ഇശൽ തേൻകണം: ഭാഗം 14

ishal then kanam

രചന: ജീഫ്‌ന നിസാർ

ഇന്നാ... ഇത് അകത്തേക്കു വെച്ചേക്ക് ജാസ്മി.. കയ്യിലുള്ള കവർ ജാസ്മിക്ക് നേരെ നീട്ടി കൊണ്ട് സുധി പറഞ്ഞു.. ഇത് ഒരുപാട് ഉണ്ടല്ലോ സുധിയേട്ടാ.. എന്തിനാണ് ഇത്രേം.. ഇവിടിപ്പോ അതിന് മാത്രം ആള് ഇല്ലല്ലോ.. " പതിയെ ജാസ്മി പറയുമ്പോൾ സുധി അവളെ കൂർപ്പിച്ചു നോക്കി.. "അത് നീ അമ്മയോട് പറ " കൊറുവിച്ചു പറഞ്ഞു കൊണ്ട് അവൻ കണ്ണുരുട്ടി.. ജാസ്മി അകത്തേക്ക് പാളി നോക്കി. ശൈലജ ചേച്ചിയും കൂടി ഉണ്ട്.. ഉമ്മയുടെ അരികിൽ ഇരിക്കുന്നു.. ജാസ്മി.. അവന്റെ കയ്യിൽ നിന്നും കവർ വാങ്ങിയിട്ട് തിരിച്ചു നടന്നു... അടുക്കളയിൽ കൊണ്ട് വെച്ചിട് തിരിച്ചു ഉമ്മയുടെ മുറിയിൽ ചെന്നു.. കണ്ണ് ചിമ്മാതെ ശൈലജയെ നോക്കി കിടക്കുന്നു.. കദ്ധീജുമ്മ.. പ്രിയപ്പെട്ട കൂട്ടുകാരി വന്നതും അരികിൽ ഇരുന്നു തലോടുന്നതും ഒന്നും അറിയുന്നില്ല.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും വിശേഷം പറയാൻ ഉള്ളവരായിരുന്നു..

കളഞ്ഞു പോയ ഓർമയിൽ പരതുന്നു.. "എന്താണ് കദ്ധീജു... ഇങ്ങനെ നോക്കണേ.. അറിഞ്ഞില്ലേ ഇയ്യ് ഇന്നേ " ആ മെല്ലിച്ച കയ്യിൽ പിടിച്ചു കൊണ്ട് ശൈലജ ചോദിച്ചു.. കണ്ണിമ ഒന്ന് ചിമ്മിയത് കൂടി ഇല്ല അവർ. അതേ ഇരുത്തം.. ജാസ്മി വന്നിട്ട് ചുവരിൽ ചാരി നിന്നു.. ശൈലജ വേദനയോടെ അവളെ നോക്കി.. അവൾ ഒരു വിളറിയ ചിരിയോടെ അവരെ നോക്കി.. "മാറ്റം ഒന്നും ഇല്ല.. ല്ലേ മോളെ " പറയുമ്പോൾ ശൈലജയുടെ ശബ്ദം നിരാശയിൽ മുങ്ങി. ജാസ്മി ഇല്ലെന്ന് പതിയെ തലയാട്ടി.. "സാരമില്ല കുട്ടി... ഈ അവസ്ഥയിൽ എങ്കിലും നമ്മുക്കവളെ തിരിച്ചു കിട്ടിയല്ലോ.. അല്ലെങ്കിൽ... അല്ലെങ്കിൽ ചിലപ്പോൾ അവള്.." ആ കണ്ണിലെ പേടി ജാസ്മി കണ്ടിരുന്നു.. അവൾക്കും തോന്നിയ കാര്യം തന്നെ ആയിരുന്നു അത്.. സ്വബോധമുണ്ടെങ്കിൽ ഉമ്മാ ഒരിക്കലും ജീവിച്ചിക്കില്ല.. ഉപ്പ ഇല്ലാത്ത... അൻസിക്ക ഇല്ലാത്ത ലോകം.. അത് തനിക്കും വേണ്ടന്ന് അവർ തീരുമാനിച്ചു കളയും... "മരുന്ന് തീരുമ്പോൾ പറയണേ.. മിണ്ടാതെ നിൽക്കരുത്.. സുധി പറഞ്ഞു.. ഇന്നാളത്തെ സംഭവം.." ജാസ്മി വിളറിയ ചിരിയോടെ തലയാട്ടി..

