ഇഷാനന്ദ്: ഭാഗം 19

ishananth

എഴുത്തുകാരി: കട്ടു

" ഇഷൂ.. നിനക്കിന്നു ക്ലാസ്സില്ലേ? " സ്റ്റെയർ ഇറങ്ങി വരുന്ന കിച്ചനെ ആകാംഷയോടെയും അതിലുപരി സന്തോഷത്തോടെയും ഇഷുവും സേതുവും നോക്കി... അവന്റെ കണ്ണുകൾ കുഴിഞ്ഞിരുന്നു.. മുഖം ഒക്കെ കരുവാളിച് ശരീരം ഒക്കെ മെലിഞ്ഞിരുന്നു... അവനിലുണ്ടായിരുന്ന മുഖപ്രസന്നതയും ചുറുചുറുക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.. സ്റ്റെയർ ഇറങ്ങി വരുന്നത് അവരുടെ പഴയ കിച്ചനല്ല എന്നവർക്ക് തോന്നി.. " ഇഷൂ... നിന്നോടാ ചോദിച്ചത്.. ക്ലാസ്സില്ലെന്ന് " " ഏഹ്... ആഹ്.. ഉണ്ട് " " എന്നാ വേഗം റെഡിയാവ്‌... ഞാൻ കൊണ്ട് വിട്ട് തരാം.. " ഇഷു സന്തോഷത്തോടെ സേതുവിനെ നോക്കി വേഗം പോയി റെഡി ആയി വന്നു... അപ്പോഴേക്കും കിച്ചൻ കാറിൽ കയറിയിരുന്നിരുന്നു... യാത്രയിലുട നീളം അവര് രണ്ടുപേരും ഒന്നും മിണ്ടിയില്ല... ഇഷു കിച്ചനെ തന്നെ ഉറ്റു നോക്കുകയായിരുന്നു... ഒരു വാക്ക് പോലും ഉരിയാടാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന കിച്ചൻ അവൾക്ക് അന്യമായിരുന്നു... കോളേജിലെത്തിയതും ഇഷു ഡോർ തുറന്ന് ഇറങ്ങാൻ നേരം കിച്ചനെ നോക്കി.. " ഏട്ടാ.. ഞാൻ പോയിട്ട് വരാം " " ഇഷൂ... " " എന്താ ഏട്ടാ.. " " ഞാൻ ഈ ലോകത്ത് നിന്നും പോയാൽ നീ ഒരിക്കലും തളരരുത്.. അമ്മയ്ക്കും അച്ഛനും എപ്പോഴും താങ്ങായി നീ വേണം... ഒരിക്കലും നീ പ്രശനങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കരുത്...

എല്ലാം ധൈര്യത്തോടെ നേരിടണം എന്റെ മോള്." " എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത് " " ഒന്നുല്ല മോളെ.. എന്നെങ്കിലും ഒരിക്കൽ നിന്നെ രക്ഷിക്കാൻ ഞങ്ങളാരും ഇല്ലാതെ വരും... അന്ന് നീ സ്വയം രക്ഷാ കവജം ഉണ്ടാക്കണം...അതിന് വേണ്ടിയാ " " ആ " " എന്നാ എന്റെ മോള് പൊക്കോ.. " കിച്ചു കാറെടുത് പോകുന്നത് നേരിയ ഭയത്തോടെ ഇഷു നോക്കി നിന്നു... ഓരോ കാര്യങ്ങൾ പറയുമ്പോഴും അവന്റെ കണ്ണുകളിൽ നിറഞ്ഞ ഭാവം എന്തായിരുന്നു എന്ന് ഇഷുവിനു മനസ്സിലായില്ല... 💛💛💛💛💛💛💛💛💛💛💛💛💛💛💛 വൈകീട്ട് കോളിങ് ബെല്ലടിക്കുന്നത് കേട്ടാണ് സേതു വാതിൽ തുറന്നത്... ഇശുവാണെന്ന് കരുതിയ സേതു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.. " ദത്തൻ 😳" " എന്താ മിസ്സേ... ഇപ്പൊ മിസ്സിനെ കോളേജിലേക്കൊന്നും കാണാനില്ലല്ലോ " ദത്തൻ ഉള്ളിലേക്ക് കയറി ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.. " ദത്തൻ.. നീയെന്താ ഇവിടെ.. മര്യാദക്ക് ഇവിടുന്ന് പോയെ " " ഹാ.. വീട്ടിൽ വന്നവരോട് മിസ്സ്‌ ഇങ്ങനെയാണോ പെരുമാറുക... ഒന്നുമില്ലെങ്കിലും ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് അല്ലെ "

