ഇഷാനന്ദ്: ഭാഗം 17

ishananth

എഴുത്തുകാരി: കട്ടു

" ഇഷൂ... ഇന്നെന്താ അമ്മയില്ലേ " ഇഷു മാത്രം ഒരുങ്ങി ഇറങ്ങുന്നത് കണ്ടപ്പോൾ കിച്ചൻ ചോദിച്ചു... " അമ്മക്കെന്തോ വയ്യാന്നു " " അതെന്താ ഇപ്പൊ പെട്ടെന്നൊരു വയ്യായി " " അറിയില്ല കിച്ചേട്ടാ... ഇന്നലെ കോളേജിന്ന് വന്നത് മുതൽ അമ്മ ഈ ലോകത്തൊന്നും അല്ല... ഇടക്ക് കരയുന്നതും കണ്ടു " " മ്മ്.. മോള് ഇന്ന് ബസിൽ പൊക്കോ... " " ഓക്കേ ഏട്ടാ " ഇഷു പോയതും കിച്ചൻ സേതുവിൻറെ റൂമിൽ പോയി വാതിൽ തട്ടി... കതക് തുറന്ന് വന്ന സേതുവിനെ അവൻ സംശയത്തോടെ നോക്കി... " എന്താ അമ്മേ അമ്മക്ക് പറ്റിയത്... എന്തെങ്കിലും ആവശ്യം വന്നാൽ പോലും ലീവ് എടുക്കാത്ത ആളാണല്ലോ " " മോനെ.. ഞാൻ ആ ജോലി റിസൈൻ ചെയ്താലോ എന്നാലോചിക്കുവാ " " അതെന്താ ഇപ്പൊ അങ്ങനെ ഒരു തീരുമാനം " തല കുനിച്ചു നിൽക്കുന്ന സേതുവിൻറെ മുഖം ഉയർത്തി കൊണ്ട് കിച്ചൻ ചോദിച്ചു... സേതുവിന്‌ അവനോടൊന്നും മറച്ചു വെക്കാൻ കഴിഞ്ഞില്ല.. ഒരേങ്ങലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി... സേതു പറഞ്ഞ കാര്യങ്ങൾ കേട്ട് കിച്ചനു ദേഷ്യം ഇരച്ചു കയറി... അവൻ കാറും എടുത്ത് കോളേജിലോട്ട് പോയി ബുള്ളെറ്റിലുരുന്ന് പെൺകുട്ടികളെ വഷളത്തരത്തോടെ നോക്കുന്ന ദത്തനെ പിറകിൽ നിന്നും ചവിട്ടി താഴെയിട്ടു... വീണു കിടക്കുന്ന ദത്തനെ കോളർ പിടിച്ചു എഴുന്നേൽപ്പിച്ചു മുഷ്ടി ചുരുട്ടി വയറിനു ഒരു കുത്തും കൊടുത്തു...