"ഒന്നും കൊണ്ട് പേടിക്കണ്ട.. ഞങ്ങൾ എല്ലാം മോളുടെ കൂടെ തന്നെ ഉണ്ട്.. ഉമ്മയെ നമ്മുക്ക് തിരിച്ചു കൊണ്ട് വരാം.." പറയുമ്പോൾ ശൈലജ എഴുന്നേറ്റു കൊണ്ട് ജാസ്മിയെ ചേർത്ത് പിടിച്ചു.. "പിന്നല്ലാതെ... കദ്ധീജുമ്മ ഇനിയും നല്ല കുട്ടിയായി ഓടി നടക്കും... ജാസ്മി പഠിച്ചിട്ട് ആഗ്രഹിക്കുന്ന പോലെ വലിയ ജോലിക്കാരി ആവും.. അങ്ങനെ അങ്ങനെ എന്തേല്ലാം ഇനിയും കാണാൻ കിടക്കുന്നു അല്ലേ അമ്മേ " അങ്ങോട്ട്‌ കടന്നു വന്നിട്ട് സുധി പറയുമ്പോൾ ശൈലജ ചിരിച്ചു കൊണ്ട് ജാസ്മിയെ നോക്കി.. "ശെരിക്കും ഉമ്മയെ പോലെ ആവുന്നതാ സുധിയേട്ടാ നല്ലത്. ഒന്നും അറിയണ്ട.. ഒരു നോവും കൊത്തി പറിക്കേം ഇല്ല.. ഇതിപ്പോൾ... എല്ലാം കൂടി ഓർക്കുമ്പോൾ.. എനിക്കറിയില്ല.. ഞാൻ.." ഇടറി കൊണ്ട് ജാസ്മി പറയുമ്പോൾ സുധി വല്ലായ്മയോടെ അവളെ നോക്കി.. "രഹ്‌നയുടെ... കല്യാണം ആയെന്ന് കേട്ടു " സുധി അവളെ നോക്കി പറഞ്ഞു.. "മ്മ്.. ഇങ്ങോട്ട് വന്നിരുന്നു.. കാണാൻ വയ്യ സുധിയേട്ടാ... ആ സങ്കടം " ജാസ്മിക്ക് കണ്ണ് നിറഞ്ഞു.. "എത്ര പെട്ടന്നാണ് എല്ലാർക്കും എല്ലാം മറക്കാൻ ആവുന്നത്..

നമ്മൾ കുറച്ചു മനുഷ്യർ മാത്രം ഇപ്പോഴും..." ശൈലജ ജാസ്മിയെ തലോടി.. "മറന്നിട്ടൊന്നും അല്ലേച്ചി.. രഹ്‌നത്താക്ക് മുന്നിൽ വേറെ വഴി ഇല്ല.. പ്രായം ആയ മാതാപിതാക്കൾ... കണിശകാരനായ ഏട്ടൻ.. തൊട്ടതിനും പിടിച്ചതിനും കുറ്റം കാണുന്ന ഏട്ടത്തി... തന്നോളം വളർന്നു വലുതായി പോയ അനിയത്തി... ഇനിയും എങ്ങനെ ആ പാവം..." ജാസ്മി നിറഞ്ഞ കണ്ണോടെ പറഞ്ഞു.. "ഞാൻ കൂടി ഇങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചു എന്നോട്.. എന്ത് പറയണം ഞാൻ.." അവളൊന്നു വിതുമ്പി.. "എന്തിന്റെ പേരിലാണ് ഇവിടെ ഞാൻ പിടിച്ചു വെക്കേണ്ടത്.. അൻസിക്ക ഈ ലോകത്തിന്റെ ഏതെലും ഒരു കോണിൽ ജീവിച്ചിരിപ്പുണ്ടോ എന്നൊരു സംശയം ഉള്ളായിരുന്നു എങ്കിലും ഞാൻ ചേർത്ത് വെച്ചേനെ... ഉള്ള നോവ് മൊത്തം ഇവിടെ എന്നോടൊപ്പം ചേർത്തിട്ട് പങ്ക് വെക്കാൻ ഇവിടെ നിർത്തിയേനെ... ഇതിപ്പോൾ.. ഒരിക്കലും തിരിച്ചു വരാത്തൊരു യാത്ര പോയില്ലേ ഓൻ.. എല്ലാം കൂടി ന്റെ തലയിൽ ഇട്ട് തന്നിട്ട്... പിന്നെ എങ്ങനെ ഞാൻ ഇത്താനെ " പറയുമ്പോൾ ജാസ്മി ചുവരിൽ ചാരി.. "കരയാതെ മോളെ "

