ഇശൽ തേൻകണം: ഭാഗം 1

ishal then kanam

രചന: ജീഫ്‌ന നിസാർ

"ഇന്നോട് നുണ പറയുന്നോടാ ഹംക്കേ ഇയ്യ്.. ഇനിക്ക് കണ്ട മനസ്സിലാവൂലെ ന്റെ മോൻ അനസൂനെ... ഇന്നേ പറ്റിക്കുന്നോ ഇയ്യ് " ഉമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ജാസ്മിൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയത് തന്നെ. അലക്കി എടുത്ത തുണികൾ ബക്കറ്റിൽ ആക്കി ഒരു കയ്യിലുണ്ട്. തലയിൽ ഒരു തോർത്ത്‌ ചുറ്റി കെട്ടി വെച്ചിട്ടുണ്ട്. വെള്ള തുള്ളികൾ പറ്റി പിടിച്ചു നിൽക്കുന്ന മുഖത്തൊരു ഞെട്ടൽ ഉണ്ടായിരുന്നു ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ.. പടച്ചോനെ... നിലവിളി പോലെ പറഞ്ഞു കൊണ്ട് കയ്യിലുള്ള ബക്കറ്റ് താഴെ വെച്ച് കൊണ്ട് അവൾ മുൻ വശത്തേക്ക് ഓടി.. മുള വേലിക്കപ്പുറം... ഏതോ ഒരാളിന്റെ കോളറിൽ പിടിച്ചു വലിക്കുന്നുണ്ട് അവളുടെ ഉമ്മ കദീജ.. രാത്രിയിൽ മുഴുവനും ഉറങ്ങാതെ... പിച്ചും പേയും പറഞ്ഞു കിടന്നിട്ട്... പുലർച്ചെ എപ്പഴോ... ഒന്നുറങ്ങിയപ്പോൾ കുളിക്കാൻ ഓടിയതാണ്.. എപ്പോ എണീറ്റ് പോന്നോ ആവോ.. ഇറങ്ങി പോവാഞ്ഞത് ഭാഗ്യം.. ജാസ്മി ഓടി ഉമ്മാന്റെ അരികിൽ എത്തി. പാറി പറന്ന മുടി ഇഴകൾ..

ചുവന്ന കണ്ണുകളിൽ നിറഞ്ഞ ദേഷ്യം ഉണ്ട് കദീജയുടെ.. മുഷിഞ്ഞൊരു നൈറ്റി ആണ് ഇട്ടിരുന്നത്.. ഉമ്മാ... ജാസ്മിൻ ഓടി വന്നിട്ട് അവരുടെ കയ്യിൽ പിടിച്ചു... എന്താ ഇങ്ങള് ഈ കാട്ടണേ.. വിട്ടേ.. " ജാസ്മിൻ പറഞ്ഞു കൊണ്ട് അവരുടെ കൈ വിടുവിക്കാൻ നോക്കി.. അപ്പോഴാണ് അവൾ ആ ചെറുപ്പക്കാരനെ നോക്കിയത്... മുഖത്തെ ഭംഗിയുള്ള കണ്ണടയാണ് ആദ്യം ജാസ്മിന്റെ കണ്ണിൽ ഉടക്കിയത്. കയ്യില്ലാത്ത ഒരു ബനിയനും അയഞ്ഞൊരു പാന്റും ആണ് ആളുടെ വേഷം.. വെളുത്ത മുഖത്തു വിയർപ്പ് തുള്ളികൾ പറ്റിപ്പിടിച്ചിട്ടുണ്ട്.. കഴുത്തിൽ ഇറക്കം കുറഞ്ഞ മാല... അതേ പോലുള്ള ഒരു ചെയിൻ വലതു കയ്യിലും ഉണ്ട്... "പ്ലീസ്.. എന്നെ ഒന്ന് രക്ഷപെടുത്തി താ കുട്ടി " മധുരമുള്ള സ്വരം ആണ്.. ജാസ്മിൻ അയാളെ നോക്കി വിളറിയ ചിരി സമ്മാനിച്ചു.. "ഇങ്ങോട്ട് വാ ഉമ്മാ.. ഇക്കാ അല്ല അത്... വേറെ ആരോ ആണ്.. ഉമ്മാന്റെ തോന്നൽ ആണ്.. വാ ഉമ്മാ.." ദയനീയമായി ജാസ്മിൻ കദീജയെ നോക്കുന്നുണ്ട്... "വിടെടി ന്നെ.. ന്റെ മോനെ ഇനിക്ക് ഇയ്യ് പറഞ്ഞു തന്നിട്ട് വേണോ... അല്ലേടാ അൻസു..."അവർ അവളുടെ തോളിൽ അമർത്തി അടിച്ചു..

