ഇഷാനന്ദ്: ഭാഗം 23

ishananth

എഴുത്തുകാരി: കട്ടു

" ചേച്ചീ വാ... വീടൊക്കെ കാണിച്ചു തരാം " നന്ദു ഇഷുവിനെയും പിടിച്ചു വീടൊക്കെ കാണിച്ചു കൊടുത്തു.. അവസാനം ആണ് അവര് കിച്ചൂന്റെ റൂമിലെത്തിയത്.. " ഇതാണ് ഏട്ടന്റെ റൂം... കല്യാണം കഴിയുന്നതിനു മുമ്പേ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ... " ഇഷു റൂം ചുറ്റും നോക്കി... അത്യാവശ്യം നല്ല വലുപ്പമുണ്ട്... "ചേച്ചി ഇവിടെ നിക്ക്.. ഞാൻ ഞങ്ങളുടെ ആൽബം എടുത്തേച്ചു വരാം " നന്ദു പോയതും ഇഷു കിച്ചുവിന്റെ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു.. നല്ല വൃത്തിയുള്ള മുറി... എല്ലാം അടുക്കും ചിട്ടയോടെ വെച്ചിരിക്കുന്നു... റൂമിന്റെ നടുവിലായി ഒരു വലിയ കട്ടിൽ.. പിന്നേ അവളുടെ ദൃഷ്ടി പതിഞ്ഞത് ബുക്ക് ഷെൽഫിലേക്കാണ് ... " അയ്യേ.. ഇയാളൊരു പുസ്തക പുഴുവായിരുന്നോ.. ഞാനൊക്കെ ഇത്‌ വായിച്ചു തീരാൻ രണ്ട് ജന്മം ജനിക്കേണ്ടി വരും " ഇശുവിനു ബുക്ക് വായിക്കുന്നത് നടപടിയാവുന്ന കേസില്ലാത്തത് കൊണ്ട് അവിടെ നിന്നും ബാല്കണിയിലേക്ക് പോയി... ബാൽക്കണിയിൽ പുറത്തേക്ക് കണ്ണും നട്ട് നിൽക്കുമ്പോഴാണ് ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയത്... ആ കാറ്റിൽ എന്തോ കിലുങ്ങുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോൾ ആണ് കാറ്റിന്റെ ഗതിക്കനുസരിച്ചു ആടുന്ന ഡ്രീം ക്യാച്ചർ അവളുടെ ശ്രദ്ധയിൽ പെട്ടത്..

പിങ്കും നീലയും കലർന്ന തൂവലുകള്ക്കിടയിലായി കോർത്തു വെച്ച പല നിറത്തിലുള്ള മുത്തുകളാണ് അതിനു ഭംഗി നൽകുന്നതെന്ന് അവൾക്ക് തോന്നി.. കാറ്റിൽ മറ്റു മുത്തുകളുമായി കൂടി ചേർന്ന് കിന്നാരം പറയുന്ന പോലെ തോന്നി... പണ്ടൊരിക്കൽ ഇതേ ഡ്രീം ക്യാച്ചറിന് വേണ്ടി അച്ഛനോട് കരഞ് വാശി പിടിച്ചത് അവളോർത്തു.. പിന്നീടത് വാങ്ങാൻ ചെന്നപ്പോഴേക്കും അത് വേറാരൊ വാങ്ങി കൊണ്ട് പോയിരിന്നു.... ഇഷു ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കിച്ചു ബാത്റൂമിന്റെ ഡോർ തുറന്ന് വരുന്നത്.. ബാത്ത് ടവൽ മാത്രമായിരുന്നു അവൻ ധരിച്ചിരുന്നത്.. " അയ്യേ " ഇഷു അവനെ കണ്ടതും കണ്ണുകൾ പൊത്തി തിരിഞ്ഞു നിന്നു. " നീയെന്താ ഇവിടെ " " അതൊക്കെ പിന്നേ പറയാം. താനാദ്യം ഒരു ഷർട് എടുത്തിട് " " കണ്ണ് തുറക്കല്ലേ... " അവൻ വാർഡ്രോബിൽ പോയി ഒരു ബനിയനും നിക്കറും എടുത്തിട്ടു... ഇഷു എന്നിട്ടും കണ്ണുകൾ തുറന്നിട്ടില്ലായിരുന്നു... അവൻ അവളുടെ അടുത്തേക്ക് ചെന്ന് തല കുടഞ്ഞു.. വെള്ളത്തുള്ളികൾ അവളുടെ കൈകളിലേക്കും കഴുത്തിലേക്കും പതിഞ്ഞതും അവൾ പതുക്കെ കണ്ണുകൾ തുറന്നു... കിച്ചുവിനെ അവളുടെ അടുത്ത് കണ്ടതും ക്രമാതീതമായി അവളുടെ ഹൃദയമിടിപ്പ് കൂടി...അവളവനെ മറി കടന്ന് പോവാൻ നോക്കിയെങ്കിലും അവന്റെ കാലിൽ തട്ടി അവളവന്റെ മേലേക്ക് മറിഞ്ഞു... രണ്ടുപേരും കൂടി കട്ടിലിലേക്ക് വീണു..

