ഇഷാനന്ദ്: ഭാഗം 20

ishananth

എഴുത്തുകാരി: കട്ടു

" നീ വാ.. ഞാൻ വീട്ടിൽ കൊണ്ടാക്കാം " കിച്ചു ഇഷുവിനോട് പറഞ്ഞു.. " വേണ്ട.. ഞാനും ഐഷുവും കൂടിയാ വന്നത് " " എന്നിട് അവളെവിടെ.. കാണാനില്ലല്ലോ " അപ്പോഴാണ് ഇഷുവും അവളെ കുറിച്ചാലോചിക്കുന്നത്... അവര് ചുറ്റും നോക്കി.. " നീയവളുടെ നമ്പർ തന്നെ.. ഞാൻ വിളിച്ചു നോക്കാം " കിച്ചു ഐഷുവിന്റെ നമ്പർ വാങ്ങി... മീനവിയൽ ഐഷുവും pk യും.. " ഏകാന്തതയുടെ അപാരതീരം..." pk താടിക്കും കൈ കൊടുത്ത് ഐഷുവിനെ നോക്കി ഇരുന്നു... " അതെ... ഇതെപ്പോഴെങ്ങാനും തീരുവോ... വന്നിട്ട് സമയം കുറെ ആയി " " താനെന്നെ മരത്തീന്ന് തള്ളിയിട്ടത് കൊണ്ടല്ലേ... അനുഭവിച്ചോ " "അത് കൊണ്ട്.. മൂന്ന് പ്ലേറ്റ് ബിരിയാണിയും രണ്ട് കുപ്പി പെപ്സിയും ആണ് നീ ഒറ്റയടിക്കിരുന്നു തീർക്കുന്നത്... ഒരു മണിക്കൂറായി ഈ തീറ്റ തുടങ്ങീട്ട് 😤" " അത് പിന്നേ കരഞ്ഞാൽ എനിക്ക് വിശപ്പ് കൂടും... " " ഒരു പ്രത്യേക തരം വിശപ്പാണല്ലേ " അപ്പോഴാണ് ഐഷുവിന്റെ ഫോണിലേക്ക് കിച്ചു വിളിക്കുന്നത്... ഐഷു ബിരിയാണി അകത്താക്കുന്ന തിരക്കിൽ ഫോണൊന്നും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല..അത് കണ്ടു pk തന്നെ ഫോണെടുത്തു..

" എടാ കിച്ചൂ... 😞" " pk 😲.. ഇത്‌ ഐഷുന്റെ ഫോണല്ലെ... ഇതെങ്ങനെ നിന്റെ കയ്യിൽ വന്നു..നീ കവലയിൽ അടിയുണ്ടായിട്ടു പോയതല്ലേ " " ആയിരുന്നു... പക്ഷെ അതിനിടയിൽ ഇവള് മരത്തിന്റെ മേളിൽ നിന്നൊന്ന് വീണു.. അപ്പോ ഇവളെയും തൂകി ഹോസ്പിറ്റലിലേക്ക് പോന്നു " " എന്നിട്ട് അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ " " ഏയ്... അവൾക്കെന്ത് കുഴപ്പം... കുഴപ്പമൊക്കെ എനിക്കാ " " എന്തോന്ന് 🙄" " അവൾക്കൊരു കുഴപ്പവുമില്ല.. വീണ ശക്തിയിൽ കാലൊന്ന് ഉളുക്കിയതാ.. ഡോക്ടർ ഒന്ന് കൈ വെച്ചപ്പോഴേക്കും അത് മാറി.. " " ഓക്കേ " " അതെ ചേട്ടാ... ഒരു മുട്ട പഫ്‌സും പൈനാപ്പിൾ ജ്യൂസും കൂടി " പാത്രം വടിച്ചു നക്കി വൈറ്ററോട് ഐഷു വിളിച്ചു പറഞ്ഞു.. " തന്റെ വയറിലെന്താടീ കൊക്കപ്പുഴുവുണ്ടോ.. ഇതൊക്കെ എങ്ങോട്ട് പോണ്... കണ്ടാൽ എല്ലും കോലും ആണല്ലോ " " താനതൊന്നും നോക്കണ്ട.. ഞാൻ കഴിച്ചതിന്റെ ബില്ല് കൊടുത്താൽ മാത്രം മതി " " എടാ കിച്ചു... എനിക്ക് കുറച്ചു കാശ് കടം തരേണ്ടി വരും.. " " എന്നാതിനാടാ " " എന്റെ ഒരു മാസത്തെ ചിലവ് മൊത്തം ഇവളിന്ന് തിന്ന് തീർക്കും എന്നാ തോന്നുന്നത് " " 😂😂😂...

