ഇശൽ തേൻകണം: ഭാഗം 23

ishal then kanam

രചന: ജീഫ്‌ന നിസാർ

ബെല്ലടിച്ചു തീരാനായപ്പോൾ ഫോൺ എടുത്തിട്ടുണ്ട്.. പക്ഷേ യാതൊന്നും മിണ്ടുന്നില്ല.. അപ്പുറം അവൾ ഉണ്ടെന്ന് ഉറപ്പാണ്. തന്റെ നമ്പർ അവളുടെ ഫോണിൽ ഉണ്ടാവും.. അതറിഞ്ഞത് കൊണ്ടാണ് മിണ്ടാതെ നിൽക്കുന്നത്.. സായി ബെഡിൽ ചാരി ഇരുന്നു.. ജാസ്മി... ഒന്ന് മിണ്ടെടോ... ഞാൻ സായിയാണ് " പതിയെ പറയുമ്പോൾ അറിയാതെ തന്നെ സ്വരം ആർദ്രമായി പോയിരുന്നു.. ഹലോ.... പതിയെ അവൾ പറയുമ്പോൾ... ചിരിച്ചു കൊണ്ട് സായി ഫോൺ ഒന്നൂടെ അമർത്തി പിടിച്ചു.. അത് ശെരി... അവിടെ ഉണ്ടായിരുന്നു അല്ലേ... എന്നിട്ടും എന്തേ മിണ്ടാതെ... " അവൻ ചോദിച്ചപ്പോൾ മറുപടി വന്നില്ല. "ഹോസ്പിറ്റലിൽ നിന്നും എപ്പോ എത്തി " വീണ്ടും അവൻ ചോദിച്ചു.. "വൈകുന്നേരം..." അടഞ്ഞു പോയ ഒച്ചയിലാണ് മറുപടി. "ഉറങ്ങി പോയിരുന്നോ.. വിളിച്ചത് ബുദ്ധിമുട്ട് ആയോ" സായി ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി പറയാൻ ഒട്ടും താമസം ഉണ്ടായില്ല.. "ഉമ്മ ഉറങ്ങിയോ " വീണ്ടും ചോദ്യം.. അതിനുത്തരം അവൾ ഒരു മൂളലിൽ ഒതുക്കി..

"എന്ത് പറ്റി... താൻ ഒക്കെ അല്ലേ " ഇത്തിരി നേരത്തെ മൗനം മുറിച്ചു കൊണ്ട് സായി വീണ്ടും ചോദിച്ചു.. "തലവേദന... വെള്ളം മാറി കുളിച്ചത് കൊണ്ടാ... ഉറക്കം വരാതെ കിടപ്പായിരുന്നു " കുറുകും പോലെ ജാസ്മി പറയുമ്പോൾ സായി കണ്ണടച്ച് പിടിച്ചിട്ട് കട്ടിൽ ക്രസിൽ ചാരി കിടന്നു.. "കുറച്ചു വെള്ളം എടുത്തു കുടിച്ചിട്ട്... നല്ലത് പോലെ ഒന്നുറങ്ങണം കേട്ടോ.. അപ്പോൾ മാറിക്കോളും... വീണ്ടും അവൻ പറഞ്ഞു. അതിനവൾ ഒന്ന് മൂളി.. "വെക്കട്ടെ എന്നാ... ഹോസ്പിറ്റലിൽ നിന്നും വന്നോ എന്നറിയാൻ വിളിച്ചതാ " സായി പറയുമ്പോൾ മറുവശം അനക്കമില്ല.. പറയുന്നതിലെ കള്ളത്തരം ഇനി അവൾ തിരിച്ചറിഞ്ഞോ.. സായി അതാണ്‌ ഓർത്തത്.. ഹലോ.... ജാസ്മി.. വീണ്ടും ഒന്നൂടെ അവൻ വിളിച്ചു നോക്കി.. "പറഞ്ഞോളൂ... ഞാൻ കേൾക്കുന്നുണ്ട് " ജാസ്മി പറയുമ്പോൾ സായി ചിരിച്ചു..

