ഇഷാനന്ദ്: ഭാഗം 10

ishananth

എഴുത്തുകാരി: കട്ടു

" എടാ അഫ്സലെ.. നീ പിന്നാലെ നടക്കുന്ന കുട്ടി വേറൊരുത്തന്റെ കൂടെ ബൈക്കിൽ കയറി പോകുന്നത് കണ്ടല്ലോ " (ഐഷു ) " ആ... അവൾക്ക് വേറെ ലൈൻ സെറ്റായി " (അഫ്സൽ... ക്ലാസ്സ്‌മേറ്റ് ) " നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ മോനെ 😂😂" (ഐഷു ) " ടാ... നീ എന്നാൽ ഒരാഴ്ചത്തേക്ക് നമ്മടെ ഐശുനെ ഒന്ന് നോക്കുവോ " (ഇഷു ) " എന്നാത്തിനാഡീ 🙄" " നീ ആരെ നോക്കിയാലും ഒന്നെങ്കിൽ അവളുടെ കല്യാണം ഉറപ്പിക്കും അല്ലെങ്കിൽ അവൾക്ക് വേറെ ലൈൻ സെറ്റാകും... ഇവളാണെങ്കിൽ ഒരുത്തനു വേണ്ടി കട്ട വെയ്റ്റിംഗ്... നീ നോക്കുവാണേൽ പെട്ടെന്നങ്ങു സെറ്റാവൊല്ലോ... 😜" " പോടീ പരട്ടെ 🤨" അപ്പോഴാണ് സഞ്ജു അങ്ങോട്ട് ഓടി വന്നത്... " ഇഷു... നീയറിഞ്ഞോ? " " ഇല്ലടാ... എന്താ " " അപ്പൊ നീയറിഞ്ഞില്ലേ ☹️" " ഇല്ലടാ പുല്ലേ... നീ കാര്യം പറയ് " " ആ ദത്തനിട്ട് ആരോ താങ്ങി " " ഏഹ്... ആര്? " " അതൊന്നും അറിയില്ല... പക്ഷെ നല്ല പണിയാ കൊടുത്തിട്ടുള്ളത്.. ഇനി രണ്ട് മാസത്തിനു മൂപ്പരാൾക്ക് എണീറ്റ് നടക്കാൻ പറ്റും എന്ന് തോന്നുന്നില്ല... " " ഏയ് 💃💃" ഇഷു ക്ലാസ്സിൽ നിന്നിറങ്ങി ഓടി...

" എടീ... നീ ക്ലാസ്സിൽ ഇരിക്കുന്നില്ലേ " " ഇല്ല മോളെ... " ഇഷു കോളേജിൽ നിന്ന് നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു... " അയ്യോ... ആരാ ഈ കിടക്കണേ... വീരശൂര പരാക്രമി ദത്തനല്ലയോ " ഇഷു താടിക്കും കൈ കൊടുത്ത് പറഞ്ഞു... അവളെ കണ്ടതും അവൻ ദേഷ്യത്തോടെ തലതിരിച്ചു കിടന്നു... " കുറച്ചു ഫ്രൂട്ട്സൊക്കെ വാങ്ങണം എന്ന് വിചാരിച്ചതാ... പിന്നേ നിന്റെ വായിൽ കുത്തി കേറ്റാനാണല്ലോ എന്ന് വിചാരിച്ചപ്പോ വാങ്ങിയില്ല... എന്നാലും നിന്നോടാരാടാ ഈ ചതി ചെയ്തേ... നിന്റെ കയ്യിന്റേം കാലിന്റേം നട്ടും ബോൾട്ടും ഒക്കെ ഇളകിയിട്ടുണ്ടെന്നാ പറഞ്ഞെ... ദത്തനെ അടിക്കാൻ മാത്രം ധൈര്യമുള്ള ഏതവനാണോ ഉള്ളത്... " ഇഷു കളി യാക്കി കൊണ്ട് പറഞ്ഞു " ടി... കൂടുതലങ് ഉണ്ടാക്കല്ലേ... കൂടി പോയാൽ ഒരു മാസം... അത് കഴിഞ്ഞാൽ ഞാൻ ഇതിനൊക്കെ തിരിച്ചു തന്നിരിക്കും " " ഇത്രയും കിട്ടിയിട്ടും നിന്റെ വീരവാദത്തിനു ഒരു കുറവും ഇല്ലലെ... എന്റെ ചേട്ടാ... ഏതായാലും വെറുതെ ഇവിടെ തിന്നിരുക്കവല്ലേ... ഒരു പഴം ഇവന്റെ വായിലും കൂടി കുത്തി കേറ്റ്... കുറച്ചു നേരം മിണ്ടാതിരിക്കൂലോ... " തൊട്ടടുത്ത ബെഡിൽ ഓറഞ്ച് തന്നിരിക്കുന്ന ഗുണ്ടയോട് അവൾ പറഞ്ഞു... അവളുടെ സംസാരം കേട്ട് അങ്ങേർക്ക് ചിരി വന്നെങ്കിലും ദത്തന്റെ നോട്ടം കണ്ടപ്പോൾ ദേഷ്യത്തോടെ അവളെ നോക്കി...

