ഇശൽ തേൻകണം: ഭാഗം 34

ishal then kanam

രചന: ജീഫ്‌ന നിസാർ

ഇനിയെങ്കിലും ഒന്ന് പറഞ്ഞു താ എനിക്ക് ആരെങ്കിലും... എങ്ങോട്ട് പോവാനാ ഈ ഒരുങ്ങി കെട്ടി ഇരിക്കുന്നത് " സിത്തുവിന്റെ ചോദ്യം കേട്ടപ്പോൾ ദേവിക സോഫയിൽ തല കുനിച്ചിരിക്കുന്ന സായിയെ നോക്കി.. അവനൊന്നും പറഞ്ഞു കാണില്ലെന്ന് അവർക്ക് മനസ്സിലായി.. അപ്പോഴാണ് ജയൻ കയറി വന്നത്.. അയാളെയും ദേവിക വിളിച്ചിരുന്നു.. അച്ഛാ... സിത്തു അമ്പരപ്പോടെ വിളിച്ചു.. അവളുടെ കണ്ണിൽ വല്ലാത്തൊരു അത്ഭുതം ഉണ്ടായിരുന്നു.. അമ്മയുടെ മുഖത്തെ തിളക്കം.. എല്ലാം അവസാനിച്ചു എന്നാ ഏട്ടന്റെ പറച്ചിൽ.. സ്വയം ഒടിഞ്ഞു മടങ്ങിയുള്ള ആ ഇരിപ്പ്.. ഒരു രാത്രി മുഴുവനും ആലോചിച്ചു.. ഉത്തരം കിട്ടാത്ത ചോദ്യമായി അത്.. രാവിലെ വീണ്ടും അമ്മ വന്നിട്ട് റെഡിയായി ഇരിക്കാൻ പറയുമ്പോഴും ഒന്നും മനസ്സിലായില്ല.. അടഞ്ഞു കിടക്കുന്ന സായിയുടെ മുറിയുടെ വാതിലിൽ അവൾ ഏറെ നേരം വിളിച്ചിട്ടും തുറന്നില്ല. എല്ലാം കൂടി വലിഞ്ഞു മുറുകിയ ഒരു അന്തരീക്ഷം.. "ദേവികാന്റി എന്തേലും സർപ്രൈസ് കാത്തു വെച്ചിട്ടുണ്ടാവും "എന്നാണ് പ്രണവിനോട് സംശയം പറഞ്ഞപ്പോൾ കിട്ടിയ മറുപടി.

അമ്മയുടെ ശെരിക്കും ഉള്ള സ്വഭാവം ആർക്കും അറിയില്ല... പ്രണവിനും അറിയില്ല. അത് കൊണ്ടുള്ള തോന്നലാണ് എന്ന് പറയാനും തോന്നിയില്ല.. സ്വന്തം കുടുംബത്തിന്റെ പോരായ്മകൾ എങ്ങനെ വേറെ ഒരാളോട് പറയും.. അച്ഛാ.. എല്ലാരും കൂടി എങ്ങോട്ടാ പോകുന്നത്. ആരും ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല " ദേവികയെ നോക്കി കൊണ്ട് തന്നെ സിത്തു ജയനോട് ചോദിച്ചു.. അയാൾ ദേവികയെ ഒന്ന് കൂർപ്പിച്ചു നോക്കി.. "നിനക്കറിയാമോ.. നിന്റെ ഏട്ടനെ ജീവനോടെ കൊന്നു കളയാൻ കൊണ്ട് പോകുവാ നിന്റെ അമ്മ.." ദേവികയുടെ നേരെ വിരൽ ചൂണ്ടി ജയൻ പറയുമ്പോൾ സിത്തു ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.. "അവന് നിന്നോടുള്ള സ്നേഹം മറയാക്കി ആ പാവത്തിനെ തൂകി വിൽക്കാൻ കൊണ്ട് പോകുന്നാ ചടങ്ങാ ഇപ്പൊ നടക്കുന്നത്... അങ്ങനെ ചെയ്തില്ലേൽ... നിന്റെ..." മതി അച്ഛാ... പോവാം " ജയനെ മുഴുവനും പറയാൻ അനുവദിക്കാതെ സായി പെട്ടന്ന് എഴുന്നേറ്റു.. അവൾ അറിഞ്ഞാൽ ഒരിക്കലും അത് സമ്മതിച്ചു തരില്ലെന്ന് അവന് ഉറപ്പായിരുന്നു..

