ഇഷാനന്ദ്: ഭാഗം 15

ishananth

എഴുത്തുകാരി: കട്ടു

രാത്രിയിൽ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കിച്ചനു ഉറക്കം വന്നില്ല.. അവസാനം അവൻ ഇഷുവിന്റെ റൂമിലേക്ക് പോയി.. " മോളെ... ഇഷൂ... എണീക്കടാ " ഉറങ്ങി കിടക്കുന്ന അവളെ അവൻ തട്ടി വിളിച്ചു... " എന്താ ഏട്ടാ " കണ്ണുകൾ തിരുമ്മി കൊണ്ട് അവൾ ചോദിച്ചു.. " മോള് ഉറങ്ങുവാണോ? " " അല്ല... ഈ പാതിരാത്രി കുച്ചിപ്പുടി പ്രാക്ടീസ് ചെയ്യുവാ " ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തിൽ അവൾ പറഞ്ഞു.. " ഹിഹി 😁...എനിക്ക് ഉറക്കം വരാഞ്ഞിട്ടല്ലേ മോളെ " " കിച്ചേട്ടാ... " " മ്മ് " " കൊഴപ്പായാ... " " ആയീന്നാ തോന്നണേ 🙈" " ഏഹ് ശരിക്കും... അപ്പൊ എങ്ങനെ സെറ്റാക്കും.. " " സെറ്റാക്കാനുള്ള വഴി നിന്റെ കയ്യിലുണ്ടല്ലോ... " " എന്ത് 🙄" " ഐഡി 😁" " ഓ അതാണോ... എന്റെ ഏട്ടാ shalini അത്രെ ഉള്ളൂ... എന്നെ പോലെ ചേച്ചി അത്ര കോംപ്ലിക്കേറ്റഡ് അല്ല " " പിന്നേ നിന്റേത് ഭയന്കര കോംപ്ലിക്കേറ്റഡ് ആണല്ലോ... ഒരു twinkle star വന്നിരിക്കുന്നു " " ദേ കാര്യം കഴിഞ്ഞപ്പോൾ കാല് മാറുന്നത് കണ്ടോ... ദുഷ്ടൻ 😤" " ഈ 😜" കിച്ചു വേഗം ശാലിനിയുടെ ഐഡി എടുത്ത് റിക്വസ്റ്റ് അയച്ചു.. " എടി.. അവളെന്താ അക്‌സെപ്റ് ചെയ്യാതെ? "

" പിന്നേ ഏട്ടനെ പോലെ അർദ്ധ രാത്രി പാതിരാ കോഴിയെ പോലെ നടക്കല്ല ആരും... ഏട്ടൻ പോയി കിടന്നുറങ്ങുന്നുണ്ടോ... എനിക്ക് ഉറങ്ങണം " ഇഷു കട്ടിലിലേക്ക് മറിഞ്ഞു... കിച്ചൻ അവളെ തോണ്ടി എഴുനേൽപ്പിക്കാൻ നോക്കുമ്പോഴാണ് അവന്റെ ഫോണിൽ ശാലിനി റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തതും തിരിച്ചു ഫോളോ ബാക്ക് തന്ന നോട്ടി വന്നത്.. അവൻ സന്തോഷത്തോടെ ഇരുന്നിടത് നിന്ന് ചാടി.. " ഇഷൂ.. അവൾ അക്‌സെപ്റ് ചെയ്തഡീ " ഇഷുവിനെ പൊക്കി എഴുനേൽപ്പിച്ച കൊണ്ട് പറഞ്ഞു.. " അതിനു ഞാൻ തല കുത്തി നിൽക്കണോ " അവൾ അവനെ ദേഷ്യത്തോടെ നോക്കിയതും പാമ്പ് പത്തി മടക്കുന്ന പോലെ അവൻ നിന്നു... ഇഷു മുന്നിലെ മുടിയൊക്കെ ബാക്കിലേക്കിട്ട് കമിഴ്ന്നു കിടന്നു.. കിച്ചൻ പതുക്കെ അവളുടെ പുറത്ത് തലവെച്ചു കിടന്നു ശാലിനിക്ക് മെസ്സേജ് അയച്ചു... "hi " " hi" ശാലിനി റിപ്ലൈ അയച്ചതും കിച്ചൻ ഇഷുവിനെ തോണ്ടാൻ നിന്നു... പിന്നേ അവളുടെ വായിലുള്ളത് കേൾക്കണ്ട എന്ന് വിചാരിച്ചു വിളിച്ചില്ല... " arann manassilayo" കിച്ചൻ മെസ്സേജ് അയച്ചു " ishuvinte ettanalle" (replied ) " aa...engane manassilayi" " dp kandappo manassilayi" " oo...ok..than ithuvare urangiyille" " illa" " enthe" " urakkam vannilla" " pathirathri aaru ingane msg ayachalum reply kodukko" " athilla...ariyunna aalkkarkk matram" " enne thanikkariyo" " ishuvintoppam kandittille" " ennalum pathiratrikk ingane aarenkilum msg ayachal reply kodukkaruth...ellavarum ore mentalitiyil ayirikkilla msg ayakkunnath" " mm" " enth kum" " onnulla" " enna shariyado... than urangikko" " mm...good night" " good night " കിച്ചന് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു..