ശൈലജ അവളെ തലോടി.. "നീ തെറ്റായി ഒരു തീരുമാനം എടുക്കില്ലെന്ന് ഏട്ടന് അറിയാം ജാസ്മി.. അൻസു ഇടക്കിടെ പറയാറുണ്ടായിരുന്നു.. പൊട്ടി തെറിച്ചു നടക്കുമെങ്കിലും.. എന്റെ അനിയത്തി പുലി കുട്ടി ആണെന്ന്.." സുധി പറയുമ്പോൾ ജാസ്മി കയ്യുയർത്തി മുഖം തുടച്ചു.. "അൻസിക്കയും രഹനിത്താ നന്നായി ജീവിച്ചു കാണാൻ ആയിരിക്കും മോഹിക്കുന്നത്.. ആ വേദന നമ്മളെ കൊന്നു കളയാൻ പാകത്തിന് ഉള്ളതാണ്.. എന്റെ കല്യാണത്തിന് നിങ്ങൾ വരരുത് എന്ന് പറഞ്ഞു.. കാണാൻ വയ്യെന്ന് പറഞ്ഞു കുറെ കരഞ്ഞു.. അൻസിക്ക ശപിക്കും... എന്റെ സ്നേഹത്തിന് യാതൊരു ആത്മാർത്ഥയും ഇല്ലാത്ത പോലെ ആയല്ലോ... എന്നൊക്കെ പറഞ്ഞിട്ട് ഒത്തിരി കരഞ്ഞു" വീണ്ടും ജാസ്മിക്ക് കണ്ണ് നിറഞ്ഞു.. "പോട്ടെ... പോയി ജീവിക്കട്ടെ.. അല്ലെങ്കിൽ ആ ശാപം കൂടി... മരിച്ചു മണ്ണടിഞ്ഞു പോയിട്ടും ന്റെ അൻസിക്ക സഹിക്കേണ്ടി വരും... അത്.. അത് വേണ്ട.." ജാസ്മി പറയുമ്പോൾ സുധി അവളെ നോക്കി ചിരിച്ചു കാണിച്ചു.. "എല്ലാത്തിനും ഒരു മറുവശം കൂടി ഉണ്ടാവും മോളെ.. ഈ സങ്കടം ഒക്കെ മാറും..

എല്ലാം കാണുന്നവൻ അല്ലേ ദൈവം.. നിന്റെ ഈ കണ്ണുനീരിന് ഉത്തരം തന്നിട്ടേ കാലം കടന്നു പോകൂ " അവളെ ആശ്വാസിപ്പിക്കാൻ അങ്ങനെ പറയുമ്പോഴും അവന് അറിയാം.. മരണമെന്ന കോമാളി ഒരുക്കിയ ഈ ചുഴിയിൽ നിന്നും ഈ ഉമ്മാക്കും മോൾക്കും ഒരിക്കലും ഒരു മോചനം ഉണ്ടാവില്ല.. കാലം പോകുംതോറും... തെറ്റ് ചെയ്തവർ... അതിനെ കുറിച്ച് ഒർക്കുകകൂടി ചെയ്യാത്ത വിധം ജീവിതം ആസ്വദിച്ചു കഴിയുമ്പോൾ.. ഇവർക്കെങ്ങനെ... ആ മുറിവിനെ സഹിക്കാൻ കഴിയും... കൂടുതൽ കൂടുതൽ ആഴത്തിൽ ആഴ്ന്ന് പോകും.. കാലമേ... ചിലപ്പോൾ നീ തന്നെ ആണ് ഏറ്റവും നല്ല പ്രതികാര ദാഹി.. ഉത്തരം പറയാൻ അർഹൻ.. ഒരുക്കി കൊടുക്കുക... ഇവൾക്ക് അതിനുള്ള അവസരം.. മനസാക്ഷിയെ തൃപ്തി പെടുത്തി ഒന്നുറങ്ങണം ഇവൾക്കും സുധി ഒന്നും മിണ്ടാതെ പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. കുറച്ചു നേരം മൗനം കടമെടുത്ത നിമിഷം.. എങ്കിലും മനസ്സ് കൊണ്ട് മൂവരും ഓരോന്നു ചിന്തിച്ചു ആകുലപെട്ടിരുന്നു.. "മറ്റേ ഏട്ടൻ വിളിച്ചോ സുധിയേട്ടാ.." ഇടയിൽ ജാസ്മി ചോദിച്ചു..

