ഇശൽ: ഭാഗം 8

ishal

രചന: നിഹാ ജുമാന

"കാണിച്ച തരാടാ നിനക്ക്...ഇജ്ജ് എല്ലാത്തിനും അനുഭവിക്കും...എടാ കാലമാട..അന്റെ ഈ താടി ഇല്ലേ..ഈ തൂങ്ങി കിടക്കുന്ന ചിലന്തിവല പോലെത്തെ താടി..ഇത്‌ ഞാൻ കത്തിക്കും..നോക്കിക്കോ ഇജ്ജ്..!!!ജിയാൻ കൊയനെ..വിടൂല ടാ അന്നേ..ന്റെ ലൈഫ് ഇല്ലാതെ ആക്കിയ അന്നേ ഞാൻ വെറുതെ വിടൂല നിക്കണത് കണ്ടില്ലേ..ഞ്ഞെ ഞ്ഞെ ഞ്ഞെ.." റൂമിൽ തൂക്കിയിട്ട് ജിയാന്റെ ഫോട്ടോ നോക്കി കൊഞ്ഞനം കുത്തികൊണ്ട് നിയ പറഞ്ഞു.. "ന്റെ കഴുത്തില് ഇജ്ജ് മഹർ അണിഞ്ഞ തന്ന് നിമിഷത്തെ ഓർത്തു ഇജ്ജ പശ്ചാത്തപിക്കും..കാത്തിരുന്നോ..Mr.JiYan Tahar..അന്റെ ഈ തെമ്മാടിത്തരം ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ്..!! അതിന് ഇജ്ജ് അനുഭവിക്കും.."ഓന്റെ ഫ്രെയിം ആക്കിയ ഫോട്ടോയുടെ സ്‌ക്രീനിൽ വിരൽ ഒടിച്ചുകൊണ്ട് നിയ പറഞ്ഞു.. "അനുഭവിപ്പിക്കാൻ കൂടെ ഇജ്ജ് ണ്ടാവും ഏക്കാരം ലെ.."താടി തടവി കൈ രണ്ടും മാറിൽ കെട്ടി നിന്നുകൊണ്ട് ജിയാൻ ചോദിച്ചു..ഓന്റെ ശബ്‌ദം കേട്ടതും നിയ നിയ ഞെട്ടിക്കൊണ്ട് തിരിഞ്ഞു.. പുച്ഛത്തോടെയുള്ള ഓന്റെ മുഖം കണ്ടതും നിയക്ക് ദേഷ്യം കേറിയിരുന്നു..

ഓന്റെ മുഖത്തു നോക്കി നാല്ലണം പറയാൻ അറിയാത്തത് കൊണ്ടല്ലായിരുന്നു.. ആരോട് എങ്ങനെ എന്ന് അറിയാത്ത ടീമാ..ഇപ്പൊ എല്ലാ അധികാരവും എന്റെ മേൽ ഉണ്ടായതോണ്ട് ചെലപ്പോൾ എടുത്തിട്ട് അടിക്കാൻ ചാൻസ് ണ്ട്.. നിയ ഓനെ മൈൻഡ് ആക്കാതെ ബാത്റൂമിലേക്ക് കേറി പോയി.. _____________ ദിവസങ്ങൾ പൊഴിഞ്ഞത് അറിഞ്ഞില്ല.. ജിയാന്റെയും നിയന്റെയും ജീവിതം ഒരു മൂന്നാംലോകമഹായുദ്ധം ആകും എന്ന് പ്രേതിക്ഷിച്ച എല്ലാര്ക്കും തെറ്റിയിരുന്നു..നിയ എന്ന് ഒരു മനുഷ്യാജീവി അവിടെയുണ്ട് എന്ന് പോലും ജിയാൻ നോക്കിയില്ലായിരുന്നു..നിയയും അങ്ങോട്ട് ശ്രേധിക്കാൻ പോകാറില്ലായിരുന്നു.. സമയം കിട്ടുമ്പോൾ ഒക്കെ നിയ ഓളെ വീട്ടിലേക്ക് പോകുവായിരുന്നു..തൊട്ട് അടുത്തയത്കൊണ്ട് എന്നും അവിടെ തന്നെയായിരുന്നു നിയ.. കല്യാണം കഴിഞ്ഞു എന്ന് ഓൾക്ക് തോന്നിയിട്ടേ ഇല്ലായിരുന്നു..ജിയാന്റെ ഭാഗത്തു നിന്ന് ഒരു പരിഗണയും ഇല്ലാത്തത്കൊണ്ട് തന്നെ നിയക്ക് അതൊരു വല്യ ആശ്വാസം ആയിരുന്നു.. കോളേജ് പോകുന്നത് വരെ ആയിരുന്നു ആ ആശ്വാസം നിൽ നിന്നയിരുന്നത്...

