ഇഷാനന്ദ്: ഭാഗം 11

ishananth

എഴുത്തുകാരി: കട്ടു

" അതെ... ഇതെപ്പോഴെങ്ങാനും കഴിയോ... എനിക്ക് കോളേജിൽ പോവാനുളളതാ... ഇന്നൊരൊറ്റ അറ്റെൻഡൻസ് പോലും കിട്ടീട്ടില്ല " ഇഷു കയ്യും കെട്ടി കൊണ്ട് വർക്ഷോപ്പിൽ നിന്ന് പറഞ്ഞു... " കോളേജിന്റെ സമയത്തു കണ്ണീകണ്ടവരെ കാണാൻ പോയാൽ ഇങ്ങനൊക്കെ വന്നെന്നിരിക്കും " (കിച്ചു ) " ടോ... താനെന്താടോ പറഞ്ഞെ? 🤨" " നീ കുറെ നേരായല്ലോ ഡാ ഡീ ഡൂ ഡോ എന്നൊക്കെ വിളിക്കുന്നത്... നിന്റെ മടിയിൽ വെച്ചാണോടീ എനിക്ക് പേരിട്ടത്...ഇനി എന്തെങ്കിലും വിളിക്കണം എന്നുണ്ടെങ്കിൽ ഏട്ടൻ എന്ന് വിളിച്ച മതി... " " അതിനു ഈ മരമോന്ത നോക്കി ഏട്ടാന്ന് വിളിക്കാൻ തോന്നണ്ടേ " " നിന്റെ മച്ചിങ്ങ മോന്തയേക്കാൾ ബെറ്റെറാ 😏" " മച്ചിങ്ങ മോറോ... ഞാനോ... ഞാനോ " ഇഷു അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.. " നീയെന്താടീ മണിച്ചിത്രത്താഴിലെ ശോഭന കളിക്കുന്നോ 🙄" " അതെ കുഞ്ഞുങ്ങളെ... പഞ്ചർ മാറ്റി... എനിക്ക് കാശ് തന്നാൽ അങ്ങോട്ട് പോകാമായിരുന്നു " " ഇഷു... ചേട്ടന് കാശ് കൊടുക്ക് " " ഞാനെന്തിന് കൊടുക്കണം... 🤨" " നീയല്ലേ... ഈ ഗതിയിൽ എത്തിച്ചത്... സൊ കാശ് കൊടുക്ക് " " ഏത് നേരത്താണാവോ എനിക്കീ നശിച്ച ബുദ്ധി തോന്നിയത് "

ഇഷു ബാഗിൽ നിന്നും കാശെടുത് അയാൾക്ക് കൊടുത്തു.. " നിന്നെയല്ല... നിന്റെ അച്ഛനെ വിറ്റ കാശ് എന്റെ കയ്യിലുണ്ട് ട്ടാ " കിച്ചു ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് പറഞ്ഞു.. " ഹും " " വാ.. വന്ന് കേറ്... ഇനിപ്പോ ഈ സമയത്തു കോളേജിലേക്കുള്ള ബസൊന്നും ഇല്ല... ഞാൻ ഡ്രോപ്പ് ചെയ്യാം " " ഞാൻ എങ്ങനേലും പൊയ്ക്കോളാം... " " ഇഷൂ... ദേഷ്യം പിടിക്കാതെ കയറാൻ നോക്ക്... ഇല്ലെങ്കിൽ നിന്നെ തൂക്കിയെടുത്തു കൊണ്ട് പോകാൻ എനിക്കറിയാവേ " " താനെന്നെ തൂക്കിയെടുത്തു കൊണ്ട് പോവോ... എന്ന എനിക്കതൊന്ന് കാണണല്ലോ " കിച്ചു ദേഷ്യത്തോടെ ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് വന്നു... അവൻ അടുത്തേക്ക് വരും തോറും അവൾ ചുറ്റും നോക്കി... ചുറ്റുമുള്ളവരൊക്കെ അവരെ തന്നെയാണ് നോക്കി നിന്നിരുന്നത് ... പക്ഷെ കിച്ചുവിനെ അതൊന്നും ബാധിക്കുന്നില്ലായിരുന്നു... അവൻ അവളുടെ അടുത്ത് വന്ന് എടുക്കാൻ കുനിഞ്ഞതും " വേണ്ട.. ഞാൻ വന്നോളാം " ഇഷു പേടിയോടെ പറഞ്ഞു.. " അന്ത ഭയം ☝️... "