സുധിയുടെ നെറ്റി ചുളിഞ്ഞു.. "നിങ്ങളുടെ കൂട്ടുകാരൻ ഏട്ടൻ.. ഇവിടെ വന്നിരുന്നില്ലേ.." ജാസ്മി പറഞ്ഞു കൊടുക്കുമ്പോൾ അത് സായി ആണെന്ന് സുധി മനസ്സിലാക്കി.. അവനൊന്നു ചിരിച്ചു.. "ഇല്ല.. മെസ്സേജ് ഇട്ടിരുന്നു.. വല്ല്യ പുള്ളിയല്ലേ.. സമയം കിട്ടി കാണില്ല " സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഡൽഹിയിൽ ബിസിനസ് ചെയ്യുവാണോ ആള് " ജാസ്മി വീണ്ടും ചോദിച്ചു.. "അറിയപ്പെടുന്ന പാട്ടുകാരൻ ആണ് ജാസ്മി അവൻ... നമ്മളീ നാട്ടും പുറത്ത് അറിയാത്തൊള്ളൂ.. ലോകം അംഗീകരിച്ചവനാണ് " പറയുമ്പോൾ സുധിയുടെ വാക്കിൽ അഭിമാനം ആയിരുന്നു.. ജാസ്മിയുടെ കണ്ണിൽ അത്ഭുതവും.. "പക്ഷേ അതിന്റെ അഹങ്കാരം ഒട്ടും ഇല്ല ട്ടോ സായിക്ക്.. നല്ലൊരു പയ്യൻ " ശൈലജ പറയുമ്പോൾ ജാസ്മി ചിരിച്ചു കൊണ്ട് തലയാട്ടി.. അവൾക്ക് അവനെ ആദ്യം കണ്ടത് ഓർമ വന്നു അപ്പോൾ.. തിളങ്ങുന്ന ആ കണ്ണിന് മുകളിലെ കണ്ണടയാണ് ആദ്യം തെളിഞ്ഞത്.. പുഞ്ചിരിക്കുന്ന കണ്ണുകൾ.. മനോഹരമായ ചിരിയും.. എന്തോ.... അവളുടെ ചുണ്ടിലും ഒരു ചിരി സ്ഥാനം പിടിച്ചു പോയിരുന്നു ആ നിമിഷം. 💕💕💕💕💕💕💕💕💕💕💕💕💕💕 ഏട്ടാ... ഓടി വന്നിട്ട് സിതാര സായിയെ കെട്ടിപിടിച്ചു.. അവനും.. പുറകിൽ അവളുടെ കൂട്ടുകാരെ നോക്കി സായി കണ്ണടച്ച് കാണിച്ചു.. ഒത്തിരി നേരമായോ വന്നിട്ട്" സിത്തു ചോദിച്ചു..

"ഇല്ല.. ദേ ഇപ്പൊ " സായി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. പോയാലോ... അവൾ ആവേശത്തിൽ ചോദിച്ചു.. "അത് ശെരി.. ഏട്ടനോട് പരിജയപെടുത്തി തരാം എന്ന് പറഞ്ഞു ഞങ്ങളെ കൂടെ കൂട്ടിയിട്ട് ഇപ്പൊ നീ പോവാണോ " പുറകിൽ നിന്നും അലീനയുടെ കൂർപ്പിച്ച ചോദ്യം.. സിത്തു കണ്ണടച്ച് കൊണ്ട് നാവ് കടിച്ചു.. സോറി മൈ ഡിയർ.. " തിരിഞ്ഞു നിന്നിട്ട് അവളെ നോക്കി പല്ലിളിച്ചു കാണിച്ചു.. അവളുടെ കാട്ടി കൂട്ടൽ കണ്ടിട്ട് സായിക്ക് ചിരി വരുന്നുണ്ട്.. എല്ലാവരോടും സംസാരിച്ചു പിരിഞ്ഞിട്ട് അവൻ കാറിലേക്ക് കയറി.. കൂട്ടുകാരെ നോക്കി കൈ വീശി കാണിച്ചിട്ട് സിത്തും വേഗം വന്നിട്ട് കയറി.. "പറ ഏട്ടാ... നാട്ടിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു " സിത്തു ആവേശത്തിൽ അവന്റെ നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.. "അത് ചോദിക്കാൻ ഉണ്ടോ സിത്തു.. പതിവ് പോലെ തന്നെ... അടിപൊളി " സായി പറയുമ്പോൾ സിത്തുവിന്റെ കണ്ണിൽ നഷ്ടബോധം അലയടിച്ചു.. നമ്മക്ക് വീട്ടിൽ പോകാതെ വേറെ എങ്ങോട്ടേലും വിട്ടാലോ ഏട്ടാ " സിത്തു ചോദിച്ചു..

