ഇഷാനന്ദ്: ഭാഗം 24

ishananth

എഴുത്തുകാരി: കട്ടു

" ടാ pk... നീ ഇങ്ങോട്ട് വേഗം വരുന്നുണ്ടോ " (കിച്ചു ) " കൊടിയേറ്റം കാണാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ലല്ലോ.. നിന്റെ ഇഷുട്ടി നെ കാണാനല്ലേ.. കുറച്ചു ലേറ്റ് ആയാലും കുഴപ്പമില്ല " pk റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.. " പോടാ തെണ്ടി കോഴി " കിച്ചുവിന്റെ വെപ്രാളം കണ്ട് അഖിയും കിച്ചനും വാപൊത്തി ചിരിച്ചു.. pk റൂമിൽ നിന്നും പൗഡറും തട്ടി വന്നതും കിച്ചു സോഫയിലിരുന്നിരുന്ന പില്ലോ എടുത്ത് അവനെ എറിഞ്ഞു.. " അയ്യോ.. എന്റെ പൗഡറൊക്കെ പോയി.. നിനക്ക് എന്തിന്റെ കേടാടാ തെണ്ടി.. " (pk ) " പോടാ കോഴി പരട്ടെ 😡" കിച്ചു പോയി ബൈക്കിൽ കയറി.. " എന്താണ് മോനെ ഉദ്ദേശം " അഖി അണിഞ്ഞൊരുങ്ങി നിൽക്കുന്ന pk യെ നോക്കി.. " സംസാരിച് നിൽക്കാൻ സമയമില്ല... വേം വാ.. ഇപ്പൊ തന്നെ പോയാൽ കളക്ഷൻ കുറെ കാണാം " pk കിച്ചുവിന്റെ ബൈക്കിന്റെ പിറകിൽ കയറി ഇരുന്ന് കൊണ്ട് പറഞ്ഞു... " അതാണ് അണിഞ്ഞൊരുങ്ങിയതിന്റെ ഉദ്ദേശം.. മനസ്സിലായല്ലോ " മഹി അഖിയുടെ പുറത്ത് തട്ടി കിച്ചന്റെ പിറകിൽ കയറി.. അഞ്ചു പേരും കൂടി നേരെ ഉത്സവ പറമ്പിലേക്ക് വിട്ടു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചു എല്ലായിടത്തും അന്വഷിച്ചിട്ടും ഇഷുവിനെ കാണാൻ കഴിഞ്ഞില്ല... അവസാനം അവൻ കിച്ചന്റെയും pk യുടെയും അടുത്ത് വന്ന് ബൈക്കിൽ കയറി തലതാഴ്ത്തി ഇരുന്നു.. " ടാ കണ്ടില്ലടാ... " " നീ എല്ലായിടത്തും നോക്കിയോ... " (pk ) " മ്മ്...പോവുന്നതിനു മുമ്പ് ഒരു നോക്ക് അവളെ കാണണം എന്നുണ്ടായിരുന്നു..