എഴുനേറ്റ് പോവാൻ തുനിഞ്ഞ ഇഷുവിനെ കിച്ചു കൈ പിടിച് വലിച്ചു മേലേക്കിട്ട് അവളുമായി അവനൊന്ന് മറിഞ്ഞു... ഇപ്പൊ ഇഷു താഴെയും കിച്ചു മേലെയും ആണ്... രണ്ടുപേരുടെയും ശ്വസനത്തിന്റെ വേഗത കൂടി... കിച്ചു അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളിലേക്കും വിറയ്ക്കുന്ന ചുണ്ടുകളിലേക്കും മാറി മാറി നോക്കി... കിച്ചുവിന്റെ അധരങ്ങൾ അവളിലേക്ക് അടുത്ത് വന്നു... " ന.. നന്ദുവേട്ടാ " ഇഷു വിറച്ചു കൊണ്ട് വിളിച്ചതും അവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി... അവന്റെ ചുടുനിശ്വാസം അവളെയും അവളുടെ ശ്വാസഗതിയിലുള്ള ഉയർച്ച അവനെയും വികാരഭരിതനാക്കി... കിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വെള്ളത്തുള്ളികൾ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു... കിച്ചുവിന്റെ സാമിപ്യം ഇഷുവിന്റെ ഉള്ളിലെ പെണ്ണിനെ ഉണർത്തുന്ന പോലെ അവൾക്ക് തോന്നി... അവൾ അവന്റെ തല മുറുക്കി പിടിച്ചു.. കിച്ചുവിന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ ഒഴുകി നടന്നു.. ഒടുവിൽ തല ഉയർത്തി അധരങ്ങളിലേക്ക് നീങ്ങിയതും.. " അയ്യേ.. ഞാനൊന്നും കണ്ടില്ലേ " കണ്ണ് രണ്ടും പൊത്തി നിൽക്കുന്ന നന്ദുവിനെ കണ്ടതും കിച്ചുവും ഇഷുവും ഞെട്ടിപിടഞ്ഞെണീറ്റു... ഇഷു അവളുടെ മാറി കിടക്കുന്ന ടോപ് ശരിയാക്കി തല താഴ്ത്തി നിന്നു..

കിച്ചു നന്ദുവിനെ നോക്കി കണ്ണിറുക്കി.. " ഒന്ന് വാതിലടച്ചിട്ട് പോരെ ഏട്ടാ " " അതിനു നീ ഇപ്പൊ ഇങ്ങോട്ട് കയറി വരും എന്ന് ഞാനറിഞ്ഞോ " " അതിനു ഞാനാണല്ലോ ചേച്ചിയെ ഇവിടെ നിർതിയിട്ട് പോയത്... അപ്പോഴേക്കും ഏട്ടൻ ചേച്ചിയെ കേറി പീഡിപ്പിക്കാൻ നോക്കും എന്ന് ഞാനറിഞ്ഞോ " " പീഡിപ്പിക്കാനാ... നീ പോയെ.. മര്യാദക്കൊന്ന് പ്രേമിക്കാനും സമ്മതിക്കില്ല " " ഒന്ന് പെണ്ണ് കണ്ടപ്പോഴേക്കും അമ്മയ്ക്കും ഏട്ടനും എന്നെ കണ്ണീ പിടിക്കാതായി... ഇനി കല്യാണം കഴിച്ചാലോ എന്നെ പാടെ അങ്ങ് ഒഴിവാക്കുവോ " " അല്ലേലും നിന്നെ പണ്ടേ ഞാൻ ഒഴിവാക്കിയതാടീ.. നീ പുറമ്പോക്ക് " " എടാ ദുഷ്ട്ടാ.. " നന്ദു കിച്ചുവിന്റെ പിന്നാലെ ഓടി... കിച്ചു കട്ടിലിന്റെ ഒരു വശവും നന്ദു മറുവശവും നിന്നു.. " ഏട്ടാ.. ഏട്ടൻ എന്നെയാണോ ചേച്ചിയെ ആണോ കൂടുതലിഷ്ടം " നന്ദു കിച്ചുവിന് നേരെ കൈ ചൂണ്ടി ചോദിച്ചു.. " സംശയമില്ല.. നിന്നെയല്ല " കിച്ചു അവളെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞു.. നന്ദു അത് ചോദിച്ചതും ഇഷുവിനു കിച്ചനെ ഓർമ വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ ഓർമ്മയിൽ കിച്ചന്റെ ഓർമ്മകൾ നിറഞ്ഞു വന്നു.. 💛💛💛💛💛💛💛💛💛💛💛💛💛 " കിച്ചേട്ടാ.. എനിക്കിപ്പോ അറിയണം.. ഏട്ടന് എന്നെയാണോ ശാലിനി ചേച്ചിയെ ആണോ കൂടുതൽ ഇഷ്ട്ടം "

