ഇഷാനന്ദ്: ഭാഗം 13

ishananth

എഴുത്തുകാരി: കട്ടു

കിച്ചുവും pk യും കൂടി ശാലിനി വളർന്നു വന്ന ഓർഫനേജിലേ വാർഡനുമായി സംസാരിക്കുകയായിരുന്നു... " ശാലിനി അങ്ങനെ ആരുമായും വഴക്കിടുന്ന പ്രകൃതമല്ലായിരുന്നു... എല്ലാരോടും മാന്യമായി സ്നേഹത്തോടെയെ സംസാരിക്കാറുണ്ടായിരുന്നുള്ളൂ " (വാർഡൻ ) "ശാലിനി പഠിച്ചിരുന്ന കോളേജിലെ മാനേജ്മെന്റ് മായി എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നോ " (pk ) " ഒരിക്കൽ എന്തോ ഇഷ്യൂ ഉണ്ടായിരുന്നു എന്നവൾ എന്നോട് പറഞ്ഞിരുന്നു.. പക്ഷെ അത് പെട്ടെന്ന് തന്നെ സോൾവ് ആയി... പിന്നേ അതിനെ കുറിച്ചൊന്നും അവൾ എന്നോട് പറഞ്ഞിട്ടില്ല " " ശാലിനി ആത്മഹത്യ ചെയ്യാൻ മാത്രം എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ " (കിച്ചു ) " അങ്ങനെ ഒരു ഇഷ്യൂ ഒന്നും അവൾക്കുണ്ടായിരുന്നില്ല... പക്ഷെ... " " പക്ഷെ? " pk യും കിച്ചുവും ഒരുമിച്ചു ചോദിച്ചു.. വാർഡന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... വാർഡൻ ഫോണെടുത്തു ഒരു വീഡിയോ പ്ലേ ചെയ്തു... കിച്ചുവും pk യും വീഡിയോ കണ്ടതും കണ്ണുകളടച്ചു തല തിരിച്ചു... ശാലിനിയുടെ നഗ്നശരീരം ആയിരുന്നു ആ വിഡിയോയിൽ... " ഈ വീഡിയോ കാരണം ആണ് എന്റെ മോള്😢... " വാർഡൻ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു ... പിന്നേ കിച്ചുവിനും pk ക്കും ഒന്നും പറയാൻ തോന്നിയില്ല...

ഏതോ ഒരു കുഞ്ഞു കരയുന്നുണ്ടെന്ന് പറഞ്ഞപ്പോൾ വാർഡൻ ഇപ്പൊ വരാം എന്ന് പറഞ്ഞു എഴുന്നേറ്റ് പോയി.. " കിച്ചു... who? how? ദത്തൻ? " (pk ) " അറിയില്ലടാ... പക്ഷെ മറഞ്ഞിരുന്ന് ആരോ കളിക്കുന്നുണ്ട്.. എനിക്കങ്ങനെ ഒരു തോന്നൽ...അതാരാണെന്ന് അറിയില്ല... " അപ്പോഴാണ് കിച്ചുവിന്റെ ഫോൺ ബെല്ലടിച്ചത്... " ടാ... കവലയിൽ എന്തോ ഒരു ഇഷ്യൂ.. ഞാൻ പോയിട്ട് വരാം " (pk ) " ഓക്കേ ടാ... എനിക്ക് കുറച്ചൂടെ കാര്യങ്ങൾ അറിയാനുണ്ട്... നീ പൊക്കോ " pk അവിടെ നിന്ന് പോയതും കിച്ചു മേശയുടെ മുകളിരിക്കുന്ന ബുക്ക് എടുത്ത് മറിച്ചു നോക്കുമ്പോഴാണ് അവനൊരു പാട്ട് കേട്ടത്... അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി... കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ... മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ... മഞ്ഞിൻ തൂവൽത്തുമ്പിൽ... സൂര്യൻ ചിന്നിമായുന്നൂ... തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ... കിച്ചു അറിയാതെ തന്നെ അവന്റെ കാലുകൾ ചലിച്ചു.. തന്റെ ഹൃദയത്തെ ശബ്ദം കൊണ്ട് സ്വാധീനിച്ച അവളിലേക്ക് അവൻ നടന്നടുത്തു...

എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ... അവൻ ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന റൂമിന്റെ വാതിൽ തള്ളി തുറന്നു... ഒരു കൂട്ടം കുട്ടികൾക്കിടയിൽ ഗിറ്റാറും പിടിച്ചു പാടുന്ന ഇഷുവിനെ അവൻ ഇമ വെട്ടാതെ തന്നെ നോക്കി നിന്നു... കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ... മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ... മഞ്ഞിൻ തൂവൽത്തുമ്പിൽ... സൂര്യൻ ചിന്നിമായുന്നൂ... തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ... ഇഷു ഗിറ്റാറിൽ നിന്നും തല ഉയർത്തി നോക്കിയപ്പോൾ വാതിലിൽ ചാരി തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെയാണ് കണ്ടത് ... പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്... മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും... അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ... പ്രേമയാമങ്ങളിൽ... ഇരുഹൃദയങ്ങളും ഒ ന്നിച്ചുചേരാനായ് തപസ്സിരുന്നു... സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ... ഇഷു അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പാടി... എന്ത് കൊണ്ടോ അവര് രണ്ടുപേരുടെയും കണ്ണുകളും നിറഞ്ഞിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛

pk ഓർഫനേജിലെ ഗേറ്റ് കടന്ന് പോകാൻ നിൽക്കുമ്പോഴാണ് ഗേറ്റ് നു അടുത്തുള്ള ചാമ്പക്ക മരം കുലുങ്ങുന്നത് കണ്ടത്... ഇതിപ്പോ എന്താ കഥ എന്ന് വിചാരിച്ചു മേളിലോട്ട് നോക്കുമ്പോഴാണ് ഐഷു വായിൽ ഒരു ചാമ്പക്കയും കയ്യിൽ ഒന്നും പിടിച്ചു മരത്തിൽ ഇരിക്കുന്നത് കണ്ടത്... " ടി കള്ളീ... 🤨" ദിം തരികിട തോം... അവനത് വിളിച്ചതും ഐഷു ദേ കിടക്കുന്നു നിലത്ത്... pk തലയിലും കൈ വെച്ച് കണ്ണും അടച്ചു നിന്നു.. " അമ്മേ 😖" നാടുവിനും കൈ വെച്ച് വീണു കിടക്കുന്ന അവളെ കണ്ടപ്പോൾ അവനു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ... അവൻ വാ പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി 🤣🤣.. " ടോ... എന്നെ മേലെ നിന്ന് തള്ളിയിട്ടതും പോരാ നിന്ന് കെകെക്കാ ചിരിക്കുന്നോ... " " ഹഹഹ 🤣🤣" "അയ്യോ.. നാട്ടുകാരെ ഓടിവരണേ... എന്നെ ഈ പോലീസുകാരൻ തള്ളിയിട്ടു കൊല്ലാൻ നോകിയെ 😫😫" ഐഷു അലമുറയിട്ട് കരയാൻ തുടങ്ങി... അവളുടെ കരച്ചിൽ കേട്ടതും pk യുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു " ടോ.. കരയല്ലടോ... ഞാനെപ്പൊഴാ തന്നെ തള്ളിയിട്ടത് " " താനല്ലേ എന്നെ കള്ളീന്ന് വിളിച്ചു പേടിപ്പിച്ചത്... അത് കൊണ്ടല്ലേ ഞാൻ വീണത്... "

