ഇശൽ തേൻകണം: ഭാഗം 20

ishal then kanam

രചന: ജീഫ്‌ന നിസാർ

പോട്ടെ... യാത്ര ചോദിക്കുമ്പോൾ മനസ്സിൽ വീണ്ടും ഒരു വിങ്ങൽ നിറഞ്ഞു.. ഇനിയും എന്ത് പറഞ്ഞിട്ടാണ് ഇവിടെ നിൽക്കേണ്ടത് എന്നറിയില്ലയിരുന്നു അവനും. വൈകുന്നേരം ഏഴ് മണിയോടെ സുധി വന്നിരുന്നു.. തിരിച്ചു പോവാനുള്ള ടിക്കറ്റ് വരുമ്പോൾ തന്നെ എടുത്തിരുന്നു.. സുധി ഇറങ്ങി നടന്നു കഴിഞ്ഞിട്ടും സായി നീങ്ങി തുടങ്ങിയില്ല.. ജാസ്മി പതിഞ്ഞ ചിരിയോടെ വാതിൽക്കൽ നിന്നിട്ട് അവന്റെ നേരെ നോക്കുന്നുണ്ട്.. ഇട്ടെറിഞ്ഞു പോവാൻ ആവാതെ അവനും.. ജീൻസിന്റെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തു അവൾക്കു നീട്ടുമ്പോൾ.. ആ കണ്ണിലെ ചോദ്യം അവനും കണ്ടിരുന്നു.. 'എന്റെ നമ്പർ ഇതിലുണ്ട്.. വിളിക്കണം.. ഞാൻ... ഞാൻ കാത്തിരിക്കും.. " അങ്ങനെ പറയുമ്പോഴും... അത് പറഞ്ഞിട്ട് തിരികെ നടക്കുമ്പോഴും എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് മാത്രം അവന് മനസ്സിലായില്ല. അവൾക്കും.. ആ കാർഡിലേക്കും അവൻ പോയ വഴിയിലേക്കും മാറി മാറി നോക്കുമ്പോൾ വീണ്ടും ഉള്ളിലേക്കു നിരാശയുടെ നേർത്ത കണങ്ങൾ പതിച്ചു തുടങ്ങിയോ.. അവൾ ചുവരിൽ ചാരി നിന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤

എത്തിയിട്ട് അറിയിക്ക് ട്ടോ " സുധി പറയുമ്പോൾ സായി തലയാട്ടി.. മുഖം നിറഞ്ഞ അസ്വാസ്ഥയിലേക്ക് നോക്കുമ്പോൾ സുധിയുടെ ഉള്ളിൽ സംശയങ്ങൾ അലയടിക്കുന്നുണ്ട്.. എങ്കിലും അവൻ ഒന്നും ചോദിച്ചില്ല.. സായി ഒന്നും പറഞ്ഞതുമില്ല. പോട്ടെ ടാ... അവന്റെ കൈ പിടിച്ചിട്ട് പറഞ്ഞു കൊണ്ട് സായി ടാക്സിയിൽ കയറി. ചിരിച്ചു കൊണ്ട് കൈ വീശി അവനെ യാത്രയാക്കി തിരിച്ചു കയറി പോരുമ്പോഴും... മുറിയിലെത്തി കൈകൾ കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്ന ജാസ്മിയെ കാണുമ്പോഴും... അവന്റെ ഉള്ളിലെ സംശയങ്ങൾ ബലപെടുന്നുണ്ട്... "എന്താ ജാസ്മി വയ്യേ..." ചോദിച്ചു കൊണ്ട് സുധി കസേരയിൽ ഇരുന്നു. "ഏയ്... ഒന്നുല്ല ഏട്ടാ " മുഖം ഒന്ന് തുടച്ചിട്ട് ജാസ്മി നേരെ ഇരുന്നു.. ഏട്ടൻ എപ്പോ എത്തി " തട്ടം നേരെ ഇട്ട് കൊണ്ട് അവൾ ചോദിച്ചു... "മൂന്നരയ്ക്ക് ആണ് അവിടെ ഇറങ്ങിയത് " സുധി പറയുമ്പോൾ.. അവൾ പറയണോ വേണ്ടയോ എന്നൊരു സംശയത്തിൽ ഇരിക്കുന്നത് കണ്ടു.. സുധിയുടെ നെറ്റി ചുളിഞ്ഞു... "എന്താ ജാസ്മി.... എന്താ നിനക്ക് പറയാൻ ഉള്ളത്..."