ഇഷു കണ്ണുംകണ്ണും തമ്മിൽ കഥകൾ കൈമാറുന്ന കിച്ചനെയും ശാലിനിയുടെയും ഇടയിൽ കയറി നിന്ന് ചോദിച്ചു... കിച്ചൻ താടി ഉഴിഞ്ഞു കൊണ്ട് രണ്ട് പേരെയും മാറി മാറി നോക്കി.. " എനിക്കറിയാം.. ഏട്ടന് എന്നെ ഇപ്പൊ ഇഷ്ട്ടല്ല.. ഞാൻ പോവാ " ഇഷു എഴുന്നേറ്റ് പോവാൻ നിന്നതും കിച്ചു അവളുടെ കൈ പിടിച് അവനിലേക്ക് ചേർത്ത് നിർത്തി.. " നിന്നോടും ഇവളോടും ഉള്ള സ്നേഹത്തിന്റെ അളവ് ചോദിച്ചാൽ എനിക്ക് പറഞ് തരാൻ കഴിയില്ല മോളെ..അത് രണ്ടും രണ്ട് തരത്തിലുള്ളതാ .. നീയും ഞാനുമായും ഉള്ള ബന്ധം അറുത്തു മാറ്റാൻ കഴിയാത്ത ഒന്നാണ്... എന്റെ ചോര.. എന്റെ ആദ്യത്തെ മോള്.. ശാലിനിയോ എന്റെ വാരിയെല്ലിൽ നിന്നും ജന്മമെടുത്തവൾ... രണ്ടുപേരും എന്റെ രണ്ട് ഭാഗങ്ങളാണ്.. എന്റെ ഇടവും വലതും... " കിച്ചൻ ശാലിനിയെയും ഇഷുവിനെയും ചേർത് പിടിച് പറഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു നിറഞ്ഞു കണ്ണുകൾ തുടച്ചു.. " ഏട്ടാ.. ചേച്ചി കരയുന്നു " അപ്പോഴാണ് കിച്ചുവും അവളെ ശ്രദ്ധിക്കുന്നത്... രണ്ടുപേരും രണ്ട് സൈഡിൽ നിന്നും വന്ന് ഇഷുവിന്റെ രണ്ട് ഭാഗങ്ങളിലായി നിന്നു.. " ചേച്ചീ.. ഞാൻ ചുമ്മാ പറഞ്ഞതാ.. ഏട്ടനെ ചേച്ചി തന്നെ എടുത്തോ " " ഏയ്.. അതുകൊണ്ടൊന്നും അല്ല " " കിച്ചനെ ഓർമ വന്നോ " കിച്ചു അവളെ ചേർത്ത് പിടിച് ചോദിച്ചു..