അവൻ ഇഷുവിനെ കാര്യം പറയാൻ വേണ്ടി വിളിച്ചു ... രണ്ടുപേരും തമ്മിൽ ഒരു മറയും ഇത്രയും കാലത്തിനുള്ളിൽ ഉണ്ടായിരുന്നില്ല... പക്ഷെ അവൾ തിരിഞ്ഞു കൈരണ്ടും കഴുത്തോട് ചേർത്ത് പിടിച്ചു കിടന്നു.. കുഞ്ഞു കുട്ടി കിടന്നുറങ്ങുന്നത് പോലെ കിടക്കുന്ന ഇഷുവിനെ കണ്ടപ്പോൾ അവൻ വാത്സല്യത്തോടെ അവളെ നോക്കി... പിന്നീട് അവളുടെ അടുത്ത് കിടന്നു അവനും ഉറങ്ങി... രാവിലേ സേതു കിച്ചനെ റൂമിൽ കാണാതായപ്പോൾ ഇഷുവിന്റെ റൂമിൽ തപ്പി വന്നതായിരുന്നു... അപ്പോഴാണ് കിച്ചന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്ന ഇഷുവിനെ കണ്ടത്... കിച്ചൻ അവളെ ഒരു കൈകൊണ്ടു ചേർത്ത് പിടിച്ചിട്ടും ഉണ്ട്... എന്തോ ആ കാഴ്ച കണ്ടപ്പോൾ സേതുവിൻറെ കണ്ണ് നിറഞ്ഞു... ഇത്രയും സ്നേഹം നിറഞ്ഞ മക്കളെ കിട്ടിയതിൽ താനെത്ര ഭാഗ്യവതിയാണെന്ന് അവളോർത്തു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ആഹാ... ഇന്നും കണി റെഡിയാണല്ലോ " കോളേജിന്റെ മുന്നിൽ ഇഷുവിനെ കാത്തുനിൽക്കുന്ന ഐഷുവിന്റെയും നീതുവിന്റെയും മുന്നിൽ കാർ നിർത്തി കൊണ്ട് കിച്ചൻ പറഞ്ഞു... " എന്നും ഞങ്ങളെ കണി കണ്ടു പോകുന്നത് കൊണ്ടാ കിച്ചേട്ടന് നല്ല ദിവസമാകുന്നത് " (ഐഷു ) " ഇഷു നീയിത് എന്ത് നോക്കി നിൽക്കുവാ " (നീതു ) " എടി ഒരു ഉഗ്രൻ ചെക്കനെ നോക്കടീ "