ചിരിച്ചു കൊണ്ടാണ് അവന്റെ ചോദ്യം.. "അത് പിന്നെ... ഏട്ടനൊക്കെ വന്നതല്ലേ.. സുധിയേട്ടൻ വേണേൽ വീട്ടില് പോയിക്കോ ട്ടോ.. ഇവിടിപ്പോ ഞാൻ ഉണ്ടല്ലോ.." വിക്കി കൊണ്ട് പറയുന്നവളെ സുധി അലിവോടെ നോക്കി.. "മ്മ്.. എന്നിട്ട്... ഈ അറിയാത്ത സ്ഥലത്ത് പൊന്നു മോള് എന്ത് ചെയ്യും.. അതൂടെ പറഞ്ഞു താ.. എന്നിട്ട് സുധിഏട്ടൻ പോവാം " കണ്ണുരുട്ടി കൊണ്ടാണ് ഇപ്രാവശ്യം അവന്റെ ചോദ്യം. അവളൊന്നും മിണ്ടുന്നില്ല.. "ഭാരിച്ച കാര്യം ഒന്നും ഓർത്തിട്ട് വെറുതെ തല പുകയ്‌ക്കേണ്ട... എനിക്കിവിടെ നിൽക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ വന്നത്... " സുധി പറയുമ്പോൾ ജാസ്മി പതിയെ ചിരിച്ചു.. "എനിക്കിത്രയേ ചെയ്യാനാവൂ എന്നുള്ള സങ്കടം മാത്രം ഒള്ളൂ ജാസ്മി സുധിയേട്ടന്.. ഞാൻ ആയിരുന്നു ഈ ലോകത്ത് ഇല്ലാതെആയതെങ്കിലും... അൻസാറും ഞാൻ ചെയ്യുന്നത് പോലെ... അല്ലങ്കിൽ അതിനേക്കാൾ കൂടുതലായി ചെയ്യാൻ എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാവും എന്നതിൽ എനിക്കിച്ചിരി പോലും സംശയം ഇല്ല.. അപ്പൊ ഇത് സുധിയേട്ടന്റെ ഔദാര്യം അല്ല...

അവകാശം തന്നെ ആണെന്ന് കൂട്ടിക്കോ.. ഇപ്പൊ ഈ തോന്നുന്ന സങ്കടം.. അങ്ങട് മാറി കിട്ടും.. കേട്ടോടി പെണ്ണെ " കണ്ണുരുട്ടി കൊണ്ട് സുധി പറയുമ്പോൾ ജാസ്മി ചിരിച്ചു കൊണ്ട് പതിയെ തലയാട്ടി കാണിച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤ സിത്തുവാണ് വാതിൽ തുറന്നു കൊടുത്തത്. അവനെ കണ്ടപ്പോൾ... മുഖം ഒന്നൂടെ വീർപ്പിച്ചു പിടിച്ചു. സായി അത് കണ്ടപ്പോൾ ചിരിച്ചു പോയി.. വെട്ടി തിരിഞ്ഞു പോയവളെ അവൻ കയ്യിൽ പിടിച്ചു വലിച്ചു നിർത്തി.. പോ.. മിണ്ടൂല.. പറയുമ്പോൾ അവളെ അവൻ കോർത്തു പിടിച്ചു.. "പിണങ്ങിയോ.. സോറി.. ഇനി എങ്ങോട്ടും ഇല്ല.. നീ പോകും വരെയും നിന്റെ കൂടെ ഇവിടെ അടിച്ചുപൊളിക്കുന്നു നമ്മൾ..ഒക്കെ 🥰🥰" സായി പറഞ്ഞപ്പോൾ അവൾ അവന്റെ നേരെ നോക്കി.. "ഏട്ടൻ ഫ്രഷ് ആയിട്ട് വരാം..വൈകുന്നേരം നമ്മൾ പുറത്ത് പോകുന്നു.. ഒക്കെ " പറയുമ്പോൾ സിത്തു തലയാട്ടി..