" മ്മ് " ഇഷു തല താഴ്ത്തി.. " അതൊക്കെ പോട്ടെ.. ചേച്ചി ഇങ്ങോട്ടിരിക്ക്.. ഞാൻ ഞങ്ങളുടെ ആൽബം കാണിച്ചു തരാം " നന്ദു ഇഷുവിന്റെ മൂഡ് മാറ്റാൻ വേണ്ടി അവളെ കട്ടിലിലേക്ക് വിളിച്ചിരുത്തി ആൽബം മറിച് കാണിച്ചു കൊടുക്കാൻ തുടങ്ങി.. കിച്ചു അവരുടെ രണ്ട് പേരുടെയും ഓപ്പോസിറ്റായി വന്നിരുന്നു... ഓരോ ഫോട്ടോസും മാറി മാറി നോക്കുന്നതിനിടയിലാണ് ഇഷുവിന്റെ കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കിയത്.. " കിച്ചേട്ടൻ.. കിച്ചേട്ടന്റെ ഫോട്ടോ എങ്ങനെ.. കിച്ചേട്ടനെ എങ്ങനെ അറിയാം " അവൾ നന്ദുവിനെയും കിച്ചുവിനെയും മാറി മാറി നോക്കി.. " നന്ദൂ " ശാരദ നന്ദുവിനെ താഴെ നിന്ന് വിളിച്ചതും അവൾ കിച്ചുവിനെ നോക്കി താഴോട്ട് പോയി... " പറ... കിച്ചേട്ടനെ എങ്ങനെ അറിയാമെന്നു... " കിച്ചു അവളെ ഒന്ന് നോക്കി.. ഇഷു പ്രതീക്ഷയോടെ അവനെ നോക്കി ഇരിപ്പാണ്.. " കിച്ചനെ അധിക കാല പരിജയം ഒന്നും എനിക്കില്ല... എന്നാൽ പരിചയപ്പെട് കുറഞ്ഞ കാലം കൊണ്ട് തന്നെ അവൻ എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു ... അഖി മുഖേന ആണ് ഞാൻ കിച്ചനെയും മഹിയെയും പരിചയപ്പെടുന്നത്.. ഞാനും അഖിയും pk യും ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചതാ ... പ്ലസ് ടു കഴിഞ്ഞപ്പോൾ എനിക്ക് സിവിൽ സെർവീസിലും pk ക്ക് എസ് ഐ യിലും ഭ്രാന്ത്‌ കയറിയപ്പോൾ ഞങ്ങൾ ഡിഗ്രി എടുത്തു പ്രെപറേഷൻ തുടങ്ങി.. അഖി പൂനെയിൽ ആർക്കിടെക്ചർ ന് പോയി...

അവിടെ വെച്ചാണ് അവൻ മഹിയെയും കിച്ചനെയും കാണുന്നതും ഫ്രണ്ട്‌സ് ആകുന്നതും... ഞാൻ ഹൈദരാബാദിലേക്ക് പോകുന്നതിനു രണ്ടാഴ്ച മുമ്പാണ് അഖി അവന്റെ എഞ്ചിനീറിംഗും സപ്പ്ളിയും ഒക്കെ കഴിഞ്ഞെത്തുന്നത്... " 💛💛💛💛💛💛💛💛💛💛💛💛💛💛💛 (past ) പാതിരാത്രി കോളിങ് ബെൽ അടിക്കുന്നൻ ശബ്ദം കേട്ടാണ് ശാരദ വാതിൽ തുറന്നത്... " ടാ അഖി.. എപ്പോ എത്തി " " ദേ ഇപ്പൊ എത്തിയതേ ഉള്ളൂ ആന്റി ... വീട്ടിൽ ഒന്ന് മുഖം കാണിച്ചു ഇവരെയും കൂട്ടി ഇങ്ങോട്ട് പോന്നു " " പറഞ്ഞ പോലെ ആരാ ഇതൊക്കെ " " ഇവരെന്റെ കൂടെ പടിക്കുന്നവരാ.. മൈ ബെസ്റ്റിസ്.. അവനെവിടെ " " മുകളിലുണ്ട്.. എന്തോ എഴുതുവാ " അഖി മുകളിലേക്ക് പോകാൻ തുനിഞ്ഞതും ശാരദ വീണ്ടും വിളിച്ചു.. " അഖി... എന്താടാ നിന്റെ കയ്യിൽ.. " " അതാന്റി സോഡയാ " " സോഡയോ... നീയൊക്കെ ചേർന്നാ എന്റെ മോനെ വഷളാക്കുന്നത് " " ഇത്‌ തന്നെയാ ആന്റി എന്റെ വീട്ടിലും പറയുന്നത്... ആന്റിയുടെ മോനാ എന്നെ വഷളാക്കുന്നത് " " പോടാ പോടാ " അഖിയും കൂട്ടരും പതുക്കെ മുകളിലേക്ക് കയറി പാതി തുറന്ന് കിടക്കുന്ന കിച്ചുവിന്റെ റൂമിലേക്ക് കയറി.. " മച്ചമ്പി... " അഖി കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന കിച്ചുവിനെ കണ്ടതും അവന്റെ മേലേക്ക് ഒരൊറ്റ ചാട്ടം ചാടി... " അമ്മേ... എന്നാ വൈറ്റാടാ പട്ടീ.. നീയെവിടെ സുഖവാസത്തിനു പോയതായിരുന്നൊ " നടു തിരുമ്മി എഴുനേറ്റ് കൊണ്ട് കിച്ചു ചോദിച്ചു.. " ഏറെക്കുറെ... എന്തോന്നെടാ ഇതൊക്കെ... മഞ്ചാടി കുരുവോ.. നിനക്കെന്തിനാ ഇതൊക്കെ "