" എവിടെടാ നിന്റെ അച്ഛൻ രാമഭദ്രൻ... മൂപ്പരാൾ ഇന്ന് വെല്ലുവിളിക്കാനൊന്നും പോയില്ലേ " " സാർ... മെഡിക്കൽ ഷോപ്പ് വരെ പോയതാ " (ഗുണ്ട ) " ആഹാ... എന്നാലും നിന്നെ തല്ലിയത് ആരാന്നു അറിയുവായിരുന്നെങ്കിൽ മൂപ്പരാളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാമായിരുന്നു... " " എന്നാ കൊടുക്കടീ... നിന്റെ പിന്നാലെ മണപ്പിച്ചു നടക്കുന്ന ആ എ.എസ്.പി ക്ക് കൊണ്ടോയി കൊടുക്ക്... അവനാ എന്നെ ഈ അവസ്ഥയിലാക്കിയത് " ദത്തൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞു... " സാറോ... സാറെന്തിന് "🤔 പിന്നേ ഇഷു അവിടെ നിന്നില്ല... പതുക്കെ അവിടെ നിന്നിറങ്ങി... 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു നേരെ പോയത് ഒരു കോഫി ഷോപ്പിലേക്കായിരുന്നു... ഒരു എസ്പ്രേസ്സോയും ഓർഡർ ചെയ്തിരിക്കുമ്പോഴാണ് കിച്ചു ബുള്ളറ്റിൽ വന്നിറങ്ങുന്നത് കണ്ടത്... ഇഷു അവനെ ഇമവെട്ടാതെ നോക്കി നിന്നു.. " uff... ഈ ചെക്കനെ കാണാൻ എന്തൊരു ഗ്ലാമറാ... വൈറ്റ് ഷർട്ടും ബ്ലൂ ജീനും... ഹോ.. ഒരു കൂളിംഗ് ഗ്ലാസ്‌ കൂടി ഉണ്ടെങ്കിൽ... എന്റെ സാറെ ..🥰. " ഇഷു നെഞ്ചത് കൈ വെച്ചു കൊണ്ട് പറഞ്ഞു

" അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ വൈറ്റ് ഷിർട്ടിൽ ഒടുക്കത്തെ ഗ്ലാമറാ... ഹും 😏" പെട്ടെന്ന് തന്നെ അവൾ ആത്മസംയമനം വീണ്ടെടുത്തു... " ദേ... ഇങ്ങോട്ടാണല്ലോ വരുന്നത്... എന്നെ കണ്ടാൽ ഒലിപ്പിക്കാൻ വരും... തിരിഞ്ഞിരുന്നേക്കാം... " ഇഷു വേഗം തിരിഞ്ഞിരുന്നു... കിച്ചു അവളുടെ രണ്ട് ടേബിൾ ബാക്കിലായാണ് ഇരുന്നത്... " എന്റെ ബാക്കിലാണല്ലോ ഈശ്വരാ... എന്നെ കാണുവോ.. ഏയ്... ചെക്കൻ എന്നാ ഗ്ലാമറാ... ഒരു ഫോട്ടോ എടുത്താലോ.. ഗുഡ് ഐഡിയ " ഇഷു ഫോൺ എടുത്ത് സെൽഫി എടുക്കുന്ന രീതിയിൽ ഫോൺ പിടിച്ചു.. " ചെ... ഈ ചെക്കൻ സൂം ആവണില്ലല്ലോ " ഫോൺ സൂം ചെയ്തു കൊണ്ട് അവൾ ഫോൺ ഉയർത്തി... " ഈ ചെക്കൻ ഇതെവിടെ പോയി... ഇത്രയും നേരം ഇവിടുണ്ടായിരുന്നല്ലോ... " ഇഷു ഫോണെടുത്തു ക്യാമറ ഓണാക്കി വീണ്ടും നോക്കാൻ തുടങ്ങി.. " ദേ... ഇത്രേം സൂം മതിയോ " പെട്ടെന്ന് കിച്ചു അവളുടെ തൊട്ട് ബാക്കിൽ വന്ന് ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടി... പിന്നേ ഒന്നും അറിയാത്ത പോലെ ഫോൺ എടുത്ത് ബാഗിലോട്ട് വെച്ച് മേലോട്ട് നോക്കിയിരുന്നു... " ഇച്ചുസേ " " ഇച്ചുസോ... "

" ആ.. കിച്ചൂന്റെ ഇച്ചു " " താനെന്താ ഇവിടെ? " " ഞാനോ... ഞാൻ ഇവിടെ ഒരു സെൽഫി എടുക്കാൻ വന്നതാ... അപ്പോഴാ ഇവിടെ വേറൊരാൾ ഇരുന്ന് സൂം ചെയ്യുന്നത് കണ്ടത്... " " ഈശ്വരാ... പെട്ട് " അവൻ കേൾക്കാത്ത വിധത്തിൽ അവൾ പറഞ്ഞു തലതാഴ്ത്തി ഇരുന്നു... " എന്റെ ഇച്ചുമ്മാക്ക് ഫോട്ടോ വേണമെങ്കിൽ എന്നോട് പറഞ്ഞൂടാരുന്നോ... " " ടോ... താനേതിലെങ്കിലും ഒന്നിറപ്പിക്ക്... ഇച്ചുമ്മയോ... ഇച്ചുസോ " " എനിക്ക് ഇഷ്ട്ടം ഉള്ളത് ഞാൻ വിളിക്കും... 😒" " ടാ കിച്ചു... നീയെന്താടാ ഇവിടെ? " ഒരു പെൺകുട്ടി അങ്ങോട്ട് വന്ന് ചോദിച്ചു... " ഹേയ് ആരു... എവിടെയാടീ? " " നമ്മളിവിടെ ഒക്കെ ഉണ്ട്... നിന്നെ അല്ലെ കാണാൻ കിട്ടാത്തത് ജാഡ തെണ്ടി " " ജാഡയോ... എനിക്കോ " " ഇതാരാടാ... വൈഫ്‌ ആണോ... കല്യാണത്തിന് വിളിച്ചില്ല നീ " തൊട്ടടുതിരിക്കുന്ന ഇഷുവിനെ നോക്കി പറഞ്ഞു " ഏയ്... വൈഫ്‌ ഒന്നും അല്ല... കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാ " " ഏഹ്... ഹായ് ആം ആരതി... തന്റെ പേരെന്താ " " ഇഷാനി... " " നൈസ് നെയിം... നിങ്ങൾ ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് ആണോ " " ലവ് ആണെടാ "