പെട്ടെന്നുള്ള ആക്രമണത്തിൽ ദത്തൻ ഒന്ന് പതറിയെങ്കിലും പിന്നീടവൻ പ്രതികരിക്കാൻ കൈ പൊക്കിയതും കിച്ചൻ അത് തടഞ് അവന്റെ ആ കൈ പിരിച് നടും പുറത്തേക്ക് നോക്കി ചവിട്ടി... നിലത്തേക്ക് വീണുകിടക്കുന്ന ദത്തന്റെ മുന്നിൽ കിച്ചൻ കുനിഞ്ഞിരുന്ന് അവന്റെ തലമുടി ചേർത്ത് വലിച് തല പൊക്കി... " നീയാരാടാ #@&*# മോനെ " ദത്തൻ രോഷത്തോടെ അലറി.. " ഇനി എന്റെ അമ്മക്ക് നേരെ നിന്റെ കണ്ണ് പൊന്തിയാൽ ആ കണ്ണ് ഞാൻ ചൂഴ്ന്ന് എടുക്കും പന്ന @&&#* മോനെ..മാതാ പിതാ ഗുരു ദൈവം എന്നല്ലെടാ... നിന്നെ പോലെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവർക്ക് ഗുരുവിന്റെ വിലയും മനസ്സിലാവില്ലേടാ... അതിനു നല്ല തന്തക്ക് പിറക്കണം " കിച്ചൻ തിരിച്ചു പോവുന്നതിനിടയിൽ ദത്തന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... 💛💛💛💛💛💛💛💛💛💛💛💛💛💛 " ഏട്ടാ... " തിരിച്ചു പോകുന്ന കിച്ചനെ ഇഷു പിറകിൽ നിന്ന് വിളിച്ചു... അവളെ കണ്ടതും അവന്റെ ദേഷ്യതിന് അയവു വന്നു.. " ഇന്നും എന്റെ മോള് പുറത്താണല്ലേ ... " " ഹിഹി " " ഇന്നെന്തായിരുന്നു കാരണം.. " " നോട്ട് ഫുൾ അല്ലായിരുന്നു... സൊ പുറത്താക്കി😁 " " വെരിഗുഡ്... എവിടെ നിന്റെ വാല്.. ഇന്ന് കാണാനില്ലല്ലോ.. അല്ലെങ്കിൽ വിക്രമാദിത്യനും വേതാളവും പോലെ എപ്പോഴും പിറകിലുണ്ടാവുമല്ലോ "

" ഐഷു ഇന്ന് ലീവാണ് ഏട്ടാ " " ഓ.. നീ ശാലിനിയെ കണ്ടിരുന്നോ? " " ആ... ഇവിടെ തേരാ പാരാ നടക്കുന്നത് കണ്ടിരിന്നു... കയ്യിലെന്തൊക്കെയോ കുന്ത്രാണ്ടവും ഉണ്ടായിരുന്നു... ഏട്ടൻ വാ.. നമ്മക്ക് നോക്കാം " ഇഷു കിച്ചനെയും കൂട്ടി ശാലിനിയെ തിരഞ്ഞു പോയി... കോളേജിലെ മുക്കും മൂലയും അവർ തപ്പി... അവസാനം സ്മാർട്ട്‌ റൂമിൽ വെച്ചവളെ കണ്ടു.. ഇഷുവും കിച്ചനും അങ്ങോട്ട് കയറി ചെല്ലുമ്പോൾ ശാലിനി എന്തോ തിരക്കിട്ട പണിയിലായിരുന്നു... അപ്പോഴാണ് അവൾ നിൽക്കുന്ന സ്റ്റൂൾ ആടുന്നത് കണ്ടത്... വീഴാൻ പോയ അവളെ കിച്ചൻ വേഗം പോയി അവളുടെ ഇടുപ്പിൽ പിടിച്ചു താഴേക്ക് നിർത്തി... കിച്ചനെ കണ്ടതും ശാലിനിയുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു... കിച്ചനും അവളുടെ മുഖത്തു നിറയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു... അവർ പരസ്പരം നോക്കി നിന്നു.. " ഊഹും ഊഹും " ഇഷു ഒന്നമർത്തി ചുമച്ചപ്പോഴാണ് ഇന്നും ഇഷു ഉള്ള കാര്യം അവരോർക്കുന്നത്.. " നീ ഞങ്ങളെ സമ്മതിക്കില്ല ലെ " " ഇല്ലാ... " ഇഷു ശാലിനി ഒരു സ്ഥലത്ത് കൂട്ടി വെച്ച സാധനങ്ങളൊക്കെ എടുത്ത് നോക്കാൻ തുടങ്ങി.. " എന്താ ചേച്ചി ഇതൊക്കെ " " ഇതൊക്കെ നമ്മുടെ കോളേജിൽ ഘടിപ്പിക്കാനുള്ള ക്യാമെറകളാ മോളെ " " അതെന്തിനാ ചേച്ചി ഫിറ്റ്‌ ചെയ്യുന്നത്... കോളേജുകാർ ഫിറ്റ്‌ ചെയ്യില്ലേ "