വേദന കൊണ്ടാവും... ജാസ്മിയുടെ മുഖം ചുളിഞ്ഞു.. വീണ്ടും കദ്ധീജുമ്മ അവന്റെ കവിളിൽ പിടിച്ചു വലിക്കുന്നുണ്ട്.. "അല്ലുമ്മാ... ഇത് അൻസിക്ക അല്ല.. ഉമ്മാ ഇങ്ങോട്ട് വാ... ഞാൻ ഒരു സാധനം തരാം... വാ " ജാസ്മിൻ വീണ്ടും ഉമ്മയുടെ കൈ വിടുവിക്കാൻ നോക്കി... ഇപ്രാവശ്യം കദ്ധീജുമ്മ അവളെ നോക്കി ചിരിച്ചു.. "തരുവോ..." അവരുടെ കണ്ണുകൾ തിളങ്ങി.. "പിന്നെ... ന്റെ ഉമ്മക്ക് അല്ലാതെ ആർക്കാ ഞാൻ വേറെ കൊടുക്കുക... വാ " ജാസ്മിൻ ഉമ്മയെ ചേർത്ത് പിടിച്ചു നടന്നു.. അനുസരണ ഉള്ള കുട്ടിയെ പോലെ അവർ അവളുടെ കൂടെ നടന്നു... "ക്ഷമിക്കണം... ഉമ്മാ വയ്യാത്ത ആളാണ്‌... അത് കൊണ്ടാണ് " കോളർ തട്ടി കുടയുന്നവനെ നോക്കി ജാസ്മിൻ പതിയെ പറഞ്ഞു.. അവനൊന്നു ചിരിച്ചിട്ട് കണ്ണ് ചിമ്മി കാണിച്ചു.. "ഇറ്റ്സ് ഓൾ റൈറ്റ്.. നോ പ്രോബ്ലം.." വീണ്ടും അതേ മധുരമുള്ള സ്വരം...കാതിൽ അലയടിക്കും പോലെ.. ഉമ്മയെ ചേർത്ത് പിടിച്ചു പോകുന്ന ജാസ്മിനെ നോക്കി കൊണ്ട് തന്നെ അവൻ തിരിച്ചു നടന്നു... അകത്തേക്ക് കയറും മുന്നേ അവൾ ഒന്നൂടെ തിരിഞ്ഞു നോക്കി... അവൻ ഓടി മറഞ്ഞിരുന്നു... ❤❤❤❤

ചിറ്റേ.... ഉറക്കെ വിളിച്ചു കൊണ്ട് അവൻ ടേബിളിൽ ഇരുന്നു.. സായന്ദ് കൃഷ്ണ... മധുരമൂറുന്ന സ്വരം കൊണ്ട് ആരാധകരുടെ മനസ്സിൽ മഴവില്ല് തീർക്കുന്ന പ്രശസ്ത ഗായകൻ സായന്ദ് കൃഷ്ണ... പ്രിയപ്പെട്ടവരുടെ സായി... കൈകൾ കൊണ്ടവൻ ടേബിളിൽ തട്ടി മൂളി കൊണ്ടിരിക്കുന്നതിനിടെ ആണ് അംബിക ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ വന്നത്.. മുഷിഞ്ഞോ... ചിറ്റേടെ സായി.." ചിരിച്ചു കൊണ്ട് തന്നെ ആണ് ചോദ്യം.. അത് കേട്ടപ്പോൾ സായിയുടെ കണ്ണുകൾ വിടർന്നു.. കയ്യിലുള്ള ഇഡ്ഡലി പത്രം അവർ അവന്റെ മുന്നിലേക്ക് വെച്ച് കൊടുത്തു.. മറുകയ്യിൽ... മണം കേട്ടാൽ തന്നെ കൊതി തോന്നുന്ന സാമ്പാർ.. "കഴിച്ചോ...സായി.." അംബിക അവന്റെ മുടിയിൽ തലോടി..വാത്സല്യത്തോടെ... ഈ വിളിയൊന്നു കേൾക്കാൻ.. ഈ സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഒക്കെയുള്ള കൊതി കൊണ്ടാണ്... ഒത്തിരി തിരക്കുകൾ ഉണ്ടായിട്ടും അതെല്ലാം ഇട്ടെറിഞ്ഞു ഓടി വരുന്നത്.. ഈ സ്നേഹതണുപ്പ് കൊതിച്ചിട്ട് തന്നെ ആണ്.. സായി ചിരിച്ചു കൊണ്ട് തന്നെ കഴിക്കാൻ തുടങ്ങി..

