ഇഷാനന്ദ്: ഭാഗം 12

ishananth

എഴുത്തുകാരി: കട്ടു

" അച്ഛാ... എന്താ ഇത്🤨 " വോഡ്കയുടെ കുപ്പി മുന്നിലേക്ക് തൂക്കി പിടിച്ചുകൊണ്ടു ഇഷു ചോദിച്ചു.. " ഹായ്... വോഡ്ക കുപ്പി "😛 " ഇത്‌ കുപ്പി മാത്രല്ല... ഉള്ളിൽ സാധനവും ഉണ്ട്... ഷെൽഫിൽ ഡ്രെസ്സിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചാൽ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ 😠.." അച്ഛനോട് കുടിക്കരുതെന്ന് പറഞ്ഞാൽ കേൾക്കില്ല ലെ 🤨" " അത് മോളെ... എപ്പോഴെങ്കിലും " " ദേ... അച്ഛനാണെന്നൊന്നും നോക്കില്ല... " " ഡിംഗ് ഡോങ് " അപ്പോഴാണ് ആരോ കോളിങ് ബെല്ലടിച്ചത്... ഇഷു ദേഷ്യത്തോടെ ദേവനെ നോക്കി.. ദേവൻ ചൂളി ഇരുന്നു ഡോറിലേക്ക് നോക്കി പോയി തുറക്കാൻ ആംഗ്യം കാണിച്ചു.. " ആരാന്നു നോക്കട്ടെ... ഇവിടെ തന്നെ ഇരിക്ക്... ബാക്കി ഞാൻ വന്നിട്ട് തരാം " ഇഷു ദേഷ്യത്തോടെ കുപ്പിയും കയ്യിൽ പിടിച്ചു ഡോർ തുറന്നു... മുന്നിൽ കിച്ചു... കിച്ചു അവളെ ഒന്നുഴിഞ്ഞു നോക്കി... മിക്കിമൗസ് പ്രിന്റ് ചെയ്ത ഫുൾ സ്ലീവ് ടീഷർട്ടും ഒരു ത്രീഫോർത്തും ആയിരുന്നു വേഷം... കയ്യിൽ വിത്ത്‌ വോഡ്ക.. " ആഹാ മോള് മദ്യസേവയിലായിരുന്നോ... ചേട്ടൻ വന്നത് ബുദ്ധിമുട്ടയൊന്നും ഇല്ലല്ലോ " അവൾ വേഗം കുപ്പി ബാക്കിലോട്ട് പിടിച്ചു.. " താനെന്താ ഇവിടെ? "

" ഞാൻ പറഞ്ഞതാണല്ലോ ഇന്ന് പെണ്ണ് കാണാൻ വരും എന്ന്... ഞാൻ സാരിയിലായിരുന്നു പ്രതീക്ഷിച്ചത്...☺️ " " താനെന്ത് ഉദ്ദേശിച്ചാ? 🙄" " അങ്ങോട്ട് മാറിയേ... ഞാൻ എന്റെ അമ്മായിയപ്പനെ ഒന്ന് വളച്ചിട്ട് വരാം " " ഡോ... താനെങ്ങോട്ട് കേറി പോണു... അവിടെ നിക്ക് " ഉള്ളിലേക്ക് കയറാൻ നിന്ന കിച്ചുവിനെ ഇഷു കൈ കൊണ്ട് തടസം വെച്ചു... " ഹാ.. ആരിത്.. കിച്ചുവോ... എന്താ അവിടെ തന്നെ നിന്നത്.. കയറി വാടോ " അപ്പോഴാണ് ദേവൻ അങ്ങോട്ട് വന്നത്... " ആ അങ്കിൾ... അങ്ങട്ട് മാറടി " ഇഷുവിനെ തള്ളി കൊണ്ട് കിച്ചു ഉള്ളിലേക്ക് കയറി. " നീ ജോയിൻ ചെയ്തതറിഞ്ഞിരുന്നു " " ആ അങ്കിൾ... വരാനിരുന്നതാ.. അപ്പൊ വേറെ കുറെ തിരക്കായി വരാൻ പറ്റിയില്ല... " " കിച്ചു എന്റെ മോളെ പരിചയപ്പെട്ടില്ലല്ലോ... ഇതാണ് എന്റെ ഒരേ ഒരു മോള്.. എന്റെ ഇശുമ്മ " കിച്ചുവിനെ നോക്കി കൊണ്ട് നിൽക്കുന്ന ഇഷുവിനെ അവന്റെ അടുത്തേക്കിരുത്തി ചേർത്തുപിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു... കിച്ചു അവളെ നോക്കി ചിരിച്ചു... " മോളെ... ഇത്‌ കിച്ചു... നമ്മുടെ കിച്ചന്റെ ഫ്രണ്ട് ആണ്... ഒരിക്കൽ വീട്ടിലും വന്നിട്ടുണ്ട്.. നീയന്ന് ഇവിടെ ഇല്ലായിരുന്നു " " ഓ... " ഇഷു ഒന്നിരുത്തി മൂളി കൊണ്ട് കിച്ചുവിനെ നോക്കി ചിരിച്ചെന്ന് വരുത്തി... " മോളെ... കിച്ചുനു വല്ലതും കുടിക്കാൻ എടുക്ക് " ഇഷു ദേവനെ നോക്കി കണ്ണുകൊണ്ടു അങ്ങോട്ട് വരാൻ പറഞ്ഞു.