വീണ്ടും രണ്ടാളും ഒന്നും മിണ്ടിയില്ല.. നിറയെ പറയാൻ ഉണ്ടായിട്ടും... ആ നിമിഷം മൗനം അത്രമേൽ വാചാലമായിരുന്നു.. ഹലോ... ഇടയിൽ എപ്പഴോ അവൾ വിളിച്ചു. "പറഞ്ഞോളൂ.. ഞാൻ പോയിട്ടില്ല.." സായി പറയുമ്പോൾ വീണ്ടും മൗനം.. പറയെടോ... എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ... ധൈര്യമായിട്ട് പറ.. ഞാനല്ലേ " സായി പറയുമ്പോൾ.. "ഒന്ന് പാടി തരുവോ എന്നവൾ ചോദിക്കുമ്പോൾ ഉള്ള വിറയൽ.. അങ്ങ് അകലെ ആയിരുന്നിട്ടും അവൻ അറിഞ്ഞിരുന്നു.. ഒരു നിമിഷം കണ്ണൊന്നു അടച്ചു പിടിച്ചു... "നിലാവിന്റെ നീല ഭസ്മകുറിയണിഞ്ഞവളെ... സായി പാടി കൊടുക്കുമ്പോൾ മറുവശം കണ്ണടച്ച് കേൾക്കുന്ന അവളെ അവൻ ഹൃദയം കൊണ്ടാണ് കണ്ടത്.. പിന്നെ ഒന്നും പറയാതെ കട്ട് ചെയ്തിട്ട് അതേ കിടപ്പിൽ കിടന്നു കൊണ്ട് തന്നെ സായി വീണ്ടും നിറഞ്ഞ മനസ്സോടെ അവളെ ഓർക്കുമ്പോൾ.. പുറത്തെ നിലാവിലേക്ക് തുറിച്ചു നോക്കി അതേ അസ്വസ്ഥത നിറഞ്ഞ മനസ്സോടെ അവളും ഉണ്ടായിരുന്നു.. ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ ശക്തമാവുന്നു..

പക്ഷേ തിരിഞ്ഞു നടക്കാൻ ആവാത്ത വിധം എന്തോ ഒന്ന് പിടിച്ചു കെട്ടിയത് പോലെ..അവനിലേക്ക്.... ആ പാട്ടിലേക്ക്... സ്നേഹത്തിലേക്ക്... എല്ലാം വലിച്ചടുപ്പിക്കുന്ന പോലെ... കൊതിക്കാൻ പോയിട്ട്... ഒന്നെത്തി നോക്കാൻ കൂടി അർഹതാ ഇല്ല..അതും നന്നായി അറിയാം. അത്രയും സ്പെഷ്യലാണ് സായന്ത്‌ കൃഷ്ണ.. തിരിച്ചറിഞ്ഞത് മുതൽ അന്വേഷിച്ചു ആളെ കുറിച്ച്.. സായന്ത്‌ കൃഷ്ണ എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച്‌ ചെയ്യുമ്പോൾ.. ഹൃദയം തുടിക്കുന്നുണ്ട്.. ആളെ കുറിച്ച് അറിഞ്ഞപ്പോൾ.. കൂടുതൽ ആഴത്തിൽ തിരഞ്ഞു പിടിച്ചപ്പോൾ.. കണ്ടറിഞ്ഞു... ഒരിക്കലും മോഹിക്കാൻ കൂടി ആവില്ലെന്ന്.. എന്നിട്ടും തിരിഞ്ഞു നടക്കാൻ ആവുന്നില്ല.. ഓർക്കാതിരിക്കാൻ ആവുന്നില്ല.. നൂറായിരം ചോദ്യങ്ങൾക്കിടയിലെ ഉത്തരം പോലെ ഒരുവൻ... ചെവിയിലിപ്പോഴും അവന്റെ പാട്ടിന്റെ ഈണം കേൾക്കുന്നുണ്ടോ.. ജാസ്മി വെറുതെ കാതോർത്തു.. എത്ര പെട്ടന്നാണ്.. ഹൃദയം കവർന്നൊരു ഇശലുമായി അവൻ ഉള്ളിലേക്ക് കയറി കൂടിയത്.. മായ്ക്കാനും മറക്കാനും ആവാതെ..

ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല... അങ്ങോട്ടും ഇങ്ങോട്ടും.. പക്ഷേ ഇത്തിരി നേരം കൊണ്ട് കൈ മാറിയ നോട്ടത്തിൽ അതുണ്ടാവും.. അത് കൊണ്ടായിരിക്കും... ഓർക്കുമ്പോൾ പോലും ഈ പിടച്ചിൽ.. ജാസ്മി തൊട്ടടുത്ത് കിടക്കുന്ന ഉമ്മയെ ഒന്ന് പാളി.. ഉള്ളിലൂടെ ഒരു നീറ്റൽ പാഞ്ഞു പോകുന്നു.. താങ്ങി നിർത്താൻ ആളിലെന്ന തോന്നലിൽ തനിയെ നടക്കാൻ പഠിച്ചു തുടങ്ങിയതാണ്.. ജീവിതത്തിൽ ഇനിയും ഒരു നല്ല കാലം വരുമെന്ന് ഇത്തിരി പോലും പ്രതീക്ഷിക്കുന്നുമില്ല.. പിന്നെയും എന്തിനാ അതി മനോഹരമായൊരു ഗസൽ പോലെ... നീ എന്നിലേക്ക് ഒഴുകി എത്തിയത്.. ജാസ്മിക്ക് പരിഭവം തോന്നി... ആ നിമിഷം അവനോട്.. എനിക്കും നിനക്കുമിടയിൽ ഒരു പ്രണയം മൊട്ടിട്ട് തുടങ്ങിയിട്ടുണ്ട്.. ഇഷ്ടപെടുക എന്ന മനോഹരമായ നൂലിനപ്പുറം.. നഷ്ടപെടുക എന്നൊരു ചുഴി കൂടി ഉണ്ട്.. വരും വരായികകളെ കുറിച്ച് നീയും ഞാനും മനഃപൂർവം ഓർക്കുന്നുമില്ല.. ഒരു പക്ഷേ.. എന്റെ ഉള്ളിലെ നോവുകൾക്ക് മീതെ ഉള്ളൊരു കാവൽ ആയിരിക്കും നിന്റെ വരവ്..

അതുമല്ലങ്കിൽ... ഇപ്പോൾ ഉള്ളതിനേക്കാൾ ഒരായിരം ഇരട്ടി ആഴത്തിൽ എനിക്ക് വേദനിക്കാനുള്ള മറ്റൊരു കാരണമായേക്കാം ഇനി നീയും.. ഉറക്കം പോലും തിരിഞ്ഞു നോക്കുന്നില്ല..അന്നവന്റെ ഓർമയിൽ. വീണ്ടും അവൾ പുറത്തെ നിലാവിലേക്ക് തുറിച്ചു നോക്കി ഇരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ടെൻഷൻ ഉണ്ടായിരുന്നോ.. മ്മ് " ബെഡിൽ ഇരുന്നു കൊണ്ട് പ്രണവ് ചോദിക്കുമ്പോൾ അതേ എന്ന് സിത്തു തലയാട്ടി കാണിച്ചു.. "അപ്പൊ എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ " വീണ്ടും അവന്റെ ചോദ്യം.. ഇപ്രാവശ്യം അവളൊന്നും മിണ്ടിയില്ല.. നഖം കൊണ്ട് മേശയിൽ കോറി വരച്ചു കൊണ്ടിരിക്കുന്നു.. അവളുടെ വീട്ടിലാണ്.. രാവിലെ വിളിച്ചിട്ട് പ്രണവിന്റെ പപ്പാ ഇന്ന് ഞങ്ങൾ വീട്ടിലോട്ടു വരുന്നുണ്ട് എന്ന് പറയുമ്പോൾ.. എത്രയൊക്കെ പ്രിപയർ ചെയ്തിട്ടും പേടി വിട്ടൊഴിഞ്ഞു പോയില്ല. ആകെ ഒരു വിറയൽ.. അപ്പൊ തുടങ്ങിയതാ.. ഇന്നി നിമിഷം വരെയും തുടരുന്നുണ്ട്.. പ്രണവ്.. അവന്റെ പപ്പാ.. മാധവൻ നമ്പ്യാർ.. അമ്മ.. അറിയാവുന്ന ആളാണ്‌..

