ഇഷാനന്ദ്: ഭാഗം 22

ishananth

എഴുത്തുകാരി: കട്ടു

" നീതു... ഐഷു വന്നില്ലേ " ഇഷു ക്ലാസ്സിലേക്ക് കയറിയപാടെ നീതുവിനോട് ചോദിച്ചു.. " ഇല്ലടാ... അവളിന്ന് വരില്ലെന്ന് പറയാൻ പറഞ്ഞു " " വരില്ലേ... എന്നിട്ടാ പരട്ട എന്നോട് പറഞ്ഞില്ലല്ലോ.. എനിക്കവളോട് ഒരു അത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു " " എന്താടാ... " " എടാ നമ്മളെ കിഷോർ സാറില്ലേ... അങ്ങേര് " ഇഷു പറയാൻ തുനിഞ്ഞതും വിഷ്ണു സാർ ക്ലാസ്സിലേക്ക് കടന്ന് വന്നു... സാറെ കണ്ടതും നീതു ഇഷുവിൽ നിന്ന് ശ്രദ്ധ തിരിച് സാറിന്റെ മേലേക്കാക്കി " സാറെ കണ്ടതും ഇവള് തല തിരിച്ചു... എന്റെ ഐഷു ഉണ്ടായിരുന്നെങ്കിൽ 😩... എനിക്കിപ്പോ ഐഷുനോട് സംസാരിക്കണം... " ഇഷു നീതുനെ തോണ്ടി... " എന്താടീ " " എനിക്ക് ഐഷുനോട് സംസാരിക്കണം എന്ന് " " സംസാരിച്ചോ... " നീതു സാറിന്റെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു.. ഇഷു പതുക്കെ ബാഗിൽ നിന്നും ഫോണെടുത് നീതുവിന്റെ മടിയിൽ കിടന്ന് ഐഷുവിനെ വിളിച്ചു..... " ഐശൂ... നീ എന്താടീ എന്നോട് വരില്ലെന്ന് പറയാഞ്ഞേ " " ഞാൻ വിളിച്ചപ്പോൾ കിട്ടിയില്ലെടീ... അതാ 😁" " നീ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാനും വരില്ലായിരുന്നു... " " അനുഭവിച്ചോ അനുഭവിച്ചോ.. " " ഇന്ന് മുഴവൻ ഈ പരട്ട വിഷ്ണുവാഡീ...എന്നെ കൊണ്ടിരിക്കാന് പറ്റും എന്ന് തോന്നുന്നില്ല " " നീയെന്നാ ചാടിക്കോ... "

" നല്ല കഥ.. അങ്ങേര് അറ്റെൻഡൻസ് എടുത്തു..ഇനി നെക്സ്റ്റ് പീരിയഡിൽ എന്നെ കണ്ടില്ലെങ്കിൽ നാളെ വന്നാൽ എന്റെ തലയിൽ ഡിസ്കോ ദിവാനി കളിക്കും " " ഹിഹി... നീയിപ്പോ എങ്ങനാ വിളിക്കുന്നത്? " " ഞാൻ നീതുവിന്റെ മടിയിൽ കിടന്" " എന്നാ വേഗം എണീറ്റൊ .. അല്ലെങ്കിൽ അയാൾ ഡിസ്കോ ദിവാനി മാത്രല്ല ഇഷ്‌ക് വാലാ ലവും കളിക്കും " " പോടീ പരട്ടെ " ഇഷു ഫോൺ വെച്ച് നേരെ ഇരുന്ന് സാറെ ശ്രദ്ധിച്ചിരിക്കുന്ന നീതുവിനെ പുച്ഛത്തോടെ നോക്കി.. " എല്ലാ കോളേജിലും കാണും ഒരു വിഷ്ണു സാർ.. ഇത്ര മാത്രം വിഷ്ണു എവിടെ കിടക്കുന്നു... " (ആത്മ ) ഇഷു താടിക്കും കൈ കൊടുത്ത് ഉറക്കം തൂങ്ങാൻ തുടങ്ങി... ഇടക്ക് ഉറക്കത്തിൽ തല താങ്ങിയിരിക്കുന്ന കയ്യിൽ നിന്നും വഴുതി വീഴുമ്പോൾ അവളൊന്ന് കണ്ണ് തുറക്കും.. എന്നിട്ട് വീണ്ടും പഴയ പൊസിഷനിൽ ഇരുന്ന് ഉറക്കം തൂങ്ങും... 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു അങ്ങനെ ഒരു മുഴുക്ലാസ്സും കേട്ട ക്ഷീണത്തിൽ ബസ്സിലിരുന്ന് ഉറങ്ങി തൂങ്ങുമ്പോഴാണ് ഒരു അവശബ്ദം കേൾക്കുന്നത്... അവള് കണ്ണുകൾ തുറന്ന് നോക്കുമ്പോഴാണ് അടുത്തിരിക്കുന്ന ആളെ അവൾ ശ്രദ്ധിക്കുന്നത്... " ഏടത്തി... " (നന്ദുപ്രിയ ) " എന്റെ പൊന്നു മോളെ... നീയെന്തിനാ എന്നെ ഏടത്തി എന്ന് വിളിക്കുന്നത് " " പിന്നേ ഏട്ടൻ കെട്ടാൻ പോണ പെണ്ണിനെ ഏടത്തി എന്നല്ലേ വിളിക്കാ "