. " കിച്ചു.. ഞാനിപ്പോ വരാട്ടോ " " ഓക്കേ അങ്കിൾ " ദേവൻ അവിടെ നിന്നെഴുന്നേറ്റ് ഇഷുന്റടുത്തേക്ക് പോയി.. " എന്താ മോളെ... " " അച്ഛാ... ഒരുമാതിരി ചെറ്റത്തരം കാണിക്കരുത് ട്ടാ... ഇന്ന് അച്ഛനാ കിച്ചണിൽ ഡ്യൂട്ടി " " മോളെ ഒരാൾ വീട്ടിൽ വന്നാൽ എങ്ങനെയാ... നീ ഇപ്പ്രാവശ്യം ഒന്ന് ക്ഷമിക്ക്... പ്ലീസ്.. എന്റെ പുന്നാര മോളല്ലേ " ദേവൻ ഇഷുവിനെ സോപ്പിട്ടു അടുക്കളയിൽ കയറ്റി കിച്ചുവിന്റെ അടുത്തേക്ക് പോയി.. " കിച്ചു... എങ്ങനാ കമിഴ്തോ? 🍺" " ഇല്ലങ്കിൾ... " " അവൾ കണ്ടാൽ ചിലപ്പോ പഞ്ഞിക്കിടും... നീ ഇപ്പൊ വന്നതുകൊണ്ട് മാത്രമാ രക്ഷപ്പെട്ടത്...നിന്റെ മുന്നീന്ന് കുടിച്ചെന്നു വിചാരിച്ചു കേസ് ആക്കൊന്നും ഇല്ലല്ലോ 😜 " ദേവൻ ഒരു ഗ്ലാസ്‌ ഒഴിച്ച് നുണഞ്ഞു കൊണ്ട് പറഞ്ഞു... " ഏയ്... carry on... അങ്കിൾ.. എനിക്ക് കിച്ചന്റെ റൂമൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് " " ആ മോനെ... പോയി കണ്ടോ... പിന്നേ മുകളിലെ ആദ്യത്തെ റൂമിൽ ഒരു കാരണവശാലും കയറി പോകരുത്... അതിവിടുത്തെ ഭദ്രകാളിയുടെ റൂമാ 😜" " ഓക്കേ 😄" കിച്ചു ഒരു ചിരിയോടെ കിച്ചന്റെ റൂമിലേക്ക് നടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു റൂമിലേക്ക് കയറി ചുറ്റുഭാഗവും ഒന്ന് നിരീക്ഷിച്ചു... അവന്റെ റൂമും സാധനങ്ങളും ഒക്കെ ഇപ്പോഴും പഴയത് പോലെ വൃത്തിയിൽ ഇരിക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അതെന്നും പഴയത് പോലെ ക്ലീൻ ആക്കാറുണ്ടെന്ന്... കിച്ചു വേഗം ഷെൽഫിന്റെ അടുത്തേക്ക് ചെന്നു അവന്റെ ബുക്കും ഡ്രോയറും ഒക്കെ പരിശോധിച്ചു...