" അത് പിന്നേ ഞാൻ.. പെട്ടെന്ന് കണ്ടപ്പോ.. " " അയ്യോ... എനിക്ക് നടക്കാൻ വയ്യേ... എന്നെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ടു പോണേ.. ആാാ 😫" " ഇത്‌ വല്ലാത്ത ഗുലുമാൽ ആയല്ലോ " pk തലയിൽ കൈ വെച്ചു " താനല്ലേ എന്നെ താഴെയിട്ടത്... എന്നെ താൻ തന്നെ ആശുപത്രിയിൽ കൊണ്ടോണം " " ഞാനോ... എനിക്കതല്ല പണി... " " അയ്യോ... ആാാ 😫😫😫" ഐഷു അവളുടെ കരച്ചിലിന്റെ വോളിയം കൂട്ടിയതും pk ഹോസ്പിറ്റലിൽ കൊണ്ടുപോവാന്ന് സമ്മതിച്ചു... ഐഷു എഴുനേൽക്കാൻ നോക്കിയതും അവൾക്ക് കാല് അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ഇത്‌ കണ്ടു pk ക്ക് അലിവ് തോന്നി അവളെ കൈകളിൽ കോരിയെടുത്തു... പെട്ടെന്നുളള പ്രവർത്തിയിൽ അവളൊന്ന് ഞെട്ടിയെങ്കിലും പിന്നേ നടക്കാൻ വയ്യല്ലോ എന്ന് വിചാരിച്ചു അടങ്ങി ഇരുന്നു.. pk അവളെ അവന്റെ ജീപ്പിലേക്ക് ഇരുത്തി വണ്ടിയെടുത്തു... 💛💛💛💛💛💛💛💛💛💛💛💛💛💛 " സാറെന്താ ഇവിടെ? " ഇഷു കുട്ടികളുടെ ഇടയിൽ നിന്നെഴുന്നേറ്റ് കിച്ചുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു.. " ഞാൻ ഒരു കേസിന്റെ ആവശ്യത്തിന്... "

" sir... if you don't mind ഞാനൊരു കാര്യം ചോദിച്ചോട്ടെ " " മ്മ്...ചോദിക്ക് " " പൊലീസുകാരനായ സാറെന്തിനാ ഞങ്ങളെ കോളേജിലേക്ക് പഠിപ്പിക്കാൻ വേണ്ടി വന്നേ " അവളുടെ ചോദ്യം കേട്ടതും താൻ ഈ ചോദ്യം പ്രതീക്ഷിച്ചതാണെന്ന രീതിയിൽ ചിരിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു... ഇഷു അവന്റെ പിറകെ പോയി... രണ്ടുപേരും കൂടി ഒരു മരത്തിന്റെ അടിയിൽ പോയിരുന്നു.. " നമ്മുടെ നാട്ടിൽ നടക്കുന്ന വിമൻ മിസ്സിംഗ്‌ കേസ് നെ കുറിചന്വഷിക്കാനാണ് ഞാൻ ഇങ്ങോട്ട് എസിപി ആയി വന്നത്... ഇവിടെ വന്നപ്പോഴാണ് ഏറ്റവും കൂടുതൽ വിമൻ മിസ്സിംഗ്‌ നടന്നിട്ടുള്ളത് തന്റെ കോളേജിലാണ് എന്നറിഞ്ഞത് ... സൊ അതിനെ കുറിച്ചെന്തെങ്കിലും ഹിൻറ് കിട്ടാൻ വേണ്ടിയാണു അവിടേക്ക് സാറായി വന്നത്... " കിച്ചു ഒന്ന് നിർത്തി ഇഷുവിനെ ഒന്ന് നോക്കി " അവിടെ വന്നതിനു ശേഷമാണു കോളേജ് മാനേജ്മെന്റിനെ കുറിച്ചും ദത്തനെ കുറിച്ചും ഒക്കെ അറിയുന്നത്.. കോളേജിന്റെ മറവിൽ ഡ്രഗ്സ് വിൽക്കുന്നതും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതും ഒക്കെ... അതിനെതിരെ ആരും രംഗത്ത് വരുന്നില്ല എന്നതും എനിക്ക് സംശയം ഉണ്ടാക്കാനിടയായി ... അതെന്ത് കൊണ്ടാണ് എന്നന്വഷിക്കുന്നതിനിടയിലാണ് ദത്തനോട് ശബ്ദമുയർത്തിയ നാലു പേരെ കുറിച്ച് ഞാൻ അറിയുന്നത്..