അവളുടെ നെറ്റിയിൽ ഒന്ന് തലമുട്ടിച്ചു കൊണ്ട് സായി റൂമിലേക്ക് നടന്നു.. അത് നോക്കി നിൽക്കുമ്പോൾ സിത്തുവിന്റ മനസ്സിൽ അപ്പോഴും വടംവലി നടക്കുന്നുണ്ട്. അവനോട് പറയണോ വേണ്ടയോ എന്നുള്ളത് അപ്പോഴും അവൾക്ക് ഒരു തീർപ്പ് കിട്ടിയിട്ടില്ല.. ഇനിയും പ്രണവിനെ കാത്തിരിപ്പിച്ചു നിരാശ പെടുത്തരുത് എന്നതിനൊപ്പം തന്നെ.. ഒരു ദുരന്തസ്മാരകം പോലെ... അച്ഛന്റെയും അമ്മയുടെയും പ്രണയം കണ്മുന്നിൽ പരിഹസിച്ചു ചിരിച്ചത്... അത്ര പെട്ടന്നൊന്നും അത് മറന്നു കളയാൻ ഏട്ടന് ആവുമോ എന്നതാണ് മനസ്സിന്റെ വേവലാതി.. തനിക്കും അറിയാം... പക്ഷേ.. പ്രണവിന്റെ മുഖം കണ്മുന്നിൽ തെളിയുന്ന നിമിഷം... നോ എന്ന് പറയാൻ സ്വരുകൂട്ടി വെച്ച ധൈര്യം മുഴുവനും ഇല്ലാതെയാവും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ റൂമിൽ എത്തിയിട്ടും സായി ബെഡിലേക്ക് അമർന്നു.. മറന്നെന്തോ വെച്ചിട്ട് പോന്നത് പോലെ.. മറന്നു വെച്ചിട്ടുണ്ട്.. അത് തന്റെ മനസ്സാണ്.. അതെങ്ങനെ അവളെ അറിയിക്കും എന്നതാണ്. ഈ നോവിനും ഒരു സുഖം ഉള്ളത് പോലെ.. പ്രണയത്തിന്റെ ഏറ്റവും മനോഹരമായൊരു വശം.. ഇഷ്ടം പറയുന്നത്.. ഇഷ്ടമാണെന്ന് കേൾക്കുന്നത്.. കടലോളമാഴത്തിൽ ഒരിഷ്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞും...

തുറന്നു പറയാതെ... തമ്മിലുള്ള ഓരോ നോട്ടത്തിലും പതറികൊണ്ട്... സായിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. കണ്മുന്നിൽ അവന് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖത്തെ ചിരിയും.. ഇത്രയും പെട്ടന്ന് പൂത്തുലഞ്ഞു വെരുറപ്പിച്ചു പിടിക്കുമെന്ന് ആരറിഞ്ഞു.. കണ്ടു പിരിയുമ്പോൾ വെറുമൊരു കൂടികാഴ്ചകൾ... മാത്രമായത് എത്ര പെട്ടന്നാണ് ഹൃദയം തുരന്നു കയറി ഇറങ്ങി പോവുന്നത്.. കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചിട്ട് സായി എഴുന്നേറ്റു ഇരുന്നു.. ആദ്യമായി അവളെ കണ്ടതോർത്തു.. ഒട്ടും പ്രണയം തോന്നാത്ത ആദ്യ കാഴ്ചയിൽ നിന്നും... ഒന്ന് കാണാതെയാവുമ്പോൾ പിടയാൻ മാത്രം അടുപ്പമുള്ള ആരോ ആയി മാറിയിരിക്കുന്നു.. അന്നവൾ കണ്ടു മറന്നൊരു വെറും കാഴ്ച മാത്രം ആയിരുന്നു.. ഇന്നിപ്പോൾ... ഹൃദയം മുഴുവനും അവൾ പടർന്നത് പോലെ.. ഒരുപാട് തവണ കണ്ടിട്ടില്ല.. ഒരുപാടൊന്നും പറഞ്ഞിട്ടുമില്ല.. പക്ഷേ നോട്ടത്തിൽ ഒളിപ്പിച്ചു പിടിച്ചൊരു ഇഷ്ടത്തിൽ മനസ്സ് കുരുങ്ങി കിടപ്പുണ്ട്.. വീണ്ടും സായി ബെഡിലേക്ക് വീണു പോയി... അപ്പോഴും അവനിൽ ബാക്കിയുള്ള ചിരിക്ക് ഏറെ ഭംഗിയുണ്ടായിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤

ഇനി പറ... അരികിൽ ഇരിക്കുന്നവളെ നോക്കി സായി പറയുമ്പോൾ.. സിത്തു അവന്റെ നേരെ നോക്കി.. ആ കണ്ണിൽ അത്ഭുതം.... ഏട്ടന് എങ്ങനെ അറിയാം... എനിക്ക് പറയാൻ ഉണ്ടെന്ന് " ചോദിക്കുമ്പോൾ സായി ഒന്ന് ചിരിച്ചു.. "ഏട്ടന് അറിയും പോലെ.. വേറെ ആർക്കാണ് സിത്തു നിന്നെ അറിയുന്നത് " കൈ വിരൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണൊന്നു ഇറുക്കി ചിമ്മി കാണിച്ചു കൊണ്ട് സായി പറയുമ്പോൾ സിത്തു അവന്റെ തോളിൽ ചാഞ്ഞു കിടന്നു മുന്നിലെ പൂക്കളെ നോക്കി രണ്ടാളും ഒരു നിമിഷം മൗനമണിഞ്ഞു.. പുറത്ത് പോകാം എന്ന് പറഞ്ഞിട്ട് സായി വിളിക്കുമ്പോൾ അവൾക്ക് ഉറപ്പായിരുന്നു... ഏട്ടൻ മനോഹരമായ പൂക്കൾ നിറഞ്ഞ ഈ പാർക്കിൽ തന്നെ കൊണ്ട് വരുമെന്ന്.. ഏട്ടനും ഒരുപാട് ഇഷ്ടമാണ് ഇവിടം.. പൊതുവെ കാണുന്ന ബഹളങ്ങൾ ഇല്ലാതെ ശാന്തമായ ഒരു സ്ഥലം.. രണ്ടു മനസ്സിലും പ്രിയപ്പെട്ടവരുടെ മുഖം ഉണ്ടായിരുന്നു.. ഏട്ടാ... സിത്തു പതിയെ വിളിക്കുമ്പോൾ സായി അവളെ നോക്കാതെ തന്നെ ഒന്ന് മൂളി.. പിന്നെയും മിണ്ടുന്നില്ല. "തുറന്നു പറയാനുള്ളത്...