" എവിടെ... " ഇഷു പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി ഐഷു ചെക്കനെ തിരയാൻ തൊടങ്ങി.. " നീ എന്റെ അനിയത്തിക്ക് പറ്റിയ കൂട്ട് തന്നെ...ചക്കിക്കൊത്ത ചങ്കരൻ... എന്റെ നീതു നീയെങ്ങനെ ഇവരുടെ ഇടയിൽ പെട്ടു " കിച്ചൻ പയ്യന്മാരെ സ്കാൻ ചെയ്യുന്ന ഇശുവിനെയും ഐഷുവിനെയും ചൂണ്ടി നീതുവിനോട് ചോദിച്ചു.. " എല്ലാം വിധിയുടെ വിളയാട്ടം കിച്ചേട്ടാ " ( നീതു ) " നിനക്ക് ഈ രണ്ടെണ്ണത്തിന്റെ കൂട്ട് വേണോ നീതു " " ഏട്ടാ😲... നീതു ഇല്ലെങ്കിൽ ആര് ഞങ്ങൾക്ക് ഹോംവർക് ചെയ്തു തരും... ആര് ഞങ്ങൾക്ക് എഴുതാൻ ബുക്ക്‌ കാണിച്ചു തരും... ടീച്ചർ ചോദ്യം ചോദിച്ചു നിർത്തുമ്പോൾ ആര് മറവിലൂടെ ഉത്തരം പറഞ്ഞു തരും... അത്കൊണ്ട് നീതു വേണം... " (ഇഷു ) " എടി കാന്താരി " കിച്ചു അവളെ നോക്കി ചിരിച്ചു തിരിഞ്ഞതും ഗേറ്റ് കടന്നു പോകുന്ന ശാലിനിയെ ആണ് കണ്ടത്.. " ഹലോ ശാലിനി... താനെന്താടോ നേരിട്ട് കണ്ടാൽ സംസാരിക്കില്ലേ .. നെറ്റിൽ മാത്രെ സംസാരിക്കൂ " " അയ്യോ കിരൺ.. ഞാൻ കണ്ടില്ല അതുകൊണ്ടാ " ശാലിനി തിരിഞ്ഞു കൊണ്ട് പറഞ്ഞു. " സാരല്യടോ .. പിന്നേ... ഞാൻ നേരിട്ട് കണ്ടാലും സംസാരിക്കും കേട്ടോ " കിച്ചു അത്പറഞ്ഞു കാറിൽ കയറി എല്ലാവരോടും യാത്രപറഞ്ഞു ശാലിനിയെ നോക്കി ചിരിച്ചു...

അവന്റെ ചിരിയിൽ അവൾ അലിഞ്ഞില്ലാതാവുന്നത് പോലെ അവൾക്ക് തോന്നി.. മറ്റാരോടും തോന്നാത്ത ഒരു പ്രത്യേക അടുപ്പം അവൾക്കവനോട് ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു ... ഡ്രൈവിങിനിടക്ക് ഇടക്ക് ആ കണ്ണുകൾ തന്നെ തേടിയെത്തുമ്പോൾ അവളും ഒരുപാടു സന്തോഷിച്ചിരുന്നു... എന്തോ മുജ്ജന്മ സുകൃതം പോലെ... അത്കൊണ്ട് തന്നെയാണ് പാതിരാത്രി മെസ്സേജ് അയച്ചിട്ടും റിപ്ലൈ കൊടുത്തത് ... സംസാരിച്ചപ്പോൾ ജെനുവിൻ ആണെന്ന് തോന്നി... അവൾ ഒരു ചിരിയോടെ ഓരോന്ന് ആലോചിച്ചു നടന്നു... അവരുടെ പ്രണയം അവിടെ നിന്ന് തുടങ്ങുകയായിരുന്നു ... ഓൺലൈൻ ചാറ്റിങ്ങിലൂടെയും ഡെയിലി ഉള്ള കോളേജിലെ മീറ്റിംഗിലൂടെയും കിച്ചനും ശാലിനിയും പരസ്പരം അടുത്തു... അവളെ കാണാൻ വേണ്ടി ശാലിനി മഠത്തിൽ നിന്നിറങ്ങുന്ന സമയം നോക്കിയേ അവനും വീട്ടിൽ നിന്നിറങ്ങാറുണ്ടായിരുന്നുള്ളൂ... കാറിൽ പിൻസീറ്റിൽ ശാലിനി ഇരിക്കുമ്പോൾ മിററിലൂടെ അവരുടെ കണ്ണുകൾ കോർക്കും... കണ്ണുകൾ തമ്മിൽ കഥ പറയും.. സേതു കൂടെ ഉണ്ടാവുന്നത് കൊണ്ട് കാറിൽ വെച്ച് അവർക്കൊന്നും സംസാരിക്കാൻ കഴിയാറില്ലായിരുന്നു... അത്കൊണ്ട് കോളേജിലെ ശിവ വിഗ്രഹത്തിനു പിറകിലുള്ള വാക മരചുവട്ടിലായിരുന്നു അവരുടെ പതിവ് മീറ്റിംഗ്...