എന്നിട്ടും.. "സംസാരിക്കാൻ ഉണ്ടേൽ വിളിച്ചോണ്ട് പോ സിത്തു "എന്ന് അച്ഛൻ പറയുമ്പോൾ.. അത് വരെയും താഴ്ത്തി പിടിച്ചു നിന്ന തല ഉയർത്തി അവൾ പ്രണവിന്റെ നേരെ നോക്കി.. ഒരു കള്ളചിരിയോടെ അവനും എഴുന്നേറ്റു കൂടെ വരുമ്പോൾ... വിറയൽ ഒന്നൂടെ കൂടി.. ഏട്ടൻ കളിയാക്കി ചിരിക്കുന്നത് കണ്ടിട്ടും മറുതൊന്നും പറഞ്ഞില്ല.. ഇവരൊന്നു പൊയ്ക്കോട്ടേ... കാണിച്ചു തരാ ട്ടാ " മനസ്സിൽ ഉത്തരം കൊടുത്തിട്ട് നോക്കുമ്പോൾ പ്രണവ് മുറി ആകമാനം നോക്കുന്നുണ്ട്‌.. പിന്നെ ബെഡിലേക്ക് ഇരുന്നു.. ഹലോ... മുഖത്തിന് നേരെ അവൻ വിരൽ ഞൊടിച്ചപ്പോൾ അവൾ ഞെട്ടി പോയി.. തൊട്ട് മുന്നിൽ.. കൈ കെട്ടി നിൽക്കുന്നു.. "ഇനിയെങ്കിലും എനിക്ക് നിന്റെ നാവിൽ നിന്നും കേൾക്കണം സിതാര.. എന്നെ ഇഷ്ടമാണെന്ന് " പറയുമ്പോൾ സിത്തു അവന്റെ കണ്ണിലേക്കു നോക്കി..

അതേ ഉറപ്പ്... തിളക്കം.. അതെല്ലാം ഒട്ടും കുറയാതെ തന്നെ ആ കണ്ണിലും കാണുന്നുണ്ട്.. ഇനിയും അങ്ങോട്ടുള്ള ജീവിതം മുഴുവനും ഈ സ്നേഹം എനിക്ക് സ്വന്തമാണെന്നുള്ള ഓർമ.. ആകെ കുളിർന്ന് പോയിരുന്നു സിത്തു.. പറ... എനിക്ക് തിരിച്ചു പോവണ്ടേ " അതേ ചിരിയോടെ തന്നെ ആള് മുന്നിലുണ്ട്.. "എനിക്കിഷ്ടമാണ്.. എന്റെ ജീവനോളം " പതിയെ പറയുമ്പോൾ... ആ മുഖത്തു വിരിയുന്ന നക്ഷത്രപൂക്കൾ.. അവളും കൊതിയോടെ നോക്കി.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 "അങ്ങനെ മറന്നു കളയുമെന്ന് ചിറ്റയ്ക്ക് തോന്നുന്നുണ്ടോ.. മ്മ് " ഫോണിൽ കൂടി ആയിരുന്നു.. എന്നിട്ടും സായിക്ക് വല്ലാത്ത സങ്കടം തോന്നി.. സിത്തുവിന്റെ വിവാഹത്തിന്റെ വിശേഷം പറയാൻ വിളിച്ചതായിരുന്നു അവൻ.. തൊട്ടരികിൽ അവന്റെ തോളിൽ ചാരി സിത്തുവും ഇരിപ്പുണ്ട്..