അതിനി ആരോട് ആണേലും.. എപ്പോൾ ആണേലും അങ്ങനെ തന്നെ ചെയ്യണം എന്ന് അനുഭവങ്ങൾ കൊണ്ട് പഠിച്ചവരാണ് സിത്തു നമ്മൾ.. മടിക്കാതെ പറ.. എന്താണ് നിന്റെ പ്രശ്നം.. ഏട്ടൻ ഉണ്ടല്ലോ കൂടെ " വീണ്ടും സായി പറയുമ്പോൾ... ആ ധൈര്യം മുറുകെ പിടിച്ചിട്ട് അവൾ പ്രണവിനെ കുറിച്ച്... അവന്റെ പ്രണയത്തെ കുറിച്ചിട്ട് പറയുമ്പോൾ... പറഞ്ഞു തീരും വരെയും മുഖമുയർത്തി നോക്കിയില്ലവൾ.. മൂളി കേട്ട് അവനും ഇരുന്നു.. "നിനക്കിഷ്ടമാണോ സിത്തു " എല്ലാത്തിനും ഒടുവിൽ സായിയുടെ ചോദ്യം.. വീണ്ടും സിത്തു മൗനം കൂട്ട് പിടിച്ചു. "പ്രണയം എന്നത് പ്രണയിക്കുമ്പോൾ സുന്ദരവും വിവാഹത്തോടെ അത് മരിച്ചു പോകുന്നതും ആവരുത്. സ്നേഹിച്ചു വിവാഹം കഴിച്ച രണ്ടു പേരില്ലേ നമ്മുടെ വീട്ടിൽ.." ചോദിക്കുമ്പോൾ സായിയുടെ നേരെ സിത്തു മുഖം ഉയർത്തി നോക്കി.. ആ മുഖം വാടി പോയിരുന്നു.. "ഏട്ടൻ നോ എന്നല്ല പറഞ്ഞത്... എനിക്ക് മനസ്സിലാവും.. നീ ചെയ്തത് തെറ്റാണ് എന്ന് പറയാൻ ഒരിക്കലും ആവില്ല.. ഈ പ്രായത്തിൽ ഇങ്ങനൊക്കെ ഉണ്ടാവും എന്ന് മനസ്സിലാക്കാൻ ഏട്ടന് കഴിയും.. പക്ഷേ.. "

ആ ഒരു പക്ഷേയിൽ ഒരുപാട് കാര്യങ്ങൾ അവൻ ഒളിപ്പിച്ചു പിടിച്ചു.. തന്നോട് തന്നെ അവനും പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ.. സിത്തുവിനും അതറിയാം.. "എനിക്കറിയാം പ്രണവിനെ.. ആ ഫാമിലി നമ്മൾ അറിയും.. നമ്മളെയും അറിയും.. അതല്ല പ്രശ്നം... " സായി വീണ്ടും സിത്തുവിന്റെ നേരെ നോക്കി.. "പ്രണവിനെ ഞാൻ ഒന്ന് കാണട്ടെ.. എനിക്ക് സംസാരിക്കാൻ ഉണ്ട് അവനോട്.. എന്തിന്റെ പേരിൽ ആണേലും നിന്റെ ജീവിതം സേഫ് ആവുക എന്നതാ ഏട്ടന് മുന്നില് എപ്പോഴും വലുത്.. അതിന് വേണ്ടി ഏട്ടൻ നിന്റെ കൂടെ തന്നെ കാണും.. വിഷമിക്കാതിരിക്.. എല്ലാം നമ്മൾ ശെരിയാക്കും " ഇപ്രാവശ്യം സായി എല്ലാം ശെരിയാകും എന്ന് പറഞ്ഞില്ല.. പകരം എല്ലാം ഞാൻ ശെരിയാക്കും എന്നൊരു ഉറപ്പ് അവന്റെ വാക്കിലും കണ്ണിലും ഉണ്ടായിരുന്നു..പോട്ടെ... യാത്ര ചോദിക്കുമ്പോൾ മനസ്സിൽ വീണ്ടും ഒരു വിങ്ങൽ നിറഞ്ഞു.. ഇനിയും എന്ത് പറഞ്ഞിട്ടാണ് ഇവിടെ നിൽക്കേണ്ടത് എന്നറിയില്ലയിരുന്നു അവനും. വൈകുന്നേരം ഏഴ് മണിയോടെ സുധി വന്നിരുന്നു.. തിരിച്ചു പോവാനുള്ള ടിക്കറ്റ് വരുമ്പോൾ തന്നെ എടുത്തിരുന്നു.. സുധി ഇറങ്ങി നടന്നു കഴിഞ്ഞിട്ടും സായി നീങ്ങി തുടങ്ങിയില്ല.. ജാസ്മി പതിഞ്ഞ ചിരിയോടെ വാതിൽക്കൽ നിന്നിട്ട് അവന്റെ നേരെ നോക്കുന്നുണ്ട്..

