ഇഷാനന്ദ്: ഭാഗം 14

ishananth

എഴുത്തുകാരി: കട്ടു

ചിരിക്കുമ്പോൾ വിരിയുന്ന അവളുടെ നുണകുഴിയിലേക്കും വിടർന്ന കണ്ണുകളിലേക്കും കിച്ചൻ നോക്കി നിന്നു... " ആ മോനെ നീ വന്നോ... ശാലിനി താനും ഞങ്ങളുടെ കൂടെ പോരെ.. " " അത് വേണ്ട മാം... ഞാൻ ബസിനു പോയിക്കോളാം " " ഞങ്ങൾ പോകുന്ന വഴിയാ നിന്റെ മഠം.. ഞങ്ങൾ ഡ്രോപ്പ് ചെയ്തോളാം " " അതെ ചേച്ചീ... ചേച്ചീ വാ " ഇഷുവും കൂടി നിർബന്ധിച്ചപ്പോൾ അവൾ കൂടെ ചെല്ലാന്ന് തീരുമാനിച്ചു... " ഏട്ടാ... സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ പോവാം " ശാലിനിയെ തന്നെ നോക്കി നിൽക്കുന്ന കിച്ചനെ നോക്കി ഇഷു പറഞ്ഞു.. " ഏഹ്.. ആ " കിച്ചൻ വേഗം പോയി കാർ എടുത്തു... അവന്റെ കണ്ണുകൾ ഇടക്ക് ഇടക്ക് മിറാറിലൂടെ പാളി ശാലിനിയെ നോക്കുന്നത് സേതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. " ഡാ.. നേരെ നോക്കി വണ്ടി ഓടിക്കടാ " അവന്റെ തലക്കൊരു കിഴുക്ക് വെച്ച് കൊണ്ട് പറഞ്ഞു... അവന്റെ ചലനങ്ങൾ നിരീക്ഷിച് കൊണ്ടിരുന്ന ഇഷൂക്ക് പെട്ടെന്ന് കാര്യം കത്തി... " ചേച്ചിയുടെ പേരെന്താ? " " ശാലിനി " " ഏതാ സബ്? " " BCA ഫൈനൽ ഇയർ... " " ഞാൻ BSC... ചേച്ചി ഗ്രാമത്തിലുണ്ടോ? " " ഗ്രാമത്തിലോ..? " " ആ... ഇൻസ്റ്റാഗ്രാമിൽ... " " ഉണ്ടല്ലോ... " " എന്നാ ഐഡി പറ... " ശാലിനി ഐഡി പറയാൻ നിന്നതും "അല്ലെങ്കിൽ വേണ്ട... ഞാൻ എന്റെ ഐഡി തരാം... TwiNklE_staR" കിച്ചൻ കണ്ണാടിയിലൂടെ ശാലിനിയെ നോക്കുക്കയാണെന്ന് കണ്ടപ്പോൾ ഇഷു മാറ്റി പറഞ്ഞു.. കിച്ചനു അത് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് അവന്റെ മുഖത്തുണ്ടായിരുന്നു... അത് മനസ്സിലാക്ക വണ്ണം അവൻ വെറുതെ രണ്ട് മൂന്ന് ഹോൺ അങ്ങ് അടിച്ചു.. " എന്താ മോനെ...? "

