ഇഷാനന്ദ്: ഭാഗം 2

ishananth

എഴുത്തുകാരി: കട്ടു

ഇനി നമുക്ക് വില്ലനെ പരിചയപ്പെട്ടാലോ... ആദ്യം ഒരു വില്ലനെ പരിചയപ്പെടാം... ദത്തൻ... അതാണവന്റെ പേര്... എംസിഎ പടിക്കുവാണ്... പെണ്ണ് പിടിയാണ് മെയിൻ വിനോദം... കൂടാതെ മയക്കുമരുന്ന് ഉപയോഗവും... അവൻ ഒന്നാഗ്രഹിച്ചാൽ അത് നടത്തി എടുത്തേ അവനടങ്ങൂ... ദത്തൻ അവന്റെ റോയലിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു... " ദേടാ ഒരു ഒന്നൊന്നര കിളി വരുന്നു... " (അഭിലാഷ്...ദത്തന്റെ ഒരു വാല് ) " വിളിയെടാ അവളെ " (ദത്തൻ ) " ഹെലോ മോളെ... എവിടെ പോവാ... ഇവടെ വാ " രുദ്രൻ അവളെ കൈകൊട്ടി വിളിച്ചു.. ആ കുട്ടി ബുക്കും മാറോടണച്ചു പിടിച്ചു അവരുടെ അടുത്തേക്ക് വന്നു... അവൾ അവരുടെ അടുത്തേക്ക് എത്തിയ ഉടനെ രുദ്രൻ അവളുടെ കയ്യിലെ ബുക്ക് അവളിൽ നിന്ന് തട്ടിപറിച്ചെടുത്തു... " എന്താ മോളെ പേരെ? " അഭി വഷളത്തരത്തോടെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.. " ന... നന്ദന " അവൾ വിറയലോടെ പറഞ്ഞു... " ഫസ്റ്റ് ഇയർ ആണല്ലേ... " "ആ " "എന്നാ നന്ദു ഒരു പാട്ട് പാടിയെ " (രുദ്രൻ ) " ചേട്ടാ... എനിക്ക് പാട്ട് പാടാനറിയില്ല "

" എന്നാ പാടണ്ട... ഡാൻസ് കളിക്കാലോ " (അഭി ) " ചേട്ടാ എനിക്ക് ക്ലാസ് ഉണ്ട്.. ക്ലാസ്സിൽ പോണം " അവളുടെ സംസാരം കേട്ട് ദത്തൻ കണ്ണുകൾ തുറന്നു റോയലിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.. " നീ ഡാൻസ് കളിച്ചിട്ട് ക്ലാസ്സിൽ പോയ മതി... " ദത്തൻ അവളുടെ മേളിൽ നിന്നും ഷാൾ വലിച്ചൂരി അവന്റെ തലയിൽ കെട്ടി... കൂടെയുള്ളവർ കഴുകൻ കണ്ണുകളോടെ അവളെ നോക്കി... നന്ദു പേടിച്ചു കൈകൊണ്ട് മറച്ചു പിടിച്ചു നിന്നു... " ചേട്ടാ... പ്ലീസ് ഉപദ്രവിക്കരുത്... " " ഇല്ല... ചേട്ടന്മാർ ഒന്നും ചെയ്യില്ല... നീ ഞങ്ങളുടെ മുന്നിൽ ഒരു ഡാൻസ് കളിച്ചാൽ ഞങ്ങളൊന്നും ചെയ്യില്ല... " എന്നിട്ടും അനങ്ങാതെ നിൽക്കുന്നത് കണ്ട് ദത്തന്റെ കണ്ണുകൾ ചുവന്നു... " പോയി കളിക്കടീ " അവൻ നന്ദുവിനെ പിടിച്ചുന്തി... അവൾ വീഴാൻ പോയതും ആരോ അവളെ പിടിച്ചു... അവൾ ആരാണെന്ന് നോക്കിയതും ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഇഷുവിനെ ആണ് കണ്ടത്...