കാരണം..കോളേജിൽ എല്ലാവര്ക്കും അവരുടെ കല്യാണം കഴിഞ്ഞ കാര്യം അറിയാമായിരുന്നു.. ഓരോരുത്തരുടെയും കമന്റ് കേൾക്കുമ്പോൾ നിയക്ക് ദേഷ്യം വരുവായിരുന്നു.. ആൺപിള്ളാരെക്കാൾ കഷ്ടം ആയിരുന്നു പെൺപിള്ളരെ കാര്യം.. എന്തക്കെ അറിയണം ഓരോന്നിനും..🤬 ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നെ നിയക്ക് അതൊരു ചോദ്യം ആയിരുന്നു.. എന്തുകൊണ്ട് ജിയാൻ തന്നെ ശ്രെദ്ധിക്കുന്നില്ല..??! കോളേജിലേക്കുള്ള പോക്ക് പോലും ഒരുമിച്ചല്ല..ഉമ്മിന്റെ നിർബന്ധം കൊണ്ട് ആദ്യത്തെ രണ്ടീസം കൊണ്ട് ആക്കി തന്നെങ്കിലും പിന്നീടുള്ള ദിവസം തന്നോട് ബസിന് പോകാൻ പറഞ്ഞു.. കോളേജിൽ കാണുമ്പൊൾ പുഞ്ചിരി പോയിട്ട് തന്നെയൊന്ന് നോക്ക് പോലും ഇല്ല..വൈ..? ആലോചനയിൽ പൂണ്ട നിയ ഒരിടത് ഇരുന്നുപോയി കൈ മഹറിൽ മുറുകി.. ______________ ഇതേസമയം കോളേജിന്റെ മറുബ്ലോക്കിൽ ജിയാനും ഫ്രണ്ട്സും.. "ന്താടാ..." (പാച്ചു) റാഷിന്റെ മുഖത്തു വെറുതെ തല്ലികൊണ്ട് പാച്ചു വിളിച്ചു.. "എന്താണ് അനക്ക് വണ്ടേ....ചൊറിയാൻ പുഴു..🐛" (റാഷി)

"ഇഇഇ..😁"(പാച്ചു) റാഷി ഓനെ പിടിച്ചു തള്ളിയിട്ടതിന് ശേഷം ഫോണിൽ കളിച്ചു ഇരിക്കാൻ തുടങ്ങി.നിലത്തേക്ക് വീണ് പാച്ചു ഓന്റെ ചോപ്പ് ഷർട്ട് നേരെയാക്കിയതിന് ശേഷം റാഷിയെ കൂർപ്പിച്ചു നോക്കി.റാഷി ഓനെ മൈൻഡ് ആക്കാതെ ഫോണിൽ തന്നെ നോക്കി നിന്നു. ഹോഹോ അത്രക്ക് ആയോ ഇജ്ജ്..(ലെ പാച്ചു) ഫോണിൽ തോണ്ടി ഇരിക്കുന്ന റാഷിയെ പുറകിൽ കൂടി മൂട് കൊണ്ട് തട്ടി തള്ളിയിട്ടു.. "മ്മച്ചിയെ.." അപ്രതീക്ഷിതമായത് കൊണ്ട് അറിയാതെ അലറികൊണ്ട് റാഷി നിലത്തേക്ക് വീണു..അത് കണ്ട് വിജയഭാവത്തിൽ ഉരക്ക് കൈകൊടുത്ത പാച്ചു ഇളിച്ചു.. "ഡാ മൈ..** 🤬🤬" റാഷി നിലത്തു നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ പാച്ചു ഓടിയിരുന്നു..പുറകെ ഓടാൻ റാഷി മറന്നില്ല.. ഓടടാ ഓട്ടം..🏃‍♂️🏃‍♂️🏃‍♂️🏃‍♂️ റാഷി കണ്ടുപിടിക്കാതെ ഇരിക്കാൻ പാച്ചു നേരെ ലൈബ്രറിയിലേക്ക് കേറി..നേരെ കേറി ചെന്നതും ഏതോ ഒരു പെൺകുട്ടിയായിട്ട് കൂട്ടിമുട്ടി താഴെ വീണു.. പാച്ചു മുകളിലും ആ പെൺകുട്ടി താഴെയുമായി കിടന്നു.. സന..!! ഓൾടെ മുഖം കണ്ടതും പാച്ചു അറിയാതെ പറഞ്ഞു.. "ന്റുമ്മ..ഇങ്ങള് ന്താ മുടിഞ്ഞ വെയിറ്റ് ആണ് മനുഷ..എന്താണ് ആനനെണോ തിന്നേൽ..ന്തൊരു തടി..🤧🤧🤧" സന പറഞ്ഞത് കേട്ടതും പാച്ചു നെറ്റി ചുളിച്ചു..