അംബിക അവന്റെ അരികിൽ എതിരെയുള്ള കസേരയിൽ ഇരുന്നു... "നിന്റെ അമ്മ വിളിച്ചോടാ മോനെ..." അവന്റെ പ്ളേറ്റിലേക്ക് കറി ഒഴിച്ച് കൊടുത്തു കൊണ്ട് അവരുടെ ചോദ്യം.. സായി ഒരു നിമിഷം സ്റ്റക്ക് ആയത് പോലെ.. ഓർമയിൽ അമ്മയുടെ കാർകശ്യം നിറഞ്ഞ മുഖം തെളിഞ്ഞു.. അവന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു.. "കണ്ടിടത്തൊക്കെ തെണ്ടി തിരിഞ്ഞു നടന്നു ലൈഫ് വേസ്റ്റ് ചെയ്യാതെ വല്ലതും സമ്പാധിച്ചു വെക്കാൻ നോക്കിക്കോ.. ഇല്ലങ്കിൽ നീയും നിന്റെ അച്ഛനെ പോലെ... ജീവിക്കാൻ അറിയാതെ പോകും..." അപ്പോഴും ആ സ്വരത്തിൽ അച്ഛനോടുള്ള വെറുപ് മുഴച്ചു നിന്നിരുന്നു. അച്ഛൻ ജയ പ്രകാശ്... അമ്മ ദേവിക.. തമ്മിലുള്ള ഈഗോ രണ്ടു പേരെയും പിരിയിച്ചു കളഞ്ഞു.. താലി ചരടിൽ കോർത്തു വെച്ച സ്നേഹം രണ്ടാളും പരസ്പരം തിരിച്ചറിഞ്ഞില്ല... കുഞ്ഞിളം പ്രായത്തിൽ തന്നെ അച്ഛനും അമ്മയും പോര് കോഴികളെ പോലെ പരസ്പരം കൊത്തി പറിക്കുന്നത് കണ്ടാണ് വളർന്നത്.. പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് അവരെന്നു തിരിച്ചറിയാൻ തുടങ്ങിയ പ്രായത്തിൽ തന്നെ പുച്ഛം ആയിരുന്നു രണ്ടാളോടും..

