ഇഷാനന്ദ്: ഭാഗം 1

ishananth

എഴുത്തുകാരി: കട്ടു

" കാലാ പെരുങ്കാലാ പിന്നേ കാണാം... പരലോകം കാണാൻ ഞങ്ങളില്ലേ " "ഓ... രാവിലെ തന്നെ കാലൻ തുടങ്ങിയല്ലോ... " ഇഷാനി പുതപ്പിനുള്ളിൽ നിന്നും കൈ പുറത്തേക്കെടുത്തു ഫോൺ ഓഫാക്കി പുതപ്പിനുള്ളിലേക്ക് തന്നെ വലിഞ്ഞു... "ഇഷൂ... നീ ഇതുവരെ എഴുന്നേറ്റില്ലേ? " "ചെസ്റ് നമ്പർ 1 കഴിഞ്ഞു... ഇനി ചെസ്റ്റ് നമ്പർ 2" തലയിൽ നിന്ന് പുതപ്പ് മാറ്റി ഇഷു പറഞ്ഞു.. " നീ ഇങ്ങോട്ട് വരണോ.. അതോ ഞാൻ അങ്ങോട്ട് വരണോ... " " ഓ... ഞാൻ അങ്ങോട്ട് വന്നോളാം... " ഇഷാനി പുതപ്പ് ചുരുട്ടി കൂട്ടി കട്ടിലിലേക്കെറിഞ്ഞു പുറത്തേക്ക് നടന്നു... ഇത്‌ ഇഷാനി.. നമ്മുടെ കഥാ നായിക... ബി എസ് സി മാത്‍സ് ഫൈനൽ ഇയർ പഠിക്കുവാണ്... ഇനി ഇപ്പൊ കേട്ട സൗണ്ടിന്റെ ഉടമ... അത് നമ്മുടെ ഇഷുവിന്റെ പുന്നാര അച്ഛൻ ദേവൻ... മൂപ്പരാൾ ഒരു ബാങ്ക് മാനേജർ ആണ് .. ബാക്കിയുള്ളവരെ ഒക്കെ നമ്മുക്ക് വഴിയേ പരിജയപ്പെടാം... അപ്പൊ ബാക്കി നോക്കാലെ... ഇഷു ദേവന്റെ റൂമിൽ ചെല്ലുമ്പോൾ കാണുന്നത് തലയിലൂടെ പുതപ്പ് മൂടി കിടന്നുറങ്ങുന്ന ദേവനെ ആണ്... "എന്നെ ഉറങ്ങാൻ സമ്മതിക്കാതെ അച്ഛൻ ഇവിടെ കുംഭകര്ണന് പഠിക്കുവാണല്ലേ...ഇപ്പൊ ശരിയാക്കി തരാം " ഇടുപ്പിൽ കൈ കുത്തി ഇഷു നിന്നു...

പിന്നേ എന്തോ ഒന്നാലോചിച്ചു ടേബിളിൽ ഇരുന്ന വെള്ളത്തിന്റെ ജഗ് എടുത്ത് ദേവന്റെ തല വഴി ഒഴിച്ചു.. "അയ്യോ സുനാമി... " ഇഷുവിന്റെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് ദേവൻ കണ്ണ് തുറന്നു നോക്കുന്നത്... ദേവൻ ഇഷുവിനെ നോക്കി വെളുക്കെ ഒന്ന് ചിരിച്ചു... " എവിടെ... അച്ഛനുള്ള ബെഡ് കോഫി എവിടെ? " " ഇത്‌ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം ആണ്... ഇന്ന് അച്ഛന്റെ മെസ്സ് ആണ്... മര്യാദക്ക് എഴുനേറ്റ് വല്ലതും വന്നു ഉണ്ടാക്കിയെ " " മോളെ... അച്ഛനൊട്ടും വയ്യ... ഇന്നൂടെ മോളൊന്ന് " " അച്ചോടാ... ഇന്നത്തെതും കൂട്ടി ഒരാഴ്ചയായി അച്ഛൻ അടുക്കളയിൽ കയറിയിട്ട്... നടക്കൂല മോനേ... " " പ്ലീസ് മോളൂ... ഇന്നൂടെ... നാളെ മുതൽ ഒരാഴ്ച്ച ഞാൻ കയറിക്കോളാം " " ഇന്നലെയും ഇത്‌ തന്നെയാണ് പറഞ്ഞത്... ഇന്നൂടെ ഞാൻ കയറും... നാളെ മുതൽ അച്ഛൻ കയറണം " " ഓക്കേ മോളൂ.. ഉമ്മ 😘" ദേവൻ ഒരുങ്ങി വന്നപ്പോഴേക്കും ഇഷു എല്ലാം റെഡിയാക്കി ടേബിളിൽ നിരത്തിയിരുന്നു... " ഓ... ഇന്നും ദോശ.. ഇവൾക്ക് ദോശയിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ എന്തോ... "