"വൈറ്റോ ഞാനോ..പോടീ..ഇജ്ജാ തടിച്ചി..ആന കുട്ടി.."ഓൾടെ മുഖത്തു നോക്കി മുഖം കോട്ടികൊണ്ട് പാച്ചു പറഞ്ഞു.. "ആയിക്കോട്ടെ ന്നാ..അല്ലാഹ്..ആഹ്..ഒന്ന് മേതിന്ന ഒന്ന് എണീക്കോ..🤧"സന കാറിയതും പാച്ചു പെട്ടന്ന് തന്നെ ഓളെ മേലിൽ നിന്ന് എഴുന്നേറ്റു.. സന എഴുന്നേറ്റപ്പോൾ ഇട്ടിരുന്നു ടോപ്പും മുന്നിൽ നിന്ന് തെന്നി മാറിയ ഷാളും നേരെയാക്കി ഇട്ടു.. ഷാൾ ശെരിയാക്കുമ്പോൾ ആയിരുന്നു കഴുത്തിന് താഴെയുള്ള സനന്റെ മറുക് പാച്ചു കണ്ടത്..എന്തോ ഒന്ന് പെട്ടന്ന് ഓർമയിലേക്ക് വന്നതുപോലെ പാച്ചുവിന് തോന്നി.. "എന്ത് കോലം ആണ് ഇതൊക്കെ നല്ലാ ഡ്രസ്സ് ഒക്കെ ഇട്ടോടെ ഇങ്ങൾക്ക്.."ഓനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് സന പറഞ്ഞു.. "ഇങ്ങനെത്തെ ഡ്രസ്സ് ഒക്കെ ഇട്ടാലെ അന്നെപോലെത്തെ കോഴികൾ ഒന്ന് ശ്രെദ്ധിക്കു..അയിനാണ് ഇട്ടത്.."ഓളെ നോക്കി പുച്ഛത്തോടെ മുഖം കോട്ടികൊണ്ട് പാച്ചു പറഞ്ഞു..അത് കേട്ടതും സന ഓനെ കൂർപ്പിച്ചു നോക്കി.. "പെൺപിള്ളേർ നോക്കാൻ ആണോ ഇങ്ങനെ ഡ്രസ്സ് ആക്കി നടക്കണേ..??!"(സന) അരക്ക് കൈകൊടുത്ത സന ചോദിച്ചു പുച്ഛഭാവത്തോടെ പാച്ചു തലയാട്ടി..

