ഇഷാനന്ദ്: ഭാഗം 26

ishananth

എഴുത്തുകാരി: കട്ടു

" ഹലോ.. pk പറയടാ " (കിച്ചു ) " കിച്ചു നീ പറഞ്ഞ പോലെ ഞാൻ കിച്ചന്റെ കോളിങ് ലിസ്റ്റ് എടുത്തു.. പക്ഷെ അതിൽ സംശയിക്കുന്ന രീതിയിൽ ഒരു കോളും ഇല്ല... " (pk ) " മ്മ് " " പിന്നേ ഇന്ന് സ്റ്റേഷനിൽ നിന്നെ തിരഞ്ഞു ഒരാൾ വന്നിരുന്നു എന്ന് നമ്മുടെ PC പറഞ്ഞു.. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ നിന്നെ കാണണം എന്ന് മാത്രം പറഞ് കോൺടാക്ട് നമ്പർ കൊടുത്തു പോയി എന്ന്.. ആ നമ്പർ നിനക്കു ഞാൻ വാട്ട്‌സ് അപ്പ് ചെയ്തിട്ടുണ്ട്... " " മ്മ്.. ഓക്കേ... ആ പിന്നേ നാളെ നമുക്ക് കിച്ചന്റെ ബോഡി ഫൗണ്ട് ചെയ്ത ഇടത്തൊന്ന് പോണം... ഫോറൻസിക് ലാബിലും.. " " ഓക്കേ ടാ " കിച്ചു കോൾ കട്ടാക്കി അവന്റെ ലാപ് തുറന്ന് അതിലെ ഫോൾഡർ ഓപ്പൺ ചെയ്യാൻ നിൽക്കുമ്പോഴാണ് പുറത്ത് ബാൽക്കണിയിൽ നിന്നും ഒരു ശബ്ദം കേട്ടത്.. അവിടെ നിന്നും കാൽപ്പെരുമാറ്റം കേട്ടതും കിച്ചു ഷെൽഫിൽ ഭദ്രമായി സൂക്ഷിച്ചു വെച്ച പിസ്റ്റൾ എടുത്ത് കർട്ടന്റെ മറവിൽ ശബ്ദമുണ്ടാക്കാതെ പോയി നിന്നു... ആ കാൽപ്പെരുമാറ്റം അടുത്തെത്തിയതും അവന്റെ പിസ്റ്റൾ അവളുടെ നേരെ നീട്ടി... " അയ്യോ എന്നെ കൊല്ലല്ലേ... അയ്യോ എന്നെ കൊല്ലല്ലേ " ഇഷു കൈ രണ്ടും ആട്ടി നിന്നിടത്തു നിന്ന് ചാടി.. " ഇഷൂ😲... നീയെന്താ ഇവിടെ.. നീയെങ്ങനെ ഇവിടെ വന്നു? "

" ദോ... ആ മതിൽ ചാടി വന്നതാണല്ലോ..നല്ല വലുപ്പമുള്ള മതിൽ.. രണ്ട് വട്ടം ഞാൻ അതിൽ നിന്ന് വീണു.. കണ്ടോ... എന്റെ കയ്യിലൊക്കെ മുറിവായി... " മുട്ടും കൈ നിർത്തി ചുണ്ട് മലർത്തി അവള് കിച്ചുവിനെ കാണിച്ചു.. " അയ്യോ.. നല്ലോണം പോറിയിട്ടുണ്ടല്ലോ... നീ ഇങ്ങു വാ " കിച്ചു അവളെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി ഡെറ്റോളും പഞ്ഞിയും എടുത്ത് കൊണ്ട് വന്നു.. " ആ കൈ നീട്ടിക്കെ " " നീട്ടില്ലാ.. ഞാൻ നന്ദുവേട്ടനോട് പിണക്കവാ " ഇഷു ചുണ്ട് മലർത്തി തല തിരിച്ചിരുന്നു... " നീട്ടാനാ പറഞ്ഞെ " കിച്ചു ബലം പിടിച്ചു കൈ പിടിച്ചു വലിച്ചു ഡെറ്റോൾ വെക്കാൻ തുടങ്ങി... " നന്ദുവേട്ടാ... നന്ദുവേട്ടനെ കാണാൻ എന്ത് ഭംഗിയാ. you soo cute you soo chweet you soo handsome " ഇഷു കിച്ചുവിന്റെ കവിൾ രണ്ടും പിടിച് ആട്ടി കൊണ്ട് പാടി.. " ഇഷു നീ കുടിച്ചിട്ടുണ്ടോ? " " ആ കുടിച്ചല്ലോ... അച്ഛന്റെ റൂമിൽ ഈ കുപ്പിയിലുണ്ടായിരുന്ന ഇമ്പം മൊത്തം ഞാൻ കുടിച്ചല്ലോ " കിച്ചു ആ കുപ്പി വാങ്ങി മൂക്കോടടുപ്പിച്ചു.. " അങ്കിളേ 🙆‍♂️" കിച്ചു തലയിൽ കൈ വെച്ച് കട്ടിലിൽ ഇരുന്നു... ഇഷു ചമ്രം പടഞ്ഞിരുന്ന് ഒരു കൈ കൊണ്ട് കാൽമുട്ടിൽ താളം പിടിച്ചു മറ്റേ കൈ ഉയർത്തി തല ആട്ടി ... " ആലേലോ പുലെലൊ ആലെ പുലെലൊ... ആലേലോ പുലെലൊ ആലെ പുലെലൊ... " അവളുടെ നാവൊക്കെ കുഴയുന്നുണ്ടായിരുന്നു...