പക്ഷെ സംശയാസ്പദമായ ഒന്നും അവിടെ നിന്ന് ലഭിച്ചില്ല... ഇനി എന്ത് ചെയ്യും എന്ന രീതിയിൽ ഇടുപ്പിനും കൈകുത്തി നിൽക്കുമ്പോഴാണ് ചുവരിൽ കിച്ചനും ഇഷുവും ചേർന്ന് നിൽക്കുന്ന വലിയ ഒരു ഫോട്ടോ ഫ്രെയിം കണ്ടത്...ആ ഫോട്ടോ കാണിക്കുന്നുണ്ടായിരുന്നു ഏട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം... അവന്റെ ചിരിച്ചു നിൽക്കുന്ന മുഖം കണ്ടപ്പോൾ എന്ത്കൊണ്ടോ കിച്ചുവിന്റെ മുഖം മങ്ങി...അവന്റെ കണ്ണുകളിലെ തിളക്കവും കുസൃതിയും അത് പോലെ ഒപ്പിയെടുത്തിരുന്നു... എന്ത് കൊണ്ടോ ആ ചിത്രത്തിന് ജീവനുള്ളത് പോലെ തോന്നി... കിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ചുണ്ടിൽ ഒരു ചിരിയോടെ അല്ലാതെ അവനെ ഒരിക്കലും കണ്ടിട്ടില്ലെന്ന് കിച്ചു ഓർത്തു...  കിച്ചുവിനെ വിളിക്കാൻ മേലേക്ക് വന്ന ഇഷു കാണുന്നത് കിച്ചന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെയാണ്... ഇഷുവും പതുക്കെ അവന്റെ അടുത് വന്ന് നിന്നു... " കിച്ചൻ നമ്മളെ ഒക്കെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല " അടുത്ത് നിൽക്കുന്ന ഇഷുവിനോടായി കിച്ചു പറഞ്ഞു.. " അതിന് എന്റെ കിച്ചേട്ടൻ എങ്ങും പോയിട്ടില്ല... കാണാൻ പറ്റില്ലെന്നെ ഉള്ളൂ... എന്റെ കൂടെ തന്നെ ഉണ്ട്... എനിക്കത് ഫീൽ ചെയ്യാറുണ്ട്... അല്ലെ കിച്ചേട്ടാ.. എന്റെ കൂടെ തന്നെ ഇല്ലേ... "

അവളത് പറയുമ്പോൾ അവളുടെ കണ്ണുനിറയുന്നത് കിച്ചു ശ്രദ്ധിച്ചിരുന്നു.. ഇനിയും സെന്റി ആയാൽ പെണ്ണ് കരയും എന്നായപ്പോൾ അവൻ പതുക്കെ സീൻ മാറ്റാൻ നോക്കി... " അതെ.. നിന്റെ ദത്തൻ ഹോസ്പിറ്റലിലാണെന്ന് കേട്ടല്ലോ... " " അതിനു തനിക്കെന്താ 🤨" ഇഷു ഫോട്ടോയിൽ നിന്നും തല തിരിച്ചു കൊണ്ട് ചോദിച്ചു.. " എനിക്ക് നിന്നെയാണ് സംശയം... അവനുമായി പ്രശ്നമുള്ളത് നീ മാത്രമാണേ " " അതെ..ചായ കുടിക്കാൻ വന്നവർ കുടിച്ചിട്ട് പോയാ മതി ... അല്ലാതെ വീട്ടുകാരെ കൊണ്ട് കുടിപ്പിക്കാൻ നോക്കണ്ട... ആരും ഒന്നും അറിയില്ലെന്നാ വിചാരം " ഇഷു പിറുപിറുത്തു തിരിഞ്ഞു നടക്കാൻ നിന്നതും കിച്ചു അവളുടെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു... " എന്റെ പെണ്ണിനെ തൊട്ടാൽ ഞാൻ പിന്നേ മിണ്ടാതിരിക്കണോ " അവളുടെ മുഖത്തോടു മുഖം അടുപ്പിച്ചു അവൻ ചോദിച്ചു... ഇഷു കിടന്നു വിയർക്കാൻ തുടങ്ങി... അവൻ അവളുടെ അടുത്ത് നിൽക്കുമ്പോൾ മനസ്സിലെന്തൊക്കെയോ ചാഞ്ചാട്ടം വരുന്നത് അവളറിയുന്നുണ്ടായിരുന്നു... " ഇഷു... നിനക്ക് എന്നോടുള്ള സ്നേഹം പുറത്ത് വരാതിരിക്കാനുള്ള വെറും മുഖംമൂടിയല്ലേ ഈ ദേഷ്യം " അവൻ അവന്റെ മൂക്ക് അവളുടെ മൂക്കിൽ ഉരസി കൊണ്ട് ചോദിച്ചു... " അ... അല്ല " അവൾ വിക്കലോടെ തലതാഴ്ത്തി പറഞ്ഞു