ഇനി അതിനു പറ്റുവോ എന്തോ " " ഹാ നീ ടെൻഷൻ അടിക്കാതെ... ടാ... അതടാ അവള് " (pk ) " എവിടെ " കിച്ചു സന്തോഷത്തോടെ തല ഉയർത്തി ചുറ്റും നോക്കി... ഐസ്ക്രീം കടയുടെ മുന്നിൽ ഐസും നുണഞ്ഞു നിൽക്കുന്ന അവളെ കണ്ടതും കിച്ചുവിന്റെ മുഖം തെളിഞ്ഞു.. " ഏതാടാ... എനിക്കും കൂടെ കാണിച്ചു താ " (കിച്ചൻ ) " നീ കാണുന്നില്ലേ എന്റെ കണ്ണുകളിലെ പ്രണയം... അതിനു നേരെ നോക്ക് " കിച്ചു അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞ്... " ഇതിന് നേരെ നോക്കിയാൽ ഒരുപാടെണ്ണതിനെ കാണാം... അതിലേതാ " കിച്ചൻ പറഞ്ഞത് കേട്ട് കിച്ചു തല ചെരിച്ചു അവനെ ഒന്ന് നോക്കി.. " എടാ ആ പച്ച പട്ടുപാവാട " " ആ കണ്ട് കണ്ട് " (കിച്ചൻ ) " നോക്കെടാ... എന്തൊരു ഐശ്വര്യമാ ആ മുഖത്.. " (കിച്ചു ) "ഉവ്വ😐 " (കിച്ചൻ ) " കാവിലെ ഭഗവതി നേരിട്ട് പ്രതിക്ഷ്യപ്പെട്ട പോലെ ഇല്ലേ " (കിച്ചു ) " അത്രക്കൊക്കെ ഉണ്ടോ 🤔" (കിച്ചൻ ) " ഉണ്ട് 🤨" "എന്നാൽ ഉണ്ട്😉 " (കിച്ചൻ ) അപ്പോഴാണ് അഖിയും മഹിയും അങ്ങോട്ട് വന്നത്.. " ടാ കിച്ചാ... അത് നിന്റെ അനിയത്തിയല്ലേ " (മഹി ) " അതേടാ " (കിച്ചൻ ) " ആഹാ... എവിടെ.. എന്നിട്ട് ഞങ്ങൾക്ക് കാണിച്ചു തന്നില്ലല്ലോ " (pk ) " എടാ.. ആ പച്ച പട്ടുപാവാട... പേരെന്തായിരുന്നു...ആ.. ഇഷാനി " അഖി നെറ്റിയിൽ കൈവെച് പറഞ്ഞതും pk യും കിച്ചുവും ഞെട്ടി മുഖത്തോടു മുഖം നോക്കി... കിച്ചു പതുക്കെ ആ മുഖം കിച്ചന്റെ മുഖത്തേക്ക് തിരിച്ചു.. pk ദയനീയമായി അഖിയെ നോക്കി..അഖി pk യെ നോക്കി എന്താന്ന് തല ആട്ടി ...

pk കിച്ചുവിനെ നോക്കി ഇതാണെന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു... " തൃപ്പത്തിയായി " അഖി തലയിൽ കൈ വെച്ച് കിച്ചുവിനെ നോക്കിയതും അവൻ ബൈക്കിൽ നിന്നിറങ്ങി പോവാൻ തുനിഞ്ഞു.. " അളിയോ.. കിച്ചുവളിയോ " (കിച്ചൻ ) " എന്താ " കിച്ചു അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.. " പെങ്ങളെ കെട്ടാൻ പോവുന്നവനെ അളിയാന്നല്ലേ വിളിക്കാ " കിച്ചു സന്തോഷത്തോടെ അഖിയെയും pk യെയും മാറി മാറി നോക്കി എന്നിട്ട് കിച്ചനെ പോയി കെട്ടിപിടിച്ചു... " താങ്ക്സ് അളിയാ " (കിച്ചു ) " എനിക്കിന്നലെ തന്നെ മനസ്സിലായിരുന്നു...