ഇഷു ദത്തനെയും അവന്റെ തലയിൽ കെട്ടിയിരിക്കുന്ന ഷാളും മാറി മാറി നോക്കി... ഇഷു അവന്റെ തലയിലുള്ള ഷാൾ വലിച്ചൂരി നന്ദുവിന്റെ മേൽ പുതപ്പിച്ചു കൊണ്ട് നന്ദുവിനോടായി പറഞ്ഞു... " ആരെങ്കിലും തന്റെ മേൽ അനിവാദമില്ലാതെ തൊട്ടാൽ ഇങ്ങനെ കരഞ്ഞു നില്ക്കുകയല്ല വേണ്ടത്... പ്രതികരിക്കണം... അതവന്റെ കരണം നോക്കി പൊട്ടിച്ചു തന്നെ പ്രതികരിക്കണം " " എടീ... " 😡 അവൻ അവളിലേക്ക് പാഞ്ഞടുത്തു അടിക്കാനോങ്ങി ... ഇഷാനി ഒരു പേടിയും കൂടാതെ അവന്റെ കൈ തടഞ്ഞു... " ടീ... കൂടുതൽ അങ്ങ് നികളിക്കല്ലേ.. നിനക്ക് ഞാനാരാണെന്ന് നല്ലോണം അറിയാലോ... എന്തൊക്കെ പറഞ്ഞാലും നീയൊരു പെണ്ണാണ്... വെറും പെണ്ണ്... ഞാനൊന്ന് മനസ്സ് വെച്ചാൽ എന്റെ പിന്നാലെ വരുന്ന പെണ്ണ്.. " " നിന്റെ ശരീരവും പണവും കണ്ട് മയങ്ങി നിന്റെ പിന്നാലെ വരുന്ന പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ടാവും അതിൽ ഈ ഇഷാനിയെ കൂട്ടരുത്... " " ഉവ്വുവ്വേ... ഇങ്ങനെ പറഞ്ഞ പലർക്കും എന്താണ് സംഭവിച്ചതെന്ന് നിനക്കറിയാലോ...

നിന്നെക്കാൾ നന്നായി അതാർക്കറിയാനാ " ദത്തൻ പരിഹാസത്തോടെ പറഞ്ഞു... ഇഷു കത്തുന്ന മിഴികളോടെ അവനെ നോക്കി... " അയ്യോ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ... ഞാൻ അങ്ങ് പേടിച്ചു പോകും... " "ഹും " ഇഷു വെറുപ്പോടെ തല തിരിച്ചു... " നീയും ഒരിക്കൽ എന്റെ കൈപ്പിടിയിൽ ഒതുങ്ങേണ്ടവളാണെന്ന സത്യം നീ മറക്കണ്ട " "പക്ഷെ അത് എന്റെ ശവത്തിലായിരിക്കും എന്ന് മാത്രം... " ഇഷു ദേഷ്യത്തോടെ മുഖം തിരിച്ചു നന്ദുവിന്റെ കൈ പിടിച്ചു നടന്നു... " ടോ... താനിങ്ങനെ കരയല്ലേ... എന്ത് വന്നാലും ധൈര്യത്തോടെ ഫേസ് ചെയ്യാൻ പഠിക്കണം... " ഇഷു കരഞ്ഞു കൊണ്ടിരിക്കുന്ന നന്ദുവിനോട് പറഞ്ഞു... " ചേച്ചീ... എനിക്കത്ര ധൈര്യം ഒന്നും ഇല്ല... കഷ്ടപ്പെട്ട് കൂലിപണിയെടുതാ എന്റെ അച്ഛൻ എന്നെയും അനിയത്തികളെയും പഠിപ്പിക്കുന്നത്...എനിക്ക് പേടിയാ ഇങ്ങനെ ഉള്ള ആൾക്കാരെ " " താൻ കരയണ്ട... വാ... ഞാൻ ക്ലാസ്സിൽ കൊണ്ടാക്കാം.. " ഇഷു അവളുടെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു... 👭👭👭👭👭