" അതൊക്കെ ഞാൻ പിന്നേ പറയാം... നീ നിന്റെ വിശേഷങ്ങൾ പറാ... ആരാടാ ഇതൊക്കെ " " ഓ... ഞാൻ പരിചയപ്പെടുത്താൻ മറന്നു... ഇത്‌ കിച്ചൻ അത് മഹി " കിച്ചു അവരെ രണ്ട് പേരെയും നോക്കി ചിരിച്ചു.. " ആൻഡ് കിച്ചാ.. മഹീ.. ഇതാണ് എന്റെ ബെസ്റ്റി കിച്ചു.. ഇനി ഒരാളും കൂടി ഉണ്ട്... ആ പറഞ്ഞു തീർന്നില്ല വന്നല്ലോ മറ്റേ അവതാരം.. ഇങ്ങോട്ട് ആഗതനായാലും " pk ഓടിവന്ന് കിച്ചുവിന്റെ അപ്പുറത് കിടന്നു... അഖി ഇപ്പുറത്തും.. " ഇവരെന്താ ഇങ്ങനെ നിൽക്കുന്നത് " (കിച്ചു ) " പറഞ്ഞ പോലെ നിങ്ങളെന്താ നിൽക്കുന്നത്.. വാ ഇവിടെ വന്നിരി... നമ്മുടെ സ്വന്തം വീട് പോലെ വിചാരിച്ചാൽ മതി... ബായോ " " എടാ.. നീ സാധനം കൊണ്ട് വന്നിട്ടില്ലേ " pk എഴുനേറ്റിരുന്ന് കൊണ്ട് ചോദിച്ചു.. " പിന്നേ... എന്ത് മറന്നാലും ഞാനത് മറക്കോ... ഠൻ ട്ട ടെൻ " അഖി കുപ്പി പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. " നീ പൊന്നപ്പനല്ലടാ.. തങ്കപ്പനാടാ തങ്കപ്പൻ.. പൊട്ടിക്കടാ " അഖി കുപ്പി പൊട്ടിച്ച് മൂന്ന് ഡിസ്പോസിബിൾ ക്ലാസ്സുകളിലേക്ക് പകർന്ന് മഹിക്കും pk ക്കും കൊടുത്തു.. cheers 🍻 മൂന്ന് പേരും ക്ലാസുകൾ തമ്മിൽ മുട്ടിച്ചു ഒരുമിച്ച് ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി... കിച്ചുവും കിച്ചനും കട്ടിലിൽ ചാരി ഇരുന്ന് അണ്ടിപ്പരിപ്പ് തിന്നാൻ തുടങ്ങി.. " കിച്ചനെന്താ കുടിക്കാത്തെ " ക്ലാസ്സിലേക്ക് സോഡാ ഒഴിക്കുന്നതിനിടയിൽ pk ചോദിച്ചു..