" അതിനാര് കെട്ടുന്നു നിന്റെ ഏട്ടനെ " " ഏടത്തി 😜" " എന്റെ പൊന്നു മോളെ.. ഇതൊന്നും നടക്കുന്ന കേസല്ല... നിന്റെ ഏട്ടന്റെ ജീവനിൽ കൊതിയുണ്ടെങ്കിൽ ഇതിൽ നിന്ന് പിന്മാറാൻ പറയണം " " ഇനിപ്പോ ഞാനല്ല ദൈവതമ്പുരാൻ ഇറങ്ങി വന്ന് പറഞ്ഞാൽ പോലും എന്റെ ഏട്ടൻ അത് മാറ്റും എന്ന് തോന്നുന്നില്ല... അത്രക്ക് ഇഷ്ട്ടാ ഏടത്തിയെ " " ദേ പിന്നേം ഏടത്തി... എന്നെ ഏടത്തി എന്ന് വിളിക്കണ്ട " " എന്നാ ചേച്ചി എന്ന് വിളിക്കട്ടെ " " ആ... അത് മതി.. നന്ദു... നിന്റെ ഏട്ടൻ എങ്ങനാ ആള് " " എന്തിനാ 🤭" " വെറുതെ... അറിഞ്ഞിരിക്കാൻ " " ചേച്ചിക്കറിയാഞ്ഞിട്ടാ... എന്റെ ഏട്ടൻ ഒരു പാവാ... ഏട്ടൻ എത്രത്തോളം കഷ്ട്ടപെട്ടിട്ടുണ്ടെന്ന് അറിയോ... ഞങ്ങളുടെ അച്ഛൻ മരിക്കുമ്പോൾ ഞാൻ മൂന്നിലും ഏട്ടൻ പത്തിലും ആയിരുന്നു... ഞങ്ങളെ പഠിപ്പിക്കാൻ അമ്മ ജോലിക്ക് പോവാൻ തുടങ്ങിയപ്പോൾ അമ്മയെ അതിനു സമ്മതിപ്പിക്കാതെ ഏട്ടൻ പഠനത്തിനിടയിൽ പണിക്ക് പോവാൻ തുടങ്ങി... പെയിന്റ് പണി മുതൽ കല്പണിക്ക് വരെ എന്റെ ഏട്ടൻ പോയിട്ടുണ്ട്.. അതിനിടയിൽ ഏട്ടന് എവിടെന്നാ പഠിക്കാൻ സമയം കിട്ടിയിരുന്നത് എന്ന് ഞാനിപ്പോഴും ആലോചിക്കും ...