" ദത്തൻ.. എന്റെ ക്ഷമ പരീക്ഷിക്കരുത്... ഇവിടെ നിന്ന് പോകാൻ " " ഞാൻ പോകാം... പക്ഷെ എന്റെ ഒരാഗ്രഹം മിസ്സ്‌ സാധിച്ചു തരണം.. ഒരു മണിക്കൂറെങ്കിലും എന്റെ കൂടെ... " ദത്തൻ കൈ kondu ചുണ്ട് മടക്കി കൊണ്ട് പറഞ്ഞു.. " ച്ചി..അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനെ... ഇപ്പൊ ഇറങ്ങണം എന്റെ വീട്ടീന്ന് " തുറന്ന് കിടക്കുന്ന വാതിലിനു നേരെ ചൂണ്ടി കൊണ്ട് സേതു അലറി.. പക്ഷെ ദത്തന്റെ മുഖത് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.. അവൻ ഇരിക്കുന്ന ചെയറിൽ നിന്നും എഴുന്നേറ്റ് സേതുവിന്റെ മുന്നിൽ പോയി നിന്ന് വീഡിയോ പ്ലേ ചെയ്തു... സേതുവിൻറെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ ഒഴുകി.. " ഞാൻ പറഞ്ഞിട്ടില്ലേ മിസ്സേ... എന്നെ കൈനീട്ടി അടിച്ചവരെ കൊണ്ട് തന്നെ ഞാൻ തലോടിക്കും എന്ന്... ഇന്ന് മിസ്സ്‌ എനിക്ക് വഴങ്ങി തന്നില്ലെങ്കിൽ നാളെ ഈ ലോകം തന്നെ ഈ വീഡിയോ കണ്ട് രസിക്കും... മിസ്സ്‌ തീരുമാനിക്ക്.. ഞാൻ മാത്രം അറിഞ്ഞാൽ മതിയോ... അതോ ഈ ലോകം മൊത്തം സേതുലക്ഷ്മി ദേവന്റെ ശരീരം ആസ്വദിക്കണോ എന്ന് " സേതുവിന്‌ ഭൂമി പിളർന്നു താഴോട്ട് പോയിരുന്നെങ്കിൽ എന്ന് തോന്നി...

ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചിട്ടാണ് അവനിവിടെ നിൽക്കുന്നത് തോന്നി... കൈകാലുകൾ ചലിപ്പിക്കാൻ പറ്റുന്നില്ല... പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു... കൈ ഉയർത്തി കണ്ണുനീർ തുടക്കാൻ പോലും പറ്റുന്നില്ല... അത് തോരാ മഴയായി പെയ്തു കൊണ്ടിരിക്കുന്നു.. ദത്തൻ ശിലപോലെ നിൽക്കുന്ന സേതുവിനെ പൊക്കിയെടുത്തു സ്റ്റെയർ കയറി... സേതുവിന് ശരീരം മൊത്തം പൊള്ളുന്ന പോലെ തോന്നി... പക്ഷെ അനങ്ങാൻ കഴിയുന്നില്ല... ഒന്നാർത്തു കരയാനോ വിളിക്കാനോ കഴിയുന്നില്ല... ഇന്നത്തോടെ തന്റെ ജീവിതത്തിലേ സന്തോഷങ്ങളെല്ലാം കെട്ടടങ്ങി എന്നവൾക്ക് മനസ്സിലായി... ഒരു പാവയെ പോലെ ദത്തന് മുന്നിൽ കിടന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 അലക്ഷ്യമായി തുറന്ന് കിടക്കുന്ന വാതിലിലൂടെ ഇഷു ഉള്ളിലേക്ക് കയറി... അമ്മ ഒരിക്കലും ഇങ്ങനെ വാതിൽ തുറന്നിടാറില്ലല്ലോ എന്നവൾ ആലോചിച്ചു...