" അവൻ കുടിക്കില്ലടാ... " (അഖി ) " അതെന്താ " " എന്റെ അനിയത്തിക്ക് ഇഷ്ട്ടല്ല... അവൾക്ക് ഇഷ്ടമല്ലാത്തതൊന്നും ഞാൻ ചെയ്യില്ല " " കിച്ചു കുടിക്കില്ലേ " മദ്യം നുണഞ്ഞു കൊണ്ട് മഹി ചോദിച്ചു.. " അവന് മദ്യം ഹറാമാണ് 😜" (അഖി ) " ഇത്രയും കുടിയന്മാരായ കൂട്ടുകാരുണ്ടായിട്ടും നീ മാത്രം എന്ത്യേ അങ്ങനായി... " (കിച്ചൻ ) " ഏയ് പ്രത്യേകിച്ചൊന്നും ഇല്ല... എന്റെ അച്ഛൻ നല്ലോണം കുടിക്കുമായിരുന്നു... കേസിന്റെ എന്തെങ്കിലും ടെൻഷൻ വന്നാൽ അന്ന് കുടിച് പൂസായെ അച്ഛൻ വരാറുണ്ടായിരുന്നുള്ളൂ.. അങ്ങനെ ഒരു ദിവസം ഒരു കേസിന്റെ ടെൻഷനിൽ നല്ലോണം കുടിച് സമനില തെറ്റി അച്ഛന്റെ വണ്ടി വേറൊരു വണ്ടിയുമായി ആക്‌സിഡന്റ് ആയി അച്ഛൻ പോയി.. അന്ന് മുതൽ ഈ സാധനം കാണുമ്പോൾ എനിക്ക് വെള്ള പുതപ്പിച്ച അച്ഛന്റെ ശരീരം ആണ് ഓർമ്മ വരാ " കിച്ചൻ കിച്ചുവിനെ തന്നെ നോക്കി ഇരുന്നു.. " എടാ... ഞാൻ വന്നപ്പോ ചോദിച്ചതാ... എന്താ ഈ മഞ്ചാടി കുരു " അഖി സന്ദർഭം മാറ്റാൻ വേണ്ടി ചോദിച്ചു.. " അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ... നമ്മുടെ കിച്ചു സെറ്റായി... " " ഏഹ്... ഇതൊക്കെ എപ്പോ " " ഒക്കെ ആയി... പക്ഷെ സംഭവം എന്താന്ന് വെച്ചാൽ പെൺകുട്ടി ഇതുവരെ ഇവനെ കണ്ടിട്ടില്ല.. മറഞ്ഞിരിക്കുന്ന പ്രണയം " " one way? " (കിച്ചൻ ) " മ്മ്... " " എടാ ദുഷ്ട്ടാ.. എന്നാ പോരട്ടെ... ഫുൾ സ്റ്റോറി ഇങ് പോരട്ടെ " (അഖി )

" പറയത്തക്ക വിധം ഒന്നും ഇല്ല.. കണ്ടു ഇഷ്ട്ടായി " "ആണോ... പറയടാ പുല്ലേ " (അഖി ) " ഹാ പറ കിച്ചു " (കിച്ചൻ ) " പറ " (മഹി ) എല്ലാരും നിർബന്ധിച്ചപ്പോൾ കിച്ചു കിച്ചന്റെ മടിയിലേക് കിടന്നു... " മെയിൻസ് എക്സാമും കഴിഞ്ഞു നാട്ടിലേക്ക് വന്ന സമയത്താണ് നന്ദു പഠിക്കുന്ന സ്കൂളിൽ ആർട്സ് ആണെന്നും നന്ദുവിന്റെ അരങ്ങേറ്റം ഉണ്ടെന്നും പറഞ്ഞ് എന്നെ അവൾ സ്കൂളിലേക്ക് കൂട്ടി കൊണ്ട് പോയി... അന്നാണ് ഞാൻ അവളെ ആദ്യായിട്ട് കാണുന്നത്.. നന്ദു കോസ്റ്യും ചേഞ്ച്‌ ചെയ്യാൻ സമയത്തു കട്ട പോസ്റ്റായി നിൽക്കുമ്പോഴാണ് പ്ലസ് ടു സെക്ഷനിൽ നിന്നും ഒരു ഗാനം കേട്ടത്.. വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ... നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ വിരഹമെന്നാലും മയങ്ങീ... പുലരിതൻ ചുംബന കുങ്കുമമല്ലേ... ഋതു നന്ദിനിയാക്കീ... അവളേ പനിനീർമലരാക്കീ.... അവളുടെ ശബ്ദം കേട്ടതും ഞാനതിൽ അലിഞ്ഞു നിന്നു... ആ ശബ്ദത്തിന്റെ ഉടമയെ കാണണം എന്ന ഉദ്ദേശത്തോടെ ഞാൻ അങ്ങോട്ട് നടന്നു... ആ ശബ്ദത്തിലേക്ക് അടുക്കും തോറും എന്റെ ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി... തനിക്ക് പ്രിയപ്പെട്ടവളാരോ ആണെന്നൊരു തോന്നൽ.. കിളി വന്നു കൊഞ്ചിയ ജാലകവാതിൽകളിയായ് ചാരിയതാരേ... മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ...