അനിയത്തി സിതാരയും താനും വേദനിച്ച ബാല്യത്തിന്റെ ഓർമ പെടുത്തൽ പോലെ ആണ് ഇപ്പോഴും അച്ഛനും അമ്മയും. അച്ഛൻ കലാകാരൻ ആയിരുന്നു... പേര് കേട്ട സമ്പന്നകുടുംബത്തിലെ രണ്ടാമത്തെ ആൺതരി ആയിരുന്നു അച്ഛൻ ജയപ്രകാശ്.. അമ്മയാകട്ടെ... പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടും... അത് പോലും നടത്താൻ വഴിയില്ലാത്ത.... അഷ്ടിക്ക്‌ വകയില്ലാത്ത ദാരിദ്രകുടുംബത്തിലെ പെൺകുട്ടികളിൽ മൂത്തവൾ.... താഴെ ഒരു അനിയത്തി കൂടി... രണ്ട് അനിയന്മാരും അമ്മയും.. തിങ്ങി നെരുങ്ങി പോകുന്ന ആ സമയത്താണ് അച്ഛന് അമ്മയോട് തീവ്ര പ്രണയം തോന്നുന്നത്..കോളേജിൽ വെച്ചു കണ്ടിട്ട്. മുന്നോട്ടുള്ള ജീവിതം ഓർത്താവും.. അമ്മയ്ക്കും എതിർക്കാൻ കാരണം ഒന്നും ഇല്ലായിരുന്നു.. സ്വന്തം നിലപോലും മറന്നു കൊണ്ട് അമ്മ അച്ഛനെ പ്രണയിച്ചു... കുടുംബം ഒന്നടങ്കം എതിർത്തിട്ടും.. സ്വന്തമായി നിലപാട് ഉണ്ടായിരുന്ന അച്ഛൻ അമ്മയെ കൈ വിട്ട് കളഞ്ഞില്ല.. അമ്മ പഠിക്കുന്ന കോളേജിൽ മ്യൂസിക് സർ ആയിരുന്നു അച്ഛൻ.. രണ്ടാളും ഒരുമിച്ചു ജീവിച്ചു തുടങ്ങി.. അച്ഛന്റെ തണലിൽ അമ്മ എതിർപ്പുകൾ മറി കടന്നു... അമ്മയെ അച്ഛൻ ആണ് പഠിപ്പിച്ചു ടീച്ചർ ആക്കിയത്..

അമ്മയുടെ ആഗ്രഹം പോലെ ചെയ്യാനുള്ള പൂർണ സ്വാതന്ദ്ര്യം അമ്മക്ക് തന്നെ അച്ഛൻ കൊടുത്തു.. അതൊക്കെ കൊണ്ട് തന്നെ ആയിരിക്കും... താൻ ജനിച്ചു കുറച്ചു കഴിയും മുന്നേ... ഒരിക്കൽ ജീവശ്വാസം പോലെ ഇഷ്ടമായിരുന്ന അച്ഛന്റെ പാട്ടുകൾ... അമ്മയ്ക്ക് അരോചകമായി തുടങ്ങി.. വിജയത്തിന്റെ പടവുകൾ കയറി തുടങ്ങിയ സമയം മുതൽ... അച്ഛനും അച്ഛന്റെ ജോലിയും സ്വഭാവവും എല്ലാം... എല്ലാം അമ്മയ്ക്ക് കുറച്ചിലായി തുടങ്ങി.. വഴക്കുകൾകിടയിലാണ് സിത്തു ജനിക്കുന്നത്.. അത് അമ്മ ആഗ്രഹിച്ചിട്ടില്ലായിരുന്നു. പിന്നെ അതായി വഴക്കിന്റെ കാരണം.. പാട്ടു പാടാൻ ഒരുപാട് ഇഷ്ടമായിരുന്ന തന്നെ അമ്മ ഒന്ന് മൂളാൻ പോലും സമ്മതിച്ചു തന്നില്ല.. അമ്മയ്ക്ക് മുന്നിൽ തീർത്തും അച്ഛന്റെ ശബ്ദം നഷ്ടം വന്നിരുന്നു.. അച്ഛൻ എന്ന അദ്ധ്യായം അമ്മയ്ക്ക് മുന്നിൽ അടഞ്ഞത് പോലെ.. "നന്നായി പഠിച്ചൊരു ജോലി വാങ്ങിച്ചോ.. പാട്ട് കൂത്ത് എന്നൊക്കെ പറഞ്ഞു വെറുതെ തേരാ പാലാ നടക്കാൻ പറ്റില്ല.. അതെങ്ങനെ... അച്ഛനെ കണ്ടല്ലേ മക്കൾ പഠിക്കുന്നത്.. എന്റെ വിധി.."