ഇട്ടെറിഞ്ഞു പോവാൻ ആവാതെ അവനും.. ജീൻസിന്റെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തു അവൾക്കു നീട്ടുമ്പോൾ.. ആ കണ്ണിലെ ചോദ്യം അവനും കണ്ടിരുന്നു.. 'എന്റെ നമ്പർ ഇതിലുണ്ട്.. വിളിക്കണം.. ഞാൻ... ഞാൻ കാത്തിരിക്കും.. " അങ്ങനെ പറയുമ്പോഴും... അത് പറഞ്ഞിട്ട് തിരികെ നടക്കുമ്പോഴും എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് മാത്രം അവന് മനസ്സിലായില്ല. അവൾക്കും.. ആ കാർഡിലേക്കും അവൻ പോയ വഴിയിലേക്കും മാറി മാറി നോക്കുമ്പോൾ വീണ്ടും ഉള്ളിലേക്കു നിരാശയുടെ നേർത്ത കണങ്ങൾ പതിച്ചു തുടങ്ങിയോ.. അവൾ ചുവരിൽ ചാരി നിന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤ എത്തിയിട്ട് അറിയിക്ക് ട്ടോ " സുധി പറയുമ്പോൾ സായി തലയാട്ടി.. മുഖം നിറഞ്ഞ അസ്വാസ്ഥയിലേക്ക് നോക്കുമ്പോൾ സുധിയുടെ ഉള്ളിൽ സംശയങ്ങൾ അലയടിക്കുന്നുണ്ട്.. എങ്കിലും അവൻ ഒന്നും ചോദിച്ചില്ല.. സായി ഒന്നും പറഞ്ഞതുമില്ല. പോട്ടെ ടാ... അവന്റെ കൈ പിടിച്ചിട്ട് പറഞ്ഞു കൊണ്ട് സായി ടാക്സിയിൽ കയറി. ചിരിച്ചു കൊണ്ട് കൈ വീശി അവനെ യാത്രയാക്കി തിരിച്ചു കയറി പോരുമ്പോഴും... മുറിയിലെത്തി കൈകൾ കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്ന ജാസ്മിയെ കാണുമ്പോഴും... അവന്റെ ഉള്ളിലെ സംശയങ്ങൾ ബലപെടുന്നുണ്ട്...

"എന്താ ജാസ്മി വയ്യേ..." ചോദിച്ചു കൊണ്ട് സുധി കസേരയിൽ ഇരുന്നു. "ഏയ്... ഒന്നുല്ല ഏട്ടാ " മുഖം ഒന്ന് തുടച്ചിട്ട് ജാസ്മി നേരെ ഇരുന്നു.. ഏട്ടൻ എപ്പോ എത്തി " തട്ടം നേരെ ഇട്ട് കൊണ്ട് അവൾ ചോദിച്ചു... "മൂന്നരയ്ക്ക് ആണ് അവിടെ ഇറങ്ങിയത് " സുധി പറയുമ്പോൾ.. അവൾ പറയണോ വേണ്ടയോ എന്നൊരു സംശയത്തിൽ ഇരിക്കുന്നത് കണ്ടു.. സുധിയുടെ നെറ്റി ചുളിഞ്ഞു... "എന്താ ജാസ്മി.... എന്താ നിനക്ക് പറയാൻ ഉള്ളത്..." ചിരിച്ചു കൊണ്ടാണ് അവന്റെ ചോദ്യം.. "അത് പിന്നെ... ഏട്ടനൊക്കെ വന്നതല്ലേ.. സുധിയേട്ടൻ വേണേൽ വീട്ടില് പോയിക്കോ ട്ടോ.. ഇവിടിപ്പോ ഞാൻ ഉണ്ടല്ലോ.." വിക്കി കൊണ്ട് പറയുന്നവളെ സുധി അലിവോടെ നോക്കി.. "മ്മ്.. എന്നിട്ട്... ഈ അറിയാത്ത സ്ഥലത്ത് പൊന്നു മോള് എന്ത് ചെയ്യും.. അതൂടെ പറഞ്ഞു താ.. എന്നിട്ട് സുധിഏട്ടൻ പോവാം " കണ്ണുരുട്ടി കൊണ്ടാണ് ഇപ്രാവശ്യം അവന്റെ ചോദ്യം. അവളൊന്നും മിണ്ടുന്നില്ല.. "ഭാരിച്ച കാര്യം ഒന്നും ഓർത്തിട്ട് വെറുതെ തല പുകയ്‌ക്കേണ്ട... എനിക്കിവിടെ നിൽക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ വന്നത്... " സുധി പറയുമ്പോൾ ജാസ്മി പതിയെ ചിരിച്ചു.. "എനിക്കിത്രയേ ചെയ്യാനാവൂ എന്നുള്ള സങ്കടം മാത്രം ഒള്ളൂ ജാസ്മി സുധിയേട്ടന്.. ഞാൻ ആയിരുന്നു ഈ ലോകത്ത് ഇല്ലാതെആയതെങ്കിലും...

