ഇഷാനന്ദ്: ഭാഗം 16

ishananth

എഴുത്തുകാരി: കട്ടു

" ശാലിനി അന്തർജ്ജനത്തിനു ഇപ്പൊ ഈയുള്ളവനെ വിളിക്കാൻ പോലും സമയമില്ലാതായിരിക്കുന്നു അല്ലെ " കിച്ചൻ ഫോണിലൂടെ പരാതിപ്പെട്ടു.. " ഓരോരോ തിരക്കിൽ പെട്ട് പോയി കിരൺ " " ഞാനറിഞ്ഞു... വധഭീഷണി ഒക്കെ നേരിടുന്ന വല്യ പുള്ളിയാണെന്ന്... എന്തായാലും സൂക്ഷിക്കണം " " ആരുമില്ലാത്തവർക്ക് എന്ത് വധഭീഷണി ഏൽക്കാനാ കിരൺ 🙃" " ഓ.. എന്നാ ശരി 😐" " എന്താ പെട്ടെന്ന് സൗണ്ടിനൊരു മാറ്റം " " ഞാൻ നിന്റെ ആരും അല്ലല്ലോ 😏" " അയ്യോ കിരൺ.. ഞാൻ... " അപ്പോഴേക്കും കിരൺ ഫോൺ വെച്ചു പോയിട്ടുണ്ടായിരുന്നു... ശാലിനി വീണ്ടും വിളിച്ചപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്ത് ഓഫാക്കി വെച്ചു... ശാലിനിക്ക് അവനോട് അങ്ങനെ പറഞ്ഞതിൽ വിഷമം തോന്നി... നാളെയാവട്ടെ പിണക്കം തീർക്കാം എന്ന രീതിയിൽ അവളിരുന്നു... പിറ്റേന്ന് ഇഷു വന്ന ഉടനെ ശാലിനി അവളുടെ അടുത്തേക്ക് ഓടി ചെന്നു... " ഇഷൂ... കിരൺ എവിടെ? " " ഏട്ടൻ ഇന്ന് വന്നില്ലല്ലോ ചേച്ചി.. എന്തോ തിരക്കുണ്ടെന്ന് പറഞ്ഞു " " ഓ 😞" " എന്താ ചേച്ചി.. എന്തെങ്കിലും കുഴപ്പം " " ഏയ് ഒന്നുല്ല... മോള് ക്ലാസ്സിൽ പൊക്കോ " ഇഷു പോയതും ശാലിനിക്ക് ആകെ സങ്കടായി... അവൾക്ക് അന്ന് ക്ലാസ്സിൽ കയറാനേ തോന്നിയില്ല... വൈകുന്നേരം വരെ അവളോരോ കാര്യങ്ങളും അന്വഷിച്ചു അലഞ്ഞു തിരിഞ്ഞു...

ലാസ്റ്റ് പീരിയഡിൽ ശാലിനി ഒഴിഞ്ഞ ഒരു റൂമിൽ പോയിരുന്നു... ഇത്രയും നേരം ആയിട്ടും കിരൺ തന്നെ വിളിക്കാത്തതിൽ അവൾക്ക് തെല്ല് പരിഭവം തോന്നി... അപ്പോഴാണ് ദത്തൻ അങ്ങോട്ട് വന്നത്... ശാലിനിയെ കണ്ടതും അവൻ അവളുടെ അടുത്ത് വന്നിരുന്നു... ദത്തൻ ആകെ പരവശനായി അവളെ നോക്കി ഇരുന്നു.. അവന്റെ നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കി.. " എന്താ 🤨" ശാലിനി അവന്റെ അടുത്ത് നിന്നും അല്പം നീങ്ങി ഇരുന്ന് കൊണ്ട് അവനെ നോക്കി ചോദിച്ചു.. " എന്റെ ശാലിനി.. നിന്റെ ഈ മാതളം പോലുള്ള ചുണ്ടും കരിമീൻ പോലുള്ള ഈ കണ്ണും കാണുമ്പോൾ ഉണ്ടല്ലോ..ഹോ.. എനിക്ക് നിന്നെ അങ്ങ് കഴിക്കാൻ തോന്നുവാ " ദത്തൻ വികാരഭരിതനായി പറഞ്ഞു.. ശാലിനി അവനെ ദേഷ്യത്തോടെ നോക്കി... " നീ എന്നെ ഇങ്ങനെ നോക്കല്ലേ മോളെ... എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല " ദത്തൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു ചുണ്ടുകൾ അവളിലേക്ക് അടുപ്പിക്കാൻ നോക്കിയതും അവളുടെ കൈകൾ അവന്റെ മുഖത് പതിഞ്ഞിരുന്നു... " എടീ... നീ എന്നെ തല്ലിയല്ലേ... നിനക്ക് ഞാനാരാണെന്ന് അറിയില്ല... ഈ തല്ലിയ കൈ കൊണ്ട് തന്നെ നിന്നെ തലോടിക്കാനും എനിക്ക് അറിയാം " അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.. " നീ പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ടാവും...