പിന്നെ അപ്പൊ സസ്പെൻസ് പൊട്ടിക്കണ്ട എന്ന് വിചാരിച്ചു.. " കിച്ചു അവനെ തല ഉയർത്തി നോക്കി.. " നിന്റെ കണ്ണുകളിൽ എന്റെ അനിയത്തിയോടുള്ള പ്രണയം എനിക്ക് കാണാൻ കഴിയുന്നുണ്ട്..അതിലൊരു കളങ്കവും ഇല്ല... എന്ത്കൊണ്ടും അവൾക്ക് ബെസ്റ്റായത് നീ തന്നെയാ.. കുറച്ചു പിടിവാശി ഉണ്ടെന്ന് ഉള്ളൂ . അവൾക്ക് സ്നേഹിക്കാൻ മാത്രെ അറിയൂ.. " " അപ്പൊ നിങ്ങൾ കിച്ചുവും കിച്ചനും അളിയന്മാരായാ " (അഖി ) " എനിക്കിവരുടെ പേരിന്റെ സാമ്യം കണ്ടപ്പോഴേ തോന്നിയതാ.. ഇവര് ഒരമ്മ പെറ്റ പോലെയുള്ള അളിയന്മാരാണെന്ന് " (pk ) " ടാ മഹി.. നീ അവിടെ എന്ത് കുന്തം വിഴുങ്ങുവാൻ നില്കുവാടാ.. ഇങ്ങോട്ട് വാ... ഈ അസുലഭ നിമിഷത്തിൽ നീയും പങ്കാളിയാവ് " അഖി കിച്ചുവും കിച്ചനും ചേർന്ന് നിൽക്കുന്നത് അവന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു... 💛💛💛💛💛💛💛💛💛💛💛💛💛💛💛

പിന്നീട് കിച്ചനായിരുന്നു കിച്ചുവിന്റെ ദൂതൻ... കിച്ചുവിന് ഇഷുവിനെ കാണാൻ തോന്നുമ്പോൾ കിച്ചൻ ആ നിമിഷം ഇഷുവിനെ ഏതെങ്കിലും രീതിയിൽ കിച്ചുവിന്റെ മുന്നിലെത്തിക്കും.. വെറും രണ്ടാഴ്ച കൊണ്ട് കിച്ചുവും കിച്ചനും pk പറഞ്ഞ പോലെ ഒരമ്മ പെറ്റ അളിയന്മാരെ പോലെ ആയി... കിച്ചു ഹൈദരാബാദിൽ പോയതിനു ശേഷവും എന്നും കിച്ചനെ വിളിച് ഇഷുവിനെ കുറിച്ച് തിരക്കുമായിരുന്നു... അങ്ങനെ ഒരു കൊല്ലത്തിനു ശേഷം " ടാ കിച്ചു.. നീ എപ്പോ വന്നടാ.. " (കിച്ചൻ ) " ഇന്നലെ വന്നടാ .. നാളെ പോവും.. എല്ലാരേയും ഒന്ന് വന്ന് കാണാം എന്ന് വിചാരിച്ചു " (കിച്ചു ) " നീയെന്താ പുറത്ത് നിൽക്കുന്നത്.. കയറി വാ " കിച്ചു അകത്തേക്ക് കയറി ചുറ്റും നോക്കി... ആരെയോ പ്രതീക്ഷിച്ചെന്ന പോലെ.. " ടാ.. അവളിപ്പോ പണ്ടത്തെ പ്ലസ് ടു വിൽ പഠിക്കുന്ന കൊച്ചു കുട്ടിയല്ല.. കോളേജിലാ പഠിക്കുന്നെ.. അവിടെ പോയാലെ കാണാൻ പറ്റൂ " " ഹിഹി... അത് പിന്നേ.. ഞാൻ ഫർണിച്ചർസ്... " " ഉവ്വുവ്വേ... " " കിച്ചു നീയെന്താ ഇവിടെ " സേതുവും ദേവനും കൂടി അങ്ങോട്ട് വന്നു.. " ഇതെന്റെ ഫ്രണ്ട് ആണ് അമ്മേ.. കിച്ചു " (കിച്ചൻ ) " ഓ.. അറിയില്ലാരുന്നു " സേതു പുച്ഛിച്ചു " മാം മിന്റെ വീടാണോ ഇത്‌.. " " അതേടാ... ദേവേട്ടാ ഞാൻ പറഞ്ഞിട്ടില്ലേ കോളേജ് ടോപ്പർ കിഷോറിനെ കുറിച്ച്.. എന്റെ ഫേവറൈറ്റ് സ്റ്റുഡന്റ് "