"എന്നാ മോനെ..ഇനി അങ്ങനെ വേറെ വല്ലവൾമ്മാരും നോക്കാൻ ഇങ്ങനെ ഡ്രസ്സ് ചെയ്ത നടന്നാൽ..ഈ സന ബത്തൂൽ ആരാ ന്ന ഇജ്ജ് അറിയും.."ഓന്റെ തൊട്ട് അടുത്ത നിന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചോണ്ട് സന പറഞ്ഞു...കാര്യം കത്താതെ കിളിപോയി പാച്ചു..!!! "ഇജ്ജ് ആരാ ന്ന അറിഞ്ഞിട്ട് ഇൻക്ക് എത്താ....👀👀"(പാച്ചു) "കുന്തം.."(സന) "എനക്ക് മാണ്ട കുന്തം.."മുഖം കോട്ടികൊണ്ട് പാച്ചു പറഞ്ഞു.. "ഒലക്ക...🤬"(സന) "ഏഹ്..ഇപ്പൊ ഒലക്ക ആയോ..ഏതാ ഇജ്ജ്..ഫുൾ ലോക്കൽ ആണല്ലോ...ഒലക്കയും ഒരാൽ ഒക്കെ..കൊർച് സ്റ്റാൻഡേർഡ് ആവാം..😒"(പാച്ചു) വേറെ ഒന്നിനെയും എനക്ക് കിട്ടീലെ ഗോഡെ..🤷‍♀️ സന തലക്കടിച്ചതിന് ശേഷം ലൈബ്രറിയിൽ നിന്ന് ഇറങ്ങി നടന്നു.. ഓൾ എന്തിനാപ്പോൾ ചൂടായത് എന്ന് മനസിലാവാതെ കിളിപ്പാറി പാച്ചു കുറച്ചു നേരം അങ്ങനെ നിന്നു അവിടെ..മനസിലേക്ക് ആ മറുകിനെ പറ്റിയ ഓർമ്മ വന്നതും പാച്ചു വിരൽ കടിച്ചുകൊണ്ട് ആലോചിച്ചു.. "ഡാ..." പെട്ടന്ന് അങ്ങനെ ഒരു അശരീരി കേട്ടതും..അത് റാഷി ആണ് എന്ന് തിരിഞ്ഞ നോക്കാതെ തന്നെ ഓൻ മനസിലായി.. പിന്നെ ഒറ്റനിമിഷം പാച്ചു അവിടെ നിന്നില്ല.. Run..!!! ...........

കോളേജ് കഴിഞ്ഞ എത്തിയതും ജിയാന്റെ മുഖത്തു തെളിച്ചം ഇല്ലാത്ത പോലെ നിയക്ക് തോന്നി.. തന്നെ കാണുമ്പൊൾ ആ മുഖം അങ്ങനെതന്നെയാണ് എന്ന് അറിയെങ്കിലും ഇന്ന് എന്തോ ഉള്ളത് പോലെ നിയക്ക് തോന്നി മുറിയിൽ എത്തിയതും അറിയാതെ ഓനെ ആയി കൂട്ടിമുട്ടി.. മ്മാ.. നെറ്റി ഉഴിഞ്ഞുകൊണ്ട് നിയ ഓനെ നോക്കി.രൂക്ഷമായ നോട്ടം ഓനിൽ നിന്ന് കണ്ടതും പെട്ടന്ന് തന്നെ ഓൾ തല താഴ്ത്തി.. തന്നെ തട്ടി മാറ്റി ഒറ്റ പോക്കായിരുന്നു ജിയാൻ.. പണ്ടത്തെപ്പോലെ അങ്ങട്ട് പോയി തർക്കിക്കാൻ ഇപ്പൊ നിയ നിക്കാറില്ല.. __________ നിയന്റെ ഉപ്പച്ചിയുമായിയുള്ള സംഭാഷണം കഴിഞ്ഞതിന് ശേഷം തന്നെ ജിയാൻ ആകെ ഡെസ്പ് ആയിരുന്നു.തൊട്ടടുത്ത വീട്ടിൽ ആണെങ്കിലും ഓളെ ദാമ്പത്യ ജീവിതത്തെ പറ്റി ഉപ്പച്ചിക്ക് ഭയങ്കര ആശങ്ക ആണ്..ജിയാൻ അത് കേട്ടപ്പോൾ തന്നെ എന്തോപോലെ ആയി..ജോലി വാങ്ങാൻ ഒക്കെ തനിക്കും ആഗ്രഹം ഉണ്ട്..ഒരു കമ്പനി വർക്ക്..അങ്ങനെ അങ്ങനെ..പക്ഷെ ഒരിക്കലും ഒരു കുടുംബജീവിതത്തെ പറ്റി ആലോചിച്ചിട്ട് പോലും ഇല്ല..