"നടന്നത് തന്നെ.. എന്റെ മോളെ.. ഇപ്പൊ തന്നെ കച്ച മുറുക്കി നമ്മടെ അമ്മ റെഡിയായി നിൽപ്പുണ്ട്.. നീ വരുന്നുണ്ടെന്ന് അറിഞ്ഞിട്ട്.. ഇനിയൊരു ടൂർ കൂടി എന്ന് പറഞ്ഞു ചെന്ന മതി.. പച്ചക്ക് കടിച്ചു പറിക്കും... നമ്മളെ " സായി പറയുമ്പോൾ... സിത്തുവിന്റെ മുഖം മങ്ങി.. ചിരി പൊഴിഞ്ഞു.. "വിഷമിക്കണ്ട ടി.. നിനക്ക് നാല് ദിവസത്തെ ലീവ് ഉണ്ടല്ലോ.. ഏട്ടൻ കൊണ്ട് പോകുമല്ലോ " സായി പറഞ്ഞു.. എന്നിട്ടും ആ മുഖം തെളിഞ്ഞു കണ്ടില്ല.. വീട്ടില് പോണമല്ലോ എന്നോർക്കുമ്പോൾ തോന്നുന്ന മടുപ്പാണ് ആ തെളിച്ചമില്ലായ്മ.. അവളെ പറഞ്ഞിട്ടും കാര്യമില്ല.. ഇനി ഇന്ന് മുതൽ അമ്മയുടെ അനാവശ്യമായ ചിട്ടകൾ കൂടുതൽ വരിഞ്ഞു മുറുക്കുന്നത് സിത്തുവിനെ ആവും.. പറന്നുയരാൻ കൊതിക്കുന്നവളെ വാക്കുകൾ കൊണ്ട് വരിഞ്ഞു മുറുക്കി കളയും അമ്മ.. എതിർത്തു പറഞ്ഞാലും... മിണ്ടാതെ നിന്നാലും.

അമ്മയ്ക്ക് മുന്നിൽ ഒരുപോലെ ആണ്.. അച്ഛൻ പഠിപ്പിച്ചു... അല്ലെങ്കിൽ അച്ഛനെ കണ്ടു പഠിച്ചു.. അമ്മയ്ക്ക് മേൽ ആരോപണം ഒന്നും ഉണ്ടാവില്ല.. "പുതിയ വർക് വല്ലതും ആയോ ഏട്ടാ " മൗനം മുറിച്ചു കൊണ്ട് സിത്തു ചോദിച്ചു.. "ഇല്ലെടാ.. ഒന്ന് ആലോചിച്ചു വെച്ചിട്ടുണ്ട്.. പുതിയ ഒരു സിനിമയിൽ..ഒന്നും ആയിട്ടില്ല.. സായി പറയുമ്പോൾ സിത്തു പതിയെ മൂളി.. "കോളേജിൽ ഒക്കെ ഏട്ടൻ വല്ല്യ ഹീറോ ആണ് " വീണ്ടും അവൾ പറഞ്ഞു.. "ലൈഫിൽ വല്ല്യ സീറോയും " സായി ചിരിച്ചു കൊണ്ട് പറഞ്ഞു. അത് നമ്മടെ കുറ്റം അല്ലല്ലോ ഏട്ടാ " സിത്തു അവന്റെ നേരെ നോക്കി.. "എന്നാര് പറഞ്ഞു.. നമ്മുടെ മാത്രം കുറ്റമാണ്.. ഇങ്ങനൊരു അച്ഛനും അമ്മയ്ക്കും മക്കളായി ജനിച്ചു എന്ന വലിയൊരു കുറ്റം ചെയ്ട്ടുണ്ട് നമ്മൾ " അവൻ അവളെ നോക്കാതെ മുന്നോട്ട് നോക്കി പറഞ്ഞു...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story