ഇശൽ: ഭാഗം 9

ishal

രചന: നിഹാ ജുമാന

തന്നിൽ നിന്ന് വിട്ട് നില്ക്കാൻ നിന്ന് നിയനെ പെട്ടന്ന് ഓനെ പിടിച്ചു.. അരയിൽ കിടക്കുന്ന ഓന്റെ കൈ കണ്ടതും ഓൾ ഒന്ന് പിടഞ്ഞു... "വി..വിട്.." "ഇല്ലെങ്കിൽ.."കൈ മുറുക്കികൊണ്ട് ജിയാൻ പറഞ്ഞു.. കോയാനെ...ഹൊ..പണ്ടാരം..എന്താ സൗണ്ട് പോർത് വരാത്ത.. "ന്താടി.."ഓളെ മുഖത്തോട് മുഖം അടുപ്പിച്ചുകൊണ്ട് ജിയാൻ വിളിച്ചു..നിയ ഓനെ തട്ടി മാറ്റി എണീക്കാൻ നോക്കിയതും ജിയാൻ രണ്ട് കൈകൊണ്ട് ഓളെ പിടിച്ചു ബെഡിലേക്ക് ഇട്ടു.എന്നിട്ട് നിയന്റെ മുകളിൽ അമർന്ന് നിന്നു.മുഖം മുഖത്തോട് നെർ വെച്ചു ഓൾടെ കണ്ണിൽ നോക്കി.തന്നിൽ അമർന്ന് നിൽക്കുന്ന ജിയാനെ തള്ളി മാറ്റാൻ നോക്കിയതും ജിയാൻ ഓളെ രണ്ട് കയ്യും പിടിച്ചു വെച്ചു. ജിയാൻ കൂടുതൽ തന്നിലേക്ക് അടുത്തതും ഓന്റെ നിശ്വസം മുഖത്തു അടിച്ച നിയക്ക് എന്തോക്കയോ ഫീൽ ചെയ്യാൻ തുടങ്ങി. "വിയർക്കുന്നുണ്ടല്ലോ...എന്ത് പറ്റിയ വീരശൂരപരാക്രമിക്ക്..😜"(ജിയാൻ) "എ..എന്ത്..എണീക്ക്.."(നിയ) വിക്കി വിക്കി നിയ പറഞ്ഞതും ജിയാൻ ചിരിവന്നു.ഓൻ നിയനെ ഒന്ന് കളിപ്പിക്കാൻ ഓൾടെ മേൽ ഒന്നൂടി ഒന്ന് അമർന്നു..

ടപ്പ് ടപ്പ് എന്ന് ഹാർട്ട് അടിച്ച അടിച്ച ഹാർട്ട് ഇപ്പൊ പുറത്തു വീഴും എന്ന് അവസ്ഥയായി നിയക്ക്.. "നിനക്ക് അപ്പൊ എന്നോട് ദേഷ്യം ഉണ്ട്..ലെ.."(ജിയാൻ) പിടിച്ചു വെച്ച ഓളെ കൈ ഒരുവട്ടം കൂടി മുറുക്കിയതിന് ശേഷം ജിയാൻ ചോദിച്ചു.. നിയ ഒന്നും മിണ്ടീല..മിണ്ടാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ.. "അനക്ക് എന്നോട് പ്രതികാരം വീട്ടണ്ടേ..?!"(ജിയാൻ) നിയന്റെ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് ജിയാൻ ചോദിച്ചു..ഓന്റെ നോട്ടം തന്റെ ചുണ്ടിൽ ആണ് എന്ന് അറിഞ്ഞതും നിയ പേടിച്ചുകൊണ്ട് ഇല്ല എന്ന് തലയാട്ടി.. "അപ്പൊ അനക്ക് ഉപ്പച്ചീനെ നാണംകെടുത്തിയതിന് പകരം ചോദിക്കണ്ടേ..?!"(ജിയാൻ) എങ്ങനെങ്കിലും ഓൻ ഒന്ന് എണീച് കിട്ടിയാൽ മതി ന്ന വിചാരിച്ചപ്പോൾ..ഈ തെണ്ടി ഇന്ന് നിറത്തോ..ഒന്ന് വേം എണീക്ക് പാക്കര..🤧🤧 "ചെയ്യണ്ടേ..?!"(ജിയാൻ) ഒന്നും കൂടി ഓളെ മുഖത്തു ജിയാൻ തഴുകികൊണ്ട് ചോദിച്ചതും..നിയ ഇപ്പൊ കരയും എന്ന് ഭാവത്തിൽ ആയി.. കണ്ണ് നിറഞ്ഞ കണ്ടതും ജിയാൻ വല്ലാതായി..പെട്ടന്ന് ഓൾടെ മേലിൽ നിന്ന് എഴുന്നേറ്റു.. ഓൻ എണീച്ചതും നിയ ബെഡിൽ നിന്ന് പുറത്തേക്ക് വേഗം ഓടി..