അമ്മ എന്തായാലും ചിറ്റയെ വിളിച്ചിട്ട് പറയാൻ ഒന്നും പോകുന്നില്ല.. അത് ഉറപ്പാണ്.. ഒറ്റപെട്ടു എന്ന് തോന്നിയപ്പോൾ എല്ലാം... ഒരു ഫോൺ കോൾ ആയിട്ടെങ്കിലും കൂടെ ഉണ്ടെന്ന് തോന്നിപ്പിച്ച ആളാണ്‌ ചിറ്റ.. ഓടി എത്താൻ കഴിയാത്ത അകലെ ആയിരുന്നിട്ടും എന്നും ആ പ്രാർത്ഥനയുടെ കാവൽ ഉണ്ടായിരുന്നു ഇത്രേം കാലത്തെ ജീവിതത്തിൽ.. ആ ആളെ എന്തിന്റെ പേരിലാണ് മാറ്റി നിർത്തുന്നത്.. ഞാനും വെറുതെ പറഞ്ഞതാ സായി.. ഇനി അതിന് മനസ്സിൽ സങ്കടം കൊണ്ട് നടക്കേണ്ട നീ " അംബിക പറയുമ്പോൾ സായി ഒന്നും മിണ്ടിയില്ല.. 'എന്നിട്ട് അവളെവിടെ... എന്റെ മോള് " വാത്സല്യത്തോടെയുള്ള ചോദ്യം.. സായി ഫോൺ അവൾക്ക് നീട്ടി.. കാത്തിരുന്ന പോലെ.. അവളത് ചെവിയോട് ചേർത്ത് കൊണ്ട് വിശേഷം പറയുമ്പോൾ.. ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച ചിരിയോടെ തന്നെ ഇടക്കിടെ സിത്തു ചുവന്നു പോകുന്നുണ്ട്.. സംസാരിക്കുമ്പോൾ തന്നെ.. നിശ്ചയത്തിന്റെ മുന്നേ സിത്തുവിനെയും കൊണ്ട് ഒന്നവിടെ ചെല്ലാൻ ചിറ്റ പറഞ്ഞത് അവൻ ഓർത്തു..

അടുത്ത മാസം പാതിയോടെ... പ്രണവ് പുതിയ ഷോപ്പ് ഓപ്പൺ ചെയ്യും.. അതിനടുത്ത ആഴ്ച നിശ്ചയം എന്നാണ് പറഞ്ഞത്.. ഇനി ദിവസങ്ങൾ മാത്രം ബാക്കി.. സായി നോക്കുമ്പോൾ സിത്തു സ്വയം മറന്നിട്ട് പൊട്ടിച്ചിരിക്കുന്നു... നിറയെ സംസാരിക്കുന്നു.. അവൾ സംസാരിച്ചു തീരുവോളം സായി ചിരിയോടെ അവളെ നോക്കി ഇരുന്നു.. "ചിറ്റ അങ്ങോട്ട്‌ ഒന്ന് ചെല്ലാൻ പറയുന്നു ഏട്ടാ.." ഫോൺ വെച്ചിട്ട് സങ്കടത്തോടെ സിത്തു പറയുമ്പോൾ സായി ഫോൺ വാങ്ങി ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടു... "അതിനെന്താടാ... നമ്മുക്ക് പോവാലോ " സായി ചിരിച്ചു കൊണ്ട് പറഞ്ഞിട്ടും സിത്തുവിന്റെ മുഖം തെളിഞ്ഞിട്ടില്ല.. "അമ്മ സമ്മതിച്ചു തരില്ല " നിരാശയിൽ അവൾ പറയുമ്പോൾ അവൻ വീണ്ടും ചിരിച്ചു.. "അമ്മ സമ്മതിച്ചു തരുന്ന കാര്യം മാത്രം ചെയ്യാൻ ഞാനും നീയും അമ്മയുടെ അടിമകൾ അല്ല സിത്തു.. അത് അമ്മയെ ബോധ്യപെടുത്തുക എന്നൊരു കടമ്പയിലൂടെയാണ് ഇപ്പോൾ എന്റെ യാത്ര.. അമ്മയെ തോൽപ്പിക്കാൻ അല്ല... നമ്മുടെ അമ്മ സ്വയം തോൽക്കാതിരിക്കാൻ എനിക്കിങ്ങനെ ആയെ തീരു "