പക്ഷെ റിസൾട്ട്‌ വരുമ്പോ ഏട്ടൻ ക്ലാസ്സിൽ ടോപ് ആയിരിക്കും... അച്ഛന്റെ ആഗ്രഹം ആയിരുന്നു ഏട്ടനൊരു IPS കാരനാവണം എന്ന്... അതിനു വേണ്ടിയും ഏട്ടൻ ഒരുപാടു കഷ്ട്ടപെട്ട് ഫസ്റ്റ് അറ്റെംപ്ടിൽ തന്നെ UPSC ക്രാക്ക് ചെയ്തു... പക്ഷെ ഇതിനിടയിലൊന്നും ഏട്ടൻ ഒരാവശ്യവും പറഞ്ഞിട്ട് അമ്മയെ ബുദ്ധിമുട്ടിച്ചിട്ടില്ല... ഏട്ടൻ ആദ്യമായി അമ്മയോട് ആവശ്യപ്പെട്ട ആഗ്രഹം എന്താന്ന് അറിയോ " നന്ദു ഒന്ന് നിർത്തി ഇഷുവിനെ നോക്കി... " അത് ചേച്ചിയെയാ... " ഇഷു ഞെട്ടലോടെ നന്ദുവിനെ നോക്കി... " അതെ ചേച്ചീ... ചേച്ചിയെ അത്രക്ക് ഇഷ്ട്ടാ എന്റെ ഏട്ടന്.. " ഇഷുവിനു കിച്ചുവിനോട് അതിയായ ബഹുമാനം തോന്നി... അങ്ങകലെ മാനത്തെ നക്ഷത്രങ്ങളിൽ എന്റെ കണ്ണുകളുടക്കിയപ്പോഴും ഞാനറിഞ്ഞിരുന്നില്ല... എന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി എന്നരികിൽ തന്നെ ഉണ്ടായിരുന്നു എന്ന്... ഇഷു അവളെ തേടിയെത്തിയ കത്തുകളിലെ വരികൾ ഓർത്തു... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു... " എന്താ ചേച്ചീ... എന്തിനാ കരയണേ " " ഏയ് ഒന്നുല്ല... " ഇഷു കണ്ണുകൾ തുടച്ചു അവളെ നോക്കി ചിരിച്ചു... അപ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്... " ഹലോ അച്ഛാ " " മോളെ അച്ഛനിന്ന് വരാൻ കുറച്ചു ലേറ്റ് ആവും... നീ ഒറ്റക്ക് വീട്ടിൽ നിൽക്കണ്ട... ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ പൊക്കോ.. ഞാൻ വന്നാൽ വിളിക്കാം "

" ഓക്കേ അച്ഛാ " " എന്ത ചേച്ചി " ഇഷു ഫോൺ വെച്ചതും നന്ദു ചോദിച്ചു.. " അതച്ചനാ... അച്ഛൻ ഇന്ന് വരാൻ വൈകും എന്ന് " " അപ്പൊ ചേച്ചി എന്തെയ്യും " " ഏതെങ്കിലും ഫ്രണ്ടിന്റെ പോണം " " അതൊന്നും വേണ്ട... എന്റെ കൂടെ പോര്.. " " അയ്യോ... അതൊന്നും ശരിയാവില്ല " അപ്പോഴാണ് ബസ് ഡ്രൈവർ സഡൻ ബ്രേക്ക്‌ ഇട്ടത്... പിറകിൽ നിൽക്കുന്ന ആളൂകളൊക്കെ മുന്നോട്ടൊന്ന് വലിഞ്ഞു.. ബസ് ഡ്രൈവർ നിരാശയോടെ യാത്രക്കാരെ നോക്കി.. " ഇനിപ്പോ പോക്ക് നടക്കും എന്ന് തോന്നുന്നില്ല " ഡ്രൈവർ കണ്ടക്ടറോടായി പറഞ്ഞു.. " എന്താ.. എന്തുപറ്റി " " ബ്ലോക്കാണ്... രാഷ്ട്രീയക്കാർ സമരം നടത്തുവാ..." " യാത്രക്കരുടെ വഴി തടഞ്ഞാണോ ഇവരുടെയൊക്കെ സമരം " യാത്രക്കാർ ക്ഷോഭിതരായി ബസിൽ നിന്നും ഇറങ്ങി.. " ഇനിപ്പോ എന്ത് ചെയ്യും ചേച്ചീ " നന്ദു അത് പറഞ്ഞു പുറത്തേക്ക് നോക്കിയപ്പോഴാണ് അവരുടെ മുന്നിലായുള്ള തട്ടുകടയുടെ മുമ്പിൽ കിച്ചു ജീപ്പും ചാരി നിൽക്കുന്നത് കണ്ടത്.. " വഴി കിട്ടീ" നന്ദു ഇഷുവിനെയും കൂട്ടി കിച്ചുവിന്റെ അടുത്തേക്ക് നടന്നു... " നിങ്ങളെന്താ ഇവിടെ? " (കിച്ചു ) " ക്ലാസ് കഴിഞ്ഞു വരുന്ന വഴിയാ ഏട്ടാ... അപ്പോഴാ ഈ സമരം " " ഓ.. എന്നാ വാ.. ഞാൻ കൊണ്ടാക്കി തരാം " " അപ്പൊ ഏട്ടന് ഡ്യൂട്ടിയില്ലേ " " ഓ... ഇതിപ്പോഴൊന്നും തീരാൻ പോണില്ല...