ഞാൻ ഇഷുനെ കൊണ്ടാക്കീട്ട് നിന്നെ വിളിക്കാം " " ഓക്കേ ടാ " pk ഫോൺ വെച്ച് താടിക്കും കൈകൊടുത്തു ഇരുന്നു... " അഞ്ചാറു ദിവസം പട്ടിണി കിടന്നവര് പോലും ഇത്രക്ക് ആർത്തി കാണിക്കില്ല " (ആത്മ ) " ഏഹ് " " ഏയ് ഒന്നുല്ല... കുട്ടി കഴിച്ചോളൂ... വിശപ്പ് കാണും " 💛💛💛💛💛💛💛💛💛💛💛💛💛💛💛 " ഐഷു pk യുടെ കൂടെ ഉണ്ട്.. താൻ വാ " കിച്ചു ഇഷുവിനെയും കൂട്ടി അവന്റെ എൻഫീൽഡ് ന്റെ അടുത്തേക്ക് നടന്നു.. " ഇതെന്താ? " (ഇഷു ) " ബുള്ളറ്റ്.. കണ്ടിട്ട് മനസ്സിലായില്ലേ " " ഈ തല്ലിപൊളിയിൽ ഞാനെങ്ങും ഇല്ല " " കോളേജിൽ നേരം വൈകിയാൽ എന്റെ ബുള്ളറ്റിൽ നിനക്ക് കയറാം... അല്ലെങ്കിൽ തല്ലിപൊളിയല്ലേ.. നീ വേണെങ്കിൽ വന്നാൽ മതി.. നേരം ഒരുപാടു വൈകി.. ഞാൻ പോവാ " അപ്പോഴാണ് ഇഷു സമയം നോക്കുന്നത്... നേരം ഇരിട്ടി തുടങ്ങിയിരുന്നു... അവൾ മനസ്സില്ലാമനസ്സോടെ അവന്റെ ഒപ്പം കയറി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഐഷു പോലീസ് ജീപ്പിൽ കയറി ഇരുന്നതും pk അവളെ വിലങ്ങണിയിച്ചു... " താനെന്തിനാടോ എന്നെ വിലങ്ങണിയിക്കുന്നത്... ഞാനെന്താ കൊടുംകുറ്റവാളിയോ " " നീയേ ചിലപ്പോ പോകുന്നതിനിടയിൽ വല്ല ബാക്കറിയും കണ്ടാൽ കൈ നീട്ടി അവിടെ ഉള്ള സാധനങ്ങളും എന്നെ കൊണ്ട് വാങ്ങിപ്പിക്കും... അത്കൊണ്ടൊരു മുൻ‌കൂർ ജാമ്യം എടുക്കുന്നതാ " " എനിക്ക് കൈ മാത്രല്ല .. സംസാരിക്കാനും അറിയാം " " ഇനി വല്ലതും പറഞ്ഞാൽ ഞാനാ വായിൽ വല്ല തുണിയും കുത്തി കയറ്റും.. നോക്കിക്കോ " ഐഷു അവനെ കൊഞ്ഞനം കുത്തി പുറത്തേക്ക് നോക്കിയിരുന്നു.. pk അവളെ നോക്കി ചിരിച്ചു ജീപ്പ് മുന്നോട്ടെടുത്തു... 💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവും ഇഷുവും ഗേറ്റ് കടന്ന് വരുമ്പോൾ ഫ്രണ്ടിൽ തന്നെ ദേവനും അരുന്ധതിയും ഇഷുവിനെ നോക്കി ഇരിപ്പുണ്ടായിരുന്നു.. " അവര് തമ്മിൽ നല്ല ചേർച്ചയുണ്ടല്ലേ " കിച്ചുവിനെയും ഇഷുവിനെയും നോക്കി അരുന്ധതി പറഞ്ഞു.. " മ്മ്.. അല്ലാ ഇവരെന്താ ഒരുമിച്ച്... ഇഷു ശാലിനിയുടെ മഠത്തിൽ പോയതായിരുന്നില്ലേ " " അതേലോ.. "