ഇഷു കിച്ചുവിന്റെ ബൈക്കിന്റെ ബാക്കിൽ കയറി ഇരുന്നു.. അവനിൽ നിന്നും വിട്ടിരിക്കുന്നത് കണ്ടപ്പോൾ അവനു ചിരിയാണ് വന്നത്... " അതെ... താനെന്നെ പിടിച്ചിരുന്നെന്ന് വിചാരിച്ചു ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ല " " താൻ വല്യ കാര്യങ്ങളൊന്നും ആലോചിക്കേണ്ട... വണ്ടി വിട് " " ഓക്കേ " കിച്ചു ഇടക്കിടക്ക് മിറാറിലൂടെ അവളെ നോക്കാൻ തുടങ്ങി... അവളുടെ ദേഷ്യം പിടിച്ചിരിക്കുന്ന മുഖം കാണുമ്പോൾ അവനു ചിരിവരും... അപ്പോഴാണ് വണ്ടി ഒരു ഗെട്ടറിൽ ചാടിയതും ഇഷു അവനിലേക്ക് അടുത്ത് അവന്റെ ഷോൾഡറിൽ പിടിച്ചു.. " ഡോ... വണ്ടി നേരെ നോക്കി വിടടോ "ഇഷു ദേഷ്യത്തോടെ തന്നെ പറഞ്ഞു.. " നശിപ്പിച്... സീൻ നശിപ്പിച്... ഇങ്ങനെ അല്ല ഇപ്പൊ സംഭവിക്കേണ്ടിയിരുന്നത് " (കിച്ചു ) " ഏഹ് 🙄" " നീയീ സിനിമയൊന്നും കാണാറില്ലേ... ഹീറോ വണ്ടി ഗെട്ടറിൽ ചാടിക്കുമ്പോൾ ഹീറോയിൻ ഒരു ചിരിയോടെ ഹീറോയെ കെട്ടിപിടിക്കുന്നത്... " " ഏതോ സ്വതന്ത്ര സമരത്തിന് മുമ്പുള്ള റൊമാൻസ്മായി ഇറങ്ങിയേക്കുവാ.. പൈങ്കിളി 😏"

" പ്രേമമെന്നും പൈങ്കിളി തന്നെയാണ് മോളേ " " പൈങ്കിളി അല്ല കാക്ക... ഒന്ന് വേഗം വിടുന്നുണ്ടോ " " ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചിയെ ആണല്ലോ എനിക്ക് പ്രേമിക്കാൻ തോന്നിയത് എന്റീശ്വരാ " "തന്നോട് ഞാൻ പറഞ്ഞോ എന്നെ പ്രേമിക്കാൻ.. ഹും " " അതെ... തന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല...താനൊന്നും കേട്ടിട്ടും ഇല്ല " കിച്ചു വേഗത്തിൽ വണ്ടിയോടിക്കാൻ തുടങ്ങി... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.. " അതെ.. വിരോധമില്ലെങ്കിൽ ഈ ഫോണൊന്ന് എടുക്കാവോ " " തനിക്കെന്താ എടുത്താൽ 🤨" " ഞാൻ ഡ്രൈവ് ചെയ്യുന്നത് കണ്ടില്ലേ " ഇഷു കയ്യെത്തിച് ഫോൺ എടുക്കാൻ നോക്കി... കൈ പോക്കറ്റിലേക്ക് എത്തുന്നില്ലെന്ന് കണ്ടപ്പോൾ അവന്റെ അടുത്തേക്ക് നീങ്ങി ചേർന്നിരുന്നു ഫോൺ എടുത്തു.. " അതെ... ഇത്ര അടുക്കണ്ട ട്ടോ... എനിക്ക് എന്തൊക്കെയോ തോന്നുന്നു " " എന്ത്‌ തോന്നാൻ... ഒന്ന് മിണ്ടാതിരിക്കോ... ഇന്നാ ഫോൺ... സംസാരിക്ക് " " താൻ സംസാരിക്കടോ " ഇഷു ഫോൺ എടുത്തു... "എടാ കിച്ചു... " (pk ) " ഹെലോ.. ഞാൻ കിച്ചുവല്ല...ഇഷാനിയാ... സാർ ഡ്രൈവിങ്ങിലാ " " നീ.. നീയെന്താ അവന്റെ കൂടെ.. അവനൊന്ന് കൊടുതെ " ഇഷു കിച്ചുവിന്റെ ഹെൽമെറ്റ്‌ പതിയെ പൊക്കി ഫോൺ ചെവിയിലായി വെച്ച് കൊടുത്തു..