" മുന്നിലെ വണ്ടി... മാറിതരാൻ " " അതിനു നമ്മുടെ മുന്നിൽ വാഹനങ്ങളൊന്നും ഇല്ലല്ലോ.. നേരെ നോക്കി വണ്ടി ഓടിക്ക് പരട്ട ഏട്ടാ " " നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ " കിച്ചൻ സ്വയം പല്ലിറുക്കി കൊണ്ട് പറഞ്ഞു... അത് മനസ്സിലാക്കിയ വണ്ണം ഇഷു മിററിലൂടെ നോക്കി പല്ലിളിച്ചു.. ശാലിനിയെ മഠത്തിൽ ഡ്രോപ്പ് ചെയ്തു കിച്ചു നേരെ വീട്ടിലേക്ക് വിട്ടു.. പറപ്പിക്കുക തന്നെയാണ് എന്ന് തന്നെ പറയാം... വീട്ടിലെത്തിയതും ഇഷു ഡോർ തുറന്ന് ജീവനും കൊണ്ടോടി... കിച്ചൻ പിന്നാലെയും " നിക്കടീ അവിടെ " കിച്ചൻ ഇഷുവിന്റെ പിന്നാലെ ഓടി അവളുടെ മുടി പിടിച്ചു വലിച്ചു... " അയ്യോ... അമ്മേ ഓടി വരണേ.. എന്നെ ഇതാ കിച്ചേട്ടൻ തല്ലി കൊല്ലാൻ പോവുന്നെ " "അതെ... നിങ്ങൾ വഴക്ക് കൂടുന്നതൊക്കെ കൊള്ളാം... ആരെങ്കിലും ഒരാൾ ചാവണം ... " സേതു ഭാവവ്യത്യാസമില്ലാതെ പറഞ്ഞു... പരസ്പരം പോര് കോഴികളെ പോലെ നിൽക്കുന്ന കിച്ഛനും ഇഷുവും സേതുവിൻറെ മുഖത്തേക്ക് അന്തം വിട്ട് നോക്കി.. " നല്ല ബെസ്റ്റ് തള്ള... നിങ്ങൾ ഒരമ്മയാണോ അമ്മേ 😤" അപ്പോഴേക്കും ദേവനും അങ്ങോട്ട് വന്നു... " കിച്ചാ.. നീ പുറത്തെവിടെയെങ്കിലും നല്ലൊരു ജോലി ട്രൈ ചെയ്യുന്നതാ നല്ലത്... നിങ്ങൾ രണ്ട് പേരും ഒരുമിച്ച് നിന്നാൽ ചിലപ്പോ ആരെങ്കിലും ഒരാളെ ഞങ്ങൾ തല്ലി കൊല്ലും " " അതെ.. ഞങ്ങൾ ഏട്ടനും അനിയത്തിയും വഴക്ക് കൂടും... തെറ്റും... അതൊന്നും നിങ്ങൾ നോക്കണ്ട... വഴക്ക് കൂടിയ പോലെ തന്നെ ഇണങ്ങാനും ഞങ്ങൾക്കറിയാം... അല്ലേടാ ഏട്ടാ " (ഇഷു ) "

പിന്നല്ല... അത്കൊണ്ട് അച്ഛനും അമ്മയും അങ്ങ് ചെന്നാട്ടെ " (കിച്ചൻ ) " ഇവരുടെ വഴക്ക് തീർക്കാൻ നമ്മളിപ്പോ ആരായി... ശശി " (ദേവൻ ) " എന്റെച്ചാ.. ശശി ഒക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ആയി... ഇപ്പോഴും പുരോഗമനത്തിലേക്കെത്തിയിട്ടില്ല..വാ ഏട്ടാ നമ്മക്ക് അങ്ങ് മാറി നിന്ന് തല്ലാം... " അവര് രണ്ട് പേരും തോളോട് തോൾ ചേർത്ത് പിടിച്ചു പോകുന്നത് ദേവനും സേതുവും സന്തോഷത്തോടെ നോക്കി നിന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " കിച്ചാ.. എന്താ നിന്റെ പ്ലാൻ.. നീ നിന്റെ ജോലി പെര്മനെന്റ് ആക്കുന്നില്ലേ " രാത്രി ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ദേവൻ ചോദിച്ചു.. " ആക്ച്വലി അച്ഛാ... എനിക്ക് ഹയർ സ്റ്റഡീസ് നു പോണം എന്നുണ്ട്... സൊ ഈ ഒരു വർഷം കൂടി ടെംപോററി ആയി നിക്കട്ടെ " " കണ്ടു പടിക്കടീ.. " ചപ്പാത്തി കഴിച്ചോണ്ടിരിക്കുന്ന ഇഷുവിനെ നോക്കി ദേവൻ പറഞ്ഞു.. " ആക്ച്വലി അച്ഛാ.. ഏട്ടൻ എന്നെക്കാളും അഞ്ചു വയസ്സിനു മൂത്തതാണ്... സൊ ഏട്ടൻ ഹയർ സ്റ്റഡീസ് നു പോവുന്നുണ്ടെന്ന് വിചാരിച്ചു എനിക്കിപ്പോ തന്നെ ഹയർ നു പോവാൻ പറ്റില്ല... " " തേങ്ങ പത്തരച്ചാലും താളല്ലേ കറി " 😏 (ദേവൻ ) " ആദ്യം ചേമ്പ് നന്നാവണം.. എന്നാലേ താൾ നന്നാവൂ" ഇഷു അതെ പ്ലേറ്റിൽ തിരിച്ചടിച്ചു.. " ഇവളെ ഇന്ന് ഞാൻ😡... സേതു... ഇവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.. എന്റെ ഫ്രണ്ടിന് ഒരു മോനുണ്ട്..