അവളിലെന്തൊ ഭയം ഉടലെടുക്കുന്നത് അവളറിഞ്ഞു... പതിവിലും വിപരീതമായി എന്തൊക്കെയോ സംഭവിച്ചത് പോലെ... അപ്പോഴാണ് സ്റ്റെയറിൽ നിന്നും ഷിർട്ടിന്റെ ബട്ടൺ ഇട്ടോണ്ട് വരുന്ന ദത്തനെ അവൾ കണ്ടത്... ഇഷുവിനെ കണ്ടതും ദത്തൻ പരിഹാസചിരിയോടെ അവളെ ഒന്നുഴിഞ്ഞു നോക്കി പുറത്തേക്ക് പോയി... എന്താണ് സംഭവിച്ചത് എന്നറിയുന്നതിനു മുമ്പ് തന്നെ മേലെ നിന്നും സ്റ്റൂൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് അവൾ മേലേക്കോടി... " അമ്മാ... " ഒരു മുഴം കയറിന്റെ ബലത്തിൽ ഫാനിൽ തൂങ്ങി കിടക്കുന്ന സേതുവിനെ അവൾ നിർവികാരമായി നോക്കി... കണ്ണൊക്കെ തുറിച് നാവ് പുറത്തേക്ക് തള്ളി ഫാനിൽ കിടന്നാടുന്ന സേതുവിനെ അവൾ പേടിയോടെ നോക്കി... " അമ്മാ ആാാാ " ഇഷു അലറി കരഞ്ഞുകൊണ്ട് നിലത്തേക്കൂർന്നിരുന്നു... തലക്ക് അടിച്ചു കൊണ്ട് മുടിയിലൂടെ കൈകടത്തി ഇഷു അലറി വിളിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛

നാട്ടിലേക്ക് പ്രൊമോഷൻ കിട്ടിയ സന്തോഷം നേരിട്ടറിയിക്കാൻ ഓടി വന്നതായിരുന്നു ദേവൻ... പതിവിലും വിപരീതമായി വീടിന്റെ മുൻവശത്തു ആളുകൾ കൂടിയിരിക്കുന്നത് കണ്ട് ദേവൻ സംശയത്തോടെ നോക്കി... ദേവനെ കണ്ട് എല്ലാവരും വഴിമാറി കൊടുത്തു... അവരുടെ മുഖത് കാണുന്ന ദുഃഖഭാവം സംശയത്തോടെ അവൻ നോക്കി.. ഏതോ ഒരകന്ന ബന്ധു വന്ന് ദേവനെ പിടിച്ചു... " നിന്നെ ഒരുപാടു വിളിച്ചു... കിട്ടാത്തോണ്ടു രണ്ടുപേരെ നിന്നെ വിവരമറിയിക്കാൻ അങ്ങോട്ട് അയച്ചിരുന്നു... " ദേവൻ പേടിയോടെ അയാളെ നോക്കി ഉള്ളിലോട്ടു കയറി.. കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും മണം അവന്റെ മൂക്കിലേക്ക് അരിച്ചു കയറി... തന്റെ മുന്നിൽ വെള്ള തുണി പുതപ്പിച്ചു കിടത്തിയ സേതുവിനെ കണ്ടതും ദേവന്റെ കയ്യിലെ ബാഗ് നിലത്തേക്ക് ഊർന്ന് വീണു.. അരുന്ധതിയുടെ മടിയിൽ തളർന്നു കിടക്കുന്ന ഇഷു ദേവനെ കണ്ടതും ഓടിപോയി അവന്റെ കരവലയത്തിൽ നിന്നു.. " പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് ഒരുപാടായി... കുറെ നേരം ഇങ്ങനെ കിടത്തുന്നത് മഹാപാപം അല്ലെ "