തലയിൽ തല്ലി കൊണ്ട് അമ്മ അലറുമ്പോൾ അച്ഛൻ തല കുനിച്ചിരിക്കും.. ഒട്ടും സഹിക്കാൻ വയ്യാതെ ആയൊരു ദിവസം അച്ഛൻ പടിയിറങ്ങി പോയി.. എന്നെന്നേക്കുമായി...ആ വീട്ടില് നിന്നും. അന്ന് ഒത്തിരി സങ്കടം തോന്നി... കരഞ്ഞു തീർത്തു സിത്തുവിനെയും കെട്ടിപിടിച്ചു കൊണ്ട്.. അല്ലാതെ മറ്റൊന്നും ചെയ്യാൻ ആവുമായിരുന്നില്ല.. അതൊന്നും പക്ഷേ അമ്മയെ ഒതുക്കിയില്ല.. ഒരു മുടി പൊഴിഞ്ഞു പോയ പോലെ ആയിരുന്നു അമ്മക്ക്.. മൗനം കൊണ്ടും അവഗണന കൊണ്ടും അമ്മയെ നേരിട്ടു... അതൊന്നും അമ്മക്കൊരു വിഷയവും ആവില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ.. പാട്ട് കാരൻ ആവണം എന്ന മോഹം ഉള്ളിൽ കുഴി കുത്തി മൂടി.. വാശി പോലെ നന്നായി പഠിച്ചു.. ഉള്ളിൽ ഒരുപാട് ആഗ്രഹിക്കുന്നു എങ്കിൽ അത്‌ നടത്താൻ ലോകം മുഴുവനും നമ്മുക്ക് ഒപ്പം നിൽക്കുമെന്ന് ജീവിതം കൊണ്ട് തിരിച്ചറിയാൻ ഒരു അവസരം തന്നു ദൈവം.. കൂട്ടുകാർ തുടങ്ങിയ പുതിയ ആൽബത്തിൽ പാടിയത് ലോകം മുഴുവനും ഏറ്റു പാടി.. പ്രശസ്തിയുടെ കൊടുമുടി കാത്തിരുന്നു വഴിയിൽ..

പഠിച്ചു നേടിയ നല്ലൊരു ജോലി കയ്യിൽ ഉണ്ടായിരുന്നു.. എന്നിട്ടും അമ്മയുടെ ശാപവാക്കുകൾ.. ഇന്നും അച്ഛനോടുള്ള തീരാത്ത ദേഷ്യം പോലെ.. സിത്തുവിന്റെ സ്കൂളിൽ.. തന്റെ കോളേജിൽ ഒക്കെ കാണാൻ വരുന്ന അച്ഛനെ കാണുമ്പോൾ ആരും കാണാതെ കരഞ്ഞു തീർക്കുന്ന മക്കളെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞതെ ഇല്ല... ഡാ.. അംബിക ചിറ്റ കയ്യിൽ അടിച്ചു വിളിച്ചപ്പോൾ സായി ഞെട്ടി കൊണ്ട് അവരെ നോക്കി.. "എന്തൊരു ഇരിപ്പാ ന്റെ സായി നീ.." ചിറ്റ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സായി വിളറിയ ചിരിയോടെ അവരെ നോക്കി കണ്ണടച്ച് കാണിച്ചു.. സായി കഴിക്കാൻ തുടങ്ങി.. അമ്മയുടെ അനിയത്തി ആണ് അംബിക ചിറ്റ.. ചിറ്റക്കും ഭാസ്കര മാമയ്ക്കും മക്കൾ ഇല്ല.. അതിനാൽ തന്നെയും സായി അവർക്ക് മകനാണ്.. ചിറ്റയുടെ പാതി സ്നേഹം തന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നു എങ്കിലെന്നു സായി എപ്പോഴും കൊതിക്കും.. അവരുടെ മനസ്സിൽ ഇപ്പോഴും സായിക്ക് പത്തു വയസ്സാണ് എന്ന് തോന്നും ചിലപ്പോൾ ഒക്കെയും.. ഭാസ്കര മാമയും അതേ... അവന്റെ മനസറിഞ്ഞു പ്രവർത്തിക്കാൻ മാമയോളം കഴിവ് മറ്റാർക്കും ഇല്ലെന്ന് സായിക്ക് എത്രയോ വട്ടം തോന്നിയിരുന്നു..

