ഇഷാനന്ദ്: ഭാഗം 21

ishananth

എഴുത്തുകാരി: കട്ടു

" ടോ.. താനെന്നെ കൊണ്ടേ പോകുള്ളൂ ലെ " കിച്ചു ഫോൺ വിളിച്ചതും ഇഷു ചൂടായി.. " അതേലോ... എന്ത്യേ ചക്കരെ " " ജീവിക്കണം എന്ന് ഒട്ടും ആഗ്രഹം ഇല്ലേ " " നിന്നെ കെട്ടീട്ട് എന്നെയങ്ങു കെട്ടിയെടുത്താലും ഞാനങ്ങു സഹിക്കും " " താനെ ഉടുമ്പാ... എത്ര ആട്ടി വിട്ടാലും പോവില്ല 😡" " ഇല്ല... ശേ.. ഞാനിപ്പോ അതിനൊന്നും അല്ല വിളിച്ചത്..എന്റെ കോൺസെൻട്രേഷൻ കളയാൻ വേണ്ടി " " പിന്നേ 🤔" " ശാലിനി മരിക്കുമ്പോൾ കിച്ചന്റെ കയ്യിൽ ഒരു പെൻഡ്രൈവ് കൊടുത്തു എന്നല്ലേ നീ പറഞ്ഞത്.. അതിപ്പോ എവിടെയാ " " അതെനിക്കറിയില്ല.. കിച്ചേട്ടന്റെ കയ്യിലായിരുന്നു... എവിടെയാ വെച്ചതെന്നോ എന്താണെന്നോ ഒന്നും എന്നോട് പറഞ്ഞിട്ടില്ല " " ആ ഡ്രൈവിൽ രാമഭദ്രന് എതിരായുള്ള സോളിഡ് എവിടെൻസ് ഉണ്ടായിരിക്കണം... അതാണ് അവൻ അത് ആരും അറിയാതെ സൂക്ഷിച്ചത്.." " ശാലിനി ചേച്ചി പറഞ്ഞത് ഇന്ദ്രൻ ആരാണെന്ന് അതിലുണ്ടെന്നല്ലേ.. അപ്പൊ കിച്ചേട്ടന് ഇന്ദ്രൻ ആരാന്ന് മനസ്സിലായിരിക്കണം.. മേ ബി അവനെ തിരഞ്ഞു പോവുന്നതിനിടയിലായിരിക്കും എന്റെ കിച്ചേട്ടൻ... "

" ഇഷൂ.. ഞാനൊരു കാര്യം പറയട്ടെ... " " മ്മ് " " ശാലിനിയും കിച്ചനും അവസാനിപ്പിച്ചിടത്തു നിന്ന് നമുക്കങ്ങു തുടങ്ങിയാലോ " " ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാർ.. പക്ഷെ എനിക്ക് പോലീസുകാരിലോ അധികാരിയിലോ ഒന്നിലും വിശ്വാസം ഇല്ല... എത്ര തെളിവ് നിരത്തിയാലും എല്ലാം നമ്മുക്കെതിരെ തന്നെ അവര് തിരിക്കും " " എടൊ... നീ എന്നെ വിശ്വസിക്ക്... അങ്ങനെ വല്ലതും സംഭവിച്ചാൽ ഞാൻ ധരിക്കുന്ന യൂണിഫോം ഞാനങ്ങു മറക്കും... താനെന്റെ കൂടെ നിന്നാൽ മാത്രം മതി " " മ്മ് " " അപ്പൊ കിച്ചനും ശാലിനിയും അവസാനിപ്പിച്ചിടത് നിന്ന് കിച്ചുവും ഇഷാനിയും തുടങ്ങുന്നു... ഡൺ 🤜" " ഡൺ 🤛" " ബട്ട്‌ വൺ കണ്ടിഷൻ.. ഈ സാർ വിളി മാറ്റി ഏട്ടാ ന്ന് വിളിക്കണം " " തുടങ്ങി പഞ്ചാര " ഇഷു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. " അതേലോ.. എന്നാ എന്റെ പൊന്നുമോൾ എന്നെയൊന്നു സ്നേഹത്തോടെ എട്ടാന്ന് വിളിച്ചേ " " പോടാ പട്ടീ " " മതി.. ഇത്ര മതി... ഇത് കേൾക്കാനാ ഞാൻ കാത്തിരുന്നത്... ലവ് യു ടി പൊണ്ടാട്ടി.. ഗൂഡ്‌നെറ് " കിച്ചു ഫോൺ വെച്ചതും ഇഷു ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ ഡയറിയിൽ വിരലോടിച്ചു.. അതിലെ മയിൽ പീലിയും വളപ്പൊട്ടുകളും അവളെ കുസൃതിയോടെ നോക്കി ചിരിക്കുന്ന പോലെ തോന്നി... അവളാ ഡയറിയും കെട്ടിപിടിച് കിടന്നുറങ്ങി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