" ഉണ്ടല്ലോ... എന്ത്യേ " " എന്താടീ ഇത്‌... കാടി വെള്ളവോ " കറി കോരി ഒഴിച് കൊണ്ട് ദേവൻ പറഞ്ഞു " വേണമെങ്കിൽ എടുത്ത് കഴിച്ചാൽ മതി... ആർക്കും ഒരു നിർബന്ധവും ഇല്ല... " "എടീ... ഞാൻ നിന്റെ അച്ഛനാണെടീ... കുറച്ചൊക്കെ ബഹുമാനം കാണിക്കാം " " അച്ഛനായി പോയി... വേറാരെങ്കിലും ആണെങ്കിൽ ഇങ്ങനെ അല്ല പറയാ... അല്ല പിന്നെ " " നിന്നെ കെട്ടുന്നവന്റെ ഒരവസ്ഥ... എന്നും ഈ ദോശയും കാടിവെള്ളവും കഴിക്കണമല്ലോ " " അതിനു ഞാൻ കെട്ടുന്നില്ലല്ലോ... എനിക്കെന്നും എന്റെ അച്ഛന്റെ കൂടെ കഴിഞ്ഞാ മതി " ഇഷു കഴിച്ച പാത്രം എടുത്ത് കിച്ചണിലേക്ക് നടന്നു... "കാലാ പെരുങ്കാലാ പിന്നേ കാണാം... പരലോകം കാണാൻ ഞങ്ങളില്ലേ " ഇഷുവിന്റെ ഫോണിലെ നമ്പർ കണ്ട് ദേവന്റെ കണ്ണ് ചുവന്നു... മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... ദേവൻ വിറയ്ക്കുന്ന കൈ കൊണ്ട് അവളുടെ ഫോൺ അറ്റൻഡ് ചെയ്തു... "

അമ്മുക്കുട്ടി... നീ ഫോൺ എടുക്കും എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല " മറുപുറത്തു നിന്നുള്ള ശബ്ദം കേൾക്കുന്തോറും ദേവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.. " നീ എന്ത് വിചാരിച്ചടാ... ന്റെ ഇഷുവിനെ സ്നേഹിക്കാൻ എന്ത് യോഗ്യതയാടാ നിനക്കുള്ളത്... " " അച്ഛാ... " " ആരാടാ നിന്റെ അച്ഛൻ " " എന്താ അച്ഛാ ഇങ്ങനൊക്കെ പറയുന്നത്... എന്നായാലും ഇഷു എന്റെ ഭാര്യാവേണ്ടവളല്ലേ.. " " എന്റെ കൊക്കിനു ജീവനുള്ള ഇടത്തോളം നിന്റെ ഈ ആഗ്രഹം നടക്കില്ല... " " ഹഹഹ... "മറുപുറത്തുള്ള ആൾ പൊട്ടിച്ചിരിച്ചു.. " എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് നിങ്ങൾക്കറിയാലോ... ഇനിയും എന്റെ സ്വഭാവം കാണിപ്പിക്കരുത്... ഇഷുവിന്റെ കഴുത്തിൽ താലികെട്ടുന്നുണ്ടെങ്കിൽ അത് ഞാനായിരിക്കും... അത് നടന്നില്ലെങ്കിൽ പലരുടെയും കലാനാവാനും എനിക്ക് മടിയില്ല... അത് ഇനിയും നിങ്ങളെ ഓർമിപ്പിക്കേണ്ടതില്ലല്ലോ... " മറുപുറത്തുള്ള ആൾ ഒരാട്ടഹാസത്തോടെ കോൾ കട്ടാക്കി... " ഇല്ല സേതു... നമ്മുടെ മോളെ ഒരു കഴുകനും ഞാൻ ഇട്ടു കൊടുക്കില്ല... "

ചുവരിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് ഫോട്ടോയിലേക്ക് നോക്കി ദേവൻ പറഞ്ഞു... ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... " പോവാം അച്ഛാ... " അകത്തു നിന്നും ഇഷു റെഡി ആയി വന്നു.. ദേവൻ കണ്ണുകൾ തുടച്ചു... ഇഷു ദേവന്റെ കൂടെ നിന്ന് ഫോട്ടോയിലേക്ക് നോക്കി കണ്ണുകളടച്ചു നിന്നു... ശേഷം ദേവൻ പോയി ബൈക്ക് സ്റ്റാർട്ട്‌ ആക്കി... ഇഷു ഓടി വന്നു ബൈക്കിൽ കയറി.. " പുറകിലെ വാതിൽ അടക്കാൻ മറന്നിട്ടില്ലല്ലോ ... " "ഇല്ലച്ഛാ ... " " അപ്പൊ പോവാം " ദേവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു " വണ്ടി ഒന്ന് നിർത്തിയെ " " എന്താ... " " വാതിൽ അടിച്ചില്ലേ എന്നൊരു ഡൌട്ട് " ദേവൻ ഇഷുവിനെ നോക്കി കണ്ണുരുട്ടി... " അച്ഛൻ ഇങ്ങനെ ചോദിക്കുന്നത് കൊണ്ടാ ഇങ്ങനെ ഡൌട്ട് വരുന്നത്... ഞാൻ നോക്കിയിട്ട് വരാം " ഇഷു ഉള്ളിലേക്ക് ഓടി... അതെ സ്പീഡിൽ പുറത്തേക്കും വന്നു ബൈക്കിൽ കയറി... 🚲🚲🚲🚲

ഇഷുവിനെ കാത്തു കോളേജ് ഗേറ്റ് നു മുമ്പിൽ തന്നെ അവളുടെ വാലുകൾ ഉണ്ടായിരുന്നു... ഒന്നു ഐഷു എന്ന ഐശ്വര്യയും മറ്റേത് നീതുവും.. ഇവരാണ് ഇഷുവിന്റെ കട്ടാസ്... " ആ... വാലുകൾ ഇന്ന് നേരത്തെ തന്നെ നിരന്നിട്ടുണ്ടല്ലോ " അവരുടെ മുമ്പിൽ വണ്ടി നിർത്തി കൊണ്ട് ദേവൻ ചോദിച്ചു... " അത് അങ്കിൾ നേരം വൈകിയത് കൊണ്ട് തോന്നിയതാ... " ഇഷു ബൈക്കിൽ നിന്നും ഇറങ്ങി അവരെ നോക്കി പുഞ്ചിരിച്ചു ദേവന് നേരെ തിരിഞ്ഞു... " അച്ഛാ..." "യെസ് ബോസ്സ് " " ഇന്ന് വൈകീട്ട് നേരത്തെ വീട്ടിലെത്തണം... " "എത്താം.. " "വഴിയിൽ കുടിച് ബഹളമുണ്ടാക്കരുത്..." "ഇല്ല " " കെട്ടിക്കാൻ പ്രായമായ ഒരു മോളുണ്ടെന്ന ചിന്ത മറക്കുകയെ അരുത്... " " മറക്കത്തെ ഇല്ല... " അച്ഛന്റെയും മോളുടെയും സംസാരം കേട്ട് ഐഷുവും നീതുവും ചിരിച്ചു.. " എങ്ങനെ സഹിക്കുന്നു അങ്കിളേ " (നീതു ) " വിധി... " തലയിൽ കുറി വരയ്ക്കുന്ന പോലെ കാണിച്ചു ദേവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു... ഇഷു അച്ഛനെ നോക്കി കൊഞ്ഞനം കുത്തി അവരോടോപ്പോം ക്യാമ്പസ്സിനുള്ളിലേക്ക് പോയി... "