" ടാ.. അവളെന്താടാ നിന്റെ കൂടെ.. സത്യം പറ... നിങ്ങൾ തമ്മിലെന്തെങ്കിലും " " എന്റെ pk നീയൊന്ന് അടങ്ങു... ഞാനെ ഡ്രൈവിങ്ങിലാ... ഞാനങ്ങോട്ടു വിളിക്കാം... " ഇഷു ചെവിയിൽ നിന്നും ഫോണെടുത്തു പോക്കറ്റിലേക്ക് തന്നെ വെച്ചു കൊടുത്തു... കിച്ചു ബൈക്ക് പറപ്പിച്ചു വിട്ടു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കോളേജിലെത്തിയതും ഇഷു ബൈക്കിൽ നിന്നിറങ്ങി ഓടി.. " അതെ... ഇഷൂ... " ഇഷു തിരിഞ്ഞു നോക്കി.. " I love you " കിച്ചു ചുണ്ടുകൾ കൂർപ്പിച്ചു ഒരു ഫ്ലൈ കിസ്സങ് കൊടുത്തു.. " പോടാ പട്ടി തെണ്ടി ചെറ്റേ.. " " സെയിം ടു യു... " " ഹും " " അതെ... നാളെ ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്... " " എന്തിനു.? " " ഇതെന്ത്‌ ചോദ്യാ മോളെ... നിന്നെ പെണ്ണാലോജിക്കാൻ... വേറെന്തിനാ " " താനങ്ങോട്ട് വാ... തനിക്ക് ഞാൻ വെച്ചിട്ടുണ്ട് " ഇഷു ചിറികോട്ടി ഐഷുന്റെയും നീതുന്റെയും അടുത്തേക്ക് പോയി.. " എടീ... അത് കിഷോർ സാറല്ലേ " " ആ... അതെ " ഇഷു താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു.. " അയാളെന്താ നിന്നോട് പറഞ്ഞിരുന്നത്? " " അതോ...നാളെ അയാൾ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്... സാരി ഉടുത്തു നിൽക്കാൻ " " ശരിക്കും "☺️ " ഓ... ഇങ്ങനൊരു മരകഴുത... " 🤦‍♀️

ഇഷു ചവിട്ടി തുള്ളി പോയി... " ഇവളെന്തിനാ ഇപ്പൊ എന്നോട് ചൂടായെ🤔 " (ഐഷു ) " എടീ.. അവൾ നിന്നെ കളിയാക്കിയതാടീ🤭 " (നീതു ) " എടീ ഇഷൂ... " ഐഷു ഇഷുന്റെ പിന്നാലെ ഓടിയതും ആരുടെയോ മേലെ തട്ടി നിന്നു... അവൾ ഇതാരപ്പാ എന്ന രീതിയിൽ തല ഉയർത്തി നോക്കിയതും pk.. " പോലീസുകാർക്കെന്താ ഞങ്ങടെ കോളേജിൽ കാര്യം " (ഐഷു ) " ഈ കോളേജിലെ ഓരോ തരുണീമണികളെയും ഞാൻ സ്കെച്ച് ഇട്ടിട്ടുണ്ട് ... ഇനി തന്നേം കൂടിയുള്ളൂ " (pk ) " അപ്പൊ സാറിപ്പോ ഇപ്പൊ സ്കെച്ചിടാൻ വന്നതാണോ " " അതേലോ...പ്രിൻസിപ്പലിന്റെ റൂമെവിടെയാ " " സെക്കന്റ്‌ ഫ്ലോറിൽ നേരെ ചെന്നാൽ ആദ്യം കാണുന്ന റൂം.. എന്തിനാ " " ഇവിടുത്തെ പെൺകുട്ടികളുടെ ഡീറ്റൈൽസ് എടുക്കാനാ " പോകുന്നതിനിടയിൽ pk വിളിച്ചു പറഞ്ഞു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " may I? " pk പ്രിൻസിപ്പലിന്റെ റൂം തുറന്ന് കൊണ്ടു ചോദിച്ചു... " yes.. you may.. " " സാർ.. ആം pk.. ഇവിടെത്തെ പരിധിയിലെ സബ് ഇൻസ്‌പെക്ടർ ആണ് " " ok...how can I help you sar " " I want complete detail about shalini" " ഏത് ശാലിനി... " " രണ്ട് വർഷം മുമ്പ് ഈ കോളേജിൽ ആത്മഹത്യ ചെയ്ത ശാലിനിയെ സാർ മറന്നിട്ടുണ്ടാവില്ല എന്നാണ് എന്റെ നിഗമനം "