അൻസാറും ഞാൻ ചെയ്യുന്നത് പോലെ... അല്ലങ്കിൽ അതിനേക്കാൾ കൂടുതലായി ചെയ്യാൻ എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാവും എന്നതിൽ എനിക്കിച്ചിരി പോലും സംശയം ഇല്ല.. അപ്പൊ ഇത് സുധിയേട്ടന്റെ ഔദാര്യം അല്ല... അവകാശം തന്നെ ആണെന്ന് കൂട്ടിക്കോ.. ഇപ്പൊ ഈ തോന്നുന്ന സങ്കടം.. അങ്ങട് മാറി കിട്ടും.. കേട്ടോടി പെണ്ണെ " കണ്ണുരുട്ടി കൊണ്ട് സുധി പറയുമ്പോൾ ജാസ്മി ചിരിച്ചു കൊണ്ട് പതിയെ തലയാട്ടി കാണിച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤ സിത്തുവാണ് വാതിൽ തുറന്നു കൊടുത്തത്. അവനെ കണ്ടപ്പോൾ... മുഖം ഒന്നൂടെ വീർപ്പിച്ചു പിടിച്ചു. സായി അത് കണ്ടപ്പോൾ ചിരിച്ചു പോയി.. വെട്ടി തിരിഞ്ഞു പോയവളെ അവൻ കയ്യിൽ പിടിച്ചു വലിച്ചു നിർത്തി.. പോ.. മിണ്ടൂല.. പറയുമ്പോൾ അവളെ അവൻ കോർത്തു പിടിച്ചു.. "പിണങ്ങിയോ.. സോറി.. ഇനി എങ്ങോട്ടും ഇല്ല.. നീ പോകും വരെയും നിന്റെ കൂടെ ഇവിടെ അടിച്ചുപൊളിക്കുന്നു നമ്മൾ..ഒക്കെ 🥰🥰" സായി പറഞ്ഞപ്പോൾ അവൾ അവന്റെ നേരെ നോക്കി.. "ഏട്ടൻ ഫ്രഷ് ആയിട്ട് വരാം..വൈകുന്നേരം നമ്മൾ പുറത്ത് പോകുന്നു.. ഒക്കെ " പറയുമ്പോൾ സിത്തു തലയാട്ടി.. അവളുടെ നെറ്റിയിൽ ഒന്ന് തലമുട്ടിച്ചു കൊണ്ട് സായി റൂമിലേക്ക് നടന്നു.. അത് നോക്കി നിൽക്കുമ്പോൾ സിത്തുവിന്റ മനസ്സിൽ അപ്പോഴും വടംവലി നടക്കുന്നുണ്ട്.