അതിനെല്ലാം മൂക സാക്ഷിയായി ഒരു കാവലായി ഇഷുവും ഉണ്ടായിരുന്നു... അവർ വാകച്ചുവട്ടിൽ ഇരിക്കുമ്പോൾ ഇഷു ശിവവിഗ്രഹത്തിന് മുന്നിൽ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാവലിരിക്കും... അങ്ങനെ അവരുടെ പ്രണയം പടർന്നു പന്തലിച്ചു.... 💛💛💛💛💛💛💛💛💛💛💛💛💛💛 അങ്ങനെ ഇരിക്കെയാണ് മാനേജ്മെന്റ് കോളേജ് ഫീ ഉയർത്തിയത്.. പാവപ്പെട്ട ഒരുപാട് കുട്ടികൾക്ക് ഫീ അടക്കാൻ പാകം ഇല്ലാതെ പകുതി വെച്ച് നിർത്തി പോവേണ്ടതായി വന്നു .. ഫീ വർധനക്കെതിരെ ശാലിനിയും ഒരു കൂട്ടം സ്റുഡന്റ്സും പ്രതിഷേധിച്ചു.. ക്ലാസ്സിലിരിക്കാനുള്ള മടിക്ക് ഇഷുവും ഐഷുവും ഈ പ്രതിഷേധത്തിനൊപ്പോം കൂടി... ദിനംപ്രതി പ്രതിഷേധം നടത്തുന്ന കുട്ടികളിൽ കുറവ് വരുന്നതായി ശ്രദ്ധയിൽ പെട്ടെങ്കിലും ശാലിനി വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു...അവൾ അവളുടെ സമരം തുടർന്ന് കൊണ്ടിരുന്നു... അവസാനം മാനേജർ വന്നു.. രാമഭദ്രൻ... ! രാമഭദ്രൻ ശാലിനിയെയും പ്രതിഷേധത്തിൽ മുൻ നിരയിൽ നിൽക്കുന്ന ചിലരെയും ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു... " എന്താണ് നിങ്ങളുടെ ഒക്കെ പ്രശ്നം? " " മാനേജ്മെന്റ് നീതി പാലിക്കണം... വർധിച്ച ഫീ ഉടനെ പഴയ രീതിയിലേക്കാകണം " ഒരു പയ്യൻ പറഞ്ഞു " ഇല്ലെങ്കിൽ... " രാമഭദ്രൻ പരിഹാസത്തോടെ ചോദിച്ചു..