വൺ മിസ്സ്‌ ഇഷാനി, ഇഷാനിയുടെ അമ്മ സേതുലക്ഷ്മി ഏട്ടൻ കിരൺ and atlast ശാലിനി... " കിച്ചു ഇഷുവിനെ നോക്കി.. " എന്താണ് ഇഷു.. നിങ്ങളും ദത്തനും തമ്മിലുള്ള ഇഷ്യൂ... ഈ ശാലിനി ആരാ... കിച്ചനും ശാലിനിയും തമ്മിൽ എന്ത്‌ ബന്ധം ആയിരുന്നു... " കിച്ചു അവളോട്‌ ചോദിച്ചതും ഇഷുവിന്റെ കണ്ണുകൾ നിറഞ്ഞു... " അമ്മ കോളേജ് ലക്ച്ചർ ആയിരുന്നു... അത് കൊണ്ട് പ്ലസ് ടു കഴിഞ്ഞപ്പോൾ ഡിഗ്രിക്ക് അമ്മ പഠിക്കുന്ന കോളേജിൽ തന്നെയാണ് അഡ്മിഷൻ എടുത്തത്... " ഇഷു രണ്ട് വർഷം പിറകോട്ടു പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 (flashback) കോളേജിൽ ആദ്യമായി ജോയിൻ ചെയ്യുന്ന ദിവസം... " ഇഷൂ.. നീയിത് വരെ റെഡി ആയില്ലേ " ( സേതുലക്ഷ്മി ) " ഒരഞ്ചു മിനിറ്റ് അമ്മേ " ഇഷു മുഖത് ഫൌണ്ടേഷൻ വാരി പൊത്തുന്നതിനിടയിൽ പറഞ്ഞു.. അപ്പോഴാണ് കിച്ചൻ (കിരൺ ) അങ്ങോട്ട് വന്നത്.. " എന്തോന്നെടെ ഇത്‌... നീയെന്താ ഫാഷൻ പരേഡ് നാണോ പോണത് " " എന്റെ ഏട്ടാ... ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ്.. സൊ സീനിയർസിനെ ഒക്കെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കേണ്ടത് നമ്മുടെ കടമയല്ലേ " " അതിനു മോളെ അത്ര കഷ്ട്ടപെടെണ്ട.. മോൾക്ക് ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള ആൾ വരാനായാൽ ഏട്ടൻ പറയാം... അപ്പൊ മോള് ഇമ്പ്രെസ്സ് ചെയ്യിച്ചാൽ മതി ട്ടാ "

" എന്റെ ഏട്ടാ.. അത് വേ ഇത്‌ റേ " " എടി പിടക്കോഴി.. നിന്റെ കോഴി വേലത്തരം പുറത്തെടുക്കാതിരിക്കാൻ വേണ്ടിയാ നിന്നെ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ ശരിയാക്കിയത്...അടങ്ങി ഒതുങ്ങി മര്യാദക്ക് ഇരുന്നാൽ നിനക്ക് നന്ന്.. അല്ലെങ്കിലുണ്ടല്ലോ 😡 " സേതു അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു... ഇഷു കിച്ചന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണടച്ച് ഒന്നുമില്ലെന്ന് കാണിച്ചു.. " ഓ.. അല്ലെങ്കിലും നിങ്ങൾ ഏട്ടനും അനിയത്തിയും ഒറ്റക്കെട്ടാണല്ലോ.. നമ്മൾ എപ്പോഴും ഒറ്റ 😪" " എന്റെ അമ്മേ.. അമ്മ ഏതെങ്കിലും ഒരു ഇമോഷൻ കൈകാര്യം ചെയ്യ്... ഒന്നെങ്കിൽ ദേഷ്യം അല്ലെങ്കിൽ സെന്റി... ഇത്‌ രണ്ടും കൂടി മിക്സ്‌ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഇമോഷൻസിൽ കോംപ്ലിക്കേഷൻ വരുന്നു... അല്ലെ ഏട്ടാ " " അതെ അതെ.. " കിച്ചു അതിനെ പിന്താങ്ങി... സേതു മറുപടി പറയാൻ നിന്നപ്പോഴേക്കും ആരോ കാളിങ് ബെല്ലടിച്ചു.. ഇഷുനോട് വേഗം റെഡിയാവാൻ പറഞ്ഞ് കിച്ചനും സേതുവും താഴോട്ട് പോയി.. ഇഷു വീണ്ടും പുട്ടി വാരി പൊത്താൻ തുടങ്ങി.. ദേവന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഇഷു താഴേക്ക് ഇറങ്ങി ചെന്നത്... ദേവനെ കണ്ടതും ഇഷു അവനെ പോയി കെട്ടിപിടിച്ചു.. " അച്ഛാ 🤗" " എടാ കിച്ചു... ഏതാ ഈ അലവലാതി " അവളെ അവനിൽ നിന്ന് മാറ്റി നിർത്തി കിച്ചുവിനോടായി ചോദിച്ചു..