അവനോട് പറയണോ വേണ്ടയോ എന്നുള്ളത് അപ്പോഴും അവൾക്ക് ഒരു തീർപ്പ് കിട്ടിയിട്ടില്ല.. ഇനിയും പ്രണവിനെ കാത്തിരിപ്പിച്ചു നിരാശ പെടുത്തരുത് എന്നതിനൊപ്പം തന്നെ.. ഒരു ദുരന്തസ്മാരകം പോലെ... അച്ഛന്റെയും അമ്മയുടെയും പ്രണയം കണ്മുന്നിൽ പരിഹസിച്ചു ചിരിച്ചത്... അത്ര പെട്ടന്നൊന്നും അത് മറന്നു കളയാൻ ഏട്ടന് ആവുമോ എന്നതാണ് മനസ്സിന്റെ വേവലാതി.. തനിക്കും അറിയാം... പക്ഷേ.. പ്രണവിന്റെ മുഖം കണ്മുന്നിൽ തെളിയുന്ന നിമിഷം... നോ എന്ന് പറയാൻ സ്വരുകൂട്ടി വെച്ച ധൈര്യം മുഴുവനും ഇല്ലാതെയാവും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ റൂമിൽ എത്തിയിട്ടും സായി ബെഡിലേക്ക് അമർന്നു.. മറന്നെന്തോ വെച്ചിട്ട് പോന്നത് പോലെ.. മറന്നു വെച്ചിട്ടുണ്ട്.. അത് തന്റെ മനസ്സാണ്.. അതെങ്ങനെ അവളെ അറിയിക്കും എന്നതാണ്. ഈ നോവിനും ഒരു സുഖം ഉള്ളത് പോലെ.. പ്രണയത്തിന്റെ ഏറ്റവും മനോഹരമായൊരു വശം.. ഇഷ്ടം പറയുന്നത്.. ഇഷ്ടമാണെന്ന് കേൾക്കുന്നത്.. കടലോളമാഴത്തിൽ ഒരിഷ്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞും... തുറന്നു പറയാതെ... തമ്മിലുള്ള ഓരോ നോട്ടത്തിലും പതറികൊണ്ട്...

സായിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. കണ്മുന്നിൽ അവന് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖത്തെ ചിരിയും.. ഇത്രയും പെട്ടന്ന് പൂത്തുലഞ്ഞു വെരുറപ്പിച്ചു പിടിക്കുമെന്ന് ആരറിഞ്ഞു.. കണ്ടു പിരിയുമ്പോൾ വെറുമൊരു കൂടികാഴ്ചകൾ... മാത്രമായത് എത്ര പെട്ടന്നാണ് ഹൃദയം തുരന്നു കയറി ഇറങ്ങി പോവുന്നത്.. കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചിട്ട് സായി എഴുന്നേറ്റു ഇരുന്നു.. ആദ്യമായി അവളെ കണ്ടതോർത്തു.. ഒട്ടും പ്രണയം തോന്നാത്ത ആദ്യ കാഴ്ചയിൽ നിന്നും... ഒന്ന് കാണാതെയാവുമ്പോൾ പിടയാൻ മാത്രം അടുപ്പമുള്ള ആരോ ആയി മാറിയിരിക്കുന്നു.. അന്നവൾ കണ്ടു മറന്നൊരു വെറും കാഴ്ച മാത്രം ആയിരുന്നു.. ഇന്നിപ്പോൾ... ഹൃദയം മുഴുവനും അവൾ പടർന്നത് പോലെ.. ഒരുപാട് തവണ കണ്ടിട്ടില്ല.. ഒരുപാടൊന്നും പറഞ്ഞിട്ടുമില്ല.. പക്ഷേ നോട്ടത്തിൽ ഒളിപ്പിച്ചു പിടിച്ചൊരു ഇഷ്ടത്തിൽ മനസ്സ് കുരുങ്ങി കിടപ്പുണ്ട്.. വീണ്ടും സായി ബെഡിലേക്ക് വീണു പോയി... അപ്പോഴും അവനിൽ ബാക്കിയുള്ള ചിരിക്ക് ഏറെ ഭംഗിയുണ്ടായിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤

ഇനി പറ... അരികിൽ ഇരിക്കുന്നവളെ നോക്കി സായി പറയുമ്പോൾ.. സിത്തു അവന്റെ നേരെ നോക്കി.. ആ കണ്ണിൽ അത്ഭുതം.... ഏട്ടന് എങ്ങനെ അറിയാം... എനിക്ക് പറയാൻ ഉണ്ടെന്ന് " ചോദിക്കുമ്പോൾ സായി ഒന്ന് ചിരിച്ചു.. "ഏട്ടന് അറിയും പോലെ.. വേറെ ആർക്കാണ് സിത്തു നിന്നെ അറിയുന്നത് " കൈ വിരൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണൊന്നു ഇറുക്കി ചിമ്മി കാണിച്ചു കൊണ്ട് സായി പറയുമ്പോൾ സിത്തു അവന്റെ തോളിൽ ചാഞ്ഞു കിടന്നു മുന്നിലെ പൂക്കളെ നോക്കി രണ്ടാളും ഒരു നിമിഷം മൗനമണിഞ്ഞു.. പുറത്ത് പോകാം എന്ന് പറഞ്ഞിട്ട് സായി വിളിക്കുമ്പോൾ അവൾക്ക് ഉറപ്പായിരുന്നു... ഏട്ടൻ മനോഹരമായ പൂക്കൾ നിറഞ്ഞ ഈ പാർക്കിൽ തന്നെ കൊണ്ട് വരുമെന്ന്.. ഏട്ടനും ഒരുപാട് ഇഷ്ടമാണ് ഇവിടം.. പൊതുവെ കാണുന്ന ബഹളങ്ങൾ ഇല്ലാതെ ശാന്തമായ ഒരു സ്ഥലം.. രണ്ടു മനസ്സിലും പ്രിയപ്പെട്ടവരുടെ മുഖം ഉണ്ടായിരുന്നു.. ഏട്ടാ... സിത്തു പതിയെ വിളിക്കുമ്പോൾ സായി അവളെ നോക്കാതെ തന്നെ ഒന്ന് മൂളി.. പിന്നെയും മിണ്ടുന്നില്ല. "തുറന്നു പറയാനുള്ളത്... അതിനി ആരോട് ആണേലും.. എപ്പോൾ ആണേലും അങ്ങനെ തന്നെ ചെയ്യണം എന്ന് അനുഭവങ്ങൾ കൊണ്ട് പഠിച്ചവരാണ് സിത്തു നമ്മൾ.. മടിക്കാതെ പറ.. എന്താണ് നിന്റെ പ്രശ്നം..