നിന്റെ കൂടെ അഴിഞ്ഞാടാൻ പറ്റിയ... പക്ഷെ ഈ ശാലിനിയെ അതിൽ കൂട്ടണ്ട... " ദത്തൻ മറുപടി പറയാൻ തുനിഞ്ഞതും ഇഷു അവിടേക്ക് വന്നു... ശാലിനിയെ രൂക്ഷമായി അവൻ നോക്കി ഇഷുവിനെ തള്ളി കൊണ്ട് പുറത്തോട്ട് പോയി.. " പോടാ പട്ടി " അവൻ കേൾക്കാതെ ഇഷു വിളിച്ചു.. അപ്പോഴും ശാലിനി ദേഷ്യത്തോടെ അവൻ പോയ വഴിയേ നോക്കി നിൽക്കുകയാരുന്നു.. " ചേച്ചീ... എന്താ പ്രശ്നം? " " മോളെ.. നിനക്കറിയില്ല ഇവിടെ എന്തൊക്കെയാ നടക്കുന്നതെന്ന് " " എന്താ ചേച്ചീ.. " " ഇഷൂ വാ പോകാം " ശാലിനി മറുപടി പറയാൻ വന്നപ്പോഴേക്കും കിച്ചൻ വന്ന് വിളിച്ചു.. കിച്ചനെ കണ്ടതും ശാലിനിയുടെ മുഖം തെളിഞ്ഞു.. പക്ഷെ അവൻ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവളുടെ മുഖം വിഷാദമായി... " ഏട്ടാ... ചേച്ചി " ഇഷു കിച്ചനോട് ശാലിനിയെ ചൂണ്ടി കൊണ്ട് പറഞ്ഞു.. " നമുക്ക് ആരുമല്ലാത്തവരോട് നമ്മൾ സംസാരിക്കേണ്ട ആവശ്യം ഇല്ല മോളെ " അവന്റെ ആ വാക്ക് അവളെ വിഷമത്തിലാഴ്ത്തി... ഒപ്പം ദേഷ്യവും.. " ഞാൻ നിങ്ങളുടെ ആരും അല്ലെ.. പറ.. ആരും അല്ലേന്ന് " അവൾ അ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ ഷർട്ട്‌ പിടിച്ചു കുലുക്കി കൊണ്ട് അവൾ ചോദിച്ചു... അവളുടെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവനു അലിവ് തോന്നി...

അവളുടെ മുഖം ഒന്ന് വാടിയാൽ പോലും തനിക്ക് സഹിക്കുന്നില്ലെന്നും കുറഞ്ഞ സമയം കൊണ്ട് തന്നെ അവൾ തന്റെ ജീവന്റെ പാതി ആയി മാറിയിരിക്കുന്നു എന്നവന് മനസ്സിലായിരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചു.. " ഞാൻ അങ്ങനെ പറഞ്ഞാൽ നീ എന്റെ ആരും അല്ലാതാവോടി കഴുതെ " അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് കൊണ്ട് പറഞ്ഞു... കിച്ചൻ അങ്ങനെ പറഞ്ഞ സന്തോഷത്തിൽ ശാലിനി അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളുമായി ചേർത്തു... പെട്ടെന്നുളള പ്രവർത്തിയിൽ അവനൊന്ന് പകച്ചുവെങ്കിലും ഇത്രയും അടുത്ത് അവൾ നിൽക്കുമ്പോൾ അവന് തടയാൻ തോന്നിയില്ല... അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ ചുംബനത്തിൽ അലിഞ്ഞു ചേർന്നു... പെട്ടെന്നുള്ള ബോധത്തിൽ കിച്ചൻ കണ്ണ് തുറന്നതും ധൃതങ്ക പുളകിതനായി നിൽക്കുന്ന ഇഷുവിനെയാണ് കണ്ടത്... അവൻ ഞെട്ടി ശാലിനിയെ വേർപ്പെടുത്താൻ നോക്കി കൊണ്ടിരുന്നു .. പക്ഷെ അവളപ്പോഴും ചുംബന ലഹരിയിൽ തന്നെ ആയിരുന്നു... അവൻ അവളെ ഭലം പ്രയോഗിച്ചു വേർപ്പെടുത്തി മുന്നിലേക്ക് തിരിച്ചു നിർത്തി...