മക്കളെ... നിങ്ങൾ ക്ലാസ്സിലേക്ക് പൊക്കോ... ഞാൻ ശിവഭഗവാനെ ഒന്ന് കണ്ടിട്ട് വരാം " ഇഷു അതും പറഞ്ഞു നേരെ കോളേജിൽ സ്ഥാപിച്ചിട്ടുള്ള ശിവന്റെ വിഗ്രഹത്തിന്റെ അടുത്തേക്ക് ഓടി.. " ഇവൾക്ക് എന്താണാവോ ഇത്ര കുറെ പ്രാര്ഥിക്കാനുള്ളത് " (നീതു ) " ഡെയിലി ശിവനെ കണ്ടില്ലെങ്കിൽ അവൾക്കുറക്കം കിട്ടില്ല... നീ വാ " (ഐഷു ) ഇഷു ശിവന്റെ മുന്നിൽ കൈകൾ കൂപ്പി നിന്നു... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... കുറച്ചു നേരം കണ്ണുകളടച്ചു അവൾ തൊഴുതു നിന്നു... ശേഷം അവൾ പിന്തിരിഞ്ഞതും ആരെയോ തട്ടി അവൾ വീഴാൻ പോയി... ഇഷു കണ്ണുകളടച്ചു നിന്നു ... കുറച്ചു കഴിഞ്ഞും വീണില്ലെന്ന് കണ്ടപ്പോൾ അവൾ കണ്ണുകൾ തുറന്നു ... അവളെ തങ്ങിയിരിക്കുന്ന രണ്ട് കൈകളിലേക്കും പിന്നേ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ആ രണ്ട് കാപ്പി കണ്ണുകളിലേക്കും അവൾ നോക്കി...

അവന്റെ കാപ്പി കണ്ണുകൾക്ക് എന്തോ കാന്തിക ശക്തി ഉള്ളത് പോലെ അവൾക് തോന്നി... ആ കണ്ണുകൾ തന്നോട് എന്തൊക്കെയോ പറയാതെ പറയുന്ന പോലെ .. അവളാ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു... " are you ok? " അവന്റെ ചോദ്യത്തിൽ നിന്നാണ് അവൾ ഇത്രയും നേരം അവന്റെ കൈകളിൽ അവനെയും നോക്കി നിൽക്കുവായിരുന്നു എന്ന ബോധം വന്നത്... ഇഷു ഞെട്ടി പിടഞ്ഞു അവനിൽ നിന്ന് മാറി... അവൾ അതെയെന്ന് തലയാട്ടി.. " പ്രിൻസിപ്പലിന്റെ റൂം? " " സെക്കന്റ്‌ ഫ്ലോറിൽ നേരെ ചെന്ന് ആദ്യത്തെ മുറി " " ok... thanks " അവൻ അവളിൽ നിന്നകന്നിട്ടും അവൾu അവന്റെ കാപ്പി കണ്ണുകളിൽ തന്നെ തറഞ്ഞു നിന്നു... തുടരും...

Share this story