" ഇഷൂ.. നീയിതെവിടെയാ.. ഞാനിപ്പോ ഇറങ്ങും കേട്ടോ " അരുന്ധതി പോവാൻ റെഡി ആയി നിക്കാണ്.. " ഒരു മിനിറ്റ് ആന്റി ഇപ്പൊ വരാം " ഇഷൂ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു.. " അരൂ... പുറത്താരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.. നീയൊന്ന് നോക്കുവോ " " ഓക്കേ ദേവാ " അരുന്ധതി വാതിൽ തുറന്നതും മുന്നിൽ ഒരു മധ്യവയസ്കയായ സ്ത്രീയും ഒരു 19 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ആയിരുന്നു... " കയറി ഇരിക്കൂ ".. അരുന്ധതി ആദിത്യമര്യാദയോട് കൂടി അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.. " ഞാൻ ശാരദ.. ഇതെന്റെ മോള് നന്ദുപ്രിയ.. കിച്ചൂന്റെ അമ്മയാണ്.. " " ഓ... കിച്ചു പറഞ്ഞിരുന്നു.. പക്ഷെ ഇത്ര പെട്ടെന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല " ദേവൻ കാലിൽ നിന്ന് കാല് എടുത്തു കൊണ്ട് പറഞ്ഞു.. " എന്റെ മോന് ആദ്യമായിട്ടാ എന്നോടൊരു ആഗ്രഹം പറയുന്നത് ... അവൻ ചൂസ് ചെയ്യുന്നത് ബെസ്റ്റ് ആയിരിക്കും എന്നെനിക്കുറപ്പുണ്ട് " അതുകേട്ടതും ദേവന്റെ മുഖം മങ്ങി.. " കിച്ചു എന്റെ മോളെ കുറിച്ച് വല്ലതും പറഞ്ഞിരുന്നോ " " നിങ്ങൾ പേടിക്കണ്ട.. എന്നോടെല്ലാം അവൻ പറഞ്ഞിട്ടുണ്ട്... കിച്ചൂന്റെ അച്ഛൻ ഒരു പോലീസുകാരനായിരുന്നു... അദ്ദേഹം ആർജ്ജിച്ചു തന്ന ധൈര്യത്തിലാ ഞാൻ ഇത്രയും കാലം എന്റെ മക്കളെ വളർത്തി വലുതാക്കിയത് ... ഇഷുനെ ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ട്ടായി...

ഇനി നിങ്ങളുടെ തീരുമാനം മാത്രം അറിഞ്ഞാൽ മതി " " ഞങ്ങൾക്ക് സമ്മതം ആണ്.. പക്ഷെ മോളാണ്.. ☹️" അപ്പോഴാണ് ഇഷു അങ്ങോട്ട് വരുന്നത്.. " ഓട്ട പത്രത്തിൽ ഞണ്ട് വീണാൽ ഒടലൊടൊലൊടൊലാ.. മഴ പെയ്തു വെള്ളം വീണാൽ ജലജലജലജ " പിറകിലേക്ക് കയ്യും കെട്ടി ആടി പാടി വരുന്ന ഇഷുവിനെ ദേവൻ ദയനീയതയോടെ നോക്കി.. " പത്തിരുപത്തൊന്ന് വയസായന്നെ ഉള്ളൂ.. ഇപ്പോഴും കൊച്ചുകുട്ടികളുടെ സ്വഭാവമാ " ദേവൻ അവരോടായി പറഞ്ഞു.. " ഇന്നെന്റെ മോള് കുറച്ചു വൃത്തിയിലൊക്കെ ഡ്രസ്സ്‌ ഇട്ടിട്ടുണ്ട്... അത് തന്നെ ഭാഗ്യം.. ബാക്കിലോട്ട് കയ്യും കെട്ടി വരാൻ ഇവളാര് സേതുരാമയ്യർ സിബിഐ യോ " ദേവന്റെ അടുത്തിരിക്കുന്ന അരുന്ധതിയുടെ ചെവിയിലായി ദേവൻ പറഞ്ഞു... അരുന്ധതി ആണെങ്കിൽ ചിരി അടക്കി പിടിച്ചിരിക്കുവാണ് ... " ആരാ അച്ഛാ ഇവരൊക്കെ? " ഇഷു ദേവന്റെ അടുത്ത് വന്ന് ചോദിച്ചു.. " എടത്തിക്ക് എന്നെ മനസ്സിലായില്ലേ " നന്ദു ചോദിച്ചു.. " ഏട്ടത്തിയോ... ആരാടീ നിന്റെ ഏടത്തി " " ഏടത്തി തന്നെ... എടതിയല്ലേ പറഞ്ഞെ എന്റെ ഏട്ടനെ സ്നേഹിക്കുന്ന പെണ്ണാണ് എന്നും നിങ്ങൾ കല്യാണം കഴിക്കാൻ പോവാണെന്നും " " ഞാനാ... എപ്പോ " " എന്താ മോളെ.. ഇവരീ പറയുന്നതൊക്കെ സത്യാണോ " ദേവൻ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞു ചോദിച്ചു..