" ഈ ഇഷു ഇതെവിടെ പോയിരിക്കുവാ... കുറെ നേരായല്ലോ അവൾ പോയിട്ട്... " (ഐഷു ) " നീയൊന്ന് സമാധാനപ്പെടു.. അവളിപ്പോ വരും " നോട്ട് എഴുതുന്നതിനിടയിൽ നീതു പറഞ്ഞു അപ്പോഴാണ് ഒരു സുന്ദരനായ ചെറുപ്പക്കാരൻ അവരുടെ ക്ലാസ്സിലേക്ക് വരുന്നത്... " ഇതേതാടീ ഈ പയ്യൻ... പുതിയ സ്റ്റുഡന്റ് ആണാ " (ഐഷു ) " ഇത്‌ നമ്മുടെ പുതിയ ഗസ്റ്റ് ലക്ച്ചർ ആടീ " (നീതു ) " അത് നിനക്കെങ്ങനെ അറിയാം " " ഇന്ന് സ്റ്റാഫ്‌ റൂമിൽ ബുക്ക് വെക്കാൻ പോയപ്പോൾ അവിടെ ഹെഡ്മാസ്റ്റർ ഇങ്ങേരെ പരിചയപ്പെടുത്തുന്നത് കേട്ടു " " എന്തായാലും ഒരു ചുള്ളനാണെടീ... " " നീയൊന്ന് മിണ്ടാതിരുന്നേ... " നീതു പറഞ്ഞതും ഐഷു തടിയിൽ കൈകുത്തി അവനെ നോക്കിയിരിക്കാൻ തുടങ്ങി " ഹായ് സ്റ്റുഡന്റസ്... ആം കിഷോർ... നിങ്ങൾക്ക് മാത്‍സ് നു പുതിയ സാർ വരുന്ന വരെ ഞാനായിരിക്കും നിങ്ങളെ മാത്‍സ് പഠിപ്പിക്കുക...ആദ്യം നമുക്ക് പരിചയപ്പെടാം ലെ " ക്ലാസിലെ പെണ്കുട്ടികളൊക്കെ വാ തുറന്നു തലയാട്ടി... കിഷോർ ഓരോരുത്തരുടെ അടുത്ത് ചെന്ന് പേരും സ്ഥലവും ചോദിക്കാൻ തുടങ്ങി... അപ്പോഴാണ് ഇഷു ഓടി കിതച്ചു വരുന്നത്.. " may coming sar? " " yes.. coming " മറുപടി തന്ന ആളെ ഇഷു ഞെട്ടലോടെ നോക്കി...

ആ കാപ്പി കണ്ണുകളിൽ അവൾ വീണ്ടും തറഞ്ഞു നിന്നു... " താൻ കയറുന്നുണ്ടെങ്കിൽ കയറ്... അണ്ടി വിഴുങ്ങിയത് പോലെ നിൽക്കാണ്ട്... എനിക്ക് പടിപ്പിക്കാനുള്ളതാ " ഇഷു ഞെട്ടൽ മറച്ചു വെച്ച് ക്ലാസ്സിലേക്ക് കയറി ഐഷുവിന്റെ അടുത്ത് പോയിരുന്നു... " ഐഷു... എന്ത് ലൂക്കാടീ ഈ സാറെ കാണാൻ " " ആ... അതെ അതെ " ഐഷു അവനെ തന്നെ നോക്കി വെള്ളമിറക്കി കൊണ്ട് പറഞ്ഞു... " സീരിയൽ നടനെ പോലുണ്ട്... ഒന്ന് ചൂണ്ടയിട്ടു നോക്കിയാലോ " " അയ്യടി... അതിനു ഞാൻ ഇവിടുണ്ട്... " (ഐഷു ) " അപ്പൊ നീ ഇത്‌ ഫിക്സ് ആക്കിയാ... " " ആക്കി... ആക്കി... " " അല്ലേലും പ്രണയം ഒന്നും നമ്മക്ക് സെറ്റാവൂല... വായിനോട്ടമല്ലോ സുഖപ്രദം " ഇഷുവും ഐഷുവിനെ പോലെ താടിക്ക് കൈ കൊടുത്ത് അവനെ നോക്കിയിരിക്കാൻ തുടങ്ങി.. " ഇഷു.. നീയും.. " (നീതു ) " എന്റെ നീതു... പെൺകുട്ടികൾ ആൺകുട്ടികളെ കണ്ടാൽ വായീനോക്കും... അതിൽ അസൂയ പാടില്ല കുട്ടീ... അസൂയ പാടില്ല " (ഇഷു ) " അത് പെണ്കുട്ടികൾ... നീയിത് ഏതർത്ഥത്തില" " വന്നു വന്നു നീയും ട്രോളി തുടങ്ങിയോ നീതു "