നികാഹ് മുടങ്ങിയപ്പോൾ റഫീഖിന്റെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ എന്തോ ഒരു തോന്നാലിൽ ആണ് ഓളെ കെട്ടിയത് പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നാ.. ജിയാന്റെ ഉള്ളിൽ ചെറിയ തോതിൽ കുറ്റബോധം ഉണർന്നിരുന്നു.. നിയന്റെ ഫോണിലെ പാസ്സ്‌വേർഡ്ക്കൾ അടക്കം ഫോൾഡർ വരെ റാഹിൽ എന്ന് ഉണ്ടായിരുന്നു.... റാഹിലന്റെ മെഹറിന് അവകാശി ആകാൻ ചെലപ്പോൾ ഓളും ആഗ്രഹിച്ച കാണും.. ___________ രാത്രി നിയ ഫ്രഷ് ആയി ഡ്രസ്സ് മാറി ബാത്‌റൂമിൽ നിന്ന് വന്നപ്പോൾ ജിയാൻ ബെഡിൽ കിടന്ന് ഉറങ്ങുന്നു... നിയ പതിയെ ലൈറ്റ് ഓഫ് ആക്കി led ലൈറ്റ് ഓൺ ആക്കി ബെഡിൽ കിടന്നു.ഒരു ആഴ്ചക്ക് മുമ്പ് ഉണ്ടായതെല്ലാം നിയ ഒന്ന് ഓർത്തു..താൻ വഴക്ക് അടിക്കുന്ന ആൾ ഇന്ന് തന്റെ പാതി.. മെല്ലെ ചെരിഞ്ഞ കിടന്നുകൊണ്ട് കമ്മന്ന് ബെഡിൽ കിടക്കുന്ന ഓന്റെ മുഖത്തേക്ക് നോക്കി നിയ ചോദിച്ചു.. "നിങ്ങൾ ആണ് ആ പോസ്റ്ററുകളുടെ ഒക്കെ പിന്നിൽ എന്ന് എന്റെ സംശയം മാത്രമായി ഞാൻ കാണുന്നില്ല..

അത് നിങ്ങൾ തന്നെ ചെയ്തതാണ്..!!പക്ഷെ എന്തിന്...??!! ജിയാൻ..!! നീ ചെയ്തത് അത് തെറ്റ് തന്നെയാ...എന്നെ റാഹിൽ നിന്ന് അകറ്റിയത് കൊണ്ട് അല്ല ഞാൻ അങ്ങനെ പറഞ്ഞത്..എന്റെ ഉപ്പച്ചീനെ എല്ലാരുടെയും മുന്നിൽ വെച്ചു നാണംകെട്ട തല താഴ്ത്തി നിൽക്കേണ്ടി വന്ന് അവസ്ഥ വരുത്തിയതിനാ...ആ ഒരു പോസ്റ്റർ കാണിച്ചപ്പോഴേക്കും വായഅടിഞ്ഞ പോയി അയാളുടെ കൂടെ ഒന്ന് ജീവിക്കുന്നതിലും ബേധം തന്നെയാ നീ ജിയാൻ.."ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ജിയാന്റെ എടുത്ത കിടന്നുകൊണ്ട് നിയ പറഞ്ഞു..ഓൻ ഒന്ന് ഞെരുങ്ങികൊണ്ട് തിരിഞ്ഞ കിടന്നു..സിഗ്രറ്റിന്റെ രൂക്ഷമ ഗന്ധം മൂക്കിൽ അടിച്ച കേറിയതും നിയ നെറ്റിചുളിച്ചു.. "മുഹ്ഹ്..എന്നാ നാറ്റം ആണ് കോയാനെ...!! പിന്നെ..അന്നൊട് ഞാൻ ക്ഷമിച്ചു എന്ന് ഒന്നും ഇജ്ജ് കരുതണ്ട..കേട്ടാ മോനെ...ന്റെ ഉപ്പച്ചീനെ ആൾക്കൾടെ ഇടയിൽ കിടന്ന് അഭാമാനം പോയി നിന്ന് നിമിഷം ഉണ്ടല്ലോ..മറക്കില്ല ജിയാൻ..."പറയുമ്പോൾ നിയന്റെ ശബ്‌ദം ഇടറി..നിക്കാഹിന്റെ ദിവസമുള്ള ഉപ്പാന്റെ മുഖം ഓർമ്മ വന്നു..പെട്ടന്ന് തന്നെ നിയ നിർത്തി എന്നിട്ട് ഒന്ന് ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു വിട്ടു.. പഴയ കാര്യങ്ങൾ മറന്നുകൊണ്ട് ഉള്ളിലെ സങ്കടം അടക്കി മുഖത്തു പുഞ്ചിരി വരുത്താൻ ശ്രെമിക്ക ആയിരുന്നു നിയ..ഉറക്കം അഭിനയിച്ച കിടക്കുന്ന ജിയാൻ അത് മനസ്സിലാവുകയും ചെയ്തിരുന്നു..