" അച്ഛാ.. മനസ്സാ വാചാ കർമണാ എനിക്കിവരെ അറിയില്ല " " എന്താ ഏടത്തി ഇങ്ങനൊക്കെ പറയുന്നേ " നന്ദു പരമാവധി വിനയം വാരി നിറച്ചു.. " ആരാടീ നിന്റെ ഏടത്തി.. പറയടീ ആരാന്ന് ". ഇഷൂ കയ്യും കയറ്റി നന്ദുന്റെ അടുത്തേക്ക് ചെന്നു... ശാരദയും അരുന്ധതിയും ചിരി അടക്കി പിടിച്ചു ഒരു വഴിക്കായി.. " മോളെ.. ഒന്നടങ്.. അച്ഛൻ അവരോടു ചോദിച്ചോളാം.. നീ പോയി എല്ലാർക്കും ചായ എടുക്ക് " " ചായ എടുക്കാനാ... അച്ഛനെന്ത് വർത്താനാ പറയുന്നത്... ഇവര് പെരുങ്കള്ളികളാണ്.. പോലീസിനെ വിളിക്കച്ചാ " " അയ്യോ മോളെ അങ്ങനെ ഒന്നും പറയരുത്... " ദേവൻ കൈ കൊണ്ട് അരുതെന്ന് കാണിച്‌ അരുന്ധതിയെ നോക്കി.. " മോളിങ് വാ " അരുന്ധതി ഇഷുവിന്റെ കൈ പിടിച്ചു വലിച്ചു.. " ആന്റി.. എന്നെ വിട്... ഞാൻ പോലീസിനെ വിളിക്കട്ടെ... ഇവരെ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ " " മോളെ... ഞാൻ പറയുന്നത് കേൾക്ക് " അരുന്ധതി അവളെ വലിച്ചു കിച്ചണിലേക്ക് കൊണ്ട് പോയി.. ഇതൊക്കെ കണ്ട ദേവൻ അവരെ നോക്കി 32 പല്ലും കാണിച്ചൊന്ന് ചിരിച്ചു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