അതോഴിവക്കാനാണ് വേഗം എഴുന്നേറ്റു പുറത്തേക്ക് നടന്നത്.. ഒന്നും മനസ്സിലാവാതെ സിത്തു അപ്പോഴും അവരെ തുറിച്ചു നോക്കി.. ഏട്ടാ. അവളുടെ വിളിയിൽ അവൻ നിന്ന് പോയി. സമ്മതിച്ചു തരില്ല ഞാൻ.. ഏട്ടൻ എന്തൊക്കെ പറഞ്ഞാലും... എന്തിനാണ് പെട്ടന്ന് ഇങ്ങനെയൊക്കെ... അമ്മ എതിർക്കും എന്ന് നമ്മക്ക് ഉറപ്പല്ലായിരുന്നോ... " സിത്തു സായിയുടെ തോളിൽ പിടിച്ചുലച്ചു.. അവനൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു... "എല്ലാം അവസാനിച്ചു എന്ന് പറഞ്ഞിട്ട്... ഇഷ്ടമില്ലാത്ത ഒരാളോട് കൂടി ഏട്ടന്റെ ജീവിതം... എന്താ ഏട്ടാ ഇങ്ങനെ.. എന്തൊരു സ്നേഹമായിരുന്നു ഏട്ടന്റെ പെണ്ണിനോട്.. ജീവനുണ്ടേൽ അവളെ പിരിയില്ലെന്ന് പറഞ്ഞിട്ട്.. കൈ വിടില്ല... പാവമാണ് അവളെന്ന് പറഞ്ഞിട്ട് ഇപ്പൊ..." സിത്തു കരഞ്ഞു പോയിരുന്നു.. നേരിട്ട് കണ്ടിട്ടില്ല എങ്കിലും അവന്റെ വാക്കിൽ കൂടി അവൾ അറിഞ്ഞിട്ടുണ്ട് ആ സ്നേഹത്തിന്റെ ആഴം.. അതിത്ര പെട്ടന്ന് മറക്കാൻ ഏട്ടന് എങ്ങനെ കഴിഞ്ഞു.. എത്ര ആലോചിച്ചു നോക്കിയിട്ടും അതിന്റെ കാരണം അവൾക്കു കിട്ടിയില്ല..

"ഞാൻ മരിച്ചാലും മറക്കില്ലെന്ന് പറഞ്ഞത് നേരാണ് സിത്തു.. സായന്ത്‌ മരിച്ചു..." കൈകൾ കൊണ്ട് നെറ്റിയിൽ തടവി നിന്ന് കൊണ്ട് സായി പറയുമ്പോൾ സിത്തു അവനെ പകച്ചു നോക്കി... "എല്ലാത്തിനും അതിന്റേതായ ഒരു കാരണം കാണും.. ഇപ്പൊ ഇതാണ് ഇവിടെ ശെരി.. എല്ലാം പതിയെ ശെരിയാകും.. നീ.. വാ " ചെറിയൊരു ചിരിപോലും ഇല്ലാത്ത അവന്റെ മുഖം അവൾ നോക്കി.. "ദേവിക.... ഞാൻ അവസാനമായി പറയുകയാണ്.. എന്റെ മകൻ പറഞ്ഞത് പോലെ... അവന്റെ സന്തോഷം മുഴുവനും തമ്മിൽ തല്ലി ഞാനും നീയും നശിപ്പിച്ചു.. ഇനി ഇതൊക്കെ വേണോ... ഒന്നൂടെ ഒന്ന്...." അയാളെ മുഴുവനാക്കാൻ പോലും അനുവദിക്കാതെ ദേവിക പോയി വണ്ടിയിൽ കയറി.. സായിയുടെ മുഖത്തു പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല.. സിത്തുവിനെയും അച്ഛനെയുംഒന്ന് നോക്കിയിട്ട് അവനും കാറിനടുത്തേക്ക് നടന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤ ഒരുപാട് ആളുകൾ നിറഞ്ഞ ഹാളിന്റെ നടുവിൽ ഇരിക്കുമ്പോൾ ഒറ്റപെട്ടു പോയ ഒരു കുഞ്ഞിന്റെ മുഖമായിരുന്നു സായിക്കപ്പോൾ.. ചോദിക്കുന്നവർക്ക് മറുപടി കൊടുക്കുന്നുണ്ട്. പക്ഷേ തെളിച്ചമില്ലാത്ത ആ കണ്ണുകൾ..