" അതിനു ഞാൻ ഈ ക്യാമറ ഫിറ്റ്‌ ചെയ്യുന്നത് കോളേജുകാർ അറിഞ്ഞിട്ട് വേണ്ടേ " " നീ എന്ത് പൊട്ടത്തരം ആണ് പറയുന്നത് ശാലിനി.. കോളേജുകാർ അറിയാതെ നീ എന്തിനാ ഇതൊക്കെ ഫിക്സ് ചെയ്യുന്നത് " (കിരൺ ) " കിരൺ... ഈ കോളേജിന്റെ മറവിൽ വൻകച്ചവടം ആണ് നടക്കുന്നത്.. ഒരുപാടു പേര് ഇതിനിതിരെ മുമ്പും രംഗത്ത് വന്നിട്ടുണ്ട്.. പക്ഷെ അവർക്കു മതിയായ തെളിവുകളൊന്നും ലഭിച്ചില്ല .. അല്ലെങ്കിൽ രാമഭദ്രൻ അവരെ ഒക്കെ ഒതുക്കും.. പക്ഷെ അങ്ങനെ പേടിച്ചോടാന് ഈ ശാലിനിയെ കിട്ടില്ല.. രാമഭദ്രനും ഈ കോളേജിനും എതിരെ ഞാൻ തെളിവുകൾ കണ്ടെത്തും... അവർക്ക് നേരെ ഒരു ഒറ്റയാൾ പോരാട്ടം നടത്താനാണ് എന്റെ തീരുമാനം... അതിനു തെളിവുണ്ടാക്കാൻ വേണ്ടിയാ ഈ ക്യാമെറകളൊക്കെ.. " " നീയെന്തൊക്കെയാ പറയുന്നത് ശാലിനി... ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല... " " ഈ കോളേജിനുള്ളിൽ എന്തൊക്കെയാ നടക്കുന്നത് എന്ന് കിരണിനറിയാഞ്ഞിട്ടാ... ആ രാമഭദ്രനും മക്കളും കൂടി വൻ ബിസിനസ്‌ ആണ് കോളേജ് എന്ന പേരിൽ നടത്തുന്നത്...ഇവിടെ പഠിക്കാൻ വരുന്ന കുട്ടികളിൽ നിന്നും അധിക ഫീ ആണ് ഈടാക്കുന്നത്... അത്പോലെ കോളേജിലെ കുട്ടികൾക്ക് ഡ്രഗ് സപ്ലൈ വരെ നടത്തുന്നുണ്ട്... sexual abuse വേറെ.. "

" പക്ഷെ ചേച്ചി ഇതെങ്ങനെ തെളിയിക്കും " " അതിനാണ് മോളെ ഈ ക്യാമെറകളൊക്കെ.. " " ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം " " മോളെ... എന്റെ ഫ്രണ്ട് നാൻസിയെ നിനക്കറിയില്ലേ ... കോളേജിൽ വന്ന അന്ന് മുതൽ തുടങ്ങിയ കൂട്ടാണ് ഞങ്ങൾ... എന്നാൽ ഈയിടെ ആയി അവൾക്കെന്തോ മാറ്റം വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു... കൂട്ടത്തിൽ ചേരാതെ ഒറ്റക്ക് നടക്കലും കഴിക്കലും ഒക്കെ... ഞാൻ അവളുടെ മാറ്റത്തെ കുറിച്ച് അവളോട്‌ ചോദിക്കാൻ തന്നെ തീരുമാനിച്ചു... അങ്ങനെ ഒരിക്കൽ നാൻസി ഒറ്റക്ക് ഒരു ക്ലാസ് റൂമിൽ ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്... അപ്പോഴവൾ കയ്യിലേക്ക് സിറിഞ്ചു കുത്തി കയറ്റുകയായിരുന്നു... പെട്ടെന്നെങ്ങനെ അവളെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ അതെടുത്തു വലിച്ചെറിഞ്ഞു.. ദേഷ്യം വന്ന് അവൾ എന്നെ കഴുത്തിനു പിടിച്ചു പുറത്താക്കി വാതിലടച്ചു... ആ ദിവസത്തിനു ശേഷം നാൻസി എന്നെ വീണ്ടും കാണാൻ വന്നു.. അവൾക്കങ്ങനെ പെരുമാറിയതിൽ ഒരുപാടു വിഷമം ഉണ്ടായിരുന്നു... അവളെന്നോട് ഒരുപാടു സോറി പറഞ്ഞു... ഞാൻ അവളോട്‌ മയക്കുമരുന്ന് എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചു.. ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നേ വീട്ടിൽ പറയും എന്ന ഭീഷണിയിൽ അവളെന്നോടെല്ലാം പറഞ്ഞു...