അപ്പോഴേക്കും കിച്ചുവും ഇഷുവും അങ്ങോട്ട് കയറി വന്നു.. ഇഷു കിച്ചുവിനോട് യാത്ര പോലും പറയാതെ നേരെ ഉള്ളിലോട്ടു പോയി... " കിച്ചു വാ.. കയറിയിരിക്ക് " " ഇല്ലങ്കിൾ... ഇരിക്കാൻ സമയം ഇല്ല... ഞാൻ പോവാ " " ഓ.. എന്നാ സമയം കിട്ടുമ്പോ വാ.. " " അങ്കിൾ... " " എന്താടാ " കിച്ചു ദേവന്റെ അടുത്തേക്ക് വന്ന് അവന്റെ രണ്ട് കയ്യും കൂട്ടി പിടിച്ചു.. " എനിക്ക് തന്നൂടെ അങ്കിൾ അവളെ...പറ്റില്ലെന്ന് മാത്രം പറയരുത്... അത്രക്ക് ഇഷ്ട്ടപെട്ടു പോയി... പൊന്നു പോലെ നോക്കിക്കോളാം ഞാനവളെ... " ദേവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. " മോനെ.. നീ എന്തറിഞ്ഞിട്ടാ " " എനിക്കെല്ലാം അറിയാം അങ്കിൾ... എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ഈ പറയുന്നത് " " എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കിച്ചു.. അവള് സമ്മതിക്കില്ല... " " അവളെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു... എനിക്ക് അങ്കിളിന്റെ സമ്മതം മാത്രം മതി " " അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിൽ പരം എന്ത് സന്തോഷമാ കിച്ചു എനിക്കുള്ളത്... എനിക്ക് പൂർണ സമ്മതമാണ് " ഇപ്പൊ കിച്ചുവിന്റെ കൈ ദേവന്റെ കൈകൾക്കുള്ളിലാണ്.. അതിന്റെ അർത്ഥം നന്ദി സൂചകമാണോ സന്തോഷമാണോ എന്ന് കിച്ചുവിന് മനസ്സിലായില്ല.. അവൻ സന്തോഷത്തോടെ ദേവനെ നോക്കി പുഞ്ചിരിച് അവിടെ നിന്നും ഇറങ്ങി... 💛💛💛💛💛💛💛💛💛💛💛💛💛💛

ഐഷുവും pk യും വീട്ടിലെത്തുമ്പോൾ അവളുടെ അനിയൻ അക്ഷയ് മുൻവശത് തന്നെ ഉണ്ടായിരുന്നു.. യൂണിഫോം അണിഞ്ഞ pk യെയും വിലങ്ങണിയിച് ഇരിക്കുന്ന ഐഷുവിനെയും അവൻ സംശയത്തോടെ നോക്കി... എന്നിട്ട് ഉള്ളിലോട്ടു ഒരൊറ്റ ഓട്ടമായിരുന്നു.. " അമ്മേ.. ചേച്ചിയെ പോലീസ് പിടിചേ " pk ഐഷുവിന്റെ അടുത്തേക്ക് ചെന്ന് വിലങ്ങഴിച്ചു.. " അതെ.. താനെന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതിട്ടോ " " അതെന്തിനാ " " ഒരു പോലീസുകാരൻ ഫ്രണ്ട് ആയിട്ടുണ്ടെന്ന് പറയുന്നത് ഒരു ഗമയല്ലേ " " എന്ത് ഗമ.. ഞങ്ങളും സാദാരണ മനുഷ്യരാടോ " " അതൊക്കെ അറിയാം... താൻ പറയുന്നന്തങ് കേട്ടാൽ മതി " " നീ പോയെ.. ഞാൻ പോവാ " പോവാൻ നിന്ന അവനെ നിർബന്ധിച് ഐഷു വീട്ടിൽ കയറ്റാൻ നിൽക്കുമ്പോഴാണ് ഐഷുവിന്റെ അമ്മ പുറത്തേക്ക് വരുന്നത്... ഐഷുവിന്റെ അമ്മയുടെ കയ്യിൽ ഒരു വിറക് കൊള്ളിയും ഉണ്ടായിരുന്നു.. ഐഷുവിനെ കണ്ടതും അവൾ ഓടി വന്ന് ഐഷുവിനെ തല്ലാൻ തുടങ്ങി.. " അയ്യോ...അമ്മേ തല്ലല്ലേ... എന്തിനാപ്പൊ തല്ലണെ " ഐഷു ഓടി pk യുടെ പിറകിൽ ഒളിച്ചു..