കിച്ചു തലക്കും കൈകൊടുത് അവളെ നോക്കിയിരുന്നു... " കിച്ചൂ... " ശാരദ വിളിച്ചതും കിച്ചു ഇഷുവിനെ നോക്കി ഷ് കാണിച്ചു.. ഇഷു അത് കണ്ടതും അവളും അത് പോലെ ചുണ്ടിൽ കൈവെച് മിണ്ടാതെ ഇരുന്നു.. " എന്താ അമ്മേ.. " കിച്ചു വാതിൽ തുറക്കാതെ തന്നെ വിളിച്ചു ചോദിച്ചു.. " എന്താ മോനെ ഒരു ശബ്ദം " " അത് ഞാൻ സിസ്റ്റത്തിൽ പാട്ടിട്ടതാ അമ്മേ " " മതി പാട്ട് കേട്ടത് .. ഉറങ്ങാൻ നോക്ക്.. " ശാരദ അതും പറഞ് പോയി.. " പോയീ.. പോയീ " ഇഷു കട്ടിലിൽ കയറി നിന്ന് കൈകൊട്ടി ചാടാൻ തുടങ്ങി.. " ഇഷൂ മിണ്ടല്ലേ.. " " പറ്റില്ല.. പറ്റില്ല... എനിക്ക് മിണ്ടണം.. ആാാ 😫" " അമ്മേ 🤦‍♀️" കിച്ചു മുഖം പൊത്തി തറയിലേക്കിരുന്നു... " നീയറിഞ്ഞോ.. മേലെ മാനത്.. ആയിരം... ആയിരം.. ആയിരം എന്തായിരുന്നു തുറന്നത് നന്ദുവേട്ടാ " ഇഷു താടിയിലും കൈ വെച്ചു ആലോചിച്ചു.. " എന്തായിരുന്നു നന്ദുവേട്ടാ പറ " " നിന്റെ അമ്മായിയമ്മേടെ നായർ " " ഹായ് എന്റെ അമ്മായിയമ്മേടെ നായർ...അത് നന്ദുവേട്ടന്റെ അമ്മയല്ലേ.. ഹായ്.. നന്ദുവേട്ടന്റെ അമ്മക്ക് നായരുണ്ടല്ലോ " ഇഷു കൈകൊട്ടി ചാടി.. " നിർത്തടി... " കിച്ചു ചൂടായതും അവള് ചുണ്ടിൽ കൈ വെച്ച് സ്വിച്ചിട്ട പോലെ നിന്നു.. " വാ.. നിന്നെ ഞാൻ വീട്ടിൽ കൊണ്ടാക്കാം " കിച്ചു ടേബിളിൽ നിന്നും ഫോണും കീയും എടുത്ത് കൊണ്ട് പറഞ്ഞു..

" ഇല്ല.. ഞാൻ വരില്ല.. ഞാൻ ഇന്നിവിടെയാ കിടക്കണേ " " ഇഷൂ കളിക്കല്ലേ.. " " പറ്റില്ല.. എനിക്ക് ഇന്നെന്റെ നന്ദുവേട്ടന്റെ കൂടെ കിടക്കണം... നന്ദുവേട്ടനെ കെട്ടിപിടിച് കിടക്കണം " " ഈശ്വരാ.. ഇവളെന്തോക്കെയാ പറയുന്നത് " " നന്ദുവേട്ടാ ലബ് യു... എനിക്ക് നന്ദുവേട്ടനെ ഇത്ര.. അല്ല... ഇത്രക്ക് ഇഷ്ട്ടവാ " കൈ രണ്ടും വിടർത്തി കൊണ്ട്‌ പറഞ്ഞു.. " എനിക്ക് നന്ദുവേട്ടന്റെ ഈ ചുണ്ട് എനിക്ക് തരോ.. ഇതെനിക്ക് തരണം... ഞാനിതെങ് എടുക്കുവാ " " എടി.. നമുക്ക് ഇതൊക്കെ ബോധം വന്നിട്ട് സംസാരിക്കാം " " പറ്റില്ലാ... " ഇഷു അവന്റെ ഷർട്ട്‌ പിടിച് വലിച്ചു തന്നിലേക്ക് അടുപ്പിച് അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളുമായി ചേർത്തു.. കിച്ചു കണ്ണുകൾ മുറുക്കി അടച്ചു.. അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്ന് വീണു.. ഇഷു അവനുമായി കട്ടിലിലേക്ക് മറിഞ്ഞു... 💛💛💛💛💛💛💛💛💛💛💛💛💛💛💛 " കാല പെരുങ്കാലാ പിന്നേ കാണാം " ഇഷുവിന്റെ ഫോൺ ബെല്ലടി കേട്ടാണ് രാവിലെ കിച്ചു കണ്ണ് തുറന്നത്.. " ഇന്നലെ ഞാൻ കാലന്റെ വീട്ടിലാണോ കിടന്നേ " കിച്ചു പുതപ്പിന്റെ ഉള്ളിൽ നിന്നും കയ്യെത്തിച്ചു ഫോൺ കട്ടാക്കി പുതപ്പിന്റെ ഉള്ളിലേക്ക് തന്നെ വലിഞ്ഞു... പെട്ടെന്ന് തന്നെ അവൻ ഞെട്ടി കണ്ണുകൾ തുറന്ന് തന്റെ അടുത്ത് കിടക്കുന്ന ഇഷുവിനെ നോക്കി...