" സർ.. ഒരുപാടു പാവപ്പെട്ട വീട്ടിലെ കുട്ടികൾ ഇവിടെ പടിക്കുന്നുണ്ട്.. ഈ ഫീ വർധന മൂലം അവരുടെ ഒക്കെ പഠിക്കാനുള്ള അവകാശം ആണ് നഷ്ടപ്പെടുന്നത് " (ശാലിനി ) " അങ്ങനെ ഒരു ഗതിക്കും പര ഗതിക്കും ഗതിയില്ലാത്തവർ എന്റെ കോളേജിൽ പടിക്കണ്ട.. ഞാൻ കോളേജ് നടത്തുന്നത് എന്റെ ലാഭത്തിനു വേണ്ടിയാണു... " " അപ്പൊ വിദ്യാഭ്യാസം ഒരു കച്ചവടമാണെന്നാണോ സർ പറഞ്ഞു വരുന്നത് " (ശാലിനി ) " അങ്ങനെ തന്നെ കൂട്ടിക്കോ... ഈ പാവപ്പെട്ട കുറച്ചു ചവറുകൾ ഇവിടുന്ന് പോയാൽ ആ സീറ്റിൽ അഡ്മിഷൻ എടുക്കാൻ വേണ്ടി ഒരുപാടു കാശുകാരുണ്ട്... ഞാൻ അവർക്ക് സീറ്റ് കൊടുത്തോളാം " രാമഭദ്രൻ തിരിഞ്ഞു പോവാനൊരുങ്ങി.. " അങ്ങനങ്ങു പോയാലോ സാറെ... " ശാലിനി കൈ നൊട്ടി വിളിച്ചു.. തിരിഞ്ഞു നോക്കിയ രാമഭദ്രന്റെ മുന്നിൽ ശാലിനി ഭയമില്ലാതെ പോയി നിന്നു.. " ആക്ച്വലി സാർ എല്ലാ കോളേജിലും ഡിഗ്രിക്ക് മിനിമം സെം ഫീ 11250 റുപ്പീസ് ആണ്.. പക്ഷെ ഇവിടെ വാങ്ങുന്നത് 15000 റുപ്പീസ്.. കൂടാതെ എക്സാം ഫീ മറ്റേ ഫീ എന്ന് പറഞ്ഞു വേറെയും... സൊ ഒരു കുട്ടിയിൽ നിന്നും കോളേജ് പടിച്ചിറിങ്ങുമ്പോഴേക്കും മിനിമം 22500 രൂപ സാറിന് ലാഭം കിട്ടുന്നുണ്ട്... അങ്ങനെ ആണെങ്കിൽ ഈ കോളേജിൽ ലക്ഷത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.. അവരിൽ നിന്നും ലക്ഷകണക്കിന് പണം സർ പറ്റിച്ചു കൊണ്ടിരിക്കുവാണ്...