പറയുമ്പോൾ സായിയുടെ മുഖം കൂടി കടുത്തു പോയിരുന്നു.. "നിന്റെ നിശ്ചയത്തിന്റെ മുന്നേ ഒന്ന് പോയിട്ട് വരണം.. നമ്മൾ ഒരുമിച്ച്.. അതായത്.. ഞാനും നീയും... അച്ഛനും അമ്മയും " സായി തല ചെരിച്ചവളെ നോക്കി കൊണ്ട് പറഞ്ഞു. നടന്നത് തന്നെ.. സിത്തു അമർത്തി ചിരിച്ചു കൊണ്ട് അവനെ കളിയാക്കി.. "നീ നോക്കോക്കോടി പെണ്ണെ... ഇത് വരെയും കണ്ട സായന്ത്‌ അല്ല ഇല്ല.. അടിപൊളി മുടി മാറാൻ പോകുവാ ഞാനും.. നാട് ഓടുമ്പോൾ നടുവേ ഓടണം എന്നൊരു റേൻജ് ഇല്ലേ.. അതാണിപ്പോ എന്റെ മുദ്രവാക്യം.. പ്രതികരിച്ച മാത്രം നേടി എടുക്കാൻ ആവൂ എന്ന് ഞാൻ പഠിച്ചു കഴിഞ്ഞു.." സായി പറയുമ്പോൾ അതേ ഉറപ്പ് അവന്റെ മുഖം നിറയെ അവൾ കണ്ടിരുന്നു. "അമ്മക്കിപ്പോ ഒന്നൂടെ ദേഷ്യം കൂടി... അല്ലേ ഏട്ടാ... ഏട്ടൻ പറയുന്നത് മുഴുവനും അച്ഛൻ പറഞ്ഞു പഠിപ്പിച്ചു വിട്ടതാ എന്ന് ഇടക്കിടെ പറയുന്നത് കേൾക്കാം " സിത്തു ആകുലതയോടെ സായിയെ നോക്കി.. "കുറെ കാലം ആയിട്ട് അമ്മയുടെ തെറ്റിനെതിരെ ആരും ശബ്ദം ഉയർത്തിയിട്ടില്ല.. അത് കൊണ്ട് തന്നെ അങ്ങനൊരു സ്വഭാവം അമ്മയിൽ വേരുറച്ചു പോയി.. തിരുത്താൻ ആവുമോ എന്ന് ഞാനും ഒന്ന് നോക്കട്ടെ... അമ്മയ്ക്ക് മാത്രം അല്ല വാശിയും ദേഷ്യവും ഉള്ളത്..

ആ അമ്മയുടെ മകൻ തന്നെയാണ് ഞാനും " വാശിയോടെ സായി പറയുമ്പോൾ... പൊതുവെ ശാന്തനായ ഏട്ടന്റെ മറ്റൊരു മുഖം കൂടി കാണുകയായിരുന്നു സിത്തു അപ്പോൾ.. ചിലപ്പോൾ ഒക്കെയും സഹനത്തിന്റെയും ക്ഷമയുടെയും കെട്ട് പൊട്ടുമ്പോൾ മനുഷ്യൻ പിന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തി പെടും എന്ന് കൂടി അവൾ തിരിച്ചറിയാൻ തുടങ്ങി.. "നമ്മൾ തോറ്റു പോകും ഏട്ടാ " വീണ്ടും നിരാശയിൽ മുങ്ങി പോയിരുന്നു അവളുടെ സ്വരം.. "ആയിക്കോട്ടെ.. പക്ഷേ പരമാവധി പൊരുതിയിട്ടാണ് തോറ്റത്തെന്നൊരു മനസമാധാനം ഉണ്ടാവുമല്ലോ സിത്തു... സഹിച്ചിട്ടും ക്ഷമിച്ചിട്ടും വീണ്ടും വീണ്ടും കുത്തി നോവിക്കാൻ നമ്മൾ വെറും മരപാവകൾ അല്ലെന്ന് തെളിയിച്ചു കൊടുക്കാലോ " സായി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. "അഖില ആന്റിയെ ഓർത്താവും അമ്മ ഇത്രയും പെട്ടന്ന് പ്രണവിനെ അസെപ്റ്റ് ചെയ്തത്.. അല്ലേ ഏട്ടാ " വീണ്ടും മുഖം ഉയർത്തി സിത്തു സായിയെ നോക്കി.. "എനിക്കും അങ്ങനെ തോന്നിയിരുന്നു.. എതിർക്കാൻ അമ്മയ്ക്ക് പ്രതേകിച്ചു റീസൻ ഒന്നും ഇല്ലല്ലോ " സായി പറഞ്ഞു..