പിന്നീടത് പുഞ്ചിരിയിലേക്ക് മാറി.. തന്റെ നെഞ്ചോരം ചാരി കിടക്കുന്ന അവളെ അവൻ വാത്സല്യത്തോടെ നോക്കി.. ഇന്നലെ നടന്ന സംഭവങ്ങൾ ഓർമ വന്നപ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.. കട്ടിലിലേക്ക് വീണ ഉടനെ തന്നെയും കെട്ടിപിടിച് അവൾ ഉറങ്ങി പോയി.. പക്ഷെ അവന്റെ മേലുള്ള അവളുടെ പിടി വിട്ടില്ലായിരുന്നു.. അത്കൊണ്ട് അവനും അവളുടെ അടുത്ത് തന്നെ കിടന്നു.. ബോധത്തിലല്ലെങ്കിലും ഇന്നലെ അവനോടു അവള് പറഞ്ഞ കാര്യങ്ങൾ അവനെ വല്ലാണ്ട് സന്തോഷിപ്പിച്ചിരുന്നു ... മുന്നിലേക്ക് വീണു കിടക്കുന്ന അവളുടെ മുടി അവൻ ഒതുക്കി വെച്ച് അവളെ തന്നെ നോക്കി കിടന്നു.. " കിച്ചുവേട്ടാ.. എഴുന്നേറ്റില്ലേ.. നേരം കുറെ ആയി " നന്ദു ഡോർ മുട്ടിയപ്പോഴാണ് കിച്ചു സമയം നോക്കുന്നത്.. " എട്ട് മണിയോ.. ആ മോളെ ഞാനെണീറ്റു.. നീ പൊക്കോ " അവൻ വിളിച്ചു പറഞ്ഞു.. അപ്പോഴാണ് ഇഷു കണ്ണ് തുറക്കുന്നത്... അടുത്ത് കിടക്കുന്ന കിച്ചുവിനെ കണ്ടതും അവളലറി വിളിക്കാൻ പോയി.. പക്ഷെ ഇത്‌ അവൻ നേരത്തെ പ്രതീക്ഷിച്ചത് കൊണ്ട് ആദ്യമേ വാ പൊത്തി.. ഇഷു അവന്റെ കയ്യിൽ കിടന്നു കുതറി.. " ഇഷൂ.. നീ ശബ്ദമുണ്ടാക്കരുത്... ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക്.. ഒന്നടങ്ങി നിൽക്ക് " ഇഷു അവനെ തുറിച്ചു നോക്കി..

" അടങ്ങി നിൽക്കുവോ " അവൾ അനുസരണയോടെ തലയാട്ടി... " ഓക്കേ.. ഞാൻ കയ്യെടുക്കാൻ പോവാണ്.. നിലവിളിക്കരുത് " കിച്ചു പതുക്കെ കയ്യെടുത്തതും അവൾ പൊട്ടി തെറിച്ചു.. " താനെന്താടോ എന്റെ വീട്ടിൽ " " നിന്റെ വീട്ടിലോ... ഇതെന്റെ വീടാ " അപ്പോഴാണ് ഇഷു ചുറ്റും നോക്കുന്നത്... " ശരിയാണല്ലോ.. ഞാനെന്താ ഇവിടെ.. ഓഹോ.. അപ്പൊ താനെന്നെ തട്ടിക്കൊണ്ടു വന്നതാണല്ലേ " " ഓ.. പിന്നേ.. തട്ടി കൊണ്ട് വരാൻ പറ്റിയ ഒരു ചളുക്ക്.. പാതിരാത്രി കള്ളും കുടിച് ലക്കും കെട്ട് മതിൽ ചാടി എന്റെ വീട്ടിൽ വന്നിട്ട് ഞാൻ നിന്നെ തട്ടി കൊണ്ട് വന്നെന്ന് " " കള്ള് കുടിച്ചെന്നോ.. ഞാനോ... 🤔" " ഇന്നലെ രാത്രി മോളെന്താ അവസാനമായി കുടിച്ചത് " " അത് വെള്ള.... അച്ഛാ 🤦‍♀️😡" ഇഷു തലക് കൈകൊടുത്തു.. " കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം... അല്ലാതെ മറ്റുള്ളവരെ പീഡിപ്പിക്കാൻ വരരുത് " " പീഡിപ്പിക്കാനോ " " നോക്കടീ.. കണ്ണ് തുറന്ന് നോക്ക് " ചുണ്ട് മലർത്തി കിച്ചു അവൾക്ക് കാണിച്ചു കൊടുത്തു.. അത് കണ്ടതും അബദ്ധം പിണഞ്ഞത് മനസ്സിലായി തല താഴ്ത്തി ഇരുന്നു.. " ഇനിപ്പോ എങ്ങനെ ഇവിടുന്ന് പോവും "