" അല്ലെ... മുഖത്തേക്ക് നോക്ക് ഇഷു " ഇഷു കണ്ണുകൾ ഉയർത്തിയതും അവന്റെ കണ്ണിൽ ഒരു പ്രത്യേക തിളക്കവും വികാരവും അവൾ കണ്ടു... അവന്റെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല...ഓരോ നിമിഷവും അവനു കീഴ്പ്പെടുന്ന പോലെ.. മനസ്സ് ചഞ്ചലപ്പെടുന്നു... അവനും അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്കുകയായിരുന്നു.. ഇനിയും അവനെ നോക്കി നിന്നാൽ ഇനി വേർപ്പെടുത്താൻ കഴിയില്ലെന്ന് തോന്നിയപ്പോൾ അവൾ കണ്ണുകൾ താഴ്ത്തി.. " എനിക്കിഷ്ടമല്ല... അല്ല.. അല്ല " അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞപ്പോൾ അവന്റെ മുഖം വാടി... അവളിൽ നിന്നുള്ള പിടി താനെ അയഞ്ഞു... " പിന്നേ എന്തിനാടീ ഞാൻ തന്ന മോതിരവും ഇട്ടു നടക്കുന്നത് " കിച്ചു ദേഷ്യത്തോടെ അവളുടെ രണ്ട് കയ്യും കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു... " താൻ തന്നതോ... ഇതെനിക്ക് കിച്ചേട്ടൻ തന്നതാ " " അതേടീ... കിച്ചന്റെ ക.... " " കിച്ചൂ " ദേവൻ അവനെ വിളിച്ചതും അവൻ താഴോട്ട് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു താഴോട്ട് പോയി കുറച്ചു കഴിഞ്ഞാണ് ഇഷു താഴോട്ട് പോയത്... ദേവനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന കിച്ചുവിനെ അവൾ നോക്കി നിന്നു... " ഹെലോ... ഓർമ്മയുണ്ടോ ഈ മുഖം " ശബ്ദം കെട്ടിടത്തേക്ക് ഇഷു തിരിഞ്ഞു...

ആളെ കണ്ടതും ഓടി പോയി കെട്ടിപിടിച്ചു.. " ആന്റി😍..എത്ര കാലായി വന്നിട്ട്.. ഇനി കുറച്ചൂസം കഴിഞ്ഞിട്ട് പോയ മതി " " അതെന്റെ ഇഷു പറഞ്ഞിട്ട് വേണോ ഇവിടെ നിൽക്കാൻ.. ഇനി ഒരാഴ്ച്ച കഴിഞ്ഞേ ഞാൻ പോവുന്നുള്ളൂ " " സത്യം 😘" ഇഷു അവളുടെ തോളിൽ തൂങ്ങി സോഫയിൽ പോയിരുന്നു... " ആരിത്... അരുന്ധതിയോ.. നീയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ " " അതെന്താ ദേവേട്ടാ.. ഞാൻ ഇങ്ങോട്ട് വിളിച്ചു പറഞ്ഞിട്ടൊക്കെ വരണോ " " അങ്ങനെ അല്ല "😊 ഇഷുവും ദേവനും കൂടി വീണ്ടും കണ്ണ് കളി തുടങ്ങി...ദേവനോട് ചായ ഉണ്ടാക്കാൻ ഇഷുവും.. ഇഷുവിനോട് ചായ ഉണ്ടാക്കാൻ ദേവനും തലയാട്ടി കൊണ്ട് നിന്നു... അവരുടെ ആംഗ്യം മനസ്സിലാകാതെ കിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരുന്നു .. " മതി.. മതി.. അച്ഛനും മോളും തമ്മിലുള്ള കഥകളി... ഞാൻ ചായ കുടിച്ചിട്ടാ വന്നേ " " അപ്പൊ വേണ്ടലെ... 😁" (ദേവൻ ) " വേണ്ട 😊..അല്ലാ.. ഇതാരാ " " ആ.. പരിചയപ്പെടുത്താൻ മറന്നു.. ഇത്‌ കിച്ചു.. കിച്ചന്റെ ഫ്രണ്ട് ആയിരുന്നു... " (ദേവൻ ) " കിച്ചു.. കിച്ചൻ.. ഓക്കേ " " അങ്കിൾ.. ഞാൻ വന്നത് വേറൊരു കാര്യം പറയാനാ " (കിച്ചു ) എല്ലാവരും സംശയത്തോടെ അവനെ നോക്കി.. ഇഷുവിന്റെ സംശയം അവൻ ഇന്നലെ പറഞ്ഞ കാര്യം ആയിരുന്നു... അവൾ നഖം കടിച്ചു അവനെ നോക്കി...

അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തുടർന്നു.. " അങ്കിൾ... കിച്ചന്റെ കേസിനെ കുറിച്ച് സംസാരിക്കാനാ " ദേവൻ ഞെട്ടലോടെ അവനെ നോക്കി... ഇഷുവിന്റെ കണ്ണുകളിലും ആ ഞെട്ടൽ പ്രകടമായിരുന്നു... " കിച്ചന്റെ മരണം ഒരാത്മഹത്യാ ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല... സൊ നിങ്ങൾക്കെന്തെങ്കിലും അറിയുമെങ്കിൽ... " " അറിയുന്നതൊക്കെ ഞങ്ങൾ അന്നേ പറഞ്ഞതാ... എന്നിട്ടെന്തായി... എന്റെ മോന് വല്ല നീതിയും കിട്ടിയോ... ഞങ്ങൾക്കനുകൂലമായ റീഡിങ് ഉണ്ടായോ.. ഇല്ലല്ലോ " ദേവൻ പുച്ഛത്തോടെ തല തിരിച്ചു.. " uncle...I can understand your frustration... പക്ഷെ ഇത്‌ അത് പോലെ ആവില്ല... trust me " എന്നിട്ടും ദേവനു ഒരു കുലുക്കവും ഇല്ലെന്ന് കണ്ടപ്പോൾ കിച്ചു അവന്റെ ഐഡി കാർഡ് എടുത്ത് ടീപ്പോയിൽ വെച്ചു.. " അങ്കിൾ... ഇതിലെന്റെ നമ്പറുണ്ട്... അങ്കിൾ നു എന്നെങ്കിലും എന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം " " മോനെ.. ദേഷ്യം കൊണ്ടല്ല... എന്റെ അവസ്ഥ ഇതാണ്.. ഞാൻ സ്നേഹിച്ചവരൊക്കെ എനിക്ക് നഷ്ടമായി.. ഇനി എനിക്ക് എന്റെ മോളും കൂടി ഉള്ളൂ... അവളെ എങ്കിലും ജീവനോടെ എനിക്ക് വേണം " ദേവൻ കൈകൂപ്പി പറഞ്ഞു... കിച്ചു ദേവന്റെ കൈ രണ്ടും ചേർത് പിടിച്ചു... എന്നെ വിശ്വസിക്കണം എന്ന രീതിയിൽ...

കിച്ചു അവിടെ ഇറങ്ങി പോവാൻ തുടങ്ങിയപ്പോൾ ഇഷു അവന്റെ പിറകെ പോയി... " sir " കിച്ചു തിരിഞ്ഞു നോക്കിയതും അവളവന്റെ അടുത്തേക്ക് വന്നു.. " സാർ പറഞ്ഞത് ശരിയാണോ... കിച്ചേട്ടന്റെ കേസ് വീണ്ടും അന്വഷിക്കുവോ... എന്റെ കിച്ചേട്ടന് നീതി കിട്ടുവോ 😞" " ഞാൻ ഒന്നും വെറുതെ പറയാറില്ല ഇഷൂ... അത് കിച്ചൂന്റെ കാര്യമായാലും... നിന്നെ ഇഷ്ട്ടമാണെന്നുള്ള കാര്യമായാലും " കിച്ചു ഇഷുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു... ഇഷു അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു... " ഊഹും ഊഹും " അരുന്ധതി ഒന്നിരുത്തി ചുമച്ചു.. കിച്ചുവിനെ യാത്രയാക്കാൻ പോയ ഇഷുവിനെ കാണാതായപ്പോൾ അവളെ തിരഞ്ഞു വന്നതായിരുന്നു അവൾ.. അരുന്ധതിയെ കണ്ടതും രണ്ടുപേരും വിട്ട് മാറി നിന്നു.. " എന്നാ ശരി ആന്റി പോട്ടെ " കിച്ചു അരുന്ധതിയോടു പറഞ്ഞു ഇഷുവിനെ നോക്കി പോട്ടെ എന്ന് തലയാട്ടി കൊണ്ട് പോയി.. " അല്ല ഇഷു...കിച്ചു കിച്ചന്റെ ഫ്രണ്ട് മാത്രമാണോ അതോ... " അരുന്ധതി കളിയാക്കി കൊണ്ട് ഇഷുവിനോട് ചോദിച്ചതും അവൾ ചിരിയോടെ അരുന്ധതിയുടെ തോളിലും കയ്യിട്ട് ഉള്ളിലേക്ക് നടന്നു.......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story