"നിയ...!" ജിയാന്റെ ഉറക്കെയുള്ള വിളി കേട്ടതും നിയ തിരിഞ്ഞ നോക്കി.. "നിന്റെ മൂന്നാമത്തെ ആഗ്രഹം പറഞ്ഞില്ല..🤪"(ജിയാൻ) അത് കേട്ടതും നിയ ദേഷ്യത്തോടെ നിലത്തു ചവിട്ടി ഉമ്മിന്റെ അടുത്തേക്ക് പോയി..ജിയാൻ ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നു.. _______ "Yeah..ഞാൻ ജയിച്ചേ..." "കള്ളകളി..കള്ളാ കളി..🤧🤧ഇത്‌ ഫുൾ കള്ളക്കളിയാ..ഞാൻ മുണ്ടൂല.."(നിയ) പേപ്പർ കീറികൊണ്ട് നിയ പറഞ്ഞു..അത് കണ്ടതും സന ഓളെ കൂർപ്പിച്ചു നോക്കി.. "തേ..ന്റെ വായയിൽ ഇരിക്കണേ മലയാളം ഇജ്ജ് കേൾക്കും..ഞാൻ ജയിച്ചപ്പോൾ അത് കള്ളകളി ഇജ്ജ് ആവുമ്പൊ അയിന് കൊയപ്പം ണ്ടാവൂല്ലല്ലോ.."(സന) "ണ്ടാവൂല..പച്ചേ ഇജ്ജ് ജയിക്കും അത് കള്ളകളി തന്നെ.."(നിയ) "രണ്ടണ്ണ അങ്ങട്ട് തന്നാൽ ണ്ടല്ലോ.."(സന) "നാലെണ്ണം ഞാൻ അങ്ങട്ട് തരും..👀"(നിയ) "ഒന്ന് മിണ്ടാതെ ഇരിക്കോ..മനുഷ്യൻ ഇബടെ ബുക്ക് വായിച്ചണ്ത് കണ്ടീലെ..കൺട്രി ഫെലോസ്..😒"(നസ്‌റു) ഇതാണ് നമ്മളെ Nazrin..അൽ പൊട്ടത്തി വൽ പഠപ്പിസ്റ്.. അസ്സൽ മോയന്ത..സൗന്ദര്യം ആവിശ്യത്തിന് നീളം ഒട്ടും ഇല്ല കണ്ടാൽ ഒരു എട്ടാം ക്ലാസ്.. അത്രെയെങ്കിൽ തോന്നിയാൽ മഹാ കാര്യം.. കോളേജ് തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടാണ് ആളെ എൻട്രി.. ആദ്യം തന്നെ കിട്ടിയ കമ്പനി സന ആണ്..