ഇഷുനോട് ചോദിച്ചതാണെങ്കിലും കിച്ചു ആണ് അതിനു മറുപടി പറഞ്ഞത്... ഇഷു അവനെ ഇപ്പൊ ദഹിപ്പിക്കും എന്ന രീതിയിൽ നോക്കി പേടിപ്പിക്കുന്നുമുണ്ട്... " ഇഷു... നീ എങ്ങനെയാടാ ഈ കാട്ടുപോത്തിനെ വളച്ചെടുത്തെ? " " അതേ... ഞാനാണ് വളച്ചെടുത്തത്... അവളല്ല 😏" " എന്ത്... എനിക്കിത് വിശ്വസിക്കാവോ... ഇഷാനി... നിനക്കറിയാമോ... കോളേജിൽ പടിക്കുന്ന സമയത്തു ഒട്ടുമിക്ക പെൺകുട്ടികളും ഇവന്റെ പിറകെ ആയിരുന്നു... എന്നിട്ട് ഒരാളെയും മൈൻഡ് ചെയ്യാത്ത ഇവനാ... 🙀" " ഹിഹി... എല്ലാം പെട്ടെന്നായിരുന്നു " " എന്നാലും നീയിതെങ്ങനെ? " " അതെ...ഒന്ന് പോയി തരോ... ഞാൻ മനസ്സമാദാനത്തിൽ ഒന്ന് വളച്ചോട്ടെ " " നീ ഇത്ര ഓപ്പണായി പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പാവുന്നില്ല... പോട്ടെടാ " ആരു കിച്ചുവിന്റെ വയറിനു ഒരു ഇടിവെച് കൊടുത്ത് കൊണ്ട് പറഞ്ഞു.. " അപ്പൊ ഒക്കെ ഇഷു... പിന്നേ കാണാവേ " " ആ... കാണ..ണം " കിച്ചുവിനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു.. അവൾ പോയതും തന്നെ നോക്കി ദഹിപ്പിച്ചോണ്ടിരിക്കുന്ന ഇഷുവിനെ നോക്കി കിച്ചു നല്ലോണം ഒന്ന് ചിരിച്ചു... പക്ഷെ ആ ചിരിയിൽ 32 പല്ലും കണ്ടെന്നേ ഉള്ളൂ.. " " ഞാനേത് വകേലാടോ തന്റെ ഭാര്യയായത് 😡" " ഞാനല്ലല്ലോ... അതവളല്ലേ പറഞ്ഞത് "🤗

" അപ്പൊ താൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണെന്ന് പറഞ്ഞതോ " " അത് പിന്നേ എന്നെങ്കിലും കഴിക്കൊല്ലോ... അപ്പൊ പിന്നേ... 😌" " ആഹാ... അത് താനങ് തീരുമാനിച്ചോ 😾" " അതെന്താ ഇപ്പൊ ഇത്ര തീരുമാനിക്കാൻ... ഞാനെ തന്നെ നിന്നെ കെട്ടുള്ളു ... 😍" " നമുക്ക് കാണാം... അല്ലെങ്കിൽ ഞാൻ കാണിച്ചു തരും " " ഇപ്പൊ തന്നെ വേണ്ട ഇഷു... അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി... 🥰" കിച്ചു വായിൽ വിരലും വെച്ച് നാണം അഭിനയിച്ചു പറഞ്ഞു... " അയ്യേ... വൃത്തികെട്ടവൻ... ഇങ്ങേർ പോലീസ് തന്നെ ആണോ.. " ഇഷു ചവിട്ടി തുള്ളി പോവുമ്പോഴാണ് വെയ്റ്റർ എസ്പ്രേസ്സോ കൊണ്ട് വരുന്നത്... " ma'am, your order " " ദോ..ആ ഇരിക്കുന്ന മരങ്ങോടനു കമിഴ്ത്തി കൊടുക്ക്... കുറെ ഒലിപ്പിച്ചതാ... ദാഹം കാണും 😠" ഇഷു പോവുന്നത് കിച്ചു ഒരു ചിരിയോടെ നോക്കി നിന്നു.. " കാന്താരി 😀" 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷു കോഫി ഷോപ്പിൽ നിന്നിറങ്ങിയതും പുറത്ത് കിച്ചുവിന്റെ ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു... " അങ്ങേരുടെ ഒരു ബുള്ളറ്റ്.. " ഇഷു ബുള്ളറ്റും നോക്കി ആഞ്ഞൊരു ചവിട്ട് ചവിട്ടി.. " അമ്മേ... എന്റെ കാൽ ഇങ്ങേരും ബുള്ളറ്റും ഒക്കെ എനിക്ക് പണി തരുവാണല്ലേ എന്റെ ശിവാ... ഐഡിയ " ഇഷു കിച്ചുവിനെ ഒന്നൊളികണ്ണിട്ട് നോക്കി... വരുന്നില്ലെന്ന് കണ്ടപ്പോൾ മുട്ട്കുത്തി ഇരുന്ന് അവന്റെ ബൈക്ക് ന്റെ കാറ്റൊഴിച്ചു വിട്ടു... "അങ്ങേർക്കെന്നെ കെട്ടണം അല്ലെ... കെട്ടിച്ചു തരാം ട്ടാ... " ഇഷു ആരും കണ്ടില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു ബൈക്ക് തള്ളി വരുന്നത് കണ്ടു ഇഷു ചിരി അടക്കി പിടിച്ചു നിന്നു...അവൻ അവളെ കണ്ടതും അവളുടെ അടുത്തേക്ക് വന്നു... " എങ്ങോട്ടാ... കുറ്റീംപറിച്ചോണ്ടു " (ഇഷു ) " ഒരു പരമ... നാറി എന്റെ ബൈകിന്റെ കാറ്റൊഴിച്ചു വിട്ടു... സൊ വർക്ക് ശോപ് വഴി " " ശോ... അത് കഷ്ട്ടായി പോയല്ലോ... എന്നാലും സാറിന്റെ ബൈക്ക് ന്റെ കാറ്റൊഴിച്ചതാരാണാവോ " ഇഷു താടിക്കും കൈ കൊടുത്ത് പറഞ്ഞു " ആരായാലും എന്റെ കയ്യിൽ കിട്ടും " ഇഷുവിനെ ഒന്നിരുത്തി നോക്കി കൊണ്ട് പറഞ്ഞു.. " അതെ സാർ... കിട്ടിയാൽ അവനെ വെറുതെ വിടരുത്... ഇന്ന് ചിലവായ കാശും വാങ്ങി രണ്ട് പിടയും കൊടുത്തേ പറഞ്ഞു വിടാവൂ "