ദേവനോടായി സേതു പറഞ്ഞു.. " കോളേജ് ടോപ്പറാ " കിച്ചൻ കിച്ചുവിനെ ഉഴിഞ്ഞൊന്ന് നോക്കി.. " ഈ.. 😁" " ഞാനെന്റെ അനിയത്തിയുടെ അവസ്ഥയാ ആലോചിക്കുന്നത്... പുസ്തകം കണ്ടാലേ ഉറങ്ങുന്ന ടൈപ്പാ " കിച്ചുവിന്റെ കാതിലായി കിച്ചൻ പറഞ്ഞു.. " അതാണ് അളിയാ.. ഓപ്പോസിറ് അട്ട്രാക്ഷൻ എന്ന് പറയുന്നത് " " നീ തന്നെയാടാ എന്റെ അളിയൻ... 🤗" അപ്പോഴേക്കും ദേവൻ കിച്ചുവിന് കൈ കൊടുത്ത് പരിചയപ്പെട്ടു.. പെട്ടെന്ന് തന്നെ കിച്ചു എല്ലാരോടും ഇടപെഴകുന്നത് കിച്ചൻ നോക്കി നിന്നു.. " പെണ്ണ് കാണലിന്‌ മുമ്പ് തന്നെ വീട്ടുകാരെ ഒക്കെ ചാക്കിലാക്കിയല്ലേടാ " കിച്ചൻ കിച്ചുവിന്റെ ചെവിയിലായി പറഞ്ഞു.. " ഒരു മുൻ‌കൂർ ജാമ്യം... പെണ്ണാലോജിച് വന്നാൽ എതിർപ്പൊന്നും പറയാൻ പാടില്ലല്ലോ " " എന്താ രണ്ട് പേരും കൂടി ഒരു സ്വകാര്യം പറച്ചിൽ " (ദേവൻ ) " ഒന്നുല്ല അങ്കിൾ.. പോവാണെന്നു പറഞ്ഞതാ.. അപ്പൊ ശരി " കിച്ചു പോവാൻ പുറത്തേക്കിറങ്ങിയതും കിച്ചനും ചെന്നു.. " ടാ കിച്ചാ.. എനിക്ക്.. " " അവളെ കാണണമായിരിക്കും " " മ് 😁" " നിക്ക്.. ഞാനിപ്പോ വരാം " കിച്ചുവും കിച്ചനും കൂടി ഇഷുവിന്റെ കോളേജിലേക്ക് പോയി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കിച്ചുവും കിച്ചനും കോളേജിൽ ചെന്നപ്പോഴുണ്ട് ഇഷു ക്ലാസ്സിന്റെ വരാന്തയിൽ നിൽക്കുന്നു

( as usual.. ക്ലാസ്സീന്ന് പുറത്താക്കിയതാ ) കിച്ചനെ കണ്ട ഉടനെ അവളവന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ട് കിച്ചു തൂണിന്റെ മറവിൽ നിന്നു.. ഇഷു അവനോടു ഓരോന്ന് പറയുന്നുണ്ടായിരുന്നു... കിച്ചൻ കിച്ചുവിനെ നോക്കി ഇഷുവിനോട് സംസാരിച്ചു... കിച്ചു തൂണിന്റെ മറവിൽ നിന്ന് മതിവരുവോളം ഇഷുവിനെ കണ്ടു... നെക്സ്റ്റ് പിരിയഡിനു ബെല്ലടിച്ചതും ഇഷു ക്ലാസ്സിലേക്കോടി.. കിച്ചൻ കിച്ചുവിന്റെ അടുത്തേക്കും.. " എന്തിനാടാ ഇങ്ങനെ മറഞ്ഞു നിൽക്കുന്നത് " (കിച്ചൻ ) " ഇങ്ങനെ മറഞ്ഞു നിന്ന് പ്രേമിക്കാനും ഒരു സുഖമുണ്ട് അളിയാ.. ഞാൻ ട്രെയിനിങ് കഴിഞ്ഞു വരും.. അവളോട് എല്ലാം തുറന്ന് പറയും.. " " നിന്നെ എനിക്ക് വിശ്വാസവാടാ " " ടാ.. ഇത്‌ ഞാൻ ട്രെയിനിങ് കിട്ടിയ കാശ് കൊണ്ട് അവൾക്ക് വാങ്ങിയതാ... ഇത്‌ നീ അവൾക്ക് കൊടുക്കണം... ഇതാണ് എന്റെ മറഞ്ഞു നിന്നുള്ള അവസാനത്തെ ഗിഫ്റ്റ്.. ഇനി ഞാൻ എന്തെങ്കിലും കൊടുക്കുമെങ്കിൽ അത് അവളുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയും ആയിരിക്കും " ഒരു റിങ് നീട്ടി കൊണ്ട് കിച്ചു പറഞ്ഞു... അത് കിച്ചൻ ചിരിയോടെ വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചു... 💛💛💛💛💛💛💛💛💛💛💛💛💛💛 ഇഷു അവളുടെ വിരലിൽ അണിഞ്ഞിരിക്കുന്ന മോതിരത്തിലേക്കും കിച്ചുവിനെയും മാറി മാറി നോക്കി...

" എന്നിട്ടെന്തിനാ ഇത്രയും കാലം എന്നിൽ നിന്നും മറഞ്ഞു നിന്നത് " " ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇഷു... എല്ലാ സന്തോഷങ്ങളും ഒറ്റയടിക്കല്ലേ കെട്ടടങ്ങിയത്... കിച്ചന്റെ മരണം അതെന്നെ ഒരുപാടു തളർത്തിയിരുന്നു.. പക്ഷെ ട്രൈനിങ്ങിന്റെ ഇടയിൽ നിന്ന് എനിക്ക് ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല... ഈ സമയങ്ങളിൽ ഞാൻ ഒരുപാടു കൊതിച്ചിരുന്നു.. നിന്നെ ഒന്ന് കാണാനും ഒന്ന് വാരിപുണരാനും.. കാരണം നിനക്കാ സമയത്താണ് ഏറ്റവും കൂടുതൽ കെയർ വേണ്ടതെന്നു എനിക്കറിയാമായിരുന്നു.. പക്ഷെ അവിടെ എനിക്ക് മനസ്സ് കൊണ്ട്‌ മാത്രമേ നിന്റെ അടുത്തെത്താൻ കഴിഞ്ഞുള്ളു.. പക്ഷെ ഒരു ദിവസം എനിക്ക് മഹിയുടെ കോൾ വന്നു... നിന്റെ എൻഗേജ്മെന്റ് ഉറപ്പിച്ചെന്ന് പറഞ്... സത്യത്തിൽ തകർന്ന് പോയി ഞാൻ... ട്രെയിനിങ് ഒക്കെ നിർത്തി ഓടി വന്നാലോ എന്ന് വരെ തോന്നി.. പക്ഷെ ആ സമയത്തു എന്റെ കണ്മുന്നിൽ തെളിഞ്ഞത് എന്റെ അമ്മയുടെ മുഖമായിരുന്നു... അച്ഛൻ മരിച്ചപ്പോൾ തളരാതെ ഞങ്ങളെ രണ്ട് പേരെയും ചേർത്ത് പിടിച്ചു ജീവിതത്തോട് മല്ലിട്ട എന്റെ അമ്മയെ.. ഞാൻ പതുക്കെ നിന്നെ മറക്കാൻ ശ്രമിച്ചു.. പക്ഷെ നീ അപ്പോഴേക്കും നീ ജീവന്റെ ഭാഗമായി മാറിയിരുന്നു... എത്ര ശ്രമിച്ചാലും നിന്നെ ഓർമ്മിക്കാൻ പോയിട്ട് മറക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല..