ഏട്ടൻ ഉണ്ടല്ലോ കൂടെ " വീണ്ടും സായി പറയുമ്പോൾ... ആ ധൈര്യം മുറുകെ പിടിച്ചിട്ട് അവൾ പ്രണവിനെ കുറിച്ച്... അവന്റെ പ്രണയത്തെ കുറിച്ചിട്ട് പറയുമ്പോൾ... പറഞ്ഞു തീരും വരെയും മുഖമുയർത്തി നോക്കിയില്ലവൾ.. മൂളി കേട്ട് അവനും ഇരുന്നു.. "നിനക്കിഷ്ടമാണോ സിത്തു " എല്ലാത്തിനും ഒടുവിൽ സായിയുടെ ചോദ്യം.. വീണ്ടും സിത്തു മൗനം കൂട്ട് പിടിച്ചു. "പ്രണയം എന്നത് പ്രണയിക്കുമ്പോൾ സുന്ദരവും വിവാഹത്തോടെ അത് മരിച്ചു പോകുന്നതും ആവരുത്. സ്നേഹിച്ചു വിവാഹം കഴിച്ച രണ്ടു പേരില്ലേ നമ്മുടെ വീട്ടിൽ.." ചോദിക്കുമ്പോൾ സായിയുടെ നേരെ സിത്തു മുഖം ഉയർത്തി നോക്കി.. ആ മുഖം വാടി പോയിരുന്നു.. "ഏട്ടൻ നോ എന്നല്ല പറഞ്ഞത്... എനിക്ക് മനസ്സിലാവും.. നീ ചെയ്തത് തെറ്റാണ് എന്ന് പറയാൻ ഒരിക്കലും ആവില്ല.. ഈ പ്രായത്തിൽ ഇങ്ങനൊക്കെ ഉണ്ടാവും എന്ന് മനസ്സിലാക്കാൻ ഏട്ടന് കഴിയും..

പക്ഷേ.. " ആ ഒരു പക്ഷേയിൽ ഒരുപാട് കാര്യങ്ങൾ അവൻ ഒളിപ്പിച്ചു പിടിച്ചു.. തന്നോട് തന്നെ അവനും പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ.. സിത്തുവിനും അതറിയാം.. "എനിക്കറിയാം പ്രണവിനെ.. ആ ഫാമിലി നമ്മൾ അറിയും.. നമ്മളെയും അറിയും.. അതല്ല പ്രശ്നം... " സായി വീണ്ടും സിത്തുവിന്റെ നേരെ നോക്കി.. "പ്രണവിനെ ഞാൻ ഒന്ന് കാണട്ടെ.. എനിക്ക് സംസാരിക്കാൻ ഉണ്ട് അവനോട്.. എന്തിന്റെ പേരിൽ ആണേലും നിന്റെ ജീവിതം സേഫ് ആവുക എന്നതാ ഏട്ടന് മുന്നില് എപ്പോഴും വലുത്.. അതിന് വേണ്ടി ഏട്ടൻ നിന്റെ കൂടെ തന്നെ കാണും.. വിഷമിക്കാതിരിക്.. എല്ലാം നമ്മൾ ശെരിയാക്കും " ഇപ്രാവശ്യം സായി എല്ലാം ശെരിയാകും എന്ന് പറഞ്ഞില്ല.. പകരം എല്ലാം ഞാൻ ശെരിയാക്കും എന്നൊരു ഉറപ്പ് അവന്റെ വാക്കിലും കണ്ണിലും ഉണ്ടായിരുന്നു...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story