ഇതിനിതിരെ യൂണിവേഴ്സിറ്റിയിലേക്ക് ഒരു കമ്പ്ലൈന്റ് കൊടുത്താൽ മാത്രം മതി സാറിന്റെ ഈ കോളേജും പ്രൗഢിയും ഒക്കെ ഇല്ലാതാവാൻ.. സൊ ബി കെയർഫുൾ സർ " ശാലിനി അത് പറഞ്ഞു അവളുടെ കൂടെയുള്ള ഒരു പയ്യന് നേരെ തിരിഞ്ഞു.. " ആധി.. എത്രയും പെട്ടെന്ന് യൂണിവേഴ്സിറ്റി യിലേക്ക് കോളേജിനെതിരെ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ നമ്മുടെ UUC യോട് പറയണം... പിന്നേ കുറച്ചു പാർട്ടിക്കാരെ കൂടി വിളിച്ചോ.. അവരുടെ സഹായവും നമുക്ക് വേണ്ടി വരും " അവളുടെ ഭീഷണിയിൽ ചെറുതായി രാമഭദ്രൻ ഒന്ന് പതറി.. " സർ... ഈ പെൺകൊച്ചു പറയുന്നത് ശരിയാണ്... യൂണിവേഴ്സിറ്റി സർ ഇവിടെ ചെയ്യുന്ന കാര്യങ്ങളൊക്കെ അറിഞ്ഞാൽ കോളേജ് അടച്ചു പൂട്ടേണ്ടി വരും... അത്കൊണ്ട് നമ്മൾ ഇപ്പൊ ഇവരുടെ ആവശ്യം സമ്മതിച്ചു കൊടുക്കുന്നതായിരിക്കും നല്ലത് " പ്രിൻസിപ്പൽ മണികണ്ഠൻ രാമഭദ്രന്റെ ചെവിയിൽ പറഞ്ഞു.. രാമഭദ്രൻ അയാളെ രൂക്ഷമായി നോക്കി എന്തെങ്കിലും ഒക്കെ ചെയ്യടോ എന്ന് പറഞ്ഞു പുറത്തോട്ട് പോയി.. " അപ്പൊ സ്റ്റുഡന്റസ്... നിങ്ങളുടെ ഒക്കെ നിർദേശ പ്രകാരം ഫീ വർധന റദ്ധാക്കിയിരിക്കുകയാണ്... so you may leave now " അവരുടെ തീരുമാനം ശാലിനിയെയും കൂട്ടരെയും ഒരുപാടു സന്തോഷിപ്പിച്ചു... ശാലിനി ഓഫീസ് റൂമിൽ നിന്നിറങ്ങിയതും ഇഷു അവളെ പോയി കെട്ടിപിടിച്ചു..

" എന്റെ ചേച്ചീ... എന്റെ തകർപ്പൻ പെർഫോമൻസാണ്‌ അകത്തു നടത്തിയത് " " അത്രക്ക് തകർത്തോ മോളെ " " തകർത്തൊന്നോ.. എന്റെ രോമം വരെ എണീറ്റ് നിന്നു.. ചേച്ചിക്ക് എവിടെ നിന്നാ ഇത്രക്ക് ധൈര്യം കിട്ടിയേ " " ഇതിനൊക്കെ ഇത്ര ധൈര്യം വേണം എന്നൊന്നും ഇല്ല മോളെ.. പാവപ്പെട്ടവരുടെ വിഷമം മനസ്സിലാക്കണമെങ്കിൽ അവരുടെ കൂടെ നിൽക്കണം.. അവരിൽ ഒരാളാവണം..അത്രെ ഉള്ളൂ... ഇപ്പൊ ഫീ കൂട്ടിയാൽ ഒരുപാട് പേര് പഠനം നിർത്തി പോവും... അവർക്കിടയിൽ ഒരുപാട് കഴിവുള്ള കുട്ടികൾ ഉണ്ട്...അവരുടെ ഭാവി നശിക്കരുത്... " ശാലിനി പറയുന്നതൊക്കെ ഇഷു ശ്രദ്ധയോടെ കേട്ട് നിന്നു... അപ്പോഴാണ് രാമഭദ്രൻ അങ്ങോട്ട് വന്നത്... " നീ ജയിച്ചെന്ന് വിചാരിക്കണ്ട... ഇതിന് നീ കരയും... നോക്കിക്കോ " " ജയിക്കാനും തോൽക്കാനും ഇത്‌ മത്സര പരീക്ഷ ഒന്നുമല്ലല്ലോ സാറെ.. പിന്നെന്താ " (ശാലിനി ) " എന്റെ കൊച്ചനെ... ഈ രാമഭദ്രനെ ശരിക്ക് നിനക്കറിയില്ല... കൂടുതൽ വിളച്ചിലെടുത്താൽ കൊന്നു തള്ളാൻ പോലും മടിക്കില്ല... നോക്കിക്കോ " രാമഭദ്രൻ അവിടെ നിന്ന് പോയതും ഇഷു പേടിയോടെ ശാലിനിയുടെ കൈ പിടിച്ചു... ശാലിനി അവളെ ചേർത്ത് പിടിച് ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു............ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story