ചിരി വറ്റിയ ചുണ്ടുകൾ.. ഇവർക്കിടയിൽ എന്തോ നടന്നിട്ടുണ്ട്.. എന്ത് ചെയ്തിട്ടായാലും അത് കണ്ടു പിടിക്കണം.. ആദ്യം ഈ നാടകം ഒന്ന് കഴിഞ്ഞോട്ടെ.. മനസ്സിൽ ഒരു തരിമ്പ് പോലും ഇഷ്ടമില്ലാത്ത ഒരാളോട് കൂടെ എന്റെ ഏട്ടൻ ജീവിക്കണ്ട.. അതവന്റെ പ്രാണനെ ചേർത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ ആവട്ടെ.. അതിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.. കടുത്ത മുഖത്തോടെ സായിയെ നോക്കി സിത്തു മനസ്സിൽ ഉറപ്പിച്ചു.. തൊട്ടരികിൽ പ്രണവും ജയനും ഇരിക്കുന്നുണ്ട്..പ്രണവിനോട് അങ്ങോട്ട്‌ എത്താൻ പറഞ്ഞിരുന്നു.. അമ്മയുടെ മുഖത്തെ നിറഞ്ഞ ചിരിയിലേക്ക് അവളൊന്നു പാളി നോക്കി.. ചുറ്റും കൂടിയാവരെല്ലാം സായിയെ നോക്കുന്നത് ആരാധനയോടെയാണെന്ന് സിത്തു കണ്ടു പിടിച്ചു... ഏട്ടൻ മാത്രം മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുന്നു.. ആ വലിയ വീടിന്റെ വലിയൊരു ആഘോഷം പോലെ.. ചിരിച്ചു കൊണ്ട് ഷേഹ വന്നപ്പോഴും ഏട്ടൻ നോക്കുന്നില്ല.. മുന്നിലേക്ക് നീട്ടിയ ഗ്ലാസ്‌ വാങ്ങി വെച്ചു.. ദേവികയുടെ മുഖം ഇരുണ്ടു കൂടി..

"സായന്ത്‌... ആർ യൂ ഒക്കെ..." ഷേഹയുടെ ഏട്ടൻ ശരൺ സായിയുടെ ഇരിപ്പ് കണ്ടപ്പോൾ ചോദിച്ചു "ഏയ്.. കുഴപ്പമൊന്നും ഇല്ല.. അവനിന്ന് രാവിലെ തന്നെ തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു... ഇന്നലെ ഉറക്കം ഒഴിച്ചിരുന്നു എന്തോ വർക്ക്‌ ചെയ്തത് കൊണ്ടാവും... അല്ലേ സായി " ദേവിക ചാടി കയറി പറയുമ്പോൾ ജയൻ അവരെ വെറുപ്പോടെ നോക്കി.. അമ്മ ഷേഹയോട് സംസാരിച്ചു നിൽക്കുമ്പോൾ... തേൻ കൂടി ഒഴുകുന്നുണ്ടെന്ന് തോന്നി സിത്തുവിന്.. അത്രയും സ്നേഹം.. കുട്ടികൾക്ക്... എന്തേലും പറയാൻ കാണും... സായിയെ വിളിച്ചോണ്ട് പോ മോളെ " രാമകൃഷ്ണന്റെ ഭാര്യ ലേഖ ഷേഹയോട് പറയുമ്പോൾ ദേവിക ഞെട്ടി പോയിരുന്നു.. അതേ നിമിഷം തന്നെ സായിയുടെ ഫോൺ ബെല്ലടിച്ചു.. ഒരു നിമിഷം അതിലേക്ക് തുറിച്ചു നോക്കി കൊണ്ടവൻ അതെടുത്തു കാതോട് ചേർത്ത് വെച്ചു.. എല്ലാവരുടെയും കണ്ണുകൾ അവന്റെ മേൽ ആയിരുന്നു.. ശ്വാസം പോലും വിടാൻ മറന്നിരിക്കുന്നവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്ന് താഴെ വീണു.. എന്നിട്ടും അവന് അനക്കമില്ല.. ഏട്ടാ.. സിത്തു ഓടി അവന്റെ അടുത്തിരുന്നു.. തുറിച്ച കണ്ണോടെ അവൻ അവളെ നോക്കി.. എന്താ ഏട്ടാ... പേടിയോടെ സിത്തു ചോദിച്ചു..