" എന്റെ ഇഷൂ.. അവര് നിന്നെ പെണ്ണ് കാണാൻ വന്നതാ " അരുന്ധതി ഇഷുവിനെ പറഞ്ഞു മനസിലാക്കാൻ തുടങ്ങി.. " പെണ്ണ് കാണാനാ... ആരോട് ചോദിച്ചിട്ട്... " " എന്റെ മോളെ.. ആ അമ്മേടെ മോന് നിന്നെ കണ്ടു ഇഷ്ട്ടപെട്ടെന്ന്... " " അത്കൊണ്ട്... " " എന്റെ മോള് ഇപ്പൊ അവരുടെ മൂന്നിലൊന്ന് വന്ന് നിൽക്ക് " " പറ്റില്ല പറ്റില്ല പറ്റില്ല " " നിന്റെ അച്ഛനെ നീ നാണം കെടുത്തരുത്.. അവരുടെ മുന്നിൽ ഇപ്പൊ ഒന്ന് വന്ന് നിന്ന് കൊടുത്താൽ മതി..കല്യാണം സമ്മതിച്ചു കൊടുക്കാതിരുന്നാൽ മതി " അരുന്ധതി ചായയുടെ ട്രേ ഇഷുവിന്റെ കയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു... ദേവനെ അവരെ മുന്നിൽ നാണം കെടുത്തണ്ട എന്ന രീതിയിൽ അവൾ ഉള്ളിലോട്ടു പോയി... അകത്തോട്ടു പോകുമ്പോൾ ഇഷു ദേവനെ നോക്കി കണ്ണുരുട്ടി ശാരദയുടെ മുന്നിൽ ചിരിച്ചു കൊണ്ട് ട്രേ നീട്ടി... ശാരദ അവളെ നോക്കി ചിരിച് ചായ എടുത്തു.. നന്ദുവും... " മോനെ ഇങ്ങു കേറി പോര്.. ഞങ്ങൾക്ക് പെൺകുട്ടിയെ ഇഷ്ട്ടായി " ഇനി ഒരു ക്ലാസും കൂടി എടുക്കാനുണ്ടല്ലോ എന്ന രീതിയിൽ ഇഷു നിൽക്കുമ്പോഴാണ് ശാരദ അത് പറയുന്നത്.. ഇഷു പുറത്തേക്ക് തല എത്തി നോക്കിയതും കിച്ചു പുറത്ത് നിന്നും ആമ തല പുറത്തേക്കിടുന്ന പോലെ നോക്കി.. " അലോ " കിച്ചു കയ്യും ഉയർത്തി അങ്ങോട്ട് വന്നു..

അവനെ കണ്ടതും ഇഷുവിന്റെ മനസ്സിൽ മഞ്ഞ ബൾബ് കത്തി.. " എന്റെ ഇഷുട്ടി എനിക്ക് വേണ്ടി ചായയും ആയി നിൽക്കുവാണല്ലേ... ഗൊച്ചു ഗള്ളി " കിച്ചു ട്രേയിൽ നിന്നും ചായ അവളെ നോക്കി എടുത്തു കുടിച്ചു.. " ഡോ.. താനെന്താടോ ഇവിടെ " ഇഷു പൊട്ടിത്തെറിച്ചു " മോളെ അത്.. " " അച്ഛൻ ഒന്ന് മിണ്ടാതിരിക്ക്... ഞാൻ ഇയാളോട് ഇന്നലെ തന്നെ പറഞ്ഞതാ എനിക്കീ കല്യാണത്തിന് താത്പര്യമില്ലെന്ന്.. പിന്നേ എന്തിനാടോ ഇങ്ങനെ വലിഞ്ഞു കയറി വരുന്നത് " " ഇഷൂ ഒന്ന് മിണ്ടാതിരിക്ക്.. അവരൊക്കെ നോക്കുന്നു " അവൻ പതുക്കെ അവന്റെ കഴുത്തിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. " നോക്കട്ടെ.. എല്ലാരും നോക്കട്ടെ... തന്റെ സ്വഭാവം എല്ലാരും അറിയട്ടെ... " " oh my God" കിച്ചു തല ഉഴിഞ്ഞു കൊണ്ട് ദേവനെ നോക്കി... എല്ലാം കയ്യീന്ന് പോയി എന് ദേവൻ അവനെ നോക്കി കൈ കൊണ്ട് കാണിച്ചു.. " താനെന്തിനാടോ എന്റെ അച്ഛനെ നോക്കുന്നത്... തനിക്കറിയോ ഈ വന്നതൊക്കെ ആരാണെന്ന്... ഇവര് എന്നെ പെണ്ണ് കാണാൻ വന്നതാ.. ഞാൻ ഇവരുടെ മരക്കൊന്തനായ മോനേം കെട്ടി തന്റെ മുന്നിൽ സന്തോഷായി ജീവിക്കും... നോക്കിക്കോ " " ഈശ്വരാ... " ( കിച്ചു ) " മോളെ... ഞാൻ കിച്ചൂന്റെ അമ്മയാ" (ശാരദ ) " ആന്റി ഒന്ന് മിണ്ടാതിരിക്ക്... ഞാൻ ഇയാ .... ആന്റിയെന്താ ഇപ്പൊ പറഞ്ഞെ 🙄" ഇഷു ഞെട്ടലോടുകൂടി ചോദിച്ചു..