അവനു ഇവളെ എവിടെയോ കണ്ടു ഇഷ്ട്ടപെട്ടെന്ന്... നമ്മക്ക് അതങ്ങു ഉറപ്പിച്ചാലോ " " ആഹാ... അപ്പൊ എന്നെ കെട്ടിച്ചയക്കാനുള്ള പരിപാടിയാണല്ലേ.. നടക്കൂല അച്ഛാ.. നടക്കൂല " " ഇപ്പൊ തന്നെ ഒന്നും വേണ്ട... ഉറപ്പിച്ചിടാം എന്നല്ലേ ഞാൻ പറഞ്ഞത് " " എന്താണേലും എനിക്ക് സമ്മതമല്ല... " ഇഷു കഴിച്ചത് മുഴുമിക്കാതെ ദേഷ്യത്തോടെ എഴുന്നേറ്റ് പോയി... " എന്തിനാ അച്ഛാ... അവൾ കുഞ്ഞല്ലേ... ഇപ്പൊ തന്നെ കല്യാണക്കാര്യം ഒക്കെ പറഞ്" കിച്ചനും അവളുടെ പിറകെ ദേഷ്യത്തോടെ എഴുനേറ്റ് പോയി... 💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചൻ ഇഷുവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ ഇഷു കമിഴ്ന്നു കിടന്ന് സ്വപ്നം കാണുകയായിരുന്നു.. "ഇഷൂട്ടി.." കിച്ചനെ കണ്ടതും അവൾ തല തിരിച്ചു കിടന്നു " അച്ഛൻ അങ്ങനെ പറഞ്ഞതിൽ നീ എന്തിനാ എന്നോട് വഴക്കിട്ടിരിക്കുന്നത്? " " വേണ്ട... കിച്ചേട്ടനും അച്ഛന്റെ ഭാഗവാ... അച്ഛന്റെ കൂടെ പൊക്കോ.. ഞാൻ എപ്പോഴും ഒറ്റക്ക് " " എന്റെ മോള് അങ്ങനെയാണോ ഈ ഏട്ടനെ കുറിച്ച് വിചാരിച്ചിരിക്കുന്നത്.. നീ ഈ കല്യാണത്തിന് സമ്മതിച്ചാലും ഞാൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ " " അതെന്താടാ... നീ നിന്റെ പെങ്ങൾക്ക് ആരെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ " ദേവനും സേതുവും അങ്ങോട്ട് വന്ന് കൊണ്ട് ചോദിച്ചു. " അങ്ങനെ തന്നെ വിചാരിച്ചോ... അല്ലെ ഇഷു "

ഇഷുവിനെ തട്ടി കൊണ്ട് കിച്ചൻ പറഞ്ഞു.. " എന്റെ ഏട്ടൻ പറയുന്നവരെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ അതുകൊണ്ട് അച്ഛൻ വല്ലാണ്ട് ബുദ്ധിമുട്ടണ്ട " കിച്ചനെ കെട്ടിപിടിച്ചു കൊണ്ട് ഇഷു പറഞ്ഞു " ഓ.. തമ്പ്രാൻ.. ആജ്ഞ പോലെ " ദേവൻ കൈകൊണ്ട് ആക്ഷൻ കാണിച്ചുകൊണ്ടു പറഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പിറ്റേദിവസം ഇഷു കോളേജിൽ പോവാൻ റെഡി ആയി സേതുവിൻറെ റൂമിൽ പോയി മുട്ടി... സേതു മുടിയൊക്കെ വാരികെട്ടി വാതിൽ തുറന്നു.. " അമ്മേയെന്താ റെഡി ആവാതെ... ഇന്ന് കോളേജിൽ പോണ്ടേ " " മോളെ.. അച്ഛൻ വന്നതല്ലേ... അത്കൊണ്ടു ഞാനില്ല... മോളിന്നു കിച്ചന്റെ കൂടെ പൊക്കോ " " അതെ വരാതിരിക്കുന്നതൊക്കെ കൊള്ളാം... അച്ഛനോട് അംഗ സംഖ്യ കൂട്ടരുതെന്ന് പ്രത്യേകം പറയണം " " എടീ " ദേവൻ പുതപ്പും തലയിലൂടെ ഇട്ട് കൊണ്ട് ഇഷുവിന്റെ പിന്നാലെ ഓടി.. " ഏട്ടാ ഓടിക്കോ... ഭൂതം വരുന്നുണ്ട് " കിച്ചൻ നോക്കുമ്പോൾ തലയിലോടെ പുതപ്പിട്ടൊരു രൂപം.. കിച്ചനും പേടിച് ഇഷുന്റെ പിന്നാലെ ഓടി... ഇഷു വേഗം ഓടി കാറിൽ കോഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് വാതിലടച്ചു.. പിന്നാലെ ഓടി വന്ന കിച്ചനെ ദേവൻ പിടിച്ചു വെച്ചു.. " എടാ.. നീ എന്തിനാ ഓടുന്നത് " " അച്ഛാ... ഇതച്ചനായിരുന്നോ... ഞാൻ വിചാരിച്ചു ഏതോ ഭൂതം ആയിരിക്കും എന്ന് "