" സൈലെൻസ് പ്ലീസ്... എനിക്ക് കോൺസെൻട്രേഷൻ പോണു " (ഐഷു ) " അതെ ... എന്റെയും ഐഷുവിന്റെയും കോൺസെൻട്രേഷൻ കളയല്ലേ... " ഇഷു വീണ്ടും കിഷോറിനെ നോക്കി ഇരിക്കാൻ തുടങ്ങി... " ആഹാ... രണ്ട് ഒന്നാംതരം കോഴികൾ.. പേരിൽ തന്നെ എന്താ ചേർച്ച... ഐഷു, ഇഷു " ഐഷുവും ഇഷുവും അവളെ നോക്കി ചിറികോട്ടി അവനിലേക്ക് തിരിഞ്ഞു... " ok students... let's start the topic " ബുക്ക് മറിച് കൊണ്ട് അവൻ പറഞ്ഞു... അവന്റെ ക്ലാസ്സിൽ ഒരു മായാലോകത് എത്തി ചേർന്ന പോലെ എല്ലാരും ഇരുന്നു... നീതു ഉൾപ്പടെ ചില പഠിപ്പിസ്റ്റുകൾ അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു... ബാക്കിയെല്ലാ പിടക്കോഴികളും അവന്റെ വായീനോക്കുവായിരുന്നു... ഐശുവാണെങ്കിൽ അവൻ ഇട്ടിരിക്കുന്ന വാച്ച് മുതൽ ഷർട്ട്‌ വരെയുള്ള എല്ലാത്തിന്റെയും ബ്രാൻഡ് വരെ കണ്ടുപിടിച്ചു... ഇഷു പിന്നേ ആ കാപ്പി കണ്ണുകളിൽ മതിമറന്നു നോക്കിയിരുന്നു... " ok... any doubts " അവന്റെ ചോദ്യത്തിൽ ക്ലാസ് ഉണർന്നു... ഐഷു ഇഷുവിനെ തോണ്ടാൻ തുടങ്ങി.. "

എടി ചോദിക്കടീ... പ്ലീസ് " " നിക്ക്... ചോദിക്കാം... വെയിറ്റ് " ഇഷു ബെഞ്ചിൽ നിന്നും കൈ പൊക്കി എഴുനേറ്റു... അവൻ സംശയത്തോടെ അവളെ നോക്കി " സാർ... ഐഷു വിനു എന്തോ സാറിനോട് ചോദിക്കാനുണ്ടെന്ന്... " ഐഷു ഞെട്ടി ഇഷുവിനെ നോക്കി... പിന്നേ അവനെയും... " പറ ഐശ്വര്യ... എന്താ തന്റെ ഡൌട്ട് " " അത് സാർ... സാറിന്റെ കല്യാണം കഴിഞ്ഞതാണോ " ഐഷുവിന്റെ ചോദ്യം കേട്ട് ക്ലാസ്സിലുള്ള എല്ലാരും ചിരിക്കാൻ തുടങ്ങി... " സിറ്റ് " അവൻ കൈ കൊണ്ട് ഇരിക്കാൻ പറഞ്ഞു.. " സാർ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല... " ക്ലാസ്സിലെ ഏതോ ഒരുത്തൻ വിളിച്ചു കൂവി " ഇല്ല... " കിഷോർ പറഞ്ഞു... " അപ്പൊ ലവെറോ " വേറൊരു പിടക്കോഴി തല പൊക്കി " ഉണ്ട്... ഇനി ഒരു ഡൗട്ടും ഇല്ലല്ലോ.. see you tomorrow " അവൻ ബുക്കും എടുത്ത് പോയി... " മോഹഭങ്ക മനസ്സിലെ... " ഇഷുവും നീതുവും കൂടി ഐഷുവിനെ

കളിയാക്കി ചിരിക്കാൻ തുടങ്ങി... " കളിയാക്കണ്ട... സാർ അത് വെറുതെ പറഞ്ഞതാ... സാർ നു ലവെർ ഒന്നുല്ല... നമ്മളിൽ നിന്ന് രക്ഷപെടാൻ പറഞ്ഞതാ " " പറയാൻ പറ്റില്ല... " " അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാൻ ആ പ്രേമം ഒടിച്ചു മടക്കി കയ്യിൽ കൊടുക്കും " " നീ എന്തിന്റെ കുഞ്ഞാണെടീ... " " അല്ല പിന്നേ... നീതുവിനു പ്രേമിക്കാനും ചുറ്റിയടിക്കാനും ഒരാളുണ്ട്... നിനക്കാണെങ്കിൽ കണ്ടിട്ടില്ലെങ്കിലും പറയാനെങ്കിലും ഒരാളുണ്ട് " " അതാരാടീ...? " " കാലൻ... ഇവളെ ഫോണിലേക്ക് എന്നും വിളിക്കുന്ന കാലൻ " ആ പേരു കേട്ടപ്പോഴേക്കും ഇഷുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... അവൾ ഐഷുവിനെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
 

Share this story