" ആഹാ... അടിപൊളി... എന്നാ എന്റെ പൊന്നുമോൾ വാ " " എങ്ങോട്ട് " " വർക്ക്‌ ഷോപ്പിലോട്ട്.. നീയല്ലേ എന്റെ ബൈകിന്റെ കാറ്റൊഴിച്ചു വീട്ടെ " " ഞാനോ... ഞാനൊന്നുല്ല " " നീയല്ലലെ... ഇപ്പൊ ശരിയാക്കി തരാം " കിച്ചു പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഒരു വീഡിയോ പ്ലേ ചെയ്തു... അതിൽ വളരെ വ്യക്തമായി അവൾ കാറ്റൊഴിച്ചു വിടുന്നത് ഉണ്ട്... " അപ്പൊ പോവല്ലേ... " " ഞാനെങ്ങും ഇല്ല... എനിക്ക് ക്ലാസുണ്ട്... " അപ്പോഴേക്കും ചുറ്റുമുള്ള ആൾക്കാരൊക്കെ അവരെ നോക്കാൻ തുടങ്ങിയിരുന്നു.. " വേണ്ട വേണ്ട എന്ന് വെക്കുമ്പോ തന്നാളെ തന്നാളെ എന്ന് പറയരുത്... എന്റെ കൂടെ വാ " " ഞാൻ ഇല്ലാന്ന് പറഞ്ഞില്ലേ... " " ച്ചി... വാടീ😠" അവന്റെ ശബ്ദം ഉയർന്നതും ഇഷു പേടിച് ചുറ്റും നോക്കി... തുടരും.... 💛💛💛💛💛💛💛💛💛💛💛💛💛💛 അപ്പൊ മക്കൾസ്.. ദത്തനെ കൊല്ലാനുളള നിങ്ങളുടെ ഒക്കെ കൊട്ടേഷൻ ഞാൻ ഏറ്റെടുത്തിട്ടുണ്ട്... പക്ഷേ ആ ആൾക്ക് കുറച്ചു തിരക്കായതു കൊണ്ട് ഇപ്പൊ വരാൻ പറ്റില്ലാന്ന് പറഞ്ഞു... സൊ കുറച്ചൂടെ അവനു ജീവൻ നീട്ടികൊടുക്കാം.. അഭിപ്രായങ്ങൾ അറിയിക്കണേ... 🤗....... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story