കുറച്ചു മുദ്രവിളികൾ അത്രെ ഉള്ളൂ... ഇനി വല്ല പ്രക്ഷോഭവും ഉണ്ടായാൽ ബാക്കി പോലീസുകാർ നോക്കിക്കോളും " " നല്ല ബെസ്റ്റ് പോലീസ് മാൻ " (ഇഷു ) " പോടീ.. വെള്ള പാറ്റെ " " താൻ പോടോ " " വെയിറ്റ് വെയിറ്റ് " നന്ദു അവരുടെ നടുവിൽ കയറി നിന്നു.. " ഏട്ടാ... ദേവനെങ്കിൾ ഇന്ന് വരാൻ നേരം വൈകും... അത്കൊണ്ട് അങ്കിൾ വരുന്നവരെ ചേച്ചി നമ്മുടെ വീട്ടിലാ " " ശരിക്കും... ☺️" (കിച്ചു ) " ഞാനൊന്നുല്ല... " " ചേച്ചി വരും.. ഞങ്ങളുടെ കൂടെ.. " നന്ദു വാശി പിടിച്ചതും ഇഷു സമ്മതിച്ചു... ഇഷുവിനെ മുന്നിലിരുത്താം എന്ന കിച്ചുവിന്റെ പ്രതീക്ഷ കാറ്റിൽ പറപ്പിച്ചു കൊണ്ട് നന്ദു പജേറോയിൽ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു ... ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമേ അല്ലെന്ന രീതിയിൽ ഇഷു പിറകിൽ കയറി.. കിച്ചു നന്ദുവിനെ നോക്കി പേടിപ്പിച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു... 💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവിന്റെ വീട്ടിലെത്തിയതും നന്ദു വാണം വിട്ടപോലെ ഉള്ളിലേക്കോടി... ഇതെന്ത് മറിമായം എന്ന രീതിയിൽ ഇഷുവും കിച്ചുവും പരസ്പരം നോക്കി വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ശാരദ നിലവിളക്കുമായി വരുന്നത്.. പിറകിൽ താലം പിടിച് നന്ദുവും ഉണ്ട്.. " എന്താ അമ്മേ ഇതൊക്കെ " (കിച്ചു ) " എന്റെ മോള് ആദ്യമായി വീട്ടിൽ വരുന്നതല്ലേ...