ഫസ്റ്റ് പോസ്റ്റിങ്ങ്‌ ലക്‌നൗ ഇൽ ആയിരുന്നു.. DSP ആയിട്ട്... പിന്നീട് എനിക്ക് ACP ആയി നാട്ടിലേക്ക് പ്രൊമോഷൻ കിട്ടി.. പക്ഷെ എനിക്കൊട്ടും ഇങ്ങോട്ട് വരാൻ താല്പര്യമില്ലായിരുന്നു... അബദ്ധവശാൽ പോലും മറ്റൊരു പുരുഷന്റെ കൂടെ നിന്നെ കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു.. നാട്ടിലേക്ക് വരുമ്പോൾ നിന്നെ ഇനി ഒരിക്കലും കാണരുത് എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന... കാരണം നിന്നെ കണ്ടാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുമായിരുന്നില്ല... പക്ഷെ എല്ലാം തകിടം മറിച് നിന്റെ കോളേജിൽ എനിക്ക് സർ ആയി വേഷമിടേണ്ടി വന്നു... ആദ്യം തന്നെ മുന്നിൽ പെട്ടതും നീ തന്നെ... അന്ന് നിന്നെ കണ്ടപ്പോൾ ഞാൻ എത്രത്തോളം സന്തോഷിച്ചെന്നറിയോ... പക്ഷെ നീ വേറൊരാളുടെ സ്വന്തമാണെന്ന് ഓർമ വന്നപ്പോൾ അപരിചിതന്റെ വേഷമണിഞ്ഞിട്ടു... ഓരോ പ്രാവശ്യവും നീ എന്റെ അടുത്തേക്ക് വരുമ്പോൾ ഞാൻ എങ്ങനെയാ നിയന്ത്രിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല.. അന്ന് നിന്നെ കൈ നീട്ടി അടിച്ച അന്ന് ഞാൻ ഉറങ്ങിയിട്ടില്ല ഇഷു.. പിറ്റേ ദിവസം സോറി പറയാൻ വേണ്ടിയാ ക്ലാസ്സിൽ വന്നേ.. പക്ഷെ നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല... പിന്നീട് എല്ലാം കലങ്ങി തെളിഞ്ഞത് ആ വാകമരചുവട്ടിൽ നിന്നാ..

നിന്നോട് സോറി പറയാൻ വന്ന അന്ന് നിന്റെ വിരലിൽ ഞാൻ കിച്ചന്റെ കയ്യിൽ കൊടുത്തയച്ച മോതിരം കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി.. വേറൊരു മോതിരവും നിന്റെ വിരലിൽ ഇല്ലെന്ന് ഞാൻ ശ്രദ്ധിച്ചു.. എൻഗേജ്മെന്റ് കഴിഞ്ഞ റിങ് പോലും... എന്തൊക്കെയോ അറിയാനുണ്ടെന്ന് എനിക്ക് തോന്നി.. സൊ ഞാനും pk യും കൂടി ഒരു അന്വഷണം നടത്തി.. അപ്പോഴാണ് അറിഞ്ഞത് നിന്റെ എൻഗേജ്മെന്റ് മുടങ്ങിയതും എല്ലാം " കിച്ചു ഇഷുവിനെ നോക്കിയതും അവളുടെ കണ്ണ് രണ്ടും നിറഞ്ഞിരുന്നു.. ഇഷു കൈകൾ കൊണ്ട് കണ്ണുകൾ തുടച് ഒന്ന് ദീർഘ നിശ്വാസം വിട്ടു.. കിച്ചു അവളുടെ മറുപടിക്കായി കാതോർത്തതും അവളുടെ ഫോൺ അടിച്ചു.. " ആ അച്ഛാ.. വേണ്ട.. ഞാൻ അങ്ങോട്ട് വരാം " ഇഷു കോൾ കട്ടാക്കി... " അച്ഛൻ വന്നിട്ടുണ്ട്.. എനിക്ക് പോണം " ഇഷു അവന്റെ മുഖത് നോക്കാതെ പറഞ്ഞ് താഴേക് പോയി.. കിച്ചു ആകെ അസ്വസ്ഥനായിരുന്നു... ചില പോസിറ്റീവ് റെസ്പോൺസ് കിട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴും അവൾ ഇഷ്ട്ടം പറഞ്ഞിട്ടില്ല.. അവളുടെ മനസ്സിലെന്താണെന്ന് അറിയാതെ അവനാകെ വലിഞ്ഞു.. കിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് ചെന്നപ്പോഴേക്കും ഇഷു അവരോടൊക്കെ യാത്ര പറഞ്ഞ് കഴിഞ്ഞിരുന്നു.. ഇഷു കാറിന്റെ പിറകിൽ കയറാൻ പോയപ്പോൾ കിച്ചു ചുണ്ട് മലർത്തി നന്ദുവിനെ നോക്കി..