അപ്പോഴാണ് താടിക്കും കൈ കൊടുത്ത് അവരെ നോക്കി നിൽക്കുന്ന ഇഷുവിനെ അവളും കണ്ടത്.. രണ്ടുപേരും അവളെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു... "ഏട്ടാ.. ഇനി നമ്മൾ തമ്മിൽ മറ അത്യാവശ്യമാണ്...ഇല്ലെങ്കിൽ ഏട്ടൻ എന്റെ മുന്നിൽ വെച്ച് ഫസ്റ്റ് നെറ്റും നടത്തും " (ഇഷു ) " പോടീ പോടീ " " അതെ.. ഞാൻ പുറത്തുണ്ടാകും.. നിങ്ങൾ എന്താച്ചാ ചെയ്തിട്ട് അങ്ങോട്ട് വാ " ഇഷു പുറത്ത് നിന്നും വാതിൽ ചാരി കൊണ്ട് പറഞ്ഞു.. " അപ്പൊ എങ്ങനാ മോളെ.. എന്റെ അനിയത്തി എന്ത് വേണമെങ്കിലും ചെയ്യാനുള്ള പെർമിഷൻ തന്നിട്ടാ പോയെ " കിച്ചൻ മീശയില്ലാത്ത മീശ പിരിച്ചു കൊണ്ട് പറഞ്ഞു " അയ്യേ.. വൃത്തികെട്ടവൻ " " ആഹാ... എന്നെ കേറി ഇങ്ങോട്ട് കിസ്സ് ചെയ്തതും പോരാ.. ഇപ്പൊ ഞാൻ വൃത്തികെട്ടവൻ.. നടക്കട്ടെ " " കിരൺ.. പോയെ " " അപ്പൊ ഒന്നുല്ലേ " " അയ്യടാ... " ശാലിനി അവന്റെ പുറം തള്ളി കൊണ്ട് പുറത്തേക്ക് നടന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛 രാത്രിയിൽ കിച്ചനു എത്ര കിടന്നിട്ടും ഉറക്കം വന്നില്ല... ശാലിനിയുടെ ചുടുചുംബനം തന്നെ ആയിരുന്നു അവന്റെ ഉള്ളിൽ... അവൾ ഇത്രയും അടുത്ത് നിന്നപ്പോൾ അവനിലുണ്ടായ മാറ്റം അവൻ തിരിച്ചറിഞ്ഞിരുന്നു ... ഉടനെ അവളെ കാണണം എന്നവനു തോന്നി... അവൻ പതുക്കെ വാതിൽ തുറന്ന് പുറത്തോട്ടു പോയി...

ശാലിനിയും അവനെ സ്വപ്നം കണ്ടിരിക്കുവായിരുന്നു... പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവളൊന്ന് ഞെട്ടി ഫോണിലേക്ക് നോക്കിയതും അവളുടെ മുഖം പ്രകാശിച്ചു.. " ഹലോ കിരൺ.. ഞാൻ നിന്നെ ഇപ്പൊ ആലോചിച്ചേ ഉള്ളൂ " " ഞ.. ഞാനും " കിച്ചൻ കിതപ്പോടെ പറഞ്ഞു.. " നീയെന്താ ഇങ്ങനെ കിതക്കുന്നത്.. " " അത് പിന്നേ പാതിരാത്രി സ്വന്തം പെണ്ണിനെ കാണാൻ മതിൽ ചാടി വന്നാൽ കിതക്കില്ലേ " " എന്ത്😳... നീ ഇപ്പൊ എവിടെയന്നാ പറഞ്ഞെ " " ഞാനിപ്പോ നിന്റെ മഠത്തിന്റെ പിറകുവശത്തുണ്ട്... " " ഇവിടെയോ.. നീ പോയെ കളിക്കാൻഡ് " " ഇല്ല.. നിന്നെ കാണാതെ ഞാൻ പോവില്ല.. നീ ഇങ്ങോട്ട് വരുന്നോ... അതോ ഞാൻ അങ്ങോട്ട് വരണോ " " നിക്ക്.. ഞാൻ അങ്ങോട്ട് വരാം " അവളാരും കാണാതെ വാതിൽ തുറന്നു പുറത്തേക്ക് വന്നു... അവനെ കണ്ടതും അവൾ അവനെയും കൂട്ടി പിറകുവശത്തെക്ക് പോയി.. അവളെ ഈ സമയത്ത് ഇത്രയും അടുത്ത് കണ്ടപ്പോൾ അവന് അവനെ തടുക്കാൻ കഴിഞ്ഞില്ല.. അവൻ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു... പെട്ടെന്ന് അവളൊന്ന് പകച്ചെങ്കിലും അവന്റെ കണ്ണുകളിൽ കണ്ട പ്രണയം അവൾക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല... കിച്ചൻ അവളെ പിറകുവശത്തെ ചുമരിനോട് ചേർത്ത് നിർത്തി അവളെ തന്നിലേക്ക് അടുപ്പിച്ചു...