ഓൾടെ ഓരോ വാക്കും ഓന്റെ നെഞ്ചിൽ കൊള്ളുന്നുണ്ടായിരുന്നു.. താൻ അല്ലേ എല്ലാത്തിനും കാരണം..!! "നിങ്ങൾക്ക് അറിയോ..എന്റെ ഏറ്റവും വല്യ ആഗ്രഹം എന്താണ് എന്ന്.."കമ്മന്ന് കിടന്ന് കണ്ണും അടച്ചു കിടക്കുന്ന ജിയാന്റെ മുടിയിൽ തൊട്ട് കൊണ്ട് നിയ ചോദിച്ചു..തന്റെ മുടിയിൽ ഓൾ വിരൽ ഓടിക്കുന്നത് ജിയാൻ ഇഷ്ടപ്പെട്ടില്ല..ഓൾ എന്താ പറയുന്നത് എന്ന് കേൾക്കാനുള്ള ആകാംഷയുള്ളത് കൊണ്ട് ദേഷ്യം കടിച്ചമർത്തി ജിയാൻ നിന്നു.. "ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും ഒപ്പം ജീവിതകാലം മുഴുവനും നിൽക്ക..!! സ്വന്തം കാലിന് നില്ക്കാൻ ഒരു ജോലി വേണം..എന്നിട്ട് ഉപ്പച്ചിനോട് പറയണം..'ഉപ്പച്ചി..ഇങ്ങള് റസ്റ്റ് എടക്കി..ഇനി ഞാൻ കുടുംബം നോക്കാം എന്ന്..'..."ഫാനിലേക്ക് നോക്കിക്കൊണ്ട് കൈ രണ്ടും ഉയർത്തകൊണ്ട് നിയ പറഞ്ഞു.. നിയ ഓന്റെ മുഖത്തേക്ക് നോക്കിയതും ജിയാൻ പെട്ടന്ന് കണ്ണടച്ച് കിടന്നു..

"പിന്നത്തെ എന്റെ ആഗ്രഹം എന്താണ് എന്ന് അറിയോ ഇങ്ങൾക്ക്..??!!എന്റെ രണ്ടാമത്തെ ആഗ്രഹം...Yeah..BALI 🍃My fav place..അവിടെ പോകണം..ലൈഫിൽ ഉണ്ടായിയ എല്ലാ പ്രോബ്ലെംസും അവിടെ പോയി ഹീൽ ചെയ്യണം..ഇങ്ങള് എന്ന് പ്രോബ്ലംത്തെ ഞാൻ അവിടെ പോയി കളയൂല ട്ടോ ഡോണ്ട് വെറി..ഞാൻ ബാക്കിയുള്ള എന്റെ ലൈഫിലെ പ്രോബ്ലെംസ് ആണ് പറഞ്ഞെ.."ജിയാന്റെ മൂക്കിൽ തൊട്ട്കൊണ്ട് കുലുങ്ങി ചിരിച്ചുകൊണ്ട് നിയ പറഞ്ഞു.. പ്രോബ്ലം നിന്റെ... ബാക്കി പറയാൻ നാവ്‌ തരിച്ചെങ്കിലും ജിയാൻ മിണ്ടാതെ കിടന്നു..ദേഷ്യം കൊണ്ട് മൂക്ക് ചുവക്കുന്നുണ്ട് എന്ന് അറിയുന്നത്കൊണ്ട് ജിയാൻ ബെഡിൽ മുഖം അമർത്തി കിടന്നു.. "പിന്നെത്തെ ആഗ്രഹം എന്താണ് ന്ന ഇങ്ങൾക്ക് അറിയോ..." "ല്ലാ..." അറിയാതെ ഒരു ടോണിൽ ജിയാൻ പറഞ്ഞതും നിയ ഞെട്ടിക്കൊണ്ട് ഓന്റെ മുഖത്തേക്ക് നോക്കി.പറ്റിയ പോയ് അമിളി മനസിലായി ജിയാൻ നാക്ക് കടിച്ചു.തന്നിൽ നിന്ന് വിട്ട് നില്ക്കാൻ നിന്ന് നിയനെ പെട്ടന്ന് ഓനെ പിടിച്ചു.. അരയിൽ കിടക്കുന്ന ഓന്റെ കൈ കണ്ടതും ഓൾ ഒന്ന് പിടഞ്ഞു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story