" ചേച്ചീ... എന്റെ ഏട്ടനെ ഡ്രൈവറക്കാനാണോ ഉദ്ദേശം.. " . ഇഷു അവളെ സംശയത്തോടെ നോക്കി... " ഏട്ടന്റെ കൂടെ മുന്നിലിരിക്കാനാ ഞാൻ പറഞ്ഞെ " എന്നിട്ടും മടിച്ചു നിൽക്കുന്ന ഇഷുവിനെ നിർബന്ധിച്ചു നന്ദു കോഡ്രൈവിംഗ് സീറ്റിലേക്ക് ഇരുത്തി.. യാത്രയിലുടനീളം രണ്ട് പേരും പരസ്പരം ഒന്നും പറഞ്ഞില്ല.. കിച്ചു ഇടക്ക് ഇഷുവിനെ നോക്കുന്നുണ്ടെങ്കിലും അവള് പുറത്തേക്ക് തന്നെ നോക്കിയിരുന്നു.. വീടെത്തിയതും അവളിറങ്ങി.. കിച്ചു പ്രതീക്ഷയോടെ അവളെ നോക്കി.. " ഇറങ്ങുന്നില്ലേ " ഇഷു ഇറങ്ങിയതും ഗ്ലാസ്‌ താഴ്ത്തി അവനോടു ചോദിച്ചു.. " ഇല്ല... " "ഓക്കേ " " ഇഷൂ.. നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ.. എനിക്കൊരു മറുപടി തന്നൂടെ " " എനിക്കൊന്നു ആലോചിക്കണം " ഇഷു മേലോട്ട് നോക്കി പറഞ്ഞു.. " മേലെ എന്താടീ നിന്റെ കെട്യോനിരിക്കുന്നുണ്ടോ.. മുഖത്തേക്ക് നോക്കി സംസാരിക്കടീ " ഇഷു അവനെ തുറിച് നോക്കി.. " താനെ ഓന്താ.. എത്ര പെട്ടെന്നാ സ്വഭാവം മാറിയേ " ഇഷു പുറം തിരിഞ്ഞു നടന്നു.. " അതേയ്... എനിക്കാ പേരിഷ്ടപ്പെട്ടു ട്ടോ " കിച്ചു ഉറക്കെ പറഞ്ഞതും ഇഷു സംശയത്തോടെ തിരിഞ്ഞു നോക്കി... " നന്ദുവേട്ടൻ.. നന്ദുവേട്ടനെയ്... നീ എന്നെ അങ്ങനെ വിളിച്ചാൽ മതി.. നീ മാത്രം " കിച്ചു അത് പറഞ്ഞതും ഇഷുവിന്റെ ചുണ്ടിലും അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.. അതവൻ കാണാതെ സമർത്ഥമായി മറച് അവനെ കനപ്പിച്ചൊന്ന് നോക്കി വീട്ടിലേക്ക് നടന്നു......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story