രണ്ടുപേരും നാഗങ്ങളെ പോലെ പരസ്പരം ചുറ്റി പിണഞ്ഞു... അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി രണ്ടുപേരും മതിമറന്നു ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു.. അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ അവനിലേക്ക് ചേർന്ന് നിന്നു... അവളുടെ ടോപ്പിന്റെ സ്ലീറ്റിലൂടെ അവൻ അവന്റെ കൈ കടത്തി അവളുടെ അണിവയർ തഴുകിയപ്പോൾ അവളൊന്ന് പൊള്ളിപ്പിടഞ്ഞു അവനെ ഇറുകി പുണർന്നു... അവളുടെ ഈ പ്രവർത്തി അവനിൽ സന്തോഷമുണ്ടാക്കിയെങ്കിലും അവൻ അവളെ അവനിൽ നിന്നും അടർത്തി മാറ്റി.. അവളവനെ സംശയത്തോടെ നോക്കിയതും അവൻ പറഞ്ഞു. " വേണ്ട ശാലിനി... നീയെനിക്ക് എന്നെന്നേക്കുമായി എന്ന് സ്വന്തമാകുന്നുവോ അന്നേ ഞാൻ നിന്നിൽ അധികാരം സ്ഥാപിക്കുകയുള്ളൂ " അവനെ നോക്കി തന്നെ നോക്കി നിൽക്കുന്ന അവളെ ചേർത്ത് നിർത്തി നെറുകെയിൽ ചുംബിച്ചു അവൻ അവിടെ നിന്നും പോയി.. കിച്ചൻ വീട്ടിലെത്തിയിട്ടും അവന്റെ മനസ്സ് ശാലിനിയിൽ തന്നെ തങ്ങി നിൽക്കുവായിരുന്നു.. കുറച്ചു മുമ്പ് നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു... ഇതേസമയം ശാലിനിയും അവന്റെ ഓർമകളിൽ തന്നെ ആയിരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

പിറ്റേദിവസം സേതുക്ക് 3rd BCA യിലായിരുന്നു ക്ലാസ്.. അവളുടെ ക്ലാസ് എല്ലാവർക്കും ഇഷ്ട്ടമായിരുന്നു... അത്രക്ക് വ്യക്തമായി എല്ലാം എല്ലാവരും മനസ്സിലാക്കിയതിനു ശേഷമേ അവൾ അടുത്ത് പോർഷൻസ് എടുക്കാറുണ്ടായിരുന്നുള്ളൂ... അത്കൊണ്ട് തന്നെ ഒട്ടുമിക്ക കുട്ടികളും അവളുടെ ക്ലാസിൽ ഇരിക്കാറുണ്ടായിരുന്നു.. അങ്ങനെ സേതു 3rd BCA ക്ലാസ് എടുക്കുന്നതിനിടയിലാണ് ബാക്ക് ബെഞ്ചിലിരിക്കുന്ന ദത്തന്റെ ശ്രദ്ധ ഇവിടെയൊന്നും അല്ല എന്നവൾക്ക് തോന്നിയത് .. അവൾ പതുക്കെ പിറകിലോട്ട് വന്ന് ദത്തന്റെ മുന്നിൽ വന്ന് നിന്നു.. പെട്ടെന്നവളങ്ങനെ വന്നതും ദത്തൻ അവന്റെ ബുക്ക് അടച്ചു വെച്ചു... അവന്റെ ചെയ്തിയിൽ സംശയം തോന്നിയ സേതു അവന്റെ ബുക്ക്‌ ബലമായി വാങ്ങി തുറന്ന് അതിനുള്ളിലിരിക്കുന്ന ഫോൺ എടുത്ത് ഓൺ ആക്കി.. അതിനുള്ളിലെ വീഡിയോ കണ്ടവൾ ഞെട്ടി... സേതു ക്ലാസ്സെടുക്കുന്നതിനിടയിൽ സാരിക്കിടയിലൂടെ കാണുന്ന അവളുടെ നേവൽ റിങ് മാത്രം സൂം ചെയ്തെടുത്ത വീഡിയോ ആയിരുന്നു അത്... പെട്ടെന്ന് അത് കണ്ടതും അവളുടെ സമനില തെറ്റി അവന്റെ കരണം പുകച്ചൊന്ന് കൊടുത്തു... എന്നിട്ടും ദേഷ്യം അടങ്ങാതായപ്പോൾ അവന്റെ ഷിർട്ടിന്റെ കോളറും പിടിച്ചു ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക് നടന്നു..