ദേവൻ നിറമിഴിയോടെ അയാളെ നോക്കി... എന്നിട്ട് സേതുവിൻറെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു... " സേതു... എഴുന്നേൽക് സേതു... ഞാൻ വിളിച്ചാൽ നീ ഏത് അവസ്ഥയിലാണെങ്കിലും എഴുന്നേൽക്കും എന്ന് പറഞ്ഞിട്ട്... ഇപ്പോഴെന്താ... എഴുന്നേൽക്.." ദേവനെ ആരൊക്കെയോ പിടിച്ചു മാറ്റി.. അവൻ അവളിൽ നിന്നും വിട്ടുമാറാതെ കാലുകൾ പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുകയായൊരുന്നു... പുറത് ആംബുലൻസ് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് നോക്കി... ഇഷു അരുന്ധതിയുടെ മടിയിൽ നിന്നും തലപൊക്കി നോക്കിയപ്പോൾ കണ്ടത് ആരോ ദേവന്റെ തോളിൽ കയ്യിട്ട് ആശ്വസിപ്പിച് പുറത്തേക്ക് കൊണ്ട് പോകുന്നതാണ്... എല്ലാവരും പുറത്തേക്ക് മിഴികൾ നട്ടു... ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്ത ശരീരം കണ്ട് ഇഷു ഞെട്ടി... അവളുടെ കണ്ണുകളിൽ ഇരുട്ട് പടരുന്ന പോലെ തോന്നി... താഴെ വീഴുന്നതിനു മുമ്പ് അവളാ മുഖം ഒരിക്കൽ കൂടെ കണ്ട് അവനെ പൂർവാധികം ശബ്ദത്തോടെ വിളിച്ചു... " കിച്ചേട്ടാ... "😭😭 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഇഷു കണ്ണുകൾ അമർത്തി തുടച്ചു കിച്ചുവിനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു... കിച്ചുവും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കണം എന്നവനും അറിയില്ലായിരുന്നു... " ഒരേ ദിവസം.. രണ്ട് മരണം... അതെന്നെയും അച്ഛനെയും വല്ലാതെ തകർത്തു കളഞ്ഞു... ഞാനും അച്ഛനും ഒരുപാടു തവണ കിച്ചേട്ടന്റെ കേസ് അന്വഷിക്കാൻ വേണ്ടി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി.. പക്ഷെ കോടതിയിൽ റീഡിങ് നു പോയിട്ട് കിച്ചേട്ടന്റെ കേസ് ആരും സീരിയസ് ആയി അന്വഷിച്ചത് പോലുമില്ല... കിച്ചേട്ടന്റെ മരണം ആത്മഹത്യയായി മുദ്ര കുത്തി... എന്റെ അമ്മയെയും ശാലിനി ചേച്ചിയെയും ഒരു പോൺ സ്റ്റാറായും... " കിച്ചൻ ദയനീയതയോടെ അവളെ നോക്കി... ഒപ്പം അവൻ അണിഞ്ഞിരിക്കുന്ന യൂണിഫോമിനോട് അവന് പുച്ഛവും തോന്നി.. ഇഷു വീണ്ടും തുടർന്നു... " അമ്മയും കിച്ചേട്ടനും മരിച് ഒരു മാസം തികയുന്നതിനു മുമ്പ് തന്നെ രാമഭദ്രൻ അവന്റെ മൂത്ത മോന് വേണ്ടി എന്നെ വീട്ടിൽ വന്നാലോചിച്ചു.. പെട്ടെന്ന് വന്ന ദേഷ്യത്തിൽ അച്ഛൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു...

ഒരിക്കലും രാമഭദ്രന്റെ മോന് എന്നെ കല്യാണം കഴിച്ചു കൊടുക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു.. അവരിൽ നിന്നും എന്നെ രക്ഷിക്കാൻ വേണ്ടിയാ എന്നോട് പോലും സമ്മതം ചോദിക്കാതെ അച്ഛന്റെ ഫ്രണ്ടിന്റെ മോനുമായി എന്റെ എൻഗേജ്മെന്റ് ഫിക്സ് ചെയ്തത്... പക്ഷെ... എൻഗേജ്മെന്റിന്റെ അന്ന്... " ഇഷു വീണ്ടും ഒരു കൊല്ലം പിറകിലോട്ട് പോയി.. " ദേവാ.. ഇത്രയും സമയമായിട്ടും ചെറുക്കനും കൂട്ടരും എത്തിയില്ലല്ലോ.. " " കുറച് മുമ്പ് വിളിച്ചപ്പോൾ അവരിറങ്ങിയെന്നാ പറഞ്ഞത്... സമയം വെച്ച് നോക്കുമ്പോൾ അവരെത്തേണ്ട സമയം കഴിഞ്ഞു " ദേവൻ ടെൻഷനോടെ നഖം കടിച്ചു നിൽക്കുമ്പോഴാണ് രാമഭദ്രനും ദത്തനും അങ്ങോട്ട് വരുന്നത്... അവരെ കണ്ടതും ദേവൻ പേടിയോടെ അവരെ നോക്കി... രാമഭദ്രൻ ദേവന്റെ മുന്നിലുള്ള ചെയറിൽ ഇരുന്ന് കൊണ്ട് പുച്ഛത്തോടെ അവനെ നോക്കി.. സമയം ഒരുപാടു കഴിഞ്ഞിട്ടും ചെറുക്കനെയും കൂട്ടരെയും കാണാതായപ്പോൾ ദേവൻ ഒരിക്കൽ കൂടി അവരെ വിളിച്ചു... മറുതലക്കൽ ഫോൺ എടുത്തു.. " എന്തിനാ വിളിച്ചത്.. എന്റെ മോൻ ജീവനോടെ ഉണ്ടോന്നറിയാനാണോ " മറുതലക്കലുള്ള സ്ത്രീ അലറി..