" ഭൂതം അല്ല പൂതന.. എവിടെ ആ പൂതന😠 " " അച്ഛാ... ഞാൻ എപ്പോഴേ ഇവിടെ എത്തി...അച്ഛൻ പോയി അംഗ സംഖ്യ വളർത്തിയാട്ടെ " ഇഷു കാറിൽ നിന്നും തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു.. " ഈ പെണ്ണ് " ദേവൻ തലയിൽ കൈ വെച്ചു... കിച്ചൻ ചിരിച്ചു കൊണ്ട് കാറിൽ കയറി വണ്ടിയെടുത്തു... " കിച്ചേട്ടാ... ശാലിനി ചേച്ചിയല്ലേ ആ പോകുന്നത്... വണ്ടി ഒന്ന് നിർത്തിയെ " ശാലിനി എന്ന് കേട്ടപ്പോഴേക്കും കിച്ചന്റെ കണ്ണുകൾ വിടർന്നു.. " ശാലിനി ചേച്ചീ... വാ.. നമുക്കൊരുമിച്ചു പോവാം " " വേണ്ട മോളെ... ഇപ്പൊ ഇവിടെന്ന് ഒരു ബസ്സുണ്ട്.. ഞാൻ അതിൽ വന്നോളാം " " ഹാ.. കേറഡോ.. ഞങ്ങളും കോളേജിലേക്ക് തന്നെ അല്ലേ " കിച്ചൻ അവളോടായി പറഞ്ഞു... അവൾക്കെന്തോ അവൻ പറഞ്ഞത് എതിർക്കാൻ തോന്നിയില്ല.. അവൾ ബാക്കിലായി കയറി ഇരുന്നു... " ചേച്ചീക്ക് ഗ്രാമത്തിൽ എന്റെ മെസ്സേജ് കിട്ടിയില്ലേ.. " " ആ കിട്ടി മോളെ.. " ശാലിനി അവളെ നോക്കി ചിരിച്ചു... അവളുടെ ഓരോ ഭാവങ്ങളും കിച്ചൻ മിററിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു... ഇടക്ക് അവളുടെ കണ്ണുകൾ അവനെ തേടിയെത്തുന്നത് അവനു അതിയായ സന്തോഷം നൽകി.. കിച്ചന്റെ കണ്ണുകൾ ഇടക്കിടക്ക് ശാലിനിയിലേക്ക് പോകുന്നത് ഇഷു ശ്രദ്ധിക്കുന്നുണ്ടായിരുന്നു... " ഏട്ടനെന്താ കോങ്കണ്ണ് ഉണ്ടോ " " ഏഹ്... "

" എന്നാ നേരെ നോക്കി വണ്ടി ഓടിക്ക്.. " അവൾ ഒരർത്ഥം വെച്ച് അവനെ നോക്കി പറഞ്ഞതും അവൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു ചിരിച്ചു ... തിരിച്ചവളും.. " ശാലിനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്? " കിച്ചു സാഹചര്യം മാറ്റാൻ വേണ്ടി ചോദിച്ചു.. " ഞാൻ വളർന്നതും പഠിച്ചതും ഒക്കെ ഒരു അനാഥാശ്രമത്തിൽ നിന്നാ... സ്വന്തമെന്ന് പറയാൻ പ്രത്യേകിച്ചാരും ഇല്ല " അവളത് പറഞ്ഞപ്പോൾ ഇഷു സങ്കടത്തോടെ മുന്നിലേക്ക് നോക്കി...മിററിലൂടെ അവളെ നോക്കി കൊണ്ടിരിക്കുന്ന കിച്ചനു അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എവിടെയോ ഒരു വിങ്ങൽ പോലെ തോന്നി... അവളുടെ കണ്ണ് നിറഞ്ഞപ്പോൾ തനിക്കും എന്ത് കൊണ്ടാണ് ഇങ്ങനെ വിഷമം വരാൻ കാരണമെന്ന് അവൻ ആലോചിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 വൈകീട്ട് ഇഷു കോളേജ് കഴിഞ്ഞെത്തിയതും ദേവൻ പോവാനിറങ്ങുകയായിരുന്നു... " അച്ഛാ... പോവണ്ടച്ചാ... " അവൾ ദേവനെ പോയി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. " മോളെ.. ഞാൻ ആകെ രണ്ട് ദിവസം ലീവ് പറഞ്ഞിട്ടുള്ളൂ " " എന്റെ ദേവേട്ടാ.. ദേവേട്ടൻ എത്ര കാലമായി ട്രാൻസ്ഫർ നു കൊടുത്തിട്ട്... ഇതുവരെ അത് സാങ്ക്ഷൻ ആയില്ലേ " (സേതു ) " ഇനി ഞാൻ ഇങ്ങോട്ട് വരുന്നത് എന്റെ ട്രാൻസ്ഫർ ലെറ്റർ കൊണ്ടായിരിക്കും സേതു "