ഇഷുവും ഐഷുവും ക്ലാസ്സിൽ മാങ്ങ തിന്നതിനു പുറത്ത് നിൽക്കുകയായിരുന്നു... അപ്പോഴാണ് സേതു ദത്തനെയും കൊണ്ട് ദേഷ്യത്തോടെ വരുന്നത് കണ്ടത്.. താൻ ക്ലാസിനു പുറത്ത് നിൽക്കുന്നത് കണ്ടിട്ടും ഒട്ടും മൈൻഡ് ചെയ്യാതെ പോകുന്ന സേതുവിനെ കണ്ടപ്പോൾ അവൾക്കെന്തോ സംശയം തോന്നി... 💛💛💛💛💛💛💛💛💛💛💛💛💛💛💛 സേതു ദേഷ്യത്തോടെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് ദത്തനെയും കൂട്ടി ചെന്നു.. " സർ.. സാറിനെ പോലുള്ളവരാണ് ഇവനെ പോലുള്ളവരെ ഇങ്ങനെ വഷളാക്കുന്നത് " " അതിനിപ്പോ എന്താ ഉണ്ടായേ " ( മണികണ്ഠൻ - പ്രിൻസിപ്പൽ ) " സർ.. ഇവൻ ഞാൻ ക്ലാസ്സെടുക്കുമ്പോൾ അത് വീഡിയോ എടുത്തു " മുഴുവനായി പറയാൻ സേതുക്ക് കഴിഞ്ഞില്ല " അതാണോ ഇത്ര പ്രശനം... അവര് കുട്ടികളല്ലേ മിസ്സേ.. നമ്മളും ഈ പ്രായവും കുരുത്തക്കേടും ഒക്കെ കഴിഞ്ഞ് തന്നെ അല്ലെ വന്നത്.. നമ്മളല്ലേ അത് ക്ഷമിച്ചു കൊടുക്കേണ്ടത്.. " " സർ... ഇത്‌ അത് പോലെ ഉള്ള വീഡിയോ അല്ല സർ.. വൾഗർ ആണ് " " അതിനു കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല..

മിസ്സ്‌ നല്ല രീതിയിൽ വസ്ത്രം ദരിക്കാത്തത് കൊണ്ടല്ലേ ആ വീഡിയോ വൽഗർ ആയത്.. ഇവനതൊന്നും ഉദ്ദേശിച്ചാവില്ല... മിസ്സിന്റെ ഡ്രസ്സിങ് വൽഗർ ആയത് കൊണ്ട് ആ വിഡിയോയും വൽഗർ ആയി " " what you mean sir? " " എന്റെ മിസ്സേ.. ചില സമയത്തു മിസ്സിനെ കാണുമ്പോൾ എനിക്ക് വരെ പിടിച്ചു വെക്കാൻ ബുദ്ധിമുട്ടാ... അപ്പൊ ക്ലാസ്സിലിരിക്കുന്ന കുട്ടികളുടെ കാര്യം പറയണോ " സേതുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അപമാനഭാരം കൊണ്ട് അവൾ തലതാഴ്ത്തി ഓഫീസ് റൂമിൽ നിന്നിറങ്ങി... " ഹെലോ മിസ്സേ " പിറകെ വന്ന ദത്തൻ അവളെ വിളിച്ചു.. " you are so hot and sexy" അവൾ അവനെ രൂക്ഷമായി നോക്കി വീട്ടിലേക്ക് പോയി.. ഒരു നിമിഷം പോലും കോളേജിൽ നിൽക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.. സേതു പോകുന്നതും നോക്കി ദത്തൻ അവളടിച്ച കവിളും തഴുകി നിന്നു............ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story