" എങ്ങനെയാണോ വന്നത് അങ്ങനെ തന്നെ പോയാൽ മതി " " നന്ദുവേട്ടാ.. ഇത്രയും വലിയ മതിൽ ഞാൻ ചാടാനോ " " ഇങ്ങോട്ട് കയറുമ്പോൾ ഇതൊന്നും ഓർത്തില്ലേ " " നന്ദുവേട്ട.. " " വെയിറ്റ്... റിസ്ക് എടുക്കണം " കിച്ചു പതുക്കെ വാതിൽ പോയി തുറന് ഇഷുവിനെ കൈകാട്ടി അവന്റെ പുറകിൽ വിളിച്ചു... രണ്ട് പേരും പമ്മി പമ്മി സ്റ്റെപ്പിറങ്ങി താഴേക്ക് ഇറങ്ങിയതും ശാരദയുണ്ട് പാത്രം നോക്കിയിരിക്കുന്നു.. അവളെ കണ്ടതും കിച്ചു ഇഷുവിന്റെ മുന്നിൽ കയറി നിന്നു... " എന്താടാ നീ ഇങ്ങനെ നിൽക്കുന്നത്.. ഇങ്ങോട്ട് വാ " "ഒന്നുല്ല അമ്മേ ഞാനിവിടെ നിന്നോളാം " " ഏഹ്... അതെന്താ... " " ബഹുമാനം.. അമ്മയോടുള്ള ബഹുമാനം " " ഒന്ന് പോടാ " ശാരദ പത്രത്തിലേക്ക് തന്നെ തല താഴ്ത്തിയതും ഇഷു പിറകിൽ നിന്ന് കിച്ചുവിനെ തോണ്ടി... കിച്ചു അടങ്ങി നില്ക്കവിടെ എന്ന രീതിയിൽ അവളെ നോക്കി.. " അമ്മേ... കിച്ചണിൽ നിന്നും എന്തോ കരിഞ്ഞ സ്മെല്ലു വരുന്നില്ലേ " " എവിടെ... എനിക്കില്ലല്ലോ " " ഉണ്ട്... ദോശ കരിയുന്ന സ്മെല്ല്‌ വരുന്നുണ്ട് " " ഈശ്വരാ.. ഈ പെണ്ണിനെ ഒരു പണി ഏൽപ്പിച്ചാൽ അത് വൃത്തിയിൽ ചെയ്യില്ല " ശാരദ കിച്ചണിലേക്ക് പോയതും " ഓടിക്കോ " കിച്ചു ഇഷുവിന്റെ കൈ പിടിച്ചു പുറത്തേക്കോടി വണ്ടിയിൽ കയറി... 💛💛💛💛💛💛💛💛💛💛💛💛💛💛💛

കിച്ചുവും ഇഷുവും അവളുടെ വീട്ടിലെത്തിയതും ദേവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. " നീയെവിടെ ആയിരുന്നു ഇഷു ഇത് വരെ.. " കിച്ചുവും ഇഷുവും മുഖത്തോട് മുഖം നോക്കി.. " അത് അങ്കിൾ " " കിച്ചു.. ഞാൻ നിന്നോടല്ല ചോദിച്ചത്.. ഇവളോടാ... എവിടെ ആയിരുന്നൂന്ന് " ഇഷു ദേവനെ കനപ്പിച്ചു നോക്കി കൊണ്ടിരുന്നു.. " ഇഷൂ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. " " ഞാൻ എന്റെ ഫിയാൻസുമായി ഒന്ന് കറങ്ങാൻ പോയതാ.. വഴിയിൽ വെച്ച് ദാഹിക്കും എന്ന് വിജാരിച് അച്ഛന്റെ റൂമിൽ നിന്ന് വെള്ളവും എടുത്തിട്ടാ പോയത് " " ഏത് വെള്ളം 😳" " അച്ഛൻ റൂമിൽ കൊണ്ട് വെച്ച വെള്ളം...പച്ച വെള്ളം... അച്ഛൻ ഉള്ളിലോട്ടു വാ.. വെച്ചിട്ടുണ്ട് ഞാൻ " ഇഷു ചവിട്ടി തുള്ളി ഉള്ളിലോട്ടു പോയതും ദേവൻ കിച്ചുവിനെ നോക്കി.. അവൻ ഉണ്ടായ കാര്യങ്ങളൊക്കെ ദേവനോട് പറഞ്ഞ് പെട്ടെന്ന് സ്കൂട്ടായി... ദേവൻ ഉള്ളിലോട്ടു പോണോ പുറത്തോട്ട് പോണോ എന്ന കൺഫ്യൂഷനിൽ തറയിലേക്ക് ഇരുന്നു.. അപ്പോഴേക്കും ഇഷു അവിടെ പാത്രം കൊണ്ട് അംഘം വെട്ടാനുള്ള പരിപാടി തുടങ്ങിയിരുന്നു.. 💛💛💛💛💛💛💛💛💛💛💛💛💛💛💛