pk ആകെ അന്തം വിട്ട് നിൽക്കുകയായിരുന്നു.. " നിനക്കൊക്കെ നല്ല ചോറ് തന്നിട്ടല്ലേടീ ഞാൻ നിന്നെ വളർത്തുന്നത്.. എന്നിട്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനാണോടീ നീയൊക്കെ ഉണ്ടായിട്ടുള്ളത്..അസത്തെ " " ഏഹ്.. അമ്മയെന്ത്‌ പ്രാന്താ ഈ പറയുന്നത് " pk യുടെ പിറകിൽ നിന്നും തല ചെരിച്ചു കൊണ്ട് ചോദിച്ചു... " സാറെ... എന്റെ മോള് എന്ത് തെറ്റാ ചെയ്തതെന്ന് എനിക്കറിയില്ല... അവളോട്‌ ക്ഷമിച് വെറുതെ വിടണം " ഐഷുവിന്റെ അമ്മ pk യുടെ മുന്നിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു.. pk യും ഐഷുവും ആകെ വണ്ടറടിച്ചു നിൽക്കുകയായിരുന്നു... "അയ്യോ ആന്റി.. ഞങ്ങളെ തെറ്റിദ്ധരിച്ചേക്കുവാ..അവളൊരു തെറ്റും ചെയ്തിട്ടില്ല.. ഐശ്വര്യ എന്റെ ഫ്രണ്ട് ആണ്.. അവൾ നിർബന്ധിച്ചപ്പോൾ ഒന്ന് കയറിയിട്ട് പോവാം എന്ന് വിചാരിച്ചതാ " ഗീത (ഐശ്വര്യയുടെ അമ്മ ) അക്ഷയ് യെ ഒന്ന് നോക്കി.. എന്നിട്ട് pk യെ നോക്കി ചിരിച്ചു.. ഐഷുവിന് അപ്പോഴാണ് കാര്യം കത്തിയത്.. അവൾ മുന്നോട്ട് വന്നു.. " നിങ്ങളൊക്കെ എന്താ പറഞ്ഞെ ഞാനൊരു പടുവാഴ ആണെന്ന് ലെ..എന്തൊക്കെ ആയിരുന്നു.. വാഴ വെക്കട്ടെ.. വാഴ കുലക്കട്ടെ.. വാഴ വെട്ടട്ടെ... എവിടെ.. ഈ വാഴയെ ഉണ്ടാക്കിയ വ്യക്തിയെ ഇങ്ങു വിളി... മൂപ്പരാളും കൂടി കാണട്ടെ എനിക്ക് സാധാരണക്കാരിൽ മാത്രല്ല അങ്ങ് പോലീസുകാരിലും പിടിയുണ്ടെന്ന്.. ഹും "

" മിണ്ടാതിരിയടി.. മോൻ കയറിയിരിക്ക് " " ഇല്ലാന്റി... ഞാൻ പോവാ.. എന്നാ ശരി " pk തിരിച്ചു നടന്നു... പകുതി എത്തിയപ്പോൾ അവനൊന്ന് തിരിഞ്ഞതും ഐഷു കൈ വീശി റ്റാറ്റാ കാണിച്ചു... അവനൊരു ചിരിയോടെ ജീപ്പിൽ കയറി ഐഷുവിനെ നോക്കി കൊണ്ട് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 " മോളെ.. ഞാൻ നാളെ പോവും " വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കുന്നതിനിടയിൽ അരുന്ധതി പറഞ്ഞു.. " അയ്യോ ആന്റി പോവല്ലേ... അയ്യോ ആന്റി പോവല്ലേ " (ഇഷു ) " പോടീ പോടീ.. " " ഷ് ഷ് " ദേവൻ വാതിലിന്റെ പുറകിൽ നിന്ന് അരുന്ധതിയെ വിളിച്ചു.. അരുന്ധതി തിരിഞ്ഞതും കാര്യം പറയാൻ ആംഗ്യം കാണിച്ചു.. " അച്ഛാ... മറഞ്ഞു നിൽക്കാതെ നേരെ വന്ന് കാര്യം പറ " ദേവൻ പുറത്തേക്ക് വന്നു... " അത് മോളെ... നമ്മുടെ കിച്ചുവില്ലേ... " " ആ... " " അവന് നിന്നെ ഒന്ന് കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്... " " ആഹാ... അത് നല്ല കൊള്ളലാണല്ലോ " " മോളെ... അവൻ നല്ല പയ്യനാ.. മോളെ പൊന്നുപോലെ നോക്കും " " ഉവ്വോ " " മോളിതിനു സമ്മതിക്കണം " " എന്റെ സമ്മതം ഞാൻ ആ പോലീസുകാരനോട് നേരിട്ട് പറഞ്ഞോളാം.. ട്ടാ "........... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story