" എന്നാ പിന്നേ അച്ഛൻ ഇങ്ങു വരലുണ്ടാവില്ല " കിച്ചൻ പറഞ്ഞു.. " ടാ... " ഇഷുവും ദേവനും ഒരുമിച് കിച്ചനെ അടിക്കാൻ കയ്യോങ്ങി... എത്രയൊക്കെ വഴക്കിട്ടാലും രണ്ടുപേർക്കും ഭയങ്കര കാര്യം ആയിരുന്നു... " ഇപ്പൊ നമ്മളാരായി... ഇതുവരെ വഴക്കിട്ടിരുന്നവരാ... ഇപ്പൊ അവരങ് ഒന്നായി... " " പോടാ പോടാ... ഡാ കിച്ചാ... ഇന്ന് വന്ന നിന്റെ ഫ്രണ്ട് ഇല്ലേ അവനോടു ഞാൻ അന്വഷിച്ചെന്ന് പറ " " ഏത് ഫ്രണ്ട്...ചെ.. മിസ്സായി " ഇഷു ദേവന്റെ നെഞ്ചിൽ നിന്നും തല പൊന്തിച്ചു കൊണ്ട് ചോദിച്ചു.. " ഓ.. സെന്റി അടിക്കുന്നതിനിടയിലും അവളുടെ കോഴിത്തരത്തിനു ഒരു കുറവും ഇല്ല... ഇതച്ചന്റെ മോള് തന്നെ " (കിച്ചൻ ) " അതിപ്പോ നീ പറഞ്ഞിട്ട് വേണോ ഞാനറിയാൻ " " ആഹാ... ഇപ്പൊ അച്ഛൻ പ്ലേറ്റ് മറിച്ചല്ലേ " " അത് പിന്നേ മോനേ.. ഇവളോട് എന്തെങ്കിലും പറഞ്ഞാൽ അവൾ പുട്ടിൽ തേങ്ങയിടുന്ന പോലെ മറുപടി തരും.. നീയാണെങ്കിൽ മറുപടി ഒന്നും പറയാതെ മിണ്ടാതിരുന്നോളും... " " നടക്കട്ടെ.. നടക്കട്ടെ... എന്റെ അമ്മുകുട്ടിയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് " സേതുവിനെ കൊഞ്ചിച് കൊണ്ട് കിച്ചൻ പറഞ്ഞു..

ദേവൻ സേതുവിൻറെ അടുത്തേക്ക് വന്നു.. " ഉടനെ ഞാൻ വരും സേതു.. നീയും ഇങ്ങനെ കുഞ്ഞുങ്ങളെ പോലെ തുടങ്ങിയാലോ " ദേവൻ പുറത്തേക്ക് പോയി... " അമ്മ ഇപ്പൊ കരയും... കരയും... അമ്മ കരഞ്ഞേ " ഇഷുവും കിച്ചുവും രണ്ടുഭാഗത് നിന്ന് കൊണ്ട് സേതുവിനെ കളിയാക്കി... " പോടാ.. " സേതു കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. ദേവൻ തിരിഞ്ഞു നോക്കാതെ ബൈക്കിൽ കയറി പോയി... കല്യാണം കഴിഞ്ഞത് മുതൽ രണ്ടുപേർക്കും ഒരുമിച്ചധികം നിൽക്കാൻ കഴിഞ്ഞിട്ടില്ല... രണ്ടുപേർക്കും വേറെ വേറെ സ്ഥലത്തായിരുന്നു വർക്ക്‌.. കാലം ഇത്ര കഴിഞ്ഞിട്ടും എപ്പോഴേലും ദേവൻ ലീവിന് രണ്ടൂസം വരും... സേതു കോളേജ് വക്കേഷനിൽ അങ്ങോട്ട് പോകും... അതാണ് പതിവ്... ദേവൻ ട്രാൻസ്ഫർ നു കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ സാങ്ക്ഷൻ ആയിട്ടില്ല.............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story