ഒരു പതിനൊന്നു മണിയായപ്പോഴേക്കും നീതുവും ഐഷുവും ഇഷുവും കോഫി ഷോപ്പിലെത്തി... നീതു ചുറ്റും അഖിയെ കണ്ണോടിച്ചു... അവസാനം ഒരൊഴിഞ്ഞ ടേബിളിൽ പുറംതിരിഞ്ഞിരിക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. " അപ്പൊ മോളെ.. നിങ്ങൾ സംസാരിക്ക്.. ഞങ്ങൾ വല്ലതും ഓർഡർ ചെയ്യട്ടെ ". ഇഷുവും ഐഷുവും പതുക്കെ ഓർഡർ സെക്ഷനിലേക്ക് മുങ്ങി.. നീതു മന്ദം മന്ദം അഖിയുടെ അടുത്തേക്ക് നടന്നു.. നീതുവിനെ കണ്ടതും അവൻ എഴുന്നേറ്റ് കൈ കൊടുത്ത് ചെയർ നീക്കി ഇരിക്കാൻ പറഞ്ഞു.. അവളിരുന്നതും അവളുടെ തൊട്ടടുത്ത ചെയറിലായി അവനും ഇരുന്നു.. " ഹൈ " (അഖി ) " ഹായ് " (നീതു ) " how are you " " fine" " എന്താ പറയേണ്ടതെന്ന് അറിയില്ല... ആദ്യായിട്ട് കാണുന്നതിന്റെ ഒരു എക്സൈറ്റമെന്റ്.. ഇതിലും നല്ലത് ഫോണിലൂടെ സംസാരിക്കുന്നതായിരുന്നു " അഖി വിക്കി വിക്കി പറഞ്ഞു.. നീതു അതെയെന്ന ഭാവത്തിൽ തലയാട്ടി... " you look so beautiful " നീതു നാണത്തോടെ തല താഴ്ത്തി ഇരുന്നു... അഖിയും എന്താ ഇനി പറയാ എന്ന രീതിയിൽ അവളെ നോക്കി.. അപ്പോഴാണ് ഇഷുവും ഐഷുവും അങ്ങോട്ട് വരുന്നത്.. " ഇങ്ങനെ നോക്കി ഇരിക്കാനാണെങ്കിൽ ഞങ്ങൾ മാറി തരേണ്ട ആവശ്യം ഇല്ലാരുന്നല്ലോ "(ഐഷു ) അഖിയും നീതുവും ഒരുമിച്ച് തിരിഞ്ഞു നോക്കി.. അവര് രണ്ട് പേരും നീതുവിന് ഓപ്പോസിറ്റായ ചെയറിൽ വന്നിരുന്നു.. ഇഷുവിനെ കണ്ടതും അഖിയുടെ കണ്ണുകൾ വിടർന്നു..

" ഇഷൂ... തനിക്കെന്നെ ഓർമ്മയുണ്ടോ " അപ്പോഴാണ് ഇഷുവും ശ്രദ്ധിക്കുന്നത്.. " അഖിയേട്ടൻ.. കിച്ചേട്ടന്റെ.. " " ഇതാണോ നീ പറയുന്ന ഇഷാനി... " നീതുവിനോടായി അഖി ചോദിച്ചു.. നീതു അതെയെന്ന് തലയാട്ടി.. " നീയാണ് ഇവള് പറയുന്ന ഇഷാനി എനിക്കറിയില്ലായിരുന്നു.. ഒരു ഫോട്ടോ പോലും ഇവള് അയച്ചും തന്നിട്ടില്ല.. എന്തിനു ഇവളുടെ ഫോട്ടോ പോലും തരാറില്ല " " അവളെങ്ങാനൊരു ടൈപ്പാ " (ഇഷു ) " നിങ്ങൾ തമ്മിൽ നേരത്തെ അറിയോ " (ഐഷു ) " ആടാ.. കിച്ചേട്ടന്റെ ഫ്രണ്ടാ... " " അപ്പൊ നീതു.. ഇവരാണല്ലേ നീ പറയുന്ന ടിന്റുമോളും ഡുണ്ടുമോളും " നീതു ചിരിച് കൊണ്ട് തലയാട്ടി ഐഷു ഇഷുവിനെ നോക്കി.. " അളിയാ " പിറകിൽ നിന്ന് ഒരലർച്ച കേട്ടതും എല്ലാരും പിറകിലേക്ക് തിരിഞ്ഞു.. " മച്ചമ്പി ... " അഖി ഓടി ചെന്ന് കിച്ചൂന്റെ മേലെ കേറി.. " ഡാ തെണ്ടി.. വന്നിട്ട് നിനക്ക് ഞങ്ങളെ ഒന്ന് വന്ന് കാണാൻ തോന്നിയോ " pk അഖിയുടെ വയറിനൊരു പഞ്ച് കൊടുത്ത് കൊണ്ട് ചോദിച്ചു.. " ഡാ പട്ടീ.. വേദനിക്കുന്നു... മഹീ.. എന്നാടാ വിശേഷം " അഖി മഹിക്ക് കൈ കൊടുത്ത് ചോദിച്ചു.. " നിനക്കല്ലേ വിശേഷം.. നീ പറ " ( മഹി ) " എവിടെ.. നിന്റെ ആളെവിടെ.. ഞങ്ങൾക്ക് അവളെയാ കാണേണ്ടത് " (കിച്ചു ) " ആ.. നിങ്ങളെ കണ്ടതും ഞാനവളെ മറന്നു " അഖി അവരെ മൂന്ന് പേരെയും കൂട്ടി ടേബിളിന്റെ അടുത്തേക്ക് നടന്നു...