" ശാലിനി ഒന്ന് നിർത്തി കിച്ചനെയും ഇഷുവിനെയും ഒന്ന് നോക്കി.. അവര് രണ്ട് പേരുടെയും മുഖത് ബാക്കി അറിയാനുള്ള വ്യാകുലത കണ്ട് ശാലിനി തുടർന്നു... " രാമഭദ്രന് ദത്തൻ കൂടാതെ ഒരു മോനും കൂടി ഉണ്ട്.. ഇന്ദ്രൻ... അവന്റെ മുഴുവൻ പേര് അതല്ല... ഇവനാണ് കോളേജിലെ കുട്ടികൾക്കൊക്കെ ഡ്രഗ്സ് സപ്ലൈ ചെയ്യുന്നത്.. ആൺകുട്ടികൾക്ക് ദത്തൻ വഴി നേരിട്ട് എത്തിച്ചു കൊടുക്കും... എതിർക്കുന്നവരെ ആണത്തം ചോദ്യം ചെയ്ത് കളിയാക്കി അടിമപ്പെടുത്തും... ചെറിയ മിട്ടായികളിലും ചോക്ലേറ്റിലും മയക്ക് മരുന്ന് വെച്ചാണ് പെൺകുട്ടികളെ അവരിലേക്ക് എത്തിക്കുന്നത്... പത്താം ക്ലാസ് മുതലുള്ള പെൺകുട്ടികളെ അവരിതിലേക്ക് വലിച്ചഴിക്കും... ഇതിന് വേണ്ടി കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ വെച്ച് ആദ്യം പെൺകുട്ടികളെ പ്രണയത്തിലാഴ്ത്തും... പിന്നീട് ഈ മിട്ടായി അവര് മുഘേന പെണ്കുട്ടികളിലേക്ക് എത്തിക്കും... അവർ ആ മിട്ടായിക്ക് അടിമപ്പെട്ടു എന്ന് തോന്നിയാൽ പതുക്കെ പതുക്കെ കാശ് ചോദിക്കും... അതിനു വേണ്ടി പെണ്കുട്ടികള് കാശ് കൊടുത്തു കൊണ്ടേയിരിക്കും ... പിന്നീട് മിട്ടായിയിൽ അവരുടെ ലഹരി ഒതുങ്ങാതെ വരുമ്പോൾ പൊടിയും സിറിഞ്ചും ഇൻട്രൊഡ്യൂസ് ചെയ്യും... ആൾറെഡി പെൺകുട്ടികൾ അടിമപെട്ടത് കൊണ്ട് അവര് ചോദിക്കുന്ന കാശ് കൊടുത്ത് അവരത് വാങ്ങും...

കാശില്ലാത്ത പാവപ്പെട്ട പെൺകുട്ടികളും ഇതിൽ അടിമപ്പെട്ടിട്ടുണ്ട്... അവരെ ഇവര് വലിയ പണക്കാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ കാഴ്ച വസ്തു ആക്കും... അതിനും സമ്മതിക്കാത്ത പെൺകുട്ടികളെ അവരുടെ വിവസ്ത്രമായ ഫോട്ടോയും വീഡിയോയും കളക്ട് ചെയ്ത് ബ്ലാക്‌മെയ്ൽ ചെയ്ത് sexual abuse നു ഇരയാക്കും " " അപ്പൊ ഇതൊന്നും ആരും കംപ്ലയിന്റ് ചെയ്യാത്തതെന്താ " (കിച്ചൻ ) " കംപ്ലയിന്റ് ചെയ്യാൻ തെളിവുകളില്ല കിരൺ...ഇനി ഇതറിയുന്നവർ ആരും പുറത്ത് പറയാനും തയ്യാറാവില്ല " " അപ്പൊ ഈ sexual abuse നു ഇരയായ പെൺകുട്ടികൾ അവർക്ക് എതിരായി പറയില്ലേ " " പറയുമായിരുന്നു... അവരൊക്കെ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ... " " what? " " yes കിരൺ... വീഡിയോ കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്ത് ഉന്നതന്മാർക്ക് കാഴ്ച വെച്ച പിറ്റേ ദിവസം ഇവരൊക്കെ ആത്മഹത്യ ചെയ്യും " " എന്ത് ഫൂളിഷാണ് ചേച്ചി ഇത്‌... അവരെന്തിനാ എന്നാൽ ബ്ലാക്‌മെയ്ൽ ചെയ്താൽ വഴങ്ങി കൊടുക്കുന്നത്... ആദ്യം തന്നെ അങ്ങ് ആത്മഹത്യ ചെയ്താൽ പോരെ "🤔 " പൊട്ടത്തരം പറയല്ലേ ഇഷൂ " (കിരൺ ) " അവൾ പറഞ്ഞതിലും കാര്യം ഉണ്ട് കിരൺ... വിഡിയോ ലീക് ആവാതിരിക്കാൻ വേണ്ടിയാണു പല പെൺകുട്ടികളും അവര് പറയുന്നത് വഴങ്ങി കൊടുക്കുന്നത്...

പക്ഷെ അതിന്റെ പിറ്റേ ദിവസം അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യും... ഇപ്പൊ ഇങ്ങനെ ഉള്ള വിഡിയോസിനും വൻ മാർക്കറ്റ് ആണല്ലോ " " പട്ടികൾ " ഇഷു പല്ല് ഇറുമ്പി കൊണ്ട് പറഞ്ഞു " bastard " കിച്ചനും ദേഷ്യം അടങ്ങുന്നില്ലായിരുന്നു... " ദത്തനും രാമഭദ്രനും എതിരെ നമുക്ക് കേസ് കൊടുത്തൂടെ " " ഒരു കാര്യവും ഇല്ല കിരൺ.. കാരണം ഇവർക്ക് രണ്ടുപേർക്കും പ്രത്യക്ഷത്തിൽ ഒരു ഇടപാടും ഇല്ല...എല്ലാം ഇന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്.. പക്ഷെ ഇന്ദ്രനെ അധികം പേർക്കും അറിയില്ല... ആർക്ക് മുന്നിലും അവൻ പ്രത്യക്ഷപ്പെടില്ല.. പക്ഷെ നാൻസി ഒരിക്കൽ കണ്ടിട്ടുണ്ട്... ഒരിക്കൽ ദത്തന്റെ വീട്ടിൽ അവനെ സല്കരിക്കാൻ വേണ്ടി പോയിരുന്നു... അന്നവിടെ ഇന്ദ്രനും ഉണ്ടായിരുന്നു... " " പക്ഷെ നീ എന്ത് ചെയ്യാനാ വിചാരിക്കുന്നത്.. " " ഈ ക്യാമെറകൾ ഞാൻ കോളേജിന്റെ മുക്കിലും മൂലയിലും വെച്ചിട്ടുണ്ട്... അത് വഴി നമുക്ക് ഇന്ദ്രനെ കണ്ടെത്താം.. അവനിവിടെ ഇടക്ക് വരാറുണ്ട്... പെണ്കുട്ടികളുടെ വീഡിയോസ് കളക്ട ചെയ്യുന്നതും ബ്ലാക്‌മെയ്ൽ ചെയ്യുന്നതും ഒക്കെ അവനാണ്... പക്ഷെ അവനാരാണെന്ന് അറിഞ്ഞാൽ പിന്നേ അവൻ അടങ്ങിയിരിക്കില്ല... അവനാരാണെന്ന് അറിയണം.. എന്നിട്ട് സമൂഹത്തിനു മുന്നിൽ രാമഭദ്രനും മക്കളും ചെയ്യുന്നതെല്ലാം വെളിപ്പെടുത്തണം... എന്റെ കൂടെ ഉണ്ടാവില്ലേ രണ്ട് പേരും "

ശാലിനി രണ്ടുപേരുടെയും മുന്നിലേക്ക് അവളുടെ കൈകൾ നീട്ടി.. " ഞാനുണ്ട് ചേച്ചീ " ഇഷു അവളുടെ കയ്യിന്റെ മുകളിലേക്ക് കൈ വെച്ചു... ശാലിനി പ്രതീക്ഷയോടെ കിച്ചനെ നോക്കി.. കിച്ചൻ ഇഷുവിനെ നോക്കിയപ്പോൾ ഇഷു ചിരിച്ചു കൈ വെക്കാൻ പറഞ്ഞു.. അത്കണ്ടതും കിച്ചൻ ഇഷുവിന്റെ മേലെ കൈ വെച്ചു.. " ഓ.. ഞാൻ പറഞ്ഞാൽ കേൾക്കില്ല... അനിയത്തി പറഞ്ഞാൽ കേൾക്കും ലെ " ശാലിനി ചിറികോട്ടി " അതേടീ.. ഞാൻ എന്റെ അനിയത്തി പറഞ്ഞതെ കേൾക്കൂ... " ഇഷുവിന്റെ തോളിലൂടെ കയ്യിട്ട് കിച്ചൻ പറഞ്ഞു.. " ഓ ലോകത്തെവിടെയും കാണാത്ത ഒരു ഏട്ടനും അനിയത്തിയും.. ഹും " " അങ്ങനെ ഒന്നും ഞങ്ങൾ പറയില്ല... എല്ലാ ഏട്ടന്മാർക്കും അവരുടെ അനിയത്തി ഒരു പ്രിൻസസ് തന്നെ ആയിരിക്കും... അവരുടെ രണ്ടാമത്തെ അച്ഛനായിരിക്കും ഏട്ടന്മാർ ... " " ചേച്ചിക്ക് കുശുമ്പാ ഏട്ടാ " " കുശുമ്പോന്നും ഇല്ല മോളെ.. സന്തോഷമേ ഉള്ളൂ... നിങ്ങളുടെ ഇടയിലെ ഒരാളായതിനു... " ശാലിനി ആനന്ദ കണ്ണീർ പൊഴിച്ചു... കിച്ചൻ ഒരു കൈകൊണ്ടു അവളെയും മറുകൈ കൊണ്ട് ഇഷുവിനെയും ചേർത്തു പിടിച് ശാലിനിയുടെ തലയും അവന്റെ തലയും മുട്ടിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 പിറ്റേ ദിവസം കിച്ചന്റെ കൂടെ വേറെ രണ്ടുപേർ കൂടിയുണ്ടായിരുന്നു...

" മോളേ ഇഷൂ... ഇവിടെ വാ " കിച്ചൻ ഇഷുവിനെ കൈകാട്ടി വിളിച്ചതും ഇഷു അവന്റെ അടുത്തേക്ക് ഓടി ചെന്നു.. " മോളെ.. ഇതെന്റെ കൂടെ പൂനെയിൽ പഠിച്ചിരുന്നവരാ.. മഹി... അഖി... എടാ.. ഇതെന്റെ പുന്നാര അനിയത്തി ഇഷുട്ടി " " ഇഷുവിനെ പിന്നേ ഞങ്ങൾക്ക് അറിയാതിരിക്കോ " അഖി അർത്ഥം വെച്ച് പറഞ്ഞു.. "അതെന്താ " (ഇഷു ) " അത്... കിച്ചൻ പറഞ്ഞിട്ട്... വാ തുറന്നാൽ ഇവന് നിന്നെ കുറിചെ പറയാൻ സമയം ഉള്ളൂ.. അല്ലേടാ.. " (മഹി ) " sure? വേറൊന്നും ഇല്ലല്ലോ " " വേറെന്ത്... ഈ ഇഷൂക്ക് എല്ലാം സംശയവാ.. പൊ അവിടെന്ന് " അഖി കൈ ഉയർത്തി അടിക്കുന്ന പോലെ കാണിച് പറഞ്ഞു.. ഇഷു ചിരിച്ചു.. അപ്പോഴാണ് ശാലിനിയും നാൻസിയും കൂടി അങ്ങോട്ട് വരുന്നത്.. " ഇതാണോടാ നീ പറഞ്ഞ ശാലിനി " മഹി കിച്ചനോട് ചോദിച്ചു... അവളുടെ മുഖത് നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ തലയാട്ടി.. " ആരാ കിരൺ ഇവരൊക്കെ? " " എന്റെ പൊന്നു പെങ്ങളെ... ഞാൻ മഹി.. ഇവൻ അഖി... നിന്നെ കാണാൻ വരണം എന്ന് പറഞ്ഞു ഒരു മനസ്സമാധാനം തരാഞ്ഞിട്ട് വന്നതാ " (മഹി ) "

ആന്ന്... എന്റെ ശാലിനിയെ കാണാൻ വാ.. എന്റെ ശാലിനിയെ കാണാൻ വാ എന്ന് പറഞ്ഞു ഒരു സൊയ്ര്യം തന്നിട്ടില്ല ചെക്കൻ " ശാലിനി കിച്ചനെ നോക്കി... അവന്റെ കണ്ണുകളിലെ പ്രണയം കണ്ടപ്പോൾ അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി... അപ്പോഴാണ് ശാലിനിയുടെ ബാക്കിൽ പേടിയോടെ നിൽക്കുന്ന നാൻസിയെ അവൻ ശ്രദ്ധിച്ചത്... അവളുടെ കണ്ണുകൾ അവരുടെ പിറകിൽ നാൻസിയെ നോക്കി നിൽക്കുന്ന ദത്തനിലായിരുന്നു... കിച്ചൻ ദത്തനെ സൂക്ഷിച് നോക്കി.. " നാൻസി.. താനൊന്ന് കൊണ്ടും പേടിക്കണ്ട... ഞങ്ങളൊക്കെ ഉണ്ട് തന്റെ കൂടെ.. ഓക്കേ " കിച്ചൻ അവളുടെ അടുത്തേക്ക് ചെന്ന് കയ്യിൽ തട്ടി പറഞ്ഞു.. അപ്പോഴും അവളുടെ പേടി മാറിയിരുന്നില്ല... അവൾ ശാലിനിയുടെ മറവിലേക്ക് നിന്ന് ദത്തനെ നോക്കി കൊണ്ടിരുന്നു.. പേടിയുടെ തീവ്രതയിൽ അവളുടെ കണ്ണുകൾ ചുവന്നിരുന്നു... ശാലിനി അവളെ ചേർത്ത് പിടിച്ചു.. " എന്താടാ എന്തെങ്കിലും കുഴപ്പം " (അഖി ) " ഏയ്.. ഒന്നുല്ലടാ.. പോകാം " കിച്ചൻ അവരുമായി തിരിച്ചു പോകുമ്പോൾ ദത്തനെ നോക്കി പേടിപ്പിക്കുന്നത് കണ്ട് അഖിയും മഹിയും എന്താണെന്ന രീതിയിൽ പരസ്പരം നോക്കി.............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story