" ഓ.. ആ കുരുത്തംകെട്ടവളോ...അവളൊരു തലതെറിച്ചവളായിരുന്നു സാറെ... " " അതെന്താ... അവൾ ഇവിടെ മാനേജ്മെന്റ് മായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ " " എന്ത് പ്രശ്നം?... ഒരു പ്രശ്നവും ഉണ്ടായിട്ടില്ല " " എന്നിട്ട് ഞങ്ങളറിഞ്ഞത് അങ്ങനെ അല്ലല്ലോ.. ഇവിടെ മാനേജ്‌മെന്റിനെതിരെ ശാലിനി പോരാടിയിരുന്നു എന്നും രാമഭദ്രൻ അവളെ കൊലപാതക ഭീഷണി മുഴക്കിയിരുന്നു എന്നുമാണല്ലോ " " I don't know sar... എന്റെ അറിവിൽ അങ്ങനൊരു ഇഷ്യൂ ഉണ്ടായിട്ടില്ല... " " are you sure? " " yes " " ഇനി ഇത്‌ മാറ്റി പറയില്ലല്ലോ? " " ഇല്ല " " ok.. എനിക്ക് ശാലിനിയുടെ പേർസണൽ ഡീറ്റെയിൽസ് ഒന്ന് വേണമായിരുന്നു " " സ്റുഡന്റ്സിന്റെ പേർസണൽ ഡീറ്റെയിൽസ് ഞങ്ങൾ ഷെയർ ചെയ്യാറില്ല " " എടുക്കടോ 😡" pk ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു... പ്രിൻസിപ്പൽ വേഗം ഡോക്യുമെന്റ് എടുത്ത് കൊടുത്തു.. pk ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതും കിച്ചുവിന് വിളിച്ചു... " ടാ ശാലിനിയുടെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട് " " ok pk.." 💛💛💛💛💛💛💛💛💛💛💛💛💛💛

" എന്താടോ തനിക്കീ കേസിൽ ഇത്രക്ക് താല്പര്യം " (dgp) " നതിങ് സാർ... കിരണിന്റെ മരണത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് ... കിരണിനെ കുറിച്ച് ഞാൻ അന്വഷിച്ച ഇടത്തോളം അവൻ ആത്മഹത്യ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല... അന്ന് അത് അന്വഷിച്ചിരുന്ന പോലീസ് ഓഫീസർ ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ " " അത്... രാമമൂർത്തി... ഇപ്പഴത്തെ sp... ആ പറഞ്ഞു തീർന്നില്ല..വന്നല്ലോ കക്ഷി " മൂർത്തിയെ കണ്ടതും കിച്ചു സല്യൂട്ട് അടിച്ചു... " മൂർതി... ഇത്‌ കിഷോർ " " ആ അറിയാം സാർ... പുതിയ എസിപി.. സാറെന്തിനാ വിളിപ്പിച്ചത് " " താനല്ലേ ആ കിരണിന്റെ കേസ് അന്വഷിച്ചത്.. ആ കേസ് ഫയൽ കിഷോറിന് കൊടുക്കണം " " എന്തിനാ സാർ... " " ആ കേസിനെ കുറിച്ച് കിഷോറിന് എന്തൊക്കെയോ ഡൌട്ട് ഉണ്ടെന്ന് " "അത് ആത്മഹത്യ ആയിരുന്നു സാറെ ... ആ പയ്യൻ ഏതോ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് ... അവളുടെ മരണം അവനെ തളർത്തി... that leads to suicide "

" സാർ.. എന്റെ അറിവ് വെച്ച് കിരൺ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവനല്ലായിരുന്നു.." " അപ്പൊ താൻ പറഞ്ഞു വരുന്നത് ഇതൊരു കൊലപാതകം ആണെന്നാണോ " " yes sar " " ടാ ചെറുക്കനെ... അപ്പൊ ഞാൻ അന്വഷിച്ചത് തെറ്റാണെന്ന് " " മൂർത്തി... തന്നോട് പറഞ്ഞത് ചെയ്താൽ മതി... ആ കേസ് ഫയൽ എത്രയും പെട്ടെന്ന് കിഷോറിന് കൈമാറണം " " sir " 💛💛💛💛💛💛💛💛💛💛💛💛💛💛💛 മൂർത്തി കിരണിന്റെ കേസ് ഫയലെടുത്ത കിച്ചുനു കൊടുത്തു.. " അപ്പൊ കിഷോർ ഈ കേസ് റീഓപ്പൺ ചെയ്യാൻ തന്നെ തീരുമാനിച്ചു അല്ലെ " " yes sar " " ടാ ചെറുക്കനെ... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ... വേണ്ടാത്ത കളിക്കൊന്നും പോണ്ട... ജോലിയിൽ കയറിയിട്ടല്ലേ ഉള്ളൂ... ഇനിയും ഒരുപാടു കാലം സെർവിസിൽ ഇരിക്കണം എന്ന മോഹമുണ്ടെങ്കിൽ സൂക്ഷിച്ചും കണ്ടും ഒക്കെ ഇരുന്നോ " " thanks for your advice sar... " കിച്ചു മൂർത്തിക്ക് ഒരു സല്യൂട്ടും കൊടുത്ത് അവിടെ നിന്ന് പോയി... കിച്ചു പോയ ഉടനെ രാമമൂർത്തി ആരെയോ ഡയൽ ചെയ്തു........ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story