എന്ത് ഇഷ്ടമാണ് ആൾക്ക് തന്റെ പാട്ട്.. ഒഴിവ് സമയങ്ങൾ തന്റെ പാട്ടിനായി പണ്ട് മുതലേ കാതോർക്കുന്ന മാമയാണ് പാട്ടിന്റെ വഴിയിലെ നാഴികകല്ല്.. "പഠിച്ചു ജോലി വാങ്ങാൻ എല്ലാർക്കും പറ്റും സായി. പക്ഷേ നിന്നെ പോലെ മനം കവർന്നു കൊണ്ട് പാടാൻ മറ്റാർക്കും കഴിയില്ല കേട്ടോ " നിരാശയിൽ മുങ്ങി നിവരുമ്പോൾ... എങ്ങാനും അറിയാതെ ഒന്ന് മൂളി പോയതിന് അമ്മ അന്നത്തെ ദിവസം മുഴുവനും അച്ഛനെ പ്രാകി കൊണ്ട് നടക്കുന്നത് കാണുമ്പോൾ... മനസ്സിൽ ഒരു മഞ്ഞു കാലമായി വിരുന്നു വരാറുണ്ട് മാമയുടെ വാക്കുകൾ.. ബിസിനസ് ആണ് ആൾക്ക്.. എപ്പോഴും പ്രസന്റ് ആയി നടക്കാൻ ഭാസ്കരമാമ ഏറെ ഇഷ്ടപെടുന്നു.. ചിറ്റയും അതേ.. ഒരു ഗ്രാമീണ സൗന്ദര്യം.... ചിറ്റയുടെ ചിരിയിൽ പോലും ഉണ്ട്... നാട്ടിൻ പുറത്തിന്റ നന്മകൾ ആവോളം നുകരാൻ ആ ചിരി തന്നെ ധാരാളം ആയിരുന്നു..

ഓർമ ഉറക്കും മുന്നേ അമ്മ അച്ഛനെയും മക്കളെയും കൂട്ടി ഡൽഹിയിൽ ചുവടുകൾ ഉറപ്പിച്ചു വെച്ചിരുന്നു.. ടീച്ചർ ജോലിയെക്കാൾ സമ്പാദിക്കാൻ ഉള്ള ആഗ്രഹം കൊണ്ടായിരിക്കും.. അറിയപ്പെടുന്ന ബിസിനസ്കാരിയാണിന്ന് ദേവിക... ഒട്ടനവധി സംരഭങ്ങൾ ആ കൈ പിടിയിൽ ഭദ്രമാണ്.. സ്വന്തം കുടുംബം ഒഴികെ.. മറ്റെല്ലാം അമ്മയ്ക്ക് വേണം..മറ്റെല്ലാത്തിനെയും സ്നേഹിക്കാനും അറിയാം.. ഒരു തരം ദാർഷ്ഢ്യം നിറഞ്ഞ പെരുമാറ്റം.. തന്നെകാൾ വലിയവർ ആരുമില്ലെന്ന അഹങ്കാരം.. ഇതിന്റെ ഒക്കെ ആൾരൂപം ആണ് അമ്മ.. "എന്റെ കുട്ടി... വിശന്നു കുടല് കരിയുന്നു എന്ന് നിലവിളിച്ചോണ്ട് വന്നിട്ട് എന്തൊരു ഇരിപ്പാ ന്റെ മോനെ..." ചിറ്റ വീണ്ടും പറയുമ്പോൾ സായി കഴിച്ചു തുടങ്ങി.. വിശപ്പ് കെട്ട് പോയിരുന്നു.. മനസ്സിൽ പോലും അമ്മയുടെ ഓർമ ഇരുട്ട് പടർത്തുന്നു... എങ്കിലും... ഒത്തിരി ഇഷ്ടത്തോടെ തനിക്ക് വേണ്ടി മാത്രം വെച്ചൊരുക്കി കാത്തിരിക്കുന്നാ ചിറ്റക്ക് വേണ്ടി സായി കഴിച്ചു... തുടരാം ല്ലേ.. വന്നു ഞ്യാൻ 😁😁😁😁

Share this story