അത്രമാത്രം ദയനീയമായിരുന്നു അവന്റെ നോട്ടം.. ഏട്ടാ... വീണ്ടും അവൾ കുലുക്കി വിളിച്ചു.. ചുറ്റും കൂടിയാവരെല്ലാം പകച്ചുപോയിരുന്നു.. "അവള്... എന്റെ ജാസ്മി.... അവള്.. " പറഞ്ഞു കഴിഞ്ഞതും ഒരു കരച്ചിലോടെ സായി മുഖം പൊതിഞ്ഞു പിടിച്ചു.. അവിടെ കൂടിയവർക്ക് ഒന്നും മനസ്സിലായില്ലേലും... ദേവികയുടെയും ജയന്റെയും മുഖം വിളറി വെളുത്തു.. "ഞാൻ കൂടെ കൈ വിട്ടാൽ... എന്റെ പാവം പെണ്ണ് മരിച്ചു പോകും അമ്മാ.." സായിയുടെ ദയനീയസ്വരം കാതിൽ അലയടിക്കും പോലെ.. ദേവിക വിയർത്തു തുടങ്ങി.. സിത്തു കേട്ടത് വിശ്വസിക്കാൻ ആവാതെ മരവിച്ചു പോയിരുന്നു.. അവളുടെ ഇരുത്തം കണ്ടപ്പോൾ... പ്രണവ് വേഗം വന്നിട്ട് സിത്തുവിന്റെ അടുത്തിരുന്നു.. "എന്താ... എന്താ കാര്യം " പ്രണവ് ചോദിച്ചു.. "ഏട്ടന്റെ... ഏട്ടന്റെ പെണ്ണ്... അവൾക്കെന്തോ അപകടം സംഭവിച്ചു പോയെന്ന്..." അവനെ ഇറുക്കി പിടിച്ചു കൊണ്ട് അവൾ കരഞ്ഞു.. ഏട്ടന്റെ പെണ്ണ്.. പ്രണവിന്റെ കണ്ണുകൾ... ദേവികയുടെ നേരെ നീണ്ടു.. അവന്റെ മാത്രം അല്ല.. ഒട്ടുമിക്കവരും തുറിച്ചു നോക്കുന്നത് കാണുമ്പോൾ ദേവിക ഉരുകി തീരുന്നത് പോലെ..

താൻ അണിഞ്ഞു നടന്നിരുന്ന പ്രൗടിയുടെ മുഖം വികൃതമാവാൻ പോകും പോലെ.. "ദേവിക... എന്താണ് സംഭവം " ഒടുവിൽ മൗനം ഭേദിച്ചു കൊണ്ട് രാമ കൃഷ്ണൻ ചോദിച്ചു.. ദേവിക ഒരക്ഷരം മിണ്ടാൻ ആവാതെ അയാളെ തുറിച്ചു നോക്കി... "പറ... ആന്റി.. എന്താ പ്രശ്നം. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് " ശരണും എഴുന്നേറ്റു നിന്ന് ചോദിച്ചു.. ചുറ്റിനും മുറുമുറുപ്പ് ഉയർന്നു തുടങ്ങി... "പറഞ്ഞു കൊടുക്കമ്മേ.." സായി മുഖം അമർത്തി തുടച്ചിട്ട് എഴുന്നേറ്റു.. അവന്റെ ചുവന്നു വിങ്ങിയ മുഖം... ദേവിക കൂടുതൽ പരുങ്ങി.. "എന്തേ... പറ്റുന്നില്ലേ.. പറയാൻ പറ്റുന്നില്ലേ നിങ്ങൾക്ക്.." ഉറക്കെ സായി ചോദിച്ചപ്പോൾ എല്ലാവരും അവനെ നോക്കി.. "പറയില്ല... പറയാൻ പോലും പറ്റില്ലല്ലോ നിങ്ങളുടെ നീചമായ പ്രവർത്തി.. ഒരായിരം വട്ടം കേണ് പറഞ്ഞില്ലേ ഞാൻ.. എന്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റരുത് എന്ന്.. അവൾക്ക് ആരുമില്ലെന്ന്.. പറഞ്ഞതല്ലേ " ഉറക്കെ അവൻ ചോദിക്കുമ്പോൾ ചുറ്റും മൗനം പടർന്നു.. "എന്നിട്ടിപ്പോ... എനിക്കറിയാം... അവൾ സ്വയം നിന്ന് കൊടുത്തതാവും..

