ഇജ്ജ്..!!!ജിയാൻ കൊയനെ..വിടൂല ടാ അന്നേ..ന്റെ ലൈഫ് ഇല്ലാതെ ആക്കിയ അന്നേ ഞാൻ വെറുതെ വിടൂല നിക്കണത് കണ്ടില്ലേ..ഞ്ഞെ ഞ്ഞെ ഞ്ഞെ.." റൂമിൽ തൂക്കിയിട്ട് ജിയാന്റെ ഫോട്ടോ നോക്കി കൊഞ്ഞനം കുത്തികൊണ്ട് നിയ പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story