ഇഷുവും ഐഷുവും നീതുവും പരസ്പരം മുഖത്തോടു മുഖം നോക്കി.. ഇഷു ഇറങ്ങി ഓടാനുള്ള വഴി ഏതാണെന്നു നോക്കി മനസ്സിലാക്കുവായിരുന്നു ... " ഇവരെന്താ ഇവിടെ... " (കിച്ചു ) " ഇവരെ നിനക്കറിയോ.. " " ഞങ്ങൾ തമ്മിലൊരു ഗുരുശിഷ്യ ബന്ധം ഉണ്ട് " കിച്ചു അതും പറഞ്ഞ് ഇഷുവിന്റെ അടുത്ത് പോയിരുന്നു.. pk ഐഷുവിന്റെയും നീതുവിൻറെയും ഇടയിൽ ഇരുന്നു.. മഹി കിച്ചുവിന്റെ അടുത്ത് വന്നിരുന്നു.. " ആഹാ.. എന്നിട്ട് നീയതെന്നോട് പറഞ്ഞില്ലല്ലോ.. " " അതിനു ഞാൻ ഇപ്പോഴല്ലേ ഇവളെ കാണുന്നത് " " എന്നാ pk യെ പരിചയപ്പെടുത്തി തരാം.. എടാ ഇതാണ് നീതു.. മൈ വുഡ്‌ബി.. പിന്നേ ഇത്‌ " " ഇതിനെ എനിക്കറിയാം.. ഞങ്ങൾ തമ്മിൽ ഒരു ചാമ്പക്ക അപാരതയുണ്ട്.. അല്ലെ ഐഷു " ഐഷു അതേയെന്ന രീതിയിൽ ചിരിയോടെ തലയാട്ടി.. " എടാ മഹി.. നിനക്കോ " " എനിക്കറിയില്ല.. നീ എന്നെ പരിചയപ്പെടുത്തിക്കൊ..." " എന്നാൽ ഇതാണ് ഐഷു... നീതുന്റെ ഒരു വാല്... ഐഷു... ഇത്‌ മഹി... ഇഷുനെ പിന്നേ ആർക്കും ഒട്ടും പരിചയപ്പെടുത്തണ്ടല്ലോ " " അതെന്താ.. " (നീതു ) " അവൾ ഞങ്ങളുടെ പെങ്ങളല്ലേ "

" എടാ സ്വന്തം കാര്യം പറഞ്ഞാൽ മതി.. മറ്റുള്ളവരുടെ കാര്യം നീയല്ല തീരുമാനിക്കേണ്ടത് " (കിച്ചു ) " ഓഹോ... ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. നിനക്കെങ്ങനെയാടാ pk " (അഖി ) " എനിക്കും ഇഷു പെങ്ങളാടാ " (pk) " പിന്നേ ആർക്കാടാ ഇവിടെ പെങ്ങളല്ലാത്തെ " (akhi) " മതി മതി.. മതി കളിയാക്കിയത്... ദേ ഫുഡ് വന്നു.. കഴിക്കാൻ നോക് " (കിച്ചു ) അവരെല്ലാവർക്കും ക്യാപിച്ചിനൊയോം BBQ ആണ് ഓർഡർ ചെയ്തിരുന്നത്... വെയ്റ്റർ സെർവ് ചെയ്ത് പോയതും കിച്ചു മടിയിൽ ഇരിക്കുന്ന ഇഷുവിന്റെ കയ്യിൽ പിടിച്ചു... ഇഷു ഞെട്ടി അവനെ നോക്കിയതും അവൻ അറിയാത്ത ഭാവത്തിൽ ചീനോ ഒരു സിപ് എടുത്തു... ഇഷു പരമാവധി കൈ വലിച്ചെടുക്കാൻ നോക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് കിച്ചു പിടിയിലുള്ള മുറുക്കം കൂട്ടി.. ഇഷു കണ്ണുരുട്ടി കിച്ചുവിനെ തന്നെ നോക്കിയിരുന്നു.. " ഇഷു.. നീ കഴിക്കുന്നില്ലേ " (ഐഷു ) " അവര് കഴിച്ചോളും.. നീ കഴിക്കാൻ നോക്ക് " സംഗതിയുടെ കിടപ്പ് വശം മനസ്സിലാക്കിയ pk ഐഷുവിനോട് പറഞ്ഞു.. കിച്ചു pk യെ നോക്കി കണ്ണിറുക്കി.. അഖിയും pk അവനെ നോക്കി കുസൃതി ചിരിയോടെ തലയാട്ടി.. " എടാ നിന്റെ നീതു ഒന്നും സംസാരിക്കുന്നില്ലല്ലോ " (മഹി ) " എടാ.. അവളതികം സംസാരിക്കില്ല " (അഖി ) " അവളോട്‌ പഠിക്കുന്ന വല്ലതും ചോദിക്ക് അപ്പൊ അവൾ വാ തുറന്നോളും

"( ഐഷു ) " അതിപ്പോ അഖിയും ഒട്ടും പിറകിലല്ല.. ബുജിയാണ് ബുജി " (കിച്ചു ) " ആണോ അഖിയേട്ടാ " (ഐഷു ) " എന്റെ പൊന്ന് ഐഷു.. ഇവൻ വെറുതെ പറയുന്നതാ.. ഇവനാണ് ഞങ്ങളുടെ കൂട്ടത്തിലെ ബുജി.. pk യും ഒട്ടും പിറകിലല്ല.. . അവസാനം ആണ് ഞാൻ " " ഞാൻ വന്നപ്പോ മുതൽ ചോദിക്കണം എന്ന് വിചാരിച്ചതാ.. pk യുടെ യഥാർത്ത പേരെന്താ " നീതു അത് ചോദിച്ചതും കിച്ചുവും അഖിയും pk യെ നോക്കി ചിരിക്കാൻ തുടങ്ങി.. " എന്താ.. ഞാൻ എന്തെങ്കിലും തെറ്റായി ചോദിച്ചോ " " ഏയ്.. തെറ്റൊന്നും അല്ല... അതൊരു ചിന്ന സ്റ്റോറിയാ 😆😆" (അഖി ) " എന്താ ആ കഥ " (ഐഷു ) " അത്.. ഇവൻ ജനിക്കുന്ന ഒരാഴ്ച്ച മുമ്പാണ് ഇവന്റെ അച്ചച്ചൻ മരിക്കുന്നത്... അതുകൊണ്ട് ഇവന്റെ അച്ചച്ചന്റെ ഓർമ്മക്ക് വേണ്ടി ഇവന് അദ്ദേഹത്തിന്റെ പേരിട്ടു " " ഓ... ഈ അദ്ദേഹത്തിന്റെ പേരെന്താണാവോ " (ഐഷു) കിച്ചുവും അഖിയും ചിരി അടക്കാൻ പാട് പെട്ടു.. " ഇവന്റെ അച്ചച്ചന്റെ പേര് പ്രഭാകരൻ " " അയ്യേ പ്രഭാകരനോ😆😆 " (ഐഷു ) " എന്താഡീ പ്രഭാകരനൊരു കുഴപ്പം 🤨" (pk) " ഏയ്.. പ്രഭാകരൻ നല്ല പേരല്ലേ പ്രഭാകരാ.. എന്തിനാ pk എന്ന് മാറ്റിയെ " " അത് ചെറുപ്പത്തിൽ ഒരു പെൺകുട്ടിയെ ഇവൻ പ്രൊപ്പോസ് ചെയ്തു.. പ്രഭാകരൻ എന്നൊരു പഴഞ്ചൻ പേരുള്ള ഒരുതനെ പ്രേമിക്കാൻ പറ്റില്ലെന്ന് അവൾ മുഖത് നോക്കി പറഞ്ഞു..