നസ്‌റുന്റെ വീട്ടാർ പറയണത് അതോടെ കുട്ടി കേടായി ന്നാ..കമ്പനിന്റെ ഒക്കെ ഒരു പവറേ..!! "അയ്യടാ..ആരാപ്പം ന്നാ..എണീച് പോടീ ഓടന്ന.."(ഷാനാ) ദേ..ദേ..ഇതാണ് അടുത്ത മോയന്ത..ഷാനാ ഇബ്തിഹാൽ..ഇറക്കുമതി ഫ്രം ദുഫായ്.. നമ്മളെ സനന്റെ ആരോ ആണ്..യാ ഹേർ കസിൻ..ഏതോ വള്ളി പുള്ളിയിൽ ഉള്ളതാണ്..കറക്റ്റ് ആയിട്ട് ഓൾക്കും അറീല സനക്കും അറീല.. "അയന ഇജ്ജ് ഏതാ..??അണ്ണാച്ചി..!!!"(നസ്‌റു) "ടേയ്.."(ഷാന) "എയ്.."(നസ്‌റു) "ഓയ്.."(സന) "കൂയ്.."(നിയ) ആഹാ കൊള്ളാല്ലോ പരിവാടി..😜 "നന്നായിക്കൂടെ എല്ലാത്തിനും..ഇതൊരു ലൈബ്രറി ആണ് എന്ന് ബോധം ണ്ടോ..?!"(നസ്‌റു) "മച്.."(സന,ഷാന,നിയ) ഷോൾഡർ പൊക്കിക്കൊണ്ട് മൂന്നണ്ണവും പറഞ്ഞു.. "ഹലോ..ഹലോ..എന്താണ് മക്കൽസ്‌ ഇബടെ..??! ക്ലാസ് ഇല്ലേ..?!" പെട്ടന്ന് അങ്ങനെ ഒരു ചോദ്യം കേട്ടതും എല്ലാവരും തിരിഞ്ഞ നോക്കി.. ബ്ലാക്ക് ഷർട്ട്ഉം വൈറ്റ് പാന്റും സ്റ്റൈലൻ ഹൈറും കൈയിൽ ഒരു ബുക്കും പിടിച്ചൊരു മൊഞ്ചൻ.. "മോളെ,പുതിയ സാർ..!!"(നസ്രു) "കൊള്ളാം ലെ..😍"(സന)

"പിന്നെ അല്ല.."(ഷാന) "ഞാൻ ഇനി പ്പോ നോക്കീട്ട് എന്താ..🤧🤧"(നിയ) "അയ്യോ..പ്യാവം.."(ഷാന,സന,നസ്രു) "ഹലോ..നിങ്ങളോട് ആണ്.." സാർ പിന്നെയും ചോദിച്ചതും അവർ എല്ലാവരും ഇളിച്ചോണ്ട് പറഞ്ഞു.. "ക്ലാസ് കട്ട് ആക്കിയതാണ്.."(നസ്രു,സന,ഷാന,നിയ) "Good..!!" സാർ പറഞ്ഞത് കേട്ടതും എല്ലാതും വായയും പൊളിച്ചു നിന്നുപോയി.അവർക്ക് എല്ലാവര്ക്കും ഒന്ന് ചിരിച്ചു തന്നതിന് ശേഷം സാർ അവിടെന്ന് നടന്ന പോയി.ഷാന ആണേൽ അയാൾ പോയാ വഴിയിൽ നോക്കി നിന്നു.ആ ചിരിയിൽ വീണ് മോളെ.. "എടി..അയാൾ ഗുഡ് എന്ന് അല്ലേ പറഞ്ഞത്..?!!ഇനി ഗുഡ് ന്ന പറഞ്ഞാൽ വല്ല തെറിയും ആയിട്ട് സായിപ്പ് മ്മാര് അംഗീകരിച്ച കാണുമോ..👀"(നസ്രു) "ഏയ് അങ്ങനെ വരാൻ വഴിയിൽ..ഇനി ചേർത്ത കാണുമോ..ഞാൻ അറിഞ്ഞില്ലല്ലോ"(സന) "എന്തക്കെ ആയാലും ആ സാർ എനിക്ക്..🙈എനിക്ക് ആ സാറിനെ വേണം..ആ സാറിനെ ഞാൻ ഇങ്ങു എടുക്കുവാ.."(ഷാന) "പള്ളി പോയി പറഞ്ഞാൽ മതി..ഓൻ എനക്കാ.."(സന) "ഏത് പള്ളിയിൽ പോയി പറയാൻ ആണേൽ ഞാൻ പോയി പറയാം..