വയ്യാത്ത സ്വന്തം ഉമ്മയുടെ കയ്യിലൊരു കത്തി വെച്ചു കൊടുത്തിട്ട്.. ആ കുത്തേറ്റു പിടഞ്ഞു വീഴുമ്പോൾ .. അതിനും എത്രയോ മുൻപ് ജീവനോടെ അതിനെ കൊന്നിട്ട് വന്നതല്ലേ ഞാൻ.. നിങ്ങൾക്ക് വേണ്ടി...അതൊരു പെണ്ണാണ് എന്നും അതിനും നോവുമെന്നും നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞു ഞാൻ... കേട്ടോ നിങ്ങള്... ഇപ്പൊ അവളവിടെ മരണം കാത്തു കിടക്കുന്നുണ്ട്.. എന്നെ സ്നേഹിച്ചു എന്ന കുറ്റത്തിന്.. സന്തോഷമായോ നിങ്ങൾക്ക്.. ഏഹ് " സായിക്ക് ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു.. എല്ലാവർക്കും മുന്നിൽ ഒരു അപരാതിയെ പോലെ ദേവിക നിൽക്കുന്നുണ്ട്.. "ആരും വേണ്ട എനിക്ക്.. പോവാ ഞാൻ.. ഇനി ഒന്നിനും വേണ്ടി ഞാൻ അവളെ ഉപേക്ഷിച്ചു കളയില്ല... അങ്ങനെ ചെയ്യുമ്പോൾ.... ഞാൻ ഒരു മനുഷ്യനല്ലതായി പോവും..ഒരിത്തിരി ശ്വാസം മാത്രം ഉണ്ട് അതിനെന്ന് സുധി പറഞ്ഞു.. തിരിച്ചു കിട്ടിയില്ലേൽ ഇങ്ങനെ ഒരു മകനും ഇല്ലെന്ന് കരുതിയേക്ക്...ഇനിയും വിട്ട് കളയാൻ വയ്യെനിക്ക്... എന്റെയാണ്... ഞാൻ മാത്രം ഒള്ളു അതിന്.. നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് സായി സിത്തുവിന്റെ അരികിൽ ചെന്നിട്ടു പറഞ്ഞു.. "നിങ്ങൾക്ക് വേണ്ടി ഏട്ടൻ ഒരിക്കൽ ഉപേക്ഷിച്ചു കളഞ്ഞതാ...ഇല്ലെങ്കിൽ നിങ്ങളുടെ വിവാഹം നടക്കില്ലെന്ന് അഖിലാന്റി വന്നു പറഞ്ഞപ്പോൾ...

ഉപേക്ഷിച്ചു കളയുകയേ എനിക്ക് മുന്നിൽ വഴി ഉണ്ടായിരുന്നുള്ളു... എന്നെ സമാധാനിപ്പിച്ചു വിട്ട... ശപിക്കാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആ പാവം പെണ്ണവിടെ മരണം കാത്തു ഹോസ്പിറ്റലിൽ കിടപ്പുണ്ട്...എന്റെ പ്രാണൻ.. അവളില്ലേ.. ഞാനും... ഞാൻ ഇല്ലേൽ അവളും ഉണ്ടാവില്ല..." സിത്തുവിന്റെ മുന്നിൽ വന്നിട്ട് സായി വേദന അമർത്തി കൊണ്ട് പറയുമ്പോൾ അവൾക്ക് ഒന്നും മനസ്സിലായില്ല.. "ഇനിയും എനിക്ക് നോക്കി നിൽക്കാൻ വയ്യ.. നിന്റെ ഫാമിലിയുടെ കാല് പിടിച്ചോളാം ഞാൻ... ആന്റിയോട് നീ ഒന്ന് പറ പ്രണവ്.. പ്ലീസ്.. എനിക്കവളെ വിട്ട് കളയാൻ വയ്യെടാ.. സ്നേഹത്തിന്റെ വില അറിയാവുന്നവർ അല്ലേ ടാ നിങ്ങള്.. ഒന്ന് പറയെടാ... നീ നിന്റെ ഫാമിലിയോട്... സായി പ്രണവിന്റെ കൈ കൊരുത്തു പിടിച്ചു. "സായി... എന്തൊക്കെയാ നീ പറയുന്നേ " അവൻ സായിയുടെ തോളിൽ പിടിച്ചു കുലുക്കി..