" അലവലാതിയോ.🙄.. അച്ഛാ.. ഞാൻ ഇഷുവാ " " മോളെ... ഇത്‌ മോളായിരുന്നോ.. നിന്റെ മുഖത്തെന്താ കുമ്മായ ബക്കറ്റ് മറിഞ്ഞോ " " അച്ഛാ... ഇതൊക്കെ ഇപ്പൊ ഫാഷനാ " " ആണോ🤗...പോയി മുഖം കഴുകടി 😠" " അച്ഛാ 😩" " നിന്നോട് പോയി കഴുകാൻ 😠...ഇല്ലെങ്കിൽ മോളീന്ന് കോളേജിൽ പോവില്ല " ഇഷു ചവിട്ടി തുള്ളി ഉള്ളിലോട്ടു തന്നെ പോയി.. " എന്തിനാ അച്ഛാ... " (കിച്ചൻ ) " അവൾക്ക് കുറച്ചു വാശി കൂടുതലാ.. അതിന് നമ്മൾ വളം വെച്ച് കൊടുക്കാൻ പാടില്ല " " മതി മതി.. എനിക്ക് കോളേജിൽ പോവാൻ സമയായി.. ഇഷൂ വാ " " സേതു... നിനക്ക് ഇന്ന് ലീവ് എടുത്തൂടെ സേതു.. " " ഞാൻ ലീവ് പറഞ്ഞിട്ടില്ല ദേവേട്ടാ.. ഇന്ന് ഇഷൂക്ക് ഹാഫ് ഡേ ക്ലാസ് ഉണ്ടാവതുള്ളു.. അപ്പൊ ഞാനും ഹാഫ് ഡേ ലീവ് എടുക്കാം.. " അപ്പോഴേക്കും ഇഷു വന്ന് രണ്ടുപേരും കൂടി കോളേജിലേക്ക് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛 " മോളെ കുരുത്തക്കേടിനൊന്നും നിൽക്കരുത്... നല്ലോണം പഠിക്കണം... സീനിയർ ചേട്ടന്മാരോട് തല്ലിനൊന്നും നിൽക്കരുത്... " കോളേജിലെത്തിയതും സേതു ഉപദേശിക്കാൻ തുടങ്ങി...