" കിച്ചു എന്റെ മോനാണെന്ന്... അവന് വേണ്ടിയാ ഞങ്ങൾ പെണ്ണാലോജിച് വന്നതെന്ന് " ഇഷു ദയനീയമായി എല്ലാരേം നോക്കി... ഞങ്ങളീ നാട്ടുകാരെ അല്ല എന്ന രീതിയിലാ ദേവനും അരുന്ധതിയും... " എല്ലാം നശിപ്പിച്ചപ്പോൾ നിനക്ക് സമാദാനമായില്ലെടീ പട്ടീ " കിച്ചു ഇഷുവിന്റെ അടുത്തേക്ക് നീങ്ങി നിന്ന് കഴുത്തു ഉഴിഞ്ഞു കൊണ്ട് പതുക്കെ പറഞ്ഞു... ഇഷു ദയനീയമായി കിച്ചുവിനെ നോക്കി ശാരദയെ നോക്കി ചിരിച്ചു... " ഇഷു ഏതായാലും മരകോന്തനായ എന്റെ മോനെ കെട്ടാൻ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങളായിട്ടിനി എതിര് നിൽക്കുന്നില്ല.. അല്ലെ മോളെ " ശാരദ ചിരിയോടെ പറഞ്ഞതും കിച്ചുവിന്റെയും ദേവന്റെയും അരുന്ധതിയുടെയും മുഖം വിടർന്നു.. പക്ഷെ ഇഷുവിന്റെ മുഖം മങ്ങിയത് കിച്ചു ശ്രദ്ധിച്ചിരുന്നു... " uncle.. if you don't mind എനിക്ക് ഇഷുവിനോട് പഴ്സണലായി സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് " " അതിനെന്താ... നിങ്ങൾ സംസാരിചോ " കിച്ചു ഇഷുവിനെയും കൂട്ടി പുറത്തോട്ട് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛 " എന്താണ്.. എന്റെ ഇഷൂട്ടിന്റെ മുഖത്തൊരു വാട്ടം " " ഒന്നുല്ല 😏" " നിന്റെ കല്യാണം മുടക്കാനുള്ള അഭിനയം ഗംഭീരമായിരുന്നു.. പക്ഷെ ചെക്കൻ ഞാനാണെന്ന് അറിയില്ലായിരുന്നു ലെ " " 😏"

" പുച്ഛിക്കല്ലേ പുച്ഛിക്കല്ലേ... പുച്ഛിച്ചാൽ ഞാൻ കെട്ടിപിടിച്ചൊരുമ്മ തരും... " " അയ്യേ.. വൃത്തികെട്ടവൻ... " " ഇതിനൊക്കെ മോള് അങ്ങനെയാണോ പറയാ... എന്നാ ശരിക്ക് വൃത്തികേടെന്താണ് എന്ന് ചേട്ടൻ കാണിച്ചരാം മോൾക്ക് " കിച്ചു ചുറ്റും നോക്കി അവളുടെ അടുത്തേക്ക് അടുത്തേക്ക് വന്നു.. ഇഷു പിറകിലോട്ട് നടന്ന് മതിലിൽ തങ്ങി നിന്നു... കിച്ചു അടുത്തെത്തിയതും അവൾ ഓടാനൊരുങ്ങി... ഇത്‌ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ കിച്ചു രണ്ട് ഭാഗവും കൈ വെച്ച് ലോക്കാക്കി... ഒരു തണുത്ത കാറ്റ് അവരെ തഴുകി തലോടി പോവുന്നുണ്ടായിരുന്നു... കിച്ചു അവളിലേക്ക് ചേർന്ന് നിന്നതും അവള് വെട്ടി വിയർത്തു... ... കിച്ചു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച് അവളുടെ നീലക്കൽ മൂക്കുത്തിയിൽ മൃദുവായൊന്ന് കടിച്ചു... അവന്റെ ചുടുനിശ്വാസം അവളിൽ പതിഞ്ഞതും ഇഷു മിഴികൾ ഉയർത്തി അവനെ നോക്കി... അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് നീങ്ങിയതും അവൾ കൈകൾ എടുത്തു ചുണ്ടിന്റെ മേലെ വെച്ച് വേണ്ടെന്ന് തലയാട്ടി... കിച്ചു പുഞ്ചിരിയോടെ അവളുടെ കൈകളിൽ ചുണ്ടുകളമർത്തി അവന്റെ കൈകളിൽ നിന്നും അവളെ മോചിപ്പിച്ചു............ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story