അതുകൊണ്ടാ.. രണ്ടുപേരും ഒന്ന് ചേർന്ന് നിന്നെ " പറയേണ്ട താമസം കിച്ചു ഇഷുവിനോട് ഒട്ടി നിന്നു.. ഇഷു കണ്ണുരുട്ടി അകലാൻ പോയതും അവളുടെ ചെറുവിരൽ അവന്റെ ചെറുവിരലുമായി ബന്ധിച് ചേർത്ത് നിർത്തി അവളെ നോക്കി കണ്ണടച്ച് കാണിച്ചു.. ശാരദ രണ്ടുപേരെയും ആരതി ഉഴിഞ്ഞു താലത്തിൽ നിന്നും ഒരല്പം കുംകുമം എടുത് രണ്ടുപേരുടെയും നെറ്റിയിൽ ചാർത്തി... അതിനു ശേഷം ഇഷുവിന്റെ കയ്യിൽ നിലവിളക്ക് കൊടുത്ത് വലുത് കാല് വെച്ച് കയറാൻ പറഞ്ഞു... ഇഷു നിലവിളക്കുമായി വലത് കാല് വെച്ച് കയറി... പിറകിലായി കിച്ചുവും... ഇഷു നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് വെച്ച് രണ്ടുപേരും കൈകൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചു.. കിച്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യമാണ് ഇപ്പൊ കണ്മുന്നിൽ.. അവൻ ശാരദയെയും നന്ദുവിനെയും ഒരു ചെറുപുഞ്ചിരിയോടെ തിരിഞ്ഞു നോക്കി... നന്ദു കളിയാക്കി തലയാട്ടി... കിച്ചു ഒരിക്കൽ കൂടി ഇഷുവിനെ നോക്കി കൊണ്ട് മുകളിലോട്ട് പോയി... ഇഷു അപ്പോഴും പ്രാർത്ഥനയിൽ തന്നെ ആയിരുന്നു... ഇഷു കണ്ണ് തുറന്നതും ശാരദ അവളെ ചേർത്ത് പിടിച് മുടി തലോടി... എന്തോ അവളെങ്ങനെ ചെയ്തപ്പോൾ ഇഷുവിനു സേതുവിനെയാണ് ഓർമ വന്നത്... അവളുടെ കണ്ണുകൾ നിറഞ്ഞു..

" എന്താ മോളെ.. അമ്മയെ ഓർമ വന്നോ " ഇഷു അതെയെന്ന് തലയാട്ടി... " എന്റെ മോളിനി അതൊന്നും ആലോചിച് വിഷമിക്കരുത്... മോൾക്ക് അമ്മയായി ഇനി ഞാനുണ്ടാവും.. എനിക്ക് കിച്ചുവിനെയും നന്ദുവിനെയും പോലെയാ ഇപ്പൊ മോളും " ശാരദ അവളുടെ കണ്ണുകൾ തുടച് ചേർത്ത് പിടിച് കൊണ്ട് പറഞ്ഞു.. " അലോ... ഞാനിപ്പോ പുറത്തായി ലേ " " നിന്നെ അല്ലെങ്കിലും കല്യാണം കഴിപ്പിച്ചാൽ പുറത്താക്കാനുള്ളതാ.. അപ്പൊ എനിക്ക് എന്റെ മോളെ കാണത്തുള്ളൂ " ശാരദ ഇഷുവിനെ ചേർത്ത് പിടിച്ചു.. " യ്യോ... വന്നപ്പോ തന്നെ എന്റെ അമ്മയെ കുപ്പിയിലാക്കി ലേ.. ഞാനും ഏട്ടനും ഇപ്പൊ ഒറ്റ " " അല്ലേലും നിന്റെ ഏട്ടനെ ആർക്ക് വേണം.. നീ എടുത്തോ.. എനിക്കെന്റെ ശാരദാമ്മയുണ്ട് " ഇഷു ശാരദയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. " അതന്നെ... മോളിരിക്ക്.. അമ്മ ചായ എടുക്കാം " ശാരദ ചായ എടുക്കാൻ പോയതും നന്ദുവും ഇഷുവും കൂടി ടേബിളിൽ പോയിരുന്നു... " എന്റെ നന്ദു.. നിനക്ക് എന്നെ അടുക്കളയിൽ വന്നൊന്ന് സഹായിച്ചാലെന്താ... ഒരു വക പെണ്ണിന് വെക്കാനറിയില്ല.. നാളെ വേറൊരു വീട്ടിലേക്ക് പറഞ്ഞയക്കാനുള്ളതാ... ആ ചിന്ത ഏട്ടനും ഇല്ല.. അനിയത്തിക്കും ഇല്ല.. " ശാരദ അടുക്കളയിൽ നിന്ന് വരുമ്പോൾ പറഞ്ഞു.. " എന്റെ അമ്മേ... നാളെ എന്നെ കെട്ടിച്ചയച്ചാൽ എന്തായാലും ഞാൻ അവിടെ പോയി കഷ്ട്ടപെടണം... അപ്പൊ ഇപ്പോഴല്ലേ അമ്മേ എനിക്ക് റസ്റ്റ്‌ എടുക്കാൻ പറ്റതുള്ളു " അവൾ മാക്സിമം സങ്കടം മുഖത് വരുത്തി..