സായി ഒന്നും പറയാതെ സോഫയിലേക്ക് വീണു പോയിരുന്നു.. കരഞ്ഞു കൊണ്ടിരിക്കുന്ന അവന്റെ നേരെ ജയൻ അലിവോടെ നോക്കി.. "അവനും പറയില്ല... ഇവളും പറയില്ല.. ഞാൻ പറഞ്ഞു തരാം.. എന്താണ് സംഭവിച്ചതെന്ന് " കടുപ്പത്തിൽ പറഞ്ഞു കൊണ്ട് ജയൻ എഴുന്നേൽക്കുമ്പോൾ... ദേവിക അയാളെ പകച്ചു നോക്കി.. അഖില വന്നതും അവരുടെ ഡിമാന്റും... അത് നടത്താൻ ദേവിക സായിയെ കരുവാക്കി കളിച്ചതും എല്ലാം അയാൾ പറയുമ്പോൾ പരിഹാസം നിറഞ്ഞ നിരവധി കണ്ണുകൾ തനിക്ക് നേരെ നീളുന്നത് ദേവിക പേടിയോടെ നോക്കി.. ഏട്ടാ... സിത്തു സായിയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പോയിരുന്നു... "എന്റെ അമ്മ അങ്ങനെ പറഞ്ഞോ അങ്കിൾ..." പ്രണവ് വിശ്വാസം വരാതെ ജയനെ നോക്കി.. അയാൾ ഒന്ന് തലയാട്ടി.. "എങ്കിൽ അതിന് പിന്നിൽ മറ്റൊരു കഥ ഉണ്ടാവും... എന്റെ ഫാമിലി ഒരിക്കലും അങ്ങനെ ഒരു ആവിശ്യം വെച്ചിട്ടില്ല... അത് നിങ്ങളുടെ കുടുംബകാര്യം അല്ലേ... അവിടെ എന്ത് നടക്കണം എന്ന് തീരുമാനം എടുക്കേണ്ടത് നിങ്ങളല്ലേ..

ഒരിക്കലും ഒന്നിനും വേണ്ടിയും ഉപേക്ഷിച്ചു കളയാൻ അല്ല ഞാൻ സിത്തുവിനെ സ്നേഹിച്ചത്... ഇത് എന്റെ തീരുമാനം ആണ്.. ലൈഫ് ആണ്... പ്രണവ് പറയുമ്പോൾ ദേവിക ചുരുങ്ങി പോകുന്നുണ്ട്.. ജയൻ ഒന്നൂടെ തറപ്പിച്ചു നോക്കി.. "എനിക്കുറപ്പുണ്ട് അങ്കിൾ... ഇതിൽ എന്തോ ചതിയുണ്ട്... എന്റെ ഇഷ്ടം നടത്തി തരാൻ സന്തോഷത്തോടെ മുന്നിട്ടിറങ്ങിയ എന്റെ അച്ഛനും അമ്മയും ഒരിക്കലും ഇങ്ങനെ ഒരു ആവിശ്യവുമായി നിങ്ങളുടെ അരികിൽ വരില്ല... പ്രണവ് വീണ്ടും പറഞ്ഞു. ജയൻ ദേവികയുടെ മുന്നിൽ ചെന്നു നിന്നു.. "സത്യം പറഞ്ഞോ... അഖിലയെ കൊണ്ട് അങ്ങനെ പറയിപ്പിക്കാൻ ശ്രമിച്ചത്.... അത് നീയല്ലേ " അയാളുടെ ചോദ്യം കേട്ടപ്പോൾ ദേവിക വിളറി കൊണ്ട് ചുറ്റും നോക്കി.. പറയെടി... നീ അല്ലേ " വീണ്ടും മുരളും പോലെ ജയൻ ചോദിച്ചു.. അതേ എന്ന് പറച്ചിലും... ജയന്റെ കൈ ദേവികയുടെ മുഖത്തു വീഴലും കഴിഞ്ഞിരുന്നു.. ഒരേ നിമിഷം.. അന്ന് വരെയും അയാൾ അടക്കി പിടിച്ച രോഷം വീണ്ടും വീണ്ടും ദേവികയിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു.. പ്രിയപ്പെട്ടവരെന്ന് കരുതി കൊണ്ട് നടന്ന പലരും.. അത് നോക്കി രസിച്ചു നിൽക്കുന്നത് ആ വേദനക്കിടയിലും ദേവിക കണ്ടിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story