മുടി രണ്ടും പിന്നി മുന്നിലേക്കിട്ട് യൂണിഫോമിൽ സ്റ്റേജിൽ നിന്ന് പാടുന്ന അവളെ കണ്ടതും എന്റെ ഹൃദയം നിലച്ച പോലെ തോന്നി... അവളുടെ ശബ്ദം പോലെ അവളും ഒരു സുന്ദരി ആയിരുന്നു... അങ്ങനെ ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അവളെന്റെ ഹൃദയത്തിൽ കേറി സ്ഥാനം പിടിച്ചു.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ.. അത് തന്നെ അവസ്ഥ... അവളെ കണ്ട നൊടിയിൽ ഞാനൊരു മായാലോകത് എത്തിയ പോലെ ആയിരുന്നു... ഞാനും അവളും മാത്രം.. വേറൊന്നും എന്റെ ദൃഷ്ടി പടലത്തിൽ കൊണ്ടില്ല... അവളുടെ ആ മിഴികളിലും ശബ്ദത്തിലും ഞാനങ്ങു ലയിച്ചു പോയി... അവളുടെ മിഴിയിൽ കരിമഷിയാലേ-കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ.... അവളേ തരളിതയാക്കിയതാരേ... മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരേ... ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ... അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരേ...മുകുളിതയാക്കിയതാരേ.... അവളേ പ്രണയിനിയാക്കിയതാരേ... അവളുടെ ശബ്ദത്തിൽ ലയിച് പാട്ടു കഴിഞ്ഞതും അവളിറങ്ങി പോയതും ഒന്നും ഞാനറിഞ്ഞില്ല... നന്ദു വന്ന് വിളിച്ചപ്പോഴാണ് ഞാൻ ബോധമണ്ഡലത്തിലേക്ക് വന്നത്... " നല്ല ആളാ... എന്റെ അരങ്ങേറ്റം കാണാൻ വന്നിട്ട് ഇവിടെ വായീനോക്കി നിക്കുവാ " " ഏഹ്... " " എന്താ ഏട്ടാ " " മോളെ ഇപ്പൊ ഇവിടെ നിന്ന് പാട്ടു പാടി ഇറങ്ങിയ കുട്ടി... അതാരാ " " ഓ.. അതോ... അത് ഇഷാനി ചേച്ചി "

" നിനക്കറിയോ അവളെ " " പഴ്സണലായി അറിയില്ല...എന്റെ കൂടെ പഠിക്കുന്ന ശ്രുതി ഇല്ലേ... അവളുടെ ചേച്ചിയുടെ ക്ലാസ്സിലാ പഠിക്കുന്നത് " " വെയിറ്റ് വെയിറ്റ് വെയിറ്റ് " അഖി കഥക്കിടയിൽ കയറി...എല്ലാവരും അവനെ നീരസത്തോടെ നോക്കി. " അപ്പൊ നീ പ്ലസ് ടു ഇൽ പഠിക്കുന്ന കുട്ടിയെ ആണോ പ്രേമിക്കുന്നത് " (അഖി ) " പ്ലസ് ടു അല്ല.. പ്ലസ് വൺ 😁" " എടാ... ചെറിയ കൊച്ചല്ലേടാ " (അഖി ) " ഓ പിന്നേ... നമ്മളൊക്കെ കല്യാണം കഴിക്കാൻ പോവുന്ന കുട്ടികളൊക്കെ ഇപ്പൊ കൊച്ചു ടീവിയും കണ്ടു നടക്കുവായിരിക്കും.. അപ്പോഴാ പ്ലസ് വൺ പഠിക്കുന്ന കുട്ടി.. നീ പറയടാ കിച്ചു " ( മഹി ) പിറ്റേ ദിവസം അവളെ വീണ്ടും കണ്ടു... ഒരു വളക്കടയുടെ മുന്നിൽ വളക്കാരനുമായി വഴക്കിടുന്ന അവളെ ഞാൻ നോക്കി നിന്നു... വളക്കാരനുമായി വഴക്കിടുന്ന തിരക്കിൽ കൈ കുപ്പി വളയിൽ ആഞ്ഞടിച്ചതും കുറച്ചു പൊട്ടി നിലത്തേക്ക് വീണു... പാവം വളകടക്കാരൻ വേറെ എന്തോ പറഞ്ഞിരിക്കുന്നത് കൊണ്ട് അയാളത് കണ്ടില്ല... വള പൊട്ടിയെന്നു കണ്ടതും അവൾ പതുക്കെ സ്കൂട്ടായി... അവളുടെ ഓരോ ചലനങ്ങളും എന്നിൽ ഒരുപാടു സന്തോഷം നിറക്കുന്നത് ഞാൻ അറിഞ്ഞു... ഞാൻ കടയുടെ അടുത്തേക്ക് ചെന്ന് വളപ്പൊട്ടുകൾ എടുത്ത് പോക്കറ്റിൽ സൂക്ഷിച്ചു വെച്ചു.. പിന്നീടുള്ള ദിവസങ്ങൾ അവളെ മനസ്സിലാക്കുകയായിരുന്നു എന്റെ ലക്ഷ്യം...