ലെവൻ എനക്ക് തന്നെ.."(ഷാന) "തരൂല.."(സന) "ന്നാ ഞാനും തരൂല..🤧"(ഷാന) "ഓ..അയാൾക്കാളും ലുക്കുള്ള ചെക്കൻമ്മാർ ണ്ട് ഡോ..അയാളെ ഒന്ന് വിടിയ ഇങ്ങള് രണ്ടാളും.."(നസ്രു) "ഞാൻ വിടണേൽ..ഇബാളും അയാളെ ഒഴിവാക്കണം.."(സന) "ഓക്കേ..ഞാനും വിട്ട്.."(ഷാന) "ഓക്കെ..നമ്മ സിംഗിൾ പാസാങ്കേ..😌"ഷാനയും സനയും പരസപരം കെട്ടിപിടിച്ചുകൊണ്ട് പാടി.കോഴി കൊക്കര കോഴി എന്ന് പാട്ടാണ് കൂടുതൽ മാച്ച് അവയെങ്കിലും പിള്ളേരുടെ ഭാവി ഓർത്തു നമ്മൾ സിംഗിൾ പാസാങ്കേ ആക്കിയിരിക്കുന്നു. "ന്നാലും ആ സാർ നമ്മൾ ക്ലാസ് കട്ട് ആക്കി ന്ന പറഞ്ഞിട്ടും ഒന്നും പറഞ്ഞീല്ലല്ലോ👀"(നസ്രു) "ടാ..ചെലപ്പോൾ ഇയാൾ പിള്ളേരെടെ സൈഡ് ആയിരിക്കും..എല്ലാത്തിനും കട്ട സപ്പോർട്ട് ഏക്കാരം..നമ്മക്ക് പൊളിക്കാല്ലോ ഇങ്ങനെത്തെ സാർ ആണേൽ..💃"(നിയ) "ഇജ്ജ് എങ്ങട് പൊളിക്കണ്..നമ്മൾ സിംഗിൾസ് പൊളിച്ചോളാം ട്ടാ..ഹീറോയ്."(സന,ഷാന,നസ്രു...ലെ പ്ലിങ്ങി നിയ) __________ "ഇജ്ജ് മുണ്ടണ്ട നമ്മൾ സിംഗിൾസ് മാത്രം ഇത്‌ അങ്ങട്ട് പൊളിക്കുന്നെ ഉള്ളു ഇജ്ജ് ഔട്ട്.."(പാച്ചു) അത് കേട്ടതും ജിയാൻ ഓനെ കൂർപ്പിച്ചു നോക്കി.. "ട്രിപ്പ് ആണേലും എന്ത് തേങ്ങ ആണേലും അന്നേ കൂട്ടൂല.."(പാച്ചു)

ജിയാനെ ഓനെ വീണ്ടും രൂക്ഷമമായി നോക്കിയതും പാച്ചു മുഖം കോട്ടി.. "ന്താണ് അന്റെ പ്രെശ്നം..ഞാൻ ഇല്ലാതെ ഇങ്ങള് ആരും പോവൂല.."(ജിയാൻ) കൈ രണ്ടും മാറിൽ കെട്ടി ദേഷ്യത്തോടെ ജിയാൻ പറഞ്ഞു.. "അയ്യാ..നമ്മൾ പോവും.."(റാഷി) "ന്നാ ഞാനും ണ്ടാവും..🤬"(ജിയാൻ) "അന്നെകൊണ്ടാവാൻ പറ്റൂല പറഞ്ഞാ പറ്റൂല..ഇജ്ജ് ഒന്ന് കെട്ടി..അതും നമ്മൾ ഒന്ന് അറീക്ക പോലും ചെയ്യാതെ..."(പാച്ചു) "എടാ അത്..ഞാൻ പറഞ്ഞല്ലോ.."(ജിയാൻ) "ഒക്കെ കഴിഞ്ഞെന്ന ശേഷം പറയാൻ ഇജ്ജ് മാണോ..അനക്ക് അല്ലേലും നമ്മളോട് അല്ലല്ലോ സ്നേഹം..അഷിയോടും പിന്നെ അന്റെ ബോഡി ഗാർഡ് ജീവനോടും അല്ല..കോളേജിൽ ഇജ്ജ് ഫുൾ ടൈം ആഷിനോട് ഒപ്പം..കോളേജിന് പൊറത് ആ ജീവയും.."(റാഷി) സ്കൂൾ ടൈം തൊട്ടുള്ള ജിയാന്റെ ഫ്രണ്ട്സ ആണ് ഫർഹാനും റാഷിദും.. "നമ്മൾ ഇപ്പളും ഔട്ട്..അതോണ്ട് അന്നെയും കൊണ്ട് ട്രിപ്പ് പോണ് പരിവാടി ഞാൻ നിർത്തി..ഇനി പോവണം ന്ന ണ്ടേൽ ഇജ്ജ് പൊക്കോ..പച്ചേ റാഷിയെ.. ഞാൻ ണ്ടാവൂല ട്ടാ.."(പാച്ചു) ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story