ഇശുവാണെങ്കിൽ ഓരോ ബോയ്സിന്റെയും കണക്കെടുത്തു കൊണ്ട് തലയാട്ടി നടന്നു.. " എന്നാ മോളെ... മോള് ക്ലാസ്സിലേക്ക് പൊക്കോ.. ഞാൻ ഉച്ചക്ക് വരാം " " ഓക്കേ അമ്മാ " ഇഷു ക്ലാസിലേക്ക് പോവുമ്പോഴാണ് ഒരു കൂട്ടം സീനിയർസ് അവളെ വിളിപ്പിച്ചത്... അവരുടെ മുന്നിൽ വേറെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു.. ഇഷു ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു... " എന്താ മോളുടെ പേര്? " " ഇഷാനി... " " ഏതാ അസോസിയേഷൻ " " BSC മാത്‍സ് " " ആഹാ ഇവരും മാത്‍സ് ആണല്ലോ " ഇഷു അപ്പോഴാണ് അവരെ രണ്ടുപേരെയും ശ്രദ്ധിക്കുന്നത്... അവര് രണ്ട് പേരും അവളെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും... "എന്താ നിങ്ങളുടെ പേര്? " (ഇഷു ) " ഐശ്വര്യ " " നീതു " അവര് മൂന്നുപേരും പരസ്പരം പരിചയപ്പെട്ടു... അപ്പോഴാണ് ദത്തന്റെ ഗാങ് അങ്ങോട്ട് വന്നത്.. അവരെ കണ്ടതും ബാക്കിയുള്ളവർ ഉൾവലിയാൻ തുടങ്ങി... " എന്താടാ ഇവിടെ? " (ദത്തൻ ) " അത് ദത്താ.. ഞങ്ങൾ പുതിയ കുട്ടികളെ ഒന്ന് പരിചയപ്പെടാൻ " " പരിചയപ്പെടലൊക്കെ ഞങ്ങൾ പെട്ടോളാം.. നിങ്ങൾ പൊക്കോ " ആ സീനിയർ ഗാങ് പോയതും ദത്തനും ഗാങ്ങും മതിലിൽ കയറി ഇരുന്നു..

" എടാ... മൂന്നെണ്ണം ആണ് നിരന്നു നിൽക്കുന്നത്... ഏതിനെ സെലക്ട്‌ ചെയ്യും എന്ന് സംശയമാണല്ലോ " രുദ്രൻ ചുണ്ട് പിടിച്ചു കൊണ്ട് പറഞ്ഞു.. അവരുടെ ചിരിയും നോട്ടവും ഒന്നും അവർക്ക് ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല... പിന്നേ വന്ന അന്ന് തന്നെ ഒരു സീൻ ക്രിയേറ് ചെയ്യണ്ട എന്ന് വിചാരിച്ചു മിണ്ടാതെ നിന്നു.. " ചേട്ടന്മാരെ ഞങ്ങൾ പൊക്കോട്ടെ " നീതു പേടിയോടെ ചോദിച്ചു.. " നിങ്ങൾ പൊക്കോ.. ഞങ്ങളുടെ മുന്നിൽ ഒരു ഡാൻസ് കളിച്ചിട്ട് പൊക്കോ " (അഭി ) " അയ്യോ... ഞങ്ങൾക്ക് ഡാൻസ് കളിക്കാനൊന്നും അറിയില്ല " " അചോ... അത് കഷ്ടമായി പോയല്ലോ... എന്നാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു ഡിസ്‌കൗണ്ട് തരാം " (രുദ്രൻ ) മൂന്നാളും സംശയത്തോടെ പരസ്പരം നോക്കി.. " നിങ്ങൾ മൂന്ന് പേര് കളിക്കണ്ട... മൂന്നുപേരിൽ ആരെങ്കിലും രണ്ട് പേര് കളിച്ചാൽ മതി " ഇഷുവും ഐഷുവും നീതുവും മുഖത്തോടു മുഖം നോക്കി... നീതുവാണെങ്കിൽ വിറച്ചു ഇപ്പൊ ബോധം കെടും അവസ്ഥയാണ്.. അത്കൊണ്ട് ഇഷുവും ഐഷുവും കളിക്കാം എന്ന് തീരുമാനിച്ചു.. അങ്ങനെ അവര് കളി തുടങ്ങി... പാട്ടു പാടാൻ ഒരു സിംഗറില്ലാത്തത് കൊണ്ട് അവർ തന്നെയാണ് പാട്ടു പാടുന്നതും.. "ആരാരെ ഗോവിന്ദ ഠൻ ഠ റ്റന്റൻ ഠൻ ഠ റ്റന്റൻ ആരെ ഗോവിന്ദ ഠൻ ഠ റ്റന്റൻ ഠൻ ഠ റ്റന്റൻ.."