അന്ന് മുതൽ അവളെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനെ കെട്ടും എന്ന് പറഞ് pk എന്ന് പേര് ഷോർട് ആക്കി... ഇപ്പൊ ഇവൻ pk യാ... അച്ചച്ചന്റെ ഓർമ്മക്ക് വേണ്ടി ഇട്ട പേര് ഇവന്റെ വീട്ടുകാർ പോലും മറന്നെന്നാ തോന്നുന്നത്.. " " pk യെക്കാൾ നല്ലത് പ്രഭാകരനാ പ്രഭാകരാ..pk ഒരു സുഖമില്ല കേൾക്കാൻ " (ഐഷു ) " അതെ എന്റെ pk യെ കുറെ അങ്ങ് കളിയാക്കല്ലേ.. ഇവിടെ വേറൊരു ഷോർട് കൂടി ഉണ്ട്.. NK.. നന്ദകിഷോറിന്റെ NK " NK എന്ന് കേട്ടതും ഐഷുവിന്റെ തലയിൽ ബൾബ് കത്തി.. " താനെന്താ ഇപ്പൊ പറഞ്ഞെ " (ഐഷു ) " NK.. എന്ത്യേ " " എടീ നീതു... ഞാനീ NK എവിടെയോ കേട്ടിട്ടുണ്ട് " (ഐഷു ) " എടീ.. ഞാനും എവിടെയോ കണ്ടിട്ടുണ്ട് " കിച്ചുവും ഇഷുവും പരസപരം നോക്കി ഉമിനീരിറക്കി... " കിട്ടീ... ഇഷുവിന്റെ കയ്യിലുള്ള മോതിരം.. അതിൽ NK എന്നല്ലേ എഴുതിയിരിക്കുന്നത് " (ഐഷു ) " യെസ്... അത് തന്നെയാ " (നീതു ) " ഇഷുവിന്റെ കയ്യിൽ NK എഴുതിയ റിംഗോ " (അഖി ) കിച്ചു പെട്ടെന്ന് ഇഷുവിന്റെ കയ്യിലുള്ള പിടുത്തം വിട്ട് മുകളിലേക്ക് നോക്കി ഇരുന്നു.. ഇഷു വാതിലെവിടെയാണെന്ന് തിരഞ്ഞു.. " ഡാ കിച്ചൂ... നിന്റെ പറവയെ എണ്ണി കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് ഒന്ന് നോക്കിയേ മോനെ " (അഖി ) " ഈ 😁...അത് പിന്നേ എന്റെ ഒരു ഗിഫ്റ്റ് " " നിന്റെ ഒരു ഗിഫ്റ്റ് ലെ... ഇവര് പൊക്കോട്ടെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..

ഞങ്ങളറിയാതെ നീ നൂല് വലിക്കുന്നുണ്ടല്ലേ " (pk ) " എന്താ സംഭവം.. ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല " (നീതു ) അഖി എല്ലാ കഥകളും ഐഷുക്കും നീതുക്കും പറഞ്ഞ് കൊടുത്തു... ഐഷു ഇതൊക്കെ കേട്ട് താടിക്കും കൈ കൊടുത്തിരുന്നു.. " എന്നിട്ടാണോടീ പുല്ലേ ഇങ്ങേരെ നോക്കാൻ നീ എനിക്ക് സപ്പോർട്ട് നിന്നത്... നിനക്ക് ഇഷ്ട്ടമായിരുന്നെങ്കിൽ ആദ്യമേ പറഞ്ഞൂടായിരുന്നോ " " ആർക്ക് നോക്കാൻ " (pk ) " എനിക്ക് നോക്കാൻ.. വെറുതെ ഞാനെന്റെ ടൈം വേസ്റ്റ് ആക്കി " " ഐഷു.. എനിക്ക് ഇഷ്ട്ടാണെന്നേ പറഞ്ഞുള്ളൂ.. അവൾക്കെന്നെ ഇഷ്ട്ടാണെന്ന് പറഞ്ഞിട്ടില്ല.. " " അതെന്താ... " " അവളോട്‌ തന്നെ ചോദിക്ക്... എടാ അഖി.. ഞങ്ങളിറങ്ങാ.. നിങ്ങൾ സംസാരിക്ക്.. ഞങ്ങൾ കട്ടുറുമ്പാവുന്നില്ല... വാടാ pk " കിച്ചുവും pk മഹിയും ഇറങ്ങിയ പിന്നാലെ തന്നെ ഇഷുവും ഐഷുവും ഇറങ്ങി... ഇതിനിടയിൽ ഇഷു എല്ലാ കാര്യങ്ങളും ഐഷുനോട് പറഞ്ഞു.. " അപ്പൊ ഞങ്ങൾ പോയി... " (കിച്ചു ) " ഓക്കേ സർ " " എന്റെ ഐഷു.. എന്നെ കിച്ചുവേട്ടൻ എന്ന് വിളിച്ചാൽ മതി... എല്ലാരും എന്നെ അങ്ങനെയാ വിളിക്കാ " " ഓക്കേ കിച്ചുവേട്ടാ " കിച്ചു ഐഷുവിനോട് യാത്ര പറഞ് ഇഷുവിനെ നോക്കി ചിരിച് പോട്ടെ എന്ന് തലയാട്ടി .. അവൾ അവനെ നോക്കി തിരിച്ചും ചിരിച്ചു.. പക്ഷെ അവരുടെ ഭാവങ്ങളൊക്കെ മറഞ്ഞിരുന്ന് അവൻ കാണുന്നുണ്ടായിരുന്നു... ഇന്ദ്രൻ... അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ... കിച്ചുവിനെ കാണുമ്പോൾ ഇഷുവിന്റെ കണ്ണുകളിലെ തിളക്കം കണ്ടതും അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു.. തലയിൽ വിരൽ കടത്തി മുടി വലിച്ചു പറിച്ചെടുക്കാൻ നോക്കി... ശേഷം അവൻ സീറ്റിലിരിക്കുന്ന സിറിഞ്ച് എടുത്ത് കയ്യിലെ നരമ്പുകളിലേക്ക് കയറ്റി.. കുറച്ചു കഴിഞ്ഞതും അവന്റെ ചുണ്ടുകളിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു... പിന്നീടത് പൊട്ടിച്ചിരിയായി മാറി......... തുടരും...

ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story