" എന്ത് പറഞ്ഞാലും ഒരു മുട്ട്ന്യായങ്ങളുണ്ട് അവൾക്ക് " ശാരദ ചായ കൊണ്ട് വെച്ച് നന്ദുവിനെ വഴക്ക് പറഞ്ഞു... ഇതിലൊന്നും വല്യ കാര്യം ഒന്നും ഇല്ല എന്ന് ഇഷുവിനോട് കാണിച് അവളൊരു ഏത്തക്ക ബജി എടുത് കഴിക്കാൻ തുടങ്ങി.. " ചേച്ചീ... അന്ന് ഞങ്ങൾ വീട്ടിൽ വന്നപ്പോൾ അവിടെ ഒരാന്റി ഉണ്ടായിരുന്നല്ലോ.. അതാരാ " (നന്ദു ) " ഞാനും ചോദിക്കണം എന്ന് വിചാരിച്ചതാ മോളെ.. അതാരാ " ശാരദ അവരുടെ രണ്ട് പേരുടെയും അടുത്ത് വന്നിരുന്ന് ചോദിച്ചു... " അതോ.. അതാണ് അരുന്ധതി ആന്റി.. വകേൽ അച്ഛന്റെ മുറപ്പെണ്ണായി വരും " " അവരുടെ കല്യാണം കഴിഞ്ഞിട്ടില്ലേ " " ഇല്ല... " " അതെന്താ? " " ആക്ച്വലി എന്റെ അച്ഛനും അമ്മയും പ്രേമിചാണ് കല്യാണം കഴിച്ചത്.. അവരുടെ കല്യാണത്തിന് മെയിൻ ആയി ചുക്കാൻ പിടിച്ചത് ആന്റിയും... പക്ഷെ കല്യാണത്തിന് ശേഷമാണു ആന്റിക്ക് അച്ഛനെ ഇഷ്ട്ടമായിരുന്നു എന്ന് അച്ഛൻ അറിയുന്നത്.. പിന്നീട് എല്ലാവരും ആന്റിയെ നിർബന്ധിച് കല്യാണം കഴിപ്പിക്കാൻ നോക്കി... പക്ഷെ പ്രണയം ഒരിക്കൽ മാത്രമേ ഉണ്ടാവാത്തുള്ളൂ എന്ന് പറഞ് ആന്റി ഒന്നിനും സമ്മതിച്ചില്ല " " ഇതാണ് ചേച്ചി ആത്മാർത്ഥ പ്രണയം എന്നൊക്കെ പറയുന്നത് " നന്ദു നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു.. " മ്മ്... ഒരിക്കൽ അത് തോന്നിയാൽ മരണം വരെ അവരുടെ ഓർമ്മകൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും " ഇഷുവും നന്ദുവും പരസ്പരം താടിക്കും കൈ കൊടുത്ത് ഇരുന്നു... ഇഷുവിന്റെ ഉള്ളിൽ അപ്പോൾ അവളെ തേടി വന്നിരുന്ന ആ കത്തുകളുടെയും മഞ്ചാടികുരുവിന്റെയും ഉടമസ്ഥനായിരുന്നു... ഞാൻ കൊതിച്ചത് ഒരു മഞ്ചാടി കുരുവായിരുന്നു... ഋതുക്കൾ മാറിമറഞ്ഞാലും സൗന്ദര്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ഒരു കുഞ്ഞു മഞ്ചാടിയെ ........... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story