ഇഷുവും ഐഷുവും ആടിത്തിമിർക്കുകയാണ് മക്കളെ... ആടിത്തിമിർക്കുകയാണ്... ആരാരെ ഗോവിന്ദ ആരെ ഗോവിന്ദ അങ്ങാടി പാട്ടിന്റെ മേളം താ.. ടാന്ററ്റന്റൻ റ്റന്റെൻ ടാന്ററ്റന്റൻ ഗോവിന്ദ.. ടാന്ററ്റന്റൻ പാഞ്ഞെത്തി ടാന്ററ്റന്റൻഗോവിന്ദ.. ഏഹ് ബോലോ ബോലോ " രണ്ട് പേർക്കും ലിറിക്‌സ് അറിയാത്തതിനാൽ അവര് സ്വന്തമായി കമ്പോസ് ചെയ്ത വരികളായിരുന്നു അത്.... അവരുടെ പാട്ടും ഡാൻസും കേട്ടപ്പോൾ ദത്തനും കൂട്ടരും ചിരിക്കാൻ തുടങ്ങി.. " മക്കളെ.. മതി... നിങ്ങൾ പൊക്കോ " " കുറച്ചൂടെ ചേട്ടാ " ഐഷു തിരിഞ്ഞു സ്റെപ്പിട്ടു.. " എന്റെ പോന്നു മക്കളെ നിർത്... ഇനി ഡാൻസ് കാണണം എങ്കിൽ ഞങ്ങൾ അങ്ങോട്ട് വന്നോളാം.. " " അപ്പൊ വോകെ " ഇഷു തിരിഞ്ഞു അവർക്കൊരു റ്റാറ്റയും കൊടുത്ത് നീതുവിന്റെയും ഐഷുവിന്റെയും പിന്നാലെ ഓടി... മൂന്നാളും ഒരുമിച്ച് തന്നെയാണ് ക്ലാസ്സിൽ കയറിയത്... ആ ഒരു റാഗിങ് കാരണം മൂന്ന് പേരും പെട്ടെന്ന് കട്ടാസായി... ഐഷു പിന്നേ തനിക്ക് പറ്റിയ ആളെ കിട്ടി എന്ന സന്തോഷത്തിൽ ഇഷുവിനെ വിടാതെ പിടിച്ചു..

മുന്നിൽ ഇരിക്കാൻ പോയ നീതുവിനെ ബാക്ക് ബെഞ്ചിലേക്കാണ് ടീച്ചേർസ് നല്ലോണം ശ്രദ്ധിക്കുക എന്ന് പറഞ്ഞ് ബാക്ക് ബെഞ്ചിലിരുത്തു... അന്ന് മൂന്നുപേർക്കും പ്രത്യേകിച്ച് ക്ലാസ്സൊന്നും ഇല്ലാത്തത് കൊണ്ട് മൂന്നാളും കൂടി ക്ലാസ് മൊത്തം നടന്നു എല്ലാരേം കട്ട കമ്പനി ആക്കി.. ഉച്ചക്ക് കിച്ചു ഇഷുവിനെ വിളിക്കാൻ വന്നപ്പോൾ ഐഷുവിനും നീതുവിനും അവനെ പരിചയപ്പെടുത്തി.. " എടി... നിന്റെ ഏട്ടൻ എന്നാ ഗ്ലാമറാടീ " ഐഷു ഇഷുവിന്റെ ചെവിയിൽ പറഞ്ഞു.. " ഐശൂ.. നീയും എന്നെ പോലെ ഒരു പിടക്കോഴി ആണല്ലേ " " ആഹാ.... നീയും... ഇത്‌ നമ്മൾ പൊളിക്കും " ഐഷു ഇഷുവിന്റെ കൈ മുട്ടിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ കിച്ചൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല... അവന്റെ കണ്ണുകൾ സേതുവിൻറെ കൂടെ നടന്നു വരുന്ന പെൺകുട്ടിയുടെ മുഖത്തായിരുന്നു........... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story