അതേ സമയം തന്നെ ദേവികയും അത് തന്നെ ആയിരുന്നു ഓർത്തു ഇരുന്നത്... മുന്നേ പ്ലാൻ ചെയ്തു വെച്ചൊരു കാര്യം നടക്കാത്ത നിരാശ ഉണ്ടായിരുന്നു അവരിൽ നിറയെ.. ബിസിനസ് പാട്ണർ കൂടി ആയ രാമ ചന്ദ്രൻ... സുഹൃത് കൂടി ആണ് അയാൾ. തന്നെക്കാൾ എത്രയോ മടങ്ങ് സ്വത്തുക്കൾ സ്വന്തമായിട്ട് ഉള്ളവർ.. നല്ല കുടുംബം... അവരുമായിട്ടൊരു ബന്ധം ഉണ്ടാക്കി എടുത്താൽ... മുന്നോട്ടുള്ള ബിസിനസ് തന്ത്രങ്ങളിൽ ഒന്നൂടെ ശോഭിക്കാൻ കഴിയും.. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തി ചേരാൻ ആവും.. അയാളുടെ മകൻ...മിഥുൻ... അവനിൽ ആയിരുന്നു അതിനുള്ള വഴി തിരഞ്ഞത്. സൗകര്യം പോലെ അത് രാമചന്ദ്രനോട്‌ പറയാനും കരുതിയിരുന്നു.. അയാൾക്ക് സമ്മതം തന്നെ ആയിരിക്കും.. താൻ ആവിശ്യപെട്ടാൽ തീർച്ചയായും നോ പറയില്ല.. "നീ എനിക്കൊരു അത്ഭുതമാണ് ദേവിക.. ഒറ്റക് പൊരുതി നീ നേടിയ വിജയങ്ങൾ ചെറുതല്ല.. " കാണുമ്പോൾ ഒക്കെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടാറുണ്ട് അയാൾ.. അത് കൊണ്ട് തന്നെ തന്റെ മകളെ മരുമോളായി സ്വീകരിക്കാൻ സന്തോഷം മാത്രം ആവും.

. പക്ഷേ അതിനിടയിൽ അവളുടെ ഒരു പ്രേമം.. ദേവിക പല്ല് ഞെരിച്ചു.. ഒരിക്കൽ എല്ലാം മറന്നു പ്രാണിച്ചവളാണ് താനും.. അതേ പ്രണയം കൊണ്ട് തന്നെ സിന്ദൂരരേഖ ചുവപ്പിച്ചവളുമാണ് എന്ന് അന്നേരം അവരുടെ ഓർമയിൽ പോലും വന്നില്ല.. സായി കൂടി ഏറ്റു പിടിച്ചത് കൊണ്ടാണ്. ഇല്ലെങ്കിൽ... ദേവിക പതിയെ ചിരിച്ചു.. അവനെ അങ്ങനെ പിണക്കി വിടാൻ വയ്യ.. നിമിഷനേരം കൊണ്ട് തകർന്ന് പോയ മോഹം.. അതിനി അവനിൽ കൂടി സഫലീകരിക്കാം.. മകൾ എന്നത് മകനാണ് എന്ന വെത്യാസം മാത്രം.. രാമചന്ദ്രന്റെ മകൾ... ഷേഹ.. അവർ ചേരട്ടെ ഇനി... അത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് കൂടുതൽ ഒന്നും പറയാതെ സമ്മതിച്ചു കൊടുത്തത്.. ഓർക്കുമ്പോൾ ദേവികയപ്പോൾ ഒരു ബിസിനസ്കാരി മാത്രം ആയിരുന്നു.. മക്കളുടെ സന്തോഷം കളഞ്ഞിട്ടായാലും... താൻ വിജയിച്ചു വരുമെന്ന് ചിന്തിക്കുന്ന ക്രൂരമായൊരു സ്ത്രീ മാത്രം ആയിരുന്നു.. അമ്മ മനസ്സിന്റെ ആർദ്രതയൊന്നും ആ നിമിഷം അവരെ തൊട്ടു തലോടിയിട്ട് പോലും ഇല്ലായിരുന്നു...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story