അവളറിയാതെ അവളെ ഞാൻ പിന്തുടർന്നു.. അങ്ങനെയാണ് അവൾക്കീ മയിൽപ്പീലികളോടും മഞ്ചാടി കുരുവിനോടും ഒക്കെ ക്രൈസ് ഉള്ളത് ഞാൻ മനസ്സിലാക്കിയത്... അവൾക്ക് വേണ്ടി ഞാൻ അതൊക്കെ ശേഖരിച് ആരും കാണാതെ അവളുടെ ബാഗിൽ നന്ദുവിനെ കൊണ്ട് വെപ്പിക്കും.. കൂടെ ഒരു കുറിപ്പും... അങ്ങനെ ഓരോ ദിവസം ഓരോ പൊതികളിലായി ഞാൻ അവൾക്ക് ഓരോ സമ്മാനങ്ങൾ കൊണ്ട് വെക്കും .. അത് തുറന്ന് നോക്കുമ്പോൾ അവളിൽ വിരിയുന്ന പുഞ്ചിരിയും അത് കൊണ്ട് വെച്ച ആളെ തിരയുന്ന നയനങ്ങളും ഞാൻ മറഞ്ഞു നിന്ന് നോക്കും... " എന്നിട്ട്? " " എന്നിട്ടെന്താ മെയിൻസ് കിട്ടി ഇന്റർവ്യൂ ന് വിളിച്ചപ്പോ ഞാൻ ഡൽഹിയിലേക്ക് പോയി... അത്ര തന്നെ " " ഏഹ്... അപ്പൊ അവളോ " " ഇന്റർവ്യൂ കഴിഞ്ഞു വന്നപ്പോഴേക്കും വെക്കേഷന് ആയില്ലേ... സൊ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല... അതിന്റെ ഒരു നിരാശയിലാണ്... " " ടാ കിച്ചാ.. നീയെന്താ ആലോചിക്കുന്നത് " (മഹി ) " ഏഹ്.. ഒന്നുല്ല.. ഞാൻ ഓരോ കാര്യങ്ങൾ... നിങ്ങൾ ബാക്കി പറ " " ഇനി പ്രത്യേകിച്ചൊന്നും ഇല്ല...

ഹൈദ്രബാദിൽ പോവുന്നതിനു മുമ്പ് അവളെ ഒന്ന് കാണണം എന്നുണ്ട്... " " എടാ.. നീ സീരിയസ് ആണോ " (അഖി ) " തമാശക്ക് പോലും ഞാൻ വേറെ പെൺകുട്ടികളെ നോക്കുന്നത് നീ കണ്ടിട്ടുണ്ടോ... എടാ... അവളെ കണ്ടപ്പോ അടിവയറ്റിൽ മഞ്ഞു വീണ സുഖം എന്ന് കേട്ടിട്ടില്ലേ... അത് നേരിട്ട് അനുഭവിച്ചടാ ഞാൻ... എനിക് വേണ്ടി പിറന്നവളാണെന്ന് ആരോ ഉള്ളിൽ നിന്നും മന്ത്രിക്കുന്ന പോലെ " " പക്ഷെ അവളെ എങ്ങനെ കാണും " (മഹി ) " അത് സിമ്പിൾ അല്ലെ " (കിച്ചൻ ) " എങ്ങനെ " എല്ലാവരും സംശയത്തോടെ കിച്ചനെ നോക്കി.. " ഞാൻ ഉദ്ദേശിച്ചത്.. നാളെ ഉത്സവത്തിന് കൊടിയേറുകയല്ലേ.. അപ്പൊ നമ്മുടെ നാട്ടുകാരൊക്കെ എന്ത് തിരക്കാണെങ്കിലും അവിടെ ഒത്തു കൂടില്ലേ.. അപ്പൊ കാണാലോ " കിച്ചൻ നീണ്ടു നിവർന്നു കിടന്നു കൊണ്ട് പറഞ്ഞു... കിച്ചു അത് ശരി വെച്ച് അവന്റെ വയറിൽ തല വെച്ച് കിടന്നു.. കിച്ചന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങളും കിച്ചുവിന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള സ്വപ്നങ്ങളും ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്... ബാക്കിയുള്ളവർ കുപ്പിയിൽ അവശേഷിക്കുന്നതും കുടിച്ചു തീർക്കാനുള്ള തയ്യാറെടുപ്പിലും........ തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story