" എന്താ എനിക്കൊന്നും മനസ്സിലായില്ല " " നിങ്ങൾക്കൊന്നും മനസ്സിലാവില്ല... എന്റെ മോനിപ്പോ ആശുപത്രിയിലാ.. നിങ്ങളുടെ മോളെ കല്യാണം കഴിക്കാൻ പോയ ഒറ്റ കാരണത്തിന്റെ പുറത്ത്.. ജീവനോടെ കിട്ടിയത് തന്നെ ഞങ്ങളുടെ ഭാഗ്യം... അല്ലെങ്കിലും വേറൊരുത്തനെ സ്നേഹിക്കുന്ന പെണ്ണിനെ കെട്ടേണ്ട ഗതികേടൊന്നും എന്റെ മോൻ വന്നിട്ടില്ല... ഈ കല്യാണം ഇനി നടക്കില്ല " " നിങ്ങളെന്തൊക്കെയാ പറയുന്നത്... എന്റെ മോള്.. അവളെങ്ങനെ സഹിക്കും ഇത്‌ " അപ്പോഴേക്കും മറുതലക്കൽ ഫോൺ വെച്ചിരുന്നു... ദേവൻ തലക്കും കൈ കൊടുത്ത് താഴെ ഇരുന്നു... എൻഗേജ്മെന്റ് മുടങ്ങിയതറിഞ് വന്നവരെല്ലാം ഓരോരുത്തരായി മടങ്ങാൻ തുടങ്ങി... അവസാനം രാമഭദ്രനും ദത്തനും പരിഹാസത്തോടെ ദേവനെ നോക്കി എഴുന്നേറ്റ് പോയി.. നിലത്ത് തലക്ക് കൈകൊടുത്തിരിക്കുന്ന ദേവനെ കണ്ടുകൊണ്ടാണ് ഇഷു വന്നത്.. " അച്ഛാ.. സാരല്യ അച്ഛാ. ഇതൊക്കെ നമ്മൾ മുൻകൂട്ടി കണ്ടത് തന്നെ അല്ലെ " " മോളെ.. നിന്നെയെങ്കിലും എനിക്ക് അവരുടെ കയ്യിൽ നിന്ന് രക്ഷിക്കണം.. എന്റെ മോള് വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ "

" എനിക്ക് വിഷമം ഒന്നുമില്ല അച്ഛാ... ഇനി ഈ വീട്ടിൽ ഒരു കല്യാണപ്പന്തൽ ഉയരണ്ട... നമ്മൾ കാരണം ഇനി ഒരാളുടെ ജീവനും ആപത്ത് സംഭവിക്കരുത്... " ഇഷു നിശ്ചയത്തോടെ കണ്ണുകൾ തുടച്ചു..  "പിന്നീട് ഒരുപാട് വട്ടം അച്ഛൻ എനിക്ക് വേണ്ടി ഒരുപാടു പ്രൊപോസൽസ് കൊണ്ട് വന്നു.. പക്ഷെ ഒന്നിനും ഞാൻ സമ്മതിച്ചില്ല... സമ്മതിച്ചിട്ടും കാര്യമൊന്നുമില്ലായിരുന്നു... രാമഭദ്രനെ പേടിച് ബന്ധുക്കളൊക്കെ ഞങ്ങളെ കൈ വെടിഞ്ഞു... എനിക്ക് അച്ചനും അച്ഛന് ഞാനും മാത്രമായി മാറി... പിന്നേ ആകെപ്പാടെ വരുന്നത് അരുന്ധതി ആന്റി മാത്രമാണ്.. അതിന്റെ ഇടയിലാണ് രാമഭദ്രന്റെ മൂത്ത മകൻ ഇന്ദ്രന്റെ ശല്യം തുടങ്ങിയത്... എന്നും ഫോൺ വിളിച്ചു ഇറിറ്റേറ്റ് ചെയ്തു കൊണ്ടിരിക്കും... എന്ന് ഞാൻ അയാളോട് ഇഷ്ട്ടം പറയുന്നുവോ അന്നയാൾ എന്റെ മുന്നിൽ ഇന്ദ്രനായി അവതരിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്.. പക്ഷെ അത് ഒരിക്കലും നടക്കില്ല.. അങ്ങനെ നടന്നാൽ ഞാൻ മരിച്ചു എന്ന് കരുതിയാൽ മതി... " ഇഷു നിശ്ചയത്തോടെ പറഞ്ഞു... കിച്ചു അപ്പോൾ അവളുടെ കണ്ണിൽ കണ്ട പകയും പ്രതികാരവും പകപ